Skip to content

എന്റെ – 23

ente novel

കണ്ണൻ ചെറ്റനോട് കരയണ്ടാന്ന് പറ അമുമ്മേ………………….. അമ്മുട്ടിക്ക് ചങ്കടം വരൂല്ലേ ………………….അമ്മുട്ടി അമലയോട് വിതുമ്പി പറഞ്ഞു…………..

കണ്ണൻ അമ്മുട്ടിയെ ഒളിക്കണ്ണിട്ടു നോക്കിയപ്പോൾ കണ്ടു താൻ കഴിക്കാൻ കൊതിച്ചിരുന്ന ടോഫി……………………… ഒന്നുപോലും തരാതെ മുഴുവൻ അമ്മുട്ടി കഴിച്ചുവെന്ന് കരുതിയ അതേ  ടോഫി…………………… അമ്മുട്ടിയാണെങ്കിൽ ചുണ്ടൊക്കെ വളച്ചൊടിച്ചു കരയാൻ റെഡി ആയിട്ട് നിൽക്കുന്നുണ്ട്…………….. അപ്പോൾ വിചാരിച്ചത് പോലെയല്ല…………. കുശുമ്പിയല്ല…………… പാവമാ………….

അമ്പടീ കള്ളീ…………. അപ്പോൾ നീയിത് ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു അല്ലേ……………. എന്നിട്ടാണോ കണ്ണൻ ചേട്ടന് കൊടുക്കാൻ പറഞ്ഞപ്പോൾ തീരുന്നു പോയീന്നു പറഞ്ഞേ………………..അമല കൈ മലർത്തി അമ്മുട്ടി പറഞ്ഞ അതേ രീതിയിൽ  കളിയാക്കി ചോദിച്ചു………………. രണ്ടാളുടെയും മൂഡ് മാറ്റുക എന്നത്  കൂടിയായിരുന്നു അമലയുടെ ഉദ്ദേശം  ……………..

അമ്മുട്ടി നാണത്തോടെ തലയും കുനിച്ചിരുന്നു……………..കണ്ണൻ പതിയെ കണ്ണും തുടച്ചു എഴുന്നേറ്റിരുന്നു……………. ടോഫി എല്ലാം  അമ്മുട്ടി കൈകൊണ്ടു കണ്ണനരികിലേക്ക് നിരക്കി വെച്ചു……………..

മുഴുവൻ കണ്ണൻ ചേട്ടന് കൊടുത്താൽ എങ്ങനെയാ …………………അപ്പോൾ എന്റെ അമ്മുട്ടന് ഒരെണ്ണം പോലും വേണ്ടേ………………

വേണ്ടാ…………… കണ്ണൻ ചെറ്റൻ പാവല്ലേ………… കരയുന്ന കന്റോ……….. മുട്ടായി കിറ്റുമ്പോ കരയില്ല………….. കന്റോ……. കന്റോ ചിരിക്കുന്നേ………,…….. കണ്ണനെ ചൂണ്ടി അമ്മുട്ടി പറഞ്ഞു……….

കണ്ണൻ ചോക്ലേറ്റ്സിന്റെ നേർപകുതി അമ്മുട്ടിക്ക് നീട്ടി……………. അവൾ കൈകൊട്ടി ചിരിച്ചു അമലയെ നോക്കി……………… രണ്ടാളെയും നോക്കി ഇരിക്കുകയായിരുന്നു അമല…………… വിഷമിച്ചിരിക്കുമ്പോൾ തനിക്ക് മനസ്സിന് ഒരാശ്വാസം നൽകാൻ അമ്മുട്ടിയേക്കൊണ്ടേ  കഴിയു…………….. ഇപ്പോൾ കണ്ണനും…………………കണ്ണന്റെ വിഷമം മാറ്റി പഴയ പോലെ ആക്കുവാൻ ന്റെ അമ്മുട്ടിക്ക് കഴിയും…………….

നാച്ചിയുടെ ഡ്രസ്സ്‌ എല്ലാം അടുക്കി വെച്ചപ്പോൾ ചിന്ത വീണ്ടും സേതുവിലേക്കും നാച്ചിയിലേക്കുമായി…………,…… എന്താവും സേതു അങ്ങനെ പെരുമാറിയത്……………… ഒരു വാക്കു പോലും പറയാതെ നാച്ചിയെ കൊണ്ടുപോയത് എന്തിനാവും…………….. ഗീതു ആരാവും  സേതുവിന്റെ…………………  ഒരു നോട്ടം കൊടുത്തിട്ടെങ്കിലും കണ്ണനെ ഒന്നു സന്തോഷിപ്പിക്കാമായിരുന്നു…………….അവന് ശരിക്കുമൊരു വേദന ആയി അത്…………………. അവനെ വിഷമിപ്പിക്കുന്ന ഒന്നും തന്നെ താൻ സ്വീകരിക്കില്ല………………… അതിപ്പോൾ ആരായാലും………………. പക്ഷേ നാച്ചിയെ മറക്കാൻ ആവുന്നില്ല……………….. ആ   കൊഞ്ചലും സംസാരവും ഒന്നും മനസ്സിൽ നിന്നു മായുന്നില്ല…………….. എവിടെ നിന്നോ വന്നു എങ്ങോട്ടോ പോയി അങ്ങനെ കരുതുന്നതാവും നല്ലത്…………..കുറച്ചു ദിവസം കൂടെ ഉണ്ടായിരുന്നതിനാലാവും ഇങ്ങനൊരു വിഷമം …………… അറിയാതെ നാച്ചിയുടെ ഉടുപ്പ് ചുണ്ടോടാടുപ്പിച്ചു………………….. പിന്നെ നെഞ്ചിൽ ചേർത്തു പിടിച്ചു……….. എല്ലാ സാധനങ്ങളും  ബാഗിൽ എടുത്തു  വെച്ചു……………..  ഇനിയെപ്പോഴെങ്കിലും വന്നാൽ തിരികെ ഏൽപ്പിക്കാൻ  വേണ്ടി………………..

കണ്ണനും  അമ്മുട്ടിയും ഇരുന്നു ചോക്ലേറ്റ്സ് കഴിക്കുകയായിരുന്നു ……………….. അമ്മുട്ടിയുടെ മുഖം നിറയെ ആയിട്ടുണ്ട്…………………. അയ്യേ………….. നീയെന്താ ഇങ്ങനെ കഴിക്കുന്നത്……………… മുഖത്തൊക്കെ ആക്കി……………… ശ്ശേ…………കണ്ണൻ അമ്മുട്ടിയെ കളിയാക്കി പറഞ്ഞു…………………

കണ്ണന്റെ അടുത്തു വന്നു അവനൊന്നു എതിർക്കാൻ കൂടി കഴിയും മുൻപേ അവന്റെ ബനിയൻ വലിച്ചു നീട്ടി മുഖം തുടച്ചു ………………….  ഇപ്പോ പോയോ കണ്ണൻ ചേറ്റാ……..,………… ചോദിക്കുന്നതിനൊപ്പം ഒരു ചിരിയും കൊടുത്തു അവൾ……………….. കണ്ണൻ അവളുടെ മുഖത്തേക്കും സ്വന്തം ബനിയനിലേക്കും മാറി മാറി നോക്കി………………. ആദ്യമൊന്ന് ദേഷ്യം തോന്നിയെങ്കിലും വീണ്ടും ചോക്ലേറ്റ് തിന്നുന്നതിൽ ശ്രദ്ധിച്ചിരിക്കുന്ന അമ്മുട്ടിയെ കണ്ടപ്പോൾ ചിരിയാണ് വന്നത്……………………. എന്തൊരു ക്യൂട്ട് ആണ്……………… നല്ല രസം……………. ബെഡിൽ നിന്നു ചാടിയിറങ്ങി അവൾക്ക് നേരെ കൈ നീട്ടി……………… വാ അമ്മുട്ടി……,….. ഞാൻ എടുക്കാം………………

കേൾക്കാൻ കാത്തിരുന്നത് പോലെ അമ്മുട്ടി ചാടികയറി……………………… ഈശ്വരാ കാണുന്നപോലെ അല്ലല്ലോ………………. ഇത് എന്തൊരു വെയിറ്റ് ആണ്………………. നാച്ചിയെപ്പോലെ ആവുമെന്ന് കരുതി……………….. ഇതിപ്പോൾ എടുത്തും പോയി………………… തന്റെ എടുക്കാനുള്ള വിഷമം കണ്ടിട്ടും അള്ളിപ്പിടിച്ചു കാല് കൊണ്ട് ഇറുക്കിപ്പിടിച്ചു ഇരിക്കുവാ……………. നിലത്താണെങ്കിൽ കാലു മുട്ടുന്നുണ്ട്……………… എന്നിട്ടുമിറങ്ങാതെ പിടിച്ചിരിക്കുവാ കുരിപ്പ്……………………. അവളെയും കൊണ്ട് പിച്ച വെച്ചു വെച്ചു അമ്മയ്ക്കരികിലേക്ക് പോയി……………………

രണ്ടാളുടെയും വരവ് കണ്ടിട്ട് അമലയ്ക്ക് ചിരിയാണ് വന്നത്…………… വിക്രമാദിത്യനും വേതാളവും പോലെ…………….. ടീ കാന്താരീ എന്റെ ചെക്കനെ കൊല്ലാതെ നിലത്തിറങ്ങെടീ പെണ്ണേ……………….. അമ്മുട്ടിയെ കണ്ണനിൽ നിന്നുമൊന്ന്  വേർപെടുത്താൻ കുറച്ചു പാടു പെടേണ്ടി വന്നു അമലയ്ക്ക്…………………… അവളാണെങ്കിൽ ചിരിച്ചു അവനെ വീണ്ടും വീണ്ടും പിടിക്കുന്നുണ്ട്………….. കണ്ണന് ഒരിക്കൽ തന്നെ എടുത്ത് മതിയായി അവളെ ……………….ഇനി ജീവിതത്തിൽ എടുക്കില്ല…………….

ശനിയും ഞായറും എല്ലാവരും ഒരുമിച്ചു കൂടും……………. അഭിയും ദേവുവും അന്നാണ് വരിക………….. വെക്കേഷൻ ആയതുകൊണ്ട് കുഞ്ഞേച്ചിയെ ചുറ്റിപ്പറ്റി ഉണ്ണിയേട്ടൻ വീട്ടിൽ തന്നെ ഉണ്ട്……………….. രണ്ടാളും കൂട്ടായോ,…,,,… ന്ന് ചോദിച്ച ഉണ്ണിയേട്ടനുള്ള മറുപടി കൊടുത്തത് അമ്മുട്ടിയായിരുന്നു………………….

അതേ………….. ചേതു നാച്ചിയെ കൊണ്ടുപോയില്ലേ അപ്പോ  കണ്ണൻ ചെറ്റൻ കരഞ്ഞു മാമാ………….. അപ്പോ നാൻ മുറ്റായി കൊടുത്തേ…………….. അപ്പോ എന്നെ എടുത്തല്ലോ കണ്ണൻ ചെറ്റൻ……………… അമ്മുട്ടി വാ  പൊത്തി ചിരിച്ചു……………

ഇതൊക്കെ എപ്പോ സംഭവിച്ചു എന്നു ചോദിക്കും പോലെ ദേവുവും അഭിയും മുഖത്തോട് മുഖം നോക്കി……………….പക്ഷേ  അമലയുടെയും കണ്ണന്റെയും  മുഖഭാവം മാറിയതാണ് ഉണ്ണി നോക്കിയത്………………. അമലയോട് എന്താണെന്ന് ചോദിച്ചിട്ട് ഒന്നുമില്ലെന്ന് പറയുകയാണുണ്ടായത്…………. പതിയെ കണ്ണന്റെ തോളിൽ കയ്യിട്ട് വെളിയിലേക്ക് പോയി…………………. ഉണ്ണിയെ കെട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ മനസ്സിലായി എല്ലാം അവൻ പറഞ്ഞെന്ന്………..  തിരികെ വീട്ടിലേക്ക് വന്നത് ഉണ്ണിയേട്ടന്റെ തോളിൽ ഇരുന്നായിരുന്നു……………….. കണ്ണന്റെ പഴയ ചിരി മുഖത്തുണ്ടായിരുന്നു……………….

കേട്ടിടത്തോളം സേതുവിന് എന്തൊക്കെയോ തെറ്റിദ്ധാരണകൾ ഉണ്ട്……………… അതുകൊണ്ടാവും അയാൾ അങ്ങനെ പെരുമാറിയത്……………….. അവൻ അങ്ങനെ ഒരാളല്ല ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുന്നത് വിശ്വസിക്കാൻ………………ഞാൻ ഒന്നയാളോട് സംസാരിക്കട്ടെ എന്തായാലും ……………. ഉണ്ണി അമലയോട് പറഞ്ഞു……………

വേണ്ട ഉണ്ണിയേട്ടാ……………… അതിന്റെ ആവശ്യമില്ല……………… പോയവർ പോകട്ടെ…………..കണ്ണന് കുറച്ചു ദിവസം വിഷമമുണ്ടാകുമായിരിക്കും……………… എങ്കിലും സാരമില്ല………………. എന്നാണെങ്കിലും പിരിയണ്ടേ അവർ തമ്മിൽ……………എത്രയും  നേരത്തെ ആകുന്നുവോ അത്രയും നല്ലതല്ലേ…………….ഇനി കുറച്ചു ദിവസം കൂടിയല്ലേ ഉള്ളു സ്കൂൾ തുറക്കാൻ…………….. അതുകഴിയുമ്പോൾ അവൻ ഓക്കേ ആയിക്കോളും……………………പിന്നെ അവന് അമ്മുട്ടിയെ മനസ്സിലാക്കാനുള്ള സമയം ആണിത്……………….. ആരെല്ലാം കൂടെ ഉണ്ടാവുമെന്ന് ഇപ്പോൾ അവന് മനസ്സിലാവും…………………രണ്ടുപേരും നന്നായി മനസ്സിലാക്കട്ടെ……………

അമല പറഞ്ഞത് ശരിയാണെന്ന് തോന്നിയെങ്കിലും എല്ലാവരും ആഗ്രഹിച്ചിരുന്നത് നടക്കാതെ പോയതിനാലാണ് ഉണ്ണിക്ക് നിരാശ ഉണ്ടായത്………………. കണ്ണന് നല്ലൊരു അച്ഛനും അനിയത്തിയും അമലയ്ക്ക് നല്ലൊരു പങ്കാളിയും മകളുമാണ് നഷ്ടപ്പെടുന്നത്………………… തിരിച്ചു സേതുവിനും……………….. എന്തായാലും സേതുവിന്റെ മനസ്സിൽ അമലയെക്കുറിച്ച് വിചാരിച്ചു വെച്ചിരിക്കുന്നത് എന്താണെന്ന് അറിയണം………………. കണ്ണന്റെ സംസാരത്തിൽ നിന്നും അവർ രണ്ടാളും അവന് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മനസ്സിലായി………………… ഇവിടെ വന്നതിനു ശേഷം കിട്ടിയ ആദ്യത്തെ ഫ്രണ്ട്‌സ് ആണ് അവർ……………കുഞ്ഞുമനസ്സാണ് ഓർമ്മയിലുണ്ടാവും എന്നും…………………

അമ്മുട്ടിയെ കണ്ണന്റെ സ്കൂളിലേക്ക് മാറ്റി……………… ദേവൂന് റസ്റ്റ്‌ പറഞ്ഞിരിക്കുകയാണ്……………..അഭിയേട്ടന്റെ അമ്മയ്ക്ക് വയ്യാത്തതിനാൽ ഇപ്പോൾ ഇവിടെയാണ്‌……………….. അഭിയേട്ടനും ദേവുവും എന്തൊക്കെയോ എല്ലാവരോടും മറയ്ക്കും പോലെ……………… ചെറിയൊരു വിഷമം പോലെ………………… അത് മറയ്ക്കാൻ മറ്റുള്ളവരുടെ മുന്നിൽ തകർത്ത് അഭിനയിക്കുവാണ് രണ്ടാളും…………….. എവിടെ വരെ പോകുമെന്ന് നോക്കട്ടേ……………… കുഞ്ഞേച്ചിയുടെ പരിചരണത്തിൽ നന്നായി ഗുണ്ട് ആയി വരുന്നുണ്ട് ദേവൂ ………………….അവൾക്ക് ചുറ്റിനുമിരുന്നു എല്ലാവരും കൊടുക്കുന്ന സ്നേഹം കാണുമ്പോൾ പഴയ കാലമൊക്കെ മനസ്സിലേക്ക് വരും…………… മനസ്സ് ഇരുളുമെങ്കിലും മുഖത്ത് കാട്ടാറില്ല………………. അമ്മുട്ടി പൂർണ്ണമായും അമലയുടെ കൂടെയായി……………… സ്കൂളിലേക്കുള്ള പോക്കും പഠിത്തവും കിടപ്പും എല്ലാം………………… കണ്ണനുമായി സ്നേഹിച്ചും അതിലും  കൂടുതൽ അടിയുണ്ടാക്കിയും ദിവസങ്ങൾ പോകുന്നു…………..

കണ്ണനും അമ്മുട്ടിയും തന്ന ലിസ്റ്റിൽ ഉള്ള സാധനങ്ങൾ എല്ലാം വാങ്ങി വരവേ റോഡ് സൈഡിൽ കാറിൽ ചാരി സേതു നിൽക്കുന്നത് കണ്ടു………………… ഹെൽമെറ്റ്‌ വച്ചിരുന്നത് കൊണ്ട് തന്നേ മനസ്സിലായില്ല എന്നു തോന്നുന്നു……………വേണോ വേണ്ടയൊന്ന് ആദ്യമൊന്നു  ചിന്തിച്ചു……………… പിന്നെ  സ്കൂട്ടി സൈഡിൽ നിർത്തി അയാൾക്കരികിലേക്ക് ചെന്നു……………. അടുത്ത് വന്നു നിന്നപ്പോഴാണ് അയാളൊന്ന് മുഖം ഉയർത്തിയത്…………………. തന്നെ കണ്ടപ്പോൾ മുഖത്തൊരു അവജ്ഞ പോലെ……………….. തന്നെപ്പറ്റി എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു വെച്ചിട്ടുണ്ടെന്ന് മനസ്സിലായി………………… എങ്കിലും കണ്ടിട്ട് മിണ്ടാതെ മുഖം തിരിച്ചു പോകാൻ തനിക്ക് തോന്നിയില്ല………………….

ഇതെന്താ ഇവിടെ നിൽക്കുന്നത് …………… ഇപ്പോളെന്താ അങ്ങോട്ടേക്ക് ഒന്നും കാണാത്തത്………………ഒന്നും മിണ്ടാതെ പോകാൻ അമലയ്ക്കായില്ല…………………

ഞാൻ എന്തിന് വരണം…………….. അതിന്റെ ആവശ്യമുണ്ടോ …………… മറ്റൊരാളുടെ ഭർത്താവിനെ കൈപ്പിടിയിൽ വെയ്ക്കാൻ ശ്രമിക്കുന്നത് നല്ലൊരു കാര്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ……………… അങ്ങനെ ഉള്ളവരുമായി  യാതൊരു ബന്ധവും വേണ്ടെന്ന് തോന്നി…………….. അങ്ങനെ ഉള്ളവരുമായി ഇടപഴകി ശീലവുമില്ല………………..

കേട്ടപ്പോൾ അമല ആദ്യം  വല്ലാതായെങ്കിലും ഗീതു എന്താവും പറഞ്ഞു കേൾപ്പിച്ചതെന്ന്  ഒരൂഹം കിട്ടി………….ചെറിയൊരു മൗനത്തിനു ശേഷം സേതു ദേഷ്യത്തിൽ വീണ്ടും ചോദിച്ചു……………………..,….

നിങ്ങൾ മാത്രമേ ഇങ്ങനെയുള്ളോ അതോ………………. ഉണ്ണി എല്ലാം അറിഞ്ഞു കൊണ്ടാണോ ഇയാളുടെ ചേച്ചിയെ സ്വീകരിച്ചത്…………….അതോ അവനെയും കബളിപ്പിച്ചതാണോ എല്ലാവരും കൂടി………………. സംസാരിക്കാൻ ഇഷ്ടപ്പെടാത്തത് പോലെ സേതു തിരിഞ്ഞു നിന്നു…………………..

കൂടുതൽ ഒന്നും പറയാനോ തന്റെ നിരപരാധിത്വം തെളിയിക്കാനോ അമലയ്ക് തോന്നിയില്ല……………… അതിനുമാത്രം ഇയാൾ തന്റെ ആരുമല്ല………………. അമല ഒന്നും മിണ്ടാതെ നടന്നു………… ഒന്നു തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു……………….. നാച്ചിക്ക് സുഖമല്ലേ………….,……..നാച്ചിയുടെ കുറച്ചു ഉടുപ്പുകൾ വീട്ടിലുണ്ട്………………. സേതു അമലയെ ശ്രദ്ധിക്കാതെ വേറെങ്ങോ നോക്കിനിന്നു…………………

അന്യനൊരാൾ ആണ് തന്നെ സംശയിച്ചതെങ്കിലും കേട്ടപ്പോൾ ഒരു വിഷമം………………. നെഞ്ചിൽ ഒരു വിങ്ങൽ……………. ഒരു ഡിവോഴ്‌സിയോട് സമൂഹം ഇതിൽ കൂടുതൽ മര്യാദ കാണിക്കില്ല……………. പെണ്ണ് തെറ്റു ചെയ്താലും ആണ് തെറ്റ് ചെയ്താലും പഴി പെണ്ണ് തന്നെ കേൾക്കണം……………… അവളെന്തെങ്കിലും ചെയ്തു കാണും അല്ലാതെ അവനുപേക്ഷിക്കുമോ അതാവും എല്ലാവരും പറയുക………………….. പക്ഷേ തന്റെ കുഞ്ഞേച്ചിയെ കുറ്റം പറഞ്ഞത് സഹിക്കാൻ കഴിയുന്നില്ല……………… തിരിച്ചു പറയാൻ ഒരുങ്ങിയതാണ്………………. വേണ്ടെന്ന് വെച്ചു……………ചിന്തിച്ചു വീടെത്തിയത് അറിഞ്ഞില്ല……………….. അകത്തു നിന്നും വലിയ ബഹളം കേൾക്കുന്നുണ്ട്……………………

കണ്ണനെ അഭിയേട്ടൻ വട്ടം പിടിച്ചിട്ടുണ്ട്……………….. കുഞ്ഞേച്ചി അമ്മുട്ടിയെയും…………………. അടിച്ചു നിന്റെ കണ്ണു ഞാൻ പൊട്ടിച്ചും നോക്കിക്കോ…………… അമ്മുട്ടി കൈയ്യും കാലും പൊക്കി കണ്ണന് നേരെ ചീറി പറയുന്നുണ്ട്……………….. കുഞ്ഞേച്ചി പിടിച്ചില്ലായെങ്കിൽ അവളതും ചെയ്യും…………… അത്രയ്ക്ക് ദേഷ്യമുണ്ട് ആ മുഖത്ത്………….. എന്നാലും ആ കുഞ്ഞുവായിൽ നിന്നും വരുന്ന വർത്തമാനം കേട്ടോ………………..ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ല എന്ന രീതിയിൽ കപ്പലണ്ടിയും കൊറിച്ചിരിക്കുന്ന  ദേവുവിനെ അമലു സൂക്ഷിച്ചു നോക്കി………………..

നീയിങ്ങനെ നോക്കി പേടിപ്പിക്കല്ലേ അമ്മു………………… ഞാൻ ഇടയ്ക്കിടെ ഇങ്ങനെ അഭിയേട്ടനോട് പറയാറുണ്ട് ………………… അതിപ്പോൾ ഈ കുരിപ്പ് കേട്ട് മനസ്സിൽ വെച്ചോണ്ടിരിക്കുമെന്ന് ഞാൻ കരുതിയോ………………..സാരമില്ല നമ്മുടെ കണ്ണനോടല്ലേ………………… അവനും  കുറച്ചു കേൾക്കട്ടെ………………… ദേവൂ കൈ മലർത്തി…………………

അഭിയേട്ടനെ നോക്കിയപ്പോൾ പാവം അതെയെന്ന് ദയനീയമായി തല കുലുക്കി…………………. മനസ്സിലെ വിഷമം മുഴുവൻ മാറി തെളിയുന്നത് അമലയറിഞ്ഞു……………………..അവളുടെ മുഖത്തു അറിയാതെ ചിരി പൊട്ടി…………………

ഇതിപ്പോൾ എന്തിനാ ഇവിടെ ഇങ്ങനൊരു പ്രശ്നം…………………… രണ്ടും തമ്മിൽ കൊല്ലാൻ നിൽക്കുന്നതിന്റെ  കാര്യമെന്താണെന്ന് പറയു……………….

അതൊന്നുമില്ലെടീ…………….. എന്റെ വയറ്റിലെ വാവയെ കണ്ണനൊന്നു നാച്ചീ ന്നു വിളിച്ചു………………… അതിവൾക്ക് ഇഷ്ടമായില്ല……………….. അവൾ പറഞ്ഞു വാവ നാചിയല്ല………………. അനിയൻ കുട്ടനാണെന്ന്………………….അവന് പെണ്ണിനെ വേണം ഇവൾക്ക് ആണ് കുഞ്ഞിനെ വേണം………………. ഇതൊക്കെ ഞാൻ തന്നെ കൊടുക്കണ്ടേ……………..എന്റെ ഓരോരോ വിധി……………… വേറെന്താ………………..

നാച്ചി വേണ്ടാ……………… നാച്ചി ഉന്റേൽ കണ്ണൻ ചെറ്റൻ കരയില്ലേ……………..അമ്മുട്ടി  ദേഷ്യത്തിൽ പറഞ്ഞു…………………. ആ ഉണ്ടാക്കണ്ണൊക്കെ തെറിച്ചു വെളിയിൽ വരാറായി………………… വായിൽ നിന്നും വരുന്ന വാർത്തമാനത്തിന് ആ പല്ലും തെറിച്ചു പോകേണ്ട സമയം കഴിഞ്ഞു…………………. കാരണം കേട്ടു കഴിഞ്ഞപ്പോൾ കണ്ണൻ ഒന്നടങ്ങി………………….ഒരുവിധം അവളെ ഒന്നാശ്വസിപ്പിച്ചു……………….. മുഖം എങ്കിലും തെളിഞ്ഞിട്ടില്ല………………. ഇടയ്ക്കിടെ കണ്ണനെയും അഭിയേട്ടനെയും ദേഷ്യത്തിൽ നോക്കുന്നുണ്ട്…………………..അമലയും കുഞ്ഞേച്ചിയും ദേവുവും അമ്മുമ്മമാർ രണ്ടുപേരും അവളുടെ ഭാഗം നിന്നപ്പോൾ കുറച്ചൊന്നു മുഖം തെളിഞ്ഞു…………………… അമലയുടെ ഉമ്മ

കൂടി കിട്ടിക്കഴിഞ്ഞപ്പോൾ തെളിച്ചം പൂർണ്ണമായി………………..

പിന്നെ വരാവേ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ente written by Rohini Amy

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!