Skip to content

എന്റെ – 21

ente novel

അമലയുടെ മടിയിൽ ആയിരുന്നു നാച്ചി …………. അമ്മുട്ടി നാച്ചിയെ കൊഞ്ചിച്ചു തൊട്ടടുത്തുമുണ്ട് ………….. വളരെയേറെ കഷ്ടപ്പാടിന് ശേഷം നാച്ചിയെ കൊണ്ട് ചേച്ചിയെന്നു വിളിപ്പിച്ചതിന്റെ  സന്തോഷത്തിൽ ആണ് അമ്മുട്ടി  ………………… അത് കണ്ണനെ മൊബൈലിൽ കേൾപ്പിക്കുകയും ചെയ്തു അമ്മുട്ടി ……………. മൊബൈൽ എടുത്തു ഉമ്മകൊടുക്കുന്നുണ്ട് നാച്ചി …………..കൂടെ നക്കുന്നുമുണ്ട് …………….അവൾ വിചാരിച്ചിരിക്കുന്നത് കണ്ണൻ അതിനുള്ളിൽ ഉണ്ടെന്നാണ് ………………..വാ ……….വാ ………… തലയും കൈയ്യും ആട്ടി അവനെ വിളിക്കുന്നുമുണ്ട് ………………. അവനും തിരിച്ചു ഉമ്മയൊക്കെ കൊടുക്കുന്നുണ്ട് ………………… നാച്ചി യോട് ചോദിക്കുകയും പറയുന്നുമുണ്ട് ……………… നാച്ചിയുടെ ഭാഷ ചിലപ്പോഴൊന്നും തനിക്കു പോലും മനസ്സിലാകാറില്ല…………………പക്ഷേ കണ്ണന് എളുപ്പം പിടികിട്ടുമെന്ന് അമല ഓർത്തു  ……………..

അമ്മുട്ടിയുടെ പനി മാറിയോന്ന് ചോദിച്ചതിന് …കണ്ണൻ ചെറ്റൻ എപ്പോയാ വരുന്നേ ……………ന്ന മറുചോദ്യമാണ് അമ്മുട്ടി ചോദിച്ചത് ……………….. മൂന്നാളുടെയും സ്നേഹപ്രകടനം കണ്ട് മതിമറന്നു നിൽക്കുവാണ് സേതുവും അമലയും …………….  കണ്ണനുമായി സംസാരിച്ചു മൊബൈൽ വെച്ചപ്പോഴാണ് അഭിയും ദേവുവും  വാതിൽക്കൽ നിൽക്കുന്നത് കണ്ടത്  ……………… റൂമിലെ ബഹളം കണ്ട്  അമ്പരന്നു നിൽക്കുകയാണ് രണ്ടാളും …………..പിന്നെ പതിയെ  രണ്ടാളും മുഖത്തോട് മുഖം നോക്കി ചിരിച്ചു ………………..

അമ്മുട്ടിയെ വാരിയെടുത്തു ഉമ്മ

വെച്ചു അഭി …………………ഉവ്വാവ് കുറഞ്ഞോ എന്റെ മുത്തിന് ……………….

ഉവ്വാവ് കൊറഞ്ഞു ……………..പിന്നേം കുത്തിവെച്ചു ……………..കൈ പിറകിൽ തടവി അമ്മുട്ടി വിഷമത്തോടെ പറഞ്ഞു ……………..

എന്നിട്ട്.. അമ്മൂട്ടൻ കരഞ്ഞോ…….

ഇല്ല… അമ്മുമ്മ കരഞ്ഞു…… അമ്മുട്ടിയുടെ പറച്ചിൽ കേട്ട് എല്ലാവരും അമലയെ നോക്കി ചിരിച്ചു.

സാരമില്ലാട്ടോ ……………. ഉവ്വാവ് കുറയാനല്ലേ കുത്തിയത് …………….. നമുക്ക് വീട്ടിലേക്ക് പോകണ്ടേ …………….അമ്മുട്ടിയെ ഇറുക്കി പിടിച്ചു അഭി ചോദിച്ചു  ……………..സേതു എപ്പോ വന്നു …………….

ഞാൻ ഇപ്പോൾ വന്നതേ ഉള്ളു ……….. കണ്ണന്റെ അമ്മമ്മയാ പറഞ്ഞത് അമ്മുട്ടി ഹോസ്പിറ്റലിൽ ആണെന്ന് ……………….. അപ്പോൾ ഒന്നു കണ്ടിട്ട് പോകാമെന്നു പറഞ്ഞു …………….. ഞാൻ ഇറങ്ങുവാണ് ………………..വന്നിട്ട് കുറച്ചു നേരമായി ………………. കണ്ണനോട് സംസാരിച്ചു സമയം പോയതറിഞ്ഞില്ല ……………..വീട് വരെ ഡ്രൈവ് ചെയ്യേണ്ടതല്ലേ …………… വാടി നാച്ചിപ്പെണ്ണേ പോകണ്ടേ ………………… അമലുവിന്റെ മടിയിൽ ഇരിക്കുന്ന നാച്ചിയെ വിളിച്ചു കൈ നീട്ടി ……………… അവൾ മുഖം തിരിച്ചു അമലയുടെ നെഞ്ചിലൊട്ടി ……………. വലിഞ്ഞു കഴുത്തിൽ കെട്ടിപ്പിടിച്ചു ……………….

നീയെന്തു കൈവിഷമാടീ പെണ്ണേ ഈ പിള്ളേർക്ക് കൊടുക്കുന്നത് ………………. ഇവള് ഹൈ സ്കൂൾ ടീച്ചർ ആയത് നന്നായി …………….. വല്ല നേഴ്സറി ടീച്ചറും ആയിരുന്നെങ്കിൽ ആ പിള്ളേർ മുഴുവൻ ഇപ്പോൾ ഇവളുടെ വീട്ടിൽ കണ്ടേനെ ………………… എല്ലാവർക്കും അമ്മു മാത്രം മതി ………………… ദേവു ചിരിയോടെ പറഞ്ഞു ………………….

ദേ അച്ഛനുമായി റ്റാറ്റാ പോണ്ടേ …………….. മുട്ടായി വേണ്ടെ……………… ചെല്ല് ………….ഇല്ലെങ്കിൽ അച്ഛൻ പോകുവെ ………………….അമല നാച്ചിയെ തലോടി അവളോട് പറഞ്ഞു ………………… കാലു കൊണ്ട് പൂട്ടി  ഒന്നുകൂടി മുറുക്കി നാച്ചി അമലയെ ……………….. സേതു അമലയെ ദയനീയമായി നോക്കി ……………… അമല ഒന്നുകൂടി പറിച്ചു മാറ്റാൻ നോക്കി നാച്ചിയെ …………….. അവൾ ബഹളം വെക്കാൻ തുടങ്ങി …………………അതും വലിയ വായിൽ …………

എങ്കിൽ സേതു പോയിട്ട് വരൂ ……………… നാളെയോ മറ്റന്നാളോ വരില്ലേ ……………… നാച്ചി ഇവിടെ നിന്നോളും ……………….. ഞങ്ങൾ എല്ലാവരും ഉണ്ടല്ലോ ………………. അഭി നാച്ചിയുടെ ബഹളം കണ്ടപ്പോൾ പറഞ്ഞു ……………..

ഓഹ് വേണ്ട ……………..അത് ബുദ്ധിമുട്ട് ആകും ………………ഞാൻ ഇതുവരെ ഇവളെ പിരിഞ്ഞു നിന്നിട്ടില്ല………………മാത്രമല്ല പോയാൽ എപ്പോൾ വരുമെന്ന് അറിയില്ല ……………. അച്ഛനെയും കൂട്ടി  ഒന്ന് ഹോസ്പിറ്റലിൽ പോകണം ……………. ഫുൾ ചെക്ക്അപ്പ്‌ന് ……………….. കുറെയായി പറയുന്നു ………………

അപ്പോൾ നാച്ചിയെ ആരെ എൽപ്പിക്കും ………………… കഥകൾ എല്ലാം ഏറെക്കുറെ അറിയാവുന്ന അമല ചോദിച്ചു ………………..

ആരെ ഏൽപ്പിക്കാൻ …………………കൂടെ കൊണ്ടുപോകും ………………..അവൾ എന്റെ അടുത്തല്ലാതെ വീട്ടിൽ വേറെ ആരുടേയും അടുത്ത് നിൽക്കില്ല …………….കുറച്ചു വിഷമത്തിൽ സേതു പറഞ്ഞു ……………….

അതൊന്നും വേണ്ടാ ……………..നാച്ചി ഇവിടെ  എന്റെ കൂടെ നിന്നോളും ………………. ഹോസ്പിറ്റൽ മുഴുവൻ കുഞ്ഞിനേയും കൊണ്ട് കയറിയിറങ്ങാനോ ………………നിങ്ങൾ പോയിട്ട് എല്ലാം കഴിഞ്ഞു വരൂ ………………. അമല നാച്ചിയെ തോളിൽ കിടത്തി പറഞ്ഞു …………….

സേതു ആകെ പെട്ടത് പോലെയായി ……………. ഒന്നും തിരിച്ചു പറയാനും കഴിയില്ല ……………… ചോദിച്ച ഉടനെ തന്നെ വിശ്വസിച്ചു അത്രയും ദൂരം  കണ്ണനെ വിട്ടതാണ് അമല ………………..സേതു അഭിയേയും ദേവുവിനെയും മാറി മാറി നോക്കി ………………. അവരും അതാവും നല്ലതെന്ന് പറഞ്ഞു …………………… അപ്പോഴേക്കും അമല നാച്ചിയെ തട്ടിയുറക്കിയിരുന്നു ………………… തന്റെ തീരുമാനത്തിന് മാറ്റമില്ലെന്ന പോലെ ……………….. മനസ്സില്ലാ മനസ്സോടെ സേതു യാത്ര പറഞ്ഞു …………………നാച്ചിയുടെ ബാഗ് എൽപ്പിക്കുമ്പോൾ ഒന്നുകൂടി അമലയെ നോക്കി ഉറപ്പാണല്ലോ അല്ലേ എന്നുള്ള രീതിയിൽ ………………… ഇനിയെന്ത് പറയാൻ …………………ഇയാളിതുവരെ പോയില്ലേ …………..ആലോചിച്ചു അമല മുഖം തിരിച്ചു കളഞ്ഞു …………………..സേതു എല്ലാവരെയും ഒരിക്കൽ കൂടി നോക്കിയിട്ട് ഇറങ്ങി പോയി …………….

അഭിയേട്ടാ ………………… എനിക്ക് ഒരു സംശയം ………………സീരിയസ് ആയി സംസാരിക്കുന്ന ദേവുവിനെ നോക്കി അഭി കൈ തൊഴുതു പറഞ്ഞു ……………….

ടീ ദേവൂ …………… സത്യമായിട്ടും രാവിലെ ഫോൺ വിളിച്ച സുമ ഒരാണാ ………………. സുമേഷ് ……………അതിന് നീ തന്നതെല്ലാം ഞാൻ വാങ്ങിയതല്ലേ രാവിലെ ………………ഇനി ഊദ്രവിക്കരുത് ……………….എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒന്നേയുള്ളു ……………….

അത് എന്റെ തെറ്റാണോ മനുഷ്യാ …………ഇനി അതും കൂടി എന്റെ തലയിൽ കെട്ടിവെച്ചോ ……………. ഇത് അതൊന്നുമല്ലന്നേ  ……………… അവൾ സേതുവിനോട് പറഞ്ഞതിൽ ഒരു ആജ്ഞ ഫീൽ ചെയ്‌തോ ……………….. നാച്ചിയിൽ അവൾക്ക് എന്തോ അവകാശം ഉള്ളത് പോലെ അല്ലായിരുന്നോ സംസാരം …………………. തോന്നിയോ അങ്ങനെ അഭിയേട്ടാ ……………..

ശരിയാ …………… അപ്പോൾ തോന്നിയില്ല ……………. പക്ഷേ ഇപ്പോൾ തോന്നുന്നുണ്ട് ……………..  നമ്മൾ ചിന്തിക്കും പോലെ ആവില്ലല്ലോ അമലു ചിന്തിക്കുക ………………..  കുഞ്ഞുങ്ങളോട് അമലുവിന് പ്രത്യേക ഒരിഷ്ടമുണ്ട് ………….. അതിപ്പോൾ നാച്ചിയോ അമ്മുട്ടിയോ അല്ലാതെ  വേറെ ആരായാലും അവൾക്ക് അങ്ങനെ തന്നെ …………. അതുകൊണ്ട് കൂടുതൽ  ആഗ്രഹിക്കാൻ വരട്ടെ ………………. ഇനിയൊരു തീരുമാനം അമലുവിന്റെ കാര്യത്തിൽ എടുക്കുമ്പോൾ ഒരുപാട് ചിന്തിക്കണം ………….. നോക്കാം നമുക്ക് ഇതെവിടെ വരെ പോകുമെന്ന് ………………….. കാത്തിരിക്കാം ………….

ഇതെന്താ രണ്ടും കൂടി കുശുകുശുന്ന് വന്നപ്പോൾ മുതൽ തുടങ്ങിയതാണല്ലോ …………………ഞാനും കൂടി അറിയട്ടെ …………….അല്ല നിന്നോട് റസ്റ്റ്‌ എടുക്കാനല്ലേ ഡോക്ടർ പറഞ്ഞത് …………  അമല രണ്ടുപേർക്കും ഇടയിൽ കയറി ……………..

ഒന്നൂല്ലെടി ഡിസ്ചാർജിന്റെ കാര്യം പറഞ്ഞതാ ……………. ഉച്ചക്ക് മുൻപ് പോകാം നമുക്ക് ……………..കുഞ്ഞേച്ചി അമ്മുട്ടിയെ കാണാൻ കിടന്നു കയറു പൊട്ടിക്കുന്നുണ്ട് ……………..കണ്ണനും കൂടി ഇല്ലാത്തത് കൊണ്ട് ആള് വലിയ വിഷമത്തിലാണ് ……………….ദേവൂ എല്ലാം അടുക്കി വെച്ചുകൊണ്ട് പറഞ്ഞു ………………..

നാച്ചിയെ മനസ്സിൽ കയറ്റിയത് കൊണ്ടാവും അമ്മുട്ടി അമലയുടെ മടിയിൽ നിന്നും നാച്ചിയെ അടർത്തി മാറ്റാൻ ശ്രമിക്കാഞ്ഞത് ………………….. കാഴ്ചകൾ മാറി മാറി  പോകുന്നതിനനുസരിച്ചു എല്ലാം ചൂണ്ടിക്കാണിച്ചു കൊടുക്കുന്നുണ്ട് അമ്മുട്ടി നാച്ചിക്ക് ………………… ഇടക്കിടയ്ക്ക് അമ്മുട്ടി ഓർമ്മിപ്പിക്കുന്നുണ്ട് നാച്ചിയെ ചേച്ചി ആണെന്ന് ……………….ച്ചീ ….ന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ അമ്മുട്ടി ചുറ്റും ഒന്നു നോക്കി എല്ലാവരും കേട്ടെന്ന് ഉറപ്പു വരുത്തി നിർവൃതി അടയും ………………… എന്നിട്ട് കയ്യും കെട്ടി അഭിമാനത്തോടെ ഇരിക്കും  ചേച്ചിപ്പെണ്ണ് …………………

ചെറിയ ചെറിയ പണികൾ എടുത്തു അടുക്കളയിൽ നിൽക്കുന്ന ഗീതുവിന്റെ അടുത്ത് കണ്ണൻ വന്നു …………… ഇവിടെ കയറി ഇരിക്കാൻ ഗീതു കൈ വെച്ചു കാണിച്ചു ………………ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തി ചോദിച്ചു ……………………

കണ്ണന് ഇവിടെ നിന്നുകൂടെ ……………… ഇവിടെയും അവിടെയും ഒരുപോലെ തന്നെ അല്ലേ ……………….. എല്ലാവർക്കും എന്തു സന്തോഷം ആണെന്ന് നോക്കിക്കേ മോൻ വന്നിട്ട് ……………..ഇങ്ങോട്ട് വരുന്ന പോലെ ഇടയ്ക്കൊക്കെ അമ്മയെ കാണാൻ പൊയ്ക്കോ ………………. അച്ഛനും എന്തു സന്തോഷമാ ……………. എന്നോട് പോലും മിണ്ടാതെ നടന്നിരുന്ന ആളാണ്‌ …………… മോനെ കണ്ടപ്പോൾ ചാടിത്തുള്ളി നടക്കുന്നത് കണ്ടോ  ………………

അച്ഛൻ പണ്ടും ഇങ്ങനെ തന്നെ ആയിരുന്നല്ലോ ……………………അമ്മയോട് മാത്രം മിണ്ടില്ല …………….. ബാക്കി എല്ലാവരോടും ഹാപ്പി ആയിട്ടേ സംസാരിക്കു …………….ഇവിടെയും അവിടെയും ഒരുപോലെയൊന്നുമല്ല ആന്റി ……………… അവിടെ ആരും വഴക്കിടില്ല ……………..എല്ലാവരും എന്ത് സ്നേഹത്തിലാ ………………….. അതുകൊണ്ടാണ് എനിക്ക് അവിടെ ഇഷ്ടം ……………..

ഇപ്പോൾ ഇവിടെയും ആരും വഴക്കിടാറില്ലല്ലോ ………………… മോൻ വന്നിട്ട് ആരെങ്കിലും ഇവിടെ വഴക്കിടുന്നത് കണ്ടോ ……………ഇതുവരെ ……………… പിന്നെന്താ …………… അമ്മ സ്നേഹിക്കുന്നതിലും കൂടുതൽ അച്ഛൻ സ്നേഹിക്കുന്നുണ്ടല്ലോ മോനെ …………….. പറയുന്നതെല്ലാം വാങ്ങിതരികയും ചെയ്യും ………………

ഞാൻ പറയുന്നതൊക്കെ അമ്മയും വാങ്ങിത്തരാറുണ്ടല്ലോ …………… ഇത്രയും നാൾ ഞാൻ അച്ഛന്റെ കൂടെ ആയിരുന്നില്ലേ ………….. ഞാനും കൂടെ ഇല്ലെങ്കിൽ അമ്മ തനിച്ചാവില്ലേ …………….

അതെങ്ങനെ തനിച്ചാവും ………….. അമ്മയെ സ്നേഹിക്കാൻ ഒരുപാട് ആളുണ്ടെന്നല്ലേ മോൻ പറഞ്ഞത് …………………

അതൊക്കെ ശരിയാ …………പക്ഷേ അമ്മയ്ക്ക് ഞാൻ കൂടെ ഉണ്ടെങ്കിലാണ് കൂടുതൽ സന്തോഷം ………………എനിക്കും ഇഷ്ടം അമ്മയുടെ കൂടെ നിൽക്കാനാ ……………

കൂടുതൽ ഒന്നും പറയാനില്ലായിരുന്നു ഗീതുവിന് ……………..അവന്റെ തീരുമാനം ഉറച്ചതാണെന്ന് സംസാരം കേൾക്കുമ്പോൾ അറിയാം …………….തലയും കുനിച്ചു നിൽക്കുന്ന ഗീതുവിനെ നോക്കി കണ്ണൻ പറഞ്ഞു ……………….

ആന്റി വിഷമിക്കുവൊന്നും വേണ്ടാ …………. ഞാൻ വെക്കേഷന് ഒക്കെയും  വരാം …………… പക്ഷേ വന്നിട്ട് തിരിച്ചു പോകും ………….. ആന്റിയോട് ആദ്യമൊക്കെ ദേഷ്യമായിരുന്നു എനിക്ക് ………………. അച്ഛൻ എന്റെ അടുത്ത് വരാത്തതുകൊണ്ടും അമ്മ വീട്ടിൽ നിന്നും പോയതുകൊണ്ടും എല്ലാം …………….. അമ്മയെ  എനിക്ക് മിസ്സ്‌ ചെയ്യാൻ കാരണം ആന്റിയാണ് …………….. എങ്കിലും എനിക്ക് ദേഷ്യമൊന്നുമില്ല കേട്ടോ ……………… അതുകൊണ്ട് അല്ലേ എനിക്ക് അമ്മയുടെ കൂടെ നിൽക്കാൻ പറ്റിയത് …………….. അമ്മയാണ് ആന്റിയോടുള്ള എന്റെ ദേഷ്യം മാറ്റിത്തന്നത് ……………അച്ഛന് ആന്റിയെയാണിഷ്ടമെന്നും അമ്മയെ ഇഷ്ടമില്ലെന്നുമൊക്കെ പറഞ്ഞു …………….. ഇഷ്ടം ഉള്ളവരാണ് ഒരുമിച്ച് ജീവിക്കേണ്ടതെന്നും പറഞ്ഞു ………….

ഗീതു  കണ്ണന് മുന്നിൽ സ്വയം ചെറുതാകുന്നത് അറിഞ്ഞു ………………

ആന്റിയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞാവ എന്റെ അനിയത്തിയാണെന്ന് അമ്മ പറഞ്ഞു ………….. കുഞ്ഞുങ്ങളോട് ദേഷ്യം പാടില്ലെന്നും ……………….. ഇവിടെ ഉണ്ടായിരുന്നപ്പോൾ അമ്മ ചിരിച്ചു ഞാൻ കണ്ടിട്ടില്ല ……………..അവിടെ അമ്മ എപ്പോഴും ഹാപ്പിയാണ് ………………അത് ആന്റി ഇവിടെ വന്നത് കൊണ്ടല്ലേ ………………..അമ്മയുടെ ചിരി കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ………………. എന്റെ അമ്മ പാവമാ ……………….അമ്മയ്ക്ക് ആരോടും ദേഷ്യമില്ല ………..അതോണ്ട് എനിക്കും  ആരോടും ദേഷ്യമില്ല ……………. കണ്ണൻ അതും പറഞ്ഞു മുറിയിലേക്ക് നടന്നു ………………… എല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ ഓടി ചെന്നു കെട്ടിപ്പിടിച്ചു ………….. മുഖത്തേക്ക് നോക്കി ചോദിച്ചു ……………

എന്താ  അച്ഛന്  അമ്മയെ ഇഷ്ടമല്ലാഞ്ഞത് ……………….. അമ്മ എന്തു പാവമാണ് ……………… എല്ലാവർക്കും എന്തിഷ്ടമാണ് ……………എന്തു രസമാണ് അമ്മയെ കാണാൻ ………………..എന്നിട്ടുമെന്താ അച്ഛൻ    അമ്മയോട് ദേഷ്യം കാണിച്ചത് ………… കണ്ണൻ അമലയുടെ ഗുണങ്ങൾ എടുത്തു ചോദിച്ചു കൊണ്ടിരുന്നു ഹേമന്തിനോട് …………………….

എനിക്ക് അമ്മയുടെ അടുത്ത് പോണം അച്ഛാ ………………. ഇപ്പോ അമ്മയെ കാണണം ………………ഹേമന്തിന്റെ വയറിൽ മുഖം ചേർത്ത് വെച്ചു പറഞ്ഞു ………………… എങ്ങലടിക്കുന്നുണ്ടെന്നു അവന്റെ പുറത്തു തലോടിയപ്പോൾ ഹേമന്തിന് മനസ്സിലായി ………….

ഇന്നിപ്പോൾ രാത്രി ആയില്ലേ …………… മോനെ നാളെ വിടാം ……….അതു പോരേ ………….. മറ്റു ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ലാത്തത് കൊണ്ട് ഹേമന്ത്  പറഞ്ഞു ……………പതിയെ മുടിയിൽ തലോടി…………

എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴും ആരുമൊന്നും മിണ്ടിയിരുന്നില്ല …………….. കണ്ണനും ആകെ വിഷമത്തിൽ ആയിരുന്നു ………………കണ്ണന്റെ അടുത്തിരുന്ന മൊബൈൽ ബെല്ലടിച്ചു ………… കണ്ണന്റെ മുഖം തെളിഞ്ഞു ……………..കണ്ണ് ഒന്നുകൂടി അമർത്തി തുടച്ചു ……………കാൾ അറ്റൻഡ് ചെയ്തതും ………കണ്ണാ ……..ന്നുള്ള അമലയുടെ വിളി കേട്ടപ്പോൾ കണ്ണുകൾ വീണ്ടും നിറഞ്ഞു …………………..അമലയുടെ മുഖത്തേക്ക് നോക്കാനായില്ല കണ്ണന് …………..

മോന് എന്തെങ്കിലും വിഷമം ഉണ്ടോ …………… അമ്മയ്ക്ക് ആകെയൊരു സമാധാനക്കേട് ………………എന്താ എന്റെ മുഖത്തേക്ക് നോക്കാത്തത് നീ ……………… അമല ചോദിച്ചുകൊണ്ടേയിരുന്നു ………….. ഉത്തരം പറയാതെ മൊബൈൽ സ്ക്രീനിലേക്ക് നോക്കാതെ കണ്ണൻ തലയും കുനിഞ്ഞിരുന്നു  ………………………

അമ്മേ ……………ഞാൻ നാളെ വരും ……………. എനിക്ക് അമ്മയെ കാണണം …………… അമ്മയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ……………… ഉണ്ണിയങ്കിളിനോട് വരാൻ പറ ………………… എനിക്ക് വരണം …………….കണ്ണുകൾ നിറഞ്ഞൊഴുകി ………………

കുറച്ചു നേരം അമല മിണ്ടാതെ ഇരുന്നു ……………. ദേ ………..കണ്ണാ ഇങ്ങോട്ട് നോക്കിക്കേ ……………….മോൻ എത്ര ദിവസത്തേക്ക് എന്നു പറഞ്ഞാ പോയേ ………. എന്താ ഏതാ എന്നൊന്നും അമ്മ ചോദിക്കുന്നില്ല ………………. നല്ല കുട്ടിയല്ലേ മോൻ ………………….. പെട്ടെന്ന് പോന്നാൽ എല്ലാവർക്കും വിഷമം ആവില്ലേ ………….. പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല ………………… നാളെ വിളിക്കുമ്പോഴും മോന് വരണമെന്ന് തന്നെ ആണെങ്കിൽ ഞാൻ ഉണ്ണിയങ്കിളിനെ വിടാം ……………….. കേട്ടോ …………….കണ്ണൻ അനുസരണയോടെ തലയാട്ടി ……………….. ഇനി കണ്ണു തുടച്ചു ഇങ്ങോട്ടൊന്നു  നോക്കിക്കേ …………………..

കണ്ണു തുടച്ചു മൊബൈലിലേക്ക് നോക്കിയ കണ്ണന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു ……………….അതിലെന്താവുമെന്ന് കാണാൻ ഹേമന്തിനും മറ്റ്  എല്ലാവർക്കും  ആഗ്രഹം തോന്നി ………………… അമലയുടെ മടിയിൽ അമ്മുട്ടിയും  ………….അമ്മുട്ടിയുടെ മടിയിൽ നാച്ചിയും ……………………. നാച്ചീ …………… കണ്ണൻ സന്തോഷത്തിൽ അലറി വിളിച്ചു ………. അമ്മു ……………. നാച്ചി എന്താ അവിടെ …………. അപ്പോ സേതുവും ഉണ്ടോ അവിടെ …………………. അതിനുള്ള മറുപടി അമല പറയും മുന്നേ നാച്ചിയും അമ്മുട്ടിയും സംസാരിക്കാൻ തുടങ്ങിയിരുന്നു ……………… അവൻ വിഷമങ്ങൾ എല്ലാം മറന്നു ഹേമന്തിന്റെ മടിയിലേക്ക് ചാടി കയറി ………………….. അമലയുടെ മടിയിലുള്ള കുഞ്ഞുങ്ങളുടെ നേരെയായിരുന്നില്ല ഹേമന്തിന്റെ കണ്ണുകൾ പോയത് ……………………..അത്രയും സന്തോഷത്തിൽ ചിരിച്ചു കൊണ്ടിരിക്കുന്ന അമലയുടെ നേർക്കായിരുന്നു …………………..

കണ്ണൻ ചെറ്റൻ എപ്പോയാ വരിക ……………. അമ്മുട്ടി ചോദിച്ചതിന് ദേഷ്യമൊക്കെ മറന്നു ചിരിയോടെ കണ്ണൻ പറഞ്ഞു ……………. കണ്ണൻ ചെറ്റൻ ഉടനെ വരാം കേട്ടോ …………….. നാച്ചിയെ നോക്കിക്കോണേ ………………. അമ്മുട്ടി സന്തോഷത്തിൽ നാച്ചിയെ ഒന്നുകൂടി മുറുക്കി പിടിച്ചു തലയാട്ടി …………………..

അത്രയും നേരം കണ്ടിരുന്ന കണ്ണനെ ആയിരുന്നില്ല പിന്നീട് എല്ലാവരും കണ്ടത് …………….. അവനെ എല്ലാവരും സ്നേഹം കൊണ്ടു മൂടുമ്പോഴും സംസാരിക്കുമ്പോഴും കൂടെ കൂടാനാവാതെ ഗീതു മാറിയിരുന്നു ……………. ഉള്ളിൽ അസൂയയും കുശുമ്പും പെരുകുന്നത് അവളറിഞ്ഞു ………………. തന്റെ കുഞ്ഞു വരുമ്പോൾ ഇതുപോലെ ഇവർ സ്വീകരിക്കുമോ ……………. എന്നാലും കണ്ണൻ ആവില്ലേ ഇവിടുത്തെ ആദ്യത്തെ കുഞ്ഞ് ………………..  അവകാശം പറഞ്ഞു ഉറപ്പിക്കാൻ തന്റെ കഴുത്തിൽ ഒരു താലി പോലുമില്ല ………………….. എന്തെല്ലാമോ മനസ്സിൽ ഉറപ്പിച്ചു ഗീതു മുറിയിലേക്ക് പോയി ………………… കണ്ണൻ വന്നതിനു ശേഷം ഹേമന്ത് അവന്റെ കൂടെയാണ് കിടക്കുന്നത് ………………..ഇന്നലെ മാത്രമാണ് തന്റെ ഒപ്പം ഒന്നു സ്നേഹത്തോടെ കിടന്നത് ……………….അതും കണ്ണൻ കൂടെ ഉണ്ടായിരുന്നത് കൊണ്ടുമാത്രം ………………… ആ സന്തോഷം കൂടെ വേണമെന്നേ താൻ ആഗ്രഹിച്ചുള്ളൂ ………………….. മുറിയിലേക്ക് എന്തിനോ വന്ന ഹേമന്തിനോട് ഒന്നു സംസാരിക്കാൻ ഉണ്ടെന്ന് ഗീതു പറഞ്ഞു ……………….. ലീഗലി ഹേമന്തിന്റെ വൈഫ്‌ ആകുന്ന കാര്യം മടിച്ചു മടിച്ചാണെങ്കിലും  ഗീതു ഹേമന്തിനോട് അവതരിപ്പിച്ചു ………………….

അതിന് എനിക്ക് ഡിവോഴ്സ് അനുവദിച്ചു കിട്ടിയിട്ടില്ല …………….അതിനു ശേഷമുള്ള കാര്യമല്ലേ ഇത് ……………..അത് അപ്പോൾ ആലോചിക്കാം ……………….. ഹേമന്ത് താല്പര്യമില്ലാത്തതു പോലെ പറഞ്ഞു ………….. ആ താല്പര്യമില്ലായ്‌മ ഗീതുവിനെ ചൊടിപ്പിച്ചു …………..ഇത്രയും ദിവസം തന്നോട് കാണിച്ച അവഗണനയുടെ ദേഷ്യത്തിൽ അവൾ കുറച്ചു കടുപ്പത്തിൽ പറഞ്ഞു …………………….

ആലോചിക്കാൻ ഒന്നുമില്ല ഹേമന്ത് …………. എല്ലാം ഉപേക്ഷിച്ചു ഒന്നും മിണ്ടാതെ ഞാൻ അമലയെപ്പോലെ ഇറങ്ങി പോകുമെന്ന് വിചാരിക്കേണ്ട ……………..എന്റെ കുഞ്ഞ് ജനിക്കും മുന്നേ ഹേമന്ത് എന്റെ കഴുത്തിൽ താലി കെട്ടിയിരിക്കണം …………….. അത് വീട്ടിൽ വെച്ചിട്ടാണെങ്കിലും അമ്പലത്തിൽ വെച്ചാണെങ്കിലും …………..

ഗീതുവിന്റെ വേറൊരു മുഖം കണ്ട് ഹേമന്ത് ഒന്ന് അമ്പരന്നു ………….. എത്ര പാവമായിരുന്നു ഇവൾ …………… തന്റെ കൂടെ ജീവിക്കാൻ താലിയുടെ ആവശ്യമില്ലെന്ന് പറഞ്ഞവൾ ……………… വിശ്വാസത്തിനു മറുപേരുണ്ടെങ്കിൽ അതെനിക്ക് നീയാണെന്ന് പറഞ്ഞവൾ …………….ഇന്നിപ്പോൾ എന്തുപറ്റി………………

കുറച്ചു നാളായി ഞാൻ പലതും കാണുകയും കേൾക്കുകയും ചെയ്യുന്നു  ………………. എന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് വലിച്ചു ചേർത്തത് നിങ്ങൾ തന്നെയാണ് ……………… നിങ്ങളോടുള്ള ഇഷ്ടത്തിൽ അന്ന് എനിക്കത് നിരസിക്കാനും കഴിഞ്ഞില്ല ………………. ചേർന്ന് ജീവിക്കാൻ അന്ന് നിങ്ങൾ പറഞ്ഞ കാരണങ്ങൾ പലതാണ് ……………….. അന്ന് വേണ്ടാതിരുന്ന പലതും ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് ഞാൻ അറിയുന്നുണ്ട് ………………….. അമലയെ ഉൾപ്പെടെ ………………എന്റെ കുഞ്ഞും ഈ വീട്ടിൽ വളരേണ്ടത് തന്നെയാണ് …………… അതിന്റെയും അച്ഛൻ നിങ്ങൾ തന്നെയല്ലേ ……………….

മതി ഗീതു ………….നിർത്ത് ……………. ഇങ്ങനെ കിടന്നു ഒച്ച വെക്കേണ്ട ……………. എന്തായാലും കണ്ണൻ പോകട്ടെ …………… അതുവരെ വഴക്ക് വേണ്ടാ …………….. അത് അവന് ഇഷ്ടമല്ല …………………പേടിയാണ് …………..

അതിനു കണ്ണൻ പൊയ്ക്കഴിഞ്ഞാൽ നിങ്ങളെ ഒന്നു കാണാൻ കിട്ടുവോ ……………. കിട്ടിയാലും ബോധമില്ലാതെ അല്ലേ കിട്ടൂ ………..എനിക്കൊരു തീരുമാനം അറിയണം ഹേമന്ത് …………… ഇന്ന് …….. ഇപ്പോൾ …………. ഞാൻ ഏത് ബന്ധത്തിന്റെ പേരിലാണ് ഇവിടെ നിൽക്കുന്നത് ……………….

എനിക്കൊന്നും പറയാനില്ല ഗീതു ………….. വേണ്ടാത്തതൊന്നും ചിന്തിക്കാതെ കിടന്നുറങ്ങാൻ നോക്ക് ……………ഹേമന്ത് മുറിയിൽ നിന്നും ഇറങ്ങി പോയി …………….

വേണ്ടാത്തതോ ………….. ഇതെങ്ങനെ വേണ്ടാത്തത് ആവും ………………….. ഹേമന്തിന് വേണ്ടാത്തതും തനിക്ക് അത്യാവശ്യവും ……………… മുന്നോട്ടെന്ത്ന്ന് ആലോചിച്ചു ഉറക്കം നഷ്ടപ്പെട്ടിരുന്നു ഗീതുവിന്റെ ………………..

മോനെന്താ ഇന്ന് അമ്മയെ മിസ്സ്‌ ചെയ്തെന്ന് പറഞ്ഞത് …………… ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ ……………….. ഗീതുവിന്റെ പെട്ടെന്നുള്ള മാറ്റം കണ്ടപ്പോൾ സംശയത്തോടെ ഹേമന്ത് കണ്ണനോട് ചോദിച്ചു ……………….ഇനി ഗീതു കണ്ണനോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ …………….. അവന് വിഷമം ഉണ്ടായി കാണുമോ ………. അതായിരുന്നു ഹേമന്തിന്റെ ചിന്ത മുഴുവൻ ………………

ആരും ഒന്നും പറഞ്ഞില്ല ……………. പെട്ടെന്ന് അമ്മയെ കാണാൻ തോന്നി ………….. അത്രേയുള്ളൂ ………………

രണ്ടാൾക്കും എന്തെല്ലാമോ ചോദിക്കണമെന്നും  പറയണമെന്നും ഉണ്ടായിരുന്നു …………… പക്ഷേ രണ്ടാളും മിണ്ടാതെ കിടന്നു ………………ഒടുവിൽ ഹേമന്ത് തന്നെ ചോദിച്ചു ……………… അമ്മ അച്ഛനെപ്പറ്റി എന്തെങ്കിലും പറയാറുണ്ടോ മോനോട്  …………………

ഉണ്ട് ……………… കണ്ണന്റെ മറുപടി കേട്ട് അതെന്താണെന്നറിയാൻ അവന്റെ മുഖത്തേക്ക് നോക്കി …………………. അമ്മയ്ക്ക് അച്ഛനുമായി ഒരു ബന്ധവും ഇല്ലെങ്കിലും മോന് നല്ലൊരു അച്ഛൻ ആണ് ന്ന് പറഞ്ഞു ……………. അച്ഛനെ വിളിച്ച് വിശേഷം പറയാൻ മറന്നു പോയാലും അമ്മ ഓർമിപ്പിക്കാറുണ്ട് വിളിക്കാൻ  …………….

ഗീതുവാന്റിയെ ഇഷ്ടമായത് കൊണ്ടായിരുന്നോ അച്ഛൻ അമ്മയെ ഇഷ്ടപ്പെടാഞ്ഞത്………………പിന്നെന്തിനാ അമ്മേനെ കല്യാണം കഴിച്ചേ ……………. അമ്മയെ ഒട്ടും ഇഷ്ടമല്ലായിരുന്നോ അച്ഛന് …………………..

നിന്റെ അമ്മയെ അച്ഛന് ഇഷ്ടമല്ലായിരുന്നുവെന്ന് അമ്മയാണോ പറഞ്ഞത് ………………..

അല്ല …………..അമ്മ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല ………………. ഞാൻ കണ്ടിട്ടുള്ളതല്ലേ അമ്മയോട് അച്ഛൻ മിണ്ടാതിരുന്നിട്ടുള്ളത് …………….പക്ഷേ ആന്റിയോട് അച്ഛൻ അങ്ങനെ ആയിരുന്നില്ലല്ലോ ……………….

ഇങ്ങനെ ഒക്കെ സംഭവിച്ചു പോയി മോനേ ……………….ഒക്കെയും എന്റെ മാത്രം തെറ്റായിരുന്നുവെന്ന് മനസ്സിലായപ്പോഴേക്കും കയ്യിൽ നിന്നും പലതും നഷ്ടപ്പെട്ടിരുന്നു ………………. നീ പോലും ………..  അമല ഇവിടെ നിന്നും പോയപ്പോഴാണ് അറിഞ്ഞത് ഈ വീടിന് അവൾ ആരായിരുന്നുവെന്ന് …………… അർഹിക്കുന്നില്ല എങ്കിലും ചെയ്തതിനെല്ലാം ഒന്ന് കണ്ട് മാപ്പ് ചോദിക്കണമെന്നുണ്ട് …………………… പക്ഷേ അതിനു പോലും നിന്റെ അമ്മയൊന്നു നിന്നു തരുന്നില്ല………………പണ്ട് ഞാൻ ചെയ്തിരുന്ന പോലെ മുഖം തിരിച്ചു നടക്കും …………….. മോൻ പറഞ്ഞാൽ അമ്മ കേൾക്കില്ലെ ……….. ഒന്നു പറയുവോ …………….കുറച്ചു നേരം ………. ഒരു നിമിഷം  മാത്രം ……………….അച്ഛനോട് ഒന്ന് സംസാരിക്കാൻ …………

പ്രതീക്ഷയോടെ കണ്ണനെ നോക്കുമ്പോൾ അവൻ ഉറങ്ങിയിരുന്നു ………………. ഇനിയുമിങ്ങനെ ഉരുകി ഉരുകി ജീവിക്കാനാവും ദൈവം തീരുമാനിച്ചിട്ടുണ്ടാവുക ……………….. അല്ലെങ്കിൽ കണ്ണൻ ഒരാൾ വിചാരിക്കണം അമലയുടെ മനസ്സ് മാറാൻ ……………….. പലതും ആലോചിച്ചു  ഉറക്കം വരാതെ …………ഇടയ്ക്കിടെ കണ്ണന്റെ കവിളിലും നെറ്റിയിലും  ഉമ്മയും  കൊടുത്ത് കിടന്നു ഹേമന്ത് ……………….

പിന്നെ വരാമേ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ente written by Rohini Amy

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!