ഹേമന്തിന്റെ ദേഷ്യവും കുശുമ്പും കണ്ടപ്പോൾ കുറച്ചൊരു ആശ്വാസം തോന്നി ഉണ്ണിക്ക് ………… ഇതൊരു തുടക്കം മാത്രമാണ് ………….. അമലയുടെ വില എന്തായിരുന്നുവെന്ന് ഇനി അറിയാൻ പോകുന്നതല്ലേ ഉളളൂ ………………. ചുണ്ടിൽ വന്ന ചെറിയ ചിരിയുമായി സമാധാനത്തോടെ സ്റ്റാഫ് റൂമിലേക്ക് പോയി ……………… കയറി ചെന്നപ്പോഴേ കണ്ടു നഖവും കടിച്ചു തുപ്പി ഇരിക്കുന്ന അമലുവിനെ ……………… അവൾക്കരികിലേക്ക് ചെല്ലും മുന്നേ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു ചോദിച്ചു ……………….
എന്താ ഉണ്ണിയേട്ടാ ഹേമന്ത് പറഞ്ഞത് …………… കണ്ണനെ വിടില്ലെന്ന് വല്ലതും പറഞ്ഞോ …………. എന്തെങ്കിലും തടസ്സം പറഞ്ഞോ ……………..
നീയിങ്ങനെ ടെൻഷൻ അടിക്കാതെ അമലു ……………..ഉണ്ണി ചുറ്റും നോക്കിയിട്ട് പറഞ്ഞു ………….
ഹേമന്ത് കണ്ണനെ വിടില്ലെന്ന് ഒന്നും പറഞ്ഞില്ല ……………….. പറയാനുള്ളത് നിന്നോട് മാത്രേ പറയൂന്ന് നിർബന്ധം പിടിച്ചു …………. അത്ര മാത്രം ……………കൂടുതലൊന്നും ഞങ്ങൾ സംസാരിച്ചില്ല ……………. നിന്നോട് സംസാരിക്കാൻ പറ്റില്ലെന്ന് ഞാൻ കടുപ്പിച്ചു പറഞ്ഞു …………….. ചാടിത്തുള്ളി പോകുന്നത് കണ്ടു ………………….
എന്താണ് ഉണ്ണിയേട്ടാ ഹേമന്തിന് എന്നോട് പറയാനുള്ളത് …………… വർഷം ഇത്രയും ഞാൻ ആ വീട്ടിൽ ഉണ്ടായിരുന്നില്ലേ ……………. കേൾക്കാൻ ഞാൻ തയ്യാറുമായിരുന്നു …………. ഇനിയിപ്പോൾ അതിനുള്ള മാനസികാവസ്‌ഥയിലല്ല ഞാനിപ്പോൾ …………. കണ്ണൻ മാത്രമാണ് ഉള്ളിൽ ……….. ഇനിയിപ്പോൾ ഈ ദേഷ്യത്തിന് കണ്ണനെ വിടാതിരിക്കുമോ മറ്റോ ചെയ്യുമോ ………………
വിട്ടില്ലെങ്കിൽ കേസിന്റെ പിറകെ നടന്നാണെങ്കിലും ഞാൻ കണ്ണനെ കൊണ്ടു വരും……………… അടിയും വഴക്കുമൊന്നും ആ കുഞ്ഞുമനസ്സ് താങ്ങുമെന്നു തോന്നുന്നില്ല ……………അത് ഒഴിവാക്കി പോകുകയാണ് ഞാൻ ……………… കണ്ണൻ പൂർണ്ണമനസ്സോടെ വരാൻ സമ്മതിച്ച സ്ഥിതിക്ക് മറുത്തൊന്നു ചിന്തിക്കാനില്ല ……….
അല്ലെങ്കിലും കേസിനു പോകാനൊന്നും ഞാനില്ല ഉണ്ണിയേട്ടാ ……………അവൻ മനസ്സോടെ എന്റെ കൂടെ വന്നാൽ നിറഞ്ഞ മനസ്സോടെ സ്വീകരിക്കും ………………അല്ലാതെ നിർബന്ധം പിടിക്കില്ല ഞാൻ ……………അവിടെ അച്ഛനും അമ്മയും അവനില്ലാതെ നിൽക്കുമോന്നു പോലും അറിയില്ല ……………. എന്തിനാ വെറുതെ ……………
ഇനിയെങ്കിലും നിന്റെയീ പാവം പിടിച്ച സ്വഭാവം മാറ്റ് അമലു ……………. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു മതിയായില്ലേ നിനക്ക് ……………… ഇതുകൊണ്ടാണ് എല്ലാവരും ഇങ്ങനെ നിന്നെ തട്ടിക്കളിക്കുന്നത് ………………….ഉണ്ണി ദേഷ്യത്തിൽ പറഞ്ഞിട്ട് പോയി ……………..
ഹേമന്ത് കണ്ണൻ അടുത്തുണ്ടെന്നു പോലും ചിന്തിക്കാതെ കാറിൽ ദേഷ്യം മുഴുവൻ തീർക്കുകയായിരുന്നു ………………… അമലയുടെ കാര്യത്തിൽ ഇന്നേ വരെ തനിക്ക് ഒരിടത്തും തല കുനിച്ചു പിടിക്കേണ്ട അവസ്ഥ വന്നിട്ടില്ല ………….. പക്ഷേ ഇന്ന് ……………. അവൻ ആരെന്നു പോലും അറിയില്ല …………… അവനെന്താവും അമലയുടെ കാര്യത്തിൽ ഇത്രയും അവകാശം ……………….. കണ്ണനോട് ചോദിച്ചാലോ …………….എന്തായാലും ഈ വട്ടം അവിടെ പോയതിന് ശേഷമാണ് കണ്ണനും ഈ മാറ്റം …………….. ഓവർ സ്പീഡായിരുന്നുവെന്ന് വീടിന്റെ മുറ്റത്തു വണ്ടി സഡൻ ബ്രേക്ക് ഇട്ടു നിർത്തിയപ്പോഴാണ് മനസ്സിലായത് ………………
ഹേമന്തിന്റെ മനസ്സ് ആസ്വസ്ഥമാണെന്ന് വീട്ടിൽ എല്ലാവർക്കും അയാളുടെ ചെയ്തികൾ കണ്ടപ്പോഴേ മനസ്സിലായി ……………… ആരുമൊന്നും ചോദിക്കാനോ പറയാനോ പോയില്ല ……………..കുറച്ചായിട്ട് പുതിയ പുതിയ രീതികൾ ഒക്കെയാണ് …………….മുൻപൊന്നും കാണാത്തത് ……………..
കണ്ണൻ ഉറങ്ങാൻ തുടങ്ങുകയായിരുന്നു ………… അടുത്ത് ഹേമന്ത് വന്നിരുന്നപ്പോൾ പതിയെ എഴുന്നേറ്റു ………………. ഇന്നത്തെ അച്ഛന്റെ പെരുമാറ്റം കണ്ണന്റെ മനസ്സിൽ ചെറിയൊരു പേടി തോന്നിപ്പിച്ചിരുന്നു ……………… കുറച്ചൊരു അകലത്തിൽ അവനും ഇരുന്നു ………………
ഇന്ന് നമ്മൾ കണ്ട ഉണ്ണിയില്ലേ ………….. സ്കൂളിൽ വെച്ച് ……………ആരാണ് അയാൾ …………… നിന്റെ അമ്മയുമായി എന്താ അയാൾക്ക് ബന്ധം …………….. ഹേമന്ത് അറച്ചറച്ചു ചോദിച്ചു ………….
അമ്മയുടെ ഉണ്ണിയേട്ടനാണ് അങ്കിൾ …………….. അങ്കിളിനോട് ചോദിച്ചിട്ടേ അമ്മ എന്തും ചെയ്യൂ ……………..സ്കൂളിലെ മ്യൂസിക് സാർ ആണ് ………… വീടിന്റെ അടുത്താണ് താമസം …………….. തൊട്ടടുത്ത് ……….എപ്പോഴും വീട്ടിൽ വരും ……………..അങ്ങനാ ഞാനും പരിചയപ്പെട്ടേ ……….കണ്ണൻ അവനറിയുന്ന കാര്യങ്ങൾ നിഷ്കളങ്കമായി പറഞ്ഞു …………
അച്ഛന് മോനെ ഇഷ്ടമില്ലെന്ന് കരുതുന്നുണ്ടോ ………………അതുകൊണ്ടാണോ പോകുന്നത് അമ്മയ്‌ക്കൊപ്പം ………….. ഹേമന്ത് കുറച്ചൊരു വിഷമത്തിൽ ചോദിച്ചു …………
അതുകൊണ്ട് അല്ല അച്ഛാ ………… അമ്മ പോയി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് അമ്മയെ കാണാൻ തോന്നി …………. ഈ വീട്ടിൽ എന്റെ കൂടെ ആരുമില്ലെന്ന് തോന്നി ……………. അച്ഛൻ എപ്പോഴും ആന്റിയുടെ കൂടെ അല്ലായിരുന്നോ …………….. തനിച്ചായപ്പോൾ അമ്മ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു …….
അമ്മ എപ്പോഴും മോന്റെ കൂടെ ഉണ്ടാവുമെന്ന് ഉറപ്പുണ്ടോ ……………..
ഉറപ്പുണ്ട് …….അമ്മ പറഞ്ഞല്ലോ കണ്ണന്റെ ഇഷ്ടമാണ് അമ്മയുടെ ഇഷ്ടമെന്ന് ………….. എനിക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന് ………..കണ്ണൻ അഭിമാനത്തോടെ പറഞ്ഞു ………….
ഹേമന്ത് കണ്ണനെ ചേർത്തുപിടിച്ചു ……………. കൂടെ കിടന്നു സംസാരിച്ചു …………..അവൻ ഉറങ്ങിയെന്നു തോന്നിയപ്പോൾ പതിയെ എഴുന്നേറ്റു മുറിയിലേക്ക് പോയി ……………. കണ്ണു തുറന്നു അച്ഛൻ പോകുന്നതും നോക്കിക്കിടന്നു അവൻ …………
സ്കൂളിൽ ബെൽ അടിക്കും മുന്നേ കണ്ണൻ അമലയുടെ അടുത്തേക്ക് ചെല്ലുന്നതാണ് …………….പക്ഷേ ഇന്ന് വന്നില്ല ………….ഉച്ച വരെ നോക്കിയിട്ടും അവൻ വരാഞ്ഞപ്പോൾ ക്ലാസ്സിലേക്ക് തിരഞ്ഞിറങ്ങി ……………തനിയെ മാറിയിരിക്കുന്ന കണ്ണന്റെ അടുത്തേക്ക് ചെന്നു …………………..
ഇന്നെന്താ കണ്ണൻ അമ്മയ്‌ക്കരികിൽ വരാഞ്ഞത് …………..ബിസി ആയിരുന്നോ …………….പാക്കിങ് ഒക്കെ കഴിഞ്ഞോ ………………
താൻ ചോദിക്കുന്നതെല്ലാം കേൾക്കുന്നുണ്ട് അവൻ ……………പക്ഷേ ചിന്ത വേറെങ്ങോ ആണ് ……………..
എന്തുപറ്റി കണ്ണാ …………….താടി പിടിച്ചുയർത്തി അമല ചോദിച്ചു ………………
ഒന്നുമില്ല …………….
ഹ ……….പറയെടാ ……………നിനക്കെന്താ ഒരു മൂഡ് ഓഫ് ……………നമുക്ക് പരിഹാരം ഉണ്ടാക്കാമെന്നെ ……………….അമല അവനെ ഒന്നുകൂടി ഇറുക്കി പിടിച്ചു പറഞ്ഞു ………………
അവൻ ഉറപ്പാണോ എന്ന രീതിയിൽ അമലയെ ഒന്നു നോക്കി ……………..അവൾ കണ്ണടച്ച് ഉറപ്പെന്ന് പറഞ്ഞു …………….
അമ്മ വേറെ കല്യാണം കഴിക്കുവോ …………. ആന്റിക്കും അച്ഛനും പുതിയ കുഞ്ഞുവാവ ഉണ്ടാകുന്ന പോലെ അമ്മയ്ക്കും ഉണ്ടാകുവോ ……………… അപ്പോൾ എന്നെ ഇഷ്ടമില്ലാതെ വരുമോ ………….
കണ്ണന്റെ ചോദ്യം കേട്ടപ്പോൾ ഒന്നു അന്തംവിട്ടു ………………….ഇതെല്ലാം ആരായിരിക്കും ഈ കുഞ്ഞുമനസ്സിൽ കുത്തിനിറച്ചത് …………….
മോനോടിതെല്ലാം ആരാണ് പറഞ്ഞു തന്നത് …………….
അച്ഛൻ ഇന്നലെ പറഞ്ഞതാ ……………. അമ്മ ഉണ്ണിയങ്കിളിനെ ആണോ കല്യാണം കഴിക്കുക …………….അപ്പോൾ എന്നോടുള്ള ഇഷ്ടം കുറയുമെന്ന് പറഞ്ഞു …………..
ഊഹിച്ചു ………………ഉണ്ണിയേട്ടൻ ഇന്നലെ ഹേമന്തിന്റെ ദേഷ്യത്തിന്റെ കാര്യം പറഞ്ഞപ്പോളെ ഊഹിച്ചു ……………. തന്നോട് ചെറിയൊരടുപ്പം കാണിച്ചാൽ അത് കണ്ണന് ഒരു ട്രീറ്റിലൂടെ മുളയിലേ നുള്ളുന്ന ആളാണ് ഹേമന്ത് …………………അവനിഷ്ടമുള്ളത് വാങ്ങിക്കൊടുത്തും ചെയ്തുകൊടുത്തും സ്വന്തം വശത്താക്കുന്നയാൾ …………….അത് എത്ര വിലയുള്ളതായാലും കുട്ടിക്ക് ദോഷമുള്ളതായാലും ഹേമന്തിന് ഒരു പ്രശ്നമേയല്ല ……………… അതിനെതിരായി താൻ എന്തെങ്കിലുമൊന്ന് അവനോട് പറഞ്ഞാൽ വാളെടുക്കും ആ വീട്ടിൽ മൂന്നാളും ………………. ആ കാട്ടുന്നതാണ് സ്നേഹമെന്നു വിചാരിച്ചു വെച്ചിരിക്കുകയായിരുന്നു കണ്ണനും …………… ഇനിയും അവൻ ഒന്നും മനസ്സിലാക്കാതെ ജീവിച്ചാൽ അവന്റെ ഭാവിയെ ആവും ഇത് ബാധിക്കുക ……………….. ഇനിയും തോൽക്കാൻ എന്നിലെ അമ്മ മനസ്സ് സമ്മതിക്കില്ല ……………… എന്റെ മകൻ സമൂഹത്തിൽ നല്ലവനായി ജീവിക്കണം ………….. നിസ്വാർത്ഥമായ സ്നേഹമെന്തെന്ന് അറിഞ്ഞു തന്നെ വളരണം ……………
കണ്ണാ …………..ഇങ്ങോട്ട് നോക്ക് ………..അമ്മയുടെ മുഖത്തേക്ക് ………… അമല അവനെ നേരെ പിടിച്ചിരുത്തി ……………..
ഉണ്ണിയങ്കിൾ അമ്മയുടെ സഹോദരൻ ആണ്…………….. മോനെന്താ അച്ഛനോട് പറയാഞ്ഞത് ഉണ്ണിയങ്കിൾ അനുവമ്മയുടെ ഹസ്ബൻഡ് ആണെന്ന് …………….
കണ്ണൻ ഒന്നു ചിന്തിച്ചിട്ട് ചിരിച്ചു സ്വന്തം തലയിൽ അടിച്ചു ………… ശരിയാണല്ലോ ………….. ഞാൻ അത് ഓർത്തില്ല എന്ന രീതിയിൽ ………………..
അമല അവന്റെ ചെയ്തികൾ കണ്ടപ്പോൾ ചിരിയോടെ അവന്റെ തലയിൽ പിടിച്ചു നെഞ്ചിൽ ചേർത്തു ………………എന്റെ മണുക്കൂസിന്റെ ഒരു കാര്യം ……………..
അവന്റെ കുഞ്ഞിക്കൈ രണ്ടു കൈക്കുള്ളിലായി മുറുക്കെ പിടിച്ചു ………….കണ്ണിലേക്കു നോക്കി പറഞ്ഞു ………………
അമ്മ കണ്ണന് ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ല……………… ജീവിതാവസാനം വരെ …………….ഇത് അമ്മ കണ്ണന് തരുന്ന പ്രോമിസ് ആണ് ………………. മോൻ ധൈര്യമായി ആരോട് വേണമെങ്കിലും പറഞ്ഞോളൂ …………….അമ്മ മോന്റെ ഇഷ്ടത്തിനല്ലാതെ ജീവിക്കില്ലെന്ന് ………….. കുഞ്ഞിക്കയ്യിൽ ചുണ്ടമർത്തി പിടിച്ചു ……………
കണ്ണന്റെ മുഖം തെളിഞ്ഞു …………….അവൻ വിശ്വാസമായത് പോലെ അമലയുടെ കവിളിലൊരു ഉമ്മ
കൊടുത്തു ………………… എന്നിട്ട് അമ്മയ്ക്ക് മനോഹരമായ ഒരു ചിരി സമ്മാനിച്ചു …………….
എന്നുവെച്ച് കുരുത്തക്കേട് കാണിച്ചാൽ ഞാൻ നല്ല അടി തരും ……………… ഓർത്തോ …………… കണ്ണന് നേരെ വിരൽ ആട്ടി പറഞ്ഞു ……………..
അവൻ എഴുന്നേറ്റു ക്ലാസ്സിലേക്ക് ഓടി ………… പോകുന്നതിനിടയിൽ വിളിച്ചു പറഞ്ഞു …………..ഞാൻ കുരുത്തക്കേട് കാണിക്കും …………….അമ്മ അടിക്കാൻ വരുമ്പോൾ ഇങ്ങനെ ഓടും …………..
ക്ലാസ്സിൽ കയറും മുന്നേ ഒന്നുകൂടി അവൻ തിരിഞ്ഞു നോക്കി …………..ഫ്ലയിങ് കിസ്സ് പറത്തി വിട്ടു ……………അമല ചിരിയോടെ അത് കയ്യിലെടുത്തു ……………. ഇനി ഹോസ്റ്റലിൽ പോയി ചോറുണ്ണാൻ സമയം ഇല്ല ………….. ഇപ്പോൾ ബെല്ലടിക്കും …………… നേരെ സ്റ്റാഫ് റൂമിലേക്ക് പോയി……….ഇന്നിനി കണ്ണന്റെ മറുപടി കേട്ട് ഹേമന്ത് എന്താവും അവന്റെ മനസ്സിലേക്ക് നിറച്ചു കൊടുക്കുക എന്നോർത്ത് …………………
ഉണ്ണിയേട്ടൻ മുന്നിലേക്ക് വന്ന് ഒരു പൊതി നീട്ടി …………….അത് വാങ്ങി ആ മുഖത്തേക്ക് നോക്കി ………………
അമ്മയും മോനും അവിടെ ഇരിക്കുന്നത് ഞാൻ കണ്ടു ……………..അപ്പോഴേ വിചാരിച്ചു ഇന്നിനി നീ ഉണ്ണാൻ പോകില്ലെന്ന് ……………. തല്ക്കാലം ഇത് കഴിക്ക് …………… വായിട്ടലയ്ക്കാൻ ഉള്ളതല്ലേ ………..
ഇതാണ് ഉണ്ണിയേട്ടൻ …………….അച്ഛന്റെ കരുതലും ഏട്ടന്റെ സ്നേഹവും ………………. ഹേമന്ത് പറഞ്ഞതൊന്നും ഉണ്ണിയോട് പറയാൻ പോയില്ല ………….. വിഷമം ആയാലോ …………… ചിലപ്പോൾ വീട്ടിൽ കേറി തല്ലിയെന്നും ഇരിക്കും …………………. മാത്രമല്ല ഇത് തനിക്ക് കൈകാര്യം ചെയ്യാവുന്നതേ ഉളളൂ ……………….. ഉണ്ണിയേട്ടൻ പറഞ്ഞത് പോലെ ഇനിയും ആർക്കും തട്ടിക്കളിക്കാൻ ഞാൻ നിന്നു കൊടുക്കുന്നില്ല ……………. ജീവിക്കണം കണ്ണന് വേണ്ടി ……………..
കണ്ണന്റെ ടിസി കിട്ടാൻ രണ്ടു ദിവസം കൂടി താമസിച്ചു ……………… ഇന്ന് പോവുകയാണ് നാട്ടിലേക്ക് ………………….കൂടെ ഉണ്ണിയേട്ടനുമുണ്ട് ………………
ഹേമന്ത് കണ്ണന്റെ ബാഗ് എല്ലാം എടുത്തു കാറിൽ വെച്ചു …………………..അമ്മ അവനെ കെട്ടിപ്പിടിച്ചു കരയുന്നുണ്ട് …………….. കൂടെ അച്ഛൻ അവന്റെ കയ്യിൽ തലോടുന്നുമുണ്ട് ………………… ആദ്യമായിട്ടാണ് കണ്ണൻ ഇനിയെന്ന് വരുമെന്ന് അറിയാതെ ഇങ്ങനൊരു വേർപിരിയൽ…………….. ഗീതു ഒന്നിലും ഇടപെടാതെ മാറി നിൽപ്പുണ്ട് ……………….. ഇത് തന്റെ കുടുംബകാര്യം അല്ലെന്നുള്ള മട്ടിൽ ………………… എങ്കിലും കണ്ണൻ ഗീതുവിന്റെ അരികിൽ വന്ന് നിന്നു യാത്ര പറഞ്ഞു …………..ചിരിയോടെ ………………. കുഞ്ഞാവ ഉണ്ടാകുമ്പോൾ കാണാൻ വരുമെന്നും പറഞ്ഞു …………………. അമല അന്ന് യാത്ര പറഞ്ഞതാണ് പെട്ടെന്ന് ഓർമ്മ വന്നത് ………………… കണ്ണൻ വീട് വിട്ടു പോന്നപ്പോൾ ഗീതുവിന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി ആയിരുന്നോ അതോ അവൻ പോകുന്നതിന്റെ വേദനയിൽ ഉള്ള പുഞ്ചിരി ആയിരുന്നോ ……………… ഹേമന്ത് ആലോചിച്ചു ………………..
കണ്ണനെ സ്കൂളിൽ കൊണ്ടു വിട്ടു ……………… അവനെ കെട്ടിപ്പിടിച്ചു രണ്ടു കവിളിലും ഉമ്മ
കൊടുത്തു ………………… ബാഗ് എടുത്തു അവനരികിൽ വെച്ചു …………………..ഒന്നും മിണ്ടാതെ കാറിൽ കയറാൻ നേരം കണ്ണൻ കയ്യിൽ പിടിച്ചു നിർത്തി …………………
അച്ഛൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ ……………… ഇത്രയും നാൾ ഞാൻ നിന്നത് അച്ഛന്റെ കൂടെയല്ലേ …………………. എന്നിട്ട് അമ്മ വിഷമിച്ചോ ഇങ്ങനെ ………….. ഇനി കുറച്ചു നാൾ അമ്മയുടെ കൂടെ നിൽക്കട്ടെ ഞാൻ ……………എനിക്ക് അമ്മയേയും വേണം അച്ഛനേയും വേണം ………………അച്ഛന് എന്നേ കാണാൻ തോന്നുമ്പോൾ വിളിച്ചാൽ മതി ഞാൻ ഓടി വരില്ലേ …………………
ഹേമന്ത് തലകുലുക്കി സമ്മതിച്ചു ……………….പിന്നൊന്നും മിണ്ടാതെ കാർ സ്റ്റാർട്ട് ചെയ്തു പോയി …………….. അവൻ പോകുന്നത് കാണാൻ തന്നെക്കൊണ്ടാവില്ല ………………ആകെയൊരു ഒറ്റപ്പെടൽ തോന്നുന്നു ……………. താൻ സ്നേഹിക്കുന്നവർ എല്ലാം തന്റെ കൂടെയുണ്ട് …………… എങ്കിലും രണ്ടു വശത്തും വല്ലാത്തൊരു ശൂന്യത പോലെ ……………
വീട്ടിൽ എത്തിയപ്പോഴും അതേ അവസ്ഥ ……………… ഒരു മുറിയിൽ അച്ഛനും അമ്മയും ………………ഗീതു സ്വന്തം മുറിയിൽ ………………മുഖവും വീർപ്പിച്ച് ………….. അമ്മയും അച്ഛനും മിണ്ടുന്നില്ലന്ന് ……………… അമ്മ സൂചിപ്പിച്ചെന്ന് ഗീതു കാരണമാണ് കണ്ണൻ പോയതെന്ന് ………………… പരാതിയും പരിഭവവും കേൾക്കാൻ ഇപ്പോൾ തന്നെക്കൊണ്ടാവില്ല ………………….ഇത്രയും വിഷമം ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ……………. ഗീതു വിട്ടിട്ട് പോയപ്പോൾ പോലും ………………..ആരെയും ശ്രദ്ധിക്കാതെ ……………ആർക്കും മുഖം കൊടുക്കാതെ കണ്ണന്റെ മുറിയിലേക്ക് നടന്നു ……………….. അതു കണ്ടപ്പോൾ ഗീതുവിന്റെ മുഖം ഒന്നുകൂടി വീർത്തു ……………………
അവന്റെ ബെഡിൽ കണ്ണടച്ച് കിടന്നു…………….. കുറച്ചു വർഷങ്ങൾ ആയിട്ട് ഇതായിരുന്നു തന്റെ സ്വർഗം ……………….. തനിക്ക് മാത്രം സ്വന്തമായിരുന്ന തന്റെ മോൻ ……………. ഓഫീസിൽ നിന്നും വന്നാൽ അവന്റെ കൂടെ ചിരിച്ചും കളിച്ചും …………………ഒരു പരാതിയുമില്ലായിരുന്നു അമ്മയ്‌ക്കൊ അച്ഛനോ ……………….അവരും കൂടുമായിരുന്നു ഞങ്ങൾക്കൊപ്പം ……………. അമല അടുക്കളയിലോ മുറിയിലോ ………………. അവളെ ആരും അന്വേഷിക്കാറുമില്ലായിരുന്നു ………… കൂടെയിരിക്കാൻ വിളിക്കാറുമില്ലായിരുന്നു ……………… അവളായി അവളുടെ പാടായി ………………… യാതൊരു പരാതിയും ഇന്നേ വരെ പറയുന്നത് കേട്ടിട്ടില്ല ……………
ഇന്നിപ്പോൾ ഗീതുവിനൊപ്പം കുറച്ചധികം നേരമിരുന്നാൽ അമ്മയ്ക്ക് പരാതിയായി …………… വഴക്കായി ……………… അതൊഴിവാക്കാൻ ഗീതുവിനരികിൽ നിന്നും കണ്ണനരുകിൽ വരുമ്പോൾ അവൾ പിണങ്ങും ………………… കണ്ണനോട് സംസാരിച്ചതെന്തെന്ന് അവൾക്കറിയണം ……………….. ഞങ്ങൾക്കിടയിൽ അമല എന്നൊരു പേര് വന്നോ എന്ന് അറിയാനുള്ള തിടുക്കം ആണത് ……………… സമാധാനം പൂർണ്ണമായും നഷ്ടമായെന്ന് ഹേമന്തിന് മനസ്സിലായി ………….. കണ്ണൻ ഇല്ലാതെ അമ്മയ്ക്കോ അച്ഛനോ പറ്റില്ല …………….. ആ ഒരു സുഖക്കുറവ് തീർക്കുന്നത് ഗീതുവിനോടാകും …………… ഗീതു ദേഷ്യവും സങ്കടവും തീർക്കുന്നത് തന്നോടും ……………….. ഹേമന്ത് നെറ്റിയിൽ കൈയ്യമർത്തി കിടന്നു ………… ഒന്നും വേണ്ടിയിരുന്നില്ലന്ന് തനിക്കു തോന്നിത്തുടങ്ങിയോ …………………. ഗീതുവുമൊത്തു തുടങ്ങിയ ജീവിതത്തിന്റെ ആദ്യപകുതി കഴിയും മുന്നേ ഉത്സാഹം കെട്ടടങ്ങിയിരിക്കുന്നു ………………… ഇനിയങ്ങോട്ട് എന്താവും ………….. അറിയില്ല ………………. സ്വയമേ ചിന്തിച്ചു കണ്ണടച്ചു …………….
പിന്നെ വരാം ……..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission