Skip to content

അച്ചായന്റെ പെണ്ണ് – 9

  • by
achayante-pennu

നീ എതിര് പറയരുത്… പപ്പാ ഉണ്ടാക്കിയത് എല്ലാം നശിച്ചു പോകരുത് മോനേ…. “

അയാൾ മകനെ പ്രതീക്ഷയോടെ നോക്കി…

അപ്പോളേക്കും വരുണിന്റ ഫോൺ ശബ്‌ദിച്ചു..

നോക്കിയപ്പോൾ…

നന്ദന കാളിംഗ് ..

പപ്പാ… ഒരു മിനിറ്റ്….. അവൻ ഫോണുമായി വെളിയിലേക്ക് ഇറങ്ങി..

“ഹെലോ…. “

“ഹെലോ.. ആഹ് പപ്പയ്ക്ക് എങ്ങനെ ഉണ്ട്… ടീന ചേച്ചി ആണ് ഇപ്പൊ കാര്യങ്ങൾ പറഞ്ഞത്.. “

“അവൻ സംഭവിച്ച കാര്യങ്ങൾ എല്ലാം അവളോട് പറഞ്ഞു… “

“മ്… കുഴപ്പമില്ല സാർ.. ഡോക്ടർ പറഞ്ഞില്ലേ…. “

“മ്…

“ഇനി അപ്പൊൾ എന്നു വരും “

“ഞാൻ നാളെ വരും.. പപ്പയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ടു പോയി ആക്കണം.. മമ്മയോട് ഒക്കെ കാര്യങ്ങൾ പറയണം…. അതൊക്ക ചെയ്തു തീർത്തിട്ട് വരാൻ പറ്റത്തൊള്ളൂ “

“ഓക്കേ ഓക്കേ  ഞാൻ ജസ്റ്റ് ചോദിച്ചു എന്നെ ഒള്ളു.. “

“മ്… ഇയാള് എന്ത് ചെയുവാ.. “

“ഞാൻ ഇവിടെ ഓരോരോ ജോലികൾ ചെയുവായിരുന്നു.. “

“ഇയാൾക്ക് സുഖം ആണോ.. “

“അതേ… “

“മ്… മനസ് വിഷമിക്കുക ഒന്നും വേണ്ട… എന്ത് ആവശ്യം ഉണ്ടെങ്കിലും ഞാനും ടീനയും ഒക്കെ ഉണ്ട്… കെട്ടോ.. ആരും ഇല്ലാ എന്ന തോന്നൽ ഒന്നുo വേണ്ട.. “

“മ്… “

“ഒക്കെ… എന്ത് വിഷമം വന്നാലും വിളിക്കുക കെട്ടോ… “

“മ്… “

“മ്… മതി മൂളിയത്… വെച്ചോ..”

“ഒക്കെ… ഞാനും പപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം.. കുഴപ്പം ഒന്നും വരില്ല… വെക്കട്ടെ… “

“ഒക്കെ.. ഞാൻ വിളിക്കാം.. “

അവൻ ഫോൺ കട്ട്‌ ചെയ്തു..

“പപ്പാ… “

“എന്നാടാ… “

“ലേശം പൊടിയരിക്കഞ്ഞി കുടിയ്ക്കാം.. ദേ ഈ മെഡിസിൻ ഒക്കെ കഴിക്കാൻ ഉണ്ട്… “അവൻ കുറച്ചു ടാബ്ലറ്റ് അയാളെ കാണിച്ചു..

“ആഹ്.. അവിടെ ഇരിക്കട്ടെ മോനേ.. കഴിയ്ക്കാം.. “

“ഹേയ്.. അതൊന്നും പറഞ്ഞാൽ പറ്റില്ല… പപ്പാ എഴുന്നേൽക്കു.. നമ്മൾക്ക് അത്‌ കഴിഞ്ഞു സംസാരിയ്ക്കാം “

അയാളെ നിർബന്ധിച്ചു അവൻ എഴുന്നേൽപ്പിച്ചു…

എന്നിട്ട് അയാൾക്ക് മെല്ലെ പൊടിയരിക്കഞ്ഞി കോരി കൊടുത്തു..

മൂന്നു നാല് സ്പൂണ് ആയപ്പോൾ അയാൾ കൈ എടുത്തു വിലക്കി..

“മതി… എനിക്ക് ഇതൊന്നും പറ്റത്തില്ലെടാ “

“ഹേയ്.. അങ്ങനെ പറഞ്ഞാൽ പറ്റുല്ല പപ്പാ… കുറച്ചു കൂടി കഴിയ്ക്ക്.. ഡോസ് കൂടിയ മെഡിസിൻ ആണ്.. so നമ്മൾക്ക് എനർജി കിട്ടണമെങ്കിൽ ഫുഡ്‌  മസ്റ്റ്‌ ആണ്..

“ഡാ… വരുൺകുട്ട.. എനിക്ക് ഇത് ഒന്നും കഴിച്ചു പരിചയം ഇല്ലടാ.. നീ പോയി ഒരു ബീഫ് ഫ്രൈ മേടിച്ചു കൊണ്ടു വാ… രണ്ടു ചപ്പാത്തിയും.. “

“ആഹ്.. ബെസ്റ്റ്… ഇത് എല്ലാം കഴിച്ചു കഴിച്ചു ആണ് പപ്പാ ഒരു പരുവം ആയത്…..ഇനി ഇതൊന്നും വേണ്ട കെട്ടോ.. “

“ഒന്ന് പോടാ ചെറുക്കാ… എനിക്ക് ആണെങ്കിൽ ഈ കഞ്ഞി വേണ്ട.. അതിൽ ഭേദം നീ എന്റെ മൂക്കിൽ പഞ്ഞി വെയ്ക്കുന്നതാ.. “..

“ദേ പപ്പാ ഇതും കൂടി കഴിക്ക് എന്നിട്ട് നമ്മൾക്ക് മരുന്ന് കഴിയ്ക്കാം.. “അവൻ അയാളെ നിർബന്ധിച്ചു അത്‌ മുക്കാലും കുടിപ്പിച്ചു..

മരുന്ന് കൂടി കഴിച്ചു കഴിഞ്ഞപ്പോ അയാൾക്ക് ആശ്വാസം തോന്നി..

അങ്ങനെ രണ്ടാളും കൂടി കുറച്ചു സമയം സംസാരിച്ചു ഇരുന്നു..

“മോനെ… നിനക്ക് പറ്റുമോടാ ആ ജോലി ഉപേക്ഷിച്ചു കാഞ്ഞിരപ്പള്ളിക്ക് വരാൻ… നീ ഒന്നും പറഞ്ഞില്ലാലോ… “

“പപ്പാ… പപ്പയെ കൊണ്ട് പറ്റും…. ഈ മരുന്ന് ഒക്കെ കഴിച്ചു റസ്റ്റ്‌ എടുക്ക്.. ഒരുമാസം കൊണ്ട് ഒക്കെ ആകും… ഉറപ്പ്… “

“ഓഹ്… ഞാൻ അത് വിട്ടു….. എനിക്ക് ഇനി വയ്യാ മോനേ… ശേഷിക്കുന്ന കാലം നിന്നെ കൊണ്ട് പറ്റുമെങ്കിൽ നീ അതൊക്ക ഏറ്റെടുക്ക… “

“പപ്പാ.. ദൃതി കൂട്ടാതെ… ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ… “

“മ്… അതേ… എനിക്ക് അറിയാം.. എന്നാലും.. എന്നാലും മനസ്സിൽ എവിടെയോ ഒരു പേടി… “

“ഒന്നു പോ പപ്പാ… അങ്ങനെ പേടിയ്ക്കാനും മാത്രം ഒന്നും ഇല്ലാ.. “

“മോനേ… “

“എന്താ പപ്പാ… “

“മോനേ… നീ… നീ.. ഇനി പപ്പാടെ കൂടെ കൂടുമോടാ.. നീയും കൂടി ഉണ്ടെങ്കിൽ.. “

“പപ്പാ…പപ്പാ വിഷമിക്കേണ്ട… ഞാൻ വരാം… ഇനി അതോർത്തു ബിപി കൂട്ടണ്ട… “

“മതി.. അത്‌ മതി.. നീ കൂടെ ഉണ്ടെങ്കിൽ എനിക്ക് ഒരു ധൈര്യം ആണ്.. “

അയാൾ പറഞ്ഞു..

“ഈ മെഡിസിൻ കൂടി മേടിയ്ക്കാൻ ഉള്ളത് ആണ്.. “ഒരു നേഴ്സ് അകത്തേക്ക് കയറി വന്നു..

പെട്ടന്ന് തന്നെ വരുൺ മെഡിസിൻ ഷീറ്റും ആയിട്ട് പുറത്തേക്ക് പോയി..

മാതാവേ… പപ്പയെ വിഷമിപ്പിക്കാതെ ഇരിയയ്ക്കാൻ വേണ്ടി പറഞ്ഞതാണ്.. പക്ഷെ ഇനി താൻ tvm നോട്‌ ഗുഡ്  ബൈ പറഞ്ഞു വരേണ്ടി വരുമോ.. അവൻ ഓർത്തു..

നന്ദന.. അവളെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ഒരു തേങ്ങൽ ആണ്.. പക്ഷേ… എന്ത് ചെയ്യാൻ….. പിന്നെ അവൾ ആണെങ്കിൽ തന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടും ഇല്ലാ.. ആഹ് എന്തായാലും വരുന്നിടത്തു വെച്ചു കാണാം.. ഇപ്പൊ പപ്പയുടെ ആരോഗ്യം ആണ് പ്രധാനം…

ഫോൺ റിങ് ചെയുന്ന…

നോക്കിയപ്പോൾ മമ്മി ആണ്..

“ഹലോ.. മമ്മി… “

“മോനേ.. നീ തിരക്കണോടാ… “

“ഇല്ല മമ്മി… പറഞ്ഞോ.. എന്താണ് വിളിച്ചത്.. “

“എടാ… പപ്പാ ആണെങ്കിൽ രണ്ടു മൂന്ന് ദിവസം ആയി ഏലപ്പാറ ആണെന്ന് പറഞ്ഞു പോയിട്ട്.. ഇത് വരെ തിരിച്ചു വന്നില്ല… ഇങ്ങനെ മാറി നിന്നിട്ടുമില്ല   എനിക്ക് എന്തോ വല്ലാത്ത പേടി  … നീ ഒന്നു വിളിച്ചു നോക്കുമോ nn”

“മമ്മി എന്തിനാ പേടിയ്ക്കുന്നത് ആവശ്യം ഇല്ലാതെ.. നാളെ ഞാൻ വീട്ടിൽ വരുന്നുണ്ട്… അപ്പോൾ നമ്മൾക്ക് സംസാരിയ്ക്കാം… “

“എടാ…. പപ്പാ വിളിക്കാഞ്ഞിട്ട എനിക്ക് ഒരു സമാധാനവും ഇല്ലാ… തലയ്ക്കു ഭ്രാന്ത്‌ പിടിയ്ക്കുവാ.. “

“എങ്കിൽ ഞാൻ പപ്പേടെ കൈയിൽ കൊടുക്കാം… ഒരു അഞ്ച് മിനിറ്റ്.. “

“ങേ… നിയോ… നീ ഇപ്പൊ എവിടെ ആടാ.. “

“മമ്മി… കുറച്ചു പേപ്പേഴ്സ് ഒക്കെ റെഡി ആക്കണമായിരുന്നു.. അതുകൊണ്ട് ഞാൻ പപ്പാ വിളിച്ചിട്ടു കമ്പം വരെ വന്നിരിക്കുവാ.. “

“ഹോ..നീ കൂടെ ഉണ്ടോ.. സമാധാനം ആയി.. ഇനി വിളിച്ചാലും വേണ്ടില്ല മോനേ.. “

“മമ്മി കാട് കയറി ചിന്തിച്ചു ആദി കൂട്ടണ്ട.. ഞാനും പപ്പയും നാളെ വൈകിട്ട് ആകുമ്പോൾ അവിടെ എത്തും.. ഒക്കെ.. “

ഓക്കേ ഡാ …വെച്ചോ… “

നീര്ജും ടീനയും ശബരീഷും ഒക്കെ വിളിച്ചിരുന്നു…

അടുത്ത ദിവസം 12 മണിയോടു കൂടി ഡിസ്ചാർജ് ആയി അവർ വീട്ടിലേക്ക് മടങ്ങി..

കംപ്ലീറ്റ് rest അതാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്..

അതുകൊണ്ട് എന്തായാലും താൻ കാഞ്ഞിരപ്പള്ളി സെറ്റിലാകും.. ഉറപ്പ്..

ആഹ് വരുന്നിടത്തു വെച്ച് കാണാം.. അവൻ ഉറപ്പിച്ചു..

വീട്ടിൽ എത്തിയപ്പോൾ ആണ് അടുത്ത അങ്കം..

പപ്പയ്ക്ക് അസുഖം ആണെന്ന് അറിഞ്ഞതും കൂട്ടക്കരച്ചിൽ ആയിരുന്നു മുഴങ്ങിയത്..

“എന്റെ മനസ്സിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു.. ഞാൻ അതാണ്‌ കൂടെ കൂടെ വിളിച്ചത്… “ആൻസി കരഞ്ഞു കൊണ്ടു പറഞ്ഞു..

“മക്കളെ… നിനക്ക് വേറെ കുഴപ്പം ഒന്നുമില്ലലോ അല്ലേടാ..”.

.

“ഇല്ലാ അമ്മച്ചി.. അല്ലെങ്കിൽ ദേ ഈ വരുൺകുട്ടനോട് ചോദിച്ചു നോക്കി   “

“അങ്ങനെ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ ഉടനെ തന്നെ ഓപ്പറേഷൻ ചെയ്യില്ലേ അമ്മമ്മച്ചി.. ഇത് പപ്പയ്ക്ക് ഗുളിക കൊണ്ട് മാറും.. “

എനിക്ക് ശരീരം തളരുന്നു… സാറാമ്മേ എന്നെ ഒന്നു പിടിച്ചേ.. “അമ്മമ്മച്ചി വിറകൊണ്ടു..

എല്ലാവരും കൂടെ അവരെ പിടിച്ചു കട്ടിലിൽ കൊണ്ടു പോയി കിടത്തി..

“ഇച്ചായ…. പപ്പാ… “

ഷർട്ട് മറുവാനായ്യി മുറിയിലേക്ക് വന്ന വരുണിന്റ മുന്നിൽ സാറ പൊട്ടി കരഞ്ഞു. 

“ചെ.. എന്തായിത്.. എല്ലാവരും കൂടി പപ്പയെ വിഷമിപ്പിക്കലെ പ്ലീസ്.. അത്‌ മാത്രം ഒള്ളു പറയാൻ.. “

“എനിക്ക് പേടിയാകുന്നു… പപ്പയ്ക്ക് എന്തെങ്കിലും പറ്റിയാൽ ഞാൻ ജീവിച്ചിരിക്കില്ല.. “

“പപ്പയ്യ്ക്ക് എന്നാ പറ്റാൻ…. നീ മിണ്ടാതെ പോ…. എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ.. “

അവൻ ഒച്ച വെച്ചപ്പോൾ അവൾ വെളിയിലേക്ക് ഇറങ്ങി പോയി..

.

മുറി അടച്ചിട്ടു അവൻ ബാത്‌റൂമിൽ കയറി ഷവർ ഓൺ ചെയ്തു  

തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ വല്ലാത്ത ആശ്വാസം…

ഇടയ്ക്ക് എല്ലാം നന്ദന മനസിലേക്ക് ഓടി എത്തും…

എന്നിട്ട് അടിത്തട്ടിലേക്ക് ഊളി ഇട്ടു പോകും…

.എന്തായാലും തന്റെ ലൈഫ് എല്ലാം മാറി മറിഞ്ഞു..

ഇനി താൻ ഇവിടെ തന്നെ സെറ്റിൽ ആകും..

താൻ ജനിച്ചു വളർന്ന മണ്ണിലേക്ക് അനന്തപുരിയിൽ നിന്ന് താമസിയാതെ പറിച്ചു നടേണ്ടി വരും…

നല്ല കാര്യം…. ഇനി സ്വസ്ഥം ആകാം…

എന്നാലും താൻ ഒരിയ്ക്കൽ കൂടി അവളോട് ചോദിക്കും…. തന്റെ കൂടെ കൂടുന്നോ എന്ന്… അവൻ ഉറപ്പിച്ചു..

അടുത്ത ദിവസം കാലത്തേ തന്നെ വരുൺ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു,,,

കുറച്ചു വർക്കുകൾ ചെയ്തു തീർക്കുവാൻ ഉണ്ട് എന്നാണ് അവൻ എല്ലാവരോടും പറഞ്ഞത്,

വഴിനീളെ ബ്ലോക്ക് കാരണം അവൻ കുറെ ലേറ്റ് ആയി എത്തിയപ്പോൾ,,

അവൻ വന്നയുടനെ നീരജ് അവനെ കാണാൻ വന്നിരുന്നു…

എടാ പപ്പയ്ക്ക് എങ്ങനെയുണ്ട് ഇപ്പോൾ,,,,, പുറമേ കുഴപ്പം ഒന്നുമില്ലെങ്കിലും വളരെ സൂക്ഷിക്കേണ്ട സ്റ്റേജ് ആണ് കേട്ടോ… അവൻ പറഞ്ഞു

ഡോക്ടറും പറഞ്ഞായിരുന്നു… പപ്പയ്ക്ക് ഇനി ഒരുപാട് ടെൻഷൻ ഒന്നും കൊടുക്കാൻ പറ്റില്ല.,, അതുപോലെ തന്നെ വേറൊരു കാര്യം ഉണ്ടെടാ,,,

എനിക്കിനി ഇവിടെ നിൽക്കാൻ പറ്റില്ല,, പപ്പയുടെ ബിസിനസ് എല്ലാം നോക്കി നടത്തണമെങ്കിൽ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും വേണം,,, സൊ മിക്കവാറും ഞാൻ കാഞ്ഞിരപ്പള്ളി ക്ക് പോകും,,, ബിക്കോസ് പപ്പയെ കൊണ്ട് ഒന്നിനും പറ്റില്ല……

ഓ ഗോഡ്…..  നീ ഇവിടെനിന്നും പോകുവാണോ,,, നീ പോകുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല,,

അല്ലാതെ വേറെ നിവൃത്തി ഇല്ലെടാ,, പപ്പാ കെട്ടിപ്പടുത്ത കൊണ്ടുവന്നത് എല്ലാം ഒരു സുപ്രഭാതത്തിൽ വിട്ടു കളയാൻ പറ്റില്ലല്ലോ,, അതുകൊണ്ട് ഞാൻ കാഞ്ഞിരപ്പള്ളി ഉടനെ പോകും…

എടാ മച്ചു…. so sad……

“മ്… ലൈഫ് എന്നുപറഞ്ഞാൽ ഇങ്ങനെയാണ് നമ്മൾ വഴിയോരത്ത് കുറെ ആളുകളെ കണ്ടുമുട്ടും,,, കുറച്ചു പേരോട് കഥകൾ പറയുo സല്ലഭിക്കും…..ചിലരെ മറക്കാൻ പറ്റില്ല…. ചിലരെ മറന്നു പോകു….പിന്നെ പിന്നെ ഒരു അപ്പൂപ്പൻ താടി പോലെ അവർ പറന്നു പോകും.. അത്‌ പറയുംപോലും അവന്റെ മനസ്സിൽ ഓടി എത്തിയത് നന്ദന ആയിരുന്നു..

“എടാ ..വേറെന്തെങ്കിലും വഴി ഉണ്ടോടാ… “

“ഇല്ലടാ… എനിക്ക് പോയേ പറ്റു… ഞാൻ അതിനുള്ള കാര്യങ്ങൾ എല്ലാം ചെയ്തു തീർക്കുവാൻ ആണ് വേഗം തന്നെ വന്നത്,,,

അങ്ങനെ കുറെ സമയം നീരജും വരുണും  തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു…

കുറെ സമയം കഴിഞ്ഞാണ് നീരജ് അവനോട് യാത്ര പറഞ്ഞു പോയത്.,

അവൻ വീട്ടിലേക്ക് വിളിച്ചു പപ്പയുടെ സുഖവിവരങ്ങൾ ഒക്കെ തിരക്കുണ്ടായിരുന്നു,,,

അടുത്ത ദിവസം കാലത്തെ തന്നെ അവൻ ഓഫീസിലേക്ക് പോയി..

അവിടെ ചെന്നതും അവനെ ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച ഉണ്ടായി..

ടീന നടന്നുവരുന്നു അവളുടെ ഒപ്പം നന്ദനയും ഉണ്ടായിരുന്നു…

വരുൺനെ  കണ്ടതും അവർ രണ്ടാളും വേഗം അവന്റെ അരികിലേക്ക് വന്നു…

” ഡാ നിന്നെ ഞാൻ കുറെ സമയം വിളിച്ചായിരുന്നു,,, പിന്നെ സാറാമ്മയുടെ ഫോണിൽ വിളിച്ചു അവളോട് സംസാരിച്ചു…. പപ്പയുടെ വിവരങ്ങൾ ഒക്കെ ഞാനറിഞ്ഞു കുറച്ച് ഡെയിഞ്ചർ ആയിരുന്നു അല്ലേ”

” അതേടി ഇപ്പോൾ കുഴപ്പമൊന്നുമില്ല”

” നീ ഇനി കാഞ്ഞിരപ്പള്ളി യ്ക്ക് പോവുകയാണെന്ന് സാറാമ്മ പറഞ്ഞല്ലോ”

” അതെ… പപ്പയുടെ ബിസിനസ് ഒക്കെ നോക്കി നടത്താൻ ഇനി വേറെ ആരും ഇല്ലല്ലോ”

” അത്  അവൻ പറയുമ്പോൾ നന്ദനയുടെ കണ്ണിൽ ചെറിയ ഒരു നനവ് പടർന്നു….

” എനിക്ക് തന്നോട് പേഴ്സണലായി ഒന്ന് സംസാരിക്കണം,,, അവൻ നന്ദനയെ നോക്കി..

ഓക്കെ ഓക്കെ ഞാൻ ഇത് അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു… നന്ദന അവന്റെ കൂടെ ചെല്ല്… ടീന അവളെ പിന്താങ്ങി…

അങ്ങനെ അവർ രണ്ടാളും കൂടി പുറത്തേക്ക് പോയി..

നന്ദന അവളുടെ തീരുമാനം അവനോട് പറഞ്ഞു അവൻ തിരിച്ചും…

നിനക്കെന്നെ ഇഷ്ടമാണെങ്കിൽ ഏതറ്റംവരെയും പോകാൻ ഞാൻ റെഡിയാണ്,,

നമ്മൾ ഒന്നാകും അതാണ് മാതാവിന്റെ തീരുമാനം…

എനിക്കുവേണ്ടി കാത്തിരിക്കാൻ നിനക്ക് പറ്റുമോ…

എന്റെ അമ്മാവൻ എനിക്കുവേണ്ടി കല്യാണം ആലോചിക്കുകയാണ് തിരക്കിട്ട് ആലോചനകൾ നടക്കുന്നതിനിടയിൽ ഞാൻ അമ്മാവനോട് അമ്മയോടും ചെറുതായി വഴക്കുണ്ടാക്കി ആണ് ഇങ്ങോട്ട് പോന്നത്,,, അതു വരുണെട്ടനെ ഓർത്ത് മാത്രമാണ്…. അതു പറയുമ്പോൾ അവളുടെ അധരങ്ങൾ വിറകൊണ്ടു..

നന്ദന ഈ ഒരു അവസരത്തിൽ എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.,,

അവൻ തല ചൊറിഞ്ഞു…

ഇനി എനിക്ക് പാലക്കാട്ടേക്ക് ഒരു തിരിച്ചുപോക്ക് നടക്കുകയില്ല,, അത്‌ തീർച്ച ആണ്…

അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

തുടരും…

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!