കർത്താവേ… ഇവള് മാരീഡ് ആണോ… രണ്ട് മൂന്നു div ആയിട്ട് മനസ്സിൽ താലോലിച്ചു ഓമനിച്ചു കൊണ്ടുനടന്നതാണ്,,,മനസാകെ മരവിച്ചു പോയത് പോലെ അവനു തോന്നി..
“Husbandinte അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി.. “
“മ്…. “
അവൻ അലക്ഷ്യമായി ഒന്ന് മൂളി..
“കാഞ്ഞിരപ്പള്ളിയിൽ ആരൊക്ക ഉണ്ട് “
“എല്ലാവരും ഉണ്ട്… “
ഒറ്റ വാക്കിൽ അവൻ മറുപടി നൽകി..
അപ്പോളേക്കും ടീന ബേക്കറിയിൽ നിന്ന് ഇറങ്ങി വന്നു..
“ഇന്നാടാ…. “
അവൾ ഒരു ഡയറി milk അവനു നേർക്ക് നീട്ടി..
“ആഹ് അത് അവിടെ വെച്ചേക്ക്.. ഞാൻ എടുത്തോളാം.. “
“Oh.. സാധാരണ അച്ചായൻ അങ്ങനെ അല്ലാലോ പറയണത്.. ചാടി വീഴുന്നത് ആണല്ലോ.. “
“ഞാൻ കഴിച്ചോളാം ടി… ഇപ്പൊ അവിടെ ഇരിക്കട്ടെ.. അതാണ് ഞാൻ ഉദ്ദേശിച്ചത്.. “
“Ok… “
“വീട്ടിൽ നിന്ന് ആരാ next weekendil വരുന്നത് നന്ദനയെ കൊണ്ടുപോകാൻ.. “? Teena door തുറന്നു കാറിലേക്ക് കയറി..
“മ്..ഏട്ടൻ വരും എന്ന് ആണ് പറഞ്ഞത്..”
“ആഹ്.. ഏട്ടനെ ഒന്ന് കാണണം… ഫോണിൽ കൂടി സംസാരിച്ചിട്ടേ ഒള്ളു ഞാൻ.. “
“.. റ്റീനയും വരുന്നോ എന്റെ നാട്ടിലേക്ക്…. അടിപൊളി ആണ് കെട്ടോ ഞങ്ങടെ പാലക്കാട് ഒന്ന് വന്നാൽ പിന്നെ ഒരിക്കലും മറക്കില്ല… “
“ദേ.. ഇവനെ വിളിച്ചോ.. ഇവന് ട്രാവൽ ചെയ്തു പോകാൻ വല്യ ഇഷ്ടം ആണ്.. “
“ഒന്ന് മിണ്ടാതിരിക്കെടി.. മനുഷ്യന് ഇവിടെ തല വേദന എടുത്തു ചങ്ക് പൊട്ടി തകരുവാ.. “
“ങേ… തലവേദന വരുമ്പോൾ എങ്ങനെ ആടാ നിന്റെ ചങ്ക് പൊട്ടുന്നത്.. ‘”ടീനയ്ക്ക് ആകാംഷ അടക്കാനായില്ല..
“എല്ലാം നിന്നെ അറിയിക്കണം എന്ന് നിയമം ഉണ്ടോ.. “ഹോസ്റ്റലിന്റെ മുൻപിൽ കൊണ്ടുവന്നു അവൻ വണ്ടി ഒതുക്കി..
“മ്… നിലവിൽ ഇല്ലെന്ന് തോന്നുന്നു, താമസിയാതെ പ്രാബല്യത്തിൽ കൊണ്ടു വരാം, ല്ലേ… നന്ദു… “ടീന അതും പറഞ്ഞു
കാറിൽ നിന്നു ഇറങ്ങി..
വരുൺ കുടുതൽ ഒന്നും പറയാതെ കാർ ഒടിച്ചു പോയി…
***********************
“ടാ മോനേ, സുസന്നെടെ അമ്മാച്ചന്റെ മോൾ ഇല്ല്യോ… പെൺകൊച്ചു അങ്ങ് ലണ്ടനിൽ nurse.. അവളുടെ പേരെന്റ്സും, അവിടെ സെറ്റിൽ ആണ്…നമ്മൾക്ക് ഒന്നു നോക്കിയാലോ “
ജോയിച്ചൻ അങ്കിൾ ഈ കാര്യം പറഞ്ഞു ഇത് ആറാമത്തെ ഫോൺ കാൾ ആണ്..
“അങ്കിൾ,, കുറച്ചു work കൂടി ചെയ്യാൻ ഉണ്ട്, ഞാൻ തിരിച്ചു വിളിക്കാം “ഒരുവിധത്തിൽ പുള്ളിക്കാരനെ ഒഴിവാക്കിയിട്ട് അവൻ കട്ടിലിലേക്ക് മറിഞ്ഞു..
ചെ.. ഒട്ടും പ്രതീക്ഷിച്ചില്ല അവളുടെ marriage കഴിഞ്ഞു എന്ന്.. ഏറിയാൽ ഒരു 22വയസ് കാണും എന്ന് തോന്നുന്നു, അപ്പോളേക്കും കെട്ടിച്ചോ… “അവന്റെ മനസ്സിൽ നഷ്ടബോധത്തിന്റെ ഒരു വേലിയേറ്റം ഉണ്ടായി…
സങ്കടം വരുമ്പോൾ ചെയുന്ന പതിവ് നടപടികൾ അവൻ സ്വീകരിച്ചു..
വേളാങ്കണ്ണി മാതാവിന്റെ ഒരു ചെറിയ രൂപം…
അവൻ മുട്ടുകുത്തി ഇരുന്നു..
ആഹ് പെങ്കൊച്ചിനെ എനിക്ക് തന്നുകൂടായിരുന്നോ,,, വെറുതെ മനുഷ്യനെ ആശിപ്പിച്ചിട്ട്,,,, ചുമ്മാതെ വേണ്ടായിരുന്നു, ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും അല്ലെ…അവൻ മാതാവിനെ സുക്ഷിച്ചു നോക്കി..
“മനസിലായില്ല അല്ലെ.. .പറഞ്ഞു തരാം.., ഞാൻ ആയിരുന്നു അവളെ കെട്ടുന്നതെങ്കിൽ കൃത്യo പത്താം മാസം പെണ്ണിന്റെ ഒക്കത്തു ഒരു കൊച്ചു ഇരുന്നേനെ… ആ കൊച്ചിനെ തല മൊട്ടയടിയ്ക്കാൻ ഞാൻ അങ്ങോട്ട് കൊണ്ടുവന്നേനെ… എല്ലാം കഴിഞ്ഞില്ലേ.. “അവൻ വീണ്ടും വന്നു കട്ടിലിൽ മറിഞ്ഞു….
അപ്പോളും മാതാവിന്റെ രണ്ടു കൈകളും അവനിലേക്ക് നീണ്ടു നിന്ന്..
“വേണ്ട വേണ്ട… ഒന്നും പറയേണ്ട… ഞാൻ പിണക്കം ആണ്.. വെറുതെ.. ഉറങ്ങി കിടന്ന എന്നെ വിളിച്ചു ഉണർത്തിയിട്ട്….. “
അത് പറയുമ്പോൾ അവന്റെ ശബ്‌ദം തെല്ലു ഇടറി..
അവനങ്ങോട്ട് accept ചെയ്യാൻ വളരെ ബുദ്ധിമുട്ട് തോന്നി.
ഹോ ഇങ്ങനെ ഇരുന്നാൽ ആകെ വിഷമം ആകുo…അവൻ ഫോൺ എടുത്തു നീരജിന് വിളിച്ചു..
“അളിയാ… ഇങ്ങോട്ടു ഒന്നു വന്നെടാ.. പെട്ടന്ന് പോകാം… “
“എന്താടാ… sound ആകെ വല്ലാതെ… what hpnd…”
നീ വാ… എല്ലാ പറയാം.. “
“Ok.. da…ദ എത്തി.. “അവൻ കാൾ കട്ട് ചെയ്തു.
“ഇച്ചായാ… എന്നാ എടുക്കുവാ.. “
സാറാമ്മേടെ മെസ്സേജ്..
“ബൈബിൾ വായിക്കാൻ പോകുവാടി.. കുറച്ചു കഴിഞ്ഞു കാണാം,
“Ok… ഇച്ചായാ… പിന്നെ ഒരു കാര്യം… ആ കത്രീനാമ്മ പാവം ആണെന്നു തോന്നുന്നു…. സൂസന്നാന്റി ഇന്ന് വിളിച്ചു മമ്മയോട് സംസാരിച്ചു… നമ്മൾക്ക് അത് അങ്ങ് ഉറപ്പിച്ചാലോ “
“നിനക്ക് വേറെ വല്ലതും പറയാൻ ഉണ്ടോടി… “
“ഉണ്ടെടാ… അവള്ക്ക് അല്ല എനിക്കാ… മമ്മിടെ വോയിസ് മെസ്സേജ് ആയിരുന്നു അടുത്തത്.. “
“ടി… പിന്നെ കാണാo…കുരിശ് വരയ്ക്കാൻ പോകുവാ… “
“Ok…അത് കഴിഞ്ഞു മമ്മി വിളിക്കും കെട്ടോ… “
“എവിടെ നിന്നോ വന്ന ഒരു പെണ്ണ്… അവളുടെ ഊരും പേരും ഒക്കെ അവൾ പറഞ്ഞു ഉള്ള അറിവ് അല്ലെ നിനക്ക് ഒള്ളു.. പോകാൻ പറയെടാ… “നീരജിന്റെ ആശ്വാസവാക്കുകൾ ഒന്നും അവന്റെ മനസിന് വിഷമം തീർക്കുവാൻ ആയില്ല.. “
“എടാ അളിയാ… നീ ആളെ പറഞ്ഞില്ലാലോ… “
“Oh.. ഇനി എന്നാ പറഞ്ഞിട്ട് എന്താ . എല്ലാം പോയില്ലേ…. “
“Oh.. അങ്ങനെ പറയാതെ… നിനക്ക് വിധിച്ചത് വേറെ ആടാ… അതല്ലേ നടക്കു..”
‘”എന്നാലും എനിക്ക് അങ്ങോട്ട്.. ചെ.. “
“ടാ… ലിവ് ഇറ്റ്…. ഈ ലോകത്തിൽ എത്രയോ പെൺപിള്ളേർ ഉണ്ട്.. ഇവളെ ഒന്നു കണ്ടെന്നു വെച്ചു… ഇത്രമാത്രം അവളെ ഇഷ്ടപ്പെടാനും മാത്രം എന്ത് തേങ്ങ ആട അവൾക്ക് ഉള്ളത്… “
“ആഹ്… പോട്ടെ.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാ… “
“അത് തന്നെ… take it easy man….”
മ്.. പോട്ടെ…. സാറാമ്മ പറഞ്ഞത് പോലെ ആ കാതറീൻ ആയിരിക്കും എനിക്ക് വിധിച്ചത്…
“ങേ
..അതാരാ…. “
“അതോ… അത് ഞാൻ നിന്നോട് പറഞ്ഞില്ല അല്ലെ…. നമ്മുടെ ജോയിച്ചൻ അങ്കിൾ ഇല്ലേ… പുള്ളിടെ………… “വരുൺ വിശദീകരിച്ചു..
“ആഹ്ഹ… ഇത്രേം പുളിങ്കൊമ്പ് കൈയിൽ ഇരിക്കുമ്പോൾ ആണോ അളിയാ നീ ഇരുന്നു മോങ്ങുന്നത്… ടാ… നീ വേഗം വിളിച്ചു അവരോടു ok പറ.. “
മമ്മി കുറെ നേരമായിട്ടു വിളിക്കുന്നതാണ്.. അവൻ മനപ്പൂർവം കാൾ അറ്റൻഡ് ചെയ്യാതെ ഇരിക്കുക ആണ്…
നീ ഫോൺ എടുക്ക്.. എന്നിട്ട്.. അവരോട് yes പറ. M”
“മ്… നീ പൊയ്ക്കോ…. കുറെ നേരം ആയില്ലേ വന്നിട്ട്.. “
“ദേ.. നീ ഈ ആലോചന ഒക്കെ നിർതിയിട്ട് വേഗം എഴുന്നേൽക്കു….എന്നിട്ട് ലണ്ടനിലേക്ക് പറക്കുന്നതും ഓർത്തു ഇരിക്ക്… “
നീരജ് അങ്ങനെ അവനോട് goodbye പറഞ്ഞിട്ട് പോയി..
“ഹെലോ…. നീ ഇത് എന്നാ ചെയുവാ… എത്ര നേരം ആയി വിളിക്കുന്നു… “
“മമ്മി… ഞാൻ കുളിയ്ക്കുവായിരുന്നു… അതാ…
“ഹോ.. ഇതെന്നാ കുളി ആരുന്നെടാ കൊച്ചേ… ബാക്കിയുള്ളോരേ പേടിപ്പിക്കാൻ… “അമ്മമ്മച്ചി പറയുന്നുണ്ട്..
“എടാ… ആ കല്യാണത്തിന്റെ കാര്യം എങ്ങനെ ആ… സൂസന്ന വിളിക്കും… “
“ഓഹ്
..അതൊക്ക വിട് മമ്മി… വേറെ നോക്കാം… “
“വേറെ നോക്കണോ… അതെന്താ.. “
“അതല്ല പറഞ്ഞത്… സാറാമ്മേടെ കെട്ട് കഴിയട്ടെ… “
“ഇച്ചായാ… വിട്ടു പിടി.. “
“മമ്മി.. ഞാൻ കാര്യം ആയിട്ട് പറയുവാ… സാറാമ്മേടെ കെട്ട് കഴിഞ്ഞു മതി… “
“വരുൺ കുട്ടാ…. അതൊക്ക സമയം ആകുമ്പോൾ nadakk…നീ ഇത് ഒന്ന് സമ്മതിക്കേടാ… “
“അമ്മമ്മച്ചി… പ്ലീസ്… ഞാൻ പറയട്ടെ… എനിക്ക് ഇത്തിരി കൂടി time വേണം… “
“ഇച്ചായ… ഇതെന്നാ ഭവിച്ചോണ്ടാ… കെട്ട് പ്രായം കഴിഞ്ഞു… ഇനി എന്നാ..അതാണേൽ നല്ല ഒരു കൊച്ചു ആയിരുന്നു.. “
“ഓഹ്.. പോടീ മിണ്ടാതെ… നീ മേടിക്കും… കെട്ടോ “
“ഒക്കെ ടാ… വെച്ചോ… പപ്പാ വരുന്നുണ്ട്… “മമ്മി ഫോൺ കട്ട് ചെയ്തു…
നന്ദനയെ ആകെപ്പാടെ ഒരാഴ്ച പോലും ആയില്ല കാണൻ തുടങ്ങിയിട്ട്… പക്ഷെ… പക്ഷേ….
ശോ… ന്റെ… മാതാവേ… എനിക്ക് എന്നതാ പറ്റിയത്……
അന്ന് രാത്രി ആണെങ്കിൽ ശരിക്കും അവൻ ഒരുപാട് വിഷമിച്ചു. M
വീട്ടുകാർ ആണെങ്കിൽ കെട്ട് നടത്താൻ ബഹളം കൂട്ടുന്നു…
“ആഹ് പോട്ടെ… പുല്ല്… അമ്മമ്മച്ചി പറയുന്നത് പോലെ മാമി പോയാൽ മറിയ വരും… “
എന്നാലും… എന്നാലും..
*******++**************
അടുത്ത രണ്ട് ദിവസങ്ങളിലും അവൻ ടീനയെയും നന്ദനയെയും ഒക്കെ കാണുന്നുണ്ടായിരുന്നു..
“Hai,,, hello,,, good mng… good evng… ‘ഇങ്ങനെ ഒക്കെ അവരുടെ സംസാരം ചുരുങ്ങി…
എങ്കിലും നന്ദനയുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ പാവം അച്ചായന് എവിടെയോ എന്തോ ഒരു…..
Saturday evening ഇൽ ടീനയും നന്ദനയും കൂടി ഒരു കാറിന്റെ അടുത്തേക്ക് നടന്നു നീങ്ങുന്നത് അവൻ കണ്ടു..
ഒരു സുന്ദരനായ ചെറുപ്പക്കാരൻ കാറിൽ നിന്ന് ഇറങ്ങി..
“ഓഹ്.. ഇവൻ ആണോ അവളുടെ husband…. മ്… കണ്ടിട്ട് അങ്ങനെ ആണ് തോന്നുന്നത്… “ആഹ് എന്തെങ്കിലും ആകട്ടെ എന്ന് പിറുപിറുത്തു കൊണ്ട് അവൻ വെളിയിലേക്ക് ഇറങ്ങി..
ഒരു സുന്ദരൻ ആയ ഒരുതൻ….
അവളുമായി നല്ല മാച്ച്..
അവൾ ആണെങ്കിൽ ആകെ സന്തോഷം..
എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു..
ടീനയും അതേ മൂഡിൽ..
പട്ടിഷോ കാണൻ താൻ ഇല്ലാ…
അവനു ദേഷ്യം ഇറച്ചു കയറി..
ടീനയും നന്ദനയും അയാളുടെ ഒപ്പം കാറിൽ കയറി പോയി…
“എന്റെ മാതാവേ അവളുടെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞത് കളവ് ആകണേ എന്ന് താൻ നേർച്ച നേർന്നു പ്രാര്ഥിച്ചതാണ്……. മ്.. അപ്പോ അത് തീരുമാനം ആയി…പോട്ടെ.. കണ്ടവന്റെ പെണ്ണുമ്പിള്ളയെ നോക്കി വെള്ളം ഇറക്കാനും മാത്രം അധഃപതിച്ചിട്ടില്ല ഈ വരുൺ മാത്യു കൊട്ടാരത്തിൽ….”
രണ്ടെണ്ണം അടിച്ചു കഴിഞ്ഞപ്പോൾ മനസിലെ വിഷമം ഒക്കെ ഒന്ന് മാറിയത്..
അപ്പോൾ ആണ് ജോയ് അങ്കിളിന്റെ ഫോൺ കാൾ….
“ഹെലോ… അങ്കിൾ… ആഹ്…. ok… എനിക്ക് സമ്മതം ആണ്… പപ്പയോടും മമ്മിയോടും വിളിച്ചു പറഞ്ഞോ “
അവൻ ഫോൺ cut ചെയ്തിട്ട് വീണ്ടും കട്ടിലിലേക്ക് മറിഞ്ഞു..
രാത്രി ഏകദേശം ഒരു 2.30ആയി കാണും…
ഫോൺ നിർത്താതെ ഇരമ്പുന്നുണ്ട്…
നോക്കിയപ്പോൾ teena caling…
“Helo… ന്താടി ഈ നട്ടപ്പാതിരയ്ക്ക്.. “
“Da… ഒരു urgent matter und… I want to see u immediately.. “
എന്താടി കാര്യം… നിന്റെ sound ആകെ വല്ലാണ്ട് ഇരിക്കുന്നു….
“Da… നമ്മൾക്ക് ഇപ്പോൾ തന്നെ പാലക്കാട് വരെ പോകണം… അത്യാവശ്യം ആണ്.. ‘
അവൻ ക്ലോക്കിലേക്ക് നോക്കി… സമയം 2.33
“Da.. നീ എന്താ മിണ്ടാത്തത്..പറ്റില്ലെങ്കിൽ വേഗം പറയ്…. “
“Di… ഈ കൊച്ചുവെളുപ്പാന്കാലത്തെ പാലക്കാട്ടേക്കോ…. എന്താdi പ്രോബ്ലം.. “
“നന്ദനയുടെ അമ്മ…. അമ്മ മരിച്ചു…. so, നമ്മൾക്ക് ഉടൻ തന്നെ പോകണം… നിനക്ക് എന്റെ കൂടെ വരാൻ പറ്റുമോ.. say yes or no….. “
“അതിനു ഇപ്പോൾ തന്നെ പോകണോടി… നേരം ഒന്ന് വെളുത്തിട്ട്.. “അവൻ അത് പറയുകയും കാൾ cut ആയി…
ഇവൾക്കെന്താ ഇത്ര ദൃതി…. ആകെ desp ആയിരിക്കുന്നത് പോലെ ആണല്ലോ… അവൻ ടീനയുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു..
“എന്താടാ.. “
“എടി…. നമ്മൾക്ക് രണ്ടാൾക്കും കൂടി കാലത്തേ ആറുമണിക്ക് ഇവിടെ നിന്ന് പുറപ്പെടാം.. ok… “
“No… പറ്റില്ലെടാ.. എനിക്ക് ഉടൻ തന്നെ പോകണം.. “
“നീ എന്താ ഇങ്ങനെ വാശി പിടിക്കണത്… നിന്റെ ഈ ദൃതി കണ്ടാൽ തോന്നും അവൾക്ക് വേണ്ടപ്പെട്ടവർ ആരുo ഇല്ലെന്ന്..
തുടരും..
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Achayante Pennu written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission