വീട്ടിൽ ചെന്നിറങ്ങിയത് അവളുമാരുടെ മുന്നിലേക്കാണ്……………… കണ്ണൻ ചേട്ടൻ പോയ ഗൗരവം തിരിച്ചു പിടിച്ചു ഫിറ്റ് ചെയ്തു വെച്ചിട്ടുണ്ട് മുഖത്ത്…………….. കണ്ണും തള്ളി എല്ലാം കൂടെ ഞങ്ങളെ നോക്കുന്നുണ്ട്……………….. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വരവ്……….. പ്രതീക്ഷിച്ചില്ല ആരും……………. പാവങ്ങൾ………………അവളുമാരെക്കണ്ടു കണ്ണൻ ചേട്ടൻ പതിയെ കുനിഞ്ഞിരുന്നു പൊടി തട്ടി ബൈക്കിന്റെ ടയർ നോക്കാൻ തുടങ്ങി…………….. ഈ ടയർ ഒക്കെ എന്താ ഇങ്ങനെ റൗണ്ടിൽ………….. ഇതൊക്കെ ചതുരത്തിൽ വെച്ചൂടെന്നാവും ആലോചിക്കുന്നത് ………………അമ്മുട്ടി ആണെങ്കിൽ ചേന വരച്ചു കളിക്കുവാ……….. വലുതും ചെറുതുമായി ഒരു അഞ്ചെട്ടു ചേന അവൾക്ക് ചുറ്റുമായി വരച്ചു……………… എന്നിട്ട് ഷീലാമ്മയെ പോലെ കുണുങ്ങി കുണുങ്ങി അകത്തേക്കോടിപ്പോയി ……………….. അവളുമാർ കണ്ണനെ അന്തംവിട്ടു നോക്കുന്നുണ്ട്………………. പതിയെ കയ്യിലെ പൊടിയൊക്കെ തട്ടി കളഞ്ഞു അമ്മുട്ടിക്ക് പിന്നാലെ കണ്ണനും അകത്തേക്ക് പോയി……………..
ചേതു………… അമലുവിനൊപ്പമിരുന്ന സേതുവിന്റെ കഴുത്തിൽ തൂങ്ങി കവിളിൽ ഉമ്മ
കൊടുത്തു…………. സന്തോഷമായോ എന്റെ കാന്താരിക്ക്…………… അമ്മുട്ടിയുടെ കവിളിൽ തട്ടി സേതു ചോദിച്ചു…………… അതിനും തിരിച്ചൊരു ഉമ്മയായിരുന്നു മറുപടി…………….
ഞാൻ അറിയാതെ എന്താ ഒരു കള്ളത്തരം ചേതും മോളും കൂടി………….അമലയുടെ ചോദ്യത്തിന് അമ്മുട്ടിയാണ് മറുപടി കൊടുത്തത്……………….
എന്നെയല്ലാതെ വേറൊരു പെണ്ണിനെ വിവാഹം കഴിക്കില്ലെന്ന് ഒരു നാണവുമില്ലാതെ അമ്മുന്റെ പുന്നാര മകൻ എന്റെ മുഖത്ത് നോക്കി പറഞ്ഞു………….. ശ്ശേ…..മ്ലേച്ചൻ വൃത്തികെട്ടവൻ……………….എനിക്ക് അമ്മുമ്മയെയും ചെതുനേം പിരിയേണ്ടി വരില്ല………… അതിന്റെ സന്തോഷമാണിത്…………….
ഇതിനിടയിൽ ഇങ്ങനെ ഒക്കെ നടന്നോ………………. അവൻ അങ്ങനെ പറഞ്ഞോ……….അമല അത്ഭുതത്തോടെ നോക്കി…………….
ശരിയാണോ ഇച്ചേച്ചീ…………… ഏട്ടൻ പറഞ്ഞോ അങ്ങനെ…………….. നാലെണ്ണം കൂടി വാലെ വാലെ കയറിവന്നു ചോദിച്ചു…………….
അയ്യടാ…………. എന്തൊക്കെ അറിയണം കുരിപ്പുകൾക്ക്…………… മൊട്ടേന്ന് വിരിഞ്ഞിട്ടില്ല………….പോയേ…….. പോയേ………….അമ്മുട്ടി കുറച്ചു ഗൗരവത്തിൽ പറഞ്ഞു എല്ലാത്തിനെയും ഓടിച്ചു…………….
പടകളെല്ലാം കൂടി രാത്രിയിൽ അനുവമ്മയുടെ അടുത്തേക്ക് പോയിട്ടുണ്ട് ………………. അമ്മുട്ടിയാണ് ആദ്യം പോകാനിറങ്ങിയത്…………. പിന്നൊരു ലൈനായി അവളുമാരും പോയി……………… ഇന്ന് ഉണ്ണിയേട്ടന്റെ പോക്കറ്റ് എല്ലാം കൂടി കീറും……………അല്ലെങ്കിലും അവിടെ മാത്രമേ എല്ലാത്തിന്റെയും തോന്നിവാസം ഒരുപോലെ നടക്കൂ……………….
ആദ്യമായിട്ടാ ഇങ്ങനെ ഫ്രീ ആയിട്ട് സേതുനേം അമ്മുനേം തനിയെ കിട്ടുന്നത്……………… കണ്ണൻ രണ്ടാൾക്കും നടുവിൽ വന്നു കിടന്നു പറഞ്ഞു……………പതിയെ സേതുവിന്റെ നെഞ്ചിൽ തല വെച്ചു വിളിച്ചു ………….. സേതു……..
മ്മ്……. സേതു മൂളിക്കേട്ടു……………..
സേതുവേ……………..
എന്താടാ പൊന്നേ ………….. കാര്യം പറ……………..സേതു കണ്ണനെ പൊതിഞ്ഞു പിടിച്ചു……
ഞാൻ അച്ഛാന്ന് വിളിക്കാത്തതിൽ എന്നോട് എന്നെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ………………. വിഷമം തോന്നിയിട്ടുണ്ടോ……………… എന്നോട് ഒരിക്കൽ പോലും സേതു പറഞ്ഞിട്ടുമില്ല അങ്ങനെ വിളിക്കാൻ………………
കണ്ണന്റെ ചോദ്യം കേട്ടപ്പോൾ അമലയും സേതുവും ഒരുപോലെ അവന്റെ മുഖത്തേക്ക് നോക്കി…………….. പിന്നെ സേതുവിന്റെ മറുപടി എന്താവുമെന്ന് അറിയാൻ അമലയും ആ മുഖത്തേക്ക് നോക്കിയിരുന്നു…………….
നീ അങ്ങനെ വിളിച്ചില്ലെങ്കിലും ഞാൻ നിന്റെ അച്ഛൻ തന്നെയല്ലേടാ………………. ഒരു വിളിയിൽ എന്തിരിക്കുന്നു………….. അതിലും വലിയൊരു ബന്ധമില്ലേ നമുക്കിടയിൽ………. സുഹൃത്ബന്ധം………. തിരിച്ചറിവിന്റെ പ്രായമായിട്ടും നീ ഹേമന്തിനെ തേടിപ്പോകാതെ ഈ നെഞ്ചിൽ തന്നെ അല്ലേ ഉറങ്ങിയത്………… അതിലും വലുതൊന്നുമല്ലല്ലോ അച്ഛാന്നുള്ള വിളി…………….ഞാൻ ഹാപ്പി ആണ് കണ്ണാ…………..ഒരു അച്ഛൻ എന്ന നിലയിലും ഒരു സുഹൃത് എന്ന നിലയിലും ഞാൻ വിജയിച്ചവനാണ്……….. അതിന്റെ ഏറ്റവും വലിയ തെളിവല്ലേ എന്റെ ആറു മക്കളും ഇന്നും എന്റെ കൂടെയുള്ളത്……………..പിന്നെ നല്ലൊരു ഭർത്താവ് ആണോന്ന് നിന്റെ അമ്മു തന്നെ പറയണം……………… അമലയെ നോക്കി സേതു പറഞ്ഞു…………………
അത് ചോദിക്കാനുണ്ടോ……………. അമ്മുട്ടി എന്നോട് പറഞ്ഞിരിക്കുന്നത് സേതുനെപ്പോലെ ഒരു ഭർത്താവ് ആവണമെന്നാ……………. പിന്നെ എന്റെ അമ്മുന്റെ മുഖത്ത് കാണുന്ന സന്തോഷത്തിൽ നിന്നും മനസ്സിലാവില്ലേ സേതുന് നൂറിൽ നൂറാണ് മാർക്കെന്ന് ………………. കണ്ണന്റെ പറച്ചിൽ കേട്ട് സേതു അമലയെ നോക്കി കണ്ണുകൊണ്ടു ആണോന്നു ചോദിച്ചു ……………… അമല ചിരിയോടെ കണ്ണടച്ചു കാണിച്ചു….മുഖം താഴ്ത്തി ………….
നിശ്ചയത്തിന് മുൻപ് സേതുവിന്റെ അച്ഛനെയും അമ്മയെയും കണ്ണൻ കൂട്ടി കൊണ്ടു വന്നു………………. അന്നും ഇന്നും അവരുടെ പേരക്കുട്ടി തന്നെയാണ് കണ്ണൻ…………….. നാച്ചിക്കും ശ്രീക്കുട്ടിക്കും കൊടുക്കുന്ന അതേ അളവിൽ അല്ലെങ്കിൽ അതിൽ കൂടുതൽ സ്നേഹം അവന് രണ്ടാളും കൊടുക്കുന്നുണ്ട്…………….. എപ്പോഴും അമ്മമാർക്കും കണ്ണനോടാണ് വാത്സല്യം കൂടുതലും…………… പ്രത്യേകിച്ച് ദേവുവിന്………………. ഈ കല്യാണം വേണ്ട എന്ന് തീരുമാനിച്ചപ്പോൾ അമലുവിനെക്കാൾ കൂടുതൽ വിഷമിച്ചതും ദേവു ആയിരുന്നു………………. കണ്ണനെ സ്വന്തമാക്കാൻ അത്രയ്ക്കും കൊതിച്ചിരുന്നു അവൾ……………..മൂന്നു വീട്ടിലെയും ഒരേയൊരു ആൺതരി…………….. നാല് പെങ്ങന്മാരുടെയും ഒരേയൊരു ഏട്ടൻ………………….ഒരു കല്യാണ നിശ്ചയത്തിന് തന്നെ അവന്റെ കാർഡ് ഏതാണ്ട് കാലിയാക്കി…………… ചോദിച്ചതെല്ലാം വാങ്ങിക്കൊടുത്തിട്ടുമുണ്ട് കണ്ണൻ………………. ഇനി കല്യാണം വരുമ്പോൾ എങ്ങനെ ആവുമോ എന്തോ……………..
നിശ്ചയത്തിന് രാവിലെ അമ്പലത്തിൽ
വരാൻ സേതു മതി കൂടെയെന്ന് അമ്മുട്ടി പറഞ്ഞു …………….. ആ വഴി ബ്യൂട്ടിപാർലറിലും കയറുമെന്ന് പറഞ്ഞപ്പോൾ ബാക്കി നാലും കൂടി കാറിന്റെ ബാക്ക് സീറ്റ് കയ്യടക്കി………………….
ഉണ്ണിയേട്ടന്റെ വീട്ടിലാണ് ചടങ്ങ്……………. ലളിതമായി മതിയെന്ന് കണ്ണന്റെ നിർബന്ധമായിരുന്നു…………….വെളിയിൽ നിന്നു വന്നത് ഹേമന്തും വീട്ടുകാരും പിന്നെ കണ്ണന്റെ കുറച്ചു ഫ്രണ്ട്സും മാത്രമായിരുന്നു………………….. അവരെ സ്വീകരിച്ചിരുത്തിയത് ഉണ്ണിയാണ്……………. ഗീതുവിന്റെ കണ്ണുകൾ പരതിയത് മുഴുവൻ വാവയെയാണ്…………….. ഞങ്ങൾ വന്നിട്ടും ഒന്നു പുറത്തേക്ക് വന്നു കൂടിയില്ല…………………. കണ്ണൻ അടുത്തുണ്ടായിട്ടും ഹേമന്തിന്റെ കണ്ണുകൾ തിരഞ്ഞത് മുഴുവൻ അമലയെയാണ്………………. അതറിഞ്ഞത് പോലെ ഇടയ്ക്കിടെ ഗീതുവിന്റെ നോട്ടമെത്തുന്നുമുണ്ട്…………………. കണ്ണൻ വാച്ചിൽ നോക്കിയിട്ട് മൊബൈൽ എടുത്തു ആരെയോ വിളിക്കുന്നുണ്ട്………………. നിരാശയോടെ മൊബൈൽ തിരിച്ചു പോക്കറ്റിൽ ഇട്ടു ഗേറ്റിലേക്ക് നോക്കി നിന്നു………………….. ഒരു കാർ വന്നു മുറ്റത്തു നിന്നതും കണ്ണന്റെ മുഖത്ത് ഒരാശ്വാസം പോലെ തോന്നി……………….. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി……………… സെറ്റുസാരിയും മുല്ലപ്പൂവും ചൂടി അമ്മുട്ടി ഇറങ്ങി ആദ്യം………………… അമ്മയെപ്പോലെ തന്നെ എപ്പോഴും അമ്മുട്ടിയും സിമ്പിൾ ആണ്………………കണ്ണനും അമലയും വീട്ടുകാരും താടിക്ക് കയ്യും കൊടുത്തു നിന്നുപോയത് പിറകെ സേതുവിന് ഇരു വശത്തായി വരുന്ന നാലെണ്ണത്തിനെ കണ്ടിട്ടായിരുന്നു………………… ഇന്ന് ആരുടെ നിശ്ചയം ആണ് നടക്കുന്നത് കണ്ണൻ സ്വയം ചോദിച്ചു………………… ഡ്രെസ്സും ഹെയർസ്റ്റൈലും എല്ലാം ഒരേപോലെ………………. നാല് മാലാഖക്കുട്ടികൾ ചിരിയോടെ അമലയ്ക്ക് ചുറ്റിനുമായി വന്നു നിന്നു………………….. അമലയ്ക്ക് സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു…………….. നാലിനെയും ചേർത്തു പിടിച്ചു ഉമ്മ
കൊടുത്തു …………….. പിന്നെ അനുവിന്റെയും ദേവുവിന്റെയും അടുത്തേക്കായി പോയി കെട്ടിപ്പിടിക്കൽ തുടർന്നു………………….. കണ്ടാൽ തോന്നും ഇന്ന് ഇവളുമാരുടെ കെട്ട് കഴിഞ്ഞു കെട്ടിയോന്റെ വീട്ടിലേക്ക് പോകുവാണെന്ന്………………
അമല കണ്ണു തുടച്ചു ചിരിയോടെ തിരിഞ്ഞപ്പോളാണ് തന്റെ നേരെ തന്നെ നോക്കുന്ന കണ്ണുകളെ ശ്രദ്ധിച്ചത്…………………. ഹേമന്ത്………….. പെട്ടെന്ന് കണ്ടപ്പോൾ മനസ്സിലായേയില്ല………………… ഒരുപാട് പ്രായം ചെന്നത് പോലെ……………. മുടിയൊക്കെ നര കയറി……………….. ആകെ ക്ഷീണിച്ച ഒരു രൂപം …………….. അടുത്തിരുന്ന ഗീതുവും അതുപോലെ………………. പഴയ ആ ഒരു ഉന്മേഷം ഒന്നുമില്ല……………… അമലു പതിയെ മുഖം തിരിച്ചു അകത്തേക്ക് പോയി……………..
എല്ലാവർക്കുമിടയിൽ അവരിലൊരാളായി നിൽക്കുന്ന വാവയെ കണ്ടപ്പോൾ ഗീതുവിന് സന്തോഷവും ഒപ്പം സങ്കടവും തോന്നി………………….. ചുമ്മാതല്ല അവളിങ്ങോട്ട് വരാൻ കിടന്നു കയറു പൊട്ടിക്കുന്നതും ……തന്റെ സ്നേഹം കാണാതെ പോകുന്നതും ………………… അവൾക്കിവിടെ ചുറ്റിനും അവളെ സ്നേഹിക്കുന്നവർ മാത്രമേ ഉള്ളു………………
അമ്മുട്ടിയുടെ കയ്യിലേക്ക് കണ്ണൻ എന്നെഴുതിയ മോതിരം ഇടുമ്പോൾ കണ്ണൻ അമ്മുട്ടിയുടെ കണ്ണിലേക്കു നോക്കി…………നിറഞ്ഞ കണ്ണുകൾ ചെറിയൊരു ചിരിയിൽ മറച്ചു പിടിച്ചു രണ്ടാളും………….. അമ്മുട്ടിയെ ചേർത്തു പിടിച്ചു നെറുകയിൽ സ്വന്തമെന്ന മുദ്രയും ചേർത്തു കണ്ണൻ …………….. അവളുമാർ കാറിക്കൂവി വിസിലടിച്ചു പിൻതാങ്ങി………….. അമ്മുട്ടി നേരെ നോക്കിയത് അമലുവിന്റെ മുഖത്തേക്കാണ്………….. കൈകോർത്തു നിന്നിരുന്ന അമലയുടെയും ദേവുവിന്റെയും മുഖത്ത് കണ്ടു ഒരായിരം നക്ഷത്രങ്ങൾ തെളിഞ്ഞു നിൽക്കുന്നത്……………. രണ്ടാളും ഒരുമിച്ചു കണ്ട സ്വപ്നം ഇന്ന് സഫലമായി…………….
ഹേമന്ത് ശ്രദ്ധിച്ചത് മുഴുവൻ ചേർന്നു നിൽക്കുന്ന അമലുവിനെയും സേതുവിനെയുമായിരുന്നു……………… എന്ത് സന്തോഷത്തിലാണ് അവർ………….. മനസ്സിനിഷ്ടപ്പെട്ട പെണ്ണ് തന്റെ കൂടെ ഉണ്ടായിട്ടും തനിക്കെന്താ ഇങ്ങനെ സന്തോഷിക്കാൻ കഴിയാത്തത്…………….. സേതുവിനൊപ്പം തന്റെ മകനും വളരെ ഹാപ്പിയാണ്………………. തനിക്ക് അച്ഛൻ എന്നുള്ള വിളി മാത്രമേ അവൻ തന്നിട്ടുള്ളൂ……………… ആ ഒരു സ്ഥാനം അവൻ നൽകിയത് സേതുവിനാണ്……………………. രണ്ടാളും കൂട്ടുകാരെപ്പോലെയാണ് എപ്പോഴും തോളിൽ കയ്യിട്ട്……..തമാശയൊക്കെ പറഞ്ഞ് പൊട്ടിച്ചിരിച്ച് ………….
അമലയോട് ഒന്നു സംസാരിക്കണമെന്ന ഉറച്ച തീരുമാനത്തോടെ ഹേമന്ത് ഗീതുവിനരികിൽ നിന്നും മാറി കണ്ണനരികിലേക്ക് നീങ്ങി……………. അവനരികിൽ നിന്നു ചുറ്റിനും പരതുമ്പോൾ കണ്ടു സേതു അമലുവിനെ പിടിച്ചിരുത്തി ഭക്ഷണം കഴിപ്പിക്കുന്നത്………………. അമല ദയനീയമായി എന്തൊക്കെയോ പറയുന്നുണ്ട്……………… സേതു നോക്കി കണ്ണുരുട്ടി പേടിപ്പിക്കുന്നുമുണ്ട്…………….. ഇടയ്ക്കിടെ നാല് പെൺകുട്ടികളും വന്നു വാ പൊളിക്കുന്നുണ്ട്……………….. എല്ലാത്തിനും വാ നിറയെ അമലു കൊടുക്കുന്നുമുണ്ട്………………കൂടെ വാവയുമുണ്ട്……………. ഒരു വിവേചനവും കാട്ടാതെ എങ്ങനെ കഴിയുന്നു നിനക്ക് അവളെയും സ്നേഹിക്കാൻ അമലു …………………ഹേമന്ത് മനസ്സിൽ ചോദിച്ചു..സേതു ഉള്ളതിനാൽ ഹേമന്ത് നിരാശയോടെ പിന്തിരിഞ്ഞു പോയി……………….
തനിച്ചിരിക്കുന്ന ഗീതുവിനരികിലേക്ക് വാവ വന്നിരുന്നു……………….. എന്താ അമ്മേ തനിച്ചിരിക്കുന്നത്…………… എല്ലാവരോടും വന്നു മിണ്ടാത്തതെന്താ………….. ദേ അച്ഛമ്മേം അച്ചച്ചനും സേതുവിന്റെ അച്ഛനോട് മിണ്ടുന്നതു കണ്ടോ………………. അമ്മ തനിച്ചിരിക്കുന്നത് കണ്ടപ്പോൾ അമ്മുവാ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞത്……………… വാ………. ഗീതുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു………….
ഞാനില്ല വാവേ……………. ആരോടും മിണ്ടാൻ പറ്റിയ മൂഡിലല്ല ഞാൻ…………….. ഞാനിവിടെ ഇരുന്നോളാം മോള് പൊക്കോ………….. കുറച്ചു നേരം മിണ്ടാതെ കൂടെയിരുന്നിട്ട് വാവ ചോദിച്ചു…………….
അമ്മേ…….ഞാൻ ചോദിക്കുന്നത് ചിലപ്പോൾ തെറ്റാവാം…………. പ്രായത്തിനു ഒത്തതാവില്ല…………….. എങ്കിലും പലപ്പോഴും ചോദിക്കാൻ വെച്ചൊരു ചോദ്യമാണിത്……………..
ഗീതു വാവയുടെ മുഖത്തേക്ക് നോക്കി എന്താണെന്നറിയാൻ………………. ചെയ്തത് തെറ്റാണെന്ന് ഇന്നേവരെ തോന്നിയിട്ടില്ലേ അമ്മയ്ക്ക് ………………. കർമ്മഫലം പോലെ ചിലപ്പോൾ നാളെ എനിക്കും അമ്മുവിന്റെ അവസ്ഥ വന്നാലോ………….. അന്നും ഒരു സേതു ഉണ്ടാവുമോ ഇതുപോലെ എന്നെ കൈപിടിച്ച് കയറ്റാൻ………………അതോ എനിക്ക് ഗീതുവിന്റെ അവസ്ഥയാവുമോ ഉണ്ടാവുക ……………… ഞാൻ ആരെക്കണ്ടാണ് വളരേണ്ടത് ഗീതുവിനെയോ അതോ അമലയെയോ………………..
ഗീതുവിന്റെ മുഖം കുനിഞ്ഞു പോയി………… വാവ ഇപ്പോഴും ഗീതുവിന്റെ മുഖത്തേക്ക് മറുപടിക്കായി കാത്തിരിക്കുവാണ് …………………
ഒരിക്കലും നീയൊരു ഗീതു ആകണ്ട വാവേ…………… അമ്മയ്ക്ക് പറ്റിയത് തെറ്റാണെന്ന് നല്ല ബോദ്ധ്യമുണ്ട്…………. പക്ഷേ ആർക്കു മുന്നിലും അംഗീകരിച്ചു കൊടുക്കാൻ ഇന്നുമായിട്ടില്ല……………. കാരണം നിന്റെ അച്ഛൻ പറഞ്ഞതെല്ലാം വിശ്വസിച്ചു പോയിരുന്നു അന്ന്……………..വെറുതെ ഒരു ജീവിതം ജീവിച്ചു തീർക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്………… പക്ഷേ …………… അമല ഹേമന്തിന്റെ ജീവിതത്തിൽ നിന്നും പോയപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത് ജീവിച്ചു തീർത്തത് വെറുമൊരു ജീവിതം മാത്രമായിരുന്നില്ലെന്ന്…………….അദ്ദേഹത്തിന്റെ മനസ്സിലെവിടെയോ അമല ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട് …………………. ഇന്നും……………..അതാണല്ലോ ഞാനിപ്പോഴും തനിച്ചിരിക്കേണ്ടി വന്നത് ……………..
ഗീതുവിന്റെ കയ്യെടുത്തു പിടിച്ചു വാവ……………. പതിയെ ഉമ്മ
വെച്ചു…………. സാരമില്ല……………… ആദ്യമൊക്കെ അമ്മയോടെനിക്ക് ദേഷ്യമായിരുന്നു…………. പക്ഷേ ഇപ്പോൾ ദേഷ്യമൊന്നുമില്ല……………. അമ്മുവും ഏട്ടനും ഇത്രയും സന്തോഷിക്കാൻ അമ്മ ഒരു നിമിത്തമായിട്ടില്ലേ………………. സേതുവിനെ അമ്മുവിന് കിട്ടിയില്ലേ…………. അവരാണ് ചേരേണ്ടതും…………….. ഗീതുവിന്റെ നിറഞ്ഞ കണ്ണുകൾ വാവ തുടച്ചു കൊടുത്തു………………. കൈപിടിച്ച് എഴുന്നേൽപ്പിച്ചു അമലയ്ക്കരികിലേക്ക് കൊണ്ടുപോയി……………….. തനിക്കരികിൽ നിൽക്കുന്ന വാവയുടെ കണ്ണു നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖം കയ്യിലെടുത്തു അമല ചോദിച്ചു………………… എന്താടാ വാവേ…….. മോളെന്തിനാ കരയുന്നെ………. വഴക്കിട്ടോ അവളുമാരുമായിട്ട്…………….. കണ്ണു തുടച്ചു കൊടുത്തു ചോദിച്ചു…………..
അവൾ ഇല്ലെന്ന് തലയാട്ടി പിറകിലേക്ക് നോക്കി……………. കൂടെ അമലയും…………. ഗീതുവിനെ കണ്ടപ്പോൾ മുഖം ഒന്നുകൂടി മ്ലാനമായി……………… വാവയുടെ കണ്ണുകൾ തന്നോട് എന്തൊക്കെയോ അപേക്ഷിക്കും പോലെ………………. അവളുടെ തൊണ്ടക്കുഴിയിൽ നിന്ന് എങ്ങലടിയുടെ ശക്തി മനസ്സിലായി അമലയ്ക്ക്…അത് മനസ്സിലാക്കിയത് പോലെ പഴയ സന്തോഷം മുഖത്ത് തിരിച്ചു പിടിച്ചു വാവയുമായി ഗീതുവിനരികിലേക്ക് നടന്നു……………… തന്നെ നോക്കാതെ നിൽക്കുന്ന ഗീതുവിനെ അമല രണ്ടു കയ്യാലേ ചേർത്തു പിടിച്ചു………………. പഴയ പോലെ……………. ചിലപ്പോൾ അതിലും സ്നേഹത്തോടെ……………….. തിരിച്ചു ഗീതുവും കെട്ടിപ്പിടിച്ചു ……………. ഒരേങ്ങലോടെ……………………….. ഗീതുവിന്റെ ഉള്ളിലുള്ള കുശുമ്പും ദേഷ്യവും അവിടെ ഉരുകിതീരുകയായിരുന്നു ………………… എന്നോട് ക്ഷമിക്കണം അമലാ…………….. ഞാൻ………….
താങ്ക്സ് ഉണ്ട് ഗീതു………………. ആ ജീവിതം വെറുതെ ജീവിച്ചു തീർത്തേനെ ഞാൻ…….. ഗീതു വന്നില്ലായിരുന്നുവെങ്കിൽ……………. ഇപ്പോഴുള്ള ഈ സന്തോഷം ഞാൻ അനുഭവിക്കാതെ പോയേനെ…………….. എന്റെ സേതുവിനെയും മക്കളെയും ഞാൻ അറിയാതെ പോയേനെ……….., ഗീതുവിനെ ക്ഷമ പറയാൻ സമ്മതിക്കാതെ അമല തിരിച്ചു പറഞ്ഞു………………. ഗീതുവിനെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി……….. എനിക്ക് ദേഷ്യമില്ല ഗീതുവിനോട് അന്നും……….. ഇന്നും……………….കണ്ണു തുടയ്ക്ക് വാവയെ വിഷമിപ്പിക്കാതെ……………… അവൾ കരയുന്നത് കണ്ടില്ലേ…………….. ഇത് മതി അവളുടെ ഏട്ടന് നമ്മളെ നിർത്തി പൊരിക്കാൻ ……………അല്ലേടീ കള്ളി……………വാവയെ ചേർത്തു പിടിച്ചു അമല പറഞ്ഞു……………
പിന്നെ വരാമേ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission