Skip to content

എന്റെ – 20

ente novel

അമ്മയോട് അങ്ങനെ പറഞ്ഞെങ്കിലും അമ്മുട്ടിയോട് കൂട്ടുകൂടാൻ വലിയ താല്പര്യം ഉണ്ടായിരുന്നില്ല കണ്ണന് ………………. പിന്നെ അമ്മുന് വിഷമം ആകുമല്ലോന്നോർത്ത് മാത്രം അമ്മുട്ടിയോട് മിണ്ടാമെന്ന് കരുതി ……………. ദേവു ആന്റിയുടെ വയറ്റിൽ കുഞ്ഞാവ കൂടി ഉണ്ടെന്ന് കേട്ടതിൽ പിന്നെ നിലത്തെങ്ങുമല്ല കാന്താരി …………… പാട്ടുപാവാടയും ബ്ലൗസും ഒക്കെ ഇട്ട് ഇരുപ്പുണ്ട് …………….കാണാൻ നല്ല രസമാ ……….. പക്ഷേ കയ്യിലിരുപ്പ് മഹാ മോശമാ………………അമ്മ വാങ്ങിക്കൊടുത്തതാണ് ………………. നടക്കുമ്പോൾ പാവാട പൊക്കിപ്പിടിച്ചും കറങ്ങി നോക്കിയും ഒക്കെ അമ്മയ്‌ക്കൊപ്പമുണ്ട് ………. അമ്മയാണെങ്കിൽ എല്ലാത്തിനും കയ്യടിച്ചു  കൂടെയുണ്ട് …………….. ഇതിനോട് എങ്ങനെ ഒന്നു കൂട്ട് കൂടാം ……………… അമ്മയ്ക്ക് കൊടുത്ത വാക്ക് എങ്ങനെ പാലിക്കാം ………………..കണ്ണൻ തലപുകഞ്ഞു ചിന്തിച്ചു ……………… ഐഡിയ ……………. മുറിയിലേക്കോടി ……………  സേതു വാങ്ങിത്തന്ന ചോക്ലേറ്റ് ബോക്സ്‌ എടുത്തു അമ്മുട്ടിക്ക് അടുത്തേക്ക് നടന്നു …………………. വീട്ടിലെത്തിയിട്ട് അമ്മയ്‌ക്കൊപ്പം ഇരുന്നു കഴിക്കാമെന്ന് വിചാരിച്ചു ഒരെണ്ണം പോലും കഴിച്ചില്ല  ………………. ബോക്സ്‌ അമ്മുട്ടിയുടെ കയ്യിൽ കൊടുത്തപ്പോൾ കണ്ണൻ നോക്കിയത് അമലയുടെ മുഖത്തേക്ക് ആയിരുന്നു …………..  അമല ചിരിയോടെ നോക്കിയത് അമ്മുട്ടിയുടെ മുഖത്തേക്കും …………………….

യ്യോ ………….എന്തോരം മുട്ടായിയാ ………………. ഇത് മുഴുവനും എനിച്ചാണോ കണ്ണൻ ചേറ്റാ  …………….അമ്മുട്ടി കണ്ണു രണ്ടും മുഴുമിച്ചു ചോദിച്ചു ………………

ആണെന്ന് പറയണോ അല്ലെന്നു പറയണോ …………… എനിക്കും കൂടി തരണമെന്ന് പറയാൻ തന്റെ അഭിമാനം സമ്മതിച്ചു തരുന്നില്ല ……………….. ഈശ്വരാ ഒരെണ്ണം എങ്കിലും രുചി നോക്കാൻ തന്നാൽ മതിയായിരുന്നു …………………..കണ്ണൻ അതെയെന്ന് തലയാട്ടി ………………… അമലയ്ക്ക് ചുറ്റും ചിരിച്ചു കൊണ്ട് അമ്മുട്ടി ആ ബോക്സ്‌ കൊണ്ട് ഓടിനടന്നു ……………….

അമ്മുമ്മേ ………..എനിച്ചിപ്പം വീട്ടിൽ പോണം ……………വാ …………പോം ………… അമലയുടെ നേർക്ക് കൈ നീട്ടി എടുക്കാൻ ……………..

അമല അവളെ എടുത്തു കയ്യിൽ പിടിച്ചു ……………….ആ ബോക്സ്‌ നെഞ്ചിൽ ചേർത്തു പിടിച്ചു അമ്മുട്ടിയും …………………….  എല്ലാവരെയും വിളിച്ചു എല്ലാവർക്കും വീതിച്ചു കൊടുത്തു അമ്മുട്ടി …………….. അമ്മുമ്മേ വാ തൊരന്നെ ……………… അമല വാ തുറന്നതും അമ്മുട്ടി ഒരെണ്ണം വായിൽ വെച്ചു കൊടുത്തു ……………………. അമ്മുട്ടിയെ അടുത്തു പിടിച്ചു അമല ചോദിച്ചു …………………

ടീ കള്ളീ ……………നീ കണ്ണൻ ചേട്ടന് കൊടുത്തോ …………………..

അയ്യോ ………..തീന്നു പോയല്ലോ ……………. രണ്ടു കൈയ്യും മലർത്തി കാണിച്ചു ……………… എന്നിട്ട് കണ്ണനെ ദയനീയമായി ഒന്നു നോക്കി  ………….

കണ്ണൻ വിഷമം വന്നത് വെളിയിൽ കാട്ടാതെ ഗൗരവത്തിൽ നിന്നു ……………….. ഒരെണ്ണം തരുമെന്ന് കരുതി …………..അല്ലെങ്കിൽ അമ്മ എങ്കിലും തരുമെന്ന് കരുതി ………………. ആ കാന്താരി അമ്മയുടെ വായിൽ വെച്ചു കൊടുത്തേക്കുന്നു ……………… അതുകൊണ്ട് അതും ഉണ്ടായില്ല ……………നല്ല വിഷമം വരുന്നുണ്ട്  …………………. പൊട്ടികരയാനൊക്കെ തോന്നുന്നുണ്ട്  ……………….. സേതു ഇത് വാങ്ങിത്തന്നപ്പോൾ സന്തോഷം കൊണ്ട് അമ്മുട്ടി തുള്ളിചാടിയതിലും കൂടുതൽ താൻ ചാടിയതാണ് ………………..അത്രയും സന്തോഷം ഉണ്ടായിരുന്നു ……………….ആരാ പറഞ്ഞത് കുമ്മുട്ടി പാവമാണെന്നു ………………. ഭയങ്കരി ……………….കുശുമ്പി ………………..

പിന്നീടുള്ള ദിവസങ്ങളിൽ കണ്ണൻ അമ്മുട്ടിയോട് സ്നേഹം കാട്ടിയില്ലെങ്കിലും ദേഷ്യം കാണിച്ചില്ല ……………… അമ്മയ്ക്ക് വേണ്ടി ആരെയും സ്നേഹിക്കാൻ തയ്യാറാണെന്ന് തെളിയിക്കുകയായിരുന്നു അവൻ ………………. അമ്മുട്ടിയും കണ്ണനെ വഴക്കിടാൻ പോയില്ല ………….അമ്മുമ്മ പറഞ്ഞത് അക്ഷരംപ്രതി അവളും അനുസരിച്ചു ………………അത്രതന്നെ …………….

ക്രിസ്മസ് വെക്കേഷന് ഹേമന്തിന്റെ അരികിൽ ചെല്ലാമെന്ന് പറഞ്ഞത് കൊണ്ട് മാത്രം കണ്ണൻ പോകാനൊരുങ്ങി ……………. സേതുവിനെയും നാച്ചിയെയും പിരിഞ്ഞു നിൽക്കാൻ മടിയുണ്ടായിരുന്നു ……………   എങ്കിലും ക്രിസ്മസ്സിന്റെ അന്ന്  അവരും  വീട്ടിൽ പോകുമെന്ന് കേട്ടപ്പോൾ കുറച്ചു സമാധാനം കിട്ടി ………….. നാച്ചിയുടെ കൂടെ അല്ലല്ലോ കണ്ണൻ പോകുന്നത് അതുകൊണ്ട് വലിയൊരു  ആശ്വാസമുണ്ട് അമ്മുട്ടിക്ക് ……………. അമലയുടെ മുഖത്തു  മാത്രം കുറച്ചു വിഷമം കണ്ടു ……………. അത് പക്ഷേ കണ്ണൻ ഹേമന്തിന് അരികിലേക്ക് പോകുന്നത് കൊണ്ടായിരുന്നില്ല ………………… ഇനിയുമുള്ള അവന്റെ ജീവിതം ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും അലയണമല്ലോ എന്നോർത്തായിരുന്നു ……………. ഉണ്ണി അവനെ കൊണ്ടു ചെന്നാക്കി …………….. വീടിന്റെ പടി കടന്നു വാതിൽ തുറന്നു അകത്തു കയറും വരെ വെളിയിൽ നോക്കി നിന്നു …………… അവൻ കൈവീശി കാണിച്ചു ……………… തിരിച്ചു കൈവീശി തിരികെ പോന്നു ………………

വൈകുന്നേരം ഹേമന്തിനെ വീട്ടിൽ വന്നപ്പോൾ എതിരേറ്റത് കണ്ണനായിരുന്നു ……………… വെക്കേഷന് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് പ്രതീക്ഷിച്ചില്ല ………………. അവൻ ഓടി വന്ന് ദേഹത്തു ചാടി കയറി ……………….. തിരിച്ചു കെട്ടിപ്പിടിച്ചു അവന്റെ മുഖം നിറയെ ഉമ്മ

വെച്ചു …………………… ഇത്രയും സന്തോഷം ഇന്നുവരെ ഓഫീസിൽ നിന്നും വീട്ടിൽ വരുമ്പോൾ കിട്ടിയിട്ടില്ല ……………… അമ്മ കണ്ണു തുടയ്ക്കുന്നുണ്ട് ………………. അച്ഛന്റെയും മോന്റെയും സ്നേഹപ്രകടനം കണ്ടിട്ട് ഗീതു പുറമെ സന്തോഷം കാട്ടിയെങ്കിലും ഉള്ള് എരിയുന്നുണ്ടായിരുന്നു ………………… ഹേമന്തിന് ഒരുപാട് സന്തോഷം തോന്നി ………… കണ്ണന്  തന്നോട് പണ്ടത്തെതിലും സ്നേഹം കൂടിയിട്ടേയുള്ളു ………………. അതവൻ പ്രകടിപ്പിക്കുന്നുമുണ്ട് ………………….. അപ്പോൾ അമല തന്നെപ്പറ്റി കുറ്റങ്ങൾ ഒന്നും തന്നെ പറഞ്ഞു കൊടുത്തിട്ടില്ല ……………………. ഇന്ന് കണ്ണനെയും കൂട്ടി വെളിയിലൊക്കെ ഒന്ന് പോകണം …………………. അവിടെ നടക്കുന്നതെന്തെന്ന് അറിയണം ………………… ആരാണീ  സേതുവും  നാച്ചിവും ……… അവർക്കെന്താ അമലയുടെ കുടുംബവുമായിട്ടുള്ള ബന്ധം ……….. ഇതൊക്കെ അറിയണം …………………ഹേമന്ത് പെട്ടെന്ന് റെഡി ആയി വന്നു ……………….

കണ്ണന്റെ അപ്പുറവും ഇപ്പുറവും അച്ഛനും അമ്മയും ഇരുപ്പുണ്ട് ……………….. മാറി ഗീതുവും അവരെ നോക്കി ഇരുപ്പുണ്ട് ………….. കണ്ണൻ എഴുന്നേറ്റു ഗീതുവിന്റെ അരികിൽ പോയിരുന്നു ……………….. കുഞ്ഞാവയെപ്പറ്റി ചോദിച്ചു …………….. കുറച്ചു വീർത്തു നിൽക്കുന്ന വയറിൽ അവന്റെ കുഞ്ഞു കൈ വെച്ചു കൊടുത്തു ………………… കണ്ണന് ആദ്യമുണ്ടായിരുന്ന ഒരു പേടിയും അമ്പരപ്പും മാറി വയറിൽ ചെവി ചേർത്തു വെച്ചു കുഞ്ഞിനോട് സംസാരിക്കുന്നുണ്ട് ……………….. അവൻ ഉറപ്പിച്ചു കഴിഞ്ഞു അത് പെൺകുഞ്ഞാവുമെന്ന് ……………. വാവാച്ചിയെന്നാണ് വിളിക്കുക ………….. അവന്റെ സംസാരവും ചിരിയും മൂന്നു പേരും കൂടിയിരുന്നു ആസ്വദിക്കുന്നതാണ് ഹേമന്ത് വന്നപ്പോൾ കണ്ടത് ………………. ഒരുമിച്ച് സന്തോഷത്തോടെ ഇരിക്കുന്ന എല്ലാവരെയും കണ്ടപ്പോൾ തന്നെ ഹേമന്തിന്റെ മനസ് നിറഞ്ഞു …………………… ഒന്ന് കറങ്ങാൻ പോകാമെന്നു ഹേമന്ത് പറഞ്ഞപ്പോൾ അവൻ ആദ്യം നോക്കിയത് ഗീതുവിന്റെ മുഖത്തേക്കായിരുന്നു …………….. ആന്റിയും കൂടെ വരാൻ നിർബന്ധം പിടിച്ചു ……………… വേണ്ടാ …. രണ്ടാളും പോയിട്ടു വരാൻ പറഞ്ഞു ……………….. ഹേമന്ത് തന്നെ കൂടെ കൂട്ടാൻ ഇഷ്ടപ്പെടുന്നില്ലെന്ന് ആ മുഖം കണ്ടാൽ അറിയാം ……………… അവർക്കിടയിൽ പോയാലും ഒറ്റപ്പെടേണ്ടി വരുമെന്ന് ശരിക്കുമറിയാം …………………. ചെറിയൊരു വേദന ഉള്ളിന്റെ ഉള്ളിൽ തോന്നിയെങ്കിലും കണ്ണൻ കവിളിൽ തന്ന അമർത്തിയുള്ള ഉമ്മയിൽ എല്ലാം മറന്നു ………………. കൈവീശി യാത്ര പറയുമ്പോൾ ഗീതു നോക്കിയത് എന്തൊക്കെയോ അറിയാനുള്ള ആവേശം കാണിക്കുന്ന ഹേമന്തിനെ ആയിരുന്നു …………………… അറിയാം ഇത് അമലയെപ്പറ്റി അറിയാനുള്ള ആവേശമാണെന്ന് ……………….. അതാവും തന്നോട് ഒന്ന് വരുന്നോ എന്നു പോലും ചോദിക്കാഞ്ഞതും ……….

കണ്ണൻ പണ്ടത്തെ പോലെയേ അല്ല ……….. അവൻ ഒരുപാട് മാറിയിരിക്കുന്നു ………….. മുൻപൊക്കെ കണ്ണിൽ ഇഷ്ടപ്പെടുന്നതെല്ലാം വാരിക്കൂട്ടുമായിരുന്നു ………………. പക്ഷേ ഇപ്പോൾ അവന്  അവശ്യം വേണ്ടുന്നത് മാത്രം ………… അതും അത്യാവശ്യം ……………. പ്രൈസ് ടാഗ് നോക്കാതെ ക്വാളിറ്റി നോക്കി പലതും തിരഞ്ഞെടുക്കുന്നു ……………….. ഇത്രയും മച്യുരിറ്റി ഒക്കെയായോ ഇവന് …………. എന്തായാലും അതെല്ലാം നോക്കി മാറി നിന്നു ഹേമന്ത് …………….നേരെ പോയത് ബീച്ചിലേക്കാണ് …………………. വാ തോരാതെ അവൻ അമ്മുവിന്റെ കുസൃതികൾ പറഞ്ഞു ………………. ഉണരുമ്പോൾ മുതൽ ഉറങ്ങും വരെയുള്ള കാര്യങ്ങൾ ……………… ആദ്യമൊക്കെ അവിടെയുള്ള കുഞ്ഞു പെൺകുട്ടിയുടെ കാര്യമാണ് പറയുന്നതെന്ന് വിചാരിച്ചു ………………പിന്നീടാണ് മനസ്സിലായത് അമ്മു എന്നത് അമല ആണെന്ന് ……………….. അവൾക്ക് ഇങ്ങനെയും ഒരു പേരുണ്ടായിരുന്നോ ………………….. എല്ലാം കേട്ടിരുന്നു …………….ഒരുപാട് ഇഷ്ടത്തോടെ ……………….. ഓരോ ഫോട്ടോയും കാണിച്ചു നടന്ന സംഭവങ്ങളും തമാശയുമൊക്കെ വിവരിച്ചു തന്നു കണ്ണൻ ……………….. അതിനിടയിലൊന്നും ഒരിക്കൽ പോലും അമലയുടെ വായിൽ നിന്നും തന്റെ പേരോ തന്നേ സംബന്ധിക്കുന്ന കാര്യങ്ങളോ ഒന്നും തന്നെ   വന്നിട്ടില്ലെന്നുള്ളത് ഹേമന്തിനെ വേദനിപ്പിച്ചു …………….. അറിയാനുള്ളതെല്ലാം ചോദിച്ചറിഞ്ഞു കണ്ണന്റെ അടുത്തു നിന്നും  ……………. സേതു അമലയുടെ ഫ്രണ്ട് പോലുമല്ലെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി ……………….. ആ സന്തോഷത്തിൽ തന്നെ നേരെ ഭക്ഷണം കഴിക്കാൻ പോയി ……………….അവിടെ നിന്നും ഇറങ്ങുമ്പോൾ കണ്ണന്റെ കയ്യിൽ ഒരു പാക്കറ്റ് ഉണ്ടായിരുന്നു …………………. എന്താണെന്നൊന്നും ചോദിച്ചില്ല …………….. അവൻ ഹാപ്പി ആയിരുന്നു ……………. അതു മതി തനിക്കും …………………

വീട്ടിലെത്തിയപ്പോൾ ഗീതു കാത്തിരുപ്പുണ്ടായിരുന്നു ……………….കണ്ണൻ അവൾക്കരികിലേക്കാണ് പോയതും …………… രണ്ടാളും അകത്തേക്ക് കയറി പോയി …………… അവൻ തന്നെയാണ് മൂന്നാളെയും പിടിച്ചിരുത്തിയതും കഴിക്കാൻ എടുത്തു കൊടുത്തതും …………….. ഗീതുവിന് മസാല ദോശ പ്ലേറ്റിൽ വെച്ചിട്ട് കഴിക്കാൻ പറഞ്ഞു കണ്ണൻ അടുത്തിരുന്നു ഗ്ലാസ്സിൽ വെള്ളം ഒഴിച്ച് കൊടുത്തു   ……………… അവൾ നിറഞ്ഞ കണ്ണുകളോടെ ഹേമന്തിനെ ഒന്ന് നോക്കി ……………… ഹേമന്ത് നോട്ടം മാറ്റിയപ്പോഴേ അവൾക്ക് മനസ്സിലായി വാങ്ങിയത് കണ്ണനാണെന്ന് …………….

തനിക്കെന്താ ഇങ്ങനെ ഒന്നും തോന്നാഞ്ഞത് ……………… വീട്ടിൽ ഇവർ കാത്തിരുപ്പുണ്ടാവുമെന്ന് ……………. പ്രത്യേകിച്ച് ഗീതു ……………ഇപ്പോഴൊന്നും അവളോട് ചോദിക്കാറേയില്ല എന്തെങ്കിലും വേണോന്ന് ………………. അവളും പറയാറില്ല …………….വല്ലാത്തൊരു വിമ്മിഷ്ടം തോന്നി ഹേമന്തിന് ……………….. അവർക്കൊപ്പം അവരുടെ സന്തോഷത്തിലേക്ക് ചെന്നിരുന്നു …………… ഗീതു കണ്ണന് വായിൽ വെച്ചു കൊടുക്കുന്നുണ്ട് ……………. അവൻ സന്തോഷത്തോടെ വാ തുറക്കുന്നുമുണ്ട് ……….  സ്വന്തം അമ്മയോട് ദ്രോഹം ചെയ്തവരോട് ഒരു മകന് ക്ഷമിക്കാൻ സാധിക്കുമോ …………. കുറച്ചെങ്കിലും അച്ഛന്റെ ഭാഗത്തു നിന്നുമുണ്ടായ പോരായ്മകൾ  അമ്മ പറഞ്ഞു കൊടുക്കാതിരിക്കുമോ …………. ആലോചനയിൽ ഇരുന്ന ഹേമന്തിന്റെ വായിലേക്ക് ഗീതു ഭക്ഷണം നീട്ടി …………….. സന്തോഷത്തോടെ അത് സ്വീകരിച്ചു  ………… എല്ലാവരും ചിരിച്ചു കളിച്ചിരിക്കുന്നത് കണ്ടപ്പോൾ ഗീതു വിചാരിച്ചത് വേറൊന്നാണ് …………………ഹേമന്ത്   അമലയോട്   സ്നേഹത്തോടെ പെരുമാറിയിരുന്നെങ്കിൽ പണ്ടേ ഈ വീടൊരു സ്വർഗ്ഗമായിരുന്നേനെ ………………

വൈകിട്ട് അമലയെ വിളിച്ചപ്പോഴാണ് അമ്മുട്ടിക്ക് പനിയാണെന്നും ഹോസ്പിറ്റലിൽ ആണെന്നും അറിഞ്ഞത് …………….. പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും വാടിതളർന്നു ഒരക്ഷരം മിണ്ടാതെ അമ്മയുടെ മടിയിൽ  ഇരിക്കുന്ന അമ്മുട്ടിയെ കണ്ടപ്പോൾ ഒരു വല്ലായ്മ തോന്നി ………….. അമല അമ്മുട്ടിയെ നോക്കി പറയുന്നുണ്ട് ………… ദേ കണ്ണൻ ചേട്ടൻ …………. നോക്കിക്കേ അമ്മുട്ടി  ………….അവൾ ഒന്ന് നോക്കിയിട്ട് അമ്മയുടെ തോളിലേക്ക് കിടന്നു …………….. ഒട്ടും വയ്യെന്ന് തോന്നുന്നു ………….ഇല്ലെങ്കിൽ വീഡിയോ കാൾ ചെയ്യുമ്പോൾ സ്വന്തം ഭംഗി ആസ്വദിക്കുന്നവളാ  ………………….. അത്രയും നേരമുണ്ടായിരുന്ന കണ്ണന്റെ സന്തോഷവും  പതിയെ മാഞ്ഞു ……………………. ഉറങ്ങാൻ തുടങ്ങിയപ്പോഴും കണ്ണന്റെ മനസ്സിൽ നിറയെ  വാടിത്തളർന്ന അമ്മുട്ടിയുടെ മുഖം ആയിരുന്നു ………………….. അതുകൊണ്ടാവാം ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റത്തും പിന്നീട് ഒന്നുറങ്ങാൻ സാധിക്കാഞ്ഞതും ……………… പതിയെ അച്ഛനെ ഉണർത്താതെ എഴുന്നേറ്റു ഗീതുവിനരികിലേക്ക് പോയി ……………….. ആന്റി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല ……………. ഡോറിൽ പിടിച്ചു നിൽക്കുന്ന തന്നെ കണ്ടപ്പോൾ ആന്റി കൈ നീട്ടി വിളിച്ചു …………… അടുത്ത് ചേർത്തിരുത്തി …………….. കാര്യം തിരക്കി ………………. അമ്മുട്ടിയുടെ കാര്യം പറയാൻ നിന്നില്ല …………….. അമ്മയെ മിസ്സ്‌ ചെയ്യുന്നുവെന്ന് മാത്രം പറഞ്ഞു ……………… ഗീതു അവനെ ചേർത്തു പിടിച്ചു കിടന്നു …………………. പതിയെ മുടിയിൽ തലോടി ഉറക്കി …………………… അമ്മയെ ദ്രോഹിച്ചവരാണ് ഈ വീട്ടിൽ ഉള്ളവരെല്ലാം എന്ന് നന്നായിട്ടറിയാം കണ്ണന് …………………. എങ്കിലും എങ്ങനെ സ്നേഹിക്കാൻ കഴിയുന്നു ഇവന് എല്ലാവരെയും ………………… ഇത്രയും നല്ലൊരു മോനെ തനിക്കും തരുമോ  ദൈവം ……………….ഒരിക്കലുമില്ല …………..അങ്ങനെ കിട്ടാൻ താൻ അമലയല്ലല്ലോ ……………. തട്ടിപ്പറിച്ചു സ്നേഹിക്കുന്ന   താനെവിടെ കിടക്കുന്നു വിട്ടുകൊടുത്തു സ്നേഹിക്കുന്ന അമല എവിടെ കിടക്കുന്നു …………… എങ്കിലും കണ്ണൻ ഉണ്ടെങ്കിൽ ഇവിടെ എല്ലാവരും ഹാപ്പിയാണ് ………………..ആ സന്തോഷം തന്നോടുള്ള സ്നേഹം ആയിട്ട് മാറുന്നുമുണ്ട് ഹേമന്തിനും അമ്മയ്ക്കുമെല്ലാം ………………… കുറച്ചു ദിവസങ്ങൾ മാത്രമേ അതും സ്വന്തമായി ഉണ്ടാവു………………..കണ്ണൻ പൊയ്ക്കഴിയുമ്പോൾ തന്റെ സന്തോഷവും മായും ………………… കൊച്ചു കുട്ടിയായിരുന്നെങ്കിൽ ഇഷ്ടമുള്ളത്  കാട്ടിയെങ്കിലും പിടിച്ചു നിർത്താമായിരുന്നു………………… പക്ഷേ ഇത് ഈ വീട്ടിലുള്ള മുതിർന്നവരേക്കാൾ വിവരവും കാര്യപ്രാപ്തിയുമുണ്ട് അവന് …………….  അത് തനിക്ക് മനസ്സിലായതാണിന്ന്  ……………… കണ്ണന്റെ കാലിൽ വീണിട്ടായാലും ഇവിടെ പിടിച്ചു നിർത്തണം ………………ഈ വീട്ടിലെ സ്വത്തും പണവും ഒന്നും വേണ്ടാ തനിക്ക് …………….. പക്ഷേ ഹേമന്തിന്റെ സ്നേഹം ……………. അത് തനിക്ക് ഇനിയും നഷ്ടപ്പെടുത്താൻ സാധിക്കില്ല …………..തന്റെ കുഞ്ഞിനും ………………

പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ ഗീതുവിന് അപ്പുറമായി ഹേമന്തും ഇപ്പുറത്തു കണ്ണനുമുണ്ടായിരുന്നു ………………. രണ്ടാളുടെയും കൈകൾ തന്നെ ചുറ്റിപ്പിടിച്ചിട്ടുമുണ്ടായിരുന്നു ………………… ഹേമന്ത് ഇതെപ്പോൾ വന്നു കിടന്നു ഇവിടെ …………………. രാത്രി കണ്ണനെ തേടി വന്നതാവും ……………ഈ  ഒരു സ്നേഹം  കളയാൻ ഗീതു ആഗ്രഹിച്ചിരുന്നില്ല ………………… നടുവ് നിവർത്താൻ തോന്നിയെങ്കിലും ………..സമയം ഏറെ ആയെങ്കിലും …………..അവരെ ഉണർത്താതെ അനങ്ങാതെ അങ്ങനെ കിടന്നു …………………..

                                   

ഇരുന്ന ഇരുപ്പിൽ പെട്ടെന്നാണ് അമ്മുട്ടിക്ക് പനി കൂടിയത് ……………… ചെറിയൊരു ജലദോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ ………….. രാത്രിയിൽ പനി കൂടി ……………… തുണി നനച്ചിട്ടിട്ടും കുറയുന്നില്ലെന്ന് കണ്ടപ്പോൾ ദേവുവിനെ വിളിച്ചു ………………..രാത്രി തന്നെ അഭിയേട്ടനും ദേവുവും അമലയും കൂടി ഹോസ്പിറ്റലിൽ കൊണ്ടുവന്നു …………….. അമലയെ അങ്ങോട്ടും ഇങ്ങോട്ടും വിടാതെ ഒട്ടിയിരിക്കുകയാണ് ……………….. കാല് നിലത്തു തൊടുന്നില്ല ……………. ദേവുവിനാണെങ്കിൽ അവളെ എടുത്തു കൊണ്ട് നടക്കാനും വയ്യ …………….. അടുത്തിരുന്നു വിഷമത്തോടെ  അമ്മുട്ടിയെ തലോടിക്കൊണ്ട് ഇരുന്ന ദേവുവിനെ വീട്ടിലേക്ക് ഓടിച്ചു വിട്ടു   അമല …………… റസ്റ്റ്‌ പറഞ്ഞിരിക്കുകയാണ് ദേവുവിന് …………….. കൂടെ അഭിയേട്ടനെയും ഓടിച്ചു വിട്ടു …………… അല്ലെങ്കിലും നിന്നിട്ട് ഒരു കാര്യവുമില്ല …………… അമലയെ അല്ലാതെ വേറെ ആരെയും അമ്മുട്ടിക്ക് വേണ്ടാ …………….. അമ്മുട്ടിയെ തലോടി ഉറക്കുമ്പോഴായിരുന്നു  കണ്ണൻ വിളിച്ചത് ………………. ഒരു മിന്നായം പോലെ ഹേമന്തിനെ കണ്ടു  …………… കണ്ണന്റെ അടുത്തുണ്ടാവുമെന്ന് മനസ്സിലായി ……………… അതുകൊണ്ട് കൂടുതൽ ഒന്നും കണ്ണനോട് സംസാരിക്കാൻ  നിന്നില്ല ………………. കാര്യം പറഞ്ഞിട്ട് മൊബൈൽ വെച്ചു ………………..

ഡോറിൽ കൊട്ടുന്നത് കെട്ടിട്ടാണ് അമല കണ്ണു തുറന്നത് ……………….. കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന അമ്മുട്ടിയ്ക്ക് പനി കുറഞ്ഞോന്ന് നോക്കി …………………എണീറ്റു വാതിൽ തുറന്നു …………….. മുന്നിൽ സേതു കയ്യിൽ നാച്ചിയുമുണ്ട് ………………… ഇതെന്താ ഇത്രയും രാവിലെ ………………. ഇനി നാച്ചിക്ക് എന്തെങ്കിലും ………………. അമല നാച്ചിയെ കയ്യിൽ എടുത്തു …………… ഉറക്കമായിരുന്നു ആള് …………….എങ്കിലും നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി ………………..ഒരാശ്വാസത്തിൽ നിന്നപ്പോഴാണ് മുന്നിൽ സേതു നിൽപ്പുണ്ടെന്നോർത്തത് …………………. മുഖത്തെ ചമ്മൽ മറച്ചു സേതുവിനോട് അകത്തേക്ക് കയറി വരാൻ പറഞ്ഞു അമല ………………..

നാട്ടിലേക്ക്  പോകും മുന്നേ ഒന്നു പറഞ്ഞിട്ട് പോകാമെന്നു കരുതി വീട്ടിൽ ചെന്നപ്പോഴാണ് അറിഞ്ഞത് അമ്മുട്ടി ഹോസ്പിറ്റലിൽ ആണെന്ന് ………………… എങ്കിൽ പിന്നെ ഒന്നു കണ്ടിട്ട് പോകാമെന്നു വെച്ചു ……………… സേതു തന്നെ സംസാരത്തിനു തുടക്കമിട്ടു ……………….

ഞാൻ ഉണർന്നതേ ഉള്ളു ……………..  രാത്രിയിൽ അമ്മുട്ടി ഇടയ്ക്കിടെ ഉണർന്നു ……………………അതുകൊണ്ട് രണ്ടാളുടെയും ഉറക്കം ശരിയായില്ല ………….. ലേറ്റ് ആയിപ്പോയി …………………….അമല നാച്ചിയെ ബെഡിൽ കിടത്തി പറഞ്ഞു ……………

അമല പോയി ഫ്രഷ് ആയി വന്നോളൂ …………… ഞാൻ ഇരുന്നോളാം ഇവിടെ ……………… ഇപ്പോൾ രണ്ടാളും ഉറക്കമല്ലേ ……………..

സേതുവിന്റെ ഉറപ്പിൽ അമല ഫ്രഷ് ആവാൻ പോയി ………………..തിരികെ വന്നപ്പോൾ രണ്ടാളും എഴുന്നേറ്റിട്ടുണ്ടായിരുന്നു ……………… നാച്ചി ചുറ്റും നോക്കി ചേട്ട ന്നു പറയുന്നുണ്ട് ……………..കണ്ണനെ തിരയുവാണ് …………………അമ്മുട്ടിയും നാച്ചിയെ കണ്ട സന്തോഷത്തിൽ എഴുന്നേറ്റിരിപ്പുണ്ട് ………………………  സേതു അമലയെ കണ്ടതും ഫ്ലാസ്ക് കയ്യിലെടുത്തു എഴുന്നേറ്റു  ……………….അമല പെട്ടെന്ന്  തടഞ്ഞു …………………..ഫ്ലാസ്കിൽ പിടുത്തമിട്ടു ………………..വേണ്ടാ ………….ഞാൻ വാങ്ങിക്കോളാം …………………അല്ലെങ്കിൽ അഭിയേട്ടൻ വരട്ടെ …………………

അതെന്താ ഞാൻ വാങ്ങിയാൽ കുടിക്കാൻ കൊള്ളില്ലേ ………………അഭി  വരുമ്പോഴും കൊണ്ടുവന്നോട്ടെ ………………..അത്രയും നേരം അമ്മുട്ടി വിശന്നിരിക്കണോ ………………… അത് മാത്രമല്ല എനിക്കിപ്പോൾ ഒരു ചായ കുടിക്കാൻ തോന്നുന്നുണ്ട് ………………….. അമല പെട്ടെന്ന് കൈ വിട്ടു ……………..തടസ്സം ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ സേതു ചിരിയോടെ വെളിയിലേക്കിറങ്ങി പോയി  ……………….തിരികെ വന്നപ്പോൾ കയ്യിൽ ചായയും കഴിക്കാനുള്ള ഭക്ഷണവും ഉണ്ടായിരുന്നു ……………. മടിച്ചു മടിച്ചാണെങ്കിലും അമല വാങ്ങി ……………. രണ്ടാളെയും മുഖം കഴുകിച്ചു വന്നിട്ട് ദോശ പിച്ചിപിച്ചി വായിൽ വെച്ചു കൊടുത്തു ………….. അടുത്തിരുന്ന് നോക്കിക്കണ്ടു സേതുവും …………….

കണ്ണൻ ഹേമന്തിനൊപ്പം എഴുന്നേറ്റു കിടക്കുകയായിരുന്നു ……………….. ബെഡിൽ കിടന്നു കുത്തിമറിയുകയായിരുന്നു എന്നു വേണം പറയാൻ ………………… അപ്പോഴാണ് കണ്ണന്റെ മൊബൈലിൽ കാൾ വന്നത് ………… അമ്മു എന്നു കണ്ടപ്പോഴേ സന്തോഷത്തിൽ ചാടി എഴുന്നേറ്റു …………………..കാൾ അറ്റൻഡ് ചെയ്തു ……………….കണ്ടത് നാച്ചിയെയാണ് ……………..ഒരുപാട് സന്തോഷത്തിൽ കണ്ണൻ വിളിച്ചു ……………… നാച്ചീ ………….വാവേ ………….നീ വീട്ടിൽ വന്നോ ……………………നാച്ചി കണ്ണനെ കണ്ട സന്തോഷത്തിൽ കൈകൊട്ടി ചിരിക്കുന്നുണ്ട് ……………..  നാച്ചിയുടെ സന്തോഷം കണ്ടിട്ട് അമ്മുട്ടി പൊട്ടിച്ചിരിച്ചു …………………. ഒരേ സ്‌ക്രീനിൽ അമ്മയെയും സേതുവിനെയും നാച്ചിയെയും അമ്മുട്ടിയെയും കണ്ടപ്പോൾ കണ്ണൻ മൊബൈൽ ഹേമന്തിന് നേരെ കാട്ടിക്കൊടുത്തു ……………….ഇതാണ് എന്റെ സേതുവും നാച്ചിയും ………………….. ഹേമന്തിനെ മുഖാമുഖം കണ്ടപ്പോൾ അമലയുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു …………….അമലയ്ക്ക് പിറകിൽ നിൽക്കുന്ന സേതുവിനെ കണ്ടപ്പോൾ ഹേമന്തും വല്ലാതായി ………………..

പിന്നെ വരാം

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ente written by Rohini Amy

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!