ഇന്നലെ ചിലർ വായന നിർത്തി എന്നൊക്കെ കണ്ടു. കഥയെ കഥ ആയി കാണണെ..
മറുപടികൾ തരാൻ സാധിച്ചില്ല.. ഇന്നത്തെ പാർട്ട് തന്നെ വണ്ടിയിൽ ഇരുന്നാണ് എഴുതിയത്. തെറ്റുകൾ ക്ഷമിക്കുക.
***
“പ്ലീസ്.. ഞാൻ നിന്നോട് എന്ത് തെറ്റാണു ചെയ്തത്..? പ്ലീസ്…എനിക്ക് നിന്റെ പേര് പോലും അറിയില്ല..”
ശിവ അവളെ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു..
“നിന്റെ പ്രിൻസിനെ ഞാൻ കുത്തി.. കൊല്ലില്ല.. അതൊരു ശിക്ഷ അല്ല…ഹോസ്പിറ്റലിൽ ആക്കിയിട്ടുണ്ട്..”
അവൾ കത്തി പഴുക്കുന്നതും നോക്കി മുഖം വെട്ടിച്ചു പറഞ്ഞു.. ശിവ കരഞ്ഞു.. എന്നാലും അവനെ കൊന്നില്ല എന്ന് കേട്ടപ്പോൾ അവൾക്ക് ഒരു സമാധാനം തോന്നി..
“എന്തിനാ ഇതൊക്കെ..? എന്തിന്..? എന്ത് തെറ്റ് ചെയ്തിട്ടാണ്..?”
ശിവ അലറുന്നത് പോലെ ചോദിച്ചു.. അവൾ വീണ്ടും ചിരിച്ചു..
“നീയാണ് എല്ലാത്തിനും കാരണം..നീയെന്റെ ലൈഫ് നശിപ്പിച്ചവൾ ആണ്…
പറയാം.. പക്ഷെ ആദ്യം എനിക്ക് നിന്റെ സുന്ദരമായ മുഖം ഈ പഴുപ്പിച്ച കത്തി കൊണ്ട് വിരൂപം ആക്കണം..”
അവൾ ആവേശത്തോടെ ഫ്ലെയിം കൂട്ടി വച്ചു..
ശിവക്ക് അലറി കരയാൻ തോന്നി.. പക്ഷെ അവൾ പറഞ്ഞത് അവൾക്ക് മനസിലായില്ല.. എന്തിന് അവൾക്ക് എന്നോട് വിരോധം ഉണ്ടാകണം..?
അവൾക്ക് ഉത്തരം കിട്ടിയില്ല..
പെട്ടെന്ന് അവളുടെ മനസ്സിൽ പ്രിൻസിന്റെ മുഖം തെളിഞ്ഞു വന്നു.. അവന്റെ ചിരി..
“തളർന്നു ഇരിക്കരുത്. ആരും വരില്ല വീണാൽ.. സ്വയം എഴുന്നേൽക്കണം..ബുദ്ധി.. തക്ക സമയത്ത് അത് ഉപയോഗിക്കണം..”
അന്ന് പ്രിൻസ് പറഞ്ഞ വാക്കുകൾ..
ശിവ അവളെ ഒന്ന് നോക്കി..
വിരലുകൾ മടക്കി നിവർത്തിക്കൊണ്ടിരിക്കുന്നു.. തല മെല്ലെ വെട്ടിക്കുന്നു.. കണ്ണുകൾ ഉറച്ചു നിൽക്കുന്നില്ല..
എന്നാൽ മൈസൂർ ബസ് കാത്തു നിന്ന തന്നോട് അവൾ വഴി ചോദിച്ചപ്പോൾ ഈ ലക്ഷണം ഒന്നും കണ്ടില്ല..
അവൾ കാണിക്കുന്ന ലക്ഷണം മെന്റലി സ്റ്റേബിൾ അല്ല എന്നാണ്..
ഷി ഈസ് എ സൈക്കോപാത്.. എന്ത് പറഞ്ഞാലും അവളുടെ മനസ് അലിയില്ല.. ദയ എന്നൊരു വാക്ക് ഇവരുടെ ലിസ്റ്റിൽ ഉണ്ടാകില്ല. കുറ്റബോധം ഉണ്ടാകില്ല.. എന്നാൽ അവരുടെ ലക്ഷ്യം കാണാൻ അവൾ എന്തും ചെയ്യും..
ശിവ കണ്ണടച്ചു തുറന്നു ദീർഘമായി ഒന്ന് നിശ്വസിച്ചു.. ഞാൻ ഒരു ഡോക്ടർ ആണ്… അവൾ ശരീരത്തിനും മനസിനും ബലം കൊടുത്തു.
പേടി മാറ്റി മുഖം ഒരു പുഞ്ചിരികൊണ്ട് നിറച്ചു..
“എന്താ നിന്റെ പേര്…?”
ശിവ അവളോട് പതിയെ ചോദിച്ചു.. അവൾ ഒന്ന് തിരിഞ്ഞു.. അത്ഭുതത്തോടെ ശിവയെ നോക്കി..
എന്നിട്ട് അവളുടെ പൊക്കിൾ തൊട്ടു കാണിച്ചു..
ശിവ അവളെ നോക്കി. പാവാടയും ബ്ലൊസും മാത്രമാണ് വേഷം..
അവളുടെ പൊക്കിളിന് ചുറ്റും സൂര്യന്റെ ടാറ്റൂ ആണ് കണ്ടത്..
“സൂര്യൻ..? സൂര്യ..? യെസ് സൂര്യ…”
ശിവ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു. തല കുലുക്കി..
അവൾ ആ കത്തി ഒരു തുണിയിൽ കൂട്ടി പിടിച്ചു..
അതിന് ശേഷം വല്ലാത്തൊരു ചിരിയോടെ ശിവക്ക് മുൻപിൽ എത്തി. ഒരു കസേര വലിച്ചിട്ട് ഇരുന്നു. ശിവ കത്തിയിലേക്ക് നോക്കി.. ചുവന്ന നിറത്തിൽ കത്തുന്നു..
“പേടി ഉണ്ട് അല്ലെ..?”
അവൾ ശിവയെ നോക്കി.. പുഞ്ചിരിയോടെ..
“ഇല്ല.. എനിക്ക് പേടിയൊന്നും ഇല്ല..”
ശിവ പുഞ്ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു. അവളുടെ മുഖം മാറി..
കത്തി നീട്ടി.. മുഖത്തിന് നേരെ..
“ഇപ്പോൾ പേടി ഉണ്ടോ..?”
വീണ്ടും ചോദ്യം..
“നോ.. ഒന്ന് വേഗം പൊള്ളിക്ക് സൂര്യ.. കം ഓൺ.. എന്റെ മുഖം.. കൈകൾ.. കം ഓൺ.. പിന്നെ എവിടെയാ? ഓ എന്റെ മാറിടം.. നിനക്ക് അതും പൊള്ളിക്കണ്ടെ? ഡു ഇറ്റ് സൂര്യ..”
ശിവ ഒച്ച ഉയർത്തി പറഞ്ഞപ്പോൾ സൂര്യ കൈ താഴ്ത്തി.
വിശ്വസിക്കാൻ ആകാതെ അവളെ നോക്കി . മുഖം നിരാശകൊണ്ടു നിറഞ്ഞു.
“വൈ..? വൈ യു ആർന്റ് സ്കെർട്…?”
“നിനക്ക് അല്ലെ സൂര്യ പേടി..? നിനക്ക് എന്നെ പേടിയാണ്..”
“നോ…..!!!”
അവൾ അലറി..
അവളെ വിറക്കാൻ തുടങ്ങി.. അത് കണ്ട് ശിവ ശ്വാസം അടക്കി പുഞ്ചിരിയോടെ ഇരുന്നു..
“നിനക്ക് പേടിയാണ്.. അതാണ് നീയെന്നെ കെട്ടി ഇട്ടത്..
ഒരു പെണ്ണല്ലേ ഞാൻ? എന്നിട്ട് പോലും നിനക്ക് എന്നെ മയക്കി കിടത്തിയും കെട്ടിയിട്ടും ഒക്കെയല്ലേ ഇതുപോലെ ചെയ്യാൻ കഴിയു..? അല്ലെ? സൂര്യക്ക് പേടിയാണ്..”
ശിവ അവളെ കളിയാക്കുന്നത് പോലെ പറഞ്ഞു..
ദേഷ്യം കൊണ്ട് വിറച്ച സൂര്യ കത്തി ദൂരേക്ക് വലിച്ചെറിഞ്ഞു..
അവളെ നോക്കി പല്ലുകൾ ഇറുമ്മി..
“ആം നോട് അഫ്രെയ്‌ഡ് ഓഫ് യു…!!!!”
അവൾ അലറിക്കൊണ്ട് ശിവയുടെ കൈകളിലെ കെട്ടുകൾ അഴിച്ചു..
അവളുടെ കാലുകളിലെയും കെട്ടുകൾ അഴിച്ചു.. ശിവയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു..
കെട്ടുകൾ അഴിച്ച ശിവ ഒന്ന് അലറി.. അതിനു ശേഷം ശിവയെ നോക്കി..
“പറ.. ഇനി എന്ത് വേണം..? എനിക്ക് പേടിയില്ല.. നിന്നെ ഞാൻ കൊല്ലില്ല.. പക്ഷെ നീ മരണം കൊതിക്കും…”
അവൾ കൈകൾ ശിവ ഇരുന്ന കസേരയിൽ കുത്തി മുൻപോട്ട് ആഞ്ഞു..
പെട്ടെന്ന് ശിവ അവളെ പിടിച്ചു ആഞ്ഞൊരു തള്ളു കൊടുത്തു..
അത് പ്രതീക്ഷിക്കാതെ നിന്ന അവൾ മലർന്നടിച്ചു നിലത്തേക്ക് വീണപ്പോൾ ശിവ എഴുന്നേറ്റ് ഓടി..
പുറകിൽ സൂര്യയുടെ അലർച്ച കേട്ടു..
ശിവ സർവശക്തിയും എടുത്തു പുറത്തേക്ക് പാഞ്ഞു കോവണി വലിഞ്ഞു കയറി പുറത്തേക്ക് ഓടി..
പല റൂമുകളും പിന്നിട്ട് അവൾ ഹാളിലെത്തി ജീവനും കൊണ്ട് ഓടി..
പുറത്തേക്ക് വേഗത്തിൽ ഓടിയ അവൾ നിർത്തിയിട്ട കറുത്ത മെഴ്‌സിഡസിൽ ഇടിച്ചു വീണു എങ്കിലും വീണ്ടും എഴുന്നേറ്റ് പുറത്തേക്ക് ഓടി..
ഗേറ്റ് അടയുന്നു..
അവൾ സർവശക്തിയും എടുത്തു കുതിച്ചു ഒരു സെക്കൻഡ് കൊണ്ട് ഗേറ്റിന് പുറത്തു കടന്നു മണ്ണിട്ട വഴിയിലൂടെ ഓടി..
പല വീടുകൾ. അവൾ വീടുകളുടെ മുൻപിൽ ഗേറ്റിൽ കുലുക്കി വിളിച്ചു..
“ഹെല്പ്.. ഹെല്പ്…. പ്ലീസ്….!!!”
നിശബ്ദത.. അപ്പോഴാണ് ശിവ ഗേറ്റ് നോക്കിയത്..
അതൊക്കെ ഗേറ്റ് താഴിട്ടു പൂട്ടിയ നിലയിൽ ആയിരുന്നു.. അവൾ വീണ്ടും ഓടി.. എല്ലാ ഗേറ്റുകളും അടഞ്ഞു കിടക്കുന്നു.. അവൾ എവിടേക്കോ ഓടി.. കിതച്ചു വീഴാൻ തുടങ്ങുന്നു..
പുറകിൽ ഒരു മൂളൽ കേട്ട് ശിവ ഓടുന്നതിന്റെ ഇടക്ക് തിരിഞ്ഞു നോക്കി..
കറുത്ത മെഴ്‌സിഡസ് പാഞ്ഞു വരുന്നു.. അത് കണ്ട് അവൾ കാലു വഴുതി അവിടെ അലച്ചു വീണു..
“പ്ലീസ്..”
അവൾ വണ്ടിയെ നോക്കി അലറിയപ്പോൾ സൂര്യ വണ്ടിയിൽ നിന്നും അവളെ നോക്കി ചിരിക്കുന്നത് കണ്ടു.. അവൾ വണ്ടി ബ്രേക്ക് ചെയ്തു നിർത്തി.. വീണ്ടും മുൻപോട്ട് ചാടിച്ചു എടുത്തു…
അടുത്തെത്താൻ ആയ വണ്ടി വീണ്ടും നിർത്തി അവൾ റേസ് ചെയ്തു.. വല്ലാത്ത ശബ്ദം..
ശിവ ചാടി എഴുന്നേൽക്കാൻ നോക്കി എങ്കിലും അവൾ വീണ്ടും അവിടെ വീണു..
“ദേവീ.. എനിക്കെന്റെ ഇച്ചായനെ കാണണം.. ദേവീ…”
ശിവ കൈകൾ കൂട്ടി പിടിച്ചു കരഞ്ഞു പ്രാർത്ഥിച്ചു.. കണ്ണടച്ച് പിടിച്ചു.. മനസ്സിൽ കരഞ്ഞുകൊണ്ട് അവൾ ആ മണ്ണിൽ കണ്ണടച്ച് ഇരുന്നു…
വണ്ടി റേസ് ചെയ്യുന്ന ശബ്ദം കേൾക്കാം..
പെട്ടെന്നാണ് പുറകിൽ നിന്നും എന്തോ ഒന്ന് വന്നു അവളുടെ അടുത്ത് നിന്നപോലെ തോന്നിയപ്പോൾ അവൾ തല ചെരിച്ചു കണ്ണ് തുറന്നു നോക്കിയത്.
ചുവന്ന നിറമുള്ള ഹോണ്ട ജാസ്…
അവൾ പിടച്ചിലോടെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു കൈനീട്ടി അലറി കരഞ്ഞു..
ആലീസ്…
അവൾ എങ്ങനെ അവിടെയെത്തി എന്ന് പോലും ശിവക്ക് മനസിലായില്ല..
പക്ഷെ കാണുന്ന കണ്ണിനെ അവൾ വിശ്വസിച്ചു..
“ആലിസെ… “
അവൾ ആലീസിനെ വിളിച്ചു കരഞ്ഞു.. ആലീസ് ഓടി വന്നു അവളെ പിടിച്ചു പൊക്കി..
“എന്നെ കൊല്ലാൻ… അവൾ…”
ശിവ കരച്ചിലോടെ ആലീസിന്റെ കൈ പിടിച്ചു..
ആലീസ് ഒന്നും മിണ്ടാതെ ഡോർ തുറന്ന് അവളെ അകത്തു കയറ്റി ഇരുത്തി..
അതിന് ശേഷം ഡോർ അടച്ചു കറുത്ത കാറിന് നേരെ നോക്കി..
സൂര്യ വണ്ടി ഒന്ന് ഇരപ്പിച്ചു. അതിന് ശേഷം എൻജിൻ ഓഫ് ചെയ്തു വണ്ടിയിൽ നിന്നും ഇറങ്ങി..
“ആലീസ്… ഐപിഎസ് ആകാനുള്ളവൾ.. ബ്രെവ് ഗേൾ…വിചാരിക്കാത്ത നിമിഷത്തിൽ ഇവിടെ വന്നു അവളെ രക്ഷിക്കാൻ ശ്രമിക്കുന്നവൾ…”
സൂര്യ അത് പറഞ്ഞു മുൻപോട്ട് വന്നപ്പോൾ ആലീസ് ഒന്ന് പകച്ചു..
ഇതൊക്കെ അവൾക്ക് എങ്ങനെ അറിയാം..?
“എന്താ നിനക്ക് വേണ്ടത്..? ആൻഡ് നീയാരാണ്? എന്താണീ കാണിച്ചു കൂട്ടുന്നത്..?”
ആലീസ് ശാന്തമായി ചോദിച്ചു..
“അവളെ.. അവളെ ആണ് എനിക്ക് വേണ്ടത്.. അവളെ ആര് സഹായിച്ചാലും അവരെ ഞാൻ കിടത്തും.. നിന്റെ അച്ചായൻ പ്രിൻസിനെ കിടത്തിയത് പോലെ…”
സൂര്യ പറഞ്ഞത് കേട്ടപ്പോൾ ആലീസ് ഞെട്ടി വിറച്ചു.. അവൾ തിരിഞ്ഞു ശിവയെ നോക്കി.. അവൾ മുഖം പൊത്തി കരയുന്നു..
“നോക്ക്.. നിന്റെ അച്ചായന്റെ ചോരയാണ്…”
അവൾ ദേഹത്ത് ഉണങ്ങി പിടിച്ച ചോര കാണിച്ചു കൊടുത്തതും ആലീസിന് പ്രാന്ത് പിടിച്ചതുപോലെ ആയി.. അവൾക്ക് സമനില തെറ്റി.. എന്റെ അച്ചായൻ..?
“ഡീ…..!!!”
അവൾ അലറിക്കൊണ്ട് സൂര്യക്ക് നേരെ പാഞ്ഞു..
സൂര്യ അനങ്ങാതെ നിന്നു..
അവളുടെ അടുത്തെത്തിയതും ആലീസ് സർവശക്തിയും എടുത്തു മുഷ്ഠി ചുരുട്ടി സൂര്യയുടെ താടിക്ക് തന്നെ പഞ്ച് ചെയ്തു..
എന്നാൽ ആലീസിനെ ഞെട്ടിച്ചുകൊണ്ട് സൂര്യ അവളുടെ കയ്യിൽ കയറി പിടിച്ചു പഞ്ച് ബ്ലോക്ക് ചെയ്തു..
നല്ല മുറുക്കമുള്ള പിടി..
ആലീസ് ഒരുനിമിഷം പകച്ചു അവളെ നോക്കി.. പുഞ്ചിരിയാണ്..
“നൈസ്.. ബട്ട് ടൂ സ്ലോ….”
അവൾ ആലീസിന്റെ കൈ പിടിച്ചു മുൻപോട്ട് വലിച്ചു വലത് കാൽ വീശി മിന്നൽ പോലെ ഒരു അടി അടിച്ചു..
ആലീസിന് ഒന്നും ചെയ്യാൻ ആയില്ല..
ആ കിക്ക് കൊണ്ടത് ആലീസിന്റെ കഴുത്തും മുഖത്തിന്റെ ഭാഗവും ചേർത്താണ്..
പടക്കം പൊട്ടും പോലെ ഒരു ശബ്ദം..
ശക്തമായ ആ കിക്ക് കൊണ്ട് ഒരു അലർച്ചയോടെ ആലീസ് നിലത്തേക്ക് കമിഴ്ന്ന് വീണത് ശിവ ഞെട്ടലോടെയാണ് കണ്ടത്..
തുടരും
മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ
അഗ്നി
ശിവപാർവതി
ദുർഗ്ഗ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Shivathmika written by Malakhayude Kamukan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission