എന്താടാ… സൗണ്ട് ആകെ വല്ലാണ്ട്..
“ഒന്നുല്ല… ഞാൻ ഒരു സ്വപ്നം കണ്ടു…എനിക്ക് അവളുടെ ശബ്ദം ഒന്ന് കേൾക്കണം.. ഇപ്പൊ തന്നെ..
“ഡാ ടൈം ഇപ്പൊ 3മണി..
“സൊ വാട്ട് പ്ലീസ് സെന്റ് മി …പ്ലീസ് “
“ശോ … നിന്റെ ഒരു കാര്യം.. “
“അവൾ ഫോൺ നമ്പർ അവനു പറഞ്ഞു കൊടുത്തു..
“വരുൺ മെല്ലെ അവളുടെ നമ്പറിലേക്ക് കാൾ ഡയൽ ചെയ്തു…..
ഒന്ന് രണ്ടു പ്രാവശ്യം ഫോൺ റിങ് ചെയ്തു… പക്ഷെ അവൾ കാൾ അറ്റൻഡ് ചെയ്തില്ല..
അവന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി…
കർത്താവെ…. വെളുപ്പാന്കാലത്തെ കണ്ട സ്വപ്നം ആണ്.. അമ്മമ്മച്ചി പറയുന്നത് സ്വപ്നം ഫലിക്കും എന്നാണ്… അവനു ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നതായി തോന്നി..
വീണ്ടും വീണ്ടും ഫോൺ വിളിച്ചു കൊണ്ടേ ഇരിക്കുക ആണ് അവൻ…
“ഹെലോ….. “
ആറാമത്തെ വിളിക്ക് ആണ് ഒരു പെൺശബ്ദം കാതിൽ മുഴങ്ങിയത്.
“ഹെലോ… നന്ദന അല്ലേ… “
“വരുൺ സാർ….. “
അവൾ അവനെ തിരിച്ചറിഞ്ഞു കഴിഞ്ഞു..
“യെസ്… .. നന്ദന… താൻ എന്നടുക്കുവായിരുന്നു..
“ഞാൻ ഉറങ്ങുവായിരുന്നു.. “
“മ്
..വേറെ
വേറെ…. പ്ബ്ലം ഒന്നും ഇല്ലാലോ അല്ലേ.. “?
“എന്താ
…….എനിക്ക്… എനിക്ക് മനസിലായില്ല… എന്റെ… ന്റെ.. നമ്പർ എവിടെ നിന്ന് കിട്ടിയത്.. “
“ങേ… അതോ… അത്.. ഞാൻ ഒരു സ്വപ്നം കണ്ടു… തനിക്കു എന്തോ ആപത്തു പറ്റിയെന്ന്.. അപ്പോൾ റ്റീനയെ വിളിച്ചു എഴുന്നേൽപ്പിച്ചു.. അവളാണ് നമ്പർ തന്നത്.. “
“യ്യോ.. എനിക്കോ…….. ആ ഉറക്കച്ചടവിലും അവൾക്ക് വെപ്രാളം ആയി.. “
“ഹേയ് . അങ്ങനെ കാര്യം അയ്യിട്ടു ഒന്നും ഇല്ലാന്നേ… നീ കിടന്നു ഉറങ്ങിക്കോ… “
“നമ്മൾക്ക് കണ്ടാൽ മറ്റുള്ളവർക്ക് ആണ് ഫലം എന്നാണ് മുത്തശ്ശി പറയുന്നത്.. “
ഒക്കെ.. ഓക്കേ
ഗൂഡ്‌നൈറ്റ്…
അവൻ ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങി..
“അതേയ്… ഒരു മിനിറ്റ്……. ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു “
“അതൊക്ക നേരം വെളുത്തിട്ട് പറഞ്ഞാൽ മതി… ഇപ്പൊ കിടന്നു ഉറങ്ങിക്കോ… എനിക്ക് കണ്ണ് അടഞ്ഞു പോകുന്നു… “
അവൻ ഫോൺ കട്ട് ചെയ്തിട്ട് അവളുടെ മറുപടി കാക്കാതെ കട്ടിലിലേക്ക് മറിഞ്ഞു..
ഹോ.. സമാധാനം ആയി.. ആകെ പേടിച്ചു ഇരിക്കുക ആയിരുന്നു…. ഇനി എന്തേലും കടുംകൈ ചെയുമോന്ന്….
എന്നാലും അവൾ എന്താണ് തന്നോട് ഇത്രയ്ക്ക് കാര്യം ആയിട്ട് പറയാൻ വന്നത്….. അവൻ ഓർത്തു..
ഇപ്പൊ കേൾക്കാൻ സമയം ഇല്ലാഞ്ഞിട്ടല്ല… കാലത്തേ അവളോട് ഒന്നു മിണ്ടണം എന്നുണ്ട്…. അതിനായിട്ട് ആണ് ഇപ്പൊ ഫോൺ കട്ട് ചെയ്തത്…..
ഓർമകളിൽ മുങ്ങി നീരാടി അവൻ എപ്പോളോ ഉറങ്ങി പോയി..
കാലത്തേ എഴുനേറ്റു ഒരു ചൂട് കട്ടൻ കുടിച്ചു കൊണ്ടു അവൻ ന്യൂസ് പേപ്പർ വായിച്ചു കൊണ്ടു ഇരിക്കുക ആണ്..
വെറുതെ എല്ലാം ഒന്ന് ഓടിച്ചു വായിച്ചു..
ട്രെയിൻ തട്ടി 18 കാരി മരിച്ചു.. ആത്മഹത്യ ആണെന്നാണ് പോലീസ് നിഗമനം……
വാർത്ത അരിച്ചു പെറുക്കി വായിക്കുക ആണ് അവൻ…
“ഹോ.. ന്റെ മാതാവേ… നമ്മൾക്ക് കണ്ടാൽ മറ്റുള്ളവർക്ക് ആണെന്ന് നന്ദന പറഞ്ഞത് എന്ത് സത്യം ആണ്… “
അപ്പോളേക്കും അവന്റെ ഫോണിലേക്ക് msg വരുന്ന sound കേട്ട്..
സാറാമ്മ ആണ്… കപ്പയും മീൻകറിയും കഴിയ്ക്കുന്ന ഫോട്ടോ ആണ്..
അവൻ അവളെ കാൾ ചെയ്തു..
“കാലത്തേ കൊഴച്ചു തട്ടുവാ…. ഗുണ്ടുമണി.. “
“അല്ല ഇച്ചായ… ഇത് ഇന്നലെ വൈകിട്ടത്തെ ആണ്….കഴിഞ്ഞ ദിവസം ഇച്ചായന്റെ കൊതി കിട്ടീട്ടിട്ട് ബാത്‌റൂമിൽ നിന്ന് ഇറങ്ങിയിട്ടില്ല… “
“എല്ലാരും എന്ത്യേടി…കാലത്തേ പപ്പാ പോയോ “
“മ്… ഇന്ന് ഏലപ്പാറയ്ക്ക് പോയേക്കുവാ പപ്പാ… ഒരു ലേലം ഉണ്ടെന്ന്… “
“ആണോ… അമ്മമ്മച്ചിം മമ്മിയും എന്ത്യേ “?
“അടുക്കളയിൽ ആണ്.. മമ്മി പൂച്ചെടി നനയ്ക്കുന്ന…ആ ഓർക്കിഡ് എല്ലാം പൂവിട്ടു… സൂപ്പർ ആയിട്ടുണ്ട്… “
“ആണോ… നീ ഇന്നലെ പറഞ്ഞില്ല്യോ മമ്മി വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയുക ആണെന്ന്… അത് എന്തായി.. “
“ഇച്ചായനു ഫോട്ടോ കിട്ടി ഇല്ല്യോ… ഞാൻ ഗ്രൂപ്പിൽ ഇട്ടായിരുന്നു… “
“ആണോ.. ഞാൻ ശ്രെധിച്ചില്ലെടി… “
“അതൊക്ക പോട്ടെ… നമ്മുടെ കാതറിൻ ന്റെ കാര്യം എന്തായി… ഉറപ്പിക്കട്ടെ ഇച്ചായാ… “
“ഹേയ് .. ദൃതി വെയ്ക്കാതെ നിയ്… ഞാൻ അതൊക്കെ നേരത്തിനും കാലത്തിനും പറയാം.. “
“ആരാടി അത്….. “അമ്മമ്മച്ചി ചോദിക്കുന്നത് അവൻ കേട്ടു
“വരുൺ കുട്ടൻ… വേണോ.. വല്ലതും പറയാൻ ഉണ്ടെങ്കിൽ വേഗം ആയിക്കോട്ടെ.. എനിക്ക് കോളേജിൽ പോകാൻ ടൈം ആയി “
“ആഹ് ഇങ്ങോട്ട് താ… വേഗം വെയ്ക്കാം… “
“ഹെലോ… അമ്മമ്മച്ചി….. ഇത് എന്നാ പരിപാടി ആയിരുന്നു.. അടുക്കളയിൽ മരുമകളെ കയറ്റത്തില്ല്യോ…. “
“കടലക്കറി വെയ്ക്കുക ആയിരുന്നു മോനേ.. ആൻസി ആണെങ്കിൽ ചെടികൾ ഒക്കെ നട്ടു നനച്ചു ഇരിക്കുക ആണ്… “
“നീ വല്ലതും കഴിച്ചോടാ… “
“ഇല്ലാ.. അമ്മമ്മച്ചി… പോകുമ്പോൾ അപ്പം എന്തെങ്കിലും മേടിച്ചു കഴിയ്ക്കും… “
“ഹോ.. എന്നാ ഒരു കഷ്ട്ടം ആണോ.. എനിക്ക് ഇത് ഒക്കെ ഓർക്കുമ്പോൾ വിഷമം ആണ്.. “
“അതൊക്കെ ശീലം ആയി….അതേയ്.. ഞാൻ വൈകിട്ട് വിളിക്കാം.. സമയം പോയി.. “
“എന്നാൽ വെച്ചോ മോനേ നിയ്.. വൈകിട്ട് ഞാൻ വിളിക്കാം.. ഇന്നാടി സാറാമ്മേ.. കട്ട് ചെയ്തോ.. “
അവർ ഫോൺ മേടിച്ചു കട്ട് ചെയ്തു..
അവൻ ആണെങ്കിൽ അപ്പോൾ നന്ദനയുടെ നമ്പർ സേവ് ചെയുക ആയിരുന്നു….
എന്നിട്ട് വാട്സാപ്പിൽ കോൺടാക്ട് ലിസ്റ്റ് എടുത്തു നോക്കി…
“യെസ് …….അവൾ ഉണ്ട്.. “
അവൻ ഒരു ഗുഡ്മോർണിംഗ് മെസേജ് അവൾക്ക് സെന്റ് ചെയ്തു..
എപ്പോളെങ്കിലും അവൾ കാണുമല്ലോ.. അത് മതി…
മാതാവേ.. നീ വീണ്ടും ആശിപ്പിക്കുവാണോ ഈ പാവത്തിനെ… അവൻ പ്രാർത്ഥിച്ചിട്ട് വേഗം ഇറങ്ങി പോയി..
അന്ന് മുഴുവൻ അവൻ നന്ദനയുടെ റിപ്ലൈ എന്തെങ്കിലും വരും എന്ന് കരുതി വാട്സാപ്പിൽ നോക്കി ഇരുന്നു..
ബട്ട് . നോ രക്ഷ ……
അങ്ങനെ അവസാനം അവനു ക്ഷമ നശിച്ചു..
ഏകദേശം ഒരു 6.30 ആയി കാണും സമയം..
അവൻ ഫോൺ കൈയിൽ എടുത്തു..
നന്ദനയുടെ ഫോണിലേക്ക് മെസ്സേജ് അയച്ചു..
“ഡോ .. താൻ ബിസി ആണോ…. “
അതിനും മറുപടി വന്നില്ല…
പണ്ടാരമടങ്ങാൻ… ഇവളിത് എന്തോ ചെയുവാ…. അവനു ദേഷ്യം വന്നു..
പക്ഷേ അവൾ മെസ്സേജ് റേസിവ് ചെയ്തിട്ടില്ല…
ഇനി ക്യാഷ് ഇല്ലാഞ്ഞിട്ടായിരിക്കും..
എങ്ങനെ എങ്കിലും ഒന്ന് സെറ്റ് ആക്കി അവളെ തിരിച്ചു കൊണ്ടുവരാം എന്ന് കരുതി വിഷമിച്ചു ഇരിക്കുക ആണ് അവൻ.. അപ്പോൾ ആണെങ്കിൽ ഒരു വിവരവും ഇല്ലാ….
കുറച്ചു കഴിഞ്ഞു അവൻ അവളുടെ ഫോണിലേക്ക് വിളിച്ചു…
ഹെലോ….. ഒറ്റ ബെല്ലിൽ തന്നെ അവൾ കാൾ അറ്റൻഡ് ചെയ്തു..
“ഇയാള് ബിസി ആണോ… “?
“അല്ല…. കുറച്ചു ജോലികൾ കൂടി ബാക്കി ഉണ്ട്… എന്നാലും പറഞ്ഞോ.. “
“മ്… ബിസി ആണെങ്കിൽ പിന്നെ മിസ്സ്ഡ് കാൾ വിട്ടാൽ മതി….ഞാൻ അപ്പോൾ വിളിക്കാം.. “
“ഹേയ് അപ്പൊ വേണ്ട… എനിക്ക് ഫോൺ വിളിക്കാൻ cash ഇല്ലാ.. “
“ആഹ്… ബെസ്റ്റ്…. എന്നാൽ ശരി.. ഞാൻ പറയാനുള്ള കാര്യം പറയട്ടെ…”
“മ്… “
“എടോ… ഇയാള് ജോബ് ഉപേക്ഷിച്ചു വീട്ടിൽ തന്നെ കൂടാൻ ആണോ ഉദ്ദേശം.. “
“ങേ… “
“ഞാൻ ചോദിച്ചത് മനസിലായില്ലേ… എടോ തനിക്ക് ജോബ് ഉപേക്ഷിച്ചു ഇനി വിട്ടിൽ നിൽക്കാൻ ആണോ ഉദ്ദേശം എന്ന്.. “
“അത് പിന്നെ… വിട്ടിൽ ആർക്കും സമ്മതം അല്ല.. അമ്മാവനും അമ്മായിയും ഒക്കെ… അവരുടെ തീരുമാനത്തിന് എതിര് നിന്നാൽ പിന്നെ… “
“അവർ ഇന്ന് തന്നോട് ആ വാതിൽക്കൽ ഉള്ള കിണറ്റിൽ ചാടാൻ പറഞ്ഞാൽ താൻ ചാടുമോ.. “
“ങേ…. അങ്ങനെ ഒന്നും ആരും പറയില്ലലോ “
“അഥവാ പറഞ്ഞാലോ….. എടോ തനിക്കു സ്വന്തം ആയിട്ട് ഒരു തീരുമാനം ഇല്ലേ… ഇത്രയും age ആയില്ലേ… അപ്പോൾ നമ്മൾക്ക് നമ്മയുടേതായ കാഴ്ച്ചപാടില്ലേ….”
“അത് പിന്നെ… “
“ഏത് പിന്നെ… എടോ… എന്നെ താൻ നല്ല ഒരു ഫ്രണ്ട് ആയിട്ട് കണ്ടാൽ മതി m.അല്ലെങ്കിൽ വേണ്ട… അതൊക്കെ പോട്ടെ ആരെങ്കിലും ഒക്കെ ആയിട്ട് അങ്ങ് കണ്ടോ…… “
“എനിക്ക് പേടിയാണ്.. അമ്മാവനും അമ്മായിയും ഒക്കെ എതിർക്കും… so…. “
“സൊ വാട്ട് ….എതിർക്കട്ടെ.. അതിനു തനിക്ക് എന്താണ്…. തനിക്ക് ധൈര്യം ഉണ്ടെങ്കിൽ ഞാൻ തന്റെ ഒപ്പം ഉണ്ടോ… “
“എന്താണ്….. “
“മനസിലായില്ലേ… “?
“ഇല്ലാ… “
“തനിക്ക് ധൈര്യം തരാൻ ഞാൻ ഉണ്ട്… തനിക്ക് എന്റെ വാക്ക് അനുസരിക്കാൻ പറ്റുമോ… “
“അങ്ങനെ ചോദിച്ചാൽ… “
“എങ്ങനെ.. “
“എനിക്ക് സത്യം പറഞ്ഞാൽ ധൈര്യം കുറവ് ആണ്… “
“. എടോ… ഞാൻ ഇല്ലേ കൂടെ… താൻ ഞാൻ പറയുന്നത് കേൾക്കമൊ… “
അവളുടെ ഭാഗത്തു നിന്ന് ഒരു മറുപടി ഉണ്ടായില്ല…
“നന്ദന….. “
അവൻ വിളിച്ചു..
“എന്തോ… “
“എന്താ ഒന്നും മിണ്ടാത്തത്… “
വീണ്ടും നിശബ്ധത…
അവൾക്കറിയാം.. അവനു തന്നെ ഇഷ്ടം ആണെന്ന്… ടീന എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതാണ്..
“എടോ… എനിക്ക് തന്നെ ഒരുപാട് ഇഷ്ടം ആണ്….ഒരുപാട്…..ഈ ജീവിതത്തിൽ ഞാൻ എന്നെക്കാൾ ഏറെ സ്നേഹിക്കുന്നത്… അത് ഇപ്പൊ തന്നെ ആണ് കെട്ടോ… സത്യം… അത് ഒരു പൈങ്കിളി പ്രണയം പോലെ ഒന്നും അല്ല കെട്ടോ…. മിന്നു കെട്ടി കൂടെ കൂട്ടാൻ തന്നെ ആണ് എന്റെ ആഗ്രഹo….ഇയാൾക്ക് എതിർപ്പുണ്ടോ… “
“എന്നോട് അങ്ങനെ ഒന്നും ചോദിക്കരുതേ പ്ലീസ്… എനിക്ക് ഒരു മറുപടി പറയാൻ പറ്റില്ല… എന്റെ അച്ഛനും അമ്മയ്ക്കും വിഷമം ആകും “
“എടോ.. തന്റെ അച്ഛനും ഒരു നസ്രാണി അല്ലായിരുന്നോ… അതുകൊണ്ട് അച്ഛൻ ഒരിയ്ക്കലും എതിർക്കത്തില്ല… പിന്നെ അമ്മ… അമ്മയ്ക്ക് ഒരു നസ്രാണി പയ്യനെ കേട്ടമായിരുന്നു എങ്കിൽ… പിന്നെ മോൾക്ക് എന്താ….ഇയാൾക്കും പറ്റും m.m”
“എടോ… ശരി… എന്നാൽ പോട്ടെ.. അവരുടെ സമ്മതം ഒക്കെ ഞാൻ മേടിച്ചോളാം… താൻ ഒരു കാര്യം ചെയ്യു… തനിക്ക് എന്നെ ഇഷ്ടം ആണ് എന്ന് ഒന്ന് പറ “
“ഞാൻ ഫോൺ വെയ്ക്കുവാ… എനിക്ക് ഒരുപാട് ജോലി ഉണ്ട്.. “
“താൻ ഒഴിഞ്ഞു മാറുക ആണോ… അതോ… “
“ഞാൻ പിന്നെ വിളിക്കാം…. “
“അപ്പൊ തീരുമാനം പറയുമോ.. “
“മ്… “
“ഇയാള് എപ്പോൾ കിടക്കും… “
“രാത്രി… 10…മണി കഴിയും… “
“മ്… ഞാൻ വിളിക്കാം… പക്ഷെ ഒരു കാര്യം.. മറുപടി എന്തായാലും എന്നോട് പറയണം കെട്ടോ… കാരണം ഇനി മനസ്സിൽ ഇട്ടു താലോലിയ്ക്കാൻ എനിക്ക് പറ്റില്ല…..”
“അതെന്താ… “
“അല്ലാ.. ഞാൻ തന്നെ താലോലിച്ചിട്ടു ഒരു സുഖ ഇല്ലാ… ഇയാളും തിരിച്ചും…. “
അപ്പോളേക്കും അവൾ കാൾ കട്ട് ചെയ്ത്..
“ഹോ… ന്റെ മാതാവേ… ഇത്രയും അവളോട് ഒന്ന് പറഞ്ഞല്ലോ.. എന്തൊരു സമാധാനം…….
അവനു ആണെങ്കിൽ ഒന്ന് തുള്ളിച്ചാടാൻ തോന്നി..
പക്ഷേ അവൾ ആണെങ്കിൽ രാത്രിയിൽ വിളിച്ചപ്പോൾ എന്തോ പറയണം എന്ന് പറഞ്ഞായിരുന്നു… അത് ചോദിക്കാനും ഈ തിരക്കിൽ വിട്ടു പോയി…
ആഹ് ഇനി വിളിക്കുമ്പോൾ ആകട്ടെ…
എന്തായാലും അവൾക്ക് തന്നോട് ഇഷ്ടം ഉണ്ടന്ന് എനിക്ക് അറിയാം.. അത് അവളുടെ അന്തരാത്മാവിനെ തൊട്ട് തഴുകി വരണത് അവൻ അറിയുന്നുണ്ട്…
എന്തെങ്കിലും ഒരു നേർച്ച അവളുടെ പേരിൽ താനും കൂടി നേരട്ടെ… ഇനി അതിൽ ഒരു തടസം വേണ്ട…
വേഗം തന്നെ അവൻ google pay വഴി അവളുടെ നമ്പറിലേക്ക് recharge ചെയ്തു…
എന്നിട്ട് ഫോൺ എടുത്തു നീരജിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു..
“ഹെലോ… മച്ചു… “
“ഹെലോ… da… are you busy now??
“Hei… no man…tell me… what hpnd…”
“Oh…അങ്ങനെ പ്രേത്യേകിച്ചു ഒന്ന്ഇല്ലാ… എനിക്ക് ഒരു കാര്യം സാധിയ്ക്കാൻ ഉണ്ട്… നിങ്ങളുടെ ഏത് god നോട് ആണ് സാധാരണ ആയി നിങ്ങളെ കാര്യം സാധിയ്ക്കാൻ പ്രാര്ഥിക്കണത്.. “.
“ങേ… എന്താ ഇത്രയും പെട്ടന്ന്. “
“അതോ… അതേയ്.. അതൊക്ക കാര്യം സാധിച്ചിട്ട് പറയാം… “
“ഞാൻ പുർണിമയോട് ഒന്ന് ചോദിക്കട്ടെ… “
അവൻ അവളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്..
“ഹെലോ… എടാ……ആറ്റുകാൽ പൊങ്കാല ഇട്ടാൽ കാര്യം സാധിയ്ക്കും എന്നാണ് അവൾ പറഞ്ഞത്.. “
“ആണോ.. ഒക്കെ.. da…”
“എടാ… കാര്യം പറ… “
“അത് പറയാം… നീ ദൃതി കൂട്ടല്ലേ.. “വരുൺ കാൾ കട്ട് ചെയ്തു..
അപ്പോളേക്കും അവന്റെ ഫോണിൽ വേറെ കാൾ വന്നു…. നോക്കിയപ്പോൾ മെറിന്റെ മോൾ മീവലിന്റെ ചിരിയ്ക്കുന്ന മുഖം display ഇൽ തെളിഞ്ഞു..
“ഹെലോ…… കുഞ്ഞേച്ചി… “
“ഓഹ്… എന്നതാടാ busy ആണോ… “
“Oh…ഞാൻ എന്തോന്ന് busy… കുഞ്ഞേച്ചി അല്ലേ തിരക്ക്.. “
“ലാസ്റ്റ് week ഹോസ്പിറ്റലിൽ തിരക്ക് ആയിരുന്നു… climate change കാരണം ഒരുപാട് patient ഉണ്ടായിരുന്നു.. “
“മ്.. അതൊക്കെ പോട്ടെ… കുറുമ്പത്തി എന്ത്യേ.. “
“നീ video callil വാ… അവളെ കാണിയ്ക്കാം.. “
അവൻ video കാൾ ചെയ്തു..
നോക്കിയപ്പോൾ സോഫയിൽ ഇരിക്കുകയാണ് മീവൽ കുട്ടി….. എന്തോ കാർട്ടൂൺ കാണുകയാണ് ടിവിയിൽ,, വേറൊരിടത്ത്ക്കും കണ്ണ് ചലിപ്പിക്കുന്ന പോലുമില്ല…
“മീവു……”അവൻ നീട്ടി വിളിച്ചു..
അവന്റെ ശബ്‌ദം കേൾക്കേണ്ട താമസം കുഞ്ഞു സെറ്റിയിൽ നിന്ന് ചാടി ഇറങ്ങി വന്നു…..
“Hi..meevu…… “
അവൻ ചിരിച്ചു കൊണ്ട് വിളിച്ചു..
കുഞ്ഞരി പല്ലുകൾ കാട്ടി അവളും തിരിച്ചു ചിരിച്ചു..
എടാ… മുത്തേ… ആ പാട്ട് ഒന്ന് പാടിയ്ക്ക്…
“ഏത് ആണ് അങ്കിൾ “കിളി കൊഞ്ചൽ അവൻ കേട്ട്..
“കഴിഞ്ഞ ആഴ്ച കുട്ടൻ പാടി കേൾപ്പിച്ച പാട്ട്.. “
“ലേഡീസ് ഫിംഗർ ലേഡീസ് ഫിംഗർ where ആർ യു
ഹിയർ ഐ ആം ഹിയർ ഐ ആം ഹൌ ടു യു ടു ….”
അങ്ങനെ നീണ്ടു നീണ്ടു പോയി അവളുടെ സംസാരം….
“Oh….how sweet my darling…. love youuu….so much…. “
അവൻ കുറെ സമയം മെറിനോട് സംസാരിച്ചിട്ട് ഫോൺ കട്ട് ചെയ്തു…
വീണ്ടും അവൻ മാതാവിന്റെ മുന്നിൽ വന്നു…
ഞാൻ നേരാനുള്ള നേർച്ച ഒക്കെ നേർന്നു.. ഇനി ആ കൊച്ചു… അവൾ ആറ്റുകാൽ പൊങ്കാല ഇടട്ടെ…. അവളുടെ നേർച്ച ആ ദേവി കേൾക്കട്ടെ… അങ്ങനെ നിങ്ങളെ രണ്ടാളും കൂടി ഈ കെട്ടു നടത്തി താ… ഒക്കെ….
ഹോ …. ഫുഡ് കഴിയ്ക്കാൻ പോലും പറ്റുന്നില്ല… ആകെ
..ടെൻഷൻ… ഇനി അവൾ എങ്ങാനും കാല് മാറുമോ….. ഇഷ്ടം ഇല്ലന്ന് പറയുമോ…..
ആഹ്… എന്തെങ്കിലും ആകട്ടെ…. നമ്മൾക്ക് നോക്കാം….
ഇനി അധികം സമയം വേണ്ടല്ലോ…. അവളെ വിളിക്കാം… അപ്പോൾ അവളെ കൊണ്ടു പറയിപ്പിക്കും… ഉറപ്പ്…
അങ്ങനെ 10 മണി ആയി..
അവൻ ഫോൺ എടുത്തു നന്ദനയെ വിളിച്ചു..
“എന്റെ ഫോണിൽ എന്തിനാണ് റീചാർജ് ചെയ്തത്… വെറുതെ.. വേണ്ടായിരുന്നു… “
“എന്ത്…. അത് അറിയാൻ അല്ല ഞാൻ വിളിച്ചത്.. “
“Do… എന്നോട് തനിക്ക് ഇഷ്ടമുണ്ടോ… ഉണ്ടെങ്കിൽ എന്റെ ഒപ്പം ഇറങ്ങി വരാൻ തനിക്ക് ധൈര്യം ഉണ്ടോ… say yyes or no….പ്ലീസ്… “
ഇത് അറിയാൻ ആണ് ഞാൻ വിളിച്ചത്… വേഗം പറ കുട്ടി…
“സാർ….. എനിക്ക് പറയാൻ ഉള്ളത് വ്യക്തമായി കേൾക്കണം… പറ്റുമോ.. “
“പറ്റും…. പറ “
“സാർ… ഞാൻ ഒരു ഹിന്ദു പെണ്ണ്.. താങ്കൾ ഒരു ക്രിസ്ത്യൻ… എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചത് പോലെ അല്ല…ആ സമയം പോലെ അല്ല… ഇപ്പൊ.. ഇപ്പോൾ അങ്ങനെ സംഭവിച്ചാൽ ഒരുപാട്.. ഒരുപാട്… പ്രശ്നം ആകുo…സാറിന്റെ പേരെന്റ്സ്…. ഫാമിലി… എല്ലാവരും വിഷമിക്കും… so… സാർ നല്ലതായിട്ട് ആലോചിക്കുക… എന്നിട്ട് ഒരു തീരുമാനം എടുക്കുക.. “
തുടരും
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Achayante Pennu written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission