എന്താടി കാര്യം… നിന്റെ സൗണ്ട് ആകെ വല്ലാണ്ട് ഇരിക്കുന്നു….
“ഡാ … നമ്മൾക്ക് ഇപ്പോൾ തന്നെ പാലക്കാട് വരെ പോകണം… അത്യാവശ്യം ആണ്.. ‘
അവൻ ക്ലോക്കിലേക്ക് നോക്കി… സമയം 2.33
“ഡാ .. നീ എന്താ മിണ്ടാത്തത്..പറ്റില്ലെങ്കിൽ വേഗം പറയ്…. “
“ടി .. ഈ കൊച്ചുവെളുപ്പാന്കാലത്തെ പാലക്കാട്ടേക്കോ…. എന്താഡി പ്രോബ്ലം.. “
“നന്ദനയുടെ അമ്മ…. അമ്മ മരിച്ചു…. so, നമ്മൾക്ക് ഉടൻ തന്നെ പോകണം… നിനക്ക് എന്റെ കൂടെ വരാൻ പറ്റുമോ.. സെ യെസ് ഓർ നോ… . “
“അതിനു ഇപ്പോൾ തന്നെ പോകണോടി… നേരം ഒന്ന് വെളുത്തിട്ട്.. “അവൻ അത് പറയുകയും കാൾ കട്ട് ആയി…
ഇവൾക്കെന്താ ഇത്ര ദൃതി…. ആകെ desp ആയിരിക്കുന്നത് പോലെ ആണല്ലോ… അവൻ ടീനയുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു..
“എന്താടാ.. “
“എടി…. നമ്മൾക്ക് രണ്ടാൾക്കും കൂടി കാലത്തേ ആറുമണിക്ക് ഇവിടെ നിന്ന് പുറപ്പെടാം.. ഒക്കെ … “
“നോ… പറ്റില്ലെടാ.. എനിക്ക് ഉടൻ തന്നെ പോകണം.. “
“നീ എന്താ ഇങ്ങനെ വാശി പിടിക്കണത്… നിന്റെ ഈ ദൃതി കണ്ടാൽ തോന്നും അവൾക്ക് വേണ്ടപ്പെട്ടവർ ആരുo ഇല്ലെന്ന്.. “
“യെസ് . നീ പറഞ്ഞത് 100percent correct ആണ്..ഇപ്പോൾ അവൾക്ക് വേണ്ടപ്പെട്ടവർ ആയിട്ട് ആരും ഇല്ലാ.. അവൾക്ക് ആകെ ഉള്ള ആശ്രയം ആയിരുന്നു അവളുടെ അമ്മ… അവൾക്ക് താങ്ങും തണലും ആയി കൂടെ ഉണ്ടായിരുന്ന അമ്മ… അവർ ആണ് ഈ ലോകത്ത് നിന്നും പോയത്… “അത് പറയുമ്പോൾ അവളുടെ ശബ്ദം വിറച്ചു..
“നിനക്ക് വരാൻ പറ്റുമോ..”അവൾ ചോദ്യം ഒന്നുകൂടി ആവർത്തിച്ച്…
“മ്… ഞാൻ വരാം… നീ വേഗം റെഡി ആകു.. “അവൻ ഫോൺ വെച്ചു..
എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന് അവന്റെ മനസ് പറഞ്ഞു…അപ്പോൾ അവളുടെ ഹസ്ബൻഡ് ….????? അവളെ കൂട്ടികൊണ്ട് പോയതാണല്ലോ… .. അവൻ വേഗം വാഷ്‌റൂമിലേക്ക് പോയി..
നല്ല ഉറക്കത്തിന്റെ സമയം ആണ്… എന്നാലും അവൻ വേഗം ഒന്ന് കുളിച്ചു ഫ്രഷ് ആയി.. കാരണം ആണെങ്കിൽ ലോങ്ങ്‌ട്രിപ്പ് ആണ്… tvm to palakkad……
വേഗം തന്നെ അവൻ ടീനയുടെ ഹോസ്റ്റലിലേക്ക് വെച്ചു പിടിപ്പിച്ചു..
അവളുടെ വിട്ടിൽ എല്ലാവരും ഉണ്ടെന്ന് പറഞ്ഞിട്ട്..
ടീന പറയുന്നത് അവൾക്ക് മറ്റാരും ഇല്ലന്ന്…
ഒരു എത്തും പിടിയും കിട്ടുന്നില്ല…
“നന്ദനയുടെ അമ്മ പെട്ടന്ന് മരിയ്ക്കാൻ എന്താടി, എന്തേലും അസുഖം.. “?
അവൻ ടീന കാറിൽ കയറിയതെ ചോദിച്ചു..
“ക്യാൻസർ ആയിരുന്നു…. കുറച്ചു സീരിയസ് ആണെന്ന് ഇന്നലെ അവളുടെ അമ്മാവന്റെ മക്കൾ വിളിച്ചു പറഞ്ഞു.. .ഇന്ന് ഒരു 10മണി കഴിഞ്ഞപ്പോൾ അവളെ കാണണം എന്ന് പറഞ്ഞു, അയാൾ വന്നു … അതുകൊണ്ട് അവൾ പെട്ടന്ന് പോയത്..”
“പാവം… നന്ദന… “
“മ്.. അതേടാ.. ഒരുപാട് പാവം ആടാ…. ഒരുപാട്…. ഒരു നിഷ്കളങ്ക ആയ കുട്ടി ആണ്… “
“മ്….. “അവൻ ഒന്ന് മൂളി…
“എടി.. അവളുടെ husband house എവിടെ ആണ്…അയാൾ എന്ത് ചെയുന്നു.. “
“ആരുടെ… “?
“നന്ദനയുടെ… അവളുടെ കാര്യം അല്ലെ നമ്മൾ ഇത്രയും നേരം പറഞ്ഞത്… “
“ഡാ .. നി എന്താ ഈ ചോദിക്കുന്നത്,ആ കുട്ടി മാരീഡ് അല്ല പിന്നെ എങ്ങനെ അവൾക്ക് ഹസ്ബൻഡ് ഉണ്ടാകുന്ന … “
“ങേ… അപ്പോൾ അവൾ എന്നോട് പറഞ്ഞതോ “
“എന്ത്… “
“അവളുടെ കല്യാണം കഴിഞ്ഞു എന്നും, ഹസ്ബൻഡ് ന്റെ വീട്ടിൽ അമ്മ മാത്രം ഒള്ളു എന്നും.. “
“ഇത് എന്തൊക്കെയാ നി ഈ പറയണത്.. നി വല്ല സ്വപ്നവും കണ്ടോ, നന്ദനയുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലെടാ…. “
“പോടീ…. നുണ പറയാതെ… “
“സത്യം ആടാ… എനിക്ക് എന്താ നുണ പറഞ്ഞിട്ട്… അല്ലെങ്കിലും അവൾക്ക് വല്യ പ്രായം ഒന്നുമില്ല… “
“എന്നിട്ട് എന്നോട്…… “
“നിന്നെ പറ്റിച്ചതായിരിക്കും….. നിന്നോട് അങ്ങനെ പറഞ്ഞു എന്ന് അവൾ എന്നോട് ഒന്നും പറഞ്ഞു ഇല്ലാ…. “
ബുർജ് ഖലീഫ സ്വന്തമായിട്ട് വാങ്ങിയ ഒരു അവസ്ഥയിലൂടെ ആണ് അവൻ കടന്നു പോയത്…
കാർ ആണെങ്കിൽ aeroplane ആകുന്ന പോലെ അവനു തോന്നി..
അക്കരഅമ്മേ… നീ എത്ര വലിയവൾ ആണ്… എന്റെ മനസ് അറിഞ്ഞല്ലോ നീ ഒടുക്കം….
“പാവം നന്ദന… ഒരുപാട് വിഷമങ്ങൾ അനുഭവിച്ച കുട്ടി ആണ്… അവളുടെ അമ്മ ആണെങ്കിൽ ഒരു ക്രിസ്ത്യൻ ആയ ചെറുപ്പക്കാരനെ സ്നേഹിച്ചു കെട്ടിയതാണ്… അപ്പോൾ തന്നെ വീട്ടിൽ നിന്ന് ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നു.. അങ്ങനെ എന്നന്നത്തേക്കും ആയി ആ സ്ത്രീ അങ്ങനെ സ്വന്തം വീട്ടിൽ നിന്ന് പടിയിറങ്ങി.. വീട് വിട്ടു ഇറങ്ങി പോന്നു എങ്കിലും അയാൾ അവർക്ക് ഒരു കുറവും വരുത്തിയിട്ടില്ല… സന്തോഷം ആയിട്ട് ആയിരുന്നു അവർ കഴിഞ്ഞത്…
ടീന പറയുന്ന കാര്യങ്ങൾ ഒക്കെ കേട്ട് ഡ്രൈവ് ചെയുകയാണ് വരുൺ..
അവൾ ജനിച്ചു 7വയസ് വരെ അവർ സന്തോഷത്തോടെ ജീവിച്ചു..
അവളുടെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയി,,,, , അന്ന് തുടങ്ങിയതാണ് ഇവരുടെ ഗ്രഹപ്പിഴ വീണ്ടും..
പിന്നെ അവളും അമ്മയും കൂടി അവളുടെ അമ്മാവന്റെ വീട്ടിൽ ആയിരുന്നു… ഒരുപാട് കഷ്ടപ്പെട്ട് ആണ് അവർ അവിടെ താമസിച്ചത്..നന്ദനയെ കുറിച്ച് ഉള്ള കാര്യങ്ങൾ എല്ലാം കേൾക്കുക ആണ് വരുൺ..
“എങ്ങനെ ആടി അപ്പൻ മരിച്ചത്.. “?
“ബൈക്ക് ആക്‌സിഡന്റ് ആയിരുന്നു ടാ… “
“ഇതൊക്ക പറഞ്ഞു ഒരു ദിവസം ആ കുട്ടി പൊട്ടി കരഞ്ഞു എന്റെ മുന്നിൽ.. “അത് പറയുമ്പോൾ ടീനയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
“ഇത്രയും ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കി നടന്നവൾ ആണോ നന്ദന “അവൻ ഓർത്തു..
എന്തായാലും ഒരു കാര്യം അവൻ ഉറപ്പിച്ചു….
നന്ദനയ്ക്ക് തന്നെ ഇഷ്ടം ആണെങ്കിൽ, തന്റെ അവസാന ശ്വാസം നിലയ്ക്കുന്നത് വരെ അവൾ തന്റെ ഒപ്പം ഉണ്ടാകും… ആരൊക്കെ തടസം നിന്നാലും അവരെ താൻ മറികടക്കും…. മാതാവാണെൽ സത്യം..
“ഹോ… എന്നാ ഒരു ദുർവിധി ആയിരുന്നു അല്ലേടി… പാവം കൊച്ചു… “
“സത്യം…. നമ്മൾക്ക് ഒക്കെ പപ്പയും മമ്മിയും എല്ലാ കാര്യങ്ങൾക്കും കൂടെ ഉണ്ട്.. ഈ നന്ദന പ്ലസ് ടു ആയപ്പോൾ ആണ് അവളുടെ അമ്മയ്ക്ക് ക്യാൻസർ ആയത്.. അന്ന് മുതൽ ഈ കുട്ടി അനുഭവിയ്ക്കാൻ തുടങ്ങിയതാ…. എന്നും ദുരിതം മാത്രം.. “
നന്ദനയെ കുറിച്ച് ഉള്ള കാര്യങ്ങൾ എല്ലാം അറിയും തോറും അവൻ അവളെ കൂടുതൽ ഇഷ്ടപ്പെടുക ആയിരുന്നു….
“പാവം…. ഒരുപാട് പാവം ആയ നന്മകൾ മാത്രം അറിയാവുന്ന ഒരു കുട്ടി ആണ് അവൾ…. പാവം…. “
“മ്….. ശരിയാ…ഇത്രയും ത്യാഗങ്ങൾ സഹിച്ചു അല്ലെ അവൾ വളർന്നത്.. ദൈവം അവൾക്ക് നല്ലതേ വരുത്തു “
അവർ നന്ദനയുടെ വീട്ടിൽ എത്തിയപ്പോൾ കുറച്ചു വൈകിയിരുന്നു..
വെള്ളത്തുണിയിൽ പൊതിഞ്ഞ അമ്മയുടെ മൃദുദ്ദേഹത്തിന്റെ അരികിൽ
കരഞ്ഞുകലങ്ങിയ കണ്ണുകളും ആയി ഒരു തരo മരവിച്ച മനസോടെ കാല്മുട്ടിലെക്ക് മുഖം പുഴ്ത്തി ഇരിയ്ക്കുക ആണ് അവൾ..
Teena അവളുടെ തോളിൽ കൈ വെച്ചു….
നന്ദനയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി….
എല്ലാം ഉള്ളിൽ ഒതുക്കി വീണ്ടും അവൾ വീണ്ടും ഒരു ശില കണക്കെ അതേപോലെ ഇരുന്നു..
ഒന്ന് രണ്ട് മണിക്കൂറുകൾ പിന്നിട്ടു..
“ഇനി ഇപ്പൊ ആരും വരാൻ ഒന്നും ഇല്ലാലോ രാഘവൻ നായരേ,, നമ്മൾക്ക് ചടങ്ങുകൾ തുടങ്ങിയാലോ, മഴയ്ക്ക് നല്ല കാറും കോളും ഉണ്ട്.. “ഏതോ ഒരു കാരണവർ ആകാശത്തേക്ക് നോക്കി പറഞ്ഞു….
നന്ദനയുടെ അമ്മാവനോട് ആണ് അയാൾ കാര്യങ്ങൾ പറയുന്നത്..അമ്മാവനെ ഒറ്റ നോട്ടത്തിൽ കണ്ടാലേ അറിയാം വെറും കൂതറ ആണെന്ന് എന്ന് അവനു തോന്നി..
ഇന്നലെ കണ്ട ആ ചെറുപ്പക്കാരൻ അവിടെ നിൽപ്പുണ്ടായിരുന്നു… അയാളുടെ കൈയിലേക്ക് ഒരു കുഞ്ഞിനെ ഏതോ ഒരു പെണ്ണ് കൊണ്ടുപോയി കൊടുത്തു .
ഇത് അല്ലെ ഇന്നലെ വന്ന അയാൾ??
മ് .അമ്മാവന്റെ മകൻ ആണ്… ആള് പാവം ആണ് കെട്ടോ.. വരു…നമ്മൾക്ക് ഒന്ന് സംസാരിക്കാം.. “
“ആഹ്.. ടീന… എപ്പോൾ അവിടെ നിന്ന് തിരിച്ചു.. “..
“വെളുപ്പിനെ ഇറങ്ങി ചേട്ടാ… സത്യം പറഞ്ഞാൽ അറിഞ്ഞു കഴിഞ്ഞു അര മണിക്കൂറിനുള്ളിൽ m.”
“ഒക്കെ…… എന്തായാലും അവളെ കണ്ടു കഴിഞ്ഞു ആണ് അപ്പച്ചി പോയത്… അങ്ങനെ ആശ്വസിക്കാം… “
“മ്… സത്യം… ഇല്ലെങ്കിൽ നന്ദനയ്ക്ക് എന്നും തോരാ കണ്ണീർ ആയേനെ.. “
ചടങ്ങുകൾ ഓരോന്നായി നടക്കുക ആണ്..
നന്ദന ഏതോ ഒരു പുരോഹിതന്റെ നിർദേശം അപ്പാടെ അനുസരിക്കുക ആണ് ആ പാവം..
അങ്ങനെ അവളുടെ അമ്മയും ഒരുപിടി ചാരം ആയി മാറി..
കത്തി എരിയുന്ന ചിതയിലേക്ക് നോക്കി നന്ദന നിൽക്കുക ആണ്..
“പോയി കുളിച്ചു വരൂ നിയ്.. പോയവരു പോയി… ഇനി എന്ത് കൂത്തു കാണാൻ ആണ് “അമ്മായി വന്നു മുറുമുറുത്തു…
“ഇനി ഈ കൊച്ചിന് ആരാ തുണ എന്റെ വിലാസിനിയേ…. “വല്യമ്മ സഹതാപത്തോടെ നന്ദനെ നോക്കി.
“ആർക്കറിയാം… ഓരോരോ മാരണങ്ങള്….. തലയിൽ എഴുത്തു മാറ്റാൻ പറ്റില്ലാലോ… “
നന്ദനയുടെ കണ്ണുകളിൽ നിസ്സഹായഭാവം ആയിരുന്നു..
അവൾ റ്റീനയെ നോക്കി..
സാരമില്ല…. എല്ലാം വിധി അല്ലെ… ഈശ്വരന്റെ അടുത്ത് നിന്റെ അച്ഛനും അമ്മയും ഒരുമിച്ചു അല്ലോ… അതോർത്തു സമാധാനിക്കാം… “
റ്റീനയ്ക്ക് അറിയാം ആശ്വാസവാക്കുകൾ ഒന്നും ഫലവത്തല്ലാ എന്ന്…
വരുൺ പക്ഷെ ഒന്നും അവളോട് സംസാരിച്ചില്ല…
ഒരുവട്ടം… ഒരുവട്ടം മാത്രം അവൾ അവനെ ഒന്ന് നോക്കി..
“നീ തനിച്ചല്ല…. നിന്റെ ഒപ്പം ഈ ഞാൻ ഉണ്ട് മോളെ… ന്റെ ശ്വാസം നിലയ്ക്കും വരെ… “അവന്റെ കണ്ണുകൾ അവളോട് പറഞ്ഞത് അതായിരുന്നു..
വൈകാതെ അവർ രണ്ടാളും അവളോട് യാത്ര പറഞ്ഞു ഇറങ്ങി..
“വളരെ കഷ്ടം ആണ് അവളുടെ അവസ്ഥ അല്ലേടി.. “
“മ്… അതേടാ… നമ്മൾ ഉദ്ദേശിച്ചതിലും ഒരുപാട്…. പാവം… “
“ആഹ് അമ്മായി ജഗജില്ലി ആണ്… കാണുമ്പോൾ അറിയാം അല്ലെ… “
“സത്യം…. ഞാൻ അങ്ങോട്ട് പറയാൻ ഇരിയ്ക്കുവായിരുന്നു “
“Di…. ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. “
“എന്താടാ…. “
“ടി .. ഞാൻ നന്ദനയെ കല്യാണം കഴിയ്ക്കാൻ പോകുവാ… നിന്റെ അഭിപ്രായം എന്താ.. “
“വാട്ട്…. “
“അല്ല… ഞാൻ നിന്റെ അഭിപ്രായം ജസ്റ്റ് ചോദിച്ചന്നെ ഒള്ളു… ഇനി ഇപ്പൊ എതിരഭിപ്രായം ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും ശരി, അവൾക്ക് സമ്മതം ആണെങ്കിൽ അവളെ ഈ വരുൺ മാത്യു കൊട്ടാരത്തിൽ കൂടെ കൂട്ടിയിരിക്കും… “
“ഡാ..നിനക്ക് എന്താ പറ്റിയത്… “
“അതേടി….നമ്മുടെ ലാലേട്ടൻ പറയുന്നത് പോലെ, വെള്ളമടിച്ചു കോൺ തെറ്റി വീട്ടിൽ വന്നു കയറുമ്പോൾ, ചുമ്മാ ചെരിപ്പൂരി കരണത്തടിക്കാനും തുലാവർഷരാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിയ്ക്കാനും എനിക്കൊരു പെണ്ണ് വേണം..”വരുൺ അവളെ നോക്കി..
.നീ എനിക്ക് ഒരു ഹെല്പ് ചെയണം,, അവളുടെ മനസ് നീ ഒന്ന് ചോദിച്ചു മനസിലാക്കണം… പറ്റുമോ.. “?
“ഡാ . നീ ഇത് എന്തൊക്ക ആണ് ഒരു ബോധവും ഇല്ലാതെ പറയുന്നത്.. എല്ലാം തീരുമാനിച്ചു ഉറപ്പിച്ചോ…”
“യെസ് മൈ sista….ഞാൻ ഒരു മിന്നുമാല മേടിക്കുന്നുണ്ടെങ്കിൽ അത് എന്റെ നന്ദനയെ കെട്ടാൻ മാത്രം ആയിരിക്കും,,, അതിനു മുൻപ് അവളുടെ സമ്മതം വേണം… അതിനു നിന്റെ ഹെല്പ് വേണം… kkk… “
ടീന അവനെ സുക്ഷിച്ചു നോക്കി…
ഭാഗം 5
“ഡാ എനിക്ക് ഒന്നും മനസിലാകുന്നില്ല… നീ നല്ലോണം ആലോചിച്ചിട്ടാണോ… കന്യാസ്ത്രീമാരും അച്ചന്മാരും ഉള്ള കുടുംബം ആണ് നിന്റേത്.. ഒരു അന്യജാതിയിൽ പെട്ട കൊച്ചിനെ കെട്ടിയാൽ… ആ പാവത്തിനെ കണ്ണീരു കുടിപ്പിക്കാൻ ആണോടാ… “
“ഞാൻ ആലോചിച്ചു ഉറപ്പിച്ചതാടി.. എനിക്ക് അവളെ ഒരുപാട് ഒരുപാട് ഇഷ്ടമാ….എന്റെ കുടുംബക്കാരു മുഴുവനും എതിർത്താലും ശരി, അവൾക്ക് സമ്മതം ആണെങ്കിൽ ഞാൻ അവളെ കെട്ടിയിരിക്കും,, ഒരു പെണ്ണിനെ തരക്കേടില്ലാതെ നോക്കാൻ ഒക്കെ ഉള്ള കഴിവ് എനിക്ക് ഉണ്ടെടി…. “
“ഡാ . പക്ഷെ, അവൾക്ക്… “
“Thats very important,നീ നിന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കുക,നിന്നെ കൊണ്ട് അത് പറ്റും di…. “
“എനിക്ക് ഒന്നും അറിയാൻ വയ്യാ… ആ കൊച്ചിന്റെ അമ്മാവൻ ഒക്കെ ആള് പിശകാ… എല്ലാവരും കൂടെ അവളെ എടുത്തിട്ട് കുടയുമോടാ.. “
“ടി .. “ഒറ്റ അലർച്ചയായിരുന്നു അവൻ..
“ന്റെ നന്ദനയെ ആരെങ്കിലും തൊട്ടാൽ ആ കൈ ഞാൻ വെട്ടും.. “
“ന്റെ കർത്താവീശോമിശിഹായെ… ഇത് അസ്ഥിക്ക് പിടിച്ചത് തന്നെ.. “
“നീ വേണം ഞങ്ങടെ കെട്ടു നടത്തിത്തരാൻ… നോ മാത്രം പറയല്ലെടി… “
“ഒന്ന് പോടാ മിണ്ടാതെ…. ഞാൻ ഇപ്പൊ ഈ condition ഇൽ അവളോട് ഇത് ചോദിക്കാൻ പോകുവല്ലേ, അമ്മ മരിച്ച സങ്കടത്തിൽ ആണ് നന്ദന.. “
പെട്ടന്ന് അവന്റെ ഫോൺ ശബ്‌ദിച്ചു..
“ഹെലോ . മമ്മി… ആഹ് ഞാൻ എന്റെ ഫ്രണ്ടിന്റെ മദർ മരിച്ചു, ഫ്യൂണറൽ കഴിഞ്ഞു വരുവാ.. ആഹ്.. ഞാൻ വിളിക്കാം.. കുറച്ചു ബിസി ആണ്.. “
“ജോയിച്ചൻ അങ്കിൾ പറഞ്ഞ കാര്യം ഒക്കെ അല്ലെ.. നെക്സ്റ്റ് വീക്ക് അവർ ചെല്ലാൻ പറഞ്ഞു നിന്നെ കൂട്ടി.. “
“മമ്മി.. ഞാൻ വിളിക്കാം… ഡ്രൈവ് ചെയുവാ.. “
“ഒക്കെ ഒക്കെ … ഞാൻ വെച്ചേക്കാം..”
പിന്നെ.. പപ്പാ വാക്ക് കൊടുത്തതാ കെട്ടോ മോനേ.. നീ അടുത്ത ആഴ്ച വന്നേക്കണം… അമ്മമ്മച്ചി വിളിച്ചു പറയുന്നത് അവൻ കേട്ടു..
“ആഹ് ഒക്കെ …”
“എന്താടാ നിന്റെ മുഖം പെട്ടന്ന് വല്ലാണ്ട് ആയിരിക്കുന്നത് പോലെ.. “
“ഓഹ് അങ്കിൾ ആണെങ്കിൽ ഒരു പ്രൊപോസൽ കൊണ്ടുവന്നു, ഇന്നലെ ഞാൻ രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുവാരുന്നു,. അതിന്റ ഇടയ്ക്ക് പുള്ളിടെ ഫോൺ കാൾ, ഞാൻ ആണെങ്കിൽ ഓക്കേ പറയുകയും ചെയ്തു… “
ടീന ഊറിച്ചിരിച്ചു..
“ഒന്ന് പോടീ കോപ്പേ, അവടെ ഒരു കൊലച്ചിരി.. “
ഒരാഴ്ച പിന്നിട്ടു..
ഒരു ദിവസം വൈകുന്നേരം..
“ഹായ് വരുൺ …. നാളെ നമ്മൾക്ക് പാലക്കാട് പോയാലോ… മറ്റന്നാൾ ജോയിൻ ചെയ്യണം എന്നാണ് നന്ദന പറഞ്ഞത്.. അവളെ കൂട്ടികൊണ്ട് വരുന്നതിനിടയിൽ നമുടെ പ്ലാൻ പറയുകയും ചെയാം.. “
“Thats good idea…. നമ്മൾക്ക് ഇപ്പൊ തന്നെ പോയാലോ.. “
“അത്രയ്ക്ക് ആക്രാന്തം വേണ്ട മോനെ.. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്… “
“ടി അവൾ എങ്ങാനും നോ പറഞ്ഞാൽ… ഞാൻ.. ഞാൻ തകർന്ന് പോകും… “പാലക്കാടെക്കുള്ള യാത്രയ്ക്കിടയി വരുൺ പറഞ്ഞു..
“മ്.. വരട്ടെ നോക്കാം.. “
നന്ദയുടെ വിട്ടിൽ എത്തിയപ്പോൾ ഉച്ചതിരിഞ്ഞു..
അവൾ ആണെങ്കിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇവർ രണ്ടാളും എത്തുമെന്ന്..
“ഡി …മര്യാദക്ക് അടങ്ങി ഒതുങ്ങി ഇവിടെ എങ്ങാനും കഴിഞ്ഞോണം,…ഉദ്യോഗം ഒക്കെ അങ്ങ് മറന്നേക്ക്.. ഏതെങ്കിലും ഒരു കൊന്തന്റെ കൂടെ ഇറക്കി കൂടി വിട്ടാൽ മാരണം തലയിൽ നിന്ന് ഒഴിഞ്ഞു..”
നന്ദനയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ കൊടുത്ത ചായ കുടിയ്ക്കുക ആണ് വരുണും ടീനയും..
“ഹ , അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ് എന്റെ അമ്മായി.. ഈ കുട്ടിയ്ക്ക് നല്ലൊരു ജോബ് ഉള്ളതല്ലേ.. അത് ഉപേക്ഷിക്കുക എന്നൊക്ക പറഞ്ഞാൽ.. “
“അത് ചോദിക്കാൻ നീ ആരാടാ… വരുത്തന്മാർ ഒന്നും കൂടുതൽ ആളാകാൻ നോക്കണ്ട… “സംസ്‍കാരം ലേശം പോലും ഇല്ലാത്ത സ്ത്രീ ആണ് എന്ന് അവർക്ക് മനസിലായി..
“ഞാൻ ആരാണ് എന്നൊക്ക ചോദിച്ചാൽ…… എന്താണ് പറയുക… നന്ദനയ്ക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ ആണ്.. അല്ലെ നന്ദന… “അവൻ പ്രതീക്ഷയോടെ അവളെ നോക്കി..
“എടി… ആരാടി ഒരുമ്പട്ടോളെ ഇത്… “പിന്നിൽ നിന്ന് അമ്മാവൻ ഓടി വരുന്നത് കണ്ടു നന്ദന ഭയപ്പെട്ട്..
അയാളുടെ വലതുകരം അവളുടെ കരണത്തു പതിയ്ക്കാൻ അധികം സമയം വേണ്ടിവന്നില്ല..
“ന്റെ കൈന്നു വിടെടാ… വരുണിന്റെ കൈയിൽ കിടന്നു അയാളുടെ വിരലുകൾ ഞെരിഞ്ഞമർന്നു… “
“ഇനി എന്റെ പെണ്ണിന്റെ ദേഹത്തു എങ്ങാനും ആരെങ്കിലും കൈവെച്ചാൽ… ആ കൈ ഞാൻ എടുക്കും,ഇത് കാഞ്ഞിരപ്പള്ളിയിലെ മണ്ണ് ആണ് കെട്ടോ.. അല്ലാതെ വെറും കളിമണ്ണ് അല്ല…. “
നന്ദന ആദ്യം കാണുമ്പോലെ അവനെ നോക്കി…
അവന്റെ മുഖത്തേക്ക് നോക്കാൻ അമ്മാവൻ ശരിക്കും ഭയപ്പെട്ടു…
“നന്ദന…. നിനക്ക് ആവശ്യം ഉള്ള സാധനങ്ങൾ ഒക്കെ എടുക്ക്… നമ്മൾക്ക് വേഗം ഇറങ്ങാം… “അവൻ ദൃതി കൂട്ടി..
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Achayante Pennu written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission