അമ്മുവിനും കണ്ണനും നടുക്ക് കിടക്കുമ്പോൾ ഓർത്തത് മുഴുവൻ നാച്ചിയെക്കുറിച്ചായിരുന്നു …………… പാവം കുഞ്ഞ് …………….. അമ്മ ഇല്ലാതെ എങ്ങനെ ……………. എല്ലാവർക്കും എല്ലാം ദൈവം ഒരുമിച്ചു കൊടുക്കില്ല ……………. അറിയാം …………എങ്കിലും ഇത് കുറച്ചു കൂടിപ്പോയി …………ഒരുപാട് …………..ആ കുഞ്ഞെന്തു പഴിച്ചു …………….അമ്മയുടെ സ്നേഹം നിഷേധിക്കാൻ …………………
തന്റെ വയറിൽ ചുറ്റിപ്പിടിച്ചാണ് രണ്ടിന്റെയും കിടപ്പ് …………….. അമ്മുട്ടി വന്നു കഴിഞ്ഞാൽ തന്റെ അടുത്തു നിന്നു പോകില്ല ……………അതുകൊണ്ട് സെക്കന്റ് ഹണിമൂൺ ആഘോഷിച്ചു തിമിർക്കുവാണ് ദേവുവും അഭിയേട്ടനും ……………….. ഈയാഴ്ചയും രണ്ടും കൂടി കറങ്ങാൻ പോയിട്ടുണ്ട് ………………… എവിടെ കെട്ടും കെട്ടി പോകുവാണെന്ന് പറഞ്ഞാലും അമലു ഉണ്ടെങ്കിൽ അമ്മു അവരെ തിരിഞ്ഞു പോലും നോക്കില്ല ………………. ഒന്നും തരേണ്ട നീയെടുത്തോളാനാണ് ദേവു പറയാറ് ………………….
ഉറങ്ങുമ്പോഴും കുശുമ്പിച്ചു ചുണ്ട് കൂർത്തിരുപ്പുണ്ട് അമ്മുട്ടിയുടെ …………………. കണ്ണന്റെ മുഖത്ത് കള്ളച്ചിരിയും ……………. തല്ലുപിടിക്കുന്നത് സ്വപ്നം കാണുന്നതാണോ ഇനി രണ്ടും കൂടി ………………..ശനിയും ഞായറും ഒരു അങ്കത്തട്ട് തന്നെയാണീ വീട് ………………. വാളെടുക്കുന്നില്ലെന്നേ ഉളളൂ ………………. എങ്കിലും ഈ രണ്ടു ദിവസങ്ങൾ മാരകയുധങ്ങൾ മാറ്റി വെക്കാറാണ് പതിവ് അമ്മയും ഞാനും …………….. ഉണ്ണിയാർച്ചയെ മാത്രമേ പേടിയുള്ളു …………….കണ്ണൻ മുന്നും പിന്നും നോക്കാതെ ഒന്നും ചെയ്യില്ല…………. അവൾ കയ്യിൽ കിട്ടുന്നത് എടുത്തു കണ്ണനെ അടിച്ചാലും സ്വയം തിരുമ്മി നടക്കത്തേ ഉളളൂ അവൻ ………….തിരിച്ചു അടിക്കുകയേ ഇല്ല …………………എത്ര കിട്ടിയാലും പിന്നെയും അവളെ എരു കേറ്റിക്കൊണ്ടിരിക്കും …………… രണ്ടിന്റെയും കൈ ചേർത്തു പിടിച്ചു ………………ഉമ്മ
കൊടുത്തു ……………… ഉണർന്നാൽ ഇങ്ങനെ ഒരുമിച്ച് കാണാൻ സാധിക്കില്ല ……………. എന്തു തരം സ്വഭാവമോ എന്തോ രണ്ടിന്റെയും ……………….. ഇതുങ്ങളെ ആണോ ദൈവമേ തമ്മിൽ ഒരുമിപ്പിക്കാൻ ഞാനും ദേവുവും തീരുമാനിച്ചത് …………….. തമ്മിൽ തല്ലി ചാവാൻ ………………. അമലുവിന് ചിരി വന്നു ……………….
ഹേമന്ത് വരാൻ ഇപ്പോൾ ഒരുപാട് ലേറ്റ് ആവും ………………കുറച്ചായി ഈ പണി തുടങ്ങിയിട്ട് ………….. ആദ്യമൊക്കെ ഓഫീസിൽ നിന്നും നേരെ ഇങ്ങോട്ടേക്കാണ് വരിക ……………… ഇടയ്ക്കിടെ ഫോൺ കാളും ഉണ്ടാവും ……………… ഇപ്പോൾ അങ്ങോട്ട് വിളിച്ചാൽ കൂടി കാൾ അറ്റൻഡ് ചെയ്യാറില്ല ……………… വന്നാലോ മുഖവും വീർപ്പിച്ചു കണ്ണന്റെ മുറിയിൽ ഇരിക്കും ………………. പേരിന് മാത്രം സംസാരിക്കും ……………….. സ്വപ്നം കണ്ടിരുന്ന ജീവിതം കൈപ്പിടിയിൽ നിന്നും വഴുതി പോകുകയാണ് …………………
വലിയൊരു ശബ്ദത്തിൽ ഹേമന്തിന്റെ കാർ വന്നു മുറ്റത്തു നിന്നു …………….. പേടിയോടെ നോക്കിയ ഗീതു കണ്ടത് ചെടിച്ചട്ടി ഇടിച്ചു പൊട്ടിച്ചു നിർത്തിയിട്ടിരിക്കുന്ന കാർ ആണ് …………….. കുറച്ചൊരു വെപ്രാളത്തിൽ അങ്ങോട്ടേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഹേമന്ത് ഡോർ തുറന്നു വെളിയിലേക്ക് വന്നു ……………….. ഗീതുവിനെ ഒന്നു നോക്കിയിട്ട് അകത്തേക്ക് കയറി ……………………. വല്ലാത്ത ഒരു സ്മെൽ ……………….കുടിച്ചിട്ടുണ്ടോ ഹേമന്ത് ………………… അകത്തേക്ക് പോകുന്ന ഹേമന്തിനെ നോക്കി ഒരക്ഷരം മിണ്ടാതെ നിന്നു ഗീതു ………………….
പുതിയ ശീലമാണ് ………….. ബിയർ പോലും ഉപയോഗിക്കാത്ത ആളായിരുന്നു ……………. ഇനി ഓഫീസിൽ എങ്ങാനും എന്തേലും പ്രോബ്ലം ………………… ഗീതു വല്ലാത്തൊരു ടെൻഷനോടെ ഹേമന്തിന് പിറകെ ചെന്നു …………………
ഡ്രസ്സ് പോലും മാറാതെ കിടക്കുന്ന ഹേമന്തിന് തോളിൽ കൈ വെച്ചു ഗീതു ചോദിച്ചു …………..
എന്താ ഹേമന്ത് …………..എന്തു പറ്റി ………..
ഒന്നുമില്ല ഗീതു ……………കുറച്ചു കിടക്കട്ടെ ………
ഓഫീസിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടായോ …………
ഇല്ല …………… ഞാൻ കുറച്ചു നേരം കിടക്കട്ടെ ഗീതു ……………… ശല്യം ചെയ്യാതെ പ്ലീസ് ………..
കുടിച്ചിട്ടുണ്ടോ ഹേമന്ത് ………………. പുതിയ ശീലങ്ങൾ ഒക്കെ എപ്പോൾ തുടങ്ങി ……………. എന്താ നിങ്ങൾക്ക് പറ്റിയത് …………………
ഒന്നു പോയിത്താ ഗീതു ……………. കുറച്ചു സമാധാനം താ ……………… ഹേമന്ത് തലയുയർത്തി ഗീതുവിനെ നോക്കി പറഞ്ഞു …………………..എന്നിട്ട് വീണ്ടും കിടന്നു ……………….
ഗീതു എഴുന്നേറ്റു മുറിയ്ക്ക് പുറത്തേക്കിറങ്ങി ……………….. കുറച്ചു മാറി ഇരുൾ അധികം വരാത്തിടത്തേക്ക് ഇരുന്നു ……………… ആദ്യമായി അമലയോട് മനസ്സിൽ ദേഷ്യം തോന്നി ………………. അന്ന് അമല വന്നത് മാലാഖയുടെ ദൂതുമായിട്ടായിരുന്നില്ല എന്നിപ്പോൾ തോന്നുന്നു ……………….. അമല തന്നെയും ഹേമന്തിനെയും ചേർത്ത് വെച്ചതിന് ശേഷമാണ് ഹേമന്തിന് അമലയോടുള്ള മനോഭാവത്തിന് മാറ്റം വന്നു തുടങ്ങിയത് ……………….. തന്റെ സന്തോഷം മാഞ്ഞത് അന്ന് മുതലാണ് …………… ഹേമന്ത് അല്ലാതെ വേറെ ആരുമില്ല തനിക്കും കുഞ്ഞിനും ……………….. ഗീതുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ………………..അറിയാതെ വയറിൽ തലോടി …………………..
കുറച്ചേറെ നേരം ഇരുന്നപ്പോൾ നടുവിനും കാലിനും വേദന തുടങ്ങി ……………… പതിയെ എഴുന്നേറ്റു മുറിയിൽ എത്തിയപ്പോൾ കണ്ടു സന്തോഷത്തിൽ ചിരിച്ചു കളിച്ചു ഫോണിൽ സംസാരിക്കുന്ന ഹേമന്തിനെ ……………… അപ്പോഴേ മനസ്സിലായി കണ്ണനോടാവുമെന്ന് ………………. വേറെ ആരോടും ഇങ്ങനെ സംസാരിക്കാറില്ല ………….. കുറച്ചു നേരം അവരുടെ സംസാരം കേട്ടിരുന്നു ……………. ഹേമന്ത് എഴുന്നേറ്റു അമ്മയുടെ അടുത്തേക്ക് പോയി ………………. പോയപ്പോൾ ഒരു ചിരി തന്നു ……………….. തിരിച്ചു മടക്കിയും കൊടുത്തു ……………… പിന്നെ അമ്മയോടും അച്ഛനോടും ഒപ്പം കുറച്ചേറെ നേരം കണ്ണനുമായി സംസാരിച്ചിരുന്നു ………………… താൻ ഒരു അധികപ്പറ്റ് പോലെ തോന്നുന്നുണ്ടോ സ്വയം ……………. ചിന്തിച്ചിരിക്കുന്ന ഗീതുവിന് നേരെ ഹേമന്ത് മൊബൈൽ നീട്ടി …………… കണ്ണനാ …………….
ഗീതു ഒരു മടിയോടെ മൊബൈൽ വാങ്ങി സംസാരിക്കാൻ തുടങ്ങി ………………. കണ്ണൻ നല്ല ഫ്രീയായി സംസാരിക്കുന്നുണ്ടെന്ന് ഗീതുവിന്റെ മുഖം നോക്കിയാൽ മനസ്സിലാകും …………………..ഇടയിൽ വയറിൽ മൊബൈൽ വെച്ചു ചിരിച്ചു ………………. അവൻ പറഞ്ഞു കാണും വാവയോട് സംസാരിക്കണമെന്ന് ……………..തിരിച്ചു മൊബൈൽ കൊടുക്കുമ്പോൾ ഗീതുവിന്റെ മുഖത്തെ പിരിമുറുക്കം കുറഞ്ഞിരുന്നു …………. ഹേമന്തിന്റെയും …………………… ഒരുമിച്ചു ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ഗീതുവിന് മനസ്സിലായി തന്റെ ജീവിതത്തിലെ കരിനിഴൽ കണ്ണനല്ല ……………..അത് അമലയാണെന്ന് ……………. കണ്ണനെ സ്നേഹിക്കാൻ തനിക്കു മടിയില്ല ……………… അംഗീകരിക്കാൻ ബുദ്ധിമുട്ട് അമലയോടുള്ള ഹേമന്തിന്റെ ഇപ്പോഴുള്ള മനോഭാവം മാത്രമാണ് ……………
നമുക്ക് കുറച്ചു ദിവസം കണ്ണനെ ഇവിടെ കൊണ്ടു വന്നു നിർത്തിയാലോ ……………. കാണാൻ കൊതിയാവുന്നു …………. അമ്മ എല്ലാവരോടുമായി ചോദിച്ചു …………….
എനിക്കും ആഗ്രഹമുണ്ട് അമ്മേ ………….. ഇനിയിപ്പോൾ അവനെ ഇങ്ങോട്ട് കൊണ്ടുവരാൻ അമലയുടെ സമ്മതം വാങ്ങണ്ടേ …………. ഹേമന്ത് ചോദിച്ചു …………..
അതെന്തിനാ അമലയുടെ സമ്മതം വാങ്ങുന്നെ …………….. കണ്ണന്റെ വീട് ഇതല്ലേ ………………. അവന് ഇഷ്ടമുണ്ടെങ്കിൽ ഇവിടെ കൊണ്ടുവരാൻ ആരുടേയും സമ്മതം വാങ്ങേണ്ട കാര്യമില്ല ………………….. ഗീതു പറഞ്ഞത് അംഗീകരിക്കും പോലെ എല്ലാവരും മൗനമായിരുന്നു ………………….
അമലയുമായുള്ള കൂടിക്കാഴ്ച്ച എങ്ങനെയും ഒഴിവാക്കുകയായിരുന്നു ഗീതു ……………… എന്തായാലും അമ്മയോ അച്ഛനോ അമലയുടെ അടുത്ത് പോകില്ല …………….. അത് തനിക്കുറപ്പാണ് ……………..പിന്നെ അവിടേക്ക് ഹേമന്തിനെ വിടാൻ തന്റെ മനസ്സും അനുവദിക്കുന്നില്ല ………………
പക്ഷേ കണ്ണനോട് ചോദിച്ചപ്പോൾ അവന്റെയുത്തരം വരുന്നില്ല എന്നായിരുന്നു ……………… അമല തനിച്ചാവുമെന്ന് ……………. നാച്ചിയെയും സേതുവിനെയും കാണാതിരിക്കാൻ പറ്റില്ലെന്ന് ………………. അവരുടെ ഒരേയൊരു ഫ്രണ്ട് ആണത്രേ കണ്ണൻ ………………… വെക്കേഷന് വരാമെന്നു ഉറപ്പ് പറഞ്ഞു …………………
അവന്റെ ഫ്രണ്ട്സിലും താഴെയാണോ തന്റെ സ്ഥാനം ………………ഹേമന്ത് ചിന്തിക്കാതിരുന്നില്ല …………………. പക്ഷേ അത് കണ്ണനെക്കൊണ്ട് അമല പറയിച്ചതാണെന്നും …………… അത്രയൊന്നും പറയാനുള്ള അറിവ് അവനില്ലെന്നുമാണ് ഗീതുവിന്റെ അഭിപ്രായം …………… ആരുമത് ചെവിക്കൊള്ളുന്നില്ലെന്നറിയാമെങ്കിലും മറിച്ചൊന്നും പറയാത്തത് ഗീതുവിനൊരു ആശ്വാസമായിരുന്നു …………………..
ഞായറാഴ്ച ഉണ്ണി വിളിച്ചിട്ട് വന്നതായിരുന്നു സേതുവും നാച്ചിയും ……………… കൂടെ അഭിയും ദേവുവും കൂടി വന്നപ്പോൾ വീട് നിറഞ്ഞുവെന്ന് വേണം പറയാൻ ………………. നാച്ചി വന്നപ്പോൾ മുതൽ അനുവിന്റെ കയ്യിലാണ് …………….. അതുകൊണ്ട് തന്നെ അവരെ വെറുതെ വിട്ടിട്ട് ദേവുവും അമലയും അടുക്കളയിൽ കയറി …………………. അമ്മുട്ടി അമലയെ ചുറ്റിപ്പറ്റി നിൽപ്പുണ്ട് ……………. അരിഞ്ഞു വെച്ചിരിക്കുന്ന ക്യാരറ്റ് എടുത്തും തേങ്ങ കയ്യിട്ടു വാരിയും അവളെക്കൊണ്ട് ആവും വിധം ഉപകാരം ചെയ്യുന്നുണ്ട് ……………………. കണ്ണൻ നാച്ചിയുടെ പിറകെയും ……………….
സേതുവിന് ഒരു കാൾ വന്നപ്പോൾ മുറ്റത്തേക്കിറങ്ങി ……………… ആകെ ആസ്വസ്ഥനായി സംസാരിക്കുന്നത് കണ്ടപ്പോൾ ഉണ്ണി അടുത്തേക്ക് ചെന്നു നിന്നു ……………….
അമ്മേ ……….ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്റെ നാച്ചിയെക്കുറിച്ച് ഇങ്ങനെ ഒന്നും പറയരുതെന്ന് ……………. ഒന്നുമറിയാത്ത ആ കുഞ്ഞ് എന്തു പിഴച്ചു …………………. അവളെ ആർക്കും തട്ടാനിട്ടു കൊടുക്കില്ല ഞാൻ ………………. ആരും തിരഞ്ഞു വരേണ്ടന്നും പറഞ്ഞേക്ക് ……………….. അവർക്കും അതാണല്ലോ വേണ്ടതും ………………അമ്മയ്ക്ക് അവളോടുള്ള വെറുപ്പ് കാരണമാണ് ഞാൻ ഇങ്ങോട്ടേക്കു അവളെയും കൂട്ടിയത് തന്നെ …………………….. എന്ന് അവളെ അംഗീകരിക്കുന്നുവോ അന്ന് ഞാൻ തിരികെ വരും …………….. ആയുസ്സൊടുങ്ങിയവരുടെ ലിസ്റ്റ് നാച്ചിയുടെ തലയിൽ കെട്ടിവെക്കേണ്ട …………… അത് ആരായാലും ……………….
കാൾ കട്ട് ചെയ്തതും തിരിഞ്ഞു നോക്കുമ്പോൾ ഉണ്ണി കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത് …………… എല്ലാം കേട്ടുവെന്ന് മനസ്സിലായി ………….. ചെറിയൊരു ചിരിയോടെ ഉണ്ണിയുടെ അടുത്തേക്ക് ചെന്നു ……………….
നാച്ചിയുടെ അമ്മ മരിച്ചത് നാച്ചിയുടെ ദോഷം കൊണ്ടാണെന്നാണ് അമ്മ പറയുന്നത് …………. കൂടെ ഞാൻ എന്റെ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നതും അവൾക്ക് വേണ്ടിയാണെന്ന് ……………….. കുറ്റം മുഴുവൻ ഒന്നുമറിയാത്ത ആ പാവത്തിന്റെ തലയിൽ വെച്ചുകെട്ടിയേക്കുവാണ് ബുദ്ധിയുണ്ടെന്ന് കരുതുന്നവർ ………………. ലോകമെന്തെന്ന് പോലുമറിയാത്ത ഈ കുഞ്ഞിന് എന്തൊക്കെയോ ദോഷം ഉണ്ടത്രേ ……………. ഇരിക്കുന്നിടം മുടിയുമെന്ന് ………………. ഇതൊന്നും കേൾക്കാൻ പറ്റാഞ്ഞിട്ട് ഓടിയോളിച്ചതാണ് ഞാനിവിടെ …………………..
സാരമില്ലടാ ……………….. നീ വിഷമിക്കാതെ ……………എല്ലാം ശരിയാകും …………….. ആർക്കും വേണ്ടെങ്കിൽ ഇങ്ങു തന്നേക്ക് …………….. ഞാൻ പൊന്നുപോലെ നോക്കിക്കോളാം ………………. ദോഷങ്ങൾ ഒക്കെ ഈ വീടിന്റെ പടി കടന്ന് അകത്തേക്ക് വരാൻ കുറച്ചു മടിക്കും ……………….ഉണ്ണി ചിരിയോടെ പറഞ്ഞു കൊണ്ട് സേതുവിനെ ചേർത്തു പിടിച്ചു അകത്തേക്ക് നടന്നു ……………
അമല ഉണ്ണാൻ വിളിക്കാൻ ചെന്നപ്പോൾ കണ്ടു അനുവിന്റെ മടിയിൽ കണ്ണൻ ഇരിക്കുന്നത് ……………… അവന്റെ മടിയിൽ നാച്ചിയും ……………….. കുഞ്ഞേച്ചിയുടെ സന്തോഷം കണ്ടുകൊണ്ട് ഉണ്ണിയേട്ടനും നാച്ചിയുടെ ചിരി നോക്കി സേതുവും എല്ലാവരുടെയും ചിരിയിൽ പങ്കു ചേർന്ന് അഭിയേട്ടനും അടുത്തുണ്ട് ………………..
ഊണെല്ലാം കഴിഞ്ഞു വെറുതെ ഇരിക്കുന്ന സമയം കണ്ണൻ നാച്ചിയെ അമലയുടെ മടിയിൽ ഇരുത്തി അടുത്തിരുന്നു ……………. അമ്മുട്ടി ഓടി വന്നു കഴുത്തിലൂടെ കയ്യിട്ട് അമലയുടെ പിറകിലും നിന്നു ………………. കണ്ണൻ മൊബൈൽ എടുത്തു കുറേ സെൽഫി എടുത്തു …………………. പല രീതിയിൽ ………….. അമല അവന്റെ ഇഷ്ടത്തിന് നിന്നു കൊടുത്തു …………………..അമ്മുട്ടി നാവു നീട്ടിയും ചിരിച്ചും നിന്നു കൊടുക്കുന്നുണ്ട് ……………. ഇതിന് മാത്രം ആരോടും അവൾ പിണക്കം കാണിക്കില്ല …………… ഏത് ഉറക്കത്തിലും ഫോട്ടോ എടുക്കാൻ പോകുവാണെന്ന് കേൾക്കുമ്പോൾ ചാടി എഴുന്നേറ്റു കൈകൊണ്ടു v കാണിച്ചിരിക്കും ……………. നാച്ചിയും അമ്മുട്ടി കാണിക്കുന്നത് കണ്ടു വിരൽ വെച്ച് എന്തൊക്കെയോ കാട്ടുന്നുണ്ട് …………….. മത്സരിച്ചു ഉമ്മ
കൊടുക്കുകയാണ് അമ്മുവും നാച്ചിയും അമലയ്ക്ക് ………………… നാച്ചി അമലയുടെ അടുത്ത് എത്ര ഇഷ്ടം കാട്ടിയാലും കണ്ണന് അതിഷ്ടമാണ് ………………. അമ്മുട്ടി കാണിക്കുമ്പോൾ മാത്രമത് കുശുമ്പായി മാറും ……………..അവരുടെ കളികൾ നോക്കി നിന്നപ്പോൾ അഭി സേതുവിനോട് ചോദിച്ചു ………………….
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് സേതു ………………നാച്ചി വളർന്നു വരികയല്ലേ …………….. സേതു എന്താ വേറൊരു വിവാഹം കഴിക്കാത്തത് ………………. അങ്ങനെ ഒരാളെ നിങ്ങളെക്കാൾ ആവശ്യം അവൾക്കല്ലേ ………………..
അറിയാഞ്ഞിട്ടല്ല ………………. പക്ഷേ പേടിയാണ് ……………….. വരുന്നയാൾക്ക് നാച്ചിയെ മകളായി കാണാൻ സാധിക്കുമോന്ന് ………………….പിന്നെ ……………. ഇപ്പോൾ ഞാൻ എങ്കിലും ഉണ്ടല്ലോ എന്റെ മോൾക്ക് ……………… അതു മതി …………………
ഉണ്ണി സംശയത്തിൽ അഭിയെ ഒന്ന് നോക്കി ……………….. അമലയെയും സേതുവിനെയും നോക്കി കണ്ണുകൊണ്ടു കഥ പറയുന്ന രണ്ടാളെയും ദേവു കയ്യോടെ പിടിച്ചു ………………… പിന്നെ അവളോടായി കഥകളി ………………… കണ്ണുരുട്ടി കാണിച്ചപ്പോൾ അതങ്ങു നിന്നു ………………….
ഹേമന്ത് കണ്ണൻ അയച്ചുകൊടുത്ത ഫോട്ടോസ് കാണുകയായിരുന്നു ……………….. അമലയുടെ മടിയിലും കഴുത്തിൽ തൂങ്ങിയും രണ്ടു പെൺകുഞ്ഞുങ്ങൾ ………………കൂടെ ചിരിയോടെ കണ്ണനും ……………….. അമല ഒരുപാട് സന്തോഷവതി ആണ് ……………….. അമലയുടെ ചിരി ഹേമന്തിന്റെ ചുണ്ടിലേക്കും പതിയെ തെളിഞ്ഞു ………………… പക്ഷേ ആ ചിരി മാഞ്ഞു മുഖത്തേക്ക് ദേഷ്യം കയറി വന്നത് പെട്ടെന്നാണ് …………………… അമലയ്ക്ക് പിറകിലായി മൂന്നു പേർ ചിരിയോടെ അവളെ നോക്കി ഇരിക്കുന്നു ………………. അതിൽ രണ്ടുപേരെ കണ്ടപ്പോൾ മനസ്സിലായി …………………… പക്ഷേ ഈ മൂന്നാമത്തെ ആള് ……………… അയാൾ ആരാണ് ………………… അമലയെ നോക്കുമ്പോൾ എന്തിനാണ് അയാളുടെ കണ്ണിൽ ഒരു ആരാധന തെളിയുന്നത്…………… അയാൾക്കൊപ്പം കുട്ടികൾക്കൊപ്പം അമലയുടെ വേറൊരു ഫോട്ടോ കണ്ടതും ഹേമന്തിന്റെ ദേഷ്യം വർധിച്ചു …………….. മൊബൈൽ ബെഡിലേക്ക് വലിച്ചെറിഞ്ഞു ………………… ഇങ്ങനെ വല്ലവന്മാരുമായി കൂത്തടിക്കാനാണോ വല്യ ഡയലോഗ് ഒക്കെ അടിച്ചു ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്ത് പോയത് ……………
അമ്മു ……………..
എന്താടാ ……………..
അമ്മുവേ …………..
എന്താന്ന് പറ ചെക്കാ ………………. ചുമ്മാ സോപ്പിട്ടു പതപ്പിക്കാതെ ………………
ഞാനേ ……………ഞാൻ ………..സേതുവിന്റെ കൂടെ വീട്ടിൽ പൊക്കോട്ടെ ………………
പൊക്കോ ……………പക്ഷേ ഇരുട്ടും മുന്നേ കൊണ്ടുവിടാൻ പറയണം ………………..
കണ്ണൻ സ്വന്തം തലയ്ക്കിട്ട് ഒരടി കൊടുത്തു ………………… ഇവിടെ അല്ലെന്റെ അമ്മു ………………… സേതുന്റെ നാട്ടിൽ ………….. അച്ഛനെയും അമ്മയെയും കാണാൻ …………….
അത്രയും ദൂരെയോ ……………എന്ന് ……………. എത്ര ദിവസം ……………… അമല കുറച്ചു ടെൻഷനിൽ ചോദിച്ചു ………..
നെക്സ്റ്റ് വീക്ക് …………….
നിനക്ക് ക്ലാസ്സുണ്ടല്ലോ …………… ക്ലാസ്സ് മുടക്കാൻ പറ്റില്ല ……………..എങ്ങനെയും ഈ യാത്ര ഒഴിവാക്കാൻ അമല നോക്കി ……………
സാറ്റർഡേ ….സൺഡേ …….ക്ലാസ്സ് ഇല്ലല്ലോ ………………….ഞാൻ അച്ഛന്റെ അടുത്ത് പോയെന്ന് കരുതിയാൽ മതി …………. പ്ലീസ് അമ്മു …………….. ഞാൻ കുരുത്തക്കേട് ഒന്നും കാട്ടില്ല …………….. നാച്ചിയുടെ കൂടെ അടങ്ങി ഇരുന്നോളാം ………………..സേതുവിന്റെ അച്ഛനും അമ്മയും വല്യ ത്രില്ലിൽ ആണ് ………… ഞാൻ ചെല്ലുമെന്ന് കേട്ടപ്പോൾ ……………… അമ്മുനോട് അനുവാദം ചോദിക്കാൻ സേതു പറഞ്ഞു ………………. സമ്മതിച്ചാൽ സേതു വന്നു ചോദിക്കാമെന്ന് പറഞ്ഞു ……………………പ്ലീസ് അമ്മു ……………..
അമല ആകെ വിഷമത്തിൽ ആയി …………… ആദ്യം കണ്ണനെ രണ്ടു ദിവസം കാണാതിരിക്കണം …………….. പിന്നെ പരിചയമില്ലാത്ത സ്ഥലം ……………….. അവനെ എവിടെയും വിടാൻ പേടിയൊന്നുമില്ല …………… കാര്യഗൗരവമുള്ള കുട്ടിയാണ് ……………… എങ്കിലും ……………
ഉണ്ണിയങ്കിളിനോടും കൂടി ചോദിക്ക് ……………… സമ്മതിച്ചാൽ പൊയ്ക്കോ ………………….അമല പറയുന്നത് കേട്ടപ്പോൾ കണ്ണന് സന്തോഷമായി ………………..അവനറിയാം ഉണ്ണി അവന്റെ ഇഷ്ടത്തിന് എതിരു നിൽക്കില്ലെന്ന് …………………….
ഈ സമയം എങ്ങനെയും ഉണ്ണിയേട്ടനെക്കൊണ്ട് പറയിപ്പിച്ചു ഈ യാത്ര മുടക്കണമെന്ന് മനസ്സിൽ ചിന്തിക്കുവായിരുന്നു അമലു …………….
പിന്നെ വരാവേ ……..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission