ശിവാത്മിക – 7

2546 Views

shivathmika

“കൊച്ചു പേടിക്കണ്ട.. ഇവിടെ നിന്നും ആരും അങ്ങനെ കൊണ്ടുപോവത്തില്ല.. കേട്ടോ..? കൊച്ചിന് ഇഷ്ടമുള്ളപ്പോൾ പോയാൽ മതി..”

സാം പറഞ്ഞത് കേട്ടപ്പോൾ ശിവ പുഞ്ചിരിച്ചു.

അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം വന്നിരുന്നു..

“ജയൻ.. അവനൊരു വല്ലാത്ത സ്വഭാവം ആണ്.. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു കുറെ പുറകെ നടന്നിട്ടുണ്ട്..

എന്നാൽ എന്റെ താല്പര്യം ഇല്ലാത്ത കല്യാണം ആയിട്ടു പോലും അവൻ അതിൽ ഇടപെട്ടില്ല. അന്ന് അത്രയും ഇഷ്യൂ ഉണ്ടായി വൈഷ്ണവി വിളിച്ചപ്പോൾ ആണ് അവൻ വന്നു ഗൗരിയെ കൊണ്ടുപോയത്.. “

ശിവ പറഞ്ഞപ്പോൾ അത് കേട്ട് അകത്തേക്ക് വന്ന പ്രിൻസ് ഒന്ന് ആലോചിച്ചു നിന്നു.

“നിന്നെ ആരും ഇവിടെ നിന്നും കൊണ്ടുപോകില്ല.. നിന്റെ സമ്മതം ഇല്ലാതെ..”

അത് കേട്ടപ്പോൾ അവൾ പുഞ്ചിരിച്ചു.. നന്ദിയോടെ അവനെ നോക്കി.

“തനിക്ക് പറ്റിയ ഒരാൾ വന്നിട്ടുണ്ട്.. “

പ്രിൻസ് ചിരിയോടെ വഴി മാറി കൊടുത്തപ്പോൾ ആലീസ് അകത്തേക്ക് വന്നു..

“ഇതാണ് ഞങ്ങളുടെ ആലീസ്… “

അവൻ അവളെ ചേർത്ത് പിടിച്ചു.. അവൾ നിറഞ്ഞ ചിരിയോടെ ശിവയെ നോക്കി..

“ഇനി ഞാൻ കെയർ ചെയ്തോളാം ഈ സുന്ദരികുട്ടിയെ..”

അവൾ ശിവയുടെ ബെഡിന്റെ ഓരത്തു ഇരുന്നുകൊണ്ട് അവളോട് പറഞ്ഞപ്പോൾ ശിവ പുഞ്ചിരിച്ചു.. അവളുടെ അതെ പ്രായം ആയിരുന്നു അലിസിനും.

“ആലീസ് എന്ത് ചെയ്യുന്നു..?”

അവൾ ആലീസിനോട് ചോദിച്ചു..

“ഞാൻ പഠിക്കുന്നു.. ഒരു ഐം ഉണ്ട്.. അതിന് വേണ്ടി നന്നായി ശ്രമിച്ചുകൊണ്ട് ഇരിക്കുന്നു.. ആൻഡ് ശിവ.. എവിടെയാണ് ജോബ് ചെയ്തിരുന്നത്..”

“ഞാൻ മുംബൈയിൽ ആയിരുന്നു.. മുംബൈ അപ്പോളോ ഹോസ്പിറ്റൽ..”

അവൾ മറുപടി കൊടുത്തപ്പോൾ എല്ലാവരും ഒന്ന് അതിശയിച്ചു..

“ഹോസ്പിറ്റൽ?”

ആലീസ് സംശയത്തോടെ ചോദിച്ചു..

“യെസ്.. ആം എ ഡോക്ടർ…”

എല്ലാവരും ഒന്ന് ഞെട്ടി.. ശിവ ഒരു ഡോക്ടർ ആയിരുന്നു എന്ന് ആർക്കും അറിയില്ലായിരുന്നു..

“ഓഹ്.. അപ്പോൾ അതാണ് സർജിക്കൽ നൈഫ്‌ വച്ചിട്ടുള്ള കളി അല്ലിയോ..?”

പ്രിൻസ് ചോദിച്ചപ്പോൾ അവൾ ചിരിച്ചു.. ഒപ്പം ബാക്കിയുള്ളവരും.

അവളുടെ നിറഞ്ഞ ആ ചിരി കണ്ടപ്പോൾ പ്രിൻസ് പെട്ടെന്ന് മുഖം മാറ്റി..

അവൻ അവിടെ നിന്നും പുറത്തേക്ക് പോയി..

ശിവ അതൊന്നു ശ്രദ്ധിച്ചു..

“ഇച്ചായൻ അങ്ങനെ സംസാരില്ല അല്ലെ…?”

ശിവ ആലീസിനോട് ചോദിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി..

പകച്ചു സാമിനെ നോക്കി.. അമ്മച്ചിയേയും.. അവർ പെട്ടെന്ന് റൂമിന് പുറത്തേക്ക് പോയി..

“എന്റീശോയെ.. അച്ചായനെ അങ്ങനെ വിളിക്കല്ലേ.. “

ആലീസ് പെട്ടെന്ന് പറഞ്ഞപ്പോൾ ശിവ ഒന്ന് പരിഭ്രമിച്ചു..

“അതെന്താ..? സാധാരണ കോട്ടയംകാരെ അങ്ങനെ അല്ലെ വിളിക്കുക..?”

“അതൊക്കെ ആണ്.. എന്നാലും വേണ്ട. അത് കേട്ടാൽ അച്ചായൻ കാലിൽ പിടിച്ചു നിലത്തടിക്കും.. എല്ലാം സമയം ആകുമ്പോൾ അറിയാം…”

ആലീസ് പറഞ്ഞപ്പോൾ അവൾ എന്തോ ആലോചിച്ചു.. അതെന്താണ് അങ്ങനെ എന്ന് ചിന്തിച്ചു.

“അതെ..? ഇങ്ങനെ കിടന്നാൽ ശരിയാകില്ല.. വയനാട് കുറെ കാണാൻ ഉണ്ട്.. വേഗം എണീറ്റിട്ടു വേണം നമുക്ക് ചുറ്റി അടിക്കാൻ.. കേട്ടോ.?”

ആലീസ് കുസൃതിയോടെ പറഞ്ഞപ്പോൾ ശിവ ചിരിച്ചു.. കണ്ടപ്പോൾ തന്നെ ആലീസിനെ അവൾക്ക് ഇഷ്ടമായിരുന്നു..

അവർ കുറെ നേരം സംസാരിച്ചു.

പ്രിൻസ് അപ്പോൾ പുറത്ത് ആയിരുന്നു.. അവൻ മെല്ലെ നടന്ന് ചുവന്ന സ്കോഡ ഒക്ടോവിയക്ക് അടുത്ത് എത്തി..

അതിലൊന്ന് തൊട്ടു..

അവന്റെ കണ്ണിൽ നിന്നും നീർതുള്ളികൾ വണ്ടിയുടെ ബോണറ്റിൽ വീണു ചിതറി..

***

“എന്താ അപ്പയുടെ തീരുമാനം.. “

ജയൻ അപ്പയോട് ചോദിച്ചു.. അയാൾ അകെ സങ്കടത്തിൽ ആയിരുന്നു..

വഴിയിൽ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു നിർത്തിയത് ആയിരുന്നു ജയൻ.

“എന്ത് തീരുമാനിക്കാൻ..? അവൾ പറഞ്ഞത് ജയൻ കേട്ടത് അല്ലെ.?”

അയാൾ മറുപടി കൊടുത്തു..

“അവളെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചത് ആണെങ്കിലോ..?”

“എന്തിന്..? നീ അവളുടെ മുഖത്തെ സമാധാനം കണ്ടോ? അവൾ രണ്ടു തവണ റേപ്പ് അറ്റംപ്റ്റിൽ നിന്നും രക്ഷപെട്ടു എന്നാണ് അവന്റെ പപ്പ പറഞ്ഞത്.. അറിയാമോ..? അവരാണ് അവളുടെ ജീവൻ രക്ഷിച്ചതും സൊ അവൾ അവിടെ നിൽക്കട്ടെ..”

അത് കേട്ടപ്പോൾ ജയൻ ഒന്ന് ഞെട്ടി..

“റിയലി..?”

“യെസ്.. അവൾ അവളുടെ ഇഷ്ട്ടം പോലെ ചെയ്യട്ടെ…”

അപ്പ അത് പറഞ്ഞപ്പോൾ ജയൻ എന്തോ ആലോചിച്ചു..

“അവളുടെ കല്യാണം നടത്തണം അപ്പ.. അറിയുന്ന ഒരാൾ പോരെ..?”

അവൻ അടുത്ത കാര്യം എടുത്തിട്ടു..

“ഒരു കല്യാണം നടത്താൻ നോക്കിയപ്പോൾ ആണ് അവൾ ഇറങ്ങി പോയത്.. ഇപ്പോൾ ജീവനോടെ എങ്കിലും ഉണ്ട്.. ഇനി അതും ഇല്ലാതെ ആക്കണോ..?”

അത് കേട്ടപ്പോൾ ജയൻ ഒന്നും മിണ്ടിയില്ല..

“ഞാൻ കെട്ടാം.. എനിക്ക് എനിക്ക് അവളെ ഇഷ്ടമാണ് അപ്പ..”

അയാൾ അത് കേട്ട് ഞെട്ടിപ്പോയി..

“വാട്ട്..?”

“യെസ് അപ്പ.. എനിക്ക് അവളെ വേണം…”

അപ്പ ഒന്നും മിണ്ടിയില്ല.. ജയൻ ഇത്ര ആവേശം കാണിച്ചത് അതിനായിരുന്നു എന്നയാൾ ചിന്തിച്ചു.. അയാൾക്ക് ദേഷ്യം വന്നു.

“സോറി ജയൻ.. ഞങ്ങൾ അയ്യർ ഫാമിലി ആണെന്ന് അറിഞ്ഞുകൂടേ? വേറെ ഒരു കുടുംബത്തിലേക്ക് മകളെ അയക്കാൻ കഴിയില്ല..

പിന്നെ ഇനി ഞാൻ ഒരു വിവാഹവും അവൾക്ക് വേണ്ടി ആലോചിക്കുന്നില്ല.. ആദ്യം അവളുടെ പോയ വിശ്വാസം കിട്ടുമോ എന്ന് നോക്കട്ടെ.

ജയൻ ഇനി ഇതിൽ ഇടപെടേണ്ട.., ആ വീട്ടിൽ പോയി കാട്ടിക്കൂട്ടിയത് ബോർ ആയിപോയി.. ഇതൊന്നും ഒരു പോലീസുകാരന് ചേർന്നത് അല്ല ജയൻ..”

അപ്പ അതും പറഞ്ഞു അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവരുടെ വണ്ടിയിൽ കയറി. അത് മുൻപോട്ട് പോയി..

ജയന് അതൊരു വല്ലാത്ത അടി ആയിരുന്നു.. അവന്റെ അടുത്ത ലക്ഷ്യവും പാളി എന്നറിഞ്ഞപ്പോൾ അവന് ദേഷ്യം സഹിക്കാൻ ആയില്ല..

അവന് അവളെ കൊടുക്കില്ല എന്ന കാര്യം കേട്ടപ്പോൾ അവന് അവളെ ഏതു വിധവും സ്വന്തമാക്കണം എന്ന് തോന്നി.

“മാന്യമായി ചോദിച്ചു.. പറ്റില്ലേ അല്ലെ..? ശരി.. എനിക്ക് അറിയാം എന്താണ് വേണ്ടത് എന്ന്…”

അവൻ ജീപ്പിൽ കയറി എന്തോ തീരുമാനിച്ചു വണ്ടി ദേഷ്യത്തോടെ മുൻപൊട്ട്‌ എടുത്തു..

“ജയൻ എന്താണ് പറഞ്ഞത് അപ്പ..?”

വൈഷ്ണവി അപ്പയോട് ചോദിച്ചു..

“അവന് അവളെ കെട്ടണം എന്ന്..”

വൈഷ്ണവി ഞെട്ടിപ്പോയി.. അവളുടെ ഫ്രണ്ട് ആയിരുന്നു ജയൻ.

ശിവയെ കാണുമ്പോൾ അവൻ കാണിക്കുന്ന ആവേശം അവൾ കണ്ടിട്ടുണ്ട് എങ്കിലും അവളുടെ ചേച്ചി എന്ന സ്ഥാനം കൊടുക്കുന്നതാണ് എന്ന് കരുതി..

അവൾ ആലോചനയോടെ ഇരുന്നു..

അവൾക്കും അവൻ അവിടെ കിടന്നു കാണിച്ചു കൂട്ടിയത് തീരെ ഇഷ്ടമായിട്ടില്ലായിരുന്നു.. അവനെ കാണുമ്പോൾ രണ്ടു പറയണം എന്ന് അവൾ ഉറപ്പിച്ചു.

***

ആലീസും ശിവയും തമ്മിൽ ദിവസങ്ങൾ കൊണ്ടുതന്നെ വളരെ അടുത്തു..

ആലീസ് എപ്പൊഴും കളിച്ചു രസിച്ചു നടക്കുന്ന ഒരു കുസൃതി ആയിരുന്നു..

അവൾ പ്രിൻസിനോട് തല്ലു പിടിക്കുന്നതും ശിവയോട് കൊഞ്ചുന്നതും പപ്പയുടെയും അമ്മച്ചിയുടെയും ഇടക്ക് കയറി കളിക്കുന്നതും ഒക്കെ അവൾ ആസ്വദിച്ചു..

പ്രിൻസ് രാവിലെ പോകും. പപ്പയും ഒപ്പം പോകും. അവർക്ക് ഒരു തുണിക്കട ഉണ്ട്. ഉച്ച കഴിഞ്ഞു വരികയും ചെയ്യും.

എല്ലാവരും ഒരുമിച്ചു ഭക്ഷണം പാചകം ചെയ്തു അവളുടെ റൂമിൽ കൊണ്ടുവന്നാണ് കഴിച്ചിരുന്നത്.. അത് ശിവക്ക് അത്ഭുതം ആയിരുന്നു..

അത്രക്ക് ഒരുമ ഉള്ള ഫാമിലി അവളുടെ അറിവിൽ ആദ്യമായിട്ട് ആയിരുന്നു താനും..

ദിവസങ്ങൾ കടന്നുപോയി..

ശിവയുടെ മുറിവുകൾ ബേധമായി തുടങ്ങി..

അവളുടെ കാലിൽ മൈനർ ഫ്രാക്ച്ചർ ആയിരുന്നത് കൊണ്ട് വളരെ വേഗംതന്നെ എല്ലുകൾ കൂടുന്നുണ്ട് എന്നുള്ള വാർത്തയും അവരെ ഹാപ്പി ആക്കി..

ഒരു ദിവസം ശിവ റൂമിൽ കണ്ണടച്ച് കിടക്കുകയായിരുന്നു.. അവൾക്ക് കിടന്ന് ബോർ അടിച്ചു തുടങ്ങിയിരുന്നു.. ഒന്ന് പുറത്തൊക്കെ പോകാൻ അവൾക്ക് കൊതി ആയി.

“ശിവ..?”

വിളി കേട്ട് അവൾ കണ്ണ് തുറന്നപ്പോൾ വീൽ ചെയറിൽ ഇരുന്നു റൂമിലേക്ക് വരുന്ന ആലീസിനെ ആണ് കണ്ടത്..

“അയ്യോ..? ഇതെന്തു പറ്റി..?”

അവൾ ആകുലതയോടെ ചോദിച്ചു.. അവളുടെ പുറകിൽ പ്രിൻസ് ഉണ്ടായിരുന്നു..

ആലീസ് അതിൽ നിന്നും ചിരിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നപ്പോൾ ആണ് ശിവക്ക് അത് അവൾക്ക് വേണ്ടി വാങ്ങിയതാണ് എന്ന് മനസിലായത്..

“ശിവക്ക് വേണ്ടി അച്ചായന്റെ ഗിഫ്റ്റ്…”

അവൾ പറഞ്ഞപ്പോൾ ശിവ പ്രിൻസിനെ നോക്കി. അവൻ ഗൗരവത്തിൽ തന്നെയാണ്..

“അച്ചായാ..? ശിവേച്ചിയെ എടുത്തു ഒന്ന് ഇരുത്ത്…”

ആലീസ് അവനോടു പറഞ്ഞപ്പോൾ അവനൊന്നു പതറി..

“ഏയ് ഞാനോ? പപ്പയെ വിളിക്കാം..”

“അതിന് പപ്പയും അമ്മച്ചിയും ഇവിടെ ഇല്ല. വീട് കൂടാൻ പോയതാണ്..”

ആലീസ് പറഞ്ഞപ്പോൾ അവൻ ശിവയെ നോക്കി.. അവിടെ പുഞ്ചിരി ആണ്..

അവൻ മെല്ലെ അടുത്ത് ചെന്നു..

ഒന്ന് മടിച്ചു എങ്കിലും അവളെ മെല്ലെ കോരി എടുത്തു..

കണ്ണുകൾ ഒന്ന് ഇടഞ്ഞു.. അവൻ വേഗം അവളെ മെല്ലെ വീൽ ചെയറിൽ ഇരുത്തി കാലുകൾ പിടിച്ചു നേരെ വച്ചു..

എന്തിനോ വേണ്ടി ശിവയുടെ കണ്ണ് നനഞ്ഞപ്പോൾ പ്രിൻസ് അവിടെ നിന്നും പോയി..

“ഏട്ടത്തിക്ക് ശേഷം ആദ്യമായിട്ട് ആയിരിക്കും അച്ചായൻ ഒരു പെണ്ണിനെ തൊടുന്നത്..”

ആലീസ് പെട്ടെന്ന് പറഞ്ഞപ്പോൾ ശിവ അവളെ നോക്കി..

“ഏട്ടത്തി..??”

“ഹേയ് അതൊന്നും ഇല്ല..

അല്ല ഒന്ന് ഓടിച്ചു നോക്ക്.. എങ്ങനെ ഉണ്ടെന്ന്..”

അവൾ പെട്ടെന്ന് വിഷയം മാറ്റി ആവേശത്തോടെ പറഞ്ഞപ്പോൾ ശിവ ചെയർ മുൻപോട്ട് പോകുന്ന ഗിയർ അമർത്തിയപ്പോൾ ചെയർ മുൻപോട്ട് നീങ്ങി..

അത് അവളുടെ സന്തോഷം ഇരട്ടിയാക്കി..

വീട് മുഴുവൻ അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് ചെയർ ഓടിച്ചു നടക്കുന്നത് കണ്ടപ്പോൾ പ്രിൻസിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു..

“ആഹാ കൊച്ചു ഇന്ന് സന്തോഷത്തിൽ ആണല്ലിയോ..”

ശബ്ദം കെട്ട്‌ ഷിവ തിരിഞ്ഞു നോക്കി. അവളെ നോക്കി നിൽക്കുന്ന പപ്പയും അമ്മച്ചിയും..

അവൾ ചെയർ അവരുടെ അടുത്തേക്ക് ഓടിച്ചു.. പപ്പ സ്നേഹത്തോടെ അവളുടെ തലയിൽ തലോടി..

അമ്മച്ചി സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു..

“അഹ് പപ്പ ഞാൻ ഒന്ന് എസ്റ്റേറ്റിൽ പോയേച്ചു വരാം..”

പ്രിൻസ് പപ്പയെ കണ്ടപ്പോൾ ഉടനെ പുറത്തേക്ക് ഇറങ്ങി..

“ഞാനും ഉണ്ട്…”

ആലീസ് ഉടനെ പറഞ്ഞു..

“എന്നാ പിന്നെ ശിവകൊച്ചിനെയും കൊണ്ടുപോ..”

ഉടനെ അമ്മച്ചി പറഞ്ഞപ്പോൾ ശിവ പ്രതീക്ഷയോടെ പ്രിൻസിനെ നോക്കി.. ആലിസും..

“ശരി… “

അവൻ എതിർക്കാതെ സമ്മതം മൂളിയപ്പോൾ സാം സാറാമ്മയെ ഒന്ന് നോക്കി ചിരിച്ചു..

ആലീസ് അവളുടെ ചെയർ പുറത്തേക്ക് കൊണ്ടുവന്നു.

പ്രിൻസ് പഴയ മോഡൽ മഹിന്ദ്ര ക്ലാസിക് ജീപ്പ് എടുത്തു തിണ്ണയോട് ചേർത്ത് നിർത്തി. അതിന് ശേഷം ഇറങ്ങി ശിവയെ പൊക്കി എടുത്തു മുൻസീറ്റിൽ ഇരുത്തി..

അവൾ കണ്ണടച്ചുകളഞ്ഞു..

“പിടിച്ചിരുന്നോണം…”

അവൻ അതും പറഞ്ഞു ഡ്രൈവിംഗ് സീറ്റിൽ കയറി.. ആലീസ് അവളെ അല്പം നീക്കി മുൻപിൽ തന്നെ കയറി..

“ആഹാ അടിപൊളി കാർ.. കാലു ശരിയായിട്ട് അതൊന്നു ഓടിക്കാൻ തരുമോ..?”

ശിവയുടെ ചോദ്യം കേട്ടപ്പോൾ പ്രിൻസും ആലീസും ഒരുമിച്ചു ഞെട്ടി..

അവന്റെ കൈ സ്റ്റിയറിംഗ് വീലിൽ മുറുകി..

“ഡീ…”

ആലീസ് അവളുടെ തുടയിൽ ഒന്ന് നുള്ളി..

“സ്സ്സ്സ്‌ എന്താ…?”

“മിണ്ടാതിരിക്ക്… “

അവൾ അങ്ങനെ പറഞ്ഞപ്പോൾ ആണ് ശിവ പ്രിൻസിനെ നോക്കിയത്. വലിഞ്ഞു മുറുകിയ മുഖം.. അവൻ ജീപ്പ് പെട്ടെന്ന് മുൻപോട്ട് എടുത്തു..

അതോടെ ശിവക്ക് എന്തോപോലെ ആയി. അവൾ അറിയാത്ത എന്തോ കാര്യം പ്രിൻസിനെ ചുറ്റി ഉണ്ടെന്നു അവൾക്ക് മനസിലായി..

“അറിയും ഞാൻ..”

അവൾ മെല്ലെ പറഞ്ഞു..

“എന്താ…??”

അവൻ ചോദിച്ചപ്പോൾ ആണ് അവൾ ഇത്രനേരം അവന്റെ മുഖത്തേക്ക് ആയിരുന്നു നോക്കിയത് എന്ന് മനസിലായത്.. അവൾ ചമ്മലോടെ മുഖം മാറ്റി..

ആലീസ് ചിരിയോടെ ഇരുന്നു..

***

കൊച്ചി.

“എല്ലാം പോയി.. അവൾ.. ഛെ.. അന്തസ് മൊത്തം കളഞ്ഞു കുളിച്ചു.. അപ്പോഴേ പറഞ്ഞതല്ലേടാ ഇത് വേണ്ട എന്ന്..? ഇപ്പൊ എന്തായി..?”

ഗൗരിയോട് അപ്പ ശങ്കർ അലറി.. അവൻ ജാമ്യത്തിൽ ഇറങ്ങിയത് ആയിരുന്നു.

അവൻ തല താഴ്ത്തി ഇരുന്നു..

“അപ്പ.. എല്ലാം പ്ലാൻഡ് ആയിരുന്നു.. വിവാഹം തീരുമാനിച്ചു എന്ന് ശിവയോട് പറയണം വേറെ ഒന്നും ചോദിക്കരുത് എന്ന് വാക്ക് പറഞ്ഞതല്ലേ? അവൾ അറിഞ്ഞതാണ് എല്ലാം പാളിയത്.. ഛെ..”

അവൻ ഗ്ലാസിലെ മദ്യം മുഴുവൻ ഒറ്റ വീർപ്പിന് കുടിച്ചു.

“വിടില്ല അപ്പ.. ഗൗരി ആരാണെന്നു അവൾ അറിയും.. ഇനി എനിക്കൊന്നും നോക്കാനില്ല..”

അവൻ എഴുന്നേറ്റു.

“ജയിലിൽ കിടന്നപ്പോൾ പൊന്നുമോന്റെ ബുദ്ധിയും പോയോ..?

നിന്നെ ഇറക്കാൻ എത്ര പൈസ ഇറക്കി അറിയുമോ? ഇപ്പോൾ അവൾക്ക് എന്തെങ്കിലും പറ്റിയാൽ നീ വീണ്ടും അകത്താകും.. “

അപ്പ പറഞ്ഞത് കേട്ടപ്പോൾ അവൻ അവിടെ തന്നെ ഇരുന്നു തലക്ക് കൈകൊണ്ടു അടിച്ചു.

“മോനെ..”

അയാൾ അവന്റെ ഒപ്പം ഇരുന്നു..

“തൽക്കാലം ഒന്ന് ക്ഷമിക്ക്.. എന്നിട്ട് നമുക്ക് കൊടുക്കാം. പലിശ സഹിതം.. നിനക്ക് അവളെ കിട്ടിയാൽ പോരെ ? എനിക്ക് അവരുടെ കമ്പനിയും.. എങ്ങനെ ഉണ്ട്..? സമ്മതിച്ചോ..?”

ശങ്കർ ചോദിച്ചപ്പോൾ അവൻ തലകുലുക്കി..

“കാത്തിരിക്കാൻ വയ്യ.. പക്ഷെ. സമ്മതം…”

അവൻ പറഞ്ഞു കഴിഞ്ഞ ഉടനെ ഒരു പോലീസ് ജീപ്പ് വന്നു മിറ്റത്തു നിന്നു..

അതിൽ നിന്നും ഇൻസ്‌പെക്ടർ ജയൻ ഇറങ്ങി നേരെ അകത്തേക്ക് കയറി വന്നു.

“നീയെന്താ ഇവിടെ..?”

ഗൗരി എഴുന്നേറ്റ് നിന്നു..

“ഞാൻ സ്നേഹിച്ച പെണ്ണാണ് ശിവ.. നീയുമായുള്ള കച്ചവടം ഇല്ലാതാക്കാൻ ശ്രമിച്ചു നോക്കി.. പക്ഷെ അവളുടെ അപ്പ എനിക്ക് പറയാനുള്ളത് പോലും കേട്ടില്ല..

ആരും കേട്ടില്ല. അപ്പോഴാണ് ഭാഗ്യം പോലെ അവൾ നിന്റെ കളികൾ ഒക്കെ പൊളിച്ചു കയ്യിൽ തന്നത്…”

ജയൻ അത് പറഞ്ഞപ്പോൾ ഗൗരിയും ശങ്കറും കണ്ണിൽ കണ്ണിൽ നോക്കി.. അവൻ അവൾക്ക് വേണ്ടി വന്നത് ആണെന്ന് തോന്നി..

“അതിന് ഞങ്ങൾ എന്ത് ചെയ്തു? ശിവ എവിടെയാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല.. ഇവൻ ഇന്ന് ജാമ്യത്തിൽ ഇറങ്ങിയേ ഉള്ളു…”

ശകർ ജയനോട് പറഞ്ഞു.

“അവൾ ഇപ്പോൾ വയനാട്ടിൽ ഉണ്ട്.., ഒരു നസ്രാണിയുടെ വീട്ടിൽ…”

ജയൻ അത് പറഞ്ഞു.. അതിന് ശേഷം ഗൗരി ഒഴിച്ച് വച്ച മദ്യം എടുത്തു വായിലേക്ക് കമിഴ്ത്തി.. അവർ അവനെ അത്ഭുതത്തോടെ നോക്കി.

“എനിക്ക് അവളെ തരില്ല എന്ന് അവളുടെ തന്ത തെളിച്ചു പറഞ്ഞു.. അത്കൊണ്ട്….”

“അത് കൊണ്ട്..?”

ഇരുവരും ഒരുമിച്ചാണ് ചോദിച്ചത്..

“ഒരു അച്ചായത്തി കുട്ടി.. വെറും കുട്ടി അല്ല.. സാക്ഷാൽ മാലാഖ പോലെ ഒരെണ്ണം.. പേര് ആലീസ്..

അതിനെ ഞാൻ അങ്ങ് തരും.. പക്ഷെ ഇൻ റിട്ടേൺ..

ശിവയെ ഒരു ആഴ്ച ഞാൻ കൊണ്ടുപോകും.. അതിന് ശേഷം എവിടെയാണെന്ന് വച്ചാൽ അങ്ങ് എത്തിച്ചേക്കാം..? എന്ത് പറയുന്നു…? ഡീൽ ഓർ നോ ഡീൽ..?”

ജയൻ അത് പറഞ്ഞു അവരുടെ നേരെ കൈ നീട്ടി..

ഗൗരി അപ്പയെ നോക്കി..

അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു കൗശലം നിറഞ്ഞു..

“ഡീൽ…”

അയാൾ പെട്ടെന്ന് ജയന് കൈ കൊടുത്തു.. ജയൻ ചിരിച്ചു.. വല്ലാത്തൊരു ചിരി.

തുടരും

 

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

അഗ്നി

ശിവപാർവതി

ദുർഗ്ഗ

 

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply