സ്വന്തം നാട്ടിലേക്ക് ഒരുപാട് തവണ വന്നിട്ടുണ്ടെങ്കിലും ഈ വരവിനു ഒരു പ്രത്യേകത തോന്നുന്നു ……………… പുതിയൊരു സന്തോഷം മനസ്സിൽ തോന്നുന്നു ……………… ജീവിതത്തിന് ഒരു അർത്ഥം തോന്നിത്തുടങ്ങിയതു പോലെ …………….കൂടെ നേടാൻ ഒരു ലക്ഷ്യവും ………………… മടിയിൽ കിടന്നുറങ്ങുന്ന കണ്ണന്റെ മുടിയിൽ ഒന്നു തലോടി ………….. മൂക്കിൽ പിടിച്ചു വലിച്ചു …………..
കള്ളബഡുവ …………..സ്നേഹം ഉള്ളിലൊളിപ്പിച്ചു വെച്ചിരിക്കുന്നത് അമ്മ അറിഞ്ഞില്ലല്ലോ ………………… അത് വെളിയിൽ കൊണ്ടു വരാൻ നിന്നെക്കൊണ്ട് ഇപ്പോഴെങ്കിലും സാധിച്ചല്ലോ ………… ഇത്രയും നാൾ ജോലി ചെയ്തതിനും സാലറി വാങ്ങിയതിനുമൊന്നും ഒരു അർത്ഥമില്ലായിരുന്നു ………….. ഇനി എല്ലാം സ്വരുകൂട്ടിവെച്ചു സമ്പാദിക്കണം ………….. ആരുടേയും സഹായം ഇല്ലാതെ കണ്ണനെ നല്ല നിലയിൽ വളർത്തണം …………..
ചെന്നിറങ്ങിയപ്പോൾ വീട്ടിൽ ഉണ്ടായിരുന്നു ദേവുവും കുഞ്ഞേച്ചിയും അമ്മയും പിന്നെ കുട്ടിക്കുറുമ്പി അമ്മുവും . ……….. മറ്റാരെങ്കിലും വന്നു കെട്ടിപ്പിടിക്കും മുന്നേ അവളോടിയെത്തി അമലുവിനരികിൽ …………… കയ്യുയർത്തി തുള്ളി ചാടി ………………അവളെ എടുത്തു കൊടുക്കാനുള്ളതും കിട്ടാനുള്ളതുമായ എല്ലാ ഉമ്മയും വാങ്ങി ……………….
ഇനിയെന്നാ അമ്മുമ്മ പോകുന്നെ ……………. കുഞ്ഞുവായിലെ ആദ്യ സംശയം ചോദിച്ചു ………………
ഇങ്ങോട്ടിറങ്ങിക്കെ ഞാഞ്ഞൂലെ …………….. ഞാൻ ഒന്ന് അവളെ കാണട്ടെ …………….. വന്നു കേറിയില്ല അതിനു മുൻപേ പോകുന്ന കാര്യമാ അവൾക്ക് അറിയേണ്ടത് ………..
ദേവു അമ്മുവിനെ പിടിച്ചു നിലത്തു നിർത്താൻ തുടങ്ങി ……………….
നീയൊന്നു പോയേ ദേവു ……………. ഞാൻ ഇനി ഉടനെ എങ്ങാനും പോകുമോന്നാ അതിനർത്ഥം …………..ഇവളൊരു പൊട്ടിയാ അല്ലേ അമ്മുട്ടി …………………..
അമല ദേവുവിനോട് പറയുന്നത് കേട്ടിട്ട് അമ്മു വാ പൊത്തി കളിയാക്കി ചിരിച്ചു …………….. ആ ചിരി കണ്ണനെ കണ്ടപ്പോൾ മാറി …………….. ഓഹോ ഈ സാധനവും കൂടെ ഉണ്ടായിരുന്നോ ………………. മുഖത്തു നന്നായി വിരിഞ്ഞ ചിരി ഒരു പുശ്ചച്ചിരി ആവാൻ വലിയ താമസം ഉണ്ടായില്ല ……………അമ്മുമ്മേടെ തോളിൽ നിന്നും ഇറങ്ങാമെന്ന് വിചാരിച്ചിരുന്നതാ …………….. ഇനിയീ ചെക്കൻ പോകും വരെ ഞാനീ തോളിലാ …………. നോക്കിക്കോ ………..
അനു ഓടിവന്ന് കണ്ണനെ ചേർത്തു പിടിച്ചു …………….. കണ്ണൻ അനുവമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ
കൊടുത്തു ……………….. അനുവിന്റെ കണ്ണുകൾ നിറഞ്ഞു ………… ആദ്യമായിട്ടാണ് കണ്ണന്റെ ഭാഗത്തു നിന്നും ഇങ്ങനൊരു സ്നേഹം അനുഭവിക്കുന്നത് ……………… അവനെ ചേർത്തു പിടിച്ചു നിന്നു …………………
ഇങ്ങനെ ഒരുത്തൻ കൂടിയുണ്ട് ഇവിടെ എന്റെ അനുവേ …………….ഉള്ള ഉമ്മ
മുഴുവൻ അവന് കൊടുത്ത് തീർക്കരുത് ……………
ആരും കാണാതെ കൈമുട്ട് വെച്ചു വയറിനു ഒരു കുത്തായിരുന്നു ഉണ്ണിക്കുള്ള അനുവിന്റെ മറുപടി …………….
അമ്മുവിനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി കണ്ണൻ ദേവുവിന്റെ മുന്നിൽ നിന്നു എടുക്കാൻ കൈപൊക്കി ……………..
എന്റമ്മോ ………….എന്തൊരു വെയിറ്റ് ആണ് ചെക്കാ നിനക്ക് ……………….എന്റെ നടു ഒടിയും………………ദേവു പറഞ്ഞുകൊണ്ട് അവനെ പൊക്കിയെടുത്തു …………
കണ്ണൻ അള്ളിപ്പിടിച്ചിരുന്നു …………… അമ്മുട്ടി ആണെങ്കിൽ ആകെ പെട്ടത് പോലെ ആയിപ്പോയി ……………ഇവിടുന്നങ്ങോട്ട് ഇറങ്ങാനും വയ്യ …………..ഇനി അമ്മേടെ തോളിൽ കയറാനൊട്ട് പറ്റുകേം ഇല്ല ………….. കിട്ടിയതാട്ടെ എന്ന് വിചാരിച്ചു അമലുവിന്റെ തോളിലേക്ക് കിടന്നു …………കണ്ണു രണ്ടും ദേവുവിന് ഉമ്മ
കൊടുക്കുന്ന കണ്ണനിലും ……….
നമ്മുടെ മക്കൾക്ക് ഒട്ടും കുശുമ്പ് ഇല്ല അല്ലേ അമ്മുവേ ……………ദേവു അമലയോട് ചോദിച്ചു ……………
അതെയതെ …………കുശുമ്പ് എന്താന്ന് പോലും അറിയില്ല ………….ഈ കുരിപ്പുകളുടെ വിചാരം നമുക്ക് ഒന്നും മനസ്സിലാവില്ല എന്നാ …………അമലു അമ്മുവിന്റെ കവിളിൽ പിടിച്ചു തിരിച്ചു പറഞ്ഞു …………..
എല്ലാവരും അന്നവിടെ കൂടി ……….. ഉണ്ണി മാത്രം തിരികെ വീട്ടിലേക്ക് പോയി ……………… അനുവമ്മയെ കെട്ടിപ്പിടിച്ചു കണ്ണൻ സുഖമായുറങ്ങി ……………. ഇടയ്ക്കിടെ അമ്മുട്ടി വന്നു നോക്കിപ്പോയി ………………. അവളുടെ വിചാരം കഴിഞ്ഞ വട്ടം വന്നു പോയതുപോലെ കണ്ണൻ പോകുമെന്നാണ് …………… അമ്മുമ്മ പോകാനും പാടില്ല കണ്ണൻ പോകയും വേണം അവൾക്ക് …………..
കണ്ണൻ അനുവിന്റെ കൂടെയായിരുന്നു കൂടുതൽ സമയവും ………….. മുൻപ് വേദനിപ്പിച്ചതിനെല്ലാം അവൻ സ്നേഹിച്ചു പ്രായശ്ചിതം ചെയ്തു …………..കണ്ണന്റെ അഡ്മിഷൻ അമല പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ ആക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നുമുണ്ടായിരുന്നില്ല …………….. തോമസ് സാർ എല്ലാ വിധ സപ്പോർട്ടും ചെയ്തു ……………….. എല്ലാം നടത്തി കഴിഞ്ഞിട്ടാണ് ഉണ്ണി പോയത് തന്നെ …………….
കണ്ണന് പുതിയ സ്കൂൾ ഒക്കെ ഒരുപാട് ഇഷ്ടമായി ………….. എന്നും വിളിക്കില്ലെങ്കിലും ഒന്നിട വിട്ടെങ്കിലും കണ്ണൻ ഹേമന്തിനെ വിളിച്ചു സംസാരിക്കും ……………… അഥവാ വിളിക്കാൻ മറന്നാലും അമല ഓർമ്മിപ്പിക്കാറുണ്ട് ………….. അവർ തമ്മിലുള്ള അകൽച്ച അമലയും ആഗ്രഹിച്ചിരുന്നില്ല ……………..ഒരു ദിവസം കണ്ണൻ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അമലയ്ക്ക് നേരെ മൊബൈൽ നീട്ടി …………….. എന്തിന് എന്നുള്ള രീതിയിൽ കണ്ണന്റെ മുഖത്തേക്ക് നോക്കി ………………
അച്ഛന് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് …………….അമ്മയുടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു …………………
അമല അവന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി സ്പീക്കർ ഫോണിൽ ഇട്ടു ……………… എന്നിട്ട് വെയിറ്റ് ചെയ്തു ……………. ഹേമന്തിന് പറയാനുള്ളത് കേൾക്കാൻ ………………. ഹലോ ……. എന്നുള്ള ഹേമന്തിന്റെ ശബ്ദം കേട്ടിട്ടും ഒന്നും മിണ്ടാതെ കൈയ്യും കെട്ടി അമല നിന്നു …………………അമല ഒന്നും മിണ്ടുന്നില്ല എന്നു കണ്ടപ്പോൾ കണ്ണൻ പറഞ്ഞു …………….
പറഞ്ഞോ അച്ഛാ ……………. സ്പീക്കർ ഫോണിലാണ് …………അമ്മ കേൾക്കുന്നുണ്ട് …………….അടുത്തുണ്ട് …………
അമലാ ……………അടുത്ത ആഴ്ച ഒന്ന് വരുവോ ……………ഞാൻ വക്കീൽ ഓഫീസിൽ വെയിറ്റ് ചെയ്യാം ……………മ്യുചൽ ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്യണം …………..ആ ദിവസം വരാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയണം ……………… ഞാൻ വേറെന്തെങ്കിലും വഴി നോക്കാം ………….
കുറച്ചു നേരം കൂടി അമല വെയിറ്റ് ചെയ്തു …………….ശബ്ദം ഒന്നും വരുന്നില്ലെന്ന് കണ്ടപ്പോൾ മുറിയിലേക്ക് പോയി …………………
അമല …………….എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് തന്നോട് ……………..ഒന്നു സ്പീക്കർ ഓഫ് ചെയ്യുവോ ……………പ്ലീസ് …….
അമ്മ പോയി അച്ഛാ ……….അച്ഛൻ പറഞ്ഞോ ………… അമ്മയോട് ഞാൻ പറഞ്ഞോളാം ……………….കണ്ണൻ പറഞ്ഞു …………..
വേണ്ടാ കണ്ണാ ………….സാരമില്ല ………..മോന് സുഖമാണോ ……………… സ്കൂളിൽ ഫ്രണ്ട്‌സ് ഒക്കെ ആയോ ……………… ഹേമന്ത് ചോദിച്ചു ……………..
സ്കൂളിൽ ഇപ്പോൾ എല്ലാവരും ഫ്രണ്ട്‌സ് ആണ് അച്ഛാ ……………സ്പെഷ്യൽ ആയിട്ട് ഒരാളെ കിട്ടിയില്ല ……………… പക്ഷേ ഇന്നലെ പുതുതായി രണ്ടുപേരെ പരിചയപ്പെട്ടു …………….. പാർക്കിൽ വെച്ച് ………….. സേതുവും നാച്ചിയും …………….. എനിക്കിഷ്ടമായി …………….ഇന്നും കണ്ടു ……….. കൂടെ കളിച്ചിട്ടാണ് വന്നത് …………. ഡ്രസ്സ് മുഴുവൻ ഡേർട്ടി ആക്കിയതിന് അമ്മ വഴക്ക് പറഞ്ഞതെ ഉളളൂ ………………..കണ്ണൻ അമലുവിനെ നോക്കി പൊട്ടിച്ചിരിച്ചു ………………..
അവന്റെ ചിരി കണ്ടിട്ട് അമലുവിനും ചിരി പൊട്ടി ……………എങ്കിലും കടിച്ചു പിടിച്ചു നിന്നു …………….
അപ്പോൾ മോനൊപ്പമല്ലേ അമ്മ വരുന്നത് ………. തനിയെ ഒരിടത്തും പോകരുത് …………..പുതിയ സ്ഥലം ആണ് ………………പരിചയവുമില്ല ………….. സൂക്ഷിക്കണം …………
അമ്മയ്ക്ക് പുതിയ സ്കൂൾ ആയതുകൊണ്ട് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് ………………. അപ്പോൾ അമ്മ വരും വരെ ഞാൻ പാർക്കിൽ ഇരിക്കും …………….. അങ്ങനെ ഫ്രണ്ട്‌സ് ആയതാ സേതുവും നാച്ചിയും ……………
എങ്കിൽ മോൻ ഫോൺ വെച്ചോളൂ ………… നാളെ വിളിച്ചാൽ മതി …………… അമ്മയോട് നാളെ പറയണമെന്ന് പറയണം …………. അച്ഛന് ഒരു ഡേറ്റ് ഫിക്സ് ചെയ്യാനാ ………..
ഓക്കേ അച്ഛാ ……….. ബൈ ……….മ്മ്മാ ………… കണ്ണൻ കാൾ കട്ട് ചെയ്തിട്ടും ഹേമന്തിന് മൊബൈൽ ചെവിയിൽ നിന്നുമെടുക്കാൻ തോന്നിയില്ല ……….. അമലയുടെ കാര്യങ്ങൾ കണ്ണന്റെ വായിലൂടെ കേൾക്കാൻ ഇപ്പോൾ വല്ലാത്തൊരു ഇഷ്ടമാണ് ……………….
കുറച്ചു നാളായി അമ്മയുടെ കുരുത്തക്കേടുകൾ ………….അമ്മയുടെ ക്യൂട്ട്നെസ്സ് ……………….ഇങ്ങനെയുള്ള കാര്യങ്ങൾ മാത്രമാണ് അവൻ പറയുക ……………… അമ്മുട്ടിയുടെ വഴക്കാളി അമ്മുവെന്നാണ് അവൻ പറയുക …………അവൻ പറയുന്ന അമ്മുട്ടി …..ദേവു ആന്റി ….അഭി മാമൻ ………..ഇതൊക്കെ ആരെന്ന് പോലും തനിക്കറിയില്ല……………..പക്ഷേ ഇവരെല്ലാം അമലയ്ക്ക് വേണ്ടപ്പെട്ടവർ ആണെന്ന് മാത്രം മനസ്സിലായി …………… അവളേ സ്നേഹം കൊണ്ടു മൂടുന്നവരാണെന്ന് മനസ്സിലായി ……………..കേട്ട് കേട്ട് കൂടുതൽ കൂടുതൽ അമലയെ അറിയാനും ഒരാഗ്രഹം ………………….. ഇപ്പോൾ അവൻ വിളിച്ചില്ലെങ്കിലും അറിയാതെ താൻ കണ്ണനെ വിളിച്ചിരിക്കും ………….. കൂടെ ഉണ്ടായിരുന്നത് മാണിക്യം തന്നെ ആയിരുന്നുവെന്ന് മനസ്സ് അംഗീകരിച്ചു കഴിഞ്ഞു ………………. കയ്യിലുള്ളതിന്റെ വില അറിയാതെ ജീവിക്കുന്നവൻ ……………… ഇന്നും ചെയ്യുന്നത് അത് തന്നെ ആണ് …………… അന്ന് അമലയുടെ വില അറിയാതെ ഗീതുവിന് പിറകെ ……………..ഇന്ന് ഗീതുവിനെ ഓർക്കാതെ അമലയെ മനസ്സിൽ സൂക്ഷിക്കുന്നു ……………മനസ്സിലുള്ളത് ഒളിപ്പിച്ചു വെച്ചിട്ട് ഗീതുവിന് അരികിലേക്ക് പോയി ……………..
അടുക്കളയിൽ നിൽക്കുന്ന അമലുവിന്റെ പിറകിലൂടെ കണ്ണൻ കെട്ടിപ്പിടിച്ചു ………………. അമ്മയെന്നു ചെല്ലുമെന്ന് അച്ഛൻ ചോദിച്ചു ………………
ഉണ്ണിയേട്ടനോട് ചോദിച്ചിട്ട് ഞാൻ പറയാം …………….. ഇതിൽ എനിക്ക് തനിയെ ഒരു തീരുമാനം എടുക്കാനാവില്ല ……………. അമലയെ കൈ കൊണ്ടു മിണ്ടരുതെന്ന് തടഞ്ഞിട്ട് കണ്ണൻ തന്നെ മറുപടി പറഞ്ഞു ……………….ശരിയല്ലേ …………. ഇതല്ലേ അമ്മ പറയാൻ വന്നത് ……………..
താൻ പറയാൻ വന്ന മറുപടി കണ്ണൻ പറയുന്നത് കേട്ട് ചിരി വന്നുപോയി അമലയ്ക്ക് ……………..ഒരു കുന്നിക്കുരുവിന്റെ വലിപ്പമേ ഉളളൂ …………..ചില നേരത്തെ കെയറിങ് കണ്ടാൽ തോന്നും അവനെന്റെ അച്ഛനാണെന്ന് ……………… റോഡിൽ കൂടി നടന്നാൽ കൈ പിടിച്ചു നടക്കും …………….. ആദ്യം വിചാരിച്ചു അവന് പേടി ആയിട്ടാണെന്ന് ……………….. പക്ഷേ എന്നെ ശ്രദ്ധിച്ചു കൊണ്ടുനടക്കുന്നതാണ് കക്ഷി ………….. ചുമ്മാതല്ല ഉണ്ണിയേട്ടൻ പറഞ്ഞത് നിന്നെക്കുറിച്ച് ഓർത്ത് ഇനിയെനിക്ക് ടെൻഷൻ ഇല്ലെന്ന് ………………. അമല ചിരിയോടെ ഓർത്തു ………………….
ഉണ്ണിയേട്ടനോട് ഹേമന്ത് പറഞ്ഞ കാര്യങ്ങൾ സംസാരിച്ചു……………..താൻ കൂടെ വരാതെ തനിയെ പോകരുതെന്ന് പറഞ്ഞു ……………….. ഉണ്ണിയേട്ടന് മനസ്സിലായിട്ടില്ല താനിപ്പോൾ ആ പഴയ അമല അല്ലെന്ന് ……………. മുഖത്ത് നോക്കി ആരോടും തന്റേടത്തോടെ സംസാരിക്കാൻ ഇപ്പോൾ തന്നെക്കൊണ്ടാവും ……………….. ആ ഒരുറപ്പ് തനിക്കുണ്ട് ………………… ഉണ്ണിയേട്ടനെ അനുസരിച്ചേ ശീലമുള്ളൂ …………………. അതുകൊണ്ട് തന്നെ ഒരു ദിവസം പറഞ്ഞു കണ്ണനോട് …….ഹേമന്തിനോട് പറയാൻ …………
തന്നെപ്പറ്റി ഹേമന്തിനോട് ഓരോന്ന് പറയുമ്പോൾ കണ്ണുരുട്ടി പേടിപ്പിക്കും ……………… മിണ്ടരുതെന്ന് വിരൽ ചുണ്ടിൽ വെച്ചു കാണിക്കും ……………… ആര് കേൾക്കാൻ …………….. അവനിപ്പോൾ എന്റെ അച്ഛനല്ലേ ……………അച്ഛൻ ……………… പിന്നെ അവന്റെ ചിരി കാണുമ്പോൾ പറച്ചിലും നിർത്തി ……………….മറുഭാഗത്തു ഒന്നും കേൾക്കുന്നുണ്ടാവില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് കൂടുതൽ ബലം പിടിക്കാഞ്ഞതും ………………… പണ്ട് മുഖത്തു നോക്കി സംസാരിക്കുമ്പോൾ പോലും ചെവി തരാതെ നിൽക്കുന്ന ആളാണ് ഇപ്പോൾ മൊബൈലിൽ കൂടി കേൾക്കുന്നത് ………………. അതും ഒട്ടും ഇഷ്ടമില്ലാത്ത എന്നെപ്പറ്റി ………….
പണി എല്ലാം ഒതുക്കി മുറിയിൽ വരുമ്പോൾ കണ്ടു അമ്മയുടെ കാല് തിരുമ്മിക്കൊടുക്കുന്ന കണ്ണനെ ………………… ഇവനിതൊക്കെ എവിടുന്ന് പഠിച്ചോ എന്തോ ………………… എന്തൊക്കെയോ പറയുന്നുണ്ട് …………… രണ്ടാളും …………ഓഹോ ……..അത് ശരി ………… നാളെ പാർക്കിൽ പോകുമ്പോൾ ഐസ് ക്രീം വാങ്ങാനുള്ള പോക്കറ്റ് മണി ഒപ്പിക്കുവാണ് കള്ളൻ ………………… കയ്യോടെ അത് കലക്കി കയ്യിൽ കൊടുത്തു അമല ………………….. അമ്മ വളരെ ദയനീയമായി കണ്ണനെ നോക്കുന്നുണ്ട് …………
അവൻ തിരിച്ചും ………………..
ആ കുമ്മുട്ടിയാ അമ്മുനെ ഇത്രയും വഷളാക്കിയത് ………….. വരട്ടെ ഇങ്ങോട്ട് ……….. ഞാൻ ശരിയാക്കുന്നുണ്ട് …….. ചാടിത്തുള്ളി പറഞ്ഞിട്ട് കണ്ണൻ മുറിയിലേക്ക് പോയി ………….
ഇവന് എന്ത് ഇഷ്ടക്കേട് ഉണ്ടായാലും പാവം അമ്മുട്ടിയെ ആണ് കുറ്റം പറയുക ………….. ചെയ്യുന്നത് ഞാനും കുറ്റം പാവം കുഞ്ഞി അമ്മുട്ടിക്കും ……………. എന്റെ പൊന്നു കുഞ്ഞ് ……………..കണ്ടിട്ട് ദിവസങ്ങളായി ………….. എല്ലാ ആഴ്ചയിലും വരും …………….അമ്മുമ്മയുടെ സ്കൂളിൽ ചേർത്താൽമതിയെന്നും പറഞ്ഞു കാറിപ്പൊളിച്ചിട്ടാ കഴിഞ്ഞ ആഴ്ച പോയത് ………………. ഒരു വിധത്തിലാ ഒന്ന് ആശ്വസിപ്പിച്ചു വിട്ടത് ……………….
കണ്ണൻ പിണക്കം അഭിനയിച്ചു തിരിഞ്ഞു കിടന്നു ……………ഹേമന്ത് ആയിരുന്നെങ്കിൽ അവൻ ചോദിക്കും മുന്നേ കയ്യിൽ പൈസ ഇരുന്നേനെ ………….. പക്ഷെ …………. ഇന്നിപ്പോൾ അവൻ ഒന്നും ചോദിക്കാറില്ല തന്നോട് ………………. ചോദിക്കാനുള്ള മടി കൊണ്ടോ അതോ തന്നെ കഷ്ടപ്പെടുത്തേണ്ടെന്ന് ഓർത്തിട്ടോ എന്തോ ………………. ഒരുപാട് മാറി തന്റെ മകൻ ………………. ഉറങ്ങിക്കിടക്കുന്ന കണ്ണനെ നോക്കിയിരുന്നു ………………ഇതാരാണാവോ പുതിയ ഈ ഫ്രണ്ട്‌സ് ………… സേതുവും നാച്ചിയും ……………….. എന്തായാലും അവരെ ഒരുപാട് ഇഷ്ടമായിട്ടുണ്ട് കണ്ണന് …………….. വീട്ടിൽ വരുമ്പോൾ തുടങ്ങും അവരുടെ വിശേഷം പറച്ചിൽ ……………….വാ തോരാതെ ………… കള്ളക്കണ്ണൻ ………….. അവനെ ചേർത്ത് പിടിച്ചു കണ്ണടച്ചു ………………
പിറ്റേന്ന് അവനും ഫ്രണ്ട്‌സിനും ഐസ്ക്രീമിനുള്ള പൈസ പോക്കറ്റിൽ വെച്ചു കൊടുക്കുമ്പോ അവൻ പറഞ്ഞു ……………. എനിക്കറിയാമായിരുന്നു അമ്മ ഇന്ന് ക്യാഷ് തരുമെന്ന് ……………. ലവ് യൂ അമ്മു ……….. ഉമ്മ
…………….. കവിളിൽ അമർത്തി ഉമ്മ
വെച്ചു ………………… ചാടിത്തുള്ളി സ്കൂട്ടറിൽ കയറി ഇരുന്നു ……………പിറകെ ചിരിയോടെ അമലയും ……….
ഇന്നാണ് ഹേമന്തിന്റെ അരികിൽ പോകേണ്ടത് …………….. ഇങ്ങനെ വീണ്ടും കാണേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ എന്റെ ഒപ്പിടാൻ മുന്നേ ഹേമന്തിനെ പഠിപ്പിച്ചേനെ ……………….അമല ഓർത്തു …………….. ഇനി ഒരിക്കലും മുന്നിൽ കാണേണ്ടി വരരുതെന്ന് പ്രാർത്ഥിക്കാറുണ്ട് ………………… എന്തോ ഒരു വല്ലായ്മ ഉള്ളിൽ …………….. പേടിയാണോ ………… അതോ …………….. ഉണ്ണിയേട്ടൻ തട്ടി വിളിച്ചപ്പോഴാണ് ഇറങ്ങാറായെന്ന് മനസ്സിലായത് ……………….
ദൂരെ നിന്നേ കണ്ടു ഹേമന്തിനെ …………… തന്നെയും കണ്ടു ……………. രണ്ടാളുടെയും കണ്ണൊരു നിമിഷം ഉടക്കി ……………….. അമല തിരിഞ്ഞ് ഉണ്ണിയേട്ടനെ നോക്കി …………….. തന്റെ വിറയ്ക്കാൻ തുടങ്ങിയ കയ്യിൽ പിടിച്ചു ഉണ്ണി മുന്നോട്ട് നടന്നു …………. ഹേമന്തിന്റെ കണ്ണുകൾ തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ഉണ്ണിയേട്ടന്റെ കൈയ്യിലാണ് …………………. കണ്ണനോട് ഹേമന്ത് പറഞ്ഞു കൊടുത്ത കാര്യങ്ങൾ പെട്ടെന്ന് മനസ്സിലേക്ക് വന്നു ………… അതെങ്ങാനും ഇന്ന് ഹേമന്ത് ഉണ്ണിയേട്ടനോട് ചോദിച്ചാൽ ഇന്നിവിടെ കൊല നടക്കും …………….. കാരണം ഉണ്ണിയേട്ടന്റെ ദേഷ്യം തനിക്കറിയാവുന്നതാണ് …………..അമല ഉണ്ണിയുടെ കയ്യിൽ ഒന്നുകൂടി പിടി മുറുക്കി ………………….
പിന്നെ വരാമേ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission