“ശിവ നമ്മളെ ആശ്രയിക്കുന്ന കുട്ടിയാണ്.. അവൾക്ക് വേറെയാരും ഇല്ല.. സൊ അന്ന് ട്രെയിനിൽ വച്ച് അറ്റാക്ക് ചെയ്തവർ..
അവർ ഇനി അവളുടെ പുറകെ ചെല്ലരുത്.. അവരുടെ ഡീറ്റെയിൽസ് ആൾറെഡി നമ്മൾ എടുത്തതാണ്.. നിനക്ക് അറിയാമല്ലോ എവിടെയാണെന്ന്..? ഇന്ന് നമ്മൾ തിരികെ പോകുമ്പോൾ ഇനിയാരും അവളുടെ പുറകെ ഇല്ല എന്ന് ഉറപ്പ് വരുത്തണം..”
അത് കേട്ടപ്പോൾ ആലീസ് പുഞ്ചിരിച്ചുകൊണ്ട് വണ്ടി വെടിയുണ്ട പോലെ പായിച്ചു..
***
“ഡാ സാധനം കിട്ടിയോ..?”
“അഹ് ഇല്ല. തല്ക്കാലം ഇതുവച്ചു അഡ്ജസ്റ്റ് ചെയ്…”
രാഹുൽ ഒരു കുപ്പി റം അരയിൽ വച്ചതു പൊക്കി കാണിച്ചു.. പീറ്റർ അത് കണ്ടു തലക്ക് കൈകൊടുത്തു..
“ഛെ.. പഫ് എടുക്കേണ്ടതിന് പകരം ഇതെങ്ങനെയാടാ..? അഹ് കിട്ടിയത് കിട്ടി.. നീ കയറു.. “
അവൻ ബൈക്ക് സ്റ്റാർട്ട് ആക്കി.
രാഹുൽ അതിൽ കയറിയപ്പോൾ വണ്ടി അവൻ മുൻപോട്ട് പായിച്ചു.
റെയിൽവേ സ്റ്റേഷന്റെ അടുത്തായി ആളൊഴിഞ്ഞ സ്ഥലത്തെ ഒരു വീട്ടിൽ എത്തി..
വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ സുനിൽ വാതിൽ തുറന്നു പുറത്തേക്ക് വന്നു..
“സാധനം കിട്ടിയോ..?”
അവൻ ആവേശത്തോടെ ചോദിച്ചു.
“ഇല്ലെടാ.. റം കിട്ടി.. തൽക്കാലം സഹിക്ക്..”
“ഛെ.. പഫ് അടിച്ചു ഇരിക്കുന്ന സുഖം ഒന്ന് വേറെയാണ്.. “
അവൻ നിരാശയോടെ പറഞ്ഞു..
അകത്തേക്ക് കയറി.. അവർ ഗ്ലാസിൽ പകർന്ന് ഒഴിച്ചു കുടിക്കാൻ തുടങ്ങി..
“ഏതേലും തമിഴത്തിയെ പൊക്കിയാലോ? ട്രെയിനിൽ കയറാം..”
പീറ്റർ പറഞ്ഞപ്പോൾ ബാക്കി രണ്ടുപേരും ഒന്ന് ചിരിച്ചു.. പെട്ടെന്ന് മുഖം നിരാശയിൽ ആയി..
“ഛെ അന്ന് മിസ് ആയ ഐറ്റം.. തീയിൽ ഇട്ടതുപോലെ.. വീറും വാശിയും.. എന്റെ മോനെ അതിനെ ഞാൻ എവിടെ ആണെങ്കിലും പൊക്കിയിരിക്കും.. ഉറപ്പ്..”
സുനിൽ വാശിയോടെ പറഞ്ഞു..
“ശരിയാ.. അന്ന് താഴെ വീണ നീ ചാകാതെ ഇരുന്നത് നിന്റെ ഭാഗ്യം.. എന്റെ കയ്യും മുറിച്ചു ##^% മോൾ.. അവളുടെ ഫോട്ടോ ഉണ്ടല്ലോ. പൊക്കാൻ അത് മതി… “
പീറ്റർ മറുപടി കൊടുത്തപ്പോൾ അവർ ആവേശത്തിൽ ആയി..
അവസാനം വരുന്ന പാസ്സഞ്ചർ ട്രെയിനിൽ കയറാൻ തീരുമാനിച്ചു..
കുപ്പി തീർന്നപ്പോൾ അവർ മൂണും മെല്ലെ സ്റ്റേഷനിലേക്ക് നടന്നു..
അവരുടെ ചർച്ചകൾ കേട്ടുകൊണ്ട് ഒരാൾ വീടിന്റെ വശത്തു നിന്നത് അവർ കണ്ടില്ല.
“ഈ സമയത്ത് ആരും ഉണ്ടാവില്ല.. നേരെ കോയമ്പത്തൂർ ഭാഗം പോകാം.. ഇന്ന് അവിടെ കൂടാം.. അവളെപ്പറ്റി ഒന്ന് അന്വേഷിക്കുകയും ചെയ്താലോ..?”
രാഹുൽ ചോദിച്ചു..
“അഹ്.. ഫോട്ടോ വച്ച് ആളെ കിട്ടാൻ ഉള്ള മാർഗം എനിക്കറിയാം.. എന്നാൽ വിട്ടാലോ..?”
അതിനൊരു തീരുമാനം ആയപ്പോൾ അവർ മൂന്നുപേരും എവിടെ നിന്നോ വന്ന കോയമ്പത്തൂർ വരെ പോകുന്ന ട്രെയിനിൽ കയറി. പാസ്സഞ്ചർ ആണ്.
ആളുകൾ ഇല്ലാത്ത ബോഗികൾ..
“ഇതിലൊരു പട്ടികുഞ്ഞു പോലും ഇല്ല..”
രാഹുൽ ആടി ആടി അപ്പുറത്തേക്ക് പോയി.. പീറ്ററും സുനിലും ഒരു കോണിൽ ഇരുന്നു..
“എന്താ ലൈഫ് അല്ലെ? തോന്നുന്നത് ചെയ്യാം.. പെണ്ണ് പിടിക്കാം കള്ളും കുടിക്കാം. ആരും ചോദിക്കില്ല..വീട്ടിൽ നിന്നും പഠിക്കാൻ ഇഷ്ട്ടം പോലെ പൈസ.. ആഹാ..”
പീറ്റർ ഒരു സിഗരറ്റ് എടുത്തു വലിച്ചുകൊണ്ടു ഇരുന്നു.. സുനിൽ അതുകേട്ട് ചിരിച്ചു.
“ഡാ.. സുനിലേ.. പീറ്ററെ….”
രാഹുൽ ഓടി വന്നു അവരെ പിടിച്ചു കുലുക്കി..
“എന്താടാ..?”
അവർ ദേഷ്യപ്പെട്ടു അവനോടു ചോദിച്ചു..
“ഡാ.. ദൈവം നമ്മുടെ കൂടെയാണ് മോനെ.. സന്തോഷം സഹിക്കാൻ വയ്യ…”
അവൻ കിടന്നു തുള്ളിച്ചാടി..
“കാര്യം പറയടാ…”
“ഡാ നമ്മൾ ആരെയാണ് തേടി പോകുന്നത്..? അവൾ അതാ അപ്പുറത്തു ഒറ്റക്ക് ഇരിക്കുന്നു..
പൊന്നു മോനെ ജീൻസും ഫുൾ സ്ലീവ് ബനിയനും.. എന്റെ മോനെ സിനിമ നടി രസ്മിക മാറി നിൽക്കും…”
അവൻ ആവേശത്തോടെ പറഞ്ഞത് കേട്ടപ്പോൾ സുനിലും പീറ്ററും ചാടി എഴുന്നേറ്റു.
“നീ കള്ളു കുടിച്ചിട്ട് പറയുന്നത് ആണോ..?”
“ആദ്യമായിട്ടാണോ കുടിക്കുന്നത് ഞാൻ..? വാടാ #### നീയൊക്കെ..”
അവൻ ഓടി അവിടേക്ക് പോയപ്പോൾ സുനിലും രാഹുലും പുറകെ ഓടി..
അവിടെ എത്തിയപ്പോൾ കണ്ടു ഒരു സീറ്റിൽ സൈഡിൽ ഫോണും നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്ന അവൾ..
“എന്റെ മോനെ.. ദേവീ നേരിൽ വന്നതുപോലെ..”
പീറ്റർ അവളെ നോക്കി വെള്ളം ഇറക്കി..
അവർ വേഗം അവളുടെ അടുത്തേക്ക് ചെന്നു..
എതിരെ ഇരുന്നു..
അവൾ അവരെ ശ്രദ്ധിക്കാതെ ഇരുന്നപ്പോൾ അതിൽ ഒരാൾ അവളുടെ ഫോൺ പിടിച്ചു വാങ്ങി..
“പന്ന #### മോളെ.. അന്ന് നീ ഇവന്റെ കയ്യും മുറിച്ചു മറ്റവനെ ട്രെയിനിൽ നിന്ന് ചവുട്ടിയും ഇട്ടു ഓടി രക്ഷപെട്ടു..
ഇന്ന് നീ വീണ്ടും ഞങ്ങളുടെ മുൻപിൽ.. ഹഹഹ.. ദൈവം ഉണ്ട് മോളെ.. ദൈവം ഉണ്ട്.. ഇന്ന് എല്ലാത്തിനും പകരം നിന്നെ ആവോളം അനുഭവിപ്പിക്കും..”
രാഹുൽ അത് പറഞ്ഞു കാലു വച്ച് അവൾ ഓടിപ്പോകാതെ വഴി തടഞ്ഞു..
“എന്നെ ഒന്നും ചെയ്യരുത്.. ഒറ്റക്ക് ആകുന്ന പെണ്ണിനെ സംരക്ഷിക്കേണ്ടത് ആണുങ്ങൾ ആണ്..
പഠിച്ചിട്ടില്ലേ ഇന്ത്യക്കാർ എല്ലാം സഹോദരി സഹോദരന്മാർ ആണെന്ന്..? അന്ന് എന്നോട് ചെയ്തതിന് മാപ്പ് പറഞ്ഞാൽ ഞാൻ അത് മറക്കാം..”
അവൾ മാന്യമായി അത് പറഞ്ഞപ്പോൾ അവർ അട്ടഹസിച്ചു ചിരിച്ചു..
“ഒറ്റക്ക് കിട്ടിയാൽ ഏതു പെണ്ണിനേയും ഞങ്ങൾ പൊക്കും.. അതിൽ സഹോദരി ഒക്കെ പിന്നെ വരുന്ന കാര്യം ആണ്…”
രാഹുൽ പറഞ്ഞത് കേട്ടപ്പോൾ രണ്ടുപേരും ചിരിച്ചു..
“ഹാ അതെന്നാ വർത്തമാനം ആണ് ചേട്ടൻമ്മാരെ..? അതൊരു പെണ്ണല്ലിയോ..?”
ഒരു സ്വരം കേട്ട് മൂവരും ഞെട്ടി തിരിഞ്ഞു.. എന്നാൽ അവരുടെ കണ്ണ് വിടർന്നു.. വേറെ ഒരു സുന്ദരി മുൻപിൽ..
“ങേ..? നീയെതാ..”
രാഹുൽ അതിശയത്തോടെ എഴുന്നേറ്റ് അവളുടെ മുൻപിൽ നിന്നു..
അവന്റെ കണ്ണുകൾ അവളുടെ ദേഹത്ത് ആയിരുന്നു.
“ഞാൻ ആരും ആകട്ടെ.. മോശം അല്ലെ ചേട്ടാ ഇതൊക്കെ? നിങ്ങളെപ്പോലെ ഉള്ള ചെറുപ്പക്കാർ ഒക്കെ ഇങ്ങനെ ആയാൽ എങ്ങനെയാണ്..?”
“ഡീ പന്ന###മോളെ.. ഞാൻ ആരാണെന്നു കാണിച്ചു തരാം… “
രാഹുൽ അവളെ പിടിച്ചു ഭാഗമായി ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചു..
അവൾ അവന്റെ അടി വയറ്റിലേക്ക് മുട്ട് കാൽ വച്ച് ശക്തമായി ഒരു കുത്തു കൊടുത്തു..
“ആഹ്ഹ്ഹ്… അമ്മേ….”
രാഹുലിന്റെ അലർച്ച കേട്ട് ശിവയുടെ ദേഹത്ത് കണ്ണുകൾ കൊളുത്തിയിരുന്ന സുനിലും പീറ്ററും ഞെട്ടി തിരിഞ്ഞു..
“ഹായ്.. എന്റെ പേര് ആലീസ്.. ഇതെന്റെ ചേച്ചിയാണ്..”
രാഹുലിന്റെ അടിവയറിൽ മുട്ട് കാല് കയറ്റിയ അവൾ പുഞ്ചിരിച്ചുകൊണ്ട് പീറ്ററിനെയും സുനിലിനെയും നോക്കി..
അതിന് ശേഷം ചാടി രാഹുലിന്റെ നെഞ്ചിൽ ഒരു ചവിട്ടു കൊടുത്തു..
അവൻ മലർന്നടിച്ചു വീണപ്പോൾ അവൾ അവന്റെ അടിവയറ്റിൽ ശക്തമായി ഒരു ചവിട്ടു കൊടുത്തു..
കരഞ്ഞുകൊണ്ട് വളഞ്ഞു പൊങ്ങിയ രാഹുലിനെ അവൾ വലത്തേ കയ്യിൽ പിടിച്ചു വലിച്ചു പൊക്കി..
അവന്റെ കഴുത്തിൽ ഇടത്തെ കൈചുറ്റി പിടിച്ച ശേഷം അലറിക്കൊണ്ട് അവൾ വലത്തേ കൈ മുട്ട് വച്ച് അവന്റെ തിരുനെറ്റിയിൽ ശക്തമായി ഒന്ന് പ്രഹരിച്ചു..
അതിന് ശേഷം അവനെ നിലത്തിട്ടു..
സുനിലും പീറ്ററും ഞെട്ടി നോക്കി.
രാഹുൽ കിടന്ന് അപസ്മാരം പിടിച്ചതുപോലെ വിറക്കുന്നു.. അവന്റെ നെറ്റി കുഴിഞ്ഞു പോയിരുന്നു..
“ഇതിനെ ചേട്ടാ എന്റെ ഭാഷയിൽ കിസ് ഓഫ് ദി ഡ്രാഗൺ എന്ന് വിളിക്കും..
പണ്ട് ബ്രെറ്റ് ലീ അഭിനയിച്ച ഒരു പടത്തിൽ ഉള്ള മൂവ് ഞാൻ ഒന്ന് നവീകരിച്ചതാണ്.
ഇനി അവൻ എഴുന്നേൽക്കാൻ മണിക്കൂറുകൾ കഴിയും.. ബാലൻസ് പോലും കിട്ടില്ല ഇനി…”
ആലീസ് കൈമുട്ടിലെ പൊടി തട്ടിക്കൊണ്ടു അത് പറഞ്ഞപ്പോൾ അവരുടെ കണ്ണ് മിഴിഞ്ഞു..
“കൊല്ലടാ ആ പട്ടിയെ…”
സുനിൽ വിളിച്ചു പറഞ്ഞപ്പോൾ പീറ്റർ കൈ അവൾക്ക് നേരെ വീശി..
ആലീസ് ഇടത്തെ കൈ മുട്ട് കൊണ്ട് ആ കൈ തടഞ്ഞു..
മിന്നൽ പോലെയാണ് അവളുടെ ചുരുട്ടിയ മുഷ്ടി അവന്റെ കഴുത്തിൽ കയറിയത്..
അവൻ കഴുത്തു പൊത്തി പിടിച്ചു നിലത്തു മുട്ടുകുത്തി ഇരുന്നു ശ്വാസം കിട്ടാതെ പിടച്ചു.. അവൾ അവനെ ചവുട്ടി മലർത്തിയിട്ടു..
ഇത് കണ്ട സുനിൽ ഓടി..
പക്ഷെ വല്ലാത്തൊരു അലർച്ചയോടെ അവൻ തെറിച്ചു രഹുലിന്റെ ദേഹത്തേക്ക് വീണു..
ശിവ ചിരിയോടെ തിരിഞ്ഞു നോക്കി.. പ്രിൻസ്..
അവന്റെ ചവിട്ടു കൊണ്ടാണ് അവൻ തെറിച്ചു വീണത്..
അരിശം തീരാതെ അവൻ അവന്മാരെ രണ്ടിനെയും നിലത്തിട്ടു ആലീസും പ്രിൻസും ചവുട്ടി കൂട്ടി..
ബോധം മറയുവോളം..
ട്രെയിൻ എവിടെയോ നിന്നിരുന്നു.. ക്രോസിങ് ആണ്..
ശിവക്ക് പെട്ടെന്ന് ആ സ്ഥലം ഓർമവന്നു..
“ഇവിടെ ഇട്ടാണ് എന്നെ അന്ന് ഇവർ… “
അവൾ പറഞ്ഞു നിർത്തിയപ്പോൾ പ്രിൻസ് ആലീസിനെ നോക്കി.
അവൾ തലകുലുക്കി കാണിച്ചു..
പ്രിൻസ് രാഹുലിനെ വലിച്ചു ട്രെയിനിൽ നിന്നും താഴേക്ക് ഇട്ടു..
അതുപോലെ തന്നെ പീറ്ററിനെയും സുനിലിനെയും..
“നന്നാകില്ല എന്ന് വച്ചാൽ എന്നതാ ചെയ്യുക..? അല്ലിയോടി..?”
അവൻ ആലീസിനെ നോക്കി രാഹുലിനെ പിടിച്ചു ട്രെയിനിന്റെ ചക്രത്തിന്റെ അടുത്ത് അവന്റെ തുടഭാഗം ചക്രം കയറുന്ന രീതിയിൽ കിടത്തി.
അതുപോലെ സുനിലിനെയും പീറ്ററിനെയും..
ഇനി ട്രെയിൻ മുൻപോട്ട് പോകുമ്പോൾ മൂന്ന് പേരുടെയും കാലുകൾ മുട്ടിന് മുകളിൽ വച്ച് മുറിച്ചുകൊണ്ടാണ് പോകുക..
അവൻ അവരുടെ ഫോണുകളും തകരുന്ന രീതിയിൽ പാളത്തിൽ വച്ചു.
“നിനക്ക് ഇത് കാണണോ ശിവ…?”
പ്രിൻസ് അവളോട് ചോദിച്ചു..
“വേണം അച്ചായാ.. ഗൾഫ് നാടുകളിൽ ഒക്കെ അവർ തല എടുക്കും.. എന്നാൽ നമ്മുടെ നാട്ടിൽ പണം ഉണ്ടെങ്കിൽ ഇറങ്ങി വരും.. എന്നിട്ട് വീണ്ടും പല പെണ്ണിനേയും ഇവന്മാർ നശിപ്പിക്കും..
അന്ന് എന്നെ ജീവൻ പോലും വെക്കാതെ ഇവർ തിന്നേനെ.. കാണണം അച്ചായാ എനിക്ക്…”
ശിവ അവന്റെ കൈ കോർത്തു പിടിച്ചു.. അവർ പുറകിലേക്ക് മാറി നിന്നു..
ട്രെയിൻ മുൻപോട്ട് നീങ്ങിയപ്പോൾ മൂന്ന് പേരുടെയും അലർച്ചകൾ അതിൽ അലിഞ്ഞുപോയി..
“വെള്ളമടിച്ചു ട്രാക്കിൽ കിടന്ന മൂന്നു പേരുടെ കാലുകൾ ട്രെയിൻ കയറി മുറിഞ്ഞു.. അതിൽ അപ്പുറം എന്ത്?”
പ്രിൻസ് പറഞ്ഞപ്പോൾ ശിവ അവരെ നോക്കി.. ട്രെയിൻ കടന്നു പോയിരുന്നു.. ഒരു വെളിച്ചം ട്രാക്കിൽ കൂടെ വരുന്നു..
“വാ.. ആരോ വരുന്നുണ്ട്.. അവർ ഇനി നോക്കിക്കോളും.. പോകാം.”
പ്രിൻസ് ആലീസിന്റേയും ശിവയുടെയും കൈ പിടിച്ചു ട്രാക്കിലൂടെ നടന്നു.
“അച്ചായന് കുറ്റബോധം തോന്നുന്നുണ്ടോ..?”
ആലീസ് ചോദിച്ചു.
“എന്തിന്? നമ്മൾ കാരണം കുറെ സ്ത്രീകൾ ഇനി സമാധാനത്തോടെ ജീവിക്കും.. ഇവനെയൊക്കെ കൊല്ലുകയാണ് വേണ്ടത്.. പക്ഷെ അത്ര എളുപ്പത്തിൽ ഇവനൊന്നും ചാകരുത്..”
ആലീസ് അത് കേട്ട് ചിരിച്ചു..
“ഇനിയെന്താ പ്ലാൻ..?”
ആലീസ് ചോദിച്ചപ്പോൾ പ്രിൻസ് ചിരിച്ചു..
“ഇനി ഈ അയ്യര് കുട്ടിയെ വീട്ടിൽ കൊണ്ടുപോയി വിടുന്ന ചടങ്ങു കൂടെ ഉണ്ട്..”
അത് കേട്ടപ്പോൾ ആലീസും ശിവയും ഒന്നും മിണ്ടിയില്ല..
“ഒഴിവാക്കുകയാണോ എന്നെ അച്ചായാ..?”
ഇടറിയ തൊണ്ടയോടെ ശിവ ചോദിച്ചപ്പോൾ പ്രിൻസിന് ഉത്തരം ഉണ്ടായിരുന്നില്ല..
തുടരും
മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ
അഗ്നി
ശിവപാർവതി
ദുർഗ്ഗ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Shivathmika written by Malakhayude Kamukan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission