നന്ദന നിനക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ എടുക്ക്…. വേഗം നമ്മൾക്ക് ഇവിടെ നിന്ന് ഇറങ്ങാം
. വരുൺ പറയുന്നത് മനസിലാകാതെ നിൽക്കുക ആണ് എല്ലാവരും…
“ഓഹ്…. അവിടെ ചെന്നിട്ട് ഒരാഴ്ച ആയതേ ഒള്ളു… എന്നിട്ട് ആ സമയം കൊണ്ട് ഒപ്പിച്ചു എടുത്തു അല്ലേടി…മ്മ്… അമ്മയുടെ മകൾ അല്ലെ അങ്ങനെ തന്നെ വരൂ… “
“ങേ… ഈ അമ്മായി ഇത് എന്തൊക്കെ ആണ് പറയുന്നത്… മനസിലാകാത്ത മട്ടിൽ നോക്കി നിൽക്കുക ആണ് നന്ദന.. “
“ദേ.. ദേ… നിങ്ങൾ ആവശ്യം ഇല്ലാത്ത വർത്താനം വേണ്ട കെട്ടോ….. ഒരുപാട് കാട് കയറി പറയുകയും വേണ്ട “വരുൺ അവരോട് കയർത്തു ..
“നിന്നോട് ഞാൻ ഒരുവട്ടം പറഞ്ഞു… എന്റെ വീട്ടിൽ വന്നിട്ട് എന്നെ മര്യാദ പഠിപ്പിക്കാൻ വരണ്ട എന്ന് കെട്ടോ… അല്ലേ… അവന്റെ ഒക്കെ ഒരു ധിക്കാരം.. “
നിങ്ങളെ മര്യാദ പഠിപ്പിക്കാൻ… അതും ഞാനോ.. സ്വന്തം തന്തയ്ക്കും തള്ളയ്ക്കും കഴിഞ്ഞില്ല… പിന്നെ ദേ ഈ നിക്കുന്ന ആളെ കൊണ്ടു പോലും സാധിച്ചില്ല.. അപ്പോളാ ഈ ഞാൻ… “
“Da… വരുൺ.. പ്ലീസ്… വെറുതെ സീൻ ആക്കണ്ട.. “
ടീന പിറുപിറുത്തു..
, “ജോലിയ്ക്ക് ആണെന്ന് പറഞ്ഞു ഇറങ്ങും ഓരോന്ന് ഒക്കെ.. എന്നിട്ട് നടക്കുന്ന നടപ്പെ… “അമ്മായി അടുത്ത ഉന്നം റ്റീനയ്ക്കിട്ട് ആയിരുന്നു.. “
“ഇവർ ഇന്ന് നമ്മൾക്ക് പണി ഉണ്ടാകും…ചുമ്മാ ഓരോ കൂതറ വർത്താനം… നന്ദന നീ ഇറങ്ങി വരുന്നുണ്ടോ… വെറുതെ സമയം വേസ്റ്റ് ആക്കാൻ പറ്റില്ല കെട്ടോ.. “
വരുൺ വീണ്ടും ഒച്ച എടുത്തു..
ഇവൾ ഇനി ജോലിക്ക് പോകുന്നില്ല… ഏതെങ്കിലും ഒരുത്തന്റെ കൈയിൽ പിടിച്ചു ഏൽപ്പിക്കും ഞാൻ…. അത് ഞാൻ തീരുമാനിച്ചു ഉറപ്പിച്ചതാണ്.. “
“സ്വന്തം ആയിട്ട് അങ്ങ് തീരുമാനിച്ചാൽ മതിയോ… നന്ദനയുട മനസ്സിൽ എന്താണ് എന്ന് അവളോട് ചോദിക്കണ്ടേ.. അത് അല്ലേ അമ്മാവാ അതിന്റെ ഒരു മര്യാദ…..അതോ അമ്മാവനും അമ്മായിയെ പോലെ “
“നന്ദനയ്ക്ക് അങ്ങനെ പ്രേത്യേക തീരുമാനം ഒന്നുമില്ല….ഞങ്ങൾ പറയുന്നത് അവൾ അനുസരിക്കും.. ല്ലേ മോളെ.. “
“ആണോ.. ആണോ . നന്ദനാ… തനിക്ക് അങ്ങനെ ആണോ “
അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു..
“കണ്ടോ… ഞാൻ പറഞ്ഞില്ലേ… അവൾ അങ്ങനെ ആണ്.. “
“ആണോ നന്ദന… ഇയാൾക്ക് അങ്ങനെ സ്വന്തം ആയിട്ട് അഭിപ്രായം ഒന്നും ഇല്ലേ…പറ… “
വരുൺ അവളുടെ മുഖത്തേക്ക് നോക്കി..
നിസ്സഹായ ആയിട്ട് നിൽക്കുക ആണ് അവൾ..
നന്ദന…. ജോബ് കളയണ്ട എന്നാണ് എന്റെയും opinion… ടീന അവളോട് പറഞ്ഞു
“നിങ്ങൾക്ക് ഒക്കെ ഇത് എന്തിന്റെ കേടാണ്… ആ കൊച്ചിന് ഇഷ്ടം ഇല്ലെങ്കിൽ പിന്നെ നിങ്ങൾക്ക് എന്താണ്… “
“ദേ… മനുഷ്യ… നോക്കി നിൽക്കാതെ ഇവറ്റകളെ പിടിച്ചു പുറത്താക്കിക്കേ…”
“വിരട്ടാൻ ആണ അല്ലേ അമ്മായി ഭാവം…. വേണ്ട കെട്ടോ… ഞങ്ങൾ കാഞ്ഞിരപ്പള്ളിക്കാരോട് വിരട്ടൽ ഒന്നും വേണ്ട… “
“Oh…ഒരു കാഞ്ഞിരപ്പള്ളിkkaran…എന്താടാ നിനക്ക് വല്ലോ കൊമ്പും undo…”
“ഉണ്ട്… വാ.. കാണിക്കാം… അമ്മാവന് വിരോധം ഉണ്ടോ പോലും… അവൻ ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റ്.. “
“ചെ… ചെ… നാണം കെട്ടവൻ… ഒന്ന് പോടാ മിണ്ടാതെ.. “അവർ മൂക്കത്തു വിരൽ വെച്ചു കൊണ്ടു അകത്തേക്ക് കയറി..
വരുൺ ആണെങ്കിൽ ഊറി ചിരിച്ചു..
“ലുക്ക് നന്ദു .നിനക്ക് തോന്നുന്നുണ്ടോ നിന്റെ അമ്മാവനുo അമ്മായിയും നല്ലൊരു ബന്ധം കണ്ടുപിടിച്ചു തരുമെന്ന്… so.. നീ ഈ ജോബ് കളയരുത്… നിന്റെ future ഹാപ്പി ആയിട്ട് ഇരിക്കാൻ നിനക്ക് ഈ ജോബ് ഹെൽപ്ഫുൾ ആയിരിക്കും.. .”ടീന അവളോട് അടക്കം പറഞ്ഞു….
“എനിക്ക് അറിയില്ല എന്ത് ചെയണം എന്ന്… ഒരു അഭിപ്രായം ചോദിക്കാൻ പോലും എനിക്ക്… എനിക്ക്.. ആരും ഇല്ലാ… “അവൾ കരഞ്ഞു..
“നീ വാ… ഞാൻ ഒരു കാര്യം പറയട്ടെ.. “
ടീന അവളെ അകത്തേക്ക് വിളിച്ചു..
നിന്റെ ആ കസിൻ ബ്രോ എന്ത്യേ…
ഏട്ടൻ മംഗലാപുരം വരെ പോയിടി .അതല്ലെടി… അല്ലെങ്കിലും ഏട്ടന് ബാഗ്ലൂർ പോകണം.. അവിടെ സെറ്റിൽ ആണ്..
ഒക്കെ ഒക്കെ… നിന്റെ റൂം ഏതാ..
അവർ രണ്ടാളും റൂമിൽ കയറിയപ്പോൾ അമ്മായി ഓടി വന്നു..
ടീന വേഗം വാതിൽ അടച്ചു ബോൾട്ടിട്ടു..
“അമ്മാവാ… ഞാൻ ഒരു കാര്യം പറയട്ടെ… “
മെല്ലെ മയത്തിൽ അവൻ അയാളുടെ അടുത്തേക്ക് ചെന്നു..
പക്ഷേ അയാൾ അവനെ സൂക്ഷിച്ചു നോക്കുക മാത്രമേ ചെയ്തോളു..
“അമ്മാവാ… നേരെ വാ നേരെ പോ… അതാണ് എന്റെ ഒരു പോളിസി.. ഇങ്ങനെ ഒന്നും നോക്കല്ലേ.. “
അയാളുടെ നോട്ടം ഇത്തിരി മൃദുലപ്പെട്ടു എന്ന് അവനു തോന്നി..
“അതായത്… നന്ദനയുടെ പേരിൽ ഉള്ള സ്വത്തുവകകൾ കണ്ടു കൊണ്ടല്ലേ അമ്മാവൻ ഈ ആക്രാന്തം കാണിക്കുന്നത്… “
അവൾക്ക് ഇതിൽ നിന്ന് ഒന്നും ഒരു ചില്ലി കാശ് പോലും വേണ്ട…ഒരു വീതവും ചോദിച്ചു അവൾ ഇങ്ങോട്ടു വരത്തുമില്ല… അവളെ… അവളുടെ പാട്ടിനു വിട്ടേക്ക്… “
“ഇതൊക്ക പറയാൻ നീ ആരാടാ.. “
“ഞാനോ… ഞാൻ ആണ് അവളെ മിന്നുകെട്ടാൻ പോകുന്നത്.. എന്താ മനസ്സിലായോ.. “
“ഡാ .. “
“അലറണ്ട….. എനിക്ക് അവളെയും അവൾക്ക് എന്നെയും ഇഷ്ടം ആണ്… മര്യാദയുടെ ഭാഷയിൽ ഞാൻ പറഞ്ഞു… ഇനി മാറ്റി പറയണോ.. “
“നീ ആരോടാ സംസാരിക്കുന്നത് എന്ന് ഓർമ ഉണ്ടോ… “
“എനിക്ക് നല്ല ഓർമ ഉണ്ട്… അമ്മാവനും ആ ഓർമ ഉണ്ടായാൽ നന്ന്… ഞാൻ അവളെ കൊണ്ടുപോകും… തടയാൻ നിൽക്കേണ്ട.. ഒക്കെ… “
അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു..
ടീനയുടെ നമ്പറിൽ കാൾ ചെയ്ത് m.
“ഹലോ.. എന്താടാ.. “
“Di…സമയം പോകുന്നു… നമ്മൾക്ക് പോകണ്ടേ… “
“നന്ദു ആണെങ്കിൽ സമ്മതിക്കുന്നില്ല.. ആ കുട്ടിയ്ക്ക് പേടി ആണെന്ന്.. “
“നീ ഫോൺ ഒന്ന് കൊടുത്തേ.. “
“ഹെലോ… “
“ഹെലോ.
നന്ദന… ഇയാൾക്ക് എന്താണ് ഇത്രയും പേടി.. എന്നെ ആണോ അതോ അമ്മവനെ ആണോ പേടി.. പറയൂ.. “
“എനിക്ക്… എനിക്ക് അറിയാൻ വയ്യാ എന്താണ് ചെയേണ്ടത് എന്ന്… എല്ലാവരെയും എതിർത്തു ജോലിക്ക് വന്നിട്ട്.. m”
‘അതൊക്കെ താൻ ആലോചിച്ചു തല പുണ്ണാക്കേണ്ട… തനിക്കു ഒരു ജോലി ഇല്ലാതെ ജീവിക്കാൻ പറ്റുമോ.. ഇവരുടെ ആട്ടും തുപ്പും ആയിട്ട് ജീവിച്ചിട്ട്.. “
“അതൊന്നും സാരമില്ല… അമ്മാവൻ ആയിരുന്നു എന്റെ പപ്പാ മരിച്ചു കഴിഞ്ഞു എനിക്ക് താങ്ങും തണലും… അമ്മാവനെ ധിക്കരിച്ചിട്ട് ഞാൻ എങ്ങോട്ടും വരുന്നില്ല… അങ്ങനെ ഒരു ജീവിതം എനിക്ക് വേണ്ട… “
“ഒക്കെ
.
തീരുമാനം അന്തിമം ആണോ… “
“മ്… അതേ… സൊ … സോറി …. “
“ഇറ്സ് ഒക്കെ… റ്റീനയ്ക്ക് കൊടുക്കുമോ.. “
“ടീന നമ്മൾക്ക് ഇറങ്ങാം… ടി… ഒരുപാട് ലേറ്റ് ആകുo ഇനി ചെല്ലുമ്പോൾ.. “
“ഒക്കെ.. ഡാ.. ഞാൻ വരാം… “
അവൾ കാൾ കട്ട് ചെയ്തു..
നിരാശയോടെ നിന്നു പോയി അവൻ..
അവൾ ഈ നാടും വീടും വിട്ടു വരില്ല… പിന്നെ എന്ത് ചെയ്യും.. ആഹ് പോട്ടെ.. സാരമില്ല.. അവൻ ഓർത്തു….
വൈകാതെ തന്നെ ടീന മുറ്റത്തേക്ക് ഇറങ്ങി വന്നു…
അപ്പോളേക്കും അവൻ കാർ സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞു..
“പോകാം… ടി.. “
“മ്… പോയേക്കാം… ആ കുട്ടി… വരില്ല അവൾ.. “
“ആഹ്… പോട്ടെ… നീ കയറു… “
അവൾ ഫ്രണ്ട് ഡോർ തുറന്നു കാറിലേക്ക് കയറി..
അമ്മാവനും അമ്മായിയും കൂടി വിജയശ്രീലാളിതരായി നിൽക്കുക ആണ് എന്ന് അവർക്ക് തോന്നി..
നന്ദന എന്ത്യേ…?
അവൾ അകത്തുണ്ട്… ഇറങ്ങി വരണ്ട എന്ന് ഞാൻ പറഞ്ഞു.
അവൻ കാർ റിവേഴ്‌സ് എടുത്തു തിരിച്ചു..
അങ്ങനെ അവർ രണ്ടാളും അവിടെ നിന്ന് പോന്നു..
രണ്ടാളും കുറച്ചു സമയത്തേക്ക് ഒന്നും സംസാരിച്ചില്ല..
റ്റീനയ്ക്ക് ആകെ വിഷമം ആണ്.. അതേ അവസ്ഥയിൽ ആണ് നമ്മുടെ വരുണും..
“അവൾ വരും എന്ന് നീ പ്രതീക്ഷിച്ചോടാ “
“ഹേയ് . ഇനി പറഞ്ഞിട്ട് എന്താടി കാര്യം.. ആഹ് പോട്ടെ.. “
“അതൊരു പാവം കുട്ടി ആണെടാ… അതിനു പേടി ആണ് എല്ലാവരെയും.. “
“മ്…. സത്യം.. അതൊക്ക പോട്ടെ.. അവളോട് നീ എന്റെ സ്റ്റാൻഡ് പറഞ്ഞോടി.. “
“ഇല്ലടാ.. അങ്ങനെ ഡയറക്റ്റ് ആയിട്ട് പറഞ്ഞില്ല.. പക്ഷേ ഒരു കാര്യം ഞാൻ പറഞ്ഞു… നന്ദനയുടെ കാര്യത്തിൽ വരുണിനു ഇത്തിരി ഇന്റെരെസ്റ്റ് ഉണ്ട് എന്ന്.. “
“എന്നിട്ടോ.. “
“അത് പറഞ്ഞത് കൊണ്ടു ആണോ അവൾ പേടിച്ചത്, വരുന്നിലാ എന്ന് പറഞ്ഞത് എന്ന് എനിക്ക് തോന്നി.. “
“മാതാവേ..
നശിപ്പിച്ചു… അപ്പൊ ഞാൻ ഊഹിച്ചത് പോലെ തന്നെ ആണ് കാര്യങ്ങൾ.. “
“എന്തോന്ന് “?
“നീ അങ്ങനെ പറഞ്ഞപ്പോൾ ആ കൊച്ചു പേടിച്ചു… അത്ര തന്നെ “
“അവൾക് അങ്ങനെ എന്തേലും മനസ്സിൽ ഉണ്ടായിരുന്നു എങ്കിൽ അവൾ ഇറങ്ങിവരില്ലായിരുന്നോ “
“അത്രയ്ക്ക് അങ്ങോട്ട് ആയില്ലല്ലോടി.. അതല്ലേ.. “
“ആഹ്… നോക്കാം… ഞാൻ മെസ്സേജ് ഒക്കെ അയച്ചു നോക്കാം… “
“വേണ്ടടി… അവൾക്ക് വിധിച്ചത് വേറെ ആരെങ്കിലും ആകും.. അതാണ് “
“ഓഹ്.. നിനക്ക് അപ്പിടി വിഷമം അയോടാ.. “
അപ്പോളേക്കും ടീനയുടെ ഫോൺ ശബ്‌ദിച്ചു..
“ഈശോയേ.. ദേ.. മമ്മി വിളിക്കുന്നു..”
“ഹെലോ… മമ്മി.. എന്നാ ഉണ്ട്.. ഞാൻ ഓഫീസിൽ ആണ്…ഇറങ്ങാൻ പോകുക ആണ് “അവൾ വരുണിനെ നോക്കി കണ്ണിറുക്കി..
“ങേ.. അതെയോ.. എന്നിട്ടോ..”
ടീനയുടെ സംസാരം നീണ്ടു..
കുറെ സമയം എടുത്തു അവൾ ഫോണ് കട്ട് ചെയുവാൻ..
“എന്താടി കാര്യം.. “
“ഹേയ് . അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല.. മമ്മി എപ്പോളും വിളിക്കും ഓരോ കാര്യം പറഞ്ഞു.. “
“അതാണോ.. നീ ഇത്രയ്ക്ക് ആകാംഷയോട് കൂടി മിണ്ടിയത്..
“
അതേടാ.. അല്ലെങ്കിൽ മമ്മിക്ക് പറയാൻ ഒരു ത്രില്ല് ഇല്ലാ.. “
“മ്… ഒക്കെ ഒക്കെ….ഇത് ഇപ്പൊ നമ്മുടെ ശില്പ ഇല്ലേ… മംഗലത്തെ… അവൾ ഒരു പയ്യന്റെ കൂടെ ഇറങ്ങി പോയെന്ന് അത് ചൂടോടെ പറയാൻ വിളിച്ചതാ.. “
“ഡാ.. നീ വിഷമിക്കേണ്ട കെട്ടോ.. നമ്മൾക്ക് റെഡി ആക്കി എടുക്കാം കെട്ടോ.. “
“എന്ത്.. “
“അല്ല.. അവളുടെ കാര്യം.. “
“ഓഹ്.. അതൊക്ക വിട്.. ഞാൻ ഇനി അത് ചിന്തിക്കുന്നില്ല… നമ്മൾക്ക് വിധിച്ചത് ഏതെങ്കിലും അച്ചായത്തി ആയിരിക്കും… “
“ആഹ് ഇനി അത് പറഞ്ഞോ.. ഞാൻ നിന്നെ കൊല്ലും കെട്ടോ.. “
“എന്തിനാ… “
“ആ കൊച്ചിന്റെ മനസ്സിൽ നീ കയറി പറ്റിയോ എന്ന് ആണ് എന്റെ doubt.. “
“എന്ത് ഡൌട്ട് .. പോടീ ഒന്ന്.. “
“അല്ലടാ… ഞാൻ സീരിയസ് ആയിട്ട് പറയ്യുവാ.. ആ കൊച്ചിന് നിന്നെ ഇഷ്ടം ആണെന്ന് എന്റെ മനസ്സിൽ പറയുന്നത്.. “
“ഓഹ് പോടീ… ഒന്ന് മിണ്ടാതെ.. “
“എങ്കിൽ ശരി… നോക്കാം… “
അങ്ങനെ ട്രാഫിക്കിൽ ഒക്കെ പെട്ടു ഒരുപാട് ലേറ്റ് ആയി അവർ രണ്ടാളും കൂടി tvm എത്തിയപ്പോൾ..
ഹോസ്റ്റലിലെ വാർഡനോട് എല്ലാ കാര്യങ്ങളും ടീന പറഞ്ഞിരുന്നത് കൊണ്ടു അവൾക്ക് അവിടെ പ്രവേശിയ്യ്ക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല..
വരുൺ ആണെങ്കിൽ വന്നു കുളിച്ചു എന്നിട്ട് കുരിശു വരച്ചു… പാർസൽ മേടിച്ചതും കഴിച്ചു കട്ടിലിലേക്ക് മറിഞ്ഞു..
യാത്രക്ഷീണം കാരണം അവൻ പെട്ടന്ന് തന്നെ ഉറങ്ങി പോയി..
അങ്ങനെ ഒന്ന് രണ്ടു ദിവസങ്ങൾ പിന്നിട്ടു..
റ്റീനയെ ഇടയ്ക്ക് ഒക്കെ കാണുo..
ആദ്യത്തെ ദിവസം അവൻ നന്ദനയുടെ വിവരം തിരക്കി..
അവൾ വിളിച്ചിരുന്നു… നിന്റെ കാര്യം ചോദിച്ചു…
“മ്… എന്നിട്ട് നീ എന്ത് പറഞ്ഞു.. “
“ഞാൻ എന്ത് പറയാൻ.. “
“അല്ല… ഞാൻ വെറുതെ ചോദിച്ചു എന്നെ ഒള്ളു.. “
“മ്…. “
“നീ ആ കുട്ടിയ്ക്ക് എപ്പോളും കരുത്തു നൽകണം കെട്ടോ.. അപ്പനും അമ്മയും ഇല്ലാത്ത കുട്ടി ആണ്.. അവൾക്ക് മനസിന് ബലം കൊടുക്കണം.”
“ഒക്കെ da…ഞാൻ അവളോട് വിളിക്കുമ്പോൾ എല്ലാം പറയാറുണ്ട് ..ധൈര്യം ആയിട്ട് ഇരിയ്ക്കാൻ…നമ്മൾ ഒക്കെ കൂടെ ഉണ്ടെന്ന് എപ്പോളും പറയും “
” മ്… അങ്ങനെ പറഞ്ഞോണം.. എന്തായാലും പാവം കുട്ടി ആണ്.. എല്ലാ ദുഖങ്ങളും മനസ്സിൽ കൊണ്ടു നടക്കുക അല്ലേ… “
“അതേടാ.. ദാറ്റ്‌സ് ട്രൂ “
********************-**
നന്ദനാ… പോകരുത്….. പറയുന്നത് കേൾക്കു…
ആരൊക്കെയോ പറയുന്നുണ്ട്..
ഒന്നും കേൾക്കാതെ അവൾ റയിൽവേ ട്രാക്കിൽ കൂടി ഓടുകയാണ്..
നന്ദന…
നന്ദന…
ആരുടെയും വിളി കേൾക്കാതെ അവൾ ഓടി..
ഓടി ഓടി… അവൾ തളർന്നു..
അപ്പോളേക്കും ട്രെയിൻ വരുന്നുണ്ട്..
“കുട്ടീ… നിൽക്ക്… “
ട്രെയിന്റെ ചൂളം വിളി അടുത്തു വന്നു..
വരുൺ ചാടി എഴുനേറ്റു…
അവനെ വെട്ടിവിയർത്തൊഴുകി…
ഫോൺ എടുത്തു… റ്റീനയെ ഡയൽ ചെയ്തു..
ടി.. നീ അത്യാവശ്യം ആയിട്ട് നന്ദനയുടെ നമ്പർ താ..
എന്താടാ… സൗണ്ട് ആകെ വല്ലാണ്ട്..
“ഒന്നുല്ല… ഞാൻ ഒരു സ്വപ്നം കണ്ടു…എനിക്ക് അവളുടെ ശബ്ദം ഒന്ന് കേൾക്കണം.. ഇപ്പൊ തന്നെ..
“ഡാ ടൈം ഇപ്പൊ 3മണി..
“സൊ വാട്ട് 1…പ്ലസ് സെൻറ് me .പ്ലീസ്…. “
“ശോ .. നിന്റെ ഒരു കാര്യം.. “
“അവൾ ഫോൺ നമ്പർ അവനു പറഞ്ഞു കൊടുത്തു..
“വരുൺ മെല്ലെ അവളുടെ നമ്പറിലേക്ക് കാൾ ഡയൽ ചെയ്തു…..
തുടരും…
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Achayante Pennu written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission