“പേടി ഇല്ലെങ്കിൽ നന്ദന എന്റെ കൂടെ പോരുന്നോ…ഞാൻ ഡ്രോപ്പ് ചെയാം “
പ്രതീക്ഷയോടെ അവൻ നന്ദനയുടെ മുഖത്തേക്ക് നോക്കി..
“ഇല്ലാ….ഞാൻ പോയ്കോളാം… “
അവൾ അവനെ നോക്കി ചിരിച്ചു..
“Ok.. സി യു tomorrow… “
“Ok…”
അവളും നടന്നു..
“അതേയ്… “
പെട്ടന്ന് നന്ദന വരുണിനെ വിളിച്ചു..
അത്യാഹ്ലാദത്തോടെ അവൻ അവളെ നോക്കി..
“എന്താ…. “
“പേടി ഉണ്ടായിട്ട് ഒന്നും അല്ലാ ട്ടോ… വെറുതെ എന്തിനാ ഒരു സീൻ ഉണ്ടാക്കുന്നത് എന്നോർത്തിട്ടാ “
അവൾ ചിരിച്ചു കൊണ്ട് നടന്നു നീങ്ങി…
ഓഹ് ഇത് പറയാൻ ആണോ ഇത്രയും time എടുത്തത്….
അവനും മെല്ലെ പോയി തന്റെ കാർ സ്റ്റാർട്ട് ചെയ്തു..
എന്നാലും പ്രതീക്ഷയ്ക്ക് വക ഉണ്ട്…
കാരണം…… അവൾ തന്നെ പേടി ഇല്ലന്ന് പറഞ്ഞല്ലോ… അത് തന്നെ ധാരാളം….
അതോർത്തപ്പോൾ മനസ്സിൽ ആകെ ഒരു ഉണർവ് തോന്നി..
അവളുടെ കയ്യും പിടിച്ചു എട്ടുനോയമ്പിന് വന്നേക്കാമെ…. അവളെ എനിക്ക് തന്നേക്കണേ…..അവൻ മാതാവിനോട് കണ്ണുകൾ ഇറുക്കെ അടച്ചു പറഞ്ഞു..
എന്തായാലും എന്റെ മാതാവ് സാധിച്ചു തരും.. ഉറപ്പ് ആണ് തനിക്ക്…
രാത്രിയിലേക്ക് ഉള്ള food മേടിക്കാനായ് അവൻ വണ്ടി മെല്ലെ സൈഡിൽ ഒതുക്കി..
ഫ്രൈഡ് റൈസും ചില്ലി ചിക്കനും ആയിരുന്നു അവൻ ഓർഡർ ചെയ്തത്…
അത് നേരത്തെ തന്നെ ഹോട്ടൽ മാനേജർ നവീൻ എടുത്തു വെച്ചിട്ടുണ്ടായിരുന്നു..
“Dei… നമ്മുടെ പവൻ ഭായ് എവിടെ… ഇന്ന് കണ്ടില്ലലോ… “?
“അവൻ അപ്പുറത്ത് ഉണ്ടെടാ…. ഇന്ന് ഫുൾ തിരക്കായിരുന്നു.. “
“Ok… da… എങ്കിൽ ശരി… “എന്നും പറഞ്ഞു വരുൺ പുറത്തേക്ക് ഇറങ്ങി..
കാർ എടുത്തു കുറച്ചു മുന്നോട്ട് പോയപ്പോൾ കണ്ട കാഴ്ച….
ഒരു പിഞ്ചു കുഞ്ഞ് കയ്യിലും ഏകദേശം മൂന്ന് വയസ് തോന്നിക്കുന്ന ഒരു കുഞ്ഞിനെ നടത്തികൊണ്ടും ഒരു 18 വയസ് മാത്രം പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി നടന്നു ഭിക്ഷ യാചിച്ചു പോകുക ആണ്….
ഇത്രയും ഓമനത്തം ഉള്ള കുഞ്ഞുങ്ങളെ കണ്ടിട്ടില്ലെന്ന് അവൻ ഓർത്തു..
ഒരു ബക്കറിയിലേക്ക് വിരൽ ചൂണ്ടി ആ മൂന്ന് വയസ്കാരി എന്തൊക്കെയോ കാണിക്കുന്നുണ്ട്..
അതൊന്നും വക വെയ്ക്കാതെ ആ അമ്മ അവളെയും ആയിട്ട് പോകുന്നു..
വരുൺ വേഗം അവരുടെ അടുത്തേക്ക് വണ്ടി ഒതുക്കി..
ആ അമ്മ ഒരു സംശയ ദൃഷ്ടിയോടെ അവനെ നോക്കി..
സാറാമ്മയെക്കാൾ ഇളയ കുട്ടി…നിഷ്കളങ്ക ഭാവം..
ആരോ ചതിച്ചു കടന്നു കളഞ്ഞതാണ്..
“അരേ ക്യാ ബച്ചാ chocolate ചാഹ്താ ഹേ “?
അവൻ ആ കുട്ടിയേ നോക്കി ചോദിച്ചു..
“ജി “….ആ മൂന്ന് വയസുകാരി അവനെ നോക്കി പുഞ്ചിരിച്ചു..
“നഹി നഹി… ചലോ.. ചലോ.. “അവൾ ആ കുട്ടികളെയും കൊണ്ട് നടന്നു നീങ്ങാൻ തുടങ്ങി
“ടരേ നഹി… ഏക് മിനിറ്റ് “
എന്നും പറഞ്ഞു കൊണ്ട് അവൻ വേഗം ബേക്കറിയിൽ കയറി കുറെ ചോക്ലേറ്റ്സും സ്വെറ്റ്‌സും ഒക്കെ മേടിച്ചു കൊടുത്തു…
അതും കൂടാതെ അവൻ തനിക്ക് കഴിയ്ക്കുവാനായി മേടിച്ച ആ പാർസൽ കൂടി അവർക്ക് കൊടുത്തു..
അവരുടെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു..
“നാം ക്യാ ഹേ.. “
അവൻ ആ കുഞ്ഞിനോട് ചോദിച്ചു..
പക്ഷേ അവൾ മറുപടി പറഞ്ഞില്ല… കാരണം അവളുടെ ശ്രദ്ധ മുഴുവൻ ആ ചോക്ലേറ്റിസിൽ ആയിരുന്നു..
അവനെ ഒരുപാട് നന്ദിയോടെ നോക്കിയിട്ട് ആ പെൺകുട്ടി ആ പിഞ്ചു കുഞ്ഞുങ്ങളുമായി നടന്നു നീങ്ങി..
അന്ന് മുഴുവനും വരുണിന്റെ ചിന്ത അവരെ കുറിച്ചായിരുന്നു…
ഒരുപാട് ഒരുപാട് സങ്കടം ആയിരുന്നു അവനു മനസ് നിറയെ..
അവർക്ക് food കൊടുത്തിട്ട് പിന്നെ അവൻ ഒന്നും മേടിച്ചു ഒന്നുമില്ലായിരുന്നു..
നീരജ് ആണെങ്കിൽ അവന്റെ അടുത്ത് വന്നപ്പോൾ വരുൺ ഭക്ഷണം ഒന്നും കഴിയ്ക്കാതെ ഇരിക്കുക ആണ്..
“ടാ മച്ചു… എന്ത് പറ്റി…. നീ ആകെ desp ആണല്ലോ.. “
വരുൺ ഒരുപാട് വിഷമത്തോടെ സംഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞു..
“ഓഹ്…. ഇങ്ങനെ ഒക്കെ കാണുമ്പോൾ നമ്മൾക്ക് വിഷമം വരുമെടാ… but എന്ത് ചെയ്യാനാ… വിട്ടു കള… പോട്ടെ.. “നീരജ് അവനെ ആശ്വസിപ്പിച്ചു..
“ടാ… ഞാൻ ഇപ്പൊ വരാം… “എന്ന് പറഞ്ഞു കൊണ്ടു നീരജ് വേഗം പുറത്തേക്ക് പോയി..
ഒരു കാസറോളിൽ ഉപ്പുമാവും മൂന്നുനാലു ഞാലിപ്പൂവൻ പഴവും ആയിട്ടാണ് അവൻ തിരിച്ചു വന്നത്..
“ടാ.. ഇന്ന് പുർണിമയ്ക്ക് കുറച്ചു wash ചെയ്യാൻ ഒക്കെ ഉണ്ടായിരുന്നു.. so സോൾട് mango ട്രീ ആണ് കെട്ടോ… “
“നീരജ്… നീ ഇത് എടുക്കാൻ പോയതാണോ.. ചെ.. എനിക്ക് വേണ്ടായിരുന്നു… “
“ഹേയ്.. അതൊന്നും സാരമില്ല.. അച്ചായൻ ഇടയ്ക്ക് ഇത്തിരി ഉപ്പുമാവും കൂടി കഴിയ്ക്ക് കെട്ടോ.. “
“എനിക്ക് ഉപ്പുമാവ് ഇഷ്ടം ആട… അമ്മമ്മച്ചി വീട്ടിൽ ഇതൊക്കെ ഉണ്ടാക്കുന്നത് ആണ്…
“മ്… ഞാനും പുർണിമയും കൂടി വരുന്നുണ്ട് നിന്റെ അമ്മമ്മച്ചിയെ കാണാൻ… ആ കൈപ്പുണ്യം ഒന്നു അനുഭവിച്ചറിയാൻ… “
“നീ ഒരു തവണ വന്നാൽ പിന്നെ മറക്കില്ലടാ ഞങ്ങടെ നാട്…. next time ആകട്ടെ… നിന്നെ കൊണ്ടു പോകാം…. “
“ചിലപ്പോൾ നിന്റെ മാര്യേജ് nu ആയിരിക്കും പോകുന്നത് എന്നാണ് പൂർണിമ പറഞ്ഞത്.. “
“ഹേയ്.. അതിനു വഴി ഇല്ലടാ… “
“അതെന്താ… നീ നിന്റെ മാര്യേജ് ഞങ്ങളെ വിളിക്കില്ലേ… “
“സാധ്യത കുറവാ മച്ചു… “
“What….. “
“മ്…. അന്യജാതിയിൽ പെട്ട പെണ്ണിനെ ഇടവക അറിഞ്ഞു കെട്ടിച്ചു തരാൻ പപ്പാ സമ്മതിക്കില്ല.. “
“ങേ… നീ ഇത് എന്തൊക്കെ ആണ് എഴുന്നള്ളിയ്ക്കുന്നത്… ചുമ്മാ ഓരോ വർത്താനം…. “
“അല്ലേട…ഞാൻ പറഞ്ഞില്ലേ… എനിക്കൊരു പെൺകുട്ടിയെ ഭയങ്കര ഇഷ്ടം ആണ്…അവളെ കണ്ടപ്പോൾ മുതൽ എന്റെ കിളി പോയതാ..
“ദേ… നീ വേണ്ടാധീനം ഒന്നും പറയേണ്ട കെട്ടോ…. വെറുതെ ഓരോ മോഹങ്ങൾ… ഒക്കെ വേണ്ടെന്ന് വെച്ചോ.. നിന്റെ അമ്മമ്മച്ചി അറിഞ്ഞാൽ കൈയും കാലും വെട്ടും.. “
“ഹേയ് ഇല്ലെടാ… കെട്ടുവാണേൽ അവളെ മാത്രം.. അത് ഞാൻ ഉറപ്പിച്ചു… “
“ഓഹ്… അത്രയ്ക്ക് മനസ് കവർന്നെടുത്ത ആ പെണ്ണ് ഏതാടാ.. “
“അതൊക്ക വഴിയേ പറയാം മച്ചു…. “
വരുൺ ആകെ ഉഷാറായി…
അപ്പോളേക്കും നീരജിന്റെ ഫോൺ റിങ് ചെയ്തു..
“അന്നൊരുനാളിൽ നിന്നനുരാഗം പൂ പോലെ എന്നെ തഴുകി… “
പൂർണിമ വിളിക്കുമ്പോൾ ഉള്ള റിങ്ടോൺ ആണ്…
“ആഹ്… ചെല്ല്… ചെല്ല്… പ്രിയസഖി ഒറ്റയ്ക്കിരുന്ന് മടുത്തു… “
നീരജ് അപ്പോളേക്കും പോകുവാനായി എഴുനേറ്റു…
“Ok… ടാ…good night “
അവൻ യാത്ര പറഞ്ഞു ഇറങ്ങി പോയി..
“മ്… പൂർണിമയുടെ ഉപ്പുമാവ് കുഴപ്പമില്ല…. നന്ദനകുട്ടിയ്ക്ക് അറിയാമോടി അച്ചായന് ഉപ്പുമാവ് വെച്ച് തരാൻ… അല്ലെങ്കിൽ വേണ്ട…. കുറച്ചു പാലപ്പവും മട്ടൻ സ്റ്റുവും ആയിക്കോട്ടെ…. അതാകുമ്പോൾ അച്ചായന് ഇഷ്ടമാ .
ഫോൺ റിങ് ചെയ്തപ്പോൾ തന്നെ അവനു മനസിലായി വിട്ടിൽ നിന്ന് ആണെന്ന്..
“ഹെലോ…. അമ്മമ്മച്ചി…. “
“മക്കളെ കഴിച്ചോടാ… “വാത്സല്യത്തോടെ ഉള്ള ആ ഒരു വാചകം മതി വയറു നിറയാൻ..
“മ്… കഴിയ്ക്കുവാ…. ഉപ്പുമാവും പഴവും… “
“ആഹാ.. അതൊക്കെ അവിടെ പാർസൽ കിട്ടുമോ മക്കളെ.. “
“ഇല്ലാ അമ്മമ്മച്ചി… “അന്ന് നടന്ന കാര്യങ്ങൾ ഒക്കെ അവൻ അവരോട് വിശദീകരിച്ചു…
“അയ്യോടാ… അത് നന്നായി… പാവം കുഞ്ഞുങ്ങൾ… അല്ലെങ്കിലും നിനക്ക് പണ്ടേ ഇത്തിരി മനസ്സലിവ് കൂടുതൽ ആണ്… “
“എന്നതാ അമ്മച്ചി… അവൻ പറയുന്നത്… “ആൻസി അവിടേയ്ക്ക് വന്നു..
“എടി.. ഇന്ന് അവൻ ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ ഉണ്ടല്ലോ…. അമ്മമ്മച്ചി യുടെ ഊഴം ആണ് അടുത്തത്..
അങ്ങനെ സംഭാഷണം നീണ്ടു…
“ഇച്ചായാ ഒരു mint…. നമ്മൾക്ക് video കാൾ ചെയാം എന്ന് പറഞ്ഞു കൊണ്ട് സൈറ അവന്റെ ഫോണിൽ കാൾ ചെയ്തു…
ടി… ബ്രൂട്ടസ് എന്ത്യേ…. “?
“ബ്രൂട്ടസ്… നീ ഇങ്ങോട്ട് വാ…ദേ ഇച്ചായൻ വിളിക്കുന്നു… “
അവൻ നോക്കിയപ്പോൾ തന്റെ ബ്രൂട്ടസ് ഓടി വന്നു കസേരയിൽ ചാടി കയറി..
“ഹ… അങ്ങോട്ട് ഇറങ്ങു പട്ടി… കണ്ടില്ലേ അതിന്റ ഒരു ധിക്കാരം.. “
“അമ്മമ്മച്ചി… ഞാൻ പറഞ്ഞിട്ടുണ്ട് അവനെ പട്ടി എന്ന് വിളിക്കരുതെന്ന്.. “
വരുൺ അവരോട് ദേഷ്യപ്പെട്ടു.
“പിന്നെ പിന്നെ…. നീ ഒന്നു പോടാ കൊച്ചനെ… ഇവറ്റകളെ ഒക്കെ തലേൽ കേറ്റി വെച്ചിരിക്കുവല്ലേ “
എന്നാലും അവനോടുള്ള ആ നായയുടെ ഒരു സ്നേഹo കാണേണ്ടതായിരുന്നു…
വരുണിന്റെ ഫ്രണ്ട് മാധവ് കൊടുത്തതാണ് ബ്രൂട്ടസിനെ..
അങ്ങനെ എല്ലാവരെയും കണ്ടു സംസാരിച്ചിട്ട് അവൻ ഫോൺ വെച്ച്..
ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു വരുൺ കിടന്നപ്പോൾ മണി 10 ആയി..
പിന്നെയും അവന്റെ ഓർമകളിൽ നന്ദന ഓടി എത്തി….
“ന്റെ കർത്താവെ… അവളെ എനിക്ക് തന്നേക്കണേ.. അത് മാത്രമേ ഒള്ളു എനിക്ക് നിന്നോട് പറയാൻ….”
അവളുടെ മനസ് അറിയാൻ എന്താണ് ഒരു വഴി… വല്ല മുറച്ചെറുക്കനും ആയിട്ട് കല്യാണം പറഞ്ഞു ഉറപ്പിച്ചതാണോ……
യ്യോ.. അങ്ങനെ ഒന്നും ഓർമിപ്പിച്ചു ചതിക്കല്ലേ….
എന്നെ കൊണ്ട് ഒരു കടുംകൈ ചെയ്യിപ്പിക്കാൻ ഇട വരുത്തരുതേ മാതാവേ….
തന്നോട് എതിർപ്പ് ഉണ്ടായിരുന്നു എങ്കിൽ അവൾ ഇന്ന് അത്രയ്ക്ക് കാര്യം ആയിട്ട് ഒന്നും സംസാരിക്കില്ലായിരുന്നു..
ആ ഒരു വിശ്വാസം… അതിലാണ് അവൻ.. തന്നെയുമല്ല തന്നെ പേടി ഇല്ലന്ന് പറഞ്ഞു കൊണ്ടുള്ള ആ ചിരി.. അതോർക്കുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചം…
*************
കാലത്തേ പ്രാർത്ഥന ഒക്കെ കഴിഞ്ഞു അവൻ ഓഫീസിലേക്ക് പോകാൻ ഇറങ്ങുക ആണ്..
“മാതാവേ.. പ്ലീസ്.. . അവളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പോസിറ്റീവ് ആയിട്ട് കിട്ടണേ.. “അവൻ അക്കരമാതാവിന്റെ ഫോട്ടോയിൽ നോക്കി പ്രാർത്ഥിച്ചിട്ട് ഇറങ്ങി..
കാർ പാർക്ക് ചെയ്തിട്ട് വരികയും ദേ നടന്നു വരുന്ന നമ്മുടെ നന്ദന…
“ഹായ്… good മോർണിംഗ്.. “അവൻ വളരെ ആക്റ്റീവ് ആയിട്ട് അവളോട് പറഞ്ഞു..
“Very good മോർണിംഗ്.. “
“നന്ദന ഇന്ന് ഹാപ്പി ആണല്ലോ..
“Yes yes…റ്റീനച്ചേച്ചി vannu… so… “
“Oh… ടീന എപ്പോൾ വന്നു… എന്നിട്ട് അവൾ എന്നെ വിളിച്ചില്ലലോ “
“ചേച്ചിടെ ഫോൺ താഴെ വീണു പൊട്ടി പോയി… അതുകൊണ്ട് നമ്പർ ഇല്ലായിരുന്നു… “
“Ok… അവൾ എവിടെ.. ഇതുവരെ ആയിട്ടു കണ്ടില്ലലോ.. “
“ഇപ്പൊ വരും… ദേ അങ്ങോട്ട് പോയതാണ്.. “
“Hi വരുൺ bro….. “
ശബരീഷ് പാഞ്ഞു വരുന്നുണ്ടായിരുന്നു..
“Ok nandha…റ്റീനയെ ഞാൻ വൈകിട്ട് meet ചെയ്തോളാം എന്ന് പറഞ്ഞു കൊണ്ടു അവൻ വേഗം ശബരീഷിന്റെ അടുത്തേക്ക് ഓടി ചെന്നു..
“ഏതാടാ ആ പെണ്ണ്… “
“എന്റെ നാട്ടുകാരി ടീന ഇല്ലേ.. അവളുടെ ഫ്രണ്ട് ആണ്… “
“Oh… നായരുകുട്ടി ആണോടാ… നല്ല മൊഞ്ചത്തി പെണ്ണ്.. “
“അറിയില്ലെടാ… കല്യാണം ഉറപ്പിച്ചതാ.. വിട്ടു പിടി”
“അയ്യോ… നീ എങ്ങനെ അറിഞ്ഞു…വന്നപ്പോൾ തന്നെ നീ ഡീറ്റെയിൽസ് collect ചെയ്തോ.. “
“പിന്നില്ലേ.. ഇത്രയും സുന്ദരി ആയ പെണ്ണിനെ കുറിച്ച് ഞാൻ തിരക്കാതെ ഇരിക്കുമോടാ അളിയാ.. “
“Oh… ഞാൻ അത്രയും കടന്നു ചിന്തിച്ചില്ല… “
“അവർ രണ്ടാളുംകൂടി കോറിഡോറിലൂടെ നടന്നു നീങ്ങി.. “
അന്ന് പകൽ എല്ലാം മനപ്പൂർവം അവൻ ടീനയുടെ മുന്നിൽ പെടാതെ നടന്നു…
കാരണം അത് കാഞ്ഞിരപ്പള്ളികാരന്റെ കൂർമ്മ ബുദ്ധി ആയിരുന്നു..
വൈകുന്നേരം ടീനയെയും നന്ദനയെയും വണ്ടിയിൽ കയറ്റിക്കൊണ്ടു പോകണം…. അതാണ് അച്ചായന്റെ പ്ലാൻ..
“ടി ടീന…. “
“ഹായ് ടാ… “
“അന്ന് ബസിൽ കേറി ടാറ്റാ പറഞ്ഞു പോയതല്ലെടി നീ… പിന്നെ ഒരു വിവരവും ഇല്ലായിരുന്നല്ലോ “
“എന്റെട ഒന്നും പറയേണ്ട… വല്യമ്മച്ചിക്ക് കുടുതൽ ആയത് കൊണ്ടു ഒരുപാട് ആളുകൾ വന്നായിരുന്നു… അതിൽ ഒരു തുരപ്പൻ പൊട്ടിച്ചു എന്റെ ഫോൺ.. “
.
ങേ.. അതാര് “
“ഡെന്നിസ് അച്ചായന്റെ ഇളയ കൊച്ച്.. “
“ആഹ് ബെസ്റ്റ്…ആട്ടെ നീ വരുന്നോ… ഡ്രോപ്പ് ചെയാം… “അത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ നന്ദനയിൽ ആയിരുന്നു..
“യ്യോ… big thanks ടാ….നന്ദന പോകാം.. ഞാൻ ആകെ മടുത്തു ഇന്ന്.. “
അവൾ നന്ദനയുടെ കൈയിൽ പിടിച്ചു
ഈ കൊല്ലത്തെ പെരുന്നാള് നടത്തുന്നത് നിന്റെ ചേട്ടായി ആണോടാ,, മമ്മി പറഞ്ഞല്ലോ “?
“മ്മ്.. അങ്ങനെ ഒരു ചർച്ച നടന്നിരുന്നു.. നന്ദന എന്താ ഒന്നും മിണ്ടാത്തത്… “അവൻ തന്റെ വലതു കരം ഒന്ന് കുടഞ്ഞു..
“നമ്മൾ ഗ്യാപ് കൊടുക്കിന്നല്ലലോ “ടീന ചിരിച്ചു..
“ഏകവചനം മതി “…..
“Oh…. എന്ന്…. “
ഒരു മിനിറ്റ്.. ഞാൻ ഇപ്പൊ varam..
ടീന ആണെങ്കിൽ ഒരു
ബേക്കറിയിലേക്ക് കയറി പോയി…
“നന്ദനയുടെ വീട്ടിൽ ആരൊക്ക ഉണ്ട്..”? വരുൺ അവളെ നോക്കി..
“എന്റെ വീട്ടിൽ അച്ഛനും അമ്മയും അനുജത്തിയും ആണ് ഉള്ളത്, എന്റെ husbandinte വീട്ടിൽ അമ്മ മാത്രേ ഒള്ളു.. “അവൾ അതു പറയുകയും തലയിൽ ഇടിത്തീ വീണത് പോലെ ആണ് അവനു തോന്നിയത്..
തുടരും..
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Achayante Pennu written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission