എന്റെ – 11

684 Views

ente novel

അമല മുറിയിലേക്ക് പരിഭ്രമത്തോടെയാണ് കയറിയത്………… അമ്മുവിന്റെ വിളി കേട്ടപ്പോൾ ചെറുതായിട്ട് ഒന്ന് പേടിച്ചു…………..  അമ്മു കൈയ്യും കെട്ടി തന്നെ കാത്തു നിൽപ്പുണ്ട്…………….. അമലുവിനെ കണ്ടതും  അവൾ ബെഡിലേക്ക് കണ്ണുകൊണ്ട് ചൂണ്ടി കാണിച്ചു………….. എന്നിട്ട് കണ്ണനെയും…………  കുഞ്ഞിക്കാന്താരി ചെയ്ത കുറ്റം ഒന്നുമറിയാത്ത എന്റെ ചെക്കന്റെ തലയിൽ വെക്കുവാണ്…………….

കണ്ണൻ ആണെങ്കിൽ ആകെ അന്തംവിട്ട് ഇരുപ്പുണ്ട്……………… കണ്ണന് ഇങ്ങനെ കുരുട്ടു ബുദ്ധി അറിയില്ല………… നേരെ വാ നേരെ പോ…………. അങ്ങനെ ആണ് അവൻ…………… ചെയ്തെങ്കിൽ അത് ചെയ്‌തൂന്ന് മുഖത്ത് നോക്കി പറയാൻ ഒരു മടിയുമില്ല…………….  കുരുപ്പിന്റെ കള്ളം കേട്ടിട്ട് എന്നെ നോക്കുന്നുണ്ട്……………. പതിയെ കുനിഞ്ഞു അമ്മുവിന് അടുത്ത് മുട്ടു കുത്തി നിന്നു…………. അവളെ പിടിച്ചു നേരെ നിർത്തി……………….. ചെവിയിൽ പറഞ്ഞു……………

അതിരാവിലെ എഴുന്നേറ്റു പല്ലുപോലും തേക്കാതെ ഇത്രയും വലിയൊരു നുണ പറയാൻ നാണമില്ലേടീ കള്ളിപ്പാറു…………….. നിന്റെ ഉടുപ്പിൽ നോക്കിയാൽ ഏതു പൊട്ടനും മനസ്സിലാവും ബെഡിൽ പടം വരച്ചു വെച്ചിരിക്കുന്നത് ആരാണെന്ന്……………. മര്യാദക്ക് പറഞ്ഞോ…………….. അത് ചെയ്തത് നീയല്ലേ………………. കള്ളം പറഞ്ഞാൽ കാക്ക കൊത്തും കേട്ടോ………..

അമ്മു ചെറുതായി ഒന്നു പേടിച്ചു…………… അമലുവിന്റെ ശരീരത്തിലേക്ക് ചാരി നിന്നു തല കുനിച്ചു പറഞ്ഞു……………….. അമ്മുട്ടിയാ……….  അമ്മുമ്മ വഴക്ക് പറയുവോ………

കാക്ക കൊത്തുവോ…………..

ഇല്ലല്ലോ………… പക്ഷേ കള്ളം പറയരുത് കേട്ടോ……….. തെറ്റല്ലേ…………. അങ്ങനെ ചെയ്യുന്നത് അമ്മുവമ്മക്കും ഇഷ്ടമല്ല അമ്പോറ്റിക്കും ഇഷ്ടമല്ല…………….. പറയുവോ ഇനി………………. അമല ഒന്നുകൂടി എടുത്തു ചോദിച്ചു……….

അമ്മു ചുമൽ ഉയർത്തി ഇല്ലായെന്ന് കാണിച്ചു……………..

എങ്കിൽ കണ്ണൻ ചേട്ടനോട് സോറി പറഞ്ഞേക്ക്…………. അമ്മുവമ്മേടെ മിടുക്കി കുഞ്ഞല്ലേ നീ ……………..

ചോറി കണ്ണൻ ചേട്ടാ………….. അത്രയും പറഞ്ഞിട്ട് അമ്മു അമലയുടെ മുഖത്തേക്ക് നോക്കി………………… മിടുക്കി………….. അതും പറഞ്ഞു കവിളിൽ ഒരുമ്മ കൊടുത്തു……………  ഒരു സോറി പോയാലെന്താ അമ്മുവമ്മേടെ ഉമ്മ

കിട്ടിയത് തനിക്കല്ലേ……………. ആ ഒരു അഹങ്കാരം ആ കുഞ്ഞി മുഖത്ത് ഉണ്ടായിരുന്നു…………….. സന്തോഷവും………….

ഉച്ചയ്ക്ക് അമ്മു ഉറങ്ങിയപ്പോൾ അനുവിനെ ഏല്പിച്ചിട്ട് കണ്ണനെയും കൂട്ടി പറമ്പിലേക്കിറങ്ങി……………… അവന്റെ തോളിൽ കയ്യിട്ടു നടന്നു……………. അനുവമ്മയുടെ കല്യാണത്തിന് പുതിയ ഡ്രസ്സ്‌ എടുക്കുന്ന കാര്യമൊക്കെ പറഞ്ഞു……………… എല്ലാമൊന്ന് കേട്ട് മൂളുന്നതല്ലാതെ മറുത്തൊരു വാക്ക് മിണ്ടുന്നില്ല കണ്ണൻ……………… അമല അവനെ അടുത്ത് പിടിച്ചിരുത്തി…………….. കുറച്ചു സമയത്തിന് ശേഷം അവൻ ചോദിച്ചു……..

അമ്മേ…………

മ്മ്

ഗീതു ആന്റി അച്ഛന്റെ ആരാ……………….

അമല ഒന്നാലോചിച്ചു……………… എന്ത് പറയും ഇവനോട് താൻ……………..

കണ്ണൻ അച്ഛനോട് എന്താ ചോദിക്കാഞ്ഞത്……………….

ചോദിച്ചു………….

എന്നിട്ട്……….. എന്തു പറഞ്ഞു അച്ഛൻ……….

ഇനി ആന്റി ഇവിടെയാണ് താമസമെന്ന് മാത്രം പറഞ്ഞു……………….. പക്ഷേ ആന്റി എന്തിനാ അച്ഛന്റെ മുറിയിൽ അച്ഛന്റെ ബെഡിൽ കിടക്കുന്നത്………… അമ്മയല്ലേ അവിടെ കിടക്കേണ്ടത്……………. കണ്ണന്റെ മുഖത്തെ ഭാവത്തിൽ നിന്നും അമലയ്ക്ക് മനസ്സിലായി ഉത്തരം കിട്ടാതെ അവനെത്ര മാത്രം ടെൻഷൻ അനുഭവിക്കുന്നുണ്ടെന്ന്……………….ഒരിക്കൽ താൻ അനുഭവിച്ചതും ഇതേ ടെൻഷൻ ആണ്……………….

ഞാൻ അച്ഛമ്മയോടും അച്ചച്ഛനോടും ചോദിച്ചു…………….. അവർ പറഞ്ഞു കൊച്ചുകുട്ടികൾ ഇതൊന്നും അറിയേണ്ടന്നു……………….. അതെന്താ അമ്മേ ഞാൻ അത്രയും ചെറിയ കുട്ടിയാണോ………….. ഞാനെന്താ അറിഞ്ഞാൽ…………….

കണ്ണൻ അമലയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു……………… ഈശ്വരാ ഇവന് ഞാൻ എന്തുത്തരം കൊടുക്കും…………ഹേമന്തിനെ കുറ്റം പറയാൻ ഒരിക്കലും താൻ ആഗ്രഹിക്കുന്നില്ല………….  അങ്ങനെ പോലും ആ പേര് പറയാൻ വെറുപ്പായിരിക്കുന്നു………….. പക്ഷേ തന്റെ ഭാഗം ക്ലിയർ ആക്കുമ്പോൾ ഹേമന്ത് കുറ്റക്കാരനാവും…………. എന്താ പറയുക ഇവനോട്…………

ഒരിക്കൽ കണ്ണന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഹേമന്ത് മറുപടി പറയേണ്ടി വരുമെന്ന് അറിയാമായിരുന്നു………. പക്ഷേ ഇതിപ്പോൾ………………. തനിക്കാണ് ആ കടമയും എന്നു തോന്നുന്നു…………… എന്തു പറയണമെന്നറിയാതെയിരുന്നു അമല…………….

അമ്മയ്ക്കറിയുവോ ആ ആന്റിയുടെ വയറ്റിൽ കുഞ്ഞുവാവ ഉണ്ടെന്ന്…………….. എന്റെ അനിയനോ അനിയത്തിയോ ആണെന്നാ അച്ഛൻ പറയുന്നത്……………. അതെങ്ങനെ ആവും ……………. അമ്മേടെ വയറ്റിൽ ഉണ്ടാകുന്ന കുഞ്ഞാവ അല്ലേ എന്റെ ബ്രദറും സിസ്റ്ററും……………. ഇപ്പോൾ എപ്പോഴും അച്ഛൻ ആ ആന്റിയുടെ കൂടെയാ…………… എനിക്ക് ഹോംവർക്ക്‌ പോലും പറഞ്ഞു തരാൻ വരാറില്ല ………………അച്ഛമ്മയും പറഞ്ഞു ഇപ്പോ അച്ഛൻ ഏതുനേരവും ആ ആന്റിക്കൊപ്പമാണെന്ന്……………. അച്ഛമ്മ വിളിച്ചാലും കഴിക്കാൻ വരാറില്ല……………..  ആന്റിയുടെ കൂടെയേ കഴിക്കു………….. അതിന് ഒരു ദിവസം ആന്റിയെ അച്ഛമ്മ വഴക്ക് പറഞ്ഞു………………… വൈകിട്ട് വന്നപ്പോൾ അച്ഛൻ അച്ഛമ്മയോട്  ദേഷ്യപ്പെട്ടു…………….. ഇപ്പോൾ ആന്റിയോട് അച്ഛമ്മ മിണ്ടാറേയില്ല…………….

ഞാൻ കരുതിയത് അമ്മ പോയിട്ട് തിരിച്ചു വരുമെന്നാ…………….. എപ്പോഴും പോകും പോലെ…………….. അച്ഛനാ പറഞ്ഞത് അമ്മ ഇനി വരില്ലെന്നും ആന്റിയെ അമ്മേ ന്ന്  വിളിക്കണമെന്നുമൊക്കെ………………… അതെന്തിനാ എന്റെ  അമ്മ ഉള്ളപ്പോൾ ഞാൻ ആന്റിയെ അമ്മയെന്നു വിളിക്കുന്നത്……..

അമ്മ തിരിച്ചു വരില്ലെന്നറിഞ്ഞപ്പോൾ എനിക്ക് എന്തു വിഷമം വന്നെന്ന് അറിയുവോ…………… ഞാൻ എന്നും രാത്രിയിൽ കരയുമായിരുന്നു………………… സ്കൂളിൽ വെച്ച് അമ്മയെ ഞാൻ എന്നും കാണുന്നുണ്ടായിരുന്നല്ലോ……………

പിന്നെന്താ കണ്ണൻ അമ്മേടെ അടുത്തേക്ക് വരാഞ്ഞത്………………. അമല കണ്ണനെ ചേർത്തു പിടിച്ചു ചോദിച്ചു……………….

അമ്മ എന്നെ കൊണ്ടുപോകുമായിരുന്നോ………….. അച്ഛൻ ഇല്ലാതെ നമ്മൾ എങ്ങനെ ജീവിക്കും……………. കണ്ണൻ സംശയത്തോടെ അമലയെ നോക്കി…………….

അമ്മയ്ക്ക് ഒരു ജോലി ഉണ്ടല്ലോ…………. മോനെ അമ്മ നോക്കും………… മോൻ വന്നിരുന്നെങ്കിൽ തീർച്ചയായും അമ്മ കൊണ്ടുവന്നേനെ ഇങ്ങോട്ട്  …….. കണ്ണന് അമ്മയുടെ കൂടെ വരുന്നത് ഇഷ്ടമായിരുന്നെങ്കിൽ വന്നു കൂടായിരുന്നോ…………………… ആരും അവിടെ പിടിച്ചു വച്ചിരുന്നില്ലല്ലോ…………… പക്ഷേ അച്ഛനെ ഉപേക്ഷിച്ചു വരണമെന്ന് ഒരിക്കലും ഞാൻ പറയില്ല…………….. അതൊക്കെ മോന്റെ മാത്രം ഇഷ്ടമാണ്………………. മോന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തരാൻ ഇപ്പോൾ അമ്മയെക്കൊണ്ടാവില്ല……………… കുറച്ചു കൂടി കഴിയുമ്പോൾ അത് നിനക്ക് സ്വയം മനസ്സിലാകും……………..

അപ്പോൾ അമ്മയിനി ഒരിക്കലും വരില്ലേ വീട്ടിലേക്ക്…………. കണ്ണന്റെ ചുണ്ട് വിതുമ്പി……………….

ഇല്ല കണ്ണാ………….. ഇനി അമ്മയ്ക്കവിടെ ഒരു സ്ഥാനവുമില്ല……………. പറയാതെ ഇരിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല………………. കണ്ണന് ഇത് മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ട്……………  നല്ല ബുദ്ധിയുള്ള കുട്ടിയല്ലേ എന്റെ മോൻ………… അച്ഛനും അമ്മയും തമ്മിൽ പിരിയുവാണ്…………………. ഇനി അച്ഛന്റെ ജീവിതത്തിൽ ആന്റിയാണ് ഉണ്ടാവുക………………….. മോന്റെ കാര്യം ഓർക്കാഞ്ഞിട്ടല്ല………………….. നമ്മളെ വേണ്ടാത്തിടത്തു കടിച്ചു തൂങ്ങി നിൽക്കുന്നത് ശരിയാണോ………….. അമല കണ്ണനോട് ചോദിച്ചു…………..

കണ്ണൻ കണ്ണടച്ച് അല്ലെന്ന് കാണിച്ചു…………….. അത്രയേ അമ്മയും ചെയ്തുള്ളു…………… മോനോട് ചെയ്യുന്നത് തെറ്റാണെന്ന് എനിക്കറിയാം……………… പക്ഷേ അമ്മയുടെ അവസ്ഥ ഇതാണ്………………… മോൻ മനസ്സിലാക്കണം……………..

അതൊക്കെ പോട്ടേ………………ഇപ്പോഴെന്താ പെട്ടെന്ന് വരാൻ കാരണം…………….  അമ്മയെ കാണണമെന്ന് തോന്നിയോ…………. അതോ……………

എനിക്ക് അമ്മയെ പെട്ടെന്ന് മിസ്സ്‌ ചെയ്തു…………. അച്ഛനോട് പറഞ്ഞു അമ്മയെ കാണണമെന്ന്…………… അച്ഛൻ കൊണ്ടു വിട്ടു………………

അമ്മേ…………….. എനിക്ക് അച്ഛനെയും വേണം അമ്മയെയും വേണം……………….. വാ അമ്മേ അങ്ങോട്ട്…………….. കണ്ണന്റെ കണ്ണു നിറഞ്ഞൊഴുകി…………..

ദൈവമേ…………. ഞാൻ എങ്ങനാ ഇവനെ പറഞ്ഞു മനസിലാക്കുക…………. കണ്ണൻ കരഞ്ഞു താൻ കണ്ടിട്ടില്ല………… അതിനു ഹേമന്തോ താനോ അവസരം ഉണ്ടാക്കിയിട്ടില്ല……………. അവന്റെ മനസ്സിൽ അതുപോലെ വിഷമം ഉണ്ടായിട്ടുണ്ട്……………….  അതുകൊണ്ടാണ് ഇങ്ങനെ……………… ഇനി പറയാതിരുന്നാൽ അവനോട് ചെയ്യുന്ന തെറ്റാവും………………

അമ്മ ഉണ്ടായിരുന്നപ്പോൾ മോന്റെ അച്ഛൻ ഇത്രയും സന്തോഷിച്ചിട്ടുണ്ടോ…………………… അമ്മയോട് പെരുമാറുന്നത് പോലെയാണോ ഇപ്പോൾ ആന്റിയോട് പെരുമാറുന്നത്……………

സത്യമാണെന്ന രീതിയിൽ അവൻ അമലയെ നോക്കി…………..

അച്ഛന് അമ്മയുടെ കൂടെ ജീവിക്കുന്നതിലും സന്തോഷം ആ ആന്റിയുടെ കൂടെ ജീവിക്കുന്നതാണ്……………… അമ്മയ്ക്ക് വേണമെങ്കിൽ നിർബന്ധം പിടിച്ചു അച്ഛന്റെ കൂടെ ജീവിക്കാം………….. പക്ഷേ ആ ജീവിതം അമ്മ ആഗ്രഹിക്കുന്നില്ല………………. അമ്മ ചെയ്തത് ശരിയാണെന്നുള്ള ബോധ്യം ഇന്നും അമ്മയ്ക്കുണ്ട്…………….. മോൻ ഇങ്ങനെ നിർബന്ധം പിടിക്കരുത്……………. അമ്മയ്ക്ക് വിഷമം വരും……………………..

കണ്ണൻ എന്തൊക്കെയോ മനസ്സിലായതുപോലെ  മിണ്ടാതെ തലയും കുനിച്ചിരുന്നു…………… അവന്റെ മുടിയിൽ തലോടി അമലയും…………….തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ കണ്ണൻ കുറച്ചു കൂടി ഫ്രീ ആയി തന്നോട് സംസാരിക്കുന്നുണ്ടെന്ന് അമലയ്ക്ക് തോന്നി…………. 

കണ്ണന്റെ മുഴുവൻ കാര്യങ്ങളും പഴയ പോലെ അനു ഏറ്റെടുത്തു……………… അമ്മു അമലയ്ക്കൊപ്പം നടന്നു…………… അവളെ കാണാൻ തോന്നുമ്പോൾ അഭിയും ദേവുവും വന്നു കണ്ടിട്ട് പോകും……………… നാളെയാണ് കല്യാണം………… ഉണ്ണിയേട്ടനും അഭിയേട്ടനുമായി കണ്ണൻ കുറച്ചു കൂടി അടുത്തു…………………. എങ്കിലും അമ്മുവുമായി ഉടക്കാനുള്ള അവസരം അവൻ  കളഞ്ഞുമില്ല………….. ഇടയ്ക്കിടെ ആരും കാണാതെ കിടന്നുമുള്ളീ ന്നു വിളിച്ചു ദേഷ്യം പിടിപ്പിക്കുന്നുമുണ്ട്…………………….. അവളാണെങ്കിൽ കിട്ടുന്നതെടുത്തു ഒരു ദാക്ഷണ്യവുമില്ലാതെ താങ്ങുന്നുമുണ്ട്…………….

കല്യാണത്തിന് എല്ലാവരും അമ്പലത്തിലേക്ക് പോകാൻ ഇറങ്ങാൻ നേരമാണ് കണ്ണൻ അമ്മുവിനെ ശ്രദ്ധിച്ചത്……………… അമ്മയുടെയും ദേവു ആന്റിയുടേതും ഒരേ ടൈപ്പ് സാരി……………… അമ്മുവിന്റെ പാട്ടുപാവാടയും  അതേ കളർ തന്നെ……………… മുടിയേക്കാൾ നീളത്തിലുള്ള മുല്ലപ്പൂ ഒക്കെ ആട്ടി അമ്മയ്‌ക്കൊപ്പം ഞെളിഞ്ഞു നിൽപ്പുണ്ട്………………..   കാറിൽ കയറിയപ്പോഴെങ്കിലും അമ്മയ്‌ക്കൊപ്പം ഇരിക്കാമെന്നു കരുതി ചെന്നതാ…………… ദേ ഇരിക്കുന്നു അമ്മയുടെ മടിയിൽ……………..  ഒടുവിൽ അഭിയങ്കിളിനൊപ്പമാണ് ഇരുന്നത്……… ദേഷ്യം സ്വയം നിയന്ത്രിച്ചു………..

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഉണ്ണിയുടെയും അനുവിന്റെയും ആഗ്രഹം സഫലമാവുകയാണ് …………. അതിന്റെ സന്തോഷം രണ്ടാളുടെയും മുഖത്തു കാണാമായിരുന്നുവെങ്കിലും അനുവിന്റെ മുഖത്ത് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു………….എല്ലാവരെയും നോക്കാൻ ഒരു ഭയം പോലെ………………  അത് അമലുവും ദേവുവും കൂടെ നിന്നു മാറ്റിയെടുത്തു……………

വൈകുന്നേരം ആയപ്പോൾ എല്ലാവരും പോയി വീടൊഴിഞ്ഞു…………………. അമ്മയും അമലയും കണ്ണനും പോകാനിറങ്ങി……………….. അനു അമ്മയെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു……………….. കണ്ടാൽ തോന്നും ഒരുപാട് ദൂരവും പരസ്പരം തമ്മിൽ പിരിഞ്ഞിരിക്കാൻ പോകുകയുമാണെന്ന്………….. നാളെ അമലു പൊയ്ക്കഴിഞ്ഞാൽ ഉണ്ണിയേട്ടൻ അമ്മയെ കൂടെ കൂട്ടും……………. അത് എല്ലാവർക്കും അറിയാം…………………  സത്യം പറഞ്ഞാൽ

ഉണ്ണിയേട്ടൻ കുഞ്ഞേച്ചിയുടെ മാത്രം ഭാഗ്യമല്ല…………. ഞങ്ങളുടെ വീടിന്റെ ഭാഗ്യം ആണ്………………. അമലു ഓർത്തു……………..  കണ്ണൻ കുഞ്ഞേച്ചി അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നതും നോക്കി അത്ഭുതത്തോടെ നിൽക്കുകയാണ്……………… ഒരുവിധം രണ്ടിനെയും അകറ്റി മാറ്റി…………………..അമ്മുട്ടി ഉറങ്ങുകയാണ് ഇല്ലേൽ ഇവരിങ്ങനെ ചേർന്ന് നിൽക്കില്ല……….. അവൾ സമ്മതിക്കില്ല……………  ഇന്ന് എല്ലാവരുടെയും അടുത്ത് ചിരിച്ചു കളിച്ചു നടന്നതിന്റെ ക്ഷീണം ആണ് ഈ ഉറങ്ങി തീർക്കുന്നത്………………… രാത്രിയിൽ കുഞ്ഞേച്ചിയേയും ഉണ്ണിയേട്ടനെയും ഒരുമിച്ച് കിടക്കാൻ അവൾ സമ്മതിച്ചാൽ അവരുടെ ഭാഗ്യം…………………… അമ്മു വരാൻ വഴക്ക് ഉണ്ടാക്കിയാൽ കൊണ്ടു വരണമെന്ന് പറഞ്ഞിട്ട്  അവർ മൂന്നാളും ഇറങ്ങി…………… നടക്കുന്ന സമയത്തു കണ്ണൻ ചോദിച്ചു……………….

അനുവമ്മ എന്തിനാ അമ്മമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞത്……………… ഇവിടെ അടുത്തല്ലേ വീട്………… പിന്നെന്താ……………….

അമ്മമ്മയുടെ കൂടെ എന്തിനും ഏതിനും ഉണ്ടായിരുന്നത് അനുവമ്മയല്ലേ…………..  അമ്മ മോന്റെ കൂടെ അല്ലായിരുന്നോ………….. അപ്പോൾ തമ്മിൽ പിരിയുമ്പോൾ അവർക്ക് വിഷമം വരില്ലേ………. ഒരു ദിവസത്തേക്ക്  ആണെങ്കിൽ കൂടി…………….

കണ്ണൻ എന്തോ ചിന്തയിലാണെന്ന് അവന്റെ നടത്തം കണ്ടാലറിയാം……………… അമ്മമ്മയ്ക്കും അമ്മയ്ക്കും നടുക്ക് കിടക്കുമ്പോൾ കണ്ണൻ ചോദിച്ചു………………….

അമ്മ അടുത്തയാഴ്ച വരുവോ ഇങ്ങോട്ട്………………

വരാൻ പറ്റുമെന്ന് തോന്നുന്നില്ല കണ്ണാ…………… അമ്മയ്ക്ക് കുറച്ചു പെന്റിങ് വർക്ക്‌ ഉണ്ട്……….  എല്ലാം തീർക്കണം……………….. എന്താ ചോദിച്ചേ…………..

ഇനി വരുമ്പോൾ ഞാനും വന്നോട്ടെ………………. അമ്മയുടെ കൂടെ…………..

അതിനെന്താ………………. പോന്നോ…………. അമ്മയ്ക്ക് സമ്മതം……………. പക്ഷേ അച്ഛനോട് അനുവാദം  വാങ്ങിയിട്ട് മാത്രം………………

മ്മ്……………. ഇഷ്ടമില്ലാത്ത രീതിയിൽ കണ്ണനൊന്നു മൂളി…………..

പിറ്റേന്ന് അമ്മയെ ഉണ്ണിയേട്ടനെ ഏൽപ്പിച്ചു……………… കുഞ്ഞേച്ചിയുടെ മുഖത്ത് നല്ല തെളിച്ചവും സന്തോഷവും ഉണ്ട്…………….അതെന്നും അങ്ങനെ തന്നെ നിൽക്കട്ടെ………………… കണ്ണനെ ചേർത്തു പിടിച്ചു നിൽക്കുവാണ്………..  അമലുവിന്റെ കൂടെ കണ്ണനെ കണ്ടപ്പോൾ തന്നെ അമ്മു ചാടി തോളിൽ കയറി……………….  കൂടെ പോകാൻ ആവുന്നത് നോക്കി…………….  പിന്നെ അനു ഒരുവിധത്തിൽ പിടിച്ചിരുത്തി…………….. ബസ് സ്റ്റോപ്പ്‌ വരെ ഉണ്ണിയും ഉണ്ടായിരുന്നു കൂടെ…………. കണ്ണന്റെ കയ്യിൽ ചേർത്ത് പിടിച്ചു……………

എന്നും വിളിക്കണം കേട്ടോ…………… കണ്ണനെ വീട്ടിൽ കൊണ്ടു വിട്ടിട്ട് പെട്ടെന്ന് തിരിച്ചു ഹോസ്റ്റലിൽ പൊയ്ക്കോണം……………. ആരെയും കാണാൻ നിൽക്കണ്ട………………  എന്തുണ്ടെലും തോമസ് സാറിനോട് പറയണം………… ഞാൻ വരും വരെ……………..അമലയോടായി ഉണ്ണി പറഞ്ഞു…………… 

ഇത്രയും നാൾ ഉണ്ണിയേട്ടൻ  സഹോദരൻ ആയിരുന്നെങ്കിൽ ഇന്നലെ മുതൽ ഒരു അച്ഛന്റെ സ്നേഹം കൂടി ചേർന്നിട്ടുണ്ടെന്ന് അമലയ്ക്ക് തോന്നി……………. എപ്പോ തിരികെ പോയാലും അമ്മയെയും കുഞ്ഞേച്ചിയേയും പറ്റി ഒരാധി ഉണ്ടായിരുന്നു മനസ്സിൽ…………… പക്ഷേ ഇപ്പോൾ അതില്ലെന്നോർത്തു അമല…………. ഒരാശ്വാസത്തോടെ അടുത്തിരിക്കുന്ന കണ്ണന്റെ തോളിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചു………………

കണ്ണനെ വീട്ടിൽ സുരക്ഷിതമായി എത്തിക്കേണ്ടത് തന്റെ കടമയാണ്…………….  ബസ്സിറങ്ങി ഒരോട്ടോ പിടിച്ചു ഹേമന്തിന്റെ വീട്ടിലേക്ക്………………… ഇനിയുമാ വീട്ടിൽ കയറരുതെന്ന് തീരുമാനിച്ചിറങ്ങിയതാണ്…………..  പക്ഷേ കണ്ണൻ അവിടെ ഉള്ളിടത്തോളം കാലം ആ വീടിന്റെ മിറ്റത്താണെങ്കിലും പോകേണ്ടി വരും………………

ഒരു മിനിറ്റ് ഓട്ടോയോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് കണ്ണനെയും കൂട്ടി അകത്തേക്ക് നടന്നു………………ആരെയും കാണാനില്ല………….  അതുകൊണ്ടു തന്നെ ബെൽ അടിച്ചു……………. ആരെങ്കിലും വരും മുന്നേ തന്നെ കണ്ണനുള്ള ഉമ്മയെല്ലാം കൊടുത്തു…………….. സ്കൂളിൽ വെച്ചു കാണാമെന്നു പറഞ്ഞു………….. ഡോർ തുറക്കാൻ വേണ്ടി വെയിറ്റ് ചെയ്തു……………. ആരെയും ഫേസ് ചെയ്യാൻ തയ്യാറായിട്ട്………..

പിന്നെ വരാമേ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ente written by Rohini Amy

3/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply