ഉറക്കം പാടേ നഷ്ടമായി ഗീതുവിന് ………… പോയ സമാധാനം തിരിച്ചു കിട്ടണമെങ്കിൽ അമലയെ ഹേമന്ത് കാണണം ……………. കുറച്ചു നേരം ഒന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉളളൂ ………………പക്ഷേ …………….
തന്റെ മനസ്സിൽ അത് ഒരു വല്ലാത്ത വേദന ഉണ്ടാക്കുന്നു …………….. ആദ്യഭാര്യ ആയിരുന്നുവെങ്കിൽ കൂടി അമലയോട് സംസാരിക്കുന്നത് ഓർക്കാൻ കൂടി ആവുന്നില്ല തനിക്ക് ………………….ഇങ്ങനെ ചിന്തിക്കാൻ കൂടി തനിക്ക് അർഹത ഇല്ലാത്തതാണ് ……………എല്ലാം നല്ല ബോദ്ധ്യമുണ്ട് …………..പക്ഷേ ……………
ഹേമന്ത് ആളാകെ മാറിയിരിക്കുന്നു………….. ഇപ്പോഴാണെങ്കിൽ അമലയോട് സംസാരിക്കണമെന്ന് മാത്രമേ പറയുന്നുള്ളു …………… പക്ഷേ നാളെ അമലയുടെ കൂടെ ജീവിക്കണമെന്ന് പറഞ്ഞാൽ ………………. അമല മിണ്ടാതെ ഇറങ്ങി പോയത് പോലെ തന്നെക്കൊണ്ട് ആവുമോ ………………..ഒരിക്കലുമില്ല ……………
ആഗ്രഹിച്ചു …………..കയ്യിൽ നിന്നും തട്ടിത്തെറുപ്പിച്ചു………… വീണ്ടും തന്നെ തേടിവന്ന ജീവിതം ആണിത് ……………… വിട്ടുകൊടുക്കില്ല ……………. ആർക്കും …………….. എന്താ ചെയ്യുക ………….. ഗീതു പലവഴികളും ആലോചിച്ചു കിടന്നു ……….. അവരുടെ കൂടിക്കാഴ്ച്ച നടക്കാതെ നോക്കാൻ ………………..സ്വന്തം ജീവിതം കൈപ്പിടിയിൽ ഒതുക്കാൻ …………….
ഉണ്ണിയേട്ടൻ വരുമ്പോൾ എല്ലാം തോമസ് സാറിന്റെയും സ്കൂളിലെയും വിശേഷങ്ങൾ എല്ലാം പറയും ………………. എല്ലാം കേട്ടുകൊണ്ട് ചുറ്റും എല്ലാവരും കാണും ………………..അമ്മുട്ടി അമലുവിന്റെ മടിയിൽ ഇരുപ്പുണ്ട് ……………. കയ്യിലിരിക്കുന്ന പാവയ്ക്ക് ഒരുപാട് ഉമ്മ
കൊടുക്കുന്നുമുണ്ട് ………………
മാമന് ഒരുമ്മ താടീ കള്ളിപ്പെണ്ണേ …………. എത്ര ദിവസമായി എന്റെ പൊന്നിനൊരു ഉമ്മ
തന്നിട്ട് ………….. അമ്മുവിനെ പൊക്കി എടുത്ത് ഉണ്ണി പറഞ്ഞു …………
മാമന് ഇത് തന്നെ അല്ലേ അനുആന്റിയോടും പറഞ്ഞേ …………….എനിച്ചിപ്പോ സമയം ഇല്ല ………………..അനുആന്റിയേ ………………. മാമന് ഉമ്മ
കൊടുത്തേ ………………….അമ്മുട്ടി പാവയെ കളിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു അനുവിനോടായി പറഞ്ഞു ……………..
ഉണ്ണി പെട്ടെന്ന് അമ്മുട്ടിയുടെ വായ പൊത്തി …………… ചുറ്റും നോക്കി ………… എല്ലാവർക്കും പതിയെ ചിരി പൊട്ടുന്നുണ്ട് ………… അനു ആണെങ്കിൽ വാതിൽ എവിടെയെന്ന് തേടുകയാണ് ………………
കുറച്ചു കൂടെ വാതിൽ വെച്ചു കൂടെ ഇവിടെ ……………..അല്ലേ ഏട്ടത്തി …………ദേവു കളിയാക്കി അനുവിന്റെ കയ്യിൽ പിടിച്ചു അടുത്തിരുത്തി ……………..
വേണം ………….. ഉണ്ണിയേട്ടന് ഇങ്ങനെ തന്നെ വേണം …………… ഈ കാന്താരി എന്നെയും അഭിയേട്ടനെയും കുറിച്ച് പറയുമ്പോൾ പൊട്ടി പൊട്ടി ചിരിച്ചിരുന്ന ആളാണ് …………… അന്നൊക്കെ എന്താ പറഞ്ഞിരുന്നേ ………….. അവൾ കുഞ്ഞാണ് ………….. അതാണ് ………….. ഇതാണ് ………….. എന്നൊക്കെ അല്ലേ ……… അനുഭവിച്ചോ …………… ഒരു കുഴപ്പവുമില്ല …….. ദേവു പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു ………………. കൂടെ അമലുവും …………..
ഇങ്ങനെ ചമ്മി നിൽക്കുന്ന ഉണ്ണിയേട്ടനെ കാണാൻ നല്ല രസമാ ……………….ഇപ്പോഴാണ് എന്റെ കാന്താരിയെക്കൊണ്ട് എനിക്കൊരു ഉപകാരം ഉണ്ടായത് …………… നീ അമ്മേടെ മുത്താടീ ചുന്ദരീ ……………….. ദേവു അമ്മുട്ടിയുടെ കവിളിൽ അമർത്തി ഉമ്മ
കൊടുത്തു ………..
ചുന്ദരീ ന്ന് കേട്ടത് കൊണ്ടാവും നാണത്തോടെ ചിരിച്ചു അമ്മുട്ടി ചുറ്റും നോക്കി എല്ലാവരും കേട്ടോന്നറിയാൻ ………….
അവർക്കിടയിലേക്ക് കണ്ണനും കൂടി വന്നു ……………… എങ്ങനെ അമ്മുട്ടിക്ക് പണി കൊടുക്കാമെന്നു നോക്കി നടക്കുവായിരുന്നു …………… അമ്മയുടെ ഫ്രീയായ മടിയിലേക്ക് ചാടി ഇരുന്നു ………… എന്നിട്ട് അമ്മുട്ടി നോക്കുമ്പോൾ നോക്കുമ്പോൾ അമലുവിന് ഉമ്മയും കൊടുത്തു ……………….
അമ്മേ …………….ഞാൻ സേതുവിനേം നാച്ചിയേയും ഒരു ദിവസം വീട്ടിലേക്ക് വിളിച്ചിട്ടുണ്ട് ……………വരാമെന്നു സമ്മതിച്ചു …………എത്ര ദിവസമായെന്നോ നിർബന്ധിക്കുന്നു ഞാൻ …………..
ഇതാരാ പുതിയ ആൾക്കാർ സേതുവും നാച്ചിയും ………………ഉണ്ണി ചോദിച്ചു …………..
ഞാനും ഇതുവരെ കണ്ടിട്ടില്ല ഉണ്ണിയേട്ടാ …………………അവന്റെ പുതിയ ഫ്രണ്ട്‌സ് ആണ് ……………. ഇപ്പോൾ അവരെപ്പറ്റി പറയാനേ ചെക്കന് നേരമുള്ളൂ ഊണിലും ഉറക്കത്തിലും …………… കണ്ണന്റെ മുടി ഒതുക്കി വെച്ച് അമല പറഞ്ഞു ……………..
തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അനുവമ്മയുടെ അടുത്തേക്ക് പോയി കണ്ണൻ …………….. മടിയിൽ ഇരുന്നു ………….. എന്തോ ഉണ്ടാക്കി കൊടുക്കാൻ പറയുകയാണ് ……………..കുഞ്ഞേച്ചി കേൾക്കാൻ നോക്കിയിരിക്കും ആഗ്രഹം സാധിച്ചു കൊടുക്കാൻ ……………… കണ്ണനെയും എടുത്തുകൊണ്ടു അനു അകത്തേക്ക് പോയി ………………
ഇവനൊരുപാട് മാറി അല്ലേ അമലു …………….ഉണ്ണി ചോദിച്ചു ……………..
ശരിയാണ് ഉണ്ണിയേട്ടാ ……………. എന്നെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും ഇപ്പോൾ അവനെക്കൊണ്ട് മാത്രമേ കഴിയു ……………. പക്വത ഉണ്ടെങ്കിലും കുരുത്തക്കേട് കൂടി കൂടി വരികയാണ് ……….. കുശുമ്പും ……………….. അമ്മുട്ടിയോട് മാത്രം അടുക്കുന്നില്ല അവൻ ……………..തിരിച്ചു അവളും അങ്ങനെ തന്നെ …………രണ്ടും നേരെ കണ്ടാൽ കീരിയും പാമ്പുമാണ് ……………..
അതൊന്നും കുഴപ്പമില്ല എന്റെ അമ്മു ………….. വളരുമ്പോൾ ശരിയാകും എല്ലാം …………… ദേവു അമലുവിനെ ആശ്വസിപ്പിച്ചു ……………..
ഇന്നാണ് കണ്ണന്റെ ഫ്രണ്ട്‌സ് വരാമെന്നു പറഞ്ഞിരിക്കുന്നത് ……………. രാവിലെ തുടങ്ങിയ ഒരുക്കമാണ് ……………. ഓരോ ഷർട്ടും ബനിയനും ഇട്ട് കണ്ണാടിക്ക് മുൻപിൽ വന്നു നോക്കും ……………ഊരി വേറെ ഇടും ………………ഇവന്റെ പെണ്ണുകാണൽ വല്ലതുമാണോ ഈശ്വരാ ഇന്ന് …………..അമല എളിക്ക് കൈയ്യും കൊടുത്തു നോക്കി ………….
ഒരു കാർ മുറ്റത്തു വന്നു നിന്നതറിഞ്ഞു …………കണ്ണൻ വിളിച്ചു പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് ഓടി …………….അമ്മേ ദേ സേതും നാച്ചിയും വന്നു ………………….
കണ്ണന്റെ വായിൽ നിന്നും കേട്ട് കേട്ട് കാണാൻ കൊതിച്ചിരുന്നവർ ആയതു കൊണ്ട് അമലയും മുൻവശത്തേക്ക് ചെന്നു …………….. ഡ്രൈവർ സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി ………. സേതുവിന്റെയും നാച്ചിയുടെയും അച്ഛൻ ആവും ……………..കുട്ടികളെ കൊണ്ടു വിടാൻ വന്നതായിരിക്കും ……………. അപ്പുറത്തെ ഡോർ തുറന്നു ഒരു കുഞ്ഞിനെ കയ്യിലെടുത്തു ………………ഉറക്കമാണ് ………… മുഖം കാണാൻ പറ്റുന്നില്ല …………….. കണ്ടിട്ട് അമ്മുട്ടിയേക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവുണ്ടാവും ……………………. അമല വീണ്ടും കാറിലേക്ക് നോക്കി നിന്നു …………….. സേതുവും നാച്ചിയും ഇറങ്ങാൻ കാത്തു നിന്നു ……………….
കണ്ണൻ അയാളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടുവരുന്നുണ്ട് ……………….. ഒരു വല്ലായ്മയും പരിചയക്കുറവുമുണ്ട് അയാളുടെ മുഖത്ത് …………. അമലയുടെ മുന്നിൽ കൊണ്ടു വന്നു നിർത്തിയിട്ട് കണ്ണൻ പറഞ്ഞു ……………… ഇതാണ് അമ്മേ എന്റെ ഫ്രണ്ട്‌സ് സേതുവും നാച്ചിയും ……………….. ഈ നാച്ചി മിക്കപ്പോഴും ഉറക്കം തന്നെയാ …………….
ഈശ്വരാ ……………. ഇവന് പക്വത കൂടി ഭ്രാന്ത് ആയതാണോ ……………… ഞാൻ വെറുതെ തെറ്റിദ്ധരിച്ചു എട്ടു വയസ്സിന്റെ കുസൃതി ഒക്കെ തിരിച്ചു വന്നുവെന്ന് ………………ഇവൻ പണ്ടത്തേതിന്റെ പിന്നത്തേതാണല്ലോ ഈശ്വരാ ……………… തൂങ്ങിച്ചാവണോ അതോ ട്രെയിനിനു തല വെക്കണോന്ന് ആലോചിച്ചു നിൽക്കുന്ന അമലയുടെ കയ്യിൽ പിടിച്ചു വലിച്ചു മുൻപിൽ നിർത്തി കണ്ണൻ പറഞ്ഞു ……………..
ദേ സേതൂ ……….ഇതാണ് അമ്മു …………എന്റെ അമ്മ ………………….
താൻ ഞെട്ടിയതിലും വലിയൊരു ഞെട്ടൽ ആ മുഖത്ത് കണ്ടു ………………. കയ്യിലെ ബോക്സ് മാറ്റിപിടിച്ചു …………….. കണ്ടാലറിയാം അതൊരു ടോഫി ബോക്സ് ആണെന്ന് ………… കണ്ണനാവുമെന്നാണ് വിചാരിച്ചത് ……………. പിന്നീട് അയാൾ പറഞ്ഞത് കേട്ടിട്ട് ഒന്നുകൂടി ഞെട്ടി ……………
സോറി ……………കണ്ണൻ അമ്മു ……..അമ്മു …….എന്ന് പറയുന്നത് കേട്ടപ്പോൾ ഞാൻ വിചാരിച്ചു കുഞ്ഞു കുട്ടിയാവുമെന്ന് …………… ഇത് അമ്മുവിന് വാങ്ങിയതാണ് ഞാൻ ………………. അയാൾ ബോക്സ് അമലയ്ക്ക് നേരെ നീട്ടി ………………
വാങ്ങണോ വേണ്ടയൊന്ന് ആലോചിച്ചു കുറച്ചു നേരം ……………… പിന്നെ വാങ്ങി ………… ഒന്നു ചിരിച്ചു …………….. അകത്തേക്ക് വിളിച്ചു ……………..അമ്മയെയും വിളിച്ചു പരിചയപ്പെടുത്തി ………………….
അപ്പോഴേക്കും തോളിൽ കിടന്ന നാച്ചി എഴുന്നേറ്റു …………… മൂക്കും കണ്ണുമൊക്കെ തിരുമ്മി ചുറ്റും നോക്കുന്നുണ്ട് …………… കണ്ണനെ അടുത്തു കണ്ടപ്പോൾ അവന്റെ അടുക്കലേക്ക് കൈയ്യും നീട്ടി ചെന്നു ………….. അവനാണെങ്കിൽ ആ കുഞ്ഞിന്റെ മുടിയെല്ലാം ചെവിക്കു പിറകിലേക്ക് ഒതുക്കി വെക്കുന്നുണ്ട് ……………….. കവിളിൽ തട്ടി എന്തൊക്കെയോ പറയുന്നുണ്ട് ……………. എടുക്കാൻ പറ്റാഞ്ഞിട്ട് മുകളിലേക്ക് ആഞ്ഞാഞ്ഞു പിടിക്കുന്നുണ്ട് കണ്ണൻ …………….
ഓഹോ ………….ഇവന് ഇങ്ങനെ ഒക്കെ കുഞ്ഞുങ്ങളെ കൊഞ്ചിക്കാനറിയാം അല്ലേ ……………. എന്നിട്ടാണോ എന്റെ പാവം അമ്മുട്ടിയെ( ) കുശുമ്പ് എടുക്കുന്നത് ………………. വെച്ചിട്ടുണ്ടെടാ നിനക്കിട്ടു …………… അമല മനസ്സിൽ കണക്കു കൂട്ടി വെച്ചു ……………..
നാച്ചിക്ക് നേരെ കൈ നീട്ടിയപ്പോൾ ചാടി വന്നു ……………. പരിചയം ഉള്ളത് പോലെ …………… കുഞ്ഞേച്ചി കണ്ടാൽ ഇപ്പോൾ നിലത്തു വെക്കാതെ കൊണ്ടു നടക്കും …………..അത്രയും ക്യൂട്ട് ആണ് കാണാൻ …………… പറഞ്ഞു തീർന്നില്ല അതിനു മുന്നേ അനുവും ദേവുവും വന്നു ……………അമലുവിന്റെ കയ്യിലിരിക്കുന്ന നാച്ചിയെ കണ്ടപ്പോൾ തന്നെ അമ്മുട്ടിയുടെ മുഖം വീർത്തു …………….എനിക്കൊന്നും കാണാൻ വയ്യേ എന്ന രീതിയിൽ അനുവിന്റെ കഴുത്തിലേക്ക് മുഖം മറച്ചു …………….എങ്കിലും ഇടയ്ക്ക് ഒളിഞ്ഞു നോക്കുന്നുണ്ട് ……………..
ചോറുണ്ണാൻ നിൽക്കുന്നില്ലെന്ന് പറഞ്ഞു …………….. കണ്ണന്റെ നിർബന്ധം സഹിക്കാൻ കഴിയാതെ വന്നതാണെന്ന് ………… പക്ഷേ അമ്മ സമ്മതിച്ചില്ല പോകാൻ ……………… നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു …………… നാച്ചിക്ക് കുഞ്ഞേച്ചി കൊണ്ടു നടന്നു വാരിക്കൊടുത്തു …………… സേതുവിന് വിളമ്പി കൊടുത്തപ്പോൾ അമല കുറച്ചു ചമ്മലോടെ പറഞ്ഞു ……………….
എരിവ് കുറച്ചാണ് എല്ലാം ഉണ്ടാക്കിയത് …………….. കണ്ണൻ സേതു എന്നൊക്കെ പറഞ്ഞപ്പോൾ ഞങ്ങൾ വിചാരിച്ചു അവന്റെ പ്രായമേ കാണൂന്ന് ……………
അതൊന്നും കുഴപ്പമില്ല ……………. നാച്ചിയും എന്നെ സേതുവെന്നാണ് വിളിക്കാറ് …………… അച്ഛനും അമ്മയും വിളിക്കുന്നത് കേട്ടിട്ട് ………
ചോദിക്കാൻ മറന്നു …………… നാച്ചിയുടെ അമ്മ എവിടെ ……………എന്താ കൊണ്ടുവരാഞ്ഞത് ……………..അമ്മയുടെ ചോദ്യത്തിന് കുറച്ചു നേരം അയാൾ മൗനമായിരുന്നു ………………
നാച്ചിയുടെ അമ്മ ഡെലിവറിയോടെ മരിച്ചു …………….. നാച്ചിയെ വിട്ടു പിരിയാൻ വയ്യാത്തത് കൊണ്ട് ഞാൻ ഇങ്ങു കൊണ്ടുപോന്നു ……………. പകൽ എല്ലാം ഡേകെയറിൽ ……………… വൈകുന്നേരം അവളെയും കൂട്ടി പാർക്കിൽ പോകും …………… അങ്ങനെ ഫ്രണ്ട്‌സ് ആയതാണ് കണ്ണനുമായി ………………. സേതു ഒരു ചിരിയോടെ പറഞ്ഞു ……………….
കുഞ്ഞേച്ചി നാച്ചിയെ നോക്കി കണ്ണൊപ്പുന്നത് കണ്ടു ………….. മറ്റുള്ളവരുടെ ജീവിതത്തിൽ നടന്നത് കേൾക്കുമ്പോഴാണ് മനസ്സിലാവുക നമ്മുടെ വിഷമങ്ങൾ തീരെ ചെറുതെന്ന് ……….. അമല ഓർത്തു ………
പോകാനിറങ്ങിയപ്പോൾ നാച്ചിയെ കണ്ണൻ കയ്യിലെടുത്തു ഉമ്മ
കൊടുത്തു ………… അവൾ തിരിച്ചും രണ്ടു കൈയ്യും കവിളിൽ വെച്ചു അവന്റെ മൂക്ക് കടിക്കുന്നുണ്ട് ………….. കവിളിൽ ഉമ്മ
കൊടുക്കുന്നുണ്ട് ……………….
ടീ അമ്മൂ …………..നീയൊന്ന് എന്റെ കുഞ്ഞിനെ നോക്കിയേ ……………… ഇപ്പോൾ ഭസ്മം ആക്കും നിന്റെ മോനെ ……………..ദേവു അമലയെ തോണ്ടി അമ്മുട്ടിയെ കാണിച്ചിട്ട് പറഞ്ഞു ……………….
അനുവിന്റെ കയ്യിലിരുന്നു ദഹിപ്പിക്കുന്നുണ്ട് കണ്ണനെ …………….. ദേഷ്യമാണോ സങ്കടമാണോ …………..അവൾക്ക് തന്നെ അറിയില്ല ……………ചുണ്ട് വിതുമ്പുന്നുണ്ട് അതേപോലെ തന്നെ പല്ലും ഇറുമ്മുന്നുണ്ട് ………………ഈശ്വരാ നാച്ചിയ്ക്ക് ഒരുമ്മ ഒക്കെ കൊടുക്കണമെന്നുണ്ട് …………. പക്ഷേ ഈ കുഞ്ഞിപ്പെണ്ണ് ബഹളം വെച്ചാൽ നാണക്കേട് ആണ് ……………വീട്ടിൽ വന്നവരെ വിഷമിപ്പിക്കുന്നത് എങ്ങനെ ……………. അതും ഒരു കുഞ്ഞിനെ ……………….അമല അമ്മുട്ടിയെ ഒരു കയ്യിൽ എടുത്തു ……………കൂടെ നാച്ചിയെയും …………………
ചേച്ചിയാണ് …………….സുന്ദരിയാണ് …………..മാങ്ങയാണ് ……….തേങ്ങയാണ് …………….എന്നൊക്കെ പറഞ്ഞു അമ്മുക്കുട്ടിയെ സോപ്പിട്ടു നാച്ചിക്ക് ഉമ്മയൊക്കെ കൊടുപ്പിച്ചു ……………… ആ ഗ്യാപ്പിൽ അമലയും നാച്ചിക്ക് കൊടുത്തു രണ്ടുമ്മ …………..
പോകാനിറങ്ങിയപ്പോളാണ് ഉണ്ണിയേട്ടൻ കയറി വന്നത് ……………. രണ്ടാളും കുറച്ചു നേരം മുഖത്തേക്ക് നോക്കി നിന്നു ……………. ചിരിയോടെ കെട്ടിപ്പിടിച്ചു …………….. വിശേഷങ്ങൾ ഒക്കെ പറഞ്ഞു ……………. ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ചു നിൽക്കുന്ന എല്ലാവരോടും ഉണ്ണി പറഞ്ഞു …………….
ഞങ്ങൾ തമ്മിൽ പരിചയമുണ്ട് …………… കുറച്ചു വർഷം ഒരുമിച്ചായിരുന്നു …………. ഒരേ ഓഫീസിൽ ……………… പിന്നീടാണ് ഞാൻ അതുപേക്ഷിച്ചു സ്കൂളിൽ കയറിയത് ………….
ഇതെന്റെ ഭാര്യയാണ് അനു ………….. ഇതെന്റെ അനിയത്തിമാർ ……………അമ്മ …………..എന്നിങ്ങനെ ഓരോരുത്തരെയും ഉണ്ണി പരിചയപ്പെടുത്തി ………………. നാച്ചിയെ കണ്ണനിൽ നിന്നും വേർപെടുത്താൻ വലിയ ബുദ്ധിമുട്ട് ആയിരുന്നു ……………..വലിയ വാഗ്ദാനങ്ങൾ കൊടുത്തപ്പോൾ അവൾ പോകാൻ തയ്യാറായി ………………. അവരെ യാത്ര അയച്ചു എല്ലാവരും അകത്തേക്ക് കയറി ………………… അമലു പോയി കണ്ണനെ പിടിച്ചു നിർത്തി …………….
ടാ ……….. നീ അവരെ നിർബന്ധിച്ചു വീട്ടിലേക്ക് വിളിച്ചു വരുത്തിയത് അവരോടുള്ള സ്നേഹം കൊണ്ടാണോ ……………… എന്റെ അമ്മുട്ടിയെ കുശുമ്പ് കുത്തുക എന്നുള്ളതല്ലായിരുന്നോ പ്രഥമ ലക്ഷ്യം ………………. അവർ വന്ന സമയം തന്നെ നീ അനുവമ്മയെ വിളിച്ചു വരാൻ പറഞ്ഞതൊക്കെ ഞാൻ അറിഞ്ഞു ……………. എന്നിട്ട് കുശുമ്പ് കുത്താൻ വേണ്ടി ഉമ്മ
കൊടുപ്പും ………കെട്ടിപ്പിടുത്തോം …………… എന്റെ അമ്മുട്ടിക്ക് നീയൊരു ഉമ്മയെങ്കിലും കൊടുത്തിട്ടുണ്ടോടാ ഉമ്മച്ചാ …………….
കണ്ണൻ ഒരു കള്ളച്ചിരി ചിരിച്ചു ……….അമ്മു കണ്ടു പിടിച്ചോ അത് …………….നിലത്തു ചേന വരച്ചു ………………..
നാച്ചിക്ക് എന്നെ വലിയ ഇഷ്ടമാണ് അമ്മേ ……………എനിക്ക് എപ്പോഴും ഉമ്മ
തരും ……………..പാവം കുഞ്ഞാ ………….. അമ്മുനെ പോലെ കുശുമ്പിയല്ല …….. എനിക്ക് നാച്ചിയെയാ ഇഷ്ടം ………………
കണ്ണൻ പറയുന്നത് കേട്ടപ്പോൾ അമലയ്ക്ക് മറുപടി ഇല്ലായിരുന്നുവെങ്കിലും …………… അവനെ പിന്നീട് പറഞ്ഞു മനസ്സിലാക്കാമെന്ന് കരുതി ………………… സന്തോഷത്തോടെ അകത്തേക്ക് കയറി ……………… യുദ്ധം ജയിച്ച സന്തോഷമുണ്ടായിരുന്നു കണ്ണന് …………… അമ്മുവിന്റെ മുന്നിൽ നാച്ചിചരിതം പറയാനേ കണ്ണന് നേരമുണ്ടായിരുന്നുള്ളു …………. അമല കണ്ണുരുട്ടുന്നുണ്ടായിരുന്നു അവനെ നോക്കി ……………. എവിടെ …………….
പിന്നെ വരാമേ ……
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission