Skip to content

എന്റെ – 12

ente novel

ഒരു മിനിറ്റ് ഓട്ടോയോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് കണ്ണനെയും കൂട്ടി അകത്തേക്ക് നടന്നു………………ആരെയും കാണാനില്ല………….  അതുകൊണ്ടു തന്നെ ബെൽ അടിച്ചു……………. ആരെങ്കിലും വരും മുന്നേ തന്നെ കണ്ണനുള്ള ഉമ്മയെല്ലാം കൊടുത്തു…………….. സ്കൂളിൽ വെച്ചു കാണാമെന്നു പറഞ്ഞു………….. ഡോർ തുറക്കാൻ വേണ്ടി വെയിറ്റ് ചെയ്തു……………. ആരെയും ഫേസ് ചെയ്യാൻ തയ്യാറായിട്ട്……….. കുറഞ്ഞ സമയം കൊണ്ട് കണ്ണുകൾ ചുറ്റും ഓടി നടന്നു…………. വർഷങ്ങളോളം കയറിയിറങ്ങിയ വീട്……………….. ഇവിടം വിട്ട് ഇറങ്ങിയപ്പോഴോ ഇപ്പോൾ കയറി വന്നപ്പോഴോ യാതൊരു വികാരവും തോന്നുന്നില്ല………………. സ്വന്തം എന്ന് ഇതു വരെ തോന്നിയിട്ടുമില്ല …………

ഡോർ തുറന്നത് അമ്മയായിരുന്നു………….. അമലയെ കണ്ടപ്പോൾ ഒന്ന് പരിഭ്രമിച്ചു……………. അടിമുടി അവളെയൊന്ന്  നോക്കി………….  കണ്ണനെ അകത്തേക്ക് വിട്ടിട്ട് അമല അമ്മയെ കണ്ട ഭാവം നടിക്കാതെ  പുറത്തേക്ക് നടന്നു പോയി……………. ഓട്ടോയിൽ കയറിയിട്ട്  പോകാമെന്നു പറഞ്ഞു…………

ബെൽ അടിക്കുന്ന ശബ്ദം കേട്ടിട്ട് ഇറങ്ങി വന്നതായിരുന്നു ഹേമന്തും…………….  അമ്മയ്ക്ക് പിറകിൽ പോയി വെളിയിലേക്ക് നോക്കി……………… ഒരു മിന്നായം പോലെ അമലയെ കണ്ടു…………..ഒന്നും മിണ്ടാതെ നടന്നു പോകുന്ന കണ്ണനെ നോക്കി…………….

അമ്മയെന്താ അമലയെ അകത്തേക്ക് വിളിച്ചില്ലേ…………….അമ്മ  വല്ലതും പറഞ്ഞോ………… എന്താ പെട്ടെന്ന് പോയത്………………

അവൾ നാണവും മാനവും ഉള്ള ഒരു പെണ്ണായതുകൊണ്ട്…………………കുറച്ചേറെ ചോദ്യങ്ങൾ ചോദിച്ച ഹേമന്തിനെ ഒന്നു സൂക്ഷിച്ചു നോക്കി പറഞ്ഞു …………….  ഹേമന്തിന്റെ ചോദ്യങ്ങൾക്ക് ആ ഒരുത്തരം തന്നെ ധാരാളമായിരുന്നു………………. വേറൊന്നും പറയാതെ അകത്തേക്ക് പോകുന്ന അമ്മയെ നോക്കി നിന്നു ഹേമന്ത്…………..

സ്കൂളിൽ ചെന്നപ്പോൾ തോമസ് സാർ ഒരു സന്തോഷ വാർത്ത വെച്ചിട്ടുണ്ടായിരുന്നു………….  വീടിന് അടുത്തല്ലെങ്കിലും അവിടെ അടുത്ത  സ്കൂളിൽ ഒരു വേക്കൻസി ഉള്ള  കാര്യം………………  തോമസ് സാർ പറഞ്ഞു വെച്ചിട്ടുണ്ടത്രേ…………. കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും കണ്ണനെക്കുറിച്ച് ഓർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി………………….. ഒന്ന് താനുമായി അടുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു…………… അവനിത് അറിയുമ്പോൾ വിഷമിക്കും…………… ആദ്യം ഉണ്ണിയേട്ടനെ വിളിച്ചു പറഞ്ഞു…………….  അവിടെ എല്ലാവരും സന്തോഷത്തിലാണ്………… പ്രത്യേകിച്ച് അമ്മയും കുഞ്ഞേച്ചിയും……………

ഹേമന്തിന് കൂടെ കൂടിയതിനു ശേഷം ഈ സ്കൂളിൽ ആയിരുന്നു…………… സ്വന്തം കഴിവിൽ കിട്ടിയ ജോലി………….. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ഇത്രയും വർഷം ……………. കൂടെയുള്ളവർ പലരും പോയി വന്നെങ്കിലും ഈ സ്കൂളുമായി വല്ലാത്തൊരു അടുപ്പം ആണുള്ളത്…………. പോകണമല്ലോ എന്നോർത്തപ്പോൾ അമലയ്ക്ക് വിഷമം തോന്നി………………….

ഇന്റർവെൽ സമയത്തു കണ്ണൻ സ്റ്റാഫ്‌ റൂമിലേക്ക് ഓടിയെത്തി………………… അമലുവിന്റെ മടിയിൽ കയറിയിരുന്നു…………….  ക്ലാസ്സിലെ കാര്യങ്ങൾ വാ തോരാതെ പറയുന്നുണ്ട്………………. കുറച്ചൊരു ഇടവേള കിട്ടിയപ്പോൾ അമല കാര്യം പറഞ്ഞു………………  അപ്പോഴേക്കും ബെല്ലുമടിച്ചു……………….  ഒന്നും മിണ്ടാതെ തലയും കുനിച്ചു പിടിച്ചു പോകുന്ന കണ്ണനെ കണ്ടപ്പോൾ മനസ്സൊന്നു പതറി ……………..

വൈകുന്നേരം അവൻ സ്കൂൾ ബസ്സിൽ കയറും മുന്നേ അമല ഓടിവന്നു തോളിൽ കൂടി കയ്യിട്ടു ചേർത്ത് നിർത്തി………………… പിണക്കമാണോ കണ്ണാ അമ്മയോട്…………….

കുനിച്ചു പിടിച്ചിരുന്ന അവന്റെ താടി ഉയർത്തി അമല ചോദിച്ചു…………..

അമ്മ പോയാൽ പിന്നെ ഞാൻ എങ്ങനെ എന്നും കാണും……………….. എനിക്ക് വീണ്ടും മിസ്സ്‌ ചെയ്യില്ലേ………………

അമ്മ ഇടയ്ക്കിടെ കാണാൻ വരുമല്ലോ………….  മിസ്സ്‌ ചെയ്യുമ്പോൾ ഒരു ഫോൺ കാൾ മതി………… ഓടി എത്തില്ലേ ഞാൻ………………….

എപ്പോഴും മിസ്സ്‌ ചെയ്താലോ……………. അപ്പൊഴെന്താ ഞാൻ ചെയ്യുക……………..

കണ്ണന്റെ ആ ചോദ്യത്തിന് അമലയുടെ കയ്യിൽ ഉത്തരമില്ലായിരുന്നു………………

മോന് അമ്മയുടെ കൂടെ വരുമോ എന്ന് ചോദിക്കാൻ നാവ് പലതവണ പൊങ്ങിയതാണ്……………….. പിന്നെ വേണ്ടാന്ന് വെച്ചു……………………. പിന്നെയുള്ള ദിവസങ്ങളിൽ കണ്ണന്റെ ഉന്മേഷമൊക്കെ എവിടെയോ പോയി………………… അമല ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് മിണ്ടാതിരുന്നു പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി…………

പിറ്റേ ആഴ്ച ഉണ്ണിയേട്ടൻ വന്നു………………. കണ്ണനെയോർത്തുള്ള വിഷമം പറഞ്ഞപ്പോൾ ഒന്നും പറയാതെ പോകുകയാണുണ്ടായത്………… എന്റെ ടെൻഷൻ കേട്ടു കേട്ടു ഉണ്ണിയേട്ടനും മടുത്തിട്ടുണ്ടാവുമെന്ന് അമല വിചാരിച്ചു ………….

പക്ഷേ ഉണ്ണി നേരെ പോയത് കണ്ണന്റെ അടുത്തേക്കാണ്…………….. ഉണ്ണിയെ കണ്ടതും അവനോടി വന്ന് കെട്ടിപ്പിടിച്ചു…………….  അനുവമ്മയുടെ കാര്യം തിരക്കി………………… അമ്മ പോകുവാണെന്ന് പറഞ്ഞപ്പോൾ അത്രയും നേരമുണ്ടായിരുന്ന മുഖത്തെ സന്തോഷം മായുന്നത് കണ്ടു……………. അവന്റെ തോളിലൂടെ കയ്യിട്ട് ഒഴിഞ്ഞ ഒരു ബെഞ്ചിൽ ഇരുന്നു……………

എന്തിനാണ് കണ്ണൻ ഇങ്ങനെ വിഷമിക്കുന്നത്……………. മോന് അമ്മയുടെ കൂടെ പോണോ ……………  അതാണോ മോന് സന്തോഷം തരിക ……………….

അമ്മയുടെ കൂടെ വന്നാൽ ഞാൻ എങ്ങനെ പഠിക്കും……………. അപ്പോൾ ഈ സ്കൂൾ വിട്ടു പോകണ്ടേ ഞാൻ…………… അവന്റെ കുഞ്ഞു സംശയം ഉണ്ണിയോട് ചോദിച്ചു…………….

എന്നും ഈ കൂട്ടുകാർ തന്നെ ഉണ്ടാവുമോ………. ഇല്ലല്ലോ…………… അവർക്കു പോകേണ്ടി വന്നാൽ അവരും  പോകില്ലേ……………. തുടക്കത്തിൽ വന്നപ്പോൾ നിനക്കിതും പുതിയ സ്കൂൾ അല്ലായിരുന്നോ……… പിന്നീടല്ലേ കൂട്ടുകാരെ കിട്ടിയത്…………….. ഇപ്പോൾ കണ്ണന് സ്വയം തീരുമാനം എടുക്കാനുള്ള ബുദ്ധി ഒക്കെ ഉണ്ട്……………. ആരുടെ കൂടെ നിൽക്കണമെന്നത് മോന്റെ തീരുമാനം അനുസരിച്ചിരിക്കും…………………. നമ്മുടെ സന്തോഷം മായരുതെന്ന് മാത്രം…………..

അമലയ്ക്ക് കണ്ണനോട് കൂടെ വരാൻ പറയണമെന്നുണ്ട് ………………ഇനി മോനല്ലേ ഉളളൂ അവൾക്ക് സ്വന്തമെന്ന് പറയാൻ ………………പക്ഷേ എന്നും അവൾ നിന്റെ ഇഷ്ടങ്ങൾക്കാണ് പ്രയോരിറ്റി കൊടുക്കുന്നത്  …………….ഈ കാര്യത്തിലും അങ്ങനെ തന്നെ ……………..അതുകൊണ്ട് അവളെ വിഷമിപ്പിക്കാത്ത രീതിയിൽ ഉള്ള തീരുമാനം വേണം മോനും   എടുക്കാൻ …………………ഒരുപാട് വിഷമിച്ചതല്ലേ നമ്മുടെ അമലു ……….. കണ്ണന് അങ്കിൾ പറയുന്നത് മനസ്സിലാവുന്നുണ്ടല്ലോ അല്ലേ ………………

ഉണ്ടെന്നവൻ തലയാട്ടി ………………കുറച്ചു നേരം കൂടി രണ്ടാളും മിണ്ടിയിട്ട് കണ്ണനെ ക്ലാസ്സിൽ കയറ്റി വിട്ടു ……………ഉണ്ണി സ്റ്റാഫ്‌ റൂമിലേക്ക് പോയി …………………

ഹേമന്ത് വീട്ടിൽ വന്നു കയറിയപ്പോഴേ ഗീതു പറഞ്ഞു ……………കണ്ണൻ സ്കൂളിൽ നിന്നും വന്നപാടേ റൂമിൽ ഇരിക്കുകയാണ് ………….. ഒന്നും കഴിക്കാൻ കൂടെ വന്നില്ലെന്നു ………….. ഓഫീസിൽ നിന്നും വരുമ്പോഴേ ഇങ്ങനെയുള്ള പരാതികൾ ഒക്കെ മനസ്സ് മടുപ്പിക്കുന്നതാണ് …………………പക്ഷേ കേൾക്കാതെയിരിക്കാൻ നിവൃത്തിയുമില്ല ……………… കേട്ടില്ലെങ്കിൽ ഗീതു മുഖം വീർപ്പിക്കും ………………..പിന്നെ മിണ്ടാതെ ഇരുന്ന് …………..ഭക്ഷണം കഴിക്കാതെ ………….പിണങ്ങി കിടന്ന് …………… അങ്ങനെ നീണ്ടു പോകും കലാപരിപാടികൾ ………………

അമ്മയുടെ അടുത്ത് കുറച്ചു നേരമിരിക്കാമെന്നു വെച്ചാൽ അമ്മയും തുടങ്ങും ഗീതുവധം ……………..രണ്ടു പേരും കണക്കാണ് ………………. തന്റെ പേരിലാണ് പിടിവലി ……………… മകന്റെ കാര്യങ്ങൾ പൂർണ്ണമായും അമ്മയുടെ അധികാരം ആണെന്നാണ് അമ്മ കരുതി വെച്ചിരിക്കുന്നത് ……………… ഗീതുവിന് സ്വന്തം ഭർത്താവ് എപ്പോളും തന്റെ അടുത്തുണ്ടാവണം ……………….. കിട്ടുന്നത്  കുറച്ചു സമയം ആണെങ്കിൽ കൂടി അത് മുഴുവൻ തന്റെ കൂടെ വേണം ………………… ആദ്യമൊക്കെ അമ്മയ്‌ക്കൊപ്പവും ഗീതുവിനൊപ്പവും ഇരിക്കുമ്പോൾ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല ………………. പിന്നീട് രണ്ടാളുടെയും സ്വഭാവവും മാറി………….. രീതികളും മാറി ………………സമാധാനം നഷ്ടപ്പെട്ടിട്ട് കുറച്ചായി …………………..

ഇതിനിടയിൽ കണ്ണനോട്‌  ഒന്നു നേരെ ചൊവ്വേ സംസാരിക്കാൻ കൂടി സമയം കണ്ടെത്താൻ ആവുന്നില്ല …………………. അവനും ഇപ്പോൾ ഒന്നിനും ശല്യം ചെയ്യാൻ വരാറുമില്ല ………………. ചിലപ്പോൾ ഒക്കെ രണ്ടും മൂന്നും ദിവസങ്ങൾ അവനരികിൽ പോകാതെ ഇരുന്നിട്ടുണ്ട് …………. കിട്ടുന്ന കുറച്ചു സമയം ഗീതുവിന് കൊടുത്തു …………………

അമല ഉണ്ടായിരുന്നപ്പോൾ ആർക്കുമൊരു പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല ………………. ഇടയ്ക്കിടെ വീട്ടിൽ ഉയരുന്ന അമ്മയുടെ ശബ്ദം തന്റെ മൗനം കൊണ്ട് ഇല്ലാതാക്കിയിരുന്നു അമല ……………. കണ്ണനും അമ്മയ്ക്കും അച്ഛനും വീതിച്ചു കൊടുക്കാൻ തന്റെ കയ്യിൽ സമയം ധാരാളമായിരുന്നു …………….. ഇന്നോ ………….

സ്നേഹിച്ചു നടക്കുമ്പോഴുള്ള സുഖവും സന്തോഷവും ജീവിതത്തിലേക്ക് കടന്നു കഴിയുമ്പോൾ അതിൽ  ഇല്ലെന്ന് ഹേമന്തിന് ശരിക്കും മനസ്സിലായി ………………. അല്ലെങ്കിൽ ഒരേപോലെ വിട്ടുകൊടുക്കാനുള്ള മനസ്സുണ്ടാവണം വീട്ടിൽ എല്ലാവർക്കും ……………..അല്ലെങ്കിൽ വീട്ടിൽ ഒരാൾക്കെങ്കിലും വേണമത് …………… അമലയ്ക്ക് ഉണ്ടായിരുന്നത് പോലെ …………

കണ്ണന്റെ മുറിയിലേക്ക് ചെന്നപ്പോൾ യൂണിഫോം പോലും മാറാതെ കിടക്കുകയായിരുന്നു അവൻ ………………..അവന്റെ അടുത്ത് പോയിരുന്നു മുടിയിൽ തലോടി ……………….

എന്താടാ കണ്ണാ …………….എന്തുപറ്റി ……………. ഒന്നും കഴിച്ചില്ലെന്ന് ഗീതു പറഞ്ഞു …………..വാ ഇന്ന് നമുക്ക് ഒരുമിച്ച് കഴിക്കാം ………..കണ്ണന്റെ കയ്യിൽ പിടിച്ചു വലിച്ചു ……………

വേണ്ട അച്ഛാ ………….എനിക്ക് വിശക്കുന്നില്ല …………….

എന്താ മോന്റെ പ്രശ്നം …………..സ്കൂളിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടായോ ………… അല്ലെങ്കിൽ അമ്മ എന്തെങ്കിലും പറഞ്ഞോ ………………

അമ്മ പോകുവാ അച്ഛാ നാട്ടിലേക്ക് …………… ഇനി ഇങ്ങോട്ട് വരില്ലെന്ന് …………..കണ്ണൻ മുഖം കുനിച്ചു പറഞ്ഞു …………….

അതെന്താ …………ജോബ് വേണ്ടെന്നു വെച്ചോ …………….മോനോട് എന്താ പറഞ്ഞത് …………….ഹേമന്ത് കുറച്ചൊരു ആധിയോടെ ചോദിച്ചു ……………..

വേണ്ടെന്നു വെച്ചില്ല ………….അമ്മ വീടിന്റെ അടുത്തുള്ള സ്കൂളിലേക്ക് പോവാണ് ………………അമ്മമ്മയ്ക്ക് അരികിൽ …………….

അതിനു കണ്ണൻ എന്തിനാ വിഷമിക്കുന്നത് …………അതിനാണോ ഭക്ഷണം പോലും കഴിക്കാതെ ഇങ്ങനെ ……………….. ഇടയ്ക്ക് അച്ഛൻ കൊണ്ടുപോകാമല്ലോ കാണണമെന്ന് തോന്നിയാൽ …………….. ഹേമന്ത് കണ്ണനെ പിടിച്ചു ചേർത്തിരുത്തി ………….

എനിക്ക് അമ്മയുടെ കൂടെ നിന്നാൽ മതി അച്ഛാ …………….ഞാനും പൊക്കോട്ടെ കൂടെ ………….എനിക്ക് അമ്മയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു …………….ഉറക്കം പോലും വരുന്നില്ല  ………..ഞാൻ അല്ലേ ഉളളൂ ഇനി അമ്മയ്ക്ക് ……………. തനിച്ച് ആയാൽ അമ്മയ്ക്ക് വിഷമം വരില്ലേ ………………..

ഹേമന്ത് കണ്ണനെ പിടിച്ചിരുന്ന കൈകൾ അയച്ചു …………….കേട്ടത് വിശ്വസിക്കാൻ സാധിക്കാതെ അവനെ നോക്കിയിരുന്നു …………… അമലയെ തനിച്ചാക്കിയത് താനാണ് ……………… അതിനുള്ള പരിഹാരം തേടുകയാണ് കണ്ണൻ ……………. കണ്ണൻ പോകുകാന്നു പറഞ്ഞാൽ തനിക്കത് സഹിക്കാൻ കഴിയില്ല …………………എങ്ങനെയും പിടിച്ചു നിർത്തിയെ പറ്റു ……………. അമലയെ കാണണമെങ്കിൽ പോയി കണ്ടോട്ടെ …………… കുറച്ചു ദിവസം കൂടെ നിന്നോട്ടെ …………

പക്ഷേ …………ഇത് വേണ്ട …………….. വിഷയം മാറ്റാൻ വേണ്ടി ഹേമന്ത് പറഞ്ഞു ……………………

കണ്ണന് പുതിയ മൊബൈൽ വേണമെന്ന് പറഞ്ഞില്ലേ …………….നമുക്ക് നാളെത്തന്നെ പോയത് വാങ്ങിയാലോ ……………. സ്കൂളിൽ നിന്നും വരുമ്പോഴേക്കും അച്ഛൻ വരാം …………. നമുക്കൊരുമിച്ചു പോയി വാങ്ങാം …………. പിന്നെ ചെറിയൊരു ഷോപ്പിങ്ങും ……………

കയ്യിലിരുന്ന മൊബൈൽ  ഹേമന്തിന്റെ മടിയിലേക്ക് വെച്ചു കണ്ണൻ പറഞ്ഞു …………… എനിക്ക് മൊബൈൽ വേണ്ട അച്ഛാ ……………. മൊബൈലിൽ ഗെയിം കളിച്ചത് കൊണ്ടാ അമ്മയെ ഞാൻ ശ്രദ്ധിക്കാഞ്ഞത് …………… എനിക്ക് മൊബൈൽ വേണ്ട …………… അമ്മ മതി ………………

കണ്ണന്റെ തീരുമാനം ഉറച്ചതാണെന്ന് ഹേമന്തിന് മനസ്സിലായി ……………ഇനി പിടിച്ചു നിർത്താൻ നോക്കിയാൽ കൂടുതൽ അകലം ഉണ്ടാവുകയേ ഉളളൂ ………………

അപ്പോ കണ്ണൻ അച്ഛനെ ഉപേക്ഷിച്ചു പോകുവാണോ ……………..അച്ഛൻ വിഷമിക്കുന്നതിൽ മോന് ഒന്നുമില്ലേ …………… ഇത്രയും നാൾ അങ്ങനെ ആയിരുന്നില്ലല്ലോ …………..നീ കൂടെ ചെല്ലാൻ വേണ്ടി  അമ്മ അച്ഛനെപ്പറ്റി എന്തെല്ലാം കുറ്റങ്ങൾ പറഞ്ഞു നിന്നോട് ……………

ദേഷ്യത്തിൽ ചോദിച്ച ഹേമന്തിന്റെ മുഖത്തേക്ക് നോക്കി കണ്ണൻ പറഞ്ഞു ……………

അമ്മ അച്ഛനെപ്പറ്റി കുറ്റം ഒന്നും പറഞ്ഞിട്ടില്ല ……………….അച്ഛന് ഇഷ്ടമില്ലാത്തതൊന്നും ചെയ്യരുതെന്നാണ് പറഞ്ഞിരിക്കുന്നത് ………………. എന്നെ അമ്മ കൂടെ വരാൻ വിളിച്ചിട്ടില്ല ……………. അച്ഛന്റെ സമ്മതം ഇല്ലാതെ അമ്മയെ കാണാൻ ചെല്ലരുതെന്നും പറഞ്ഞു ………….പക്ഷേ ……….. എനിക്ക് അമ്മേടെ കൂടെ നിൽക്കാനാ ഇഷ്ടം ……………… അച്ഛന് എന്നെ കാണാൻ തോന്നുമ്പോൾ ഞാൻ വരാം ……………… പൊക്കോട്ടെ അച്ഛാ പ്ലീസ് ……..

മറുത്തൊന്നും പറയാൻ ഹേമന്തിന് ആയില്ല……………… അമലയിലെ ഗുണങ്ങൾ കണ്ണൻ സ്വയം കണ്ടെത്തിയതാണെന്ന് മനസ്സിലായി ……………… അതിനി ആരാലും മാറ്റാൻ സാധിക്കില്ലെന്നു മനസ്സിലായി ……………

ഞാൻ ഇനി പിടിച്ചു നിർത്തിയിട്ടും കാര്യമില്ലല്ലോ ………….. നീ പോകാൻ തീരുമാനിച്ചില്ലേ …………………അമ്മയോട് ഒന്ന് അച്ഛനെ വിളിക്കാൻ പറയുവോ …………. അല്ലെങ്കിൽ ഒന്ന് കാണണമെന്ന് പറയണം  ………….. എനിക്കൊന്ന് സംസാരിക്കണം ………………

ഞാൻ പറയാം …………….എങ്കിൽ ഞാൻ പാക്ക് ചെയ്‌തോട്ടെ ……………….കണ്ണൻ ചാടിയിറങ്ങി ഹേമന്തിനോട് പറഞ്ഞു ………………….കുറച്ചു ദിവസങ്ങളായി മറഞ്ഞ  അവന്റെ സന്തോഷം തിരികെ വന്നപോലെ ……………….. ഉത്സാഹത്തോടെ ബാഗിൽ അവന്റെ ഡ്രസ്സ്‌ നിറയ്ക്കാൻ തുടങ്ങി ……………….

അമ്മയ്ക്ക് ഞാൻ കൂടെ വരുന്നുണ്ടെന്നറിയുമ്പോൾ ഷോക്ക് ആവും ………………… അവിടെ ചെന്നിട്ടു വേണം എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ……………. അവൻ വാ അടയ്ക്കാതെ ഓരോന്നും പറഞ്ഞു കൊണ്ടേയിരിക്കുവാണ് …………………….

അവനെത്ര മാത്രം അവന്റെ അമ്മയെ ആഗ്രഹിക്കുന്നുവെന്ന് അവന്റെ ചെയ്തികളിൽ നിന്നും ഹേമന്തിന്  മനസ്സിലായി ……………..

ഭക്ഷണം കഴിക്കാനോ ഒന്നും ചെയ്യാനോ തോന്നിയില്ല ഹേമന്തിന് ………………. ഗീതുവിനോട് പറഞ്ഞപ്പോൾ അവളുടെ മറുപടിയും മൗനമായിരുന്നു …………… അച്ഛനും അമ്മയും ഒന്നും മിണ്ടിയില്ല ……………അവനെ പിടിച്ചു നിർത്താൻ ആരെക്കൊണ്ടും സാധിക്കുമായിരുന്നില്ല ……………..അതിനുള്ള അവകാശം ഇല്ലാത്തത് പോലെ ……………… ഉറക്കം പോലും തിരിഞ്ഞു നോക്കിയില്ല ഹേമന്തിനെ ………………അയാൾ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് ഗീതു അറിഞ്ഞു ………..

പിറ്റേന്ന് സ്കൂളിൽ പോകാൻ വല്ലാത്തൊരു ഉത്സാഹമായിരുന്നു കണ്ണന് ……………….. അമ്മയ്ക്ക്  സർപ്രൈസ് കൊടുക്കാനുള്ള ധൃതി ആയിരുന്നു മനസ്സിൽ മുഴുവൻ …………………ആ വീട്ടിൽ അവന് മാത്രമേ ഉണ്ടായിരുന്നുള്ളു ആ ഒരു സന്തോഷം എന്നു വേണം പറയാൻ ……………

ഹേമന്ത് സ്കൂളിൽ അവനെ കൊണ്ടു ചെന്നാക്കിയതും കൈവീശി ബൈ പറഞ്ഞു ഓടിപ്പോയി ………………. തിരിച്ചൊരു വാക്ക് പറയും മുന്നേ അവൻ ക്ലാസ്സിൽ എത്തിയിരുന്നു ………………. കുറഞ്ഞ ദിവസം കൊണ്ട് അവന്റെ മനസ്സിൽ തന്നെക്കാൾ ഉയരത്തിൽ കയറിയോ അവന്റെ അമ്മ ………..ഒന്നിനുമാവാതെ ഹേമന്ത് വണ്ടിയും എടുത്തു പോയി ………………..

തനിയ്ക്കൊപ്പം കണ്ണൻ വരുന്നുവെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തിനു അതിരുകളില്ലായിരുന്നു ………….അതും അവന്റെ സ്വന്തം ഇഷ്ടത്തിനും കൂടി ആണെന്നോർത്തപ്പോൾ ഒരുപാട് സന്തോഷം തോന്നി ………………….പക്ഷേ ഹേമന്തിന് കാണണമെന്ന് പറഞ്ഞപ്പോൾ മുഖത്തെ സന്തോഷം പെട്ടെന്ന് മാറി ………………… ഉണ്ണിയേട്ടനോട് ചോദിക്കണം ………….. എന്നിട്ടേ താനൊരു തീരുമാനം പറയു ………………….

വൈകുന്നേരം ഹേമന്തിനെ കാണാമെന്നു അമല പറഞ്ഞു …………….അത് കണ്ണൻ അച്ഛനെ വിളിച്ചു പറയുകയും ചെയ്തു ………… വൈകുന്നേരം സ്കൂളിൽ അമലയ്ക്ക് വേണ്ടി കാത്തു നിൽക്കുവായിരുന്നു ഹേമന്ത് …………… അമലയോട് പറയാനുള്ളതെല്ലാം മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു ………………..

ചെയ്തത് തെറ്റാണ് ……….. ക്ഷമ ചോദിക്കണോ വേണ്ടയോന്ന് ഇപ്പോഴും പിടിവലിയാണ് ഉള്ളിൽ ……………. അവളോട്‌ എല്ലാം പറഞ്ഞിട്ടാണ് ഈ ജീവിതം തുടങ്ങിയത് ………… ഒന്നും ഏതിർത്തും പറഞ്ഞിട്ടില്ല  ……………… എല്ലാം സമ്മതിച്ചത് പോലെ ……………….വർഷങ്ങളോളം അപരിചിതരെപ്പോലെ കഴിഞ്ഞു …………..ഞങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് തോന്നിയിരുന്നത്  കണ്ണനെ കാണുമ്പോൾ മാത്രമായിരുന്നു ………..

ഗീതുവിനെ കണ്ടപ്പോൾ ……………….. ആഗ്രഹിച്ചിരുന്ന ജീവിതം തന്നെ തേടി വന്നപ്പോൾ അമലയെ ഓർത്തില്ല …………….ശരിയാണ് ……………… അവളോട്‌ പറയാതിരുന്നത് വലിയ തെറ്റാണ് ………………..അവൾ  വലിയ പ്രശ്നം ഉണ്ടാക്കുമെന്ന് കരുതി ……………പറഞ്ഞു നിൽക്കാമെന്ന് കരുതി ………………ഒന്നും മിണ്ടാതെ പടി ഇറങ്ങി പോകുമെന്ന് സ്വപ്നേപി വിചാരിച്ചില്ല ………………… അന്ന് മുതൽ ഇന്നുവരെ ഒന്നു സംസാരിക്കാൻ നോക്കി ഇരിക്കുവായിരുന്നു ………………..ആഗ്രഹിച്ചത് പോലെ കണ്ണന് അമലയെ കാണണമെന്ന് പറഞ്ഞു …………….അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച തനിക്ക് ഇഷ്ടക്കേട് ഉണ്ടാക്കി …………… മനസ്സ് ആകെ ആസ്വസ്ഥമായി …………… അമലയുടെ ചിരിക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ ……………….താനത് കാണാൻ ശ്രമിക്കാഞ്ഞിട്ടോ അതോ അവളത് തരാഞ്ഞതോ ……………അന്ന് അമലയെ കണ്ടപ്പോൾ മുതൽ ഉണ്ടായ  അസ്വസ്ഥത തന്റെ ദിനചര്യയെയും ബാധിച്ചുവെന്ന് മനസ്സിലായത് ഗീതുവിന്റെ പരിഭവം കേട്ടപ്പോഴായിരുന്നു …………….. അവളെക്കാൾ താൻ കണ്ണനെ സ്നേഹിക്കുന്നുവെന്ന് ………….. അതാണ് മൂഡ് ഓഫിനു കാരണമെന്ന് …………. തിരുത്താൻ താനും ശ്രമിച്ചില്ല …………….

ആരോ അടുത്ത് വന്നു നിന്നപ്പോഴാണ് ഓർമ്മയിൽ നിന്നും ഹേമന്ത് തിരിച്ചു കയറിയത് …………….. അന്ന് അമലയുടെ വീട്ടിൽ കണ്ടയാൾ …………….. ഇയാളെന്താ ഇവിടെ …………….

ഹലോ ഹേമന്ത് ………….ഞാൻ ഉണ്ണികൃഷ്ണൻ ……………. ഒരുപാട് നേരമായോ വന്നിട്ട് ……………….എന്താണ് നിങ്ങൾക്ക് അമലുവിനോട് പറയാനുള്ളത് …………..

അമലുവോ ……………..അങ്ങനെ വിളിക്കാൻ മാത്രം ഇയാൾ ആരാണ് അവളുടെ ……………ഹേമന്ത് ചിന്തിച്ചു …………..

അത് ഞാൻ  അമലയോട് പറഞ്ഞു കൊള്ളാം ……………….. എനിക്ക് സംസാരിക്കേണ്ടത് അവളോടാണ് …………..

ഇല്ല ……………അതിന് എനിക്ക് സമ്മതമല്ല ……………ഇനിയും നിങ്ങൾക്ക് മുന്നിൽ തല കുനിച്ചു നിൽക്കാനുള്ള അവസരം ഞാൻ അവൾക്ക് കൊടുക്കില്ല ……………….എന്തായാലും എന്നോട് പറഞ്ഞാൽ മതി ………………….

അത് പറയാൻ നിങ്ങൾ ആരാണ് അവളുടെ ……………… എന്റെ അറിവിൽ അമലയുടെ അവകാശം ഇതുവരെ ആർക്കും സ്വന്തമായിട്ടില്ല ………………

ഉണ്ണിഅങ്കിൾ ………………………കണ്ണൻ ഓടി വന്നു ഉണ്ണിയെ ചുറ്റി പിടിച്ചു …………….

ഹായ് കണ്ണാ ……………… ഇതെന്താടാ നിന്റെ യൂണിഫോം ഇങ്ങനെ ……………. കിളയ്ക്കാൻ പോയിരുന്നോ ……………. ഉണ്ണി കണ്ണന്റെ ഷർട്ടിൽ പിടിച്ചു ചോദിച്ചു …………..

അവൻ ചിരിയോടെ ഉണ്ണിയോട് ഒന്നുകൂടി ചേർന്നു നിന്നു ………… ഹേമന്ത് നോട്ടം മാറ്റിക്കളഞ്ഞു ………….

മോൻ വണ്ടിയിൽ പോയിരുന്നോ ………… ഞാൻ നിന്റെ അച്ഛനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കട്ടെ …………….

ഓക്കേ …………ബൈ അങ്കിൾ …………….കണ്ണൻ കൈവീശി കാറിനരികിലേക്ക് പോയി ……………അവൻ പോയെന്ന് ഉറപ്പായപ്പോൾ ഉണ്ണി തുടർന്നു …………….

നിങ്ങൾ ചോദിച്ചതിനുള്ള ഉത്തരം ഞാൻ തന്നില്ലല്ലോ ഹേമന്ത് …………………അമലുവിന്റെ പൂർണ്ണ അധികാരം ഇനി  എനിക്കാണുള്ളത് ……………….. അവൾ എന്ത് തീരുമാനം എടുത്താലും അതിനു ഞാൻ കൂടി സമ്മതം മൂളണം ………….. ഇതിലും അങ്ങനെ തന്നെ ……………….. അമലു ആണ് എന്നെ ഇങ്ങോട്ട്  പറഞ്ഞു വിട്ടത് നിങ്ങളോട് സംസാരിക്കാൻ……………..അല്ലെങ്കിൽ തന്നെ എന്ത് ബന്ധത്തിന്റെ പേരിലാണ് നിങ്ങൾ അവളോട് സംസാരിക്കുന്നത് ……………….. അതിനുള്ള യോഗ്യത ഉണ്ടോ നിങ്ങൾക്ക് …………….

ഹേമന്തിന് വന്ന ദേഷ്യത്തിൽ കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി വലിച്ചടച്ചു ……………. കണ്ണന് ഹേമന്തിന്റെ ആ മുഖം പുതിയതായിരുന്നു ……………..അവൻ ഉണ്ണിയെയും അച്ഛനെയും മാറി മാറി നോക്കി ……………..ഹേമന്തിന്റെ കാർ വളരെ സ്പീഡിൽ സ്കൂളിന്റെ ഗേറ്റ് കടന്നു പോയി …………………….

പിന്നെ വരാം ………

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ente written by Rohini Amy

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!