Skip to content

അച്ചായന്റെ പെണ്ണ് – 8

  • by
achayante-pennu

“സാർ….. എനിക്ക് പറയാൻ ഉള്ളത് വ്യക്തമായി കേൾക്കണം… പറ്റുമോ.. “

“പറ്റും…. പറ “

“സാർ… ഞാൻ ഒരു ഹിന്ദു പെണ്ണ്.. താങ്കൾ ഒരു ക്രിസ്ത്യൻ… എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചത് പോലെ അല്ല…ആ സമയം പോലെ അല്ല… ഇപ്പൊ.. ഇപ്പോൾ അങ്ങനെ സംഭവിച്ചാൽ ഒരുപാട്.. ഒരുപാട്… പ്രശ്നം ആകുo…സാറിന്റെ പേരെന്റ്സ്..  ഫാമിലി . എല്ലാവരും വിഷമിക്കും… സൊ .. സാർ നല്ലതായിട്ട് ആലോചിക്കുക… എന്നിട്ട് ഒരു തീരുമാനം എടുക്കുക.. “

“കഴിഞ്ഞോ… “

“എന്ത്.. ‘

“അല്ല… പറഞ്ഞു കഴിഞ്ഞോ.. “

“മ്… ‘

“ഇനി എനിക്ക് പറയാൻ ഉള്ളത് താൻ കൂടി കേൾക്കണം… പറ്റുമോ “

“പറയൂ… “

“എടോ.. താൻ പറഞ്ഞത് പോലെ ഇത് പണ്ടത്തെ കാലം അല്ല.. അതുപോലെ തന്നെ ന്റെ വീട്ടിൽ സമ്മതിയ്ക്കുകയും ഇല്ല…എല്ലാവരും എതിർക്കും…  ഒക്കെ ശരി ആണ്.. പക്ഷെ….. താൻ എന്റെ ഒപ്പം ഉണ്ടെങ്കിൽ എല്ലാ എതിർപ്പുകളും അവഗണിച്ചു കൊണ്ട് തന്നെ ഞാൻ കെട്ടിയിരിക്കും… അതിനു തന്റെ സമ്മതം എനിക്ക് വേണം… എന്റെ ഭാര്യ ആയി കഴിയാൻ തനിക്ക് പറ്റുമോ ഇല്ലയോ…താൻ ജോലിക്ക് വരണം.. അങ്ങനെ ആണെങ്കിൽ മാത്രമേ ഇനി നമ്മൾക്ക് മുന്നോട്ട് പോകാൻ പറ്റു… രണ്ടാൾക്കും ജോലി ഉണ്ടെങ്കിൽ പിന്നെ വിഷയം ഇല്ലാലോ.. . ബട്ട്‌ അതിനു മുൻപ് തന്റെ ഇഷ്ടം ആണ് പ്രധാനം.. അത്‌ പറ… തനിക്ക് എന്നെ ഇഷ്ടം ആണോ.. “

“ഞാൻ പറഞ്ഞല്ലോ….. അത്‌ കാരണം.. “.

“ഏത് കാരണം… എന്റെ വീട്ടുകാരുടെ സമ്മതം മേടിച്ചു എടുത്തിട്ട് കെട്ടാൻ പറ്റില്ല…..പക്ഷേ എല്ലാവരെയും പതുക്കെ പതുക്കെ ഞാൻ സെറ്റ് ആക്കി എടുക്കും…. അതിനു മുൻപ് നീ എന്നോട് പറ I love you എന്ന്…. മോഹൻലാൽ സ്റ്റൈലിൽ അച്ചായൻ കീച്ചി… “

“എന്റെ ഒരു ശപിയ്ക്കപ്പെട്ട ജന്മം ആണ് സാർ …ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു… അത്‌ കഴിഞ്ഞു ദുരിതക്കയത്തിലേക്ക് ആണ് ഞാനും എന്റെ പാവം അമ്മയും മൂക്ക് കുത്തി വീണത്.. അവിടെ നിന്ന് കരകയറി വന്നപ്പോളേക്കും ദാ എന്റെ അമ്മയും പോയി….. എല്ലാം എന്റെ ജാതകദോഷം.. ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നവർ ഒക്കെ എന്നെ വിട്ടു പോകുക ആണ്…. ഇനി… ഇനി… ഒരാളും കൂടി….. അതിനു… അതുകൊണ്ട്… അതുകൊണ്ട് ഞാൻ സമ്മതിയ്ക്കുക ഇല്ലാ… am സോറി… “

.”ചെ… ചെ… ഇതൊക്ക വെറും അന്ധവിശ്വാസങ്ങൾ അല്ലേ കൊച്ചേ… ഞാൻ ഇതൊന്നും സമ്മതിയ്ക്കില്ല… ഞങ്ങടെ സഭയിൽ ഈ ജാതകവും പൊരുത്തവും ഒന്നും ഇല്ലാ… രണ്ടാളും തമ്മിൽ പരസ്പരം ഇഷ്ടം ആണോന്ന് നോക്കും.. എഡ്യൂക്കേഷൻ ഉണ്ടോ, അതിലും ഒക്കെ പ്രാധാന്യം കൊടുക്കുന്നത് മനസിന്റെ ഐക്യo ആണ്…  അതുകൊണ്ട്…. നീ എന്നെ കെട്ടിയോൻ ആയിട്ട് അങ്ങ് കാണു.. “

“അതൊന്നും വേണ്ട… ശരിയാകില്ല… “

അവൾ വിങ്ങിപൊട്ടി…

ദേ… കൊച്ചേ… കരച്ചിൽ നിറുത്തു….എനിക്കത് കേൾക്കാൻ മേല…… “അവൻ ഒച്ച വെച്ചു…

“സത്യം ആണ് ഞാൻ പറഞ്ഞത്

..എനിക്ക് എല്ലാവരുടെയും എതിർപ്പ് അവഗണിച്ചു കൊണ്ടു ഒരു ജീവിതം… അത്‌ ശരിയാകില്ല… അതുകൊണ്ട് സമ്മതം അല്ല.. പ്ലീസ് എന്നെ വെറുതെ വിട്ടേക്കു…”

“നീ ഇങ്ങനെ പറയരുത്… എന്റെ മനസ്സിൽ ഞാൻ ഒരുപാട് താലോലിച്ചു പോയി നിന്നെ… സത്യം.. എനിക്ക് നിന്നെ മറക്കാൻ പറ്റില്ല മോളെ… പ്ലീസ് ..ബിലീവ് മി… “

“എന്നെ ഇങ്ങനെ പരീക്ഷിക്കരുത് സാർ.. “

“ഈ സാർ എന്ന വിളി ഒന്ന് നിർത്തു… എനിക്ക് ഇത് കേൾക്കാൻ മേലാ.. “

“ചേട്ടൻ അന്യ ജാതിക്കാരിയെ കെട്ടി എന്നറിഞ്ഞാൽ പിന്നെ സാറാമ്മയ്ക്ക് ഒരു നല്ല ജീവിതം പോലും കിട്ടില്ല… ഇടവകക്കാരുടെ മുന്നിൽ പപ്പയ്ക്കും

മമ്മിയ്ക്കും തല ഉയർത്തി നടക്കാൻ പറ്റില്ല… അതൊക്ക ഓർക്കണ്ടേ… “

“അതൊക്കെ ഞാൻ ഓർക്കുന്ന കാര്യങ്ങൾ അല്ലേ… ദാറ്റ്‌സ് നോൺ ഓഫ്  യുവർ ബിസിനസ്‌ …. സൊ  നീ തല്ക്കാലം നിനക്ക് അച്ചായനെ കെട്ടാൻ സമ്മതം ആണെന്ന് പറ “

.

“അത്‌ പറയാൻ ബുദ്ധിമുട്ട് ഉണ്ട്…. “അവൾ വിക്കി..

“എങ്കിൽ ഞാൻ അങ്ങോട്ട്‌ പറയാം… അത്‌ പറയാൻ എനിക്ക് വല്യ ബുദ്ധിമുട്ട് ഒന്നുമില്ല….. “

“എന്ത്… “?

“അതോ… അതേയ്… നീ… ഈ അച്ചായന്റെ പെണ്ണ് ആടി.. അച്ചായന്റെ മക്കൾക്ക് വേണ്ടി ദൈവം കാത്തുവെച്ച പെണ്ണ്… “

അവൻ  അത്‌ പറഞ്ഞു തീരുകയും കാൾ മുറിഞ്ഞു. 

പിന്നീട് രണ്ടു മൂന്ന് തവണ ഫോൺ വിളിച്ചു എങ്കിലും അങ്ങേ തലയ്ക്കൽ നിന്ന് മറുപടി ഉണ്ടായില്ല…

“നന്ദു.. പ്ലീസ്… നീ എന്നെ ഒന്ന് മനസിലാക്കു… ഈ ലവ് മാര്യേജ് എന്നു പറയുമ്പോൾ ഫാമിലിന്ന് ഒക്കെ എതിർപ്പുകൾ വരും.. അതൊക്ക മറികടന്നെ നമ്മക്ക് ഒന്നാകാൻ പറ്റത്തൊള്ളൂ.. .so നീ ഞാൻ പറയുന്നത് ഒന്ന് കേൾക്കണം… എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്.. ഒരുപാട് ഒരുപാട്… സൊ  പ്ലീസ്… നീ നിന്റെ വായിൽ നിന്ന് ഒന്ന് പറ…. എന്നെ ഇഷ്ടം ആണെന്ന്…. അത്‌ കേട്ടെങ്കിൽ മാത്രമേ എനിക്ക് മുന്നോട്ട് പോകാൻ പറ്റത്തൊള്ളൂ…so നീ വരണം.. എങ്ങനെ എങ്കിലും ജോലിക്ക് വരണം… ഒക്കെ… റിപ്ലൈ  മി വെരി ഫാസ്റ്റ് ….

അങ്ങനെ നീട്ടി പിടിച്ചു ഒരു മെസ്സേജ് ഒക്കെ അയച്ചതാണ്… 11.30 വരെ നോക്കി അവളുടെ മറുപടി…

ഒരു ചാൻസ്ഉം  ഇല്ലന്ന് കണ്ടതും അവൻ അത്‌ വിട്ടു..

രാവിലെ എണീറ്റപ്പോളും പ്രതീക്ഷ കൈവിടാതെ അവൻ മൊബൈൽ  എടുത്തു നോക്കി…

ബട്ട്‌ ………

കുളിച്ചു കൊണ്ട് ഇരുന്നപോൾ ആണ് ഫോൺ റിങ് ചെയ്തത്..

തല പോലും തോർത്താതെ അവൻ ഫോൺ എടുക്കാനായി ഓടി വന്നു..

പപ്പാ ആണ്…

ഹോ… വെറുതെ ആശിപ്പിച്ചു..

, “ഹെലോ… പപ്പാ..”

“ആഹ് നീ ഇറങ്ങാറായോ.. “

“ഇല്ല പപ്പാ.. എന്താ… “

“മ്… ഒന്നുമില്ല…. എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം…. നീ എപ്പോളാ ഫ്രീ ആകുന്നത്.. “..

“എന്താണ് പപ്പാ… ശബ്‌ദം വല്ലാണ്ട് ഇരിക്കുന്നത്.. “

“ഹേയ് . ഒന്നുല്ല…..”

“എന്താ പപ്പാ… കാര്യം പറ.. പപ്പാ ഇപ്പൊ എവിടെ ആണ്.. “

“ഞാൻ ഏലപ്പാറ ആണെന്ന് ആണ് വീട്ടിൽ പറഞ്ഞത്… പക്ഷെ ഞാൻ ഇപ്പൊ എറണാകുളo ആണ്… ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്… “

“വാട്ട്‌ .. പപ്പാ എന്ത് ആണ് പറ്റിയത്… “

“ഹേയ് . നീ അങ്ങനെ ബഹളം വെയ്ക്കുക ഒന്നും വേണ്ട…. ആരോടും ഈ കാര്യം പറഞ്ഞുമില്ല… “

“എന്താ പപ്പാ .ഒന്ന് തെളിച്ചു പറ.. എനിക്ക് ഭ്രാന്ത് പിടിക്കുന്നു.. “

“കുറച്ചു ദിവസം ആയിട്ട് ഒരു നെഞ്ചു വേദന… കഴിഞ്ഞ ദിവസം പാറമടയിൽ പോയപ്പോൾ നെഞ്ച് വേദന കൂടി കാരിത്താസിൽ പോയി

കാർഡിയോളജി ഡോക്ടറെ കണ്ടു… ഹാർട്ട്‌ അറ്റാക്ക് ആണെന്ന് പറഞ്ഞു… സംഗതി അൽപ്പം സീരിയസ് ആണ്…. ഇനി കുറച്ചു നാൾ റസ്റ്റ്‌  വേണം എന്ന് ഡോക്ടർ പറഞ്ഞു..

“മൈ ഗോഡ് ..പപ്പാ… എന്നിട്ട് ആരോടും പറയാഞ്ഞത്…. ന്റെ മാതാവേ… പപ്പാ ഞാൻ അങ്ങോട്ട് ഇപ്പൊ തന്നെ വരാം… “

“വേണ്ടാ.. വേണ്ടാ… എനിക്ക് അങ്ങനെ കുഴപ്പം ഒന്നും ഇല്ലാ.. നീ ദൃതി വെച്ച് ഇങ്ങോട്ട് പോരേണ്ട.. “

“അതൊന്നും പപ്പാ പറയേണ്ട…… ഞാൻ ഓഫീസിൽ ചെന്നിട്ട് ഉടനെ അങ്ങോട്ട് തിരിക്കും.. പപ്പാ സേഫ്  ആയിട്ട് ഇരിക്കണം… “

“മോനേ.. എടാ…. “

“പപ്പാ ഒന്നുo പറയേണ്ട… ഒക്കെ… ഞാൻ വെയ്ക്കയ്ക… “

അവൻ വേഗം ഫോൺ കട്ട്‌ ചെയ്തു..

ഡ്രെസ്സ് ചേഞ്ച്‌ ചെയ്തു അവൻ മാതാവിന്റെ രൂപത്തിന് മുന്നിൽ മുട്ട് കുത്തി…

എന്റെ അക്കരയമ്മേ എന്റെ പപ്പയ്ക്ക് ഒരു ആപത്തും വരുത്തല്ലേ.. നിന്റെ ഇരുകരങ്ങളിലും എന്റെ പപ്പാ സുരക്ഷിതൻ ആകണമേ….  

അവൻ ഒരുവേള കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു..

വേഗം അവൻ ഓഫീസിലേക്ക് പോയി.. പോകും വഴി റ്റീനയെ കണ്ട വിവരങ്ങളെല്ലാം ധരിപ്പിച്ചു…

4 ഡേയ്‌സ്  ലീവ് എടുത്തിട്ട് അവൻ വേഗം എറണാകുളത്തിന് തിരിച്ചു.. അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡി ആൻഡ് റിസേർച് സെന്റർ  എന്നെഴുതിയ വലിയ ബോർഡിന് മുൻപിൽ അവന്റെ വണ്ടിവന്നു നിന്ന്..

“ലുക്ക്‌  മിസ്റ്റർ വരുൺ താങ്കളുടെ പപ്പാ കൃത്യസമയത്ത് ഹോസ്പിറ്റലിൽ പോയത് കൊണ്ട് ഇന്ന് തന്റെ പപ്പയെ ജീവനോടെ കാണുന്നു കെട്ടോ.. ഡോക്ടർ കുരുവിള റിവോള്വിങ് ചെയറിൽ ഇരുന്നു ഒന്ന് പാതി കറങ്ങി..

അയാൾ പറയുന്ന ഓരോ വാചകങ്ങൾ കേട്ടു കൊണ്ടു അക്ഷമനായി ഇരിക്കുക ആണ് വരുൺ…

“ഒക്കെ… നാളെ എന്തായാലും ഡിസ്ചാർജ് ആയി പോകാം കെട്ടോ… എനിവേ പപ്പയ്ക്ക് വിഷമം ഉണ്ടാക്കുന്ന രീതിയിൽ ഉള്ള ഒരു സംഭവവും പരമാവധി ഉണ്ടാകാതെ നോക്കുക കെട്ടോ.. “

“ഒക്കെ ഡോക്ടർ.. “

അവൻ മെല്ലെ പപ്പയുടെ റൂമിലേക്ക് ചെന്നു..

പപ്പാ ഒരുപാട് ക്ഷീണിച് ഇരിക്കണത് പോലെ അവനു തോന്നി

ഒരുവശം ചെരിഞ്ഞു കിടക്കുക ആണ് അയാൾ…

പപ്പാ…. അവൻ വിളിച്ചു..

അയാൾ മെല്ലെ കണ്ണ് തുറന്നു..

പപ്പാ…. അവൻ അയാളെ കെട്ടിപിടിച്ചു വിങ്ങിപ്പൊട്ടി..

“ഹേയ്…. എന്താടാ ഇത്… നീ കരയുവാ… അങ്ങനെ ഒന്നും പോകില്ലടാ പപ്പാ നിങ്ങളെ വിട്ട്… നിന്റെ കുഞ്ഞിനെ കൂടി എട്ടുനോയമ്പിന് കഴുന്നെടുത്തിട്ടേ ഞാൻ പോകു… “അയാൾ അവന്റെ തോളിൽ തട്ടി. 

അപ്പോളേക്കും അയാളുടെ ഫോൺ ശബ്‌ദിച്ചു…

നോക്കിയപ്പോൾ..

മമ്മി ആണ്..

“ങേ.. നീ എടുക്കേണ്ട   …

“ഹെലോ… ആൻസി.. “

“നിങ്ങൾ ഇത് എവിടെ ആണ്.. രണ്ടു ദിവസം ആയി ഇറങ്ങി പോയിട്ട്.. വിളിച്ചാൽ ഫോണും എടുക്കില്ല.. എന്നതാ ഇത്രയും തിരക്ക്.. “

“എടി.. കമ്പമേട്ടിലാടി  വന്നത്… ലേലം വിളിക്കാൻ… നീ വെച്ചിട്ട് പോ.. ഞാൻ പിന്നെ വിളിക്കാം… “

അയാൾ ഭാര്യയോട് ദേഷ്യപ്പെട്ട് ഫോൺ വെച്ചു..

അവളെ പറഞ്ഞിട്ട് കാര്യം ഇല്ലാ.. ഫോൺ എടുക്കാഞ്ഞിട്ടു ഉള്ള പരാതി ആണ്…

“എന്നാലും പപ്പാ… “

“ഒരെന്നാലും ഇല്ലാ… അമ്മച്ചി അറിഞ്ഞാൽ ചങ്ക് പൊട്ടി ചാകും…

എനിക്ക് നിന്നോട് പറയാനുള്ളത്.. നീ വേണം ഇനി നമ്മുടെ ബിസിനസ്‌ ഒക്കെ നോക്കി നടത്താൻ… എന്നെ കൊണ്ടു ഇനി ഒന്നിനും വയ്യാ മോനേ.. ഉത്തരവാദിത്തം ഉള്ളവർ ഇല്ലെങ്കിൽ ഞാൻ ഈ വെട്ടിപിടിച്ചത് എല്ലാം വെറുതെ ആകുമ….

നീ എതിര് പറയരുത്… പപ്പാ ഉണ്ടാക്കിയത് എല്ലാം നശിച്ചു പോകരുത് മോനേ…. “

അയാൾ മകനെ പ്രതീക്ഷയോടെ നോക്കി…

അപ്പോളേക്കും വരുണിന്റ ഫോൺ ശബ്‌ദിച്ചു..

നോക്കിയപ്പോൾ…

നന്ദന കാളിംഗ് ..

തുടരും..

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!