നിനക്കായ്‌ – 11

  • by

1900 Views

ninakkai

“അത് മോളെ…മോളുടെ ഈ ട്രീറ്റ്മെന്റ് continue ചെയ്യണ്ട സാഹചര്യത്തിൽ ഈ കുട്ടിയെ നമ്മൾക്ക് വേണ്ടെന്ന് വെയ്ക്കാം….മോളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ഭാവിയ്ക്കും  അതാണ് ഞാൻ പറഞ്ഞു വരുന്നത്… അതുകൊണ്ട് ഈ ബേബിയെ നമ്മൾക്ക് അബോർഷൻ ചെയ്തിട്ട് എത്രയും പെട്ടന്ന് ട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ ചെയാം “

“നോ…… നോ ഡോക്ടർ….മാധവ് എവിടെ.. മാധവിനെ ഇങ്ങോട്ട് ഒന്ന് വിളിയ്ക്കൂ  “

അത്രയും പറഞ്ഞിട്ട് അവൾ കണ്ണുകൾ ഇറുക്കെ അടച്ചു

ഡോക്ടർ രാംദേവും സോമശേഖരനും നിസഹായരായി…

മകളുടെ വേദന വിമലയ്ക്കും മനസിലായി…

“മോളെ…. “

“അച്ഛാ… പ്ലീസ്…. എനിക്ക് ഒന്നും കേൾക്കണ്ട….. എന്റെ മാധവ് എവിടെ… “

“മാധവിനെ വിളിയ്ക്കാം മോളെ.. പക്ഷെ ഞാൻ പറയുന്നത് എന്റെ മോൾ ശ്രെദ്ധിച്ചു കേൾക്കണം… എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് സ്വന്തം കുഞ്ഞിന് ബുദ്ധിവളർച്ചയും ശരീരവളർച്ചയും ഒക്കെ ഉണ്ടാകണം എന്നാണ്…. പക്ഷെ.. മോളെ….. നിന്റെ കണ്ടിഷൻ വളരെ ദൗർഭാഗ്യകരമായ അവസ്ഥയിൽ കൂടി ആണ് കടന്നു പോകുന്നത്… അതുകൊണ്ട് മെഡിസിൻ കൂടിയേ തീരു….. അത് നിന്റെ കുഞ്ഞിനെ ബാധിക്കും… എന്തിനാണ് ഒന്നും അറിയാത്ത ആ കുരുന്നു ജീവനെ കൂടി……. “

അതു പറഞ്ഞിട്ട് അയാൾ പുറത്തേക്ക് ഇറങ്ങി..

ഗൗരിയുട കണ്ണുകൾ നിറഞ്ഞു…. നെഞ്ച് വിങ്ങി അവൾ കരഞ്ഞു.

“മോളെ…. “

“അമ്മേ… പ്ലീസ്… മാധവ് എവിടെ…. ഒന്ന് വിളിയ്ക്കുമോ… “

“എന്റെ മോൾ സങ്കടപെടല്ലേ.. അമ്മ പറയുന്നത് ഒന്ന് കേട്ടിട്ട് “

“No….എന്നോട് ആരും ഇപ്പോൾ ഒന്നും സംസാരിക്കേണ്ട… എനിക്ക് ഒന്നും കേൾക്കുകയും വേണ്ട… എനിക്ക് എന്റെ കുഞ്ഞ് മാത്രം മതി….. അതു ഞാൻ തീരുമാനിച്ചു… എന്റെ ജീവൻ പോയാലും ശരി എന്റെ കുഞ്ഞിന് ഞാൻ കളയില്ല… “

“മോളെ…നീ ഇങ്ങനെ തുടങ്ങരുത്…. . “

“അമ്മേ… അമ്മ പൊയ്ക്കോളൂ… എനിക്ക് ഒന്നും കേൾക്കണ്ട.. “

സോമശേഖരൻ നിറഞ്ഞ കണ്ണുകളോടെ മകളുടെ അരികിൽ വന്നു…

“മോളെ…. “

.”വേണ്ടഛ….. അമ്മ പറയുന്നത് തന്നെ അല്ലെ അച്ഛനും പറയാൻ ഉള്ളത്…. “

“അമ്മ അല്ലാലോ മോളെ ഒന്നും പറഞ്ഞത്… ഡോക്ടർ രാംദേവ് അല്ലെ… അയാൾ അല്ലെ മോളെ ചികിൽസിച്ചു ഡോക്ടർ…. “….

“അതേ…. പക്ഷെ അച്ഛാ… ഈ കാര്യത്തിൽ എനിക്ക് മാറ്റം ഇല്ല….

അപ്പോളേക്കും മാധവ് അവിടേയ്ക്ക് കയറി വന്നു.

“മാധവ്…….. “

“എന്ത് പറ്റി… എന്താണ് ഗൗരി കരയുന്നത്… “

“ആ ഡോക്ടർ എന്തൊക്കെയോ പറഞ്ഞിട്ട് പോയി.. എനിക്ക്.. എനിക്ക്… “

“വേണ്ട…. ഗൗരി ഇപ്പോൾ ഒന്നും പറയേണ്ട….. അല്പം വിശ്രമിക്കൂ…. “

“എനിക്ക് വിശ്രമിക്കുക ഒന്നും വേണ്ട… നമ്മൾക്ക് വിട്ടിൽ പോകാം “

ഒരു കൊച്ചു കുട്ടിയെ പോലെ അവൾ ശാഠ്യം പിടിച്ചു

“മോളെ.. അച്ഛനും അമ്മയും ഇറങ്ങുവാ…. നാളെ വരാം കെട്ടോ… “

വിമലയും സോമശേഖരനും കൂടി പുറത്തേക്ക് നടന്നു പോയി..

അവർ മാധവിനെ നോക്കി എങ്കിലും അവന്റെ ദൃഷ്ടി പുറത്തേക്ക് ആയിരുന്നു

അവർ ഇറങ്ങിയതിനു ശേഷം അവൻ ഗൗരിയുടെ അടുത്ത് വന്നു

“മാധവ്…… “

“മ്മ്…. “

അവൾ അവന്റെ വലതു കരം എടുത്തു തന്റെ വയറോട് ചേർത്തു വെച്ച്..

“നമ്മുട കുഞ്ഞിനെ വേണ്ടന്ന് വെയ്ക്കാൻ ഈ ജന്മം എനിക്ക് ആവില്ല മാധവ്……. എന്റെ ശ്വാസം നിലച്ചാലും എനിക്ക് വിഷമം ഇല്ല… പക്ഷെ… പക്ഷെ ന്റെ കുഞ്ഞിനെ….. ആ പാവത്തിനെ ഇല്ലാണ്ട് ആക്കാൻ മാത്രം എന്നോട് പറയല്ലേ… പ്ലീസ്… “

അവനെ നോക്കി അവൾ ഇരു കൈകളും കൂപ്പി..

“എന്റെ ഗൗരി….. എനിക്ക് എന്ത് ആണ് പറയേണ്ടത് എന്ന് പോലും അറിയില്ല…ഡോക്ടർ രാം…… “

“വേണ്ട… ആ പേര് പറയണ്ട… പ്ലീസ് മാധവ്……. അയാൾ പറഞ്ഞത് ഒന്നും എനിക്ക് കേൾക്കണ്ട…… നമ്മൾക്ക്… നമ്മൾക്ക് നമ്മുട കുഞ്ഞ് വേണം… കുഞ്ഞ് വേണം….. വേണം… വേണം….. “

അവൾ ഒരു ഭ്രാന്തിയെ പോലെ പുലമ്പി..

‘വിഷമിക്കാതെ…. എല്ലാം ശരി ആകും മോളെ “

“എന്ത്.. എന്ത് ശരി ആകാൻ.. എന്റെ കുഞ്ഞിനെ എല്ലാവരും കൂടി കൊല്ലുമോ….. “

“നീ.. നീ എന്തൊക്ക ആണ് ഈ പറയുന്നത്… ഡോക്ടർ രാം ദേവ് നിന്റെ ആരോഗ്യത്തിന് മോശമായത് കൊണ്ട് അല്ലെ അങ്ങനെ ഒക്കെ പറഞ്ഞത്… “

“എന്റെ ആരോഗ്യത്തിന് എന്ത് വേണമെങ്കിലും സംഭവിക്കട്ടെ… ഒക്കെ എന്റെ വിധി.. അതോർത്തു ഞാൻ സമാധാനിക്കും… പക്ഷെ… പക്ഷെ.. എന്റെ കുഞ്ഞിനെ കളയാൻ ഞാൻ ഒരുക്കം അല്ല.. അതു ആരൊക്കെ പറഞ്ഞാലും ശരി… “.

“Ok ok….. നീ ഒന്ന് അടങ്ങു… പ്ലീസ്…. എന്നെ ഓർത്തു എങ്കിലും നീ ഒന്ന് സമാധാനത്തോടെ കിടക്കു… “

“എനിക്ക് ഒരു സമാധാനവും ഇല്ല… എന്റെ മനസ്സിൽ എന്റെ കുഞ്ഞ് മാത്രം ആണ് ഉള്ളത്..

അവൾ ഇപ്പോൾ പൊട്ടിക്കരയും എന്ന് അവൻ ഭയന്നു..

അംബികാമ്മയും അവർക്കരികിലേക്ക് വന്നു.

“ഗൗരി… എന്റെ പൊന്ന് മോൾ ഇങ്ങനെ തുടങ്ങല്ലേ… ഡോക്ടർ മോളുടെ നന്മയ്ക്കു ആയി അല്ലെ എല്ലാം പറയുന്നത്..നിങ്ങൾ ജീവിതം തുടങ്ങിയിട്ട് പോലും ഇല്ല…. ആ ഡോക്ടർ പറയുന്നത് എന്റെ മോൾ ഒന്ന് കേൾക്കൂ .. “

അംബികാമ്മ അവളെ ആശ്വസിപ്പിച്ചു.

‘അമ്മേ…. ഒരു മകളുടെ  വേദന എറ്റവും കൂടുതൽ മനസിലാക്കാൻ കഴിയുന്നത് ഒരു അമ്മയ്ക്ക് അല്ലെ… എന്റെ അമ്മയ്ക്ക് എങ്കിലും എന്നെ ഒന്ന് മനസിലാക്കാൻ വയ്യേ…. “

“അറിയാം മോളെ… നിന്റെ പ്രാണസങ്കടം ഈ അമ്മയ്ക്ക് അറിയാം… പിന്നെ പൂർണ ആരോഗ്യത്തോടെ അല്ലാത്ത കുഞ്ഞിനെ കിട്ടിയാൽ….നിന്റെ യും മാധവിന്റെയും കാലം കഴിഞ്ഞാൽ ….ആ ഡോക്ടർ പറഞ്ഞ സ്ഥിതിക്ക്  “

“”ഇതൊന്നും ഡോക്ടർ അല്ല അമ്മേ തീരുമാനിക്കുന്നത്… സാക്ഷാൽ ഈശ്വരൻ ആണ്… ആഹ് ഈശ്വരൻ എന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തുക ഇല്ല… ഉറപ്പ്… “

പെട്ടന്ന് മാധവ് അവളുടെ അരികിലേക്ക് ഇരുന്നു..

“നീ വിഷമിക്കാതെ.. ഡോക്ടർ രാംനോട്‌ ആലോചിക്കാം കെട്ടോ…. നമ്മുട കുഞ്ഞിന് ഒന്നും സംഭവിക്കില്ല….. ഈശ്വരൻ നമ്മുട കൂടെ ഉണ്ട്.. അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്കു ഇഷ്ട്ടം . “

അവളോട് ഓരോരോ ആശ്വാസവാക്കുകൾ പറയുമ്പോളും അവന്റെ ഇടനെഞ്ചു പൊട്ടുക ആയിരുന്നു.

അവൾ അല്പം ചെരിഞ്ഞു കിടന്നു…

ഏങ്ങൽഅടിയുടെ ശബ്‌ദം മാത്രം ആ മുറിയിൽ അവശേഷിച്ചു..

“ന്റെ ഭഗവാനെ… ഗൗരിയേയും എന്റെ കാണാകണ്മണിയേയും നീ കാക്കണേ…. അവളുടെ വിഷമം നീ കാണുന്നില്ലേ….. “

അവൻ ശബ്‌ദം ഇല്ലാതെ തേങ്ങി…

അവളുടെ ആരോഗ്യത്തെ കുറിച്ച് ഓർക്കുമ്പോൾ……എല്ലാ ഉപേക്ഷിച്ചു തന്നെ മാത്രം ഓർത്തു വന്നവൾ…ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ..

അവൾ അല്ലെ തനിക്ക് വലുത്.. അവൾ ഇല്ലാതെ തനിക്ക് പറ്റുമോ

അപ്പോൾ ഞാനോ…. എന്നെ കളയരുതേ അച്ഛാ…….

അവന്റെ ഹൃദയത്തിൽ ഒരു കൊളുത്തി വലിയ്ക്കൽ ഉണ്ടായി.. .

ദൈവമേ…പരീക്ഷണത്തിന് ഇര ആക്കുക ആണോ നീ.

രണ്ടും കല്പിച്ചു കൊണ്ട് അവൻ രാംദേവിന്റെ റൂമിലേക്ക്  പോയി..

അപ്പോൾ അയാൾക്ക് അവിടെ പേഷിയന്റ് ഉണ്ടായിരുന്നു..

“ഹെലോ… മാധവ്…. “

പിന്നിൽ നിന്ന് ഒരു സ്ത്രീശബ്‌ദം..

ഡോക്ടർ മിത്ര ആണ്… ന്യൂറോ സർജൻ.. രാം ദേവിന്റെ അസിസ്റ്റന്റ്.

“ഹെലോ…… ഡോക്ടർ മിത്ര.. “

“ഹായ്… മാധവ്… ഞാൻ കാര്യങ്ങൾ ഒക്കെ അറിഞ്ഞു… വൈഫ്‌ നു pain എങ്ങനെ ഉണ്ട്.. “

“അവൾക്ക് കുറവുണ്ട്. പക്ഷെ ശരീരത്തിന്റെ വേദനയേക്കാൾ കൂടുതൽ അവളുടെ മനസിന് ആണ് ഇപ്പോൾ വേദന.. ആ നീറുന്ന വേദന മാറ്റാൻ ഒരു മെഡിസിനും ആവില്ല ഡോക്ടർ മിത്ര “

“ഐ ക്യാൻ അണ്ടർസ്റ്റാൻഡ് മിസ്റ്റർ madhav….ഒരു കാര്യം cheyu….എനിക്ക് മാധവിനോട്‌ ഒന്ന് അർജന്റ്ആയിട്ട്  സംസാരിയ്ക്കണം……

എപ്പോൾ ആണ്… “

“എപ്പോൾ വേണമെങ്കിലും ആവാം… ഡോക്ടർ മിത്ര പറഞ്ഞാൽ മതി… “

“Ok…. but മിത്ര…. എനിതിങ് സീരിയസ്…. “

“ഹേയ്… നോ.. നോ… മാധവ് .. ഡോണ്ട് വറി…. നമ്മൾക്ക് ഈവെനിംഗ് കാണാം…ഞാൻ വിളിയ്ക്കാം “

“ശരി….. “

അവൻ ഡോക്ടർ മിത്രയോട് താൻ വരാം എന്ന് സമ്മതിച്ചു കൊണ്ട് നടന്നു പോയി.

എന്തൊക്കെയോ ചില പ്രതീക്ഷയുടെ നാമ്പുകൾ അവനിൽ മുള പൊട്ടി…

തിരികെ അവൻ വീണ്ടും ഡോക്ടർ രാം ന്റെ ഒപിയിൽ വന്നു..

.”മാധവ്… ഞാൻ തന്നെ വിളിയ്ക്കാൻ തുടങ്ങുക ആയിരുന്നു.

“എന്ത് ആണ് ഡോക്ടർ… “

“അത് പിന്നെ… ഓരോ ദിവസം വൈകിയാൽ അതു ഗൗരിയെ ബാധിക്കും.. ട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ ചെയ്യണമെങ്കിൽ.. “

“യെസ് ഡോക്ടർ… ഐ know ദാറ്റ്‌… but I can’t…..”

“മ്മ്….. സോമശേഖരനോടും ഞാൻ ഈ കാര്യം സംസാരിച്ചു… അയാളും പറയുന്നത് കുഞ്ഞിനെ കളയാതെ ഏതെങ്കിലും മാർഗം ഉണ്ടോ എന്ന് ആണ്…. ഒരു കാര്യം ചെയ്താലോ.. എന്റെ ഒരു ഫ്രണ്ട് ഉണ്ട്… ഡോക്ടർ മാത്യു തരകൻ…. അയാൾ ഇപ്പോൾ അമേരിക്കയിൽ ആണ്… ഞാൻ ആളും ആയിട്ട് ഒന്ന് സംസാരിക്കട്ടെ… എന്നിട്ട് നമ്മൾക്ക് ഒരു തീരുമാനം എടുക്കാം എന്തേ…. “

“ഉവ്വ്… അങ്ങനെ ആകട്ടെ ഡോക്ടർ….. താങ്കൾ പറയുന്നത് പോലെ ഞാൻ ചെയാം… “

“Ok… എങ്കിൽ മാധവ് പൊയ്ക്കോളൂ… സർവേശ്വരൻ അനുഗ്രഹിക്കട്ടെ…. ഞാനും ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട്…. “

അയാൾ മാധവിന്റ കൈയിൽ പിടിച്ചു കുലുക്കി…

അവൻ എഴുനേറ്റു പുറത്തേക്ക് പോയി..

വീണ്ടും പ്രതീക്ഷയുടെ പുതുനാമ്പ്..

ഈശ്വരാ… നീ കൈ വെടിയല്ലേ…

ഈ സമയം ഡോക്ടർ രാം ദേവ് മൊബൈൽ ഫോൺ എടുത്തു..

“ദൈവമേ ആ കുട്ടിയ്ക്ക് ആപത്തു ഒന്നും വരുത്തരുതേ… “

അയാൾ ഫോൺ എടുത്തു ഡോക്ടർ മാത്യു താരകന്റെ നമ്പറിൽ കാൾ ചയ്തു.

തുടരും..

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply