Skip to content

എന്റെ – 19

ente novel

പിക്ചർസ് കണ്ട അമലയ്ക്ക് ചിരിയും ഒപ്പം കണ്ണന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മനസ്സും നിറഞ്ഞു ……………മൂന്നു പേരുടെയും കുളിസീൻ ഒക്കെ കണ്ടപ്പോൾ അമലയ്ക്കും അമ്മുട്ടിക്കും ചിരി അടക്കാനായില്ല ………………. അമ്മുട്ടി മൂക്കത്തു വിരൽ വെച്ചു ഇരുന്ന് ചിരിക്കുവാണ് ………………ഇവന് ആർക്ക്………………. എന്ത് ……………. എങ്ങനെ  അയക്കണമെന്ന് ഒരു ബോധവുമില്ലല്ലോ ഈശ്വരാ ………………. കണ്ണൻ വളരെ ഹാപ്പി ആണ് …………….. കണ്ണനെ അള്ളിപ്പിടിച്ചിരിക്കുന്ന നാച്ചിയും ……………. നാച്ചിക്കൊപ്പം ഉള്ള കണ്ണന്റെ പിക് കുറച്ചു സേവ് ചെയ്തിട്ട് ബാക്കി എല്ലാം ഡിലീറ്റ് ചെയ്തു അമല ……………..

ഹേമന്തിന് പക്ഷേ ആ ഫോട്ടോസ് കണ്ടപ്പോഴേ മനസ്സിലായി ഇത് അമലയുടെ വീടല്ല എന്ന് ………………… അന്ന് അമലയെ നോക്കിയ മനുഷ്യൻ …………………ഇന്നിപ്പോൾ തന്റെ കണ്ണന്റെ അടുത്ത് ……………… ഇത്രയും ചിരിച്ചു സന്തോഷത്തോടെ തന്റെ അരികിൽ ഇരുന്നിട്ടില്ല അവൻ …………….. ആരായിരിക്കും അയാൾ ……………… കണ്ണനും അമലയുമായി അയാൾക്ക് എന്തായിരിക്കും ബന്ധം …………… സമാധാനം ഇല്ലാതെ കൈ ഞെരടി ഇരിക്കുന്ന ഹേമന്തിന്റെ അരികിലേക്ക് ഗീതു വന്നു …………………

എന്താ ഹേമന്ത് ഒരു ടെൻഷൻ ………………. മുഖമെന്താ വല്ലാതെ ഇരിക്കുന്നത് …………….ഹേമന്തിന് അടുത്തിരുന്നു തോളിൽ പിടിച്ചു ചോദിച്ചു …………….

കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട് ഹേമന്ത് സംസാരിക്കാൻ തുടങ്ങി …………………. പ്രത്യേകിച്ച് ഒന്നുമില്ല ഗീതു ………………. കണ്ണൻ അവന്റെ ഫ്രണ്ട്‌സിന്റെ വീട്ടിൽ പോയിരിക്കുകയാണ് രണ്ടു ദിവസം …………….. അവൻ അടിച്ചുപൊളിക്കുന്ന ഫോട്ടോസ് അയച്ചു തന്നു ……………….. ഇത്രയും സന്തോഷിച്ചു അവനെ ഞാനിതുവരെ കണ്ടിട്ടില്ല ……………….. അധികം ആരോടും ഇടപഴകാത്ത ഒരു ടൈപ്പ് ആയിരുന്നു ……………. അവൻ ആകെ മാറിപ്പോയി ……………….. സംസാരത്തിൽ പോലും …………………… ഹേമന്ത് കുറച്ചു അതിശയത്തോടെ പറഞ്ഞു …………………

ഓഹോ ……………….. ഫ്രണ്ട്സിന്റെ വീട്ടിൽ ഒക്കെ വിടാം ……………… അവന്റെ അച്ഛന്റെ അടുത്തോട്ടു വിടാനാണ് ബുദ്ധിമുട്ട് അല്ലേ ………………….. മനഃപൂർവം നമ്മളിൽ നിന്നും അകറ്റാൻ നോക്കുകയാണ് അവനെ …………………….. എരിതീയിൽ എണ്ണ ഒഴിക്കും പോലെ ഗീതു സംസാരിച്ചു……………… ഹേമന്തിന്റെ മനസ്സിൽ ചെറിയ തീപ്പൊരി വീണു കഴിഞ്ഞു …………….. ഇനിയത് ഊതി കത്തിച്ചാൽ മാത്രം മതി …………………….

നിനക്ക് ഇങ്ങനെ ഒക്കെ എങ്ങനെ ചിന്തിക്കാൻ കഴിയുന്നു ഗീതു ………………. നീ എത്രയൊക്കെ  പറഞ്ഞാലും നിന്നെപ്പോലെ ചിന്തിക്കാൻ എന്നെക്കൊണ്ടാവില്ല  …………… അവർ  ആരുമായിക്കോട്ടെ ……………..അവൻ എവിടെയുമായിക്കോട്ടെ ……………….കണ്ണന്റെ മുഖത്തെ സന്തോഷം കണ്ടോ നീ  …………….. ഇവിടെ ആയിരുന്നപ്പോൾ അളന്നു കുറുക്കി ചിരിച്ചിരുന്നവനാ ……………………….അവൻ എപ്പോഴും ഇങ്ങനെ ഹാപ്പി ആയിട്ടിരിക്കണം ……………… അത്രേയുള്ളൂ എനിക്ക് ……………. ഉള്ളിലെ  ദേഷ്യവും സങ്കടവും മറച്ചു വെച്ച് ഹേമന്ത് ഗീതുവിനോട് പറഞ്ഞു …………….

ഗീതുവിന്  ഹേമന്തിന്റെ  മുന്നിൽ ഒന്നുകൂടി ചെറുതായത് പോലെ തോന്നി ………………. ഇനിയും എന്തൊക്കെ   പറഞ്ഞാലും അതൊന്നും വിലപോകില്ലെന്നു ഗീതുവിന് മനസ്സിലായി …………………. അതുകൊണ്ട് മിണ്ടാതെ ഇരുന്നു ………………ഗീതുവിനോട് അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിന്റെയുള്ളിൽ ഗീതു ചിന്തിച്ചത് പോലെ തന്നെയാണ് ഹേമന്തും ചിന്തിച്ചത് ………………. പക്ഷേ ഗീതു അമലയെയും മോനെയും കുറ്റം പറഞ്ഞപ്പോൾ സഹിക്കാനും  പറ്റിയില്ല ……………..

ഹേമന്ത് കാറിന്റെ കീ എടുത്തു വെളിയിലേക്കിറങ്ങി …………….കണ്ണനെ ഒന്നു വിളിക്കണം  …………… അവനോടൊന്ന് ഫ്രീയായി സംസാരിക്കണം ……………എല്ലാം അറിയണം …………….. അതിന് വീടിനെക്കാൾ നല്ലത് വേറെ എവിടെങ്കിലുമാവും ………………. അല്ലെങ്കിൽ ഗീതുവിന്റെ കണ്ണും ചെവിയും അവിടെയുമെത്തും ……………….. ഒരു വട്ടം കാൾ അറ്റൻഡ് ചെയ്തില്ല ……………… രണ്ടാമത്തെ വട്ടം കണ്ണൻ മൊബൈൽ എടുത്തു ……………..

ഹായ് അച്ഛാ ………………. ഞാനിന്ന് വിളിക്കാൻ ഇരിക്കുവായിരുന്നു ……………… ഒരാളെ പരിചയപ്പെടുത്താൻ ………………… നാച്ചീ ……….. നാച്ചീ ………………….. കണ്ണൻ ആരെയോ നീട്ടി വിളിക്കുന്നത് ഹേമന്ത് മറുവശത്തു കേട്ടു ………………..

ഹായ് അച്ഛാ ന്നു പറ …………… കണ്ണന്റെ ശബ്ദത്തിനൊപ്പം കൊഞ്ചലോടെയുള്ള കുഞ്ഞുശബ്ദവും കേട്ടു ………………. കണ്ണൻ നാച്ചിയോട് പറയുന്നതും പറയിപ്പിക്കുന്നതും എല്ലാം ക്ഷമയോടെ കേട്ടിരുന്നു ഹേമന്ത് ……………. ബഹളം ഒന്നൊഴിഞ്ഞപ്പോൾ കണ്ണനോട് ചോദിച്ചു അതാരാണെന്ന് ………………. ഇപ്പോൾ എവിടെയാണ് എന്നും ………………സേതുവിനും നാച്ചിക്കുമൊപ്പം അവരുടെ വീട്ടിൽ ആണെന്നും …………..ആ വീട്ടിൽ ഉള്ളവരുടെ വിശേഷങ്ങളും …………..ഒന്നൊഴിയാതെ കണ്ണൻ പറഞ്ഞു …………………

മോനെന്താ അച്ഛൻ വിളിച്ചിട്ട് വീട്ടിലേക്ക് വരാഞ്ഞത് ……………. എല്ലാവരും കാണാൻ കൊതിച്ചിരിക്കുകയാണ് ………………അമ്മ വിടാഞ്ഞിട്ടാണോ ………………അതോ ഇഷ്ടമില്ലാഞ്ഞിട്ടാണോ ………………… ഹേമന്ത് വളരെ ശാന്തമായി ചോദിച്ചു ……………….

ഞാൻ വെക്കേഷന് വരാം അച്ഛാ …………….. അവിടെ ആന്റിയും അച്ഛമ്മയും എന്നും വഴക്കല്ലേ ……………….. എനിക്കിഷ്ടമില്ല അത് ……………….. അമ്മ ഉണ്ടായിരുന്നപ്പോൾ ആരും വഴക്ക് ഉണ്ടാക്കില്ലായിരുന്നല്ലോ …………. എന്തു രസമായിരുന്നു …………….ഇവിടെ എല്ലാവർക്കും എന്നെ എന്തിഷ്ടമാണെന്നോ ……………….. കണ്ണൻ വാ തോരാതെ അവിടുത്തെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു ……………………. സേതുവും നാച്ചിയും മാത്രമായിരുന്നു ആ കുഞ്ഞുവായിൽ നിന്നും വന്നത് മുഴുവൻ ……………

മോനെന്താ പോകുന്ന കാര്യം അച്ഛനോട് വിളിച്ചു പറയാഞ്ഞത് ……………

അതെന്തിനാ …………….. ഞാൻ അമ്മയോട് ചോദിച്ചിരുന്നല്ലോ ……………… ആരോടെങ്കിലും ഒരാളോട് പറഞ്ഞാൽ മതിയെന്ന് അച്ഛൻ തന്നെയല്ലേ പറഞ്ഞിട്ടുള്ളത് ………………പിന്നെ ഞാൻ ഉണ്ണിമാമനോടും സമ്മതം വാങ്ങിയിരുന്നു ……………………..

കുറച്ചു നേരം കൂടി സംസാരിച്ചിട്ട് കാൾ കട്ട്‌ ചെയ്തു ………………. ശരിയാണ് കണ്ണൻ അന്ന്  ഒരിക്കൽ അമലയോട് സമ്മതം ചോദിക്കാൻ തുടങ്ങിയപ്പോൾ താനാണ് വിലക്കിയത് ………… തന്റെ കൂടെ വെളിയിൽ വരുന്നതിന് അമലയുടെ സമ്മതം വേണ്ടെന്ന് തോന്നി ………….. അന്ന് പറഞ്ഞതാണ് ഒരാളോട് സമ്മതം വാങ്ങിയാൽ മതിയെന്നും അമ്മ സമ്മതിച്ചതിനു തുല്യമാണെന്നും ഒക്കെ …………………..ഏയ്ത അമ്പ് ലക്ഷ്യം തെറ്റാതെ തന്റെ നേർക്ക് തന്നെ വന്നിരിക്കുന്നു …………….. സേതു ഉണ്ണിയുടെ ഫ്രണ്ട് ആണെന്നും ………….. വീട്ടിൽ മിക്കവാറും വരുമെന്നും …………….നാച്ചിക്ക് അമ്മ ഇല്ലെന്നും  കൂടി കേട്ടപ്പോൾ ആകെ മനസ്സ് അസ്വസ്ഥമായി ……………… വേണ്ടാത്തതൊക്കെ മനസ്സിൽ ചിന്തിച്ചു കൂട്ടി …………………കുറച്ചു നേരം കൂടി തനിച്ചിരുന്നിട്ട് വീട്ടിലേക്ക് പോയി ……………….

ഇപ്പോൾ മിക്കവാറും ദിവസങ്ങളിൽ ഹേമന്ത് കുടിച്ചിട്ടാണ് വരാറുള്ളത് …………….. അങ്ങനെ ഉള്ള ദിവസങ്ങളിൽ കണ്ണന്റെ മുറിയിലാവും ………………… ഇന്ന് കുടിക്കാൻ ഉള്ള കാരണം കണ്ണന് ഈ വീട്ടിലേക്ക് വരുന്നതിന്റെ ഇഷ്ടക്കേട് ആണ് ………………… അമ്മയോടും ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടു …………………

ഗർഭകാലത്തു അമലയ്ക്ക് നിഷേധിച്ച സുഖങ്ങൾ ഇപ്പോൾ തനിക്കും നിഷേധിക്കുകയാണ് ഹേമന്ത് …………….. അന്നൊന്നും ഇവർക്കിടയിൽ താൻ ഉണ്ടായിരുന്നില്ല ……………… പിന്നെയും എന്തിനാണാവോ ഈ ശിക്ഷ തനിക്ക് …………… അതു മാത്രമല്ല ഹേമന്ത് കുടിക്കാനുള്ള കാരണം കൂടി ഇപ്പോൾ തന്റെ തലയിൽ കെട്ടി വെച്ചിരിക്കുകയാണ് അമ്മ ……………… ചോദിക്കാനും പറയാനും ആരുമില്ലാതായിപ്പോയി തനിക്ക് ……………… പോകാനൊരിടവും ……………….. അല്ലായിരുന്നെങ്കിൽ ഈ നശിച്ച വീട്ടിൽ നിന്നും ഒന്നിറങ്ങി പോകാമായിരുന്നു ……………….. ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഹേമന്ത് സന്തോഷം പ്രകടിപ്പിച്ചത് കെട്ടിപ്പിടിച്ചു കൊണ്ടായിരുന്നു ……………… അതും ഡോക്ടറിനു മുന്നിൽ വെച്ച് ………………. ഈ കുഞ്ഞിനെ പറ്റി ഇപ്പോൾ ചിന്തിക്കണോ എന്ന തന്റെ ചോദ്യത്തിനുള്ള മറുപടി ഫ്ലാറ്റിൽ വന്നതിനു ശേഷം വയറിൽ അമർത്തി ഉമ്മ

വെച്ചിട്ടായിരുന്നു ……………… അന്ന്  കുഞ്ഞിനോട് ഒരുപാട്  സംസാരിക്കുകയും ചെയ്തു …………….. ഈ കുഞ്ഞു വേണ്ടാ എന്നുള്ള തന്റെ ചിന്ത മാറിയത് അന്നാണ് ………………  കുഞ്ഞു വളരും തോറും ഹേമന്തിന്റെ സ്നേഹം കൂടുമെന്ന് കരുതി ………….. എല്ലാം താളം തെറ്റി ………….. ഇപ്പോഴില്ലാത്ത സ്നേഹം കുഞ്ഞ് ഉണ്ടായിക്കഴിയുമ്പോൾ അതിനോടുണ്ടാവുമോ ………………. ഹേമന്തിന് കണ്ണനോട്‌  മാത്രമേ അന്നും ഇഷ്ടമുണ്ടാകുകയുള്ളോ ……………. ഗീതു സ്വയം ചോദ്യങ്ങൾ ഒരുപാട് ചോദിച്ചു ……………….. കണ്ണനോടും  അമലയോടും ആർക്കായാലും സ്നേഹം തോന്നിപ്പോകും ……………. അമല ഇവിടെ നിന്നിരുന്നപ്പോൾ വെറുത്തിരുന്ന അമ്മയ്ക്ക് പോലും ഇപ്പോൾ അമലയുടെ ഗുണങ്ങൾ പാടിപ്പുകഴ്ത്താനെ സമയമുള്ളൂ ……………. അതും തന്നെ കാണുമ്പോൾ കുറച്ചു കൂടാറുമുണ്ട്   ……………..

                               

അമ്മുമ്മേ കണ്ണൻ ചെറ്റൻ എപ്പോ വരും ………………… അമ്മുട്ടി അമലയുടെ സാരിത്തുമ്പിൽ വലിച്ചു ചോദിച്ചു ……………..

നീയിത് എത്രാമത്തെ വട്ടമാണ് ചോദിക്കുന്നതും ഞാൻ ഉത്തരം പറയുന്നതും ……………….എന്റെ അമ്മുട്ടിയെ ………………….. ഇന്ന് കണ്ണൻ വരുമെന്ന് അറിഞ്ഞപ്പോൾ മുതൽ രാവിലെ തൊട്ട് തുടങ്ങിയതാണ് അമ്മുട്ടി ……………… കൂടെകൂടെ പോയി വാതിൽ തുറന്നും നോക്കും ……………….. ഓരോ കാറും പോകുമ്പോൾ ഓടി പോയി നോക്കും ……………. എന്നിട്ട് അമലയെ നോക്കി ചമ്മിയ ചിരിയോടെ പറയും ………..അത് കണ്ണൻ ചെറ്റൻ അല്ലാ ………………..

കാണാതിരിക്കുമ്പോഴേ ഉളളൂ ഇവൾക്കീ സ്നേഹം ………………. കണ്ണനെ കാണുമ്പോൾ വാളെടുക്കുന്ന സാധനം ആണ് ………………. ദേവു വന്നിട്ടുണ്ട് ……………….. ഇന്നലെ അഭിയേട്ടൻ കൊണ്ടുവന്നു ആക്കിയിട്ട് പോയതാണ് ……………… മുഖം ഒക്കെ വാടി വല്ലാതെ …………………. കാര്യമൊന്നും ചോദിച്ചിട്ട് പറയുന്നുമില്ല …………….. എല്ലാവരെയും ഫേസ് ചെയ്യാൻ ഒരു മടി പോലെ ………………. അഭിയേട്ടനും അങ്ങനെ തന്നെ ………………….. ഒതുക്കത്തിൽ അടുത്തു പിടിച്ചിരുത്തി കാര്യം ചോദിച്ചു ………………….

വിശേഷം ഉണ്ടത്രേ ………………… പറഞ്ഞിട്ട് കൂടെ ഒരു പൊട്ടിക്കരച്ചിലും ……………….. അമലയും പേടിച്ചു പോയി …………….. കാര്യം തിരക്കിയപ്പോൾ ഏങ്ങലടിച്ചു പറഞ്ഞു ………….  ഉണ്ണിയേട്ടനെയും കുഞ്ഞേച്ചിയേയും നോക്കാൻ കൂടി പറ്റുന്നില്ലെന്ന് ………………. ഇത് അറിഞ്ഞാൽ രണ്ടാൾക്കും സന്തോഷം തന്നെ ആവും ………………. പക്ഷേ അതുപോലെ ഉള്ളു നീറില്ലേന്ന്  ……………..ഞാൻ എങ്ങനെ അവരോട് പറയും ………………. അഭിയേട്ടനും വല്യ വിഷമത്തിലാണ് ………………ഉണ്ണിയേട്ടനെ ഫേസ് ചെയ്യാൻ …………..

അമല സന്തോഷം കൊണ്ട് ദേവുവിനെ  കെട്ടിപ്പിടിച്ചു …………………. മുഖം രണ്ടു കയ്യിലും  എടുത്തു ……………… എന്റെ പൊട്ടീ ……………… ഇതാണോ കാര്യം …………….ഇങ്ങനെ കരഞ്ഞു പറഞ്ഞപ്പോൾ ഞാൻ ഒന്ന് പേടിച്ചു ………………. ഇന്നലെയും കൂടി എന്റെ അമ്മുട്ടി ഈയാഗ്രഹം പറഞ്ഞതെ ഉള്ളു ………………….. അവളുടെ പ്രാർത്ഥന ഇത്രയും പെട്ടെന്ന് ദൈവം കേട്ടല്ലോ  ………………….. കുഞ്ഞേച്ചിയോടും ഉണ്ണിയേട്ടനോടും നീ തന്നെ ഈ കാര്യം പറയണം …………….. അവർക്ക് സന്തോഷം ആവുകയെ ഉള്ളു ……………….. പിന്നെ അവരുടെ ഈ വിഷമം അത് നിനക്കിനിയും ഒരു കുഞ്ഞുണ്ടായാലും ഇല്ലെങ്കിലും  അവരുടെ ഉള്ളിൽ ഉണ്ടാവും ………………… അതിനു ദൈവം എന്തെങ്കിലും വഴിയും കണ്ടിട്ടുണ്ടാവും ………….. അതോർത്തു എന്റെ പെണ്ണ് തല പുണ്ണാക്കേണ്ട …………………ഇതിനാണോ ഭാര്യയും ഭർത്താവും മുഖം വീർപ്പിച്ചു നടക്കുന്നത് ……………………… കഷ്ടം തന്നെ ………….  എന്റെ കുഞ്ഞിപ്പെണ്ണിനോട് നീ കാര്യം പറ ………….. അവളുടെ സന്തോഷം കാണുമ്പോൾ നീ എല്ലാം മറക്കും ………………… വാ ………….. കണ്ണു തുടച്ചു കൊടുത്തിട്ട് ദേവുവിനെയും കൂട്ടി അമ്മുട്ടിക്ക് അരികിലെത്തി ……………..

അമ്മയുടെ വയറ്റിൽ വാവ ഉണ്ടെന്ന് അമ്മുട്ടിയോട് പറഞ്ഞപ്പോൾ അവൾ ആദ്യം നോക്കിയത് അമലയെയാണ് ………………. ശരിയാണോ ………….. സത്യമാണോന്ന് അറിയാൻ ……………….. വേറെ ആരെയും അവൾക്കിത്രയും വിശ്വാസം ഇല്ല ……………… അമല തലയാട്ടി അതെയെന്ന് പറഞ്ഞു …………. ഓടി വന്ന് അമലയെ കെട്ടിപ്പിടിച്ചു ……………… കുറെയേറെ ഉമ്മ

കൊടുത്തു …………………ഈശ്വരാ ഇനി ഈ പെണ്ണ് എന്റെ വയറ്റിലാണ് കുഞ്ഞു വാവ എന്നു വിചാരിച്ചിട്ടുണ്ടാവുമോ ………………….. അമലയും ദേവുവും മുഖത്തോട് മുഖം നോക്കി ………………… അവളെ അത് പറഞ്ഞു മനസ്സിലാക്കും മുന്നേ ദേവുവിന്റെ അടുത്ത് പോയി വയറിൽ കൈവെച്ചു കൊഞ്ചാൻ തുടങ്ങി …………………. ചൂണ്ടുവിരൽ ആട്ടി പറഞ്ഞു ……………….നോച്ചിക്കോ ഞാൻ കുഞ്ഞാവയെ കണ്ണൻ ചെറ്റന് തൊടുക്കില്ല ………………..  ആ കുഞ്ഞു മനസ്സിൽ  വേറെ എന്തൊക്കെയോ കണക്കു കൂട്ടലുകളുണ്ട് ……………മുഖത്തും ചുണ്ടിലും  അത് അറിയാനുമുണ്ട് …………………കണ്ണനുള്ള പണിയാണെന്ന് മാത്രമറിയാം …………….

ദേവുവിനെയും കൂട്ടി കുഞ്ഞേച്ചിയുടെ അടുത്തേക്ക് പോയി ………………. ഉണ്ണിയേട്ടനോട് പറയും മുന്നേ കുഞ്ഞേച്ചിയോടാണ് അവൾ പറഞ്ഞത് …………….. അതും വളരെ ഏറെ വിഷമത്തോടെ ……………….കുഞ്ഞേച്ചിയുടെ മുഖത്തു നോക്കുന്നുണ്ടായിരുന്നില്ല …………….. ഒന്നും മിണ്ടാതെ ദേവുവിനെയും കൂട്ടി അടുക്കളയിലേക്ക് പോയി ……………….. വായിൽ മധുരം വെച്ചുകൊടുത്തിട്ട് ചേർത്തു പിടിച്ചു …………………….. നീയെന്തിനാ കരയുന്നത് ………………ഇത്രയും പൊട്ടിയാണോ നീ ……………….കുഞ്ഞേച്ചിക്ക്  പ്രസവിക്കാൻ  യോഗമില്ലെന്നല്ലേ ഉള്ളു ………………… ചുറ്റിനും ഉള്ള  നിങ്ങൾ എല്ലാവരും എന്റെ മക്കളു തന്നെയല്ലേ  ……………….. പിന്നെ എന്റെ കണ്ണനും അമ്മുട്ടിയും ഇനി വരാൻ പോകുന്ന കുഞ്ഞും ഉള്ളപ്പോൾ ഞാൻ എന്തിനാ വിഷമിക്കുന്നത് ………………… അവളെയും കൂട്ടി ഉണ്ണിയേട്ടന്റെ അടുത്ത് ചെന്നു കാര്യം പറഞ്ഞു …………………….  ഒരുപാട് സന്തോഷം ആയി ആൾക്ക് ………………. ബൈക്കിന്റെ കീ എടുത്തു വെളിയിലേക്ക് പോയി ………………. സ്വീറ്റ്സ് വാങ്ങാനുള്ള പോക്കാണ് ………………

ഉണ്ണി തിരിച്ചെത്തിയപ്പോഴേക്കും  കണ്ണനും സേതുവും നാച്ചിയും എത്തിയിരുന്നു …………………  കയ്യിലെ പാക്കറ്റ് അനുവിനെ ഏൽപ്പിച്ചു ……………… അനു അത് ദേവുവിനെ ഏൽപ്പിച്ചു ………………..കണ്ണനോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു ………………. കണ്ണന്റെ മടിയിലാണ് നാച്ചി ഉള്ളത് ………………. രണ്ടുപേരും ഒരുപാട് അടുത്തെന്ന് കണ്ടാലറിയാം ……………….. കണ്ണന്റെ മുഖത്തേക്ക് നോക്കി അവൻ പറയുന്നത് അനുകരിക്കാൻ ശ്രമിക്കുകയാണ് അവൾ ……………. കൈകൊണ്ടും ഗോഷ്ടി കാണിക്കുന്നുണ്ട് …………………. വാത്സല്യം കൂടി അനുവേച്ചി നാച്ചിയെ പൊക്കിയെടുത്തു നെഞ്ചിൽ ചേർത്ത് ഉമ്മ

കൊടുത്തു …………… കൊഞ്ചിച്ചു ………………ബാക്കി അനുവേച്ചിയോടായി അവൾ ………………..

എല്ലാം നോക്കി അമ്മുട്ടിയുമായി ഇരിക്കുന്ന അമലയ്ക്ക് തന്നെ ആരോ സൈഡിൽ നിന്നും ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി ………………… നോക്കിയപ്പോൾ സേതു പെട്ടെന്ന് നോട്ടം മാറ്റുന്നത് പോലെ തോന്നി …………………. രണ്ടു മൂന്നു വട്ടം അതാവർത്തിച്ചു …………..അമല നോക്കുമ്പോൾ സേതു നോട്ടം മാറ്റിക്കളയും …………………. പിന്നീട് സേതു നോക്കിയപ്പോൾ അമല തന്നെ നോക്കുന്നുണ്ടായിരുന്നു ………………… അമ്മുട്ടിയെയും എടുത്തു സേതുവിനരികിൽ ചെന്നു ചോദിച്ചു …………………

എന്തെങ്കിലും ചോദിക്കാനുണ്ടോ ……………….. അല്ലെങ്കിൽ പറയാനുണ്ടോ കണ്ണനെപ്പറ്റിയോ അല്ലെങ്കിൽ വേറെന്തെങ്കിലും …………… അവൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവും അല്ലേ ………… അതാണോ അറിയേണ്ടത് ………….

അങ്ങനെ ഒന്നുമില്ല ……………… ഞാൻ ഒന്നും ചോദിച്ചു വിഷമിപ്പിച്ചിട്ടില്ല കണ്ണനെ ………….. പിന്നെ അമ്മ എന്തോ ചോദിച്ചപ്പോൾ മാത്രമാണ് ഞാനും  അറിഞ്ഞത് ……………….

അതിന് ഈ കാര്യമിങ്ങനെ ഇത്രയും വേദനയോടെ പറയേണ്ട കാര്യമാണോ …………. ഇതിലും വലിയ വേദന അനുഭവിക്കുന്നവർ ഉണ്ടാവില്ലേ …………….. എനിക്ക് ഒരു പ്രശ്നവും ഇല്ല …………..വിഷമവും ………………എന്റെ കുഞ്ഞേച്ചിയുടെ വിഷമത്തിന്റെ അത്രയും ആഴം ഇതിനില്ല ………………അതുകൊണ്ട് ഇങ്ങനെ സഹതാപത്തോടെ ഉള്ള നോട്ടം വേണ്ട മാഷേ ……………… കാണാൻ ഒരു സുഖവുമില്ല ………………അമല ചിരിയോടെ പറഞ്ഞു …………………. ഒരു സോറി പറഞ്ഞു ചമ്മിയ ചിരിയോടെ സേതു ഒഴിവായി …………..

                                   

രാത്രിയിൽ പോലും കണ്ണന്റെ വായിൽ നിന്നും സേതുവും നാച്ചിയും വീടും വയലും പറമ്പും ഒന്നും ഇറങ്ങി പോയിട്ടുണ്ടായിരുന്നില്ല …………… നാച്ചിയോട് ആ അമ്മുമ്മ കാണിക്കുന്ന ദേഷ്യം ഒക്കെ പറഞ്ഞു കേൾപ്പിച്ചു ………………… കണ്ണൻ ആയിരുന്നുവത്രെ അവൾക്ക് ഭക്ഷണം വാരിക്കൊടുത്തതും  ………………. കൂടെ കിടത്തി ഉറക്കിയതുമെല്ലാം ……………….. അതിന്റെ കൂടെ ഒരു അപേക്ഷയും ………………… ഇനി സേതു നാട്ടിൽ പോകുമ്പോൾ നാച്ചിയെ ഇവിടെ നിർത്തണമെന്ന് ………………….. നാച്ചിയെ  ആ അമ്മുമ്മ വഴക്ക് പറയുന്നത് കേൾക്കുമ്പോൾ തനിക്ക് വലിയ സങ്കടം വരുമെന്ന് ………………. 

ഇതിലും നല്ലൊരവസരം തനിക്ക് ഇനി കിട്ടില്ലെന്ന്‌ അമലയ്ക്ക് തോന്നി ……………………

കണ്ണൻ അമ്മുട്ടിയോട് ദേഷ്യം കാണിക്കുമ്പോൾ അമ്മയ്ക്കും  ഇതേപോലെ വിഷമം വരാറുണ്ട് …………………… മോൻ അവളെ ശ്രദ്ധിക്കാതെ നാച്ചിയെ സ്‌നേഹിക്കുമ്പോൾ ആ കുഞ്ഞു മനസ്സിൽ എത്ര വിഷമം ഉണ്ടാവും …………………….. അത് ഓർത്തിട്ടുണ്ടോ മോൻ …………..

അമ്മുട്ടി വഴക്കാളി ആണ് അമ്മു ……………… എന്നെ അടിക്കും മാന്തും ………………പക്ഷേ നാച്ചി പാവമാണ്  …………..അവൾക്ക് എന്നെ എന്തിഷ്ടമാ ……………… വേദനിപ്പിക്കയേ ഇല്ല ………………….

നാച്ചി എന്നു പറയുമ്പോൾ തന്നെ കണ്ണന്റെ മുഖത്ത് വാത്സല്യമാണ് ……………… ഉച്ചത്തിൽ പറഞ്ഞാൽ  വേദനിക്കുമെന്ന് ഓർത്താവും ആ പേര് പോലും അത്രയും മൃദുലമായിട്ടാണ് അവൻ പറയുന്നത് …………………. ആ സ്നേഹം അങ്ങനെ തന്നെ ഇരുന്നോട്ടെ ……………….. പക്ഷേ അതെന്റെ അമ്മുട്ടിയെ അവഗണിച്ചിട്ടാവരുതെന്നു മാത്രം ……………….. കണ്ണനെ ഒന്നുകൂടി ചേർത്ത് പിടിച്ചു അമല …………………

നാച്ചി ഇപ്പോൾ കുഞ്ഞു കുട്ടിയാണ് ………….. അവൾക്കൊന്നും മനസ്സിലാക്കാൻ പ്രായമായിട്ടില്ല ……………… പക്ഷേ അമ്മുട്ടി അങ്ങനെ അല്ല ……………..മോൻ കാണിക്കുന്ന ദേഷ്യം അമ്മുട്ടിക്ക് എന്തുമാത്രം വിഷമം ഉണ്ടാക്കുന്നുണ്ടെന്ന് അറിയുവോ …………….. അത് അവൾ പ്രകടിപ്പിക്കുന്നത് അടിച്ചും മാന്തിയും ഒക്കെയാണ് ………………….. നാച്ചിയോട് അവളുടെ അമ്മുമ്മ ദേഷ്യം കാണിച്ചപ്പോൾ മോന് വിഷമം വന്നില്ലേ അതുപോലെ തന്നെയാണ് നീ അമ്മുട്ടിയോട് ദേഷ്യം കാണിക്കുമ്പോൾ അമ്മയ്ക്കും തോന്നുന്നത് ……………   നീ പോയപ്പോൾ മുതൽ എത്രവട്ടം  കണ്ണൻ ചേട്ടൻ എന്നു വരും എപ്പോ   വരുമെന്ന് ചോദിച്ചുവെന്നറിയുവോ ……………….

സത്യമാണോ എന്ന അർത്ഥത്തിൽ കണ്ണൻ ഒന്ന് അമലയെ നോക്കി ………………

നമുക്ക് ഇഷ്ടമുള്ളവരെ നമുക്ക് സ്നേഹിക്കാം  പക്ഷേ അത് മറ്റൊരാളെ വേദനിപ്പിച്ചിട്ടാവരുത്…………. ആ സ്നേഹത്തിനു നിലനിൽപ്പുണ്ടാവില്ല കണ്ണാ  ……………….   അമ്മുട്ടിയെ മോന് ഇഷ്ടപ്പെടും …………..അവളോട് നാച്ചിയോട് പെരുമാറും പോലെ പെരുമാറിയാൽ മതി ……………… എന്നിട്ടും അവൾ മോനെ ഉപദ്രവിക്കുകയാണെങ്കിൽ അമ്മു നിർബന്ധിക്കില്ല പിന്നെ നിന്നെ ……………….

കണ്ണൻ എല്ലാം കേട്ടു കിടന്നു ……………. ഇനി വഴക്കിടുവോ അമ്മുട്ടിയെ ……………. ദേഷ്യം കാണിക്കുവോ ………………

അമലയുടെ ചോദ്യത്തിന് കണ്ണൻ ചുമൽ പൊക്കി ഇല്ലെന്ന് കാണിച്ചു ……………… അമ്മയുടെ മോൻ മിടുക്കനാണെന്ന് അമ്മയ്ക്കറിയാം ………… കണ്ണന്റെ നെറ്റിയിൽ ഉമ്മ

വെച്ച് അമല പറഞ്ഞു ………………… ഉറക്കം കണ്ണുകളിലേക്ക് എത്തുമ്പോഴും ആ വഴക്കാളിയോട് എന്തു പറഞ്ഞു കൂട്ട് കൂടുമെന്ന ചിന്തയിലായിരുന്നു കണ്ണൻ …………….

പിന്നെ വരാമേ ……….

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ente written by Rohini Amy

5/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!