Skip to content

എന്റെ – 40 (അവസാന ഭാഗം)

ente novel

എല്ലാവരും പിരിയും മുന്നേ കല്യാണം എങ്ങനെ  എവിടെവെച്ചു വേണമെന്ന് കൂടിയിരുന്നു  ആലോചിച്ചു……………….. മക്കൾ രണ്ടാളും സ്വന്തമായതുകൊണ്ട് സേതുവും അഭിയും എല്ലാ കാര്യങ്ങളും  ഉണ്ണിയെ എൽപ്പിച്ചു…………………. അന്തിമമായി എടുത്ത  തീരുമാനങ്ങളും ഉണ്ണിയുടേതായിരുന്നു……………… ഹേമന്ത് ഒന്നിലൂമിടപെടാതെ ഒരു കാഴ്ചക്കാരനെപ്പോലെ മാറി നിന്നു………….. ഒരഭിപ്രായവുമില്ലാതെ…………..പറയേണ്ടത് എന്തെന്ന് പോലുമറിയാതെ..

അമ്മുവും സേതുവും കല്യാണം കഴിച്ച ആ അമ്പലത്തിൽ വെച്ച്……………….. അമ്മുട്ടി എന്റെ കഴുത്തിൽ മാലയിട്ടില്ലേ  അതേ അമ്പലത്തിൽ വെച്ച് മതി   കല്യാണം…………… കണ്ണൻ ആണ് പറഞ്ഞത്……………….. എല്ലാവരും തന്നെ സൂക്ഷിച്ചു  നോക്കുന്നത് കണ്ടപ്പോ ശരിക്കുമൊന്നു ചമ്മി കണ്ണൻ………………. ഇതൊക്കെ എപ്പോൾ സംഭവിച്ചു എന്ന രീതിയിൽ അവളുമാർ എല്ലാം നോക്കുന്നുണ്ട്………………. അമ്മുട്ടി ആണെങ്കിൽ തല ചൊറിഞ്ഞു  ആലോചിക്കുന്നുണ്ട് ……………… ഞാനോ…………. മാലയോ……… എപ്പോ………അപ്പോൾ ഇതെന്റെ രണ്ടാം കെട്ടാണോ…………….

ടാ കള്ളക്കണ്ണാ നീയതിപ്പോഴും ഓർക്കുന്നുണ്ട് അല്ലേ……….. കണ്ണന്റെ വയറിൽ കുത്തി സേതു തലയാട്ടി ചോദിച്ചു……………….. അമ്മുട്ടിയെ നോക്കിയിട്ട്  കണ്ണൻ ഒരു ചേന വരച്ചു കാണിച്ചു………… അമ്മുട്ടിയാണെങ്കിൽ കണ്ണു പലതവണ ചിമ്മിയിട്ട് ശ്വാസം വലിച്ചു വിട്ടു കാണിച്ചു………………… 

അന്ന് അമലു സ്വയം ഉണ്ണിയുടെ  ജോലിയും കൂടി ഏറ്റെടുത്തില്ലേ…………….. പക്ഷേ ഈ കല്യാണത്തിൽ കന്യാദാനം നടത്തേണ്ടത് ഉണ്ണിയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം ……………….അഭി അതു പറയുമ്പോൾ ശ്രീക്കുട്ടി ഉണ്ണിയുടെ അടുത്തേക്ക് ചേർന്നു പോയിരുന്നു താടിയിൽ പിടിച്ചു  പറഞ്ഞു………. എന്റെ കല്യാണവും ഉണ്ണിയച്ഛൻതന്നെ  നടത്തിയാൽ മതിയേ ……കേട്ടോ ………….. ഉണ്ണി തലയാട്ടി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു സമ്മതിച്ചു…………..

അയ്യടാ മോളെ ………… ആദ്യം എന്റെ…………. അതുകഴിഞ്ഞു വാവേടെ ………… അതുകഴിഞ്ഞു മാളൂന്റെ …………….. അതിനു ശേഷം ആലോചിച്ചാൽ മതി നീ നിന്റെ കല്യാണം……………….അതും ഏറ്റവും ഒടുവിൽ…….  നാച്ചി ചാടിയെഴുന്നേറ്റ് പറഞ്ഞു…………….. എല്ലാവരുടെയും കണ്ണു തള്ളിയുള്ള നോട്ടം കണ്ടപ്പോൾ തനിക്കു കുറച്ചു എടുത്തുചാട്ടം കൂടിപ്പോയില്ലേന്ന് നാച്ചിക്കൊരു സംശയം തോന്നി…………….. പതിയെ ചമ്മലോടെ അനുവമ്മേടെ നെഞ്ചിലേക്ക് മുഖം മറച്ചു……………………ചിരിയോടെ അനു മറ്റുള്ളവരുടെ കളിയാക്കലിൽ നിന്നും  അവളെ മുന്താണിയിൽ മറച്ചു പിടിച്ചു നെറുകയിൽ ഒരു ഉമ്മ

കൊടുത്തു……………..

എല്ലാവരുടെയും ചിരിക്കിടയിലും ഹേമന്തിന്റെ നോട്ടം പൊട്ടിച്ചിരിക്കുന്ന  അമലയിലേക്ക് മാത്രമാണെന്ന് സേതു മനസ്സിലാക്കി……………….. വല്ലാത്തൊരു ശ്വാസം മുട്ടലു പോലെ തോന്നി സേതുവിന്……………. അത് കാണുമ്പോൾ മനസ്സു തുറന്നൊന്നു ചിരിക്കാൻ പോലും  തന്നെക്കൊണ്ട് കഴിയുന്നില്ല……………….

ഹേമന്ത് പോകാനിറങ്ങിയപ്പോൾ വാവയെയും കൂടെ വിളിച്ചു വീട്ടിലേക്ക് പോകാൻ ………………… പെട്ടെന്ന് മുഖം മങ്ങിയ വാവ ചുറ്റും നോക്കി………………. കണ്ണനെയാണ്……………… ഏട്ടൻ പറഞ്ഞാൽ മാത്രമേ അച്ഛൻ കേൾക്കൂന്ന് അവൾക്ക് നന്നായറിയാം………….. അവളെ ചേർത്ത് പിടിച്ചു  മാറ്റി നിർത്തി കണ്ണൻ……………… അച്ഛൻ പൊക്കോളൂ……………. ഞാൻ കൊണ്ടുവിട്ടോളാം വാവയെ……………. ഇന്ന് എന്തായാലും അവളെ ഞാൻ വിടില്ല ……………… കണ്ണൻ അവളെ വിടില്ലെന്ന് നന്നായി അറിയാവുന്ന ഗീതു ഒന്നും  മിണ്ടാതെ തന്നെ ആദ്യമേ  കാറിൽ കയറിയിരുന്നിരുന്നു ……………

മറുത്തൊന്നും പറയാതെ തിരിഞ്ഞു നടന്ന  ഹേമന്തിന്റെ കൂടെ   സേതുവും നടന്നു കാറിനരികിൽ വരെ……………. ആദ്യമായിട്ടാണ് ഹേമന്തിനോട് സംസാരിക്കുന്നത്…………. ഹേമന്ത് തിരിച്ചും………….മുഖവുര ഇല്ലാതെ തന്നെ സേതു സംസാരിച്ചു തുടങ്ങി………………

പറയുന്നതിൽ എനിക്ക് വിഷമമൊന്നുമില്ല പക്ഷേ ചെറിയൊരു ബുദ്ധിമുട്ട് ഉണ്ട്…………………. എന്തായാലും നിങ്ങൾ ക്ഷമിക്കുക…………. അമലയോട് സംസാരിക്കാമെന്നുള്ള ഹേമന്തിന്റെ ആഗ്രഹം ഒരിക്കലും നടക്കില്ലടോ ………….. അതിനവൾ  നിന്നു തരില്ല…………….. ഹേമന്ത് അമലുവിനോട് ഒന്നു മിണ്ടാൻ കാത്തു നിൽക്കുന്നത് കണ്ടപ്പോൾ പറഞ്ഞതാണ് ഞാൻ………………..നിങ്ങൾ അവളോട് ചെയ്ത ചതിക്കുള്ള മറുപടിയാണത്……….. നിങ്ങളോട് ക്ഷമിക്കാൻ പറയാൻ എന്നെക്കൊണ്ടാവില്ല………….ഇവിടെ ആരെക്കൊണ്ടുമാവില്ല…………….. കണ്ണൻ പോലും അച്ഛനോട് ക്ഷമിക്കാൻ അമ്മയോട്  പറയാത്തതിന്റെ കാരണം അമലയെന്ന പെണ്ണിനെയും  അവളുടെ അഭിപ്രായങ്ങളെയും   ബഹുമാനിക്കുന്നത് കൊണ്ടാണ്……………..

നിങ്ങളുടെ സ്നേഹം പിടിച്ചു പറ്റാനും നിങ്ങളെ സന്തോഷിപ്പിക്കാനും  കോമാളിയായവൾ……… അങ്ങനെയാണ് അവൾ സ്വയം വിശേഷിപ്പിക്കുന്നത്……….. പത്തു വർഷത്തിനിടയിൽ നിങ്ങളോടൊത്തു  സന്തോഷത്തോടെ ഉള്ള ഒരു സന്ദർഭം പോലുമില്ല അവളുടെ ഓർമ്മയിൽ………….  നിങ്ങളുടെ  കുഞ്ഞിന്റെ അമ്മ എന്ന ചെറിയൊരു പരിഗണന എങ്കിലും കൊടുക്കാമായിരുന്നു അവൾക്ക്………………..

അവൾക്ക് ക്ഷമിക്കാനാവില്ലെടോ തന്നോട്…………… അവഗണനയുടെ വേദന ആർക്കും സഹിക്കാനാവില്ല………. അത് ആണിനും പെണ്ണിനും  തുല്യമാണ്…………. അതിപ്പോൾ നിങ്ങൾക്ക്  തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു ………………

നിങ്ങൾ ഇന്നും കഴിഞ്ഞു പോയ  കാര്യങ്ങളെക്കുറിച്ച് ഓർത്തിരുന്നിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല  ഹേമന്ത് ……………….. ഇന്ന് അമലു എന്റെ ഭാര്യ ആണ്…………… എന്റേത് മാത്രമാണ് ……….. ഇനി ഒരിക്കലും അവൾ നിങ്ങൾക്ക് സ്വന്തമാകില്ല………….. ഒരു നോട്ടം കൊണ്ടുപോലും………… ഒരിക്കലും…………. അമലയെ ഇനി ഒരിക്കൽ കൂടി  നോക്കുക കൂടിയരുതെന്നുമുണ്ടായിരുന്നു സേതുവിന്റെ വാക്കുകളിൽ………………..

ഞാനിപ്പോൾ അമലുവിന്റെ കാര്യം മാത്രം പറയാൻ വന്നതല്ല………………. വാവ കഴിഞ്ഞ ദിവസം എന്നോട്  തുറന്നു സംസാരിച്ചു…………… നിങ്ങളുടെ രണ്ടാളുടെയും വഴക്ക് അവളെ എത്രമാത്രം വിഷമിപ്പിക്കുന്നുവെന്ന് അറിയുവോ……………… നിങ്ങളുടെ ലൈഫിൽ ഇടപെടേണ്ട കാര്യമെനിക്കില്ല……………… പക്ഷേ ആ കുഞ്ഞിന്റെ വിഷമം കണ്ടു ഒന്നും ചെയ്യാതെ മാറിയിരിക്കാനുമാവുന്നില്ല എനിക്ക്…………….. ഒന്നുമല്ലെങ്കിലും അച്ഛന്റെ സ്ഥാനമെനിക്ക് തരുന്നുണ്ട് അവൾ…………………ആ വീട്ടിൽ അവൾ  നിൽക്കാൻ ആഗ്രഹിക്കാത്തതും നിങ്ങളുടെ വഴക്ക് കൊണ്ടാണ്………………. എന്നെയും കൂടി ദത്തെടുത്തു കൂടേ സേതൂന്നാ എന്നോട് ചോദിച്ചത്……………… അച്ഛന്റെയും അമ്മയുടെയും ഒരുമിച്ചുള്ള സ്നേഹം അവൾ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്………. വേറൊരു കണ്ണൻ ആവരുത് അവളുമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട് ……… അവൾക്കു വേണ്ടിയെങ്കിലും പരസ്പരം സ്നേഹിച്ചു  സമാധാനത്തിൽ ജീവിച്ചു കൂടെ രണ്ടാൾക്കും……………. കണ്ണൻ ഉള്ളത് കൊണ്ടു മാത്രമാണ് അവൾ ഇപ്പോളും സന്തോഷത്തോടെ ഇരിക്കുന്നത്…………….. അവൻ അവളെ എപ്പോഴും വിളിക്കാറുമുണ്ട്…………… അന്വേഷിക്കാറുമുണ്ട്………… ശാസിക്കാറുമുണ്ട്………….. ഇവിടെ വരാൻ അവൾ ആഗ്രഹിക്കുന്നത് തന്നെ എനിക്കും അമലയ്ക്കുമൊപ്പം ഇരിക്കാനാണ്…………. നമ്മുടെ സ്വന്തം  കുഞ്ഞാണ്…………അവളും ആഗ്രഹിക്കുന്നുണ്ട് പലതും……………. ഓർക്കുക……………….

ഹേമന്ത് സേതുവിന്റെ മുഖത്തേക്ക് വിഷമത്തോടെ നോക്കി…………… എന്നിട്ട് മനസ്സിലായതുപോലെ തല കുലുക്കി  നിറം മങ്ങിയൊരു  പുഞ്ചിരി കൊടുത്തു കാറിലേക്ക് കയറി …………….. കാറിലിരിക്കുന്ന ബാക്കി മൂന്നാളുടെയും മുഖം കണ്ടാലറിയാം സേതു പറഞ്ഞതെല്ലാം കേട്ടിട്ടുണ്ടെന്ന് ……………….  ആരുമൊന്നും മിണ്ടാതെ നാല് വശത്തേക്കായി നോക്കിയിരുന്നു………….  വാവയ്ക്ക് വേണ്ടി ഇനിയുള്ള ജീവിതം സന്തോഷം അഭിനയിച്ചു കൊണ്ടുപോയെ മതിയാവൂ………….. ഇല്ലെങ്കിൽ അവൾ വീട്ടിൽ നിൽക്കില്ല………. ഇപ്പോഴും മനസ്സിൽ നിന്നും സേതുവിനെ ചേർന്നു ചിരിയോടെ നിൽക്കുന്ന അമലയുടെ മുഖം മറക്കാനാവുന്നില്ല………. സേതു അമലയെ ചേർത്തു പിടിച്ചിട്ടുണ്ടാവും എപ്പോഴും…….. അവർ രണ്ടാളും അകന്നു നിൽക്കുന്നത് കണ്ടത് തന്നെ വളരെ കുറച്ചാണ്……… താനും ആഗ്രഹിച്ചു പോകുന്നുണ്ട് നല്ലൊരു  ലൈഫ്………പക്ഷേ……….. ഒന്നിനുമാവുന്നില്ല………. ജീവിതത്തിനു അന്നുമിന്നും ഒരു മാറ്റവുമില്ല……. അന്ന് മനസ്സിൽ ഗീതുവിനെ പ്രതിഷ്ഠിച്ചു അമലയ്ക്കൊപ്പം ജീവിച്ചു ഇന്ന്   മനസ്സിൽ അമലയും കൂടെയുള്ളത് ഗീതുവും……………കയ്യിലുള്ളതിനേക്കാൾകൂടുതൽ  കൈവിട്ടു പോയതിനാവില്ലേ മനുഷ്യൻ മൂല്യം കൊടുക്കുക……………..

ഇടയ്ക്കിടെ ഹേമന്തിനെ നോക്കുന്ന ഗീതുവിന് മനസ്സിലായി ആളിവിടെ എങ്ങുമല്ലെന്ന്…………. ഇന്ന് അമലയെ കണ്ണുപറിക്കാതെ നോക്കുന്നതെല്ലാം താനും  കണ്ടതാണ്…………….. ഇപ്പോൾ അതൊക്കെ കണ്ടാലും കേട്ടാലും  വിഷമം ഒന്നും തോന്നാറില്ല………… എന്തെങ്കിലും പറഞ്ഞു വഴക്കിട്ടാലും ഹേമന്ത് നിശബ്ദനായി ഇരിക്കുകയാണ് പതിവ്……………….. തനിച്ചിരിക്കാൻ മാത്രമേ അയാൾ ഇപ്പോൾ ആഗ്രഹിക്കുന്നുള്ളു………..തനിക്കൊപ്പം ഹേമന്തിന്റെ   ശരീരം മാത്രമേ ഉള്ളു………… മനസ്സ് ഇപ്പോഴും കണ്ണനെയും അമലയെയും ചുറ്റിപ്പറ്റി തന്നെയാണ്………….. ഇത്രയും നാളായിട്ട് മാറാത്തയാൾ ഇനി മാറുമെന്ന് വിശ്വാസവുമില്ല……………… ഇനിയങ്ങോട്ടുള്ള തന്റെ  ജീവിതം വാവയ്ക്കു വേണ്ടി മാത്രമുള്ളതാണ്……….. അവളെ നല്ലൊരു പെണ്ണായി വളർത്തണം………… ഉറച്ചൊരു തീരുമാനത്തോടെ ഗീതു  സീറ്റിലേക്ക് ചാഞ്ഞു…………

ഹേമന്തിനോട് സംസാരിച്ചു യാത്ര അയയ്ക്കുന്ന  സേതുവിനെ  നോക്കി നിൽക്കുകയായിരുന്നു അമല………………. പിറകിലൂടെ ദേവു വന്നു കെട്ടിപ്പിടിച്ചു……… അമല നോക്കിയിടത്തേക്ക് എത്തി നോക്കിയിട്ട്  ചോദിച്ചു ……………. നിനക്കിപ്പോളും  ക്ഷമിക്കാൻ സാധിച്ചിട്ടില്ലേ അമ്മു അയാളോട്………………. സത്യം പറഞ്ഞാൽ എനിക്ക് പണ്ട് അയാളോടുള്ള ദേഷ്യമെല്ലാം നിന്റെ ഇപ്പോഴുള്ള സന്തോഷം കാണുമ്പോൾ ഇല്ലാതാവുകയാണ് ……………  നിന്നെ ഞങ്ങൾക്ക്  മാത്രം വിട്ടു തന്നതിന് സന്ദർഭം കിട്ടിയിരുന്നെങ്കിൽ ഞാൻ അയാളോട് നന്ദി പറഞ്ഞേനെ………………

അമല ദേവുവിനെ ഒന്നു തുറിച്ചു നോക്കി……………. എന്താടി ഉണ്ടക്കണ്ണീ തുറിച്ചു നോക്കുന്നെ…………….. നിന്റെ മുഖത്ത് നിന്നു കണ്ണെടുത്തിട്ടില്ല അയാൾ പോകും വരെ ……………. ഞാൻ ശ്രദ്ധിച്ചത് മുഴുവൻ അയാളെ ആയിരുന്നു…………….. അയാൾ നിന്നെയും…………………… സേതുവിന്റെ കൂടെ നീ നിൽക്കുമ്പോളെല്ലാം വല്ലാത്തൊരു ഭാവമായിരുന്നു അയാൾക്ക്…………….. തനിക്ക് നഷ്ടപ്പെട്ടത് വിലമതിക്കാനാവാത്തത് തന്നെയാണെന്ന് അയാളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു ……………….

എന്നെക്കൊണ്ട് പൊറുക്കാൻ സാധിക്കും  ദേവു………….ആർക്കുമൊരു ശിക്ഷ കൊടുക്കാൻ ഞാൻ ആരുമല്ല…………….. പക്ഷേ അയാൾക്ക്‌ മുന്നിൽ പോയി നിൽക്കാൻ എന്നെക്കൊണ്ടാവുന്നില്ല……………. അത് ധൈര്യമില്ലാഞ്ഞിട്ടല്ല………….. സഹതാപമല്ല………… സ്നേഹമുണ്ടായിട്ടുമല്ല………………. ചിലപ്പോൾ പൊറുത്തു മുറി കൂടിയതിൽ നിന്നുമെല്ലാം ചോരയൊലിക്കും……………. അതെന്നെ ചുറ്റിപ്പറ്റി നിൽക്കുന്നവരെ വേദനിപ്പിച്ചാലോ………….. ആരോടുമൊരു ദേഷ്യമോ വിദ്വേഷമോ ഇല്ല എനിക്ക്……………. ദേഷ്യം മനസ്സിൽ സൂക്ഷിച്ചു  ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ  പഠിപ്പിച്ചിട്ടുമില്ല ആരുമെന്നെ …………….. ഒന്നുമല്ലെങ്കിലും കണ്ണനെന്ന മകനെ നമുക്ക് കിട്ടിയത് അയാളിലൂടെയല്ലേ……………. അവനെ ഓർക്കുമ്പോൾ അയാളോട് പൊറുക്കാൻ സാധിക്കുന്നുണ്ടെനിക്ക്………… അമ്മയെന്ന നിലയിൽ മാത്രം……………..

അയാൾ എന്നെ വേണ്ടെന്നു വെച്ചത് കൊണ്ട് മാത്രമല്ലേ സേതു എന്റെ ജീവിതത്തിലേക്ക് വന്നത്…………….. ആ സ്നേഹം അനുഭവിച്ചു ജീവിക്കുമ്പോൾ പഴയതൊന്നും മനസ്സിലേക്ക് വരാറേയില്ല……………ആ വീടോ………… കഴിഞ്ഞു പോയ കാലങ്ങളോ………… അയാളോ ഒന്നും………………….

രണ്ടാളും കുറച്ചു നേരം മൗനമായി…

അതൊക്കെ പോട്ടേ……………… ഇന്നലെ കണ്ണൻ സേതുവിനോട് ചോദിക്കുന്നത് കേട്ടു അച്ഛാന്ന് വിളിക്കാത്തതിൽ ദേഷ്യമോ വിഷമമോ  ഉണ്ടോന്ന്………………. അപ്പോൾ നിന്നോടും ചോദിക്കാൻ വെച്ചിരുന്നു ഒരു ചോദ്യം…………….. നിനക്ക് എന്നോട് എപ്പോഴെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ പെണ്ണേ അമ്മുട്ടിയെ തിരിച്ചു തരാത്തതിൽ……………. കുറച്ചു നാളെങ്കിലും നിന്നെയും അഭിയേട്ടനെയും തനിച്ചാക്കിയതിൽ………………

ഒരിക്കലുമില്ല അമ്മൂ……………. അവൾ നിനക്കൊരു ഭാരമാവില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാ നിന്നെ എല്പിച്ചത്……………… നിനക്ക് അവളൊരു ആശ്വാസമാകുമെന്ന് ഉറപ്പുണ്ടായിരുന്നു…………….    പിന്നെ നീയെനിക്കും അഭിയേട്ടനും അന്യയല്ലല്ലോ അമ്മു………………. അവളെ ഞാൻ വളർത്തിയിരുന്നെങ്കിൽ ഇത്രയും നല്ലൊരു മോൾ ആവില്ല അവൾ ……………. സന്തോഷമുണ്ട് പെണ്ണേ  എനിക്ക്…………..

നിന്നോടും അഭിയേട്ടനോടും ഉണ്ണിയേട്ടനോടും തീർത്താൽ തീരാത്ത നന്ദിയുണ്ട് ദേവൂ ………… ചേർത്തു പിടിച്ചു മുറിവുണക്കിയതിനും……………. മരുന്നായി  അമ്മുട്ടിയെയും  സേതുവിനെയും  തന്നതിനും എല്ലാം …………..ഇനിയുമുള്ള കാലങ്ങളിലും എവിടെ നിന്നായാലും സേതുവിനെ തേടിപ്പിടിച്ചു തന്നോണമെനിക്ക്  മര്യാദക്ക്…………………. കേട്ടല്ലോ …………….ദേവു പതിയെ പിന്നിലേക്ക്  മാറി  ……………. തോളിൽ നിന്നു മുഖം എടുത്തു മാറ്റി……………… അമല തിരിയാതെ തന്നെ വീണ്ടും അവളുടെ  കയ്യെടുത്തു വയറിൽ ഒന്നുകൂടി ചുറ്റി പിടിപ്പിച്ചു…………..

അതിനെന്താ തരാലോ…………………. നീ തേടിപ്പിടിച്ചു വന്നില്ലെങ്കിലും ഞാൻ തിരഞ്ഞു പിടിച്ചു വന്നോളാം…………… എനിക്കീ അമലുവിനെ മാത്രം മതി…………… വേറൊരാളെ ചിന്തിക്കാൻ കൂടി സാധിക്കില്ല എനിക്ക് ………………..

തോളിൽ വന്നു മുട്ടിയ മുഖത്ത് പിടിച്ചു നോക്കിയിട്ട്  തിരിഞ്ഞു നോക്കി അമല…………… സേതൂ………. ഇതെപ്പോ വന്നു…………. ഇത്രയും നേരം എന്നോട് സംസാരിച്ചു  നിന്ന ദേവു എന്തിയെ ……………

അവളെന്റെ നിഴൽ കണ്ടപ്പോഴേ പതിയെ  മുങ്ങി ……………ഹ….. പോകാതെ…………….. കുറച്ചു നേരം കൂടി ഇങ്ങനെ നിക്ക് അമ്മു………………എത്ര ദിവസമായി നിന്നെയൊന്നു തനിച്ചു കിട്ടിയിട്ട്………………. ഒന്നുകൂടി ഇറുക്കിപ്പിടിച്ചു സേതു…………….

പ്രായമിത്ര ആയാലും ഈ കോഴിത്തരത്തിനു കുറവൊന്നുമില്ല……….. അമല  ചിരിച്ചു പറഞ്ഞു…………….. തോളിലേക്ക് മുഖം മറയ്ക്കാനൊരുങ്ങിയ സേതുവിന്റെ മുഖം രണ്ടു കയ്യിലുമായി പിടിച്ചു ചോദിച്ചു……………..

ഹേമന്തിനോട് വാവയുടെ കാര്യം  സംസാരിച്ചോ ……………… എന്തു പറഞ്ഞു രണ്ടാളും ……………. അവളിനിയും വിഷമിക്കേണ്ടി വരുവോ സേതൂ …………………. സേതുവിന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു ചോദിച്ചു………………..

വാവയുടെ കാര്യത്തിൽ എനിക്ക് ഉറപ്പ് പറയാനാവില്ല അമ്മു……………. അതിന് അവർ തന്നെ സ്വയം  തീരുമാനിക്കണം……………. അവൾക്ക് നമ്മൾ ഉണ്ടല്ലോ പിന്നെ കണ്ണൻ ഉള്ളിടത്തോളം കാലം അവൾക്ക് വിഷമിക്കേണ്ടി വരില്ല………………. പക്ഷേ വേറൊരു കാര്യത്തിൽ ഞാൻ തീരുമാനം ആക്കിയിട്ടുണ്ട്……………….

എന്ത് കാര്യത്തിൽ…………….. അമല തല ഉയർത്തി ചോദിച്ചു…………….

നിന്റെ കാര്യത്തിൽ…………………

എന്റെ കാര്യത്തിലോ………………. എന്തു തീരുമാനം………….

ഇനിയെന്റെ ഭാര്യയെ നോക്കിയാൽ അടിച്ചു കണ്ണു പൊട്ടിക്കുമെന്ന് പറഞ്ഞു……………….. വെറുതെ സംസാരിക്കാൻ പിന്നാലെ നടക്കേണ്ടന്നും നിനക്കിനി അവളെ ഒരിക്കലും കിട്ടില്ലെന്നും പറഞ്ഞു …………. അവളെന്റെയാണ്…… എന്റെ  മാത്രമാണെന്നും പറഞ്ഞു………………….. സത്യമല്ലേ ഞാൻ പറഞ്ഞത് ……………. സേതു അമലയോട് ചോദിച്ചു…………

ഈ തുസുമ്പ് എന്ന്    തുടങ്ങിയതാ എന്റെ ചേതു…………………. വയസ്സായില്ലേ………….. ഇനിയെങ്കിലും ഒന്നു നിർത്തിക്കൂടെ………………. അയ്യേ…………………. അമലു അമ്മുട്ടി ചോദിക്കും പോലെ മൂക്കത്തു വിരൽ വെച്ചു ചോദിച്ചു………………

നിനക്ക് അങ്ങനെ ഒക്കെ തോന്നും…………. കുശുമ്പ് ആണെന്നൊക്കെ…………..എന്റെ പഴയ കാമുകിയെ പൊടി തട്ടി എടുത്തോണ്ട് വരാഞ്ഞത് ആമിയുടെ തെറ്റ്……………… എങ്കിൽ കാണാമായിരുന്നു ഈ പറഞ്ഞ കുശുമ്പ് എന്ന സാധനം ആർക്കാണ് കൂടുതലെന്നു………………. സൂക്ഷിച്ചു നോക്കിയ അമലുവിന്റെ മുഖം  “ഒന്നുമില്ല   ചുമ്മാ” എന്നു പറഞ്ഞു തിരിച്ചു നെഞ്ചിൽ തന്നെ വെപ്പിച്ചു സേതു………………….. അങ്ങനെ വല്ല വിചാരവും ഉണ്ടെങ്കിൽ ശരിയാക്കികളയും ഞാൻ…………………. പറയുക പോലുമരുത് ഇനി ………….. നെഞ്ചിൽ പല്ലുകൾ ആഴ്ത്തി അമല പറഞ്ഞു………………..

ഇല്ലെന്റെ അമലൂ…………… ഒരിക്കലുമില്ല………………പല്ലിറങ്ങിയിടം തിരുമ്മി കൊടുക്കുന്ന അമലയുടെ കയ്യെടുത്തു നെഞ്ചിൽ ചേർത്ത് വെച്ചു പറഞ്ഞു………………….. ഈ ജീവൻ പോകും വരെ നീ മാത്രം മതി…………….. ഈ ജന്മത്തിൽ തന്നെ നിന്റെ കൂടെ  ജീവിച്ചു കൊതി തീർക്കണം എനിക്ക്…………….ഹേമന്തിന്റെ പ്രാർത്ഥന കേട്ട് ദൈവം  ചിലപ്പോൾ അടുത്ത ജന്മം നിന്നെ അയാൾക്ക് കൊടുത്താലോ……………….. പറയാൻ പറ്റില്ല…………….ചിലപ്പോഴൊക്കെ രക്ഷസനും മനുഷ്യനും ഒരേ നീതി നടപ്പാക്കുന്ന ആളാണ്…………………….. വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്……………..

അപ്പോൾ എന്റെ പ്രാർത്ഥനയ്ക്ക് ഒരു വിലയുമില്ലേ സേതുവേ ………………. ഇനിയൊരു ജന്മം കൂടി എനിക്ക് വേണമെന്നില്ല …………… സേതുവിന്റെ അമലു  തന്നെയായി ഈ ജീവൻ പോയാൽ മതി…………. സേതുവിനെ മുറുക്കി കെട്ടിപ്പിടിച്ചു അമലു………………. അമലുവിന്റെ മുഖം കൈകളിലെടുത്തു നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി സേതു…………….  ആദ്യമായി തനിക്ക്  സ്വന്തമായ പഴയ   അമലുവിനെ കാണാൻ കഴിഞ്ഞു അവിടെ……………….. കുറച്ചൊരു ഭയവും അതിലേറെ സ്നേഹവും ഒളിപ്പിച്ചു വെച്ചു നെഞ്ചിൽ പറ്റിച്ചേർന്ന എന്റെ അമ്മു……………..എന്തിനും കൂടെ ഉണ്ടെന്ന് കൊടുത്ത ഉറപ്പ് ഉറക്കത്തിൽ കൂടെ മാറ്റിയിട്ടില്ല താൻ …………………. തന്റെയും മക്കളുടെയും ചുറ്റും അമലയും അവളുടെ  പ്രാർത്ഥനയും  ഉള്ളിടത്തോളം കാലം ഒന്നിനെയും കുറിച്ചോർത്തു ഒരു പേടിയുമില്ല തനിക്ക്…………………… നിറഞ്ഞ സ്നേഹത്തോടെ അതിലേറെ അമലു എന്ന അഭിമാനമുള്ള പെണ്ണിനെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുണ്ടമർത്തി……………….. അമലുവിന്റെ കണ്ണിലെ നാണം കണ്ടപ്പോൾ സേതുവിന്റെ മനസ്സിൽ ആ പഴയ കുസൃതിക്കാരൻ എത്തി……………….. രണ്ടു കവിളിലും അമർത്തി ഉമ്മ

വെച്ചു ചേർത്തു പിടിച്ചു  ഒരു മെയ്യായി ഒട്ടി നിന്നു ……………… എത്ര നേരം അങ്ങനെ അകന്നു മാറാൻ കഴിയാതെ  നിന്നുവെന്നറിയില്ല………………..

ചേതൂ നാനും തൂടി………………….തൈയ്യമേ എതയില്ലല്ലോ ഈതെ ……………. കൈകൊണ്ടു രണ്ടാളെയും വകഞ്ഞു മാറ്റി  അമ്മുട്ടി ഇടയിലേക്ക് നുഴഞ്ഞു കയറി രണ്ടാൾക്കും നടുക്കായി നിന്നു………………….രണ്ടാളെയും നോക്കി വളിച്ച ഒരു ചിരി ചിരിച്ചു……………….

ഈശ്വരാ……….ഇത്രയും കാലമായിട്ടും  ഈയൊരു സ്വഭാവം മാത്രം മാറിയില്ലല്ലോ എന്റെ അമ്മുട്ടാ നിന്റെ ………………..ഈ നുഴഞ്ഞു കയറ്റം……………

അത് മാറില്ല എന്റെ ചേതുവേ……………… നിങ്ങൾ ഇങ്ങനെ സ്‌നേഹിക്കുമ്പോൾ അറിയാതെ അതിൽ എനിക്കും കൂടണമെന്ന് തോന്നും……………  ഞാനില്ലാതെ നിങ്ങൾ രണ്ടാളും അങ്ങനെ  സ്നേഹിക്കണ്ട……………… അതൊരു ചികിത്സയില്ലാത്ത  അസുഖമാണ്  ചേതുവേ…………….. സേതുവിന്റെ കവിളിൽ പിടിച്ചു വലിച്ചു അമ്മുട്ടി പറഞ്ഞു ………………..

നീയില്ലാതെ ഞങ്ങൾക്കൊരു പൂർണ്ണതയുണ്ടോ ചക്കരേ………………. ഞങ്ങൾക്ക് അരികിലേക്ക്  വന്നു ചേർന്ന സ്വത്ത്‌ തന്നെ  അല്ലേ നീ………………..

അത് കേട്ടതും സേതുവിനെയും അമ്മുമ്മയെയും ചേർത്തു പിടിച്ചു പഴയതിലും  കൊഞ്ചലോടെ അമ്മുട്ടി നടുക്ക്  നിന്നു കുറുകി………………….

ഞങ്ങളും കൂടി……………. കണ്ണനും പീക്കിരികളും കൂടെ ചേർന്നു……………….

ശ്ശോ…….. ഒന്നു കെട്ടിപ്പിടിച്ചു സ്നേഹിക്കാനും  ഒന്ന്  സമ്മതിക്കില്ലല്ലോ…………… നാശങ്ങൾ അല്ലേ ചേതു……………….. അമ്മുട്ടി രണ്ടാളും കേൾക്കാൻ പാകത്തിൽ പറഞ്ഞു………………. സേതു ചിരിയോടെ തലയാട്ടി കാണിച്ചു ………………സേതുവിന്റെ ചിരി കണ്ടപ്പോൾ അമ്മുട്ടി കള്ളചിരിയോടെ സേതുവിന്റെ വയറിന്നിട്ട് ഒരിടി കൊടുത്തു……………… കള്ളചേതു ഞാൻ വന്നപ്പോളും ഇതാണോ മനസ്സിൽ വിചാരിച്ചത്…………… സേതു അല്ലെന്ന് തലയാട്ടി കാണിച്ചു പൊട്ടിച്ചിരിച്ചു അമ്മുട്ടിയെയും എല്ലാവരെയും ചേർത്തു പിടിച്ചു………………

എല്ലാവരും ചേർന്ന് നിൽക്കുമ്പോൾ കിട്ടിയ ഗ്യാപ്പിൽ അമ്മുട്ടിയുടെ കവിളിൽ കണ്ണനും കൊടുത്തു ആരുമറിയാതെ ഒരുമ്മ…………….. പൊത്തിപ്പിടിച്ച കവിളുമായി അമ്മുട്ടി പതിയെ അമ്മുമ്മയുടെ തോളിലേക്ക് ചാഞ്ഞു……………

എല്ലാം കാണുന്നവൻ ഒരാളിവിടെ ഉണ്ട് മകനേ കണ്ണാ……………….. കളിയാക്കാൻ സേതു മറന്നില്ല…………..

ചേതു ആവാൻ കഴിഞ്ഞില്ലെങ്കിലും  ചേതു ജൂനിയർ  ആവാൻ സാധിക്കുമോന്നു ഞാനും നോക്കട്ടേ എന്റെ ചേതുവേ………………….. കണ്ണന്റെ വർത്തമാനം കേട്ട് എല്ലാവരും പൊട്ടിചിരിച്ചു…………..

ഇതെന്താ ഇവിടെ കൂട്ടക്കെട്ടിപ്പിടുത്തവോ……………അവിടേക്ക് വന്ന  അഭിയും ദേവുവും ജനക്കൂട്ടം കണ്ട് ആകെ  ഞെട്ടി നിൽക്കുവാണ്………………. നമ്മളെ കെട്ടിപ്പിടിക്കാൻ നമ്മൾ മാത്രമേയുള്ളൂ ദേവൂ…………… വാ………… മുറുക്കി പിടിച്ചോ…………. ദേവുവിന്റെ കയ്യെടുത്തു തന്റെ തോളിലേക്ക്  വെച്ചു  അഭി പറഞ്ഞു………………….

ഹോ… ഈ മനുഷ്യൻ………….എന്റെ അഭിയേട്ടാ…………… ഇങ്ങനെ നിലവാരമില്ലാത്ത കോമഡി അടിക്കാൻ  ഒരു നാണവുമില്ലല്ലോ ഇന്നും …………. സമ്മതിച്ചു തന്നിരിക്കുന്നു…………..

ഒന്നുമല്ലെങ്കിലും നിനക്ക് പൊള്ളിപ്പിടയാൻ സ്റ്റെയർ ഉണ്ടാക്കിയവനല്ലെടീ ഞാൻ……….. നന്ദി വേണം നന്ദി………………

ഉവ്വ…………. സ്റ്റെയറിൽ നിന്നു വീഴാൻ പോയപ്പോൾ ടൈമിംഗ് തെറ്റി നിങ്ങൾ പിടിക്കാതെ നടും തല്ലി  വീണതിന്റെ വേദന ഇന്നും മാറിയിട്ടില്ല…………..  നടുവിൽ കയ്യമർത്തി ദേവു പറഞ്ഞു……………..അഭി വാ പൊത്തി ചിരിച്ചു പോയി……..

കിണിക്കല്ലേ അഭിയേട്ടാ………….. അമ്മുവിനല്ലാതെ ഈ വീട്ടിൽ വേറൊരാൾക്കും അറിയില്ല അത്………കളിയാക്കി കൊല്ലും എല്ലാം കൂടെ……………. ചിരിയോടെ അമലുവിനെ നോക്കി…………….കണ്ണു തട്ടാതിരിക്കട്ടെ എന്റെ അമ്മുനും അവളുടെ  സേതുവേട്ടനും മക്കൾക്കും …………. ഇങ്ങനെ തന്നെ നിറഞ്ഞ സന്തോഷത്തിൽ ജീവിക്കട്ടെ…………..എന്നും……………  നിറഞ്ഞ കണ്ണുകൾ കൊണ്ട് അവരെ നോക്കി പ്രാർത്ഥിക്കുന്ന ദേവുവിനെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു അഭിയും അതു തന്നെ ആഗ്രഹിച്ചു…………………..അതേ പ്രാർത്ഥനയോടെ പിന്നിൽ  ഉണ്ണിയുടെ നെഞ്ചിൽ ചാരി അനുവും കണ്ണടച്ച് നിന്നു……

അവസാനിച്ചു

ഹേമന്തിനും അച്ഛനുമമ്മയ്ക്കും കിട്ടിയ ശിക്ഷ കുറഞ്ഞു പോയെന്ന് എനിക്ക് തോന്നുന്നില്ല………….. ഇനിയുള്ള കാലം നീറി ജീവിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ ശിക്ഷ……….. പഴയത് ഒന്നും മറന്നു ജീവിക്കാനാവില്ല  അയാൾക്ക്… കണ്ണനും വാവയും  ഉള്ളപ്പോൾ…………

ജൂനിയർ അമ്മുട്ടിയുടെ കുരുത്തക്കേട് എഴുതാനുള്ള ബാല്യം എനിക്കില്ല………….

പുതിയൊരു അഭിയോ സേതുവോ ആയിതീരട്ടെ കണ്ണനും……………

ഉണ്ണിയേട്ടനും കുഞ്ഞേച്ചിയും ആഗ്രഹിച്ചത് ഒരു കുഞ്ഞിനെയാണ്…………. ആ വീട് മുഴുവൻ മക്കളെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥ ആക്കി ദൈവം അവരെയും അനുഗ്രഹിച്ചിട്ടുണ്ട്……………

                     

സപ്പോർട്ട് ചെയ്ത് വഷളാക്കിയ എല്ലാവർക്കും താങ്കു പുതിയൊരു കഥയുമായി പതിയെ വരാം………….. ഒരുപാട് സ്നേഹത്തോടെ സ്വന്തം ആമി

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ente written by Rohini Amy

4.7/5 - (25 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എന്റെ – 40 (അവസാന ഭാഗം)”

Leave a Reply

Don`t copy text!