Skip to content

എന്റെ – 36

ente novel

കാളിംഗ് ബെൽ കേട്ട് വന്നു വാതിൽ തുറന്നതാണ് ഹേമന്ത്……………… കണ്ണൻ ചാടി അകത്തേക്ക് കയറി ഹേമന്ത് ഞെട്ടി  രണ്ടടി പിറകിലേക്കും……………….. ഹായ് അച്ഛാ മ്യോൻ വന്നു……………. ഹേമന്തിനെ പൊക്കിയെടുത്തു വട്ടം കറക്കി…………. ടാ താഴെ നിർത്തെടാ വയസ്സായി എന്റെ എല്ലൊടിയും…………..ശബ്ദം കേട്ട് എല്ലാവരും ഹാളിലേക്കെത്തി…………..  അച്ഛച്ചനെയും അച്ഛമ്മയെയും ഗീതുവിനെയും കണ്ടിട്ടും കണ്ണന്റെ കണ്ണുകൾ ചുറ്റും ഓടി നടക്കുകയാണ്………………. എവിടെ വാവ……….

അതുശരി നീയിന്നു വരുമെന്ന് അവൾക്കറിയാമായിരുന്നു അല്ലേ…………….. ചുമ്മാതല്ല രാവിലെ മുതൽ തുടങ്ങിയ പാക്കിങ് ആണ്………….ചോദിച്ചിട്ടൊന്നു പറയണ്ടേ………….. ഇവിടെ മടുത്തെന്നും പറഞ്ഞാണ് പാക്കിങ്…………….

പിന്നെ അവളുടെ ഒരേയൊരേട്ടന്റെ എൻഗേജ്മെന്റ് നടക്കുമ്പോൾ ഒരാഴ്ച മുന്നെയെങ്കിലും അവൾ  വീട്ടിലുണ്ടാവണ്ടേ……………….

പ്ലസ് ടു പഠിക്കുന്ന പെണ്ണാണ്………….. ആ ബോധം അവൾക്കില്ല നിനക്കെങ്കിലും ഉണ്ടാകുമെന്നാ കരുതിയെ……………ഗീതു പറഞ്ഞു…………

ഇങ്ങനെ പിടിച്ചിരുത്തി പഠിപ്പിക്കല്ലേ ആന്റി…………… അവളെ കയറൂരി വിട്ടു പഠിപ്പിക്ക് എല്ലാം ശരിയാകും…………….

നിന്നെക്കണ്ടു പഠിക്കാനാ അവളോട് പറയുന്നത്………….. പഠിച്ചിറങ്ങിയ ഉടനെ ബാഗ്ലൂരിൽ ഐടി  കമ്പനിയിൽ ജോലി കിട്ടിയില്ലേ……………… ഒരു ലക്ഷ്യം വേണമെന്നേ ഞാനും പറഞ്ഞുള്ളു………………..

അതൊക്കെ അവൾ നേടിയെടുക്കും………….. നിങ്ങൾ ഒക്കെ അവൾക്കൊപ്പം ഫുൾ സപ്പോർട് ആയിട്ട് കൂടെ ഉണ്ടായാൽ മാത്രം മതി……………..അവൾ മിടുക്കിയാ…………….. പറഞ്ഞു തീരും മുന്നേ വലിയൊരു ബാഗ് ഒക്കെയായി നക്ഷത്ര റെഡിയായി വന്നു……………..

പോകാം ഏട്ടാ ഞാൻ റെഡി…………….. കണ്ണന്റെ കയ്യിൽ തൂങ്ങി പറഞ്ഞു………………..

ഇന്ന് തന്നെ പോകണോ കണ്ണാ………… ഒരു ദിവസം എങ്കിലും ഇവിടെ നിൽക്കെടാ……………നിശ്ചയത്തിന് ഇനിയുമില്ലേ ദിവസം………………അച്ഛമ്മയാണ് ചോദിച്ചത് അതും ഹേമന്തിന്റെ മുഖം വാടിക്കണ്ടപ്പോൾ………..

ഇല്ല അച്ഛമ്മേ………. ഞാൻ നാട്ടിൽ വരുന്നതേ സേതുവിന്റെ കൂടെ സ്പെൻഡ്‌ ചെയ്യാനാണ്……………. സത്യം പറഞ്ഞാൽ നാട്ടിൽ വരുമ്പോൾ സമാധാനത്തിൽ ഒന്ന് കണ്ണടയ്ക്കണമെങ്കിൽ ഇന്നും  സേതുവിന്റെ നെഞ്ചിൽ കിടക്കണം…………….. അതുകൊണ്ടല്ലേ വെളിയിലുള്ള കമ്പനിയിൽ നിന്നും ഓഫർ വന്നിട്ട് പോലും പോകാതെ നിൽക്കുന്നത്……………… ഇതിപ്പോൾ എനിക്ക് തോന്നുമ്പോൾ വന്നു കണ്ടിട്ട് പോകാമല്ലോ……………കണ്ണൻ പറഞ്ഞു………….

സത്യം……….. സേതു അങ്കിൾ ആള് വേറെ ലെവലാണ്……………. അമ്മു ശരിക്കും ലക്കി ആണ്……………..എന്തിഷ്ടമാന്നോ അമ്മുനെയും ഞങ്ങൾ മക്കളെയും ……………. അതാണ് ഏട്ടൻ വരാൻ കാത്തിരിക്കുന്നത് ഓടി അങ്ങോട്ട് പോകാൻ…………….ഞാനും ആ ഫാമിലിയിൽ ജനിച്ചാൽ മതിയായിരുന്നു…………….. അവളുടെ സംസാരത്തിൽ വല്ലാത്ത നിരാശയുണ്ടായിരുന്നു……………….വാ പോകാം ഏട്ടാ………….. നക്ഷത്ര ധൃതി വെച്ചു………………

അപ്പോൾ ശരിയച്ഛാ………….. പോകും വഴി അഭി അങ്കിളിന്റെ വീട്ടിൽ കയറി ഒരു ലഗേജും കൂടി എടുക്കാനുണ്ട്…………… ഇപ്പോഴേ വിളി തുടങ്ങി………………. കണ്ണൻ നക്ഷത്രയെയും കൂട്ടി വെളിയിലേക്കിറങ്ങി……………….

അപ്പോ മാളു കൂടി വരുന്നുണ്ടോ നമുക്കൊപ്പം…………….. അടിപൊളി……………… എല്ലാവരും പൊളിക്കും………………… എല്ലാവർക്കുമൊരു ബൈ പറഞ്ഞിട്ട് നക്ഷത്ര ഓടി കാറിൽ പോയിരുന്നു……………..

എല്ലാവരും രാവിലെ എത്തിയേക്കണം…………. അപ്പോൾ യാത്രയില്ല………… ഹേമന്തിനെ ഒന്നുകൂടി കെട്ടിപ്പിടിച്ചിട്ട്  വാവയുടെ അടുത്തേക്ക് ഓടി പോയി………………..

എല്ലാവരും അവർ പോകുന്നതും നോക്കി നിന്നു…………….. ഗീതു ഹേമന്തിനെ ഒന്ന് നോക്കിയിട്ട്  കണ്ണു തുടച്ചു അകത്തേക്ക് പോയി………….. ഈ അവധിക്ക് വാവയുടെ കൂടെ ചെലവഴിക്കാൻ ഇരുന്നതാ അവൾ ………………  ആദ്യമൊക്കെ കണ്ണാനൊപ്പം പോകുന്നതിൽ മുറുമുറുപ്പ് ആയിരുന്നു ഗീതുവിന്………………. വാശിയുടെ കാര്യത്തിൽ വാവയെ ജയിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല………………. സ്നേഹത്തിന് മുന്നിൽ മാത്രമേ അവൾ സ്വയം അടിയറവ് പറയു…………….അവളെ കാണാൻ വേണ്ടി മാത്രമാണ്  കുഞ്ഞായിരുന്നപ്പോഴും കണ്ണൻ ഇടയ്ക്കിടെ ഓടി വന്നിരുന്നത്…………… വന്നാലും കൂടി വന്നാൽ ഒരേയൊരു ദിവസം മാത്രം നിൽക്കും……………… അതിനിടയിൽ ഒരു നൂറുവട്ടമെങ്കിലും സേതുവിനെ വിളിക്കും അവൻ……………….. അത് കാണുമ്പോൾ ഹേമന്തിന്റെ തല  അറിയാതെ കുനിയും…………………….. ഒരിക്കൽ കണ്ണൻ വാവയെ അമലയുടെ വീട്ടിൽ കൊണ്ടുപോയതിനു ശേഷം വീണ്ടും വീണ്ടും അവൻ നാട്ടിൽ വരാൻ അവൾ  കാത്തിരിക്കും………………. അല്ലെങ്കിൽ വിളിച്ചു വരുത്തും അവനെ……………….. എല്ലാം അവൾക്കുമറിയാം……………. എങ്കിലും എന്നെയോ ഗീതുവിനെയോ കുറ്റപ്പെടുത്തിയിട്ടില്ല ഇന്നേവരെ………………… അതും കണ്ണനാണ് അവളെ മനസ്സിലാക്കിക്കൊടുത്തത്………………. അവളോട് അമലയോ സേതുവോ അകൽച്ച കാട്ടുന്നില്ലെന്നുള്ളതിന്റെ തെളിവാണ് അങ്ങോട്ടേക്ക് പോകാനുള്ള അവളുടെ ഉത്സാഹം…………….അവൾക്കും അമലായോടാണ് കൂടുതൽ താല്പര്യം…………………അത് ഗീതുവിന് ശരിക്കുമറിയാം…………അതിന്റെ കണ്ണുനീരാണ് ഇപ്പോൾ കണ്ടത്……………….. തനിക്ക് മാത്രം സ്വന്തമായ ആൾ തന്നെക്കാൾ മറ്റൊരാളെ സ്നേഹിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന വേദന…………….. ഇനിയിപ്പോൾ അവൾ വരും വരെ മുഖം വീർത്തായിരിക്കും ഇരിക്കുക………,…….. തിരിച്ചു വന്നു കഴിഞ്ഞാൽ വാവയും…………… അത് കണ്ണനെ പിരിയുന്നതിന്റെയാണ്………………… കണ്ണനോ വാവയോ അമലയുടെ കാര്യം അറിയാതെ പോലും പറയാറില്ല…………… കേൾക്കാൻ കൊതിച്ചു പലതും ചോദിക്കും…………….. പക്ഷേ………….. ഫലമുണ്ടാവാറില്ല……………. ഒന്ന് കാണാൻ പലവട്ടം ശ്രമിച്ചതാണ്………….. സ്കൂളിൽ വന്നിറങ്ങുന്നതും തിരികെ പോകുന്നതും സേതുവിന്റെ കൂടെയാണ്…………. സ്കൂളിൽ പോയി അമലയെ കാണാൻ വെയിറ്റ് ചെയ്തിരുന്നത് മിച്ചം………… തന്നെ കാണാൻ കൂട്ടാക്കിയില്ല…………. പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു……………

അടുക്കളയിൽ നിന്നും വലിയ ശബ്ദമൊക്കെ കേൾക്കാൻ തുടങ്ങിയിരിക്കുന്നു…………… ഗീതുവിന്റെ പ്രതിഷേധമാണ്…………… വാവയില്ലെങ്കിൽ വീടുറങ്ങിപ്പോകും…………….. ഈ വീട്ടിൽ എല്ലാവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി അവളാണ്…………….. ഞാനും ഗീതുവും തമ്മിലൊന്ന്  സംസാരിക്കണമെങ്കിൽ നടുക്ക് അവളുണ്ടാകണം……………… ഞങ്ങൾ അച്ഛനോടുമമ്മയോടും മിണ്ടണമെങ്കിലും അവൾ ഉണ്ടാവണം………….. അതാണ് അവസ്ഥ…………… ഇനിയിപ്പോൾ ആരുമൊന്നും മിണ്ടാതെ പലയിടങ്ങളിലായി നടക്കും…………. മടുത്തു ഈ ജീവിതം………………. ഒന്ന് സന്തോഷിക്കാനാവാതെ………മനസ്സിൽ ഇരുപ്പുറച്ച കല്ലൊന്നു എടുത്തു മാറ്റാനാവാതെ ഇങ്ങനെ എത്ര നാൾ……………….. ഗീതുവിനൊപ്പം……വാവയ്ക്കൊപ്പം നല്ലൊരു ഭർത്താവായും അച്ഛനായും കഴിയണമെന്നുണ്ട് പക്ഷേ മനസ്സിന്നും പഴയ ജീവിതത്തിൽ നിന്ന് കരകയറിയിട്ടില്ല………………… ഗീതു അതിനു സമ്മതിച്ചിട്ടുമില്ല…………….. എന്നും ഓരോന്ന് ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും……………. ഹേമന്ത് പതിയെ അകത്തേക്ക് നടന്നു………….

നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ വാവേ അമ്മുന്റെ കാര്യം വീട്ടിൽ സംസാരിക്കാൻ പാടില്ലെന്ന്………………….. ആന്റിക്കത് ഇഷ്ടമാവില്ല………….. വെറുതെ എന്തിനാണ് സമാധാനം കളയാൻ……………….. കണ്ണൻ വാവയോട് ചോദിച്ചു…………….

ഇടയ്ക്കൊക്കെ ഓർക്കുന്നത് നല്ലതാ ഏട്ടാ……………. അങ്ങനെ എങ്കിലും ചെയ്ത തെറ്റ് ഓർക്കണം രണ്ടാളും …………… അല്ലെങ്കിലും ആ വീട്ടിൽ സമാധാനം ഇല്ല……………… അച്ഛൻ ഒന്ന് വെറുതെ ഇരുന്നാലോ ഒന്ന് ചിന്തിച്ചാലോ ഉടനെ അമ്മ അമ്മുന്റെ കാര്യം എടുത്തിടും…………… അച്ഛൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകും…………… അത് അമ്മയെ കൂടുതൽ ദേഷ്യം പിടിപ്പിക്കും……………. എന്നും വഴക്കും ബഹളവും ………………….. നക്ഷത്ര മിണ്ടാതെ ഇരുന്നു കുറച്ചു നേരം…………………… ശരിക്കും എനിക്ക് ഏട്ടന്റെ വീടൊരു അത്ഭുതമാണ്………………. എന്തൊരു സ്നേഹം ആണ് എല്ലാവരും തമ്മിൽ…………… എന്നെയും കൂടി അമ്മു മോളായി സ്വീകരിച്ചിരുന്നെങ്കിൽ……………….

അതിന് നീ അമ്മുന്റെ മോള് തന്നെയല്ലേ………. അമ്മു വേർതിരിച്ചു കണ്ടിട്ടില്ലല്ലോ  നിന്നെ………….. ആരുടെ മോള് ആണെങ്കിലും നീയെന്റെ അനുജത്തി അല്ലേ……………. ആ ഒരു കാര്യം മാത്രം മതി അമ്മു നിന്നെ ഇഷ്ടപ്പെടാൻ………,……… കണ്ണൻ അവളുടെ തലയിൽ തലോടി പറഞ്ഞു……………

വാവ വെളിയിലെ കാഴ്ചകൾ കണ്ടിരിക്കുകയാണ്……………… സ്വന്തം അച്ഛന്റെയും അമ്മയുടെയും സ്വരച്ചേർച്ച അവളെ വല്ലാതെ ബാധിക്കുന്നുണ്ട്……………. നല്ല വിഷമം ഉണ്ട്……………… എത്ര സ്നേഹം കൊടുത്താലും തികയാത്ത പ്രായമാണ്…………….. അമ്മുനെയും കൂട്ടുകാരെയും  കാണാനുള്ള തിടുക്കമാണ് തന്റെ കൂടെയുള്ള ഈ യാത്ര……………. ആദ്യമായി തനിക്കൊപ്പം വീട്ടിൽ വരുമ്പോൾ വാവ അഞ്ചാം ക്ലാസ്സിൽ പഠിക്കുവായിരുന്നു…………… ഹോസ്റ്റലിൽ നിന്നു വരുമ്പോൾ ഇടയ്ക്കിടെ അച്ഛനെ കാണാൻ പോകാറുണ്ട്…………….. വാവയ്ക്ക് നിറയെ ടോഫിയുമായി…………..താൻ  പോരുമ്പോൾ വിഷമിച്ചു കരയുന്ന അവളോട് ഒന്ന് വെറുതെ ചോദിച്ചതാണ് ഏട്ടന്റെ വീട്ടിലേക്ക് പോരുന്നോയെന്ന്…….,….. തലയാട്ടി ചാടിത്തുള്ളി ആരോടുമൊന്ന് ചോദിക്കാൻ കൂടി നിൽക്കാതെ ബാഗ് എടുത്തു വന്നു……….. താൻ പോലും പ്രതീക്ഷിച്ചിരുന്നില്ല…………… അവളുടെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള പൂർണ്ണ അധികാരം അച്ഛൻ എനിക്ക് തന്നിട്ടുണ്ട്……………… അതുകൊണ്ട് തന്നെ ആന്റിയുടെ വീർത്തു കെട്ടിയ മുഖം ശ്രദ്ധിക്കാതെ അന്ന് അവളെയും കൂട്ടി വീട്ടിലേക്ക് പോന്നു……………… അമ്മയ്ക്കും സേതുവിനും മുന്നിൽ അവളുമായി നിൽക്കുമ്പോൾ ലവലേശം പേടിയോ പരിഭ്രമമോ ഉണ്ടായിരുന്നില്ല……………… കണ്ണനൊപ്പം വരുന്ന കുഞ്ഞിനെ  അമ്മു സ്വീകരിക്കുമെന്ന് അറിയാം അവൾ ആരുടെ മകളാണെങ്കിലും…………….. കൈനീട്ടിപ്പിടിച്ചു അമ്മു അവളെ സ്വീകരിക്കുമ്പോൾ സ്നേഹത്തിന്റെ പുതിയൊരു ലോകം അന്നു മുതൽ അറിയുകയായിരുന്നു അവൾ…………….. നാച്ചിയെപ്പോലെയും ശ്രീക്കുട്ടിയെയും പോലെ തന്നെ ആയിരുന്നു വാവയും ആ വീട്ടിൽ…………… ശ്രീക്കുട്ടി എന്റെ അമ്മുന്റെ വയറ്റിൽ ഉണ്ടായ വാവയാണ്…………….. മാളുവിനെ ചിലപ്പോൾ അങ്ങനെ പറഞ്ഞാൽ അറിയാൻ വഴിയില്ല………..,.. അമ്മൂട്ടിയുടെ അനിയത്തിക്കുട്ടിയാണ്……….. അധികം പ്രയവിത്യാസം ഇല്ലാത്തതുകൊണ്ട്  ഇവർ  തമ്മിൽ  ഭയങ്കര കൂട്ടാണ്…………………

അഭിയങ്കിളിന്റെ വീട്ടിൽ ഇറങ്ങാതെ ഉറക്കെ ഹോൺ അടിച്ചു……………… ദാ….. ഓടിവരുന്നുണ്ട് ആള്…………….. കാറിൽ കയറിയിരുന്നിട്ട് ഉറക്കെ പറഞ്ഞു പോ ഏട്ടാ പോ………………

ആന്റിയേം അങ്കിളിനെയും കണ്ടിട്ട്……………അതു മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല അവൾ……………… ഏട്ടാ ഇപ്പോ പോയില്ലെങ്കിൽ ഇനി കാണേണ്ടി വരില്ല ആരെയും………….. അച്ഛന്റെ കീശയിൽ നിന്നും  കാർഡ് ഉൾപ്പെടെ എല്ലാം  ഞാനിങ്ങ്  എടുത്തു ………………മര്യാദക്ക് വണ്ടിയെടുത്തോ………………… ഇല്ലെങ്കിൽ കുളമാകും………………അഭിയങ്കിൾ അകത്തു നിന്നും ഓടി വരുന്നത് കണ്ടു…………… നീയിവിടെക്ക്  തന്നെ തിരിച്ചു വരുമെടീ ഞാൻ എടുത്തോളാം നിന്നെ സാത്താനെ ……………

ഒന്നുപോയെ………. ദേവൂന്റെ വാലേതൂങ്ങീ………….. പിറകെ വരരുത്…………… വന്നാൽ അമ്മുട്ടിയെക്കൊണ്ട് അടിപ്പിക്കും ഞാൻ…………….. ഓർത്തോ…………….അവൾ തല വെളിയിലേക്കിട്ട് അങ്കിളിനെ വെല്ലുവിളിച്ചു………….ഈശ്വരാ………… പോയേക്കാം ഇല്ലെങ്കിൽ ഇവൾ എനിക്കും കൂടി തല്ലു വാങ്ങിത്തരും………………… കണ്ണൻ പെട്ടെന്ന് വണ്ടിയെടുത്തു…………..

കണ്ണനെ കാണാൻ ഇറങ്ങി വന്ന ദേവൂ അഭിയുടെ എന്തോ പോയ നിൽപ്പ് കണ്ട് വാ പൊത്തി ചിരിച്ചു…………….. ഈ വീട്ടിൽ ധൈര്യമായി ഒന്ന് കണ്ണടയ്ക്കാൻ പോലുമാവില്ല…………….. കിഡ്നി വരെ അടിച്ചോണ്ടു പോകുന്ന രണ്ടു സാധനങ്ങളെയാണല്ലോ  ഞാൻ തീറ്റി കൊടുത്തു വളർത്തുന്നത്……………. ഓഹ് സോറി മൂന്ന്…………… ദേവൂനെ നോക്കി തൊഴുതു പറഞ്ഞു…………………………….വല്ല വാഴയും വെച്ചാൽ മതിയായിരുന്നു…………….

അത് തന്നെയാ പിള്ളേര് അവരുടെ അച്ഛച്ചനോടും ചോദിക്കുന്നത്……………. ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ മനുഷ്യാ………  മക്കളെ കെട്ടിക്കാറായി……………പറഞ്ഞിട്ട് ദേവൂ അകത്തേക്ക് പോയി………….. പിന്നാലെ ചെന്ന് തോളിൽ കയ്യിട്ട്  അഭിയും കൂടെ നടന്നു  ……………

വീടെത്തിയതും രണ്ടും കൂടി ഡോർ തുറന്നു അകത്തേക്ക് പാഞ്ഞു…………….അകത്തു ചെന്നപ്പോൾ കണ്ടു നാലും കൂടി കെട്ടിപ്പിടിച്ചു നിൽക്കുന്നത്……………. അടുത്ത് അമ്മുവും സേതുവും അവരുടെ ഊഴത്തിനായി കാത്തു നിൽപ്പുണ്ട്……………… വാവ അവരിൽ നിന്നും വേർപെട്ട് അമ്മുവിനെയും സേതുവിനെയും  പോയി കെട്ടിപ്പിടിച്ചു…………….. മാളു ഇടയ്ക്കൊക്കെ വരാറുണ്ട് പക്ഷേ വാവ ഞാൻ വരുമ്പോഴേ വരാറുള്ളൂ…………… കണ്ടിട്ട് കുറച്ചായി അതിന്റെയാണീ സ്നേഹ പ്രകടനം…………….

ഞാൻ ചെറിയൊരു ഹിറ്റ്ലർ ആകാൻ ശ്രമം നടത്തിയതാ………….. പക്ഷേ അമ്മയുടെ കാന്താരിയുണ്ടല്ലോ ആ കുമ്മൂട്ടി………….. കലക്കി കയ്യിൽ തന്നു………. അവളാണ് ശരിക്കും ഈ വീട്ടിലെ ഹിറ്റ്ലർ……………. എല്ലാത്തിനെയും നിലയ്ക്ക് നിർത്തുന്നത് അവളൊരുത്തിയാണ്……….,…….. നാളെയെ വരൂ…………….. വളർന്നു വളർന്നങ്ങു  ഡോട്ടറായി കാന്താരി……….,…….. ഇന്നും അമ്മുന്റെ ചെല്ലപ്പിള്ളയാണ്…………….. ചേതുന്റെ കാന്താരിയും………………

അമല  വയറു നിറച്ചും തീറ്റിക്കുന്നുണ്ട് എല്ലാത്തിനെയും…………….. അടുത്ത് തന്നെ  സേതു അമലയുടെ സന്തോഷം നോക്കി  കണ്ട് താടിക്ക് കൈയ്യും കൊടുത്തു ഇരുപ്പുണ്ട്……….. പഴയ അമലയ്ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല……………..തന്നോടുള്ള സ്നേഹത്തിലും………………… എത്ര സ്നേഹിച്ചാലും മതിവരില്ല അവളെ ………………അങ്ങോട്ട് സ്നേഹിക്കുന്നതിന്റെ ഇരട്ടിയായി തിരിച്ചും തന്നു………………. ഒരിക്കൽ പോലും ഒന്ന് ദേഷ്യപ്പെടാനോ വഴക്കിടാനോ ഉള്ള സാഹചര്യം അവൾ ഉണ്ടാക്കിയിട്ടില്ല………………….  കണ്ണനും അമ്മുട്ടിക്കും നാച്ചിക്കും കൂട്ടായി ഒരാൾ കൂടി വരുന്നുണ്ടെന്ന് അറിഞ്ഞ ദിവസം……………. വയ്യാതെ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞ ദിവസം……………….. എല്ലാവർക്കും അവളോടുള്ള സ്നേഹം എത്രയെന്നു അന്നാണ് മനസ്സിലായത്……………….. കണ്ണനും അമ്മുട്ടിക്കുമൊപ്പം തന്നെ കാത്തു നിൽക്കുമ്പോഴാണ് തല കറങ്ങി വീണത്…………. കണ്ണനും അമ്മുട്ടിയും വലിയ വായിലെ കിടന്നു കാറി…………… ഹോസ്പിറ്റലിൽ അമലയെ കൊണ്ടുവരും മുന്നേ വീട്ടിൽ നിന്നും എല്ലാവരും എത്തിയിരുന്നു…………….. കൈകുഞ്ഞുമായി ദേവുവും അഭിയും ഉൾപ്പെടെ……………… കുറച്ചു നേരമായിട്ടും പരിശോധന കഴിഞ്ഞ് ഡോക്ടർ ഇറങ്ങാത്തത് വല്ലാത്തൊരു പരിഭ്രമം ഉണ്ടാക്കി എല്ലാവർക്കും…………….. അമ്മുട്ടിയും കണ്ണനും സേതുവിന്റെ നെഞ്ചിൽ പറ്റിച്ചേർന്നിരുന്നു എങ്ങലടിക്കുന്നുണ്ട് …………….  ഇടയ്ക്കിടെ അമ്മുട്ടി സേതുവിന്റെ മുഖത്തേക്ക് നോക്കുന്നുണ്ട് പ്രതീക്ഷയോടെ…………….. അവളുടെ അമ്മുമ്മയ്ക്ക് ഒന്നുമില്ലെന്ന് ആരുടെയെങ്കിലും വായിൽ നിന്നുമൊന്ന് കേൾക്കാൻ……………….ഒന്നും മിണ്ടുന്നില്ലെന്ന് കാണുമ്പോൾ മെല്ലെ കവിളിൽ തലോടും……………..സേതു അവളുടെ മുഖം നെഞ്ചിൽ ചേർത്തു പിടിച്ചു……………….എല്ലാവർക്കും സന്തോഷമുണ്ടാക്കുന്ന ആ വാർത്ത കേട്ടപ്പോൾ ചിരിക്കുന്നതിനു പകരം എല്ലാവരുടെയും കണ്ണു നനയുകയാണ് ചെയ്തത് ആദ്യം………………… അമലയെ ഒന്ന് കാണും വരെ ആരുടേയും മുഖം തെളിഞ്ഞില്ല………………. ട്രിപ്പ് ഇട്ടു മയങ്ങി കിടക്കുന്ന അമലയെ കണ്ടപ്പോൾ കണ്ണനും അമ്മുട്ടിയും വീണ്ടും വിതുമ്പാൻ തുടങ്ങി……………….. സേതു മാത്രം റൂമിൽ ഇരുന്നു ബാക്കി എല്ലാവരും വെളിയിൽ ഇറങ്ങി……………… കണ്ണനെയും അമ്മുട്ടിയെയും നാച്ചിയെയും കൂടെ പിടിച്ചിരുത്തി സേതു ………………..അമല കണ്ണു തുറക്കുമ്പോൾ ആദ്യം തേടുന്നത് അവരെയാകുമെന്ന് സേതുവിനറിയാം…………… വലിയ ബഹളം കേട്ട് പേടിച്ചു എല്ലാവരും മുറിയിലേക്ക് വന്നപ്പോൾ കണ്ടു തലയിൽ കൈയ്യും കൊടുത്തിരിക്കുന്ന അമലയെ…………….. മടിയിൽ മുഖം ചേർത്ത് സേതു…..,….. ഉയർന്നു താഴുന്ന ശ്വാസഗതി കണ്ടപ്പോൾ മനസ്സിലായി ആള് കരയുകയാണെന്ന്…………………സേതു കരയുന്നത് കണ്ടിട്ട് കൂടെയുള്ള മൂന്നു ചെറുതുങ്ങളും വലിയ വായിലെ കരയുന്നുണ്ട്……………….സേതുവിനെ ഒന്നാശ്വസിപ്പിക്കാൻ പെടാപ്പാട് പെടേണ്ടി വന്നു………………. ആദ്യമായിട്ടാവും ഭാര്യ ഗർഭിണി ആണെന്നറിയുമ്പോൾ വലിയ വായിൽ കിടന്നു കാറുന്ന ഭർത്താവിനെയും കുട്ടികളെയും കാണുന്നത്……………. പിന്നെ ആരുടേയും മുഖത്തേക്കൊന്നു നോക്കാൻ പോലുമായില്ല സേതുവിന്……………. കളിയാക്കാൻ എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുന്ന അഭി പോലും തിരിച്ചുള്ള യാത്രയിൽ നിശബ്ദനായിരുന്നു……………….. അമലയ്ക്ക് എല്ലാവരുടെയും ഭാവം കണ്ടിട്ട് പൊട്ടിച്ചിരിക്കണമെന്നുണ്ടായിരുന്നു……………. എങ്കിലും കടിച്ചു പിടിച്ചു……………….. അമ്മുട്ടി മാത്രം മടിയിലിരുന്ന് മുഖമൊക്കെ തഴുകുന്നുണ്ടായിരുന്നു……………… ഇടയ്ക്കിടെ ഓരോ ഉമ്മയും……………കണ്ണൻ തന്റെ തോളിൽ ചാരി ഇരുപ്പുണ്ട്…………..

വീട്ടിൽ എത്തിയിട്ടും തനിക്കു മുഖം തരാതെ നടക്കുന്ന സേതുവിനെ കണ്ടപ്പോൾ കുറച്ചൊരു വിഷമം തോന്നി അമലയ്ക്ക്……………. എല്ലാവരും കേൾക്കാൻ കൊതിച്ചിരുന്ന കാര്യം തന്നെയാ കേട്ടതും……….. എന്നിട്ടും എല്ലാവരും  എന്താ ഇങ്ങനെ …………… കുറച്ചു റസ്റ്റ്‌ എടുക്കണമെന്ന് മാത്രമേ ഡോക്ടർ പറഞ്ഞുള്ളു പിന്നെന്താ………………….. തനിക്കരികിൽ വന്നിരുന്ന സേതുവിനെ കണ്ട് മുഖം തിരിച്ചു അമലു…………….. കുറച്ചു നേരം അങ്ങനെ ഇരുന്നിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന സേതുവിന്റെ കയ്യിൽ പിടിച്ചു അടുത്തിരുത്തി ………………..എഴുന്നേറ്റു മുഖം വയറിലേക്ക് അമർത്തിപ്പിടിച്ചു……………………. ചോദിക്കുന്നതിൽ സത്യമില്ലെന്നറിയാം എങ്കിലും എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ എന്റെ സേതൂന്……………….ഇഷ്ടമായില്ലേ………  പറഞ്ഞു മുഴുമിക്കും മുന്നേ സേതു വയറിൽ അമർത്തി ഉമ്മ

വെച്ചു………………. ഒന്നല്ല ഒരുപാട് തവണ………………….

ഞാൻ പേടിച്ചു പോയി അമലു……………….. എനിക്ക് തോന്നിയിരുന്നു ഇങ്ങനൊരു സംശയം……………… പക്ഷേ ഡോക്ടർ നിന്നെ പരിശോധിച്ചു ഇറങ്ങും വരെ ഞങ്ങൾ അനുഭവിച്ച ടെൻഷൻ എത്രയാണ്ന്ന് അറിയുമോ നിനക്ക്…………………… നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊടുത്തു അമലു…………….. നെറ്റിയിൽ ചുണ്ട് ചേർത്തു……………ഞാൻ നിങ്ങളെ ഒക്കെ വിട്ടു എവിടെ പോകാനാ…………. എന്റെ ബോധം മറയുമ്പോളും നിങ്ങൾ നാലാളുടെയും മുഖമായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്………………… ഈയൊരു സന്തോഷവും സ്നേഹവും എനിക്ക് വേണം സേതു…………… ഓരോ ദിവസവും എന്നെ സ്നേഹിച്ചു കൊല്ലുവല്ലേ നിങ്ങൾ…………….. ഇത്രയും സ്നേഹം അനുഭവിക്കാൻ മാത്രം ഭാഗ്യവതിയാണോ ഞാനെന്ന് ചിന്തിക്കാറുണ്ട്………….. ഈ നെഞ്ചിൽ ഇങ്ങനെ എന്നും ചേർന്നിരിക്കാൻ ആയുസ്സ് തരണേന്ന് മാത്രമാ ഇപ്പോഴത്തെ എന്റെ പ്രാർത്ഥന………………

കുറച്ചൊരു മൗനത്തിനു ശേഷം അമല സേതുവിന്റെ മുഖം പിടിച്ചുയർത്തി ചോദിച്ചു……………… സന്തോഷമായോ എന്റെ സേതൂന്……………….

അതൊന്നു പ്രകടിപ്പിക്കാൻ അമലയെ പിടിച്ചു അടുത്തിരുത്തിയതും മൂന്നു പേരും ഓടി അടുത്തേക്ക് വന്നു………………..അമലയ്ക്ക് ചുറ്റും വന്നു നിന്നിട്ട് മുഖത്തേക്കും വയറിലേക്കും നോക്കുന്നുണ്ട്……………….. അമ്മുട്ടി ചൂണ്ടു വിരൽ കവിളിൽ വെച്ചു നിൽപ്പുണ്ട്……………….. നിൽപ്പ് കണ്ടാലേ അറിയാം കുഞ്ഞുമനസ്സിൽ നിറയെ സംശയമാണെന്ന്………………….

ഭക്ഷണം നന്നായി കഴിക്കണമെന്ന് അമ്മ അമലയോട് പറയുന്നത് എപ്പോഴോ  അവളും കേട്ടു……………..അതിനു ശേഷം അവള് കഴിക്കുന്നതിന്റെ ഒരു പങ്കും കൊണ്ട് അമലയ്ക്കരികിൽ ഉണ്ടാകും എപ്പോഴും……….. അമല അത് അമൃതു പോലെ വാങ്ങി കഴിക്കുകയും ചെയ്യും സന്തോഷത്തോടെ  ………….നിറഞ്ഞ സ്നേഹത്തോടെ……………….

പിന്നെ വരാവേ …….

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ente written by Rohini Amy

5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എന്റെ – 36”

Leave a Reply

Don`t copy text!