Skip to content

എന്റെ – 25

ente novel

സ്വന്തം വീട്ടിലേക്ക് പോയാൽ സേതുവിനോടുള്ള ദേഷ്യം മുഖത്തു കാണിക്കാൻ  ആവില്ലന്നോർത്തു അമലു …………….  അതിഥിയാണ് സേതു …………….. അതുകൊണ്ടാണ് ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് പോയാൽ മതിയെന്ന് സേതുവിനോട് പറഞ്ഞത് …………… വണ്ടിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് അമ്മുട്ടിയും നാച്ചിയും മടിയിൽ കിടന്നു ഉറങ്ങിയതറിഞ്ഞത്…………… അമ്മുട്ടിയെ വിളിച്ചിട്ടാണെങ്കിൽ എഴുന്നേൽക്കുന്നുമില്ല………………. സേതു വന്ന് അമ്മുട്ടിയെ എടുത്തു………….. പിറകേ നാച്ചിയെ എടുത്തു അമലുവും……………….. കുഞ്ഞേച്ചിയുടെ കയ്യിൽ നാച്ചിയെ ഏൽപ്പിച്ചു……………….. താൻ സേതുവിന്റെ കൂടെ വന്നതിൽ ആർക്കും ഒരു പരിഭവം പോലുമില്ല……………. മുഖം ഒന്നു മാറുന്നത് കൂടിയില്ല……………. എല്ലാവർക്കും സന്തോഷം തന്നെ…………. അതെന്താവോ അങ്ങനെ…………….. അമല ഓർത്തു………………… സേതുവിന്   എല്ലാവരോടും പഴയ പോലെ തന്നെ സംസാരിക്കാൻ കഴിഞ്ഞു……………… അമല മാത്രം മുഖം കൊടുക്കാതെ മാറി മാറി നടന്നു…………………

ഹേമന്തിനെ ഡെയിലി വിളിച്ചു വിശേഷങ്ങൾ പറഞ്ഞിരുന്ന കണ്ണനിപ്പോൾ വിളിക്കാൻ സമയം കിട്ടാതെയായി ……………….. വിളിച്ചാലും സംസാരിക്കാൻ ഉള്ളത് മുഴുവൻ സേതുവിനെയും നാച്ചിയെയും അമ്മുട്ടിയെയും പറ്റി മാത്രം………………..കേൾക്കാൻ ആഗ്രഹിക്കുന്ന അമലയുടെ വിശേഷങ്ങൾ  പോലും പറയാറില്ല……………….. കേൾക്കാൻ തീരെ താല്പര്യമില്ലാത്ത കാര്യങ്ങൾ  അവൻ  പറയുന്നതു കൊണ്ടാവും  ഇപ്പോൾ ആഗ്രഹിക്കാറില്ല അവന്റെ കാൾ……………………. അവനും തന്നെ അവഗണിക്കുന്നപോലൊരു ഫീൽ……………….. തന്നെക്കാൾ കൂടുതൽ സേതു അവന് പ്രിയപ്പെട്ടതാണെന്ന് മനസ്സിൽ തോന്നാൻ തുടങ്ങി…………………………..  ഗീതു ഈ സമയം നല്ലതു പോലെ വിനിയോഗിക്കുന്നുണ്ട് കണ്ണനെയും അമലയേയും തന്റെ മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ………………പക്ഷേ അവളറിയുന്നില്ലല്ലോ ആ രണ്ടു മുഖം അത്ര പെട്ടെന്ന് ഒന്നും പറിച്ചെറിയാൻ പറ്റുന്നതല്ലെന്ന്…………….. ഇത്രയും ആഴത്തിൽ ഇതിങ്ങനെ പതിയുമെന്ന് ഹേമന്ത് കൂടി വിചാരിച്ചിട്ടുണ്ടാവില്ല………………..ദിവസങ്ങളും മാസങ്ങളും കഴിയും തോറും  ആ രണ്ടു മുഖങ്ങൾ സന്തോഷവും അതുപോലെ ദുഃഖവും തരുന്ന എന്തോ ഒന്നായി മാറിക്കഴിഞ്ഞു ഹേമന്തിന് ……………..

ഗീതുവിന് ഡെലിവറി ഉടനെ ഉണ്ടാവും……………….. ഇടയ്ക്കൊക്കെ ആരെയോ വളരെ സന്തോഷത്തിൽ വിളിക്കാറുണ്ടായിരുന്നു…………. പിന്നീട് ആ വിളി കാണാറില്ലായിരുന്നു ……….,… ഒരിക്കൽ വളരെ സങ്കടത്തോടെ ഇരിക്കുന്നതും കണ്ടു……………… അന്വേഷിക്കാൻ പോയില്ല………………..  അവൾക്ക് പറയാൻ തോന്നിയാൽ പറയട്ടെ എന്നു വിചാരിച്ചു…………… അമ്മയ്ക്ക് ഗീതുവിനോട് ദേഷ്യമാണെങ്കിൽ കൂടിയും മുറുമുറുത്ത് എല്ലാം ചെയ്തൊക്കെ കൊടുക്കും………………… അവൾക്ക് വേറെ ആരുമില്ലെന്ന് എല്ലാവർക്കുമറിയാം……………… രണ്ടാൾക്കുമിടയിൽ സന്തോഷത്തിനു വകയൊന്നും ഇല്ലെങ്കിലും ഹേമന്തും  അവഗണിക്കാറില്ല  അവളെ…………..  പക്ഷേ പഴയ ആ ഒരിഷ്ടം രണ്ടാൾക്കുമിടയിലുമില്ല……………….. അതൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു…………….. ഇപ്പോഴിതു വെറുമൊരു അഡ്ജസ്റ്റ്മെന്റ് മാത്രമാണ്…………….

എല്ലാ ഹോളിഡേയ്‌സും സേതു ഉണ്ണിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായി…………………. കൂട്ടുകാരൻ എന്നതിലുപരി വീട്ടിലെ ഒരംഗത്തെപ്പോലെ ആയി മാറാൻ അധികം താമസമുണ്ടായില്ല………………… കണ്ണനും നാച്ചിയും വിട്ടുപിരിയാൻ വയ്യാത്ത വിധം അടുത്തു……………….. കൂടെ അമ്മുട്ടിയും…..,……….. സേതു ആഴ്ചയിൽ വരാൻ കുറച്ചു താമസിച്ചാൽ അമലയ്ക്ക് സമാധാനം കൊടുക്കാതെയായി കണ്ണൻ…………………… സേതുവിനെ വിളിച്ചു വരുത്തിയിരിക്കും കണ്ണനും അമ്മുട്ടിയും…………,……..അഭിയും ഉണ്ണിയും സേതുവും എന്തും തുറന്നു പറയാൻ പറ്റുന്ന നല്ല സുഹൃത്തുക്കളായി…………അങ്ങനെ ഒരിക്കൽ സംസാരിച്ചിരുന്നപ്പോഴാണ് അഭി കല്യാണത്തിന്റെ കാര്യം എടുത്തിട്ടത്…………….. കൂടുതലൊന്നും കേൾക്കാൻ ഇഷ്ടപ്പെടാത്തത് പോലെ ഒഴിഞ്ഞു മാറാൻ നോക്കി സേതു……………….

ഇനി ഒരു വിവാഹം ആഗ്രഹിക്കുന്നുണ്ടെങ്കിൽ… നാച്ചിയെ പൊന്നുപോലെ നോക്കാൻ കഴിയുന്ന ഒരാളെ ഞങ്ങൾ തരട്ടെ………………. അഭി എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാകാതെ സേതു രണ്ടാളെയും നോക്കി…………………

ഞങ്ങളുടെ അമലുവിനെപ്പറ്റി എന്താണ് അഭിപ്രായം………………. പരസ്പരം അറിയുന്ന സ്ഥിതിക്ക് രണ്ടാൾക്കും  ഒരുമിച്ചു ചേർന്നു കൂടെ………………. എന്റെ ഒരു അഭിപ്രായം പറഞ്ഞൂന്നേ ഉള്ളൂ……………. ഇങ്ങനെ ഒരു കാര്യം അവൾ പോലുമറിഞ്ഞിട്ടില്ല……………….. സേതുവിനോട് അത്രയും അടുപ്പമുള്ളതുകൊണ്ടാണ് നേരിട്ട് ചോദിക്കുന്നത്……………..

കുറച്ചു നേരം ആലോചിച്ചതിനു ശേഷം സേതു പറഞ്ഞു……………… ഈ നിമിഷം വരെ ഞാൻ അമലയെപ്പറ്റി അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല……………….. ബഹുമാനം ഉണ്ട് അയാളോട്…………….. പക്ഷേ അത് നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ  ഒന്നുമല്ല…………….. ഞങ്ങൾ രണ്ടാളും നല്ല സുഹൃത്തുക്കളാണ് …………….. അതിൽ കൂടുതൽ ഒന്നുമില്ല……………….. അയാളോട് ഞാൻ സ്വാതന്ത്ര്യം ഒരുപാട് എടുക്കുന്നുവെന്ന് നിങ്ങൾക്ക് ആർക്കെങ്കിലും തോന്നിയോ………………….

അങ്ങനെ ഒന്നുമില്ലെടാ സേതു…………… നിങ്ങൾക്ക് പരസ്പരം അറിയാം………….. അവൾക്ക് നാച്ചിയെയും നിനക്ക് കണ്ണനെയും വലിയ ഇഷ്ടമാണ്……………….. എങ്കിൽ പിന്നെ നിങ്ങൾക്ക് ഒരുമിച്ചു ജീവിച്ചു കൂടെ എന്ന്  ഞങ്ങളുടെ മനസ്സിൽ തോന്നിയതാ………,., ഞങ്ങളുടെ എല്ലാവരുടെയും ഒരു ആഗ്രഹം…………….. അത്രേയുള്ളൂ………….എത്ര നാൾ രണ്ടാളും ഇങ്ങനെ ജീവിക്കും…………… എന്നായാലും ഒരു കൂട്ട് വേണ്ടേ……………..ഉണ്ണി സേതുവിന്റെ തോളിൽ പിടിച്ചു പറഞ്ഞു……………

സേതു കുറച്ചു നേരം മിണ്ടാതെ ഇരുന്നു…,……. ആലോചനയിലാണ്……..  ഉണ്ണിയും അഭിയും സേതുവിന്റെ മുഖത്തേക്ക് തന്നെ മറുപടിക്കായി കാത്തിരുന്നു….. ഒരു ദീർഘ ശ്വാസത്തിനു ശേഷം സേതു പറഞ്ഞു.

ഞാൻ സമ്മതിച്ചാലും അമല ഇതിന്  സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ …………. എനിക്കുറപ്പുണ്ട്………….. സമ്മതിക്കില്ല…………… എനിക്കിഷ്ടമാണ് അയാളെ……………….. പക്ഷേ അത് പ്രണയമെന്ന് പറഞ്ഞു ചെറുതാക്കാൻ ഞാനില്ല……………….. ജീവിതത്തിലെ പ്രശ്നങ്ങൾ ഇത്രയും ധൈര്യപൂർവ്വം നേരിട്ടതുകൊണ്ട്…………….. കൂടെയുള്ളവരെ ഇത്രയും സ്നേഹിക്കുന്നതു കൊണ്ട്……….. എനിക്കിഷ്ടമാണ് അയാളെ……….. അതിനുമപ്പുറം ബഹുമാനം ആണെനിക്ക് അമലയോട്………………അയാളെപ്പോലെ ഒരു പെണ്ണിനെ ഭാര്യ ആയി കിട്ടാൻ ആരാണ് ആഗ്രഹിക്കാത്തത്………………… അത്രയും ഭാഗ്യം ഞാൻ ചെയ്തിട്ടുണ്ടോന്നാ ഇപ്പോ ……………..

അപ്പോൾ നിനക്ക് ഇഷ്ടക്കേട് ഒന്നുമില്ല………അല്ലേ …………. ഉണ്ണി ചോദിച്ചപ്പോൾ സേതു നോക്കിയത് അമലയെയാണ്……,.,…. നാച്ചിയുടെ വയറിൽ ഇക്കിളിയിട്ടു ചിരിപ്പിക്കുകയാണ് അമല  ………… അവളാണെങ്കിൽ പൊട്ടിപ്പൊട്ടി ചിരിക്കുന്നുമുണ്ട്……………….. സേതു മറുപടി ഒന്നും പറഞ്ഞില്ല…………………..

നീയിപ്പോഴൊന്നും പറയണ്ട……………. ആലോചിച്ചു………. വീട്ടിൽ എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ട് മാത്രം മതി……….. അതിനു ശേഷമേ ഞാൻ അമലുവിനോട് സംസാരിക്കൂ………………… നിന്നെ സമ്മതിപ്പിക്കുന്നതാണ് എളുപ്പമെന്ന് തോന്നി………………… അതാണ് അവളോട് ചോദിക്കും മുന്നേ നിന്നോട് പറഞ്ഞത്……………ഉണ്ണി ചെറിയൊരു ആശ്വാസത്തോടെ പറഞ്ഞു………….

അവരോടൊന്നും ചോദിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല…………… കല്യാണമേ വേണ്ടെന്നു വെച്ചിരുന്ന ഞാൻ ഒരു വിവാഹത്തിന് അമ്മതിക്കുന്നുവെന്നു കേട്ടാൽ………… അതും അമലയാണ് പെണ്ണെന്നു അറിഞ്ഞാൽ അവർ സന്തോഷം കൊണ്ടു തുള്ളിച്ചാടും…………… പക്ഷേ എനിക്ക് ആദ്യം കണ്ണനോട് ഒന്ന് സംസാരിക്കണം……………… പിന്നെ അമലയോടും……………. അതിനു ശേഷം ഞാൻ ഒരു തീരുമാനം പറയാം…………………. ഒരു അപേക്ഷയുണ്ട്………. ആരും ഈയൊരു കാര്യം അടിച്ചേൽപ്പിക്കരുത് അമലയെ……………ഒരുപാട് നൊന്ത മനസ്സാണ് അയാളുടെ.

ഒരിക്കലുമില്ല……..,……. അഭിയാണ് മറുപടി പറഞ്ഞത്……………….. ഈയൊരു സംസാരം നമുക്കിടയിൽ തന്നെ നിൽക്കട്ടെ…………… സേതുവിന്റെ തീരുമാനം അറിഞ്ഞതിനു ശേഷം ബാക്കി……………….

നാച്ചിയെയും കൊണ്ടു തിരിച്ചു പോരുമ്പോൾ കണ്ണുകൾ അറിയാതെ അമലയെ തേടിപ്പോയി…………………. ഇത്ര പെട്ടെന്ന് മനസ്സിൽ കയറിക്കൂടിയോ അമല എന്ന പെണ്ണ് ………………. നാച്ചിയുടെ നാവിൽ നിന്നും എപ്പോഴും  ഇപ്പോഴും വരുന്ന വാക്കുകൾ        ട്ടാ…യും…. മ്മയും മാത്രമാണ് …………. കണ്ണനാണ് അമലയെ അമ്മയെന്നു വിളിപ്പിച്ചു ശീലിപ്പിച്ചത്………………. എപ്പോഴും  തന്റെ ഓർമ്മയിൽ വരാറുണ്ട്  കണ്ണനും അമലയും……………പക്ഷേ ഇപ്പോൾ ഓർക്കുംപോലെ ഇത്രയും മനോഹരമായി അമലയെ  ഇതുവരെ താൻ ഓർത്തിട്ടില്ല……………….. നാച്ചിയെ അംഗീകരിച്ചു ഇങ്ങനെ സ്നേഹിക്കാൻ അമലയ്ക്ക് അല്ലാതെ വേറൊരാൾക്കും കഴിയില്ല…………… നാച്ചിയെ നോക്കിയപ്പോൾ ഉറങ്ങിപ്പോയിരുന്നു അവൾ…………… കയ്യിൽ അമല കൊടുത്ത ബിസ്ക്കറ്റ് മുറുക്കി പിടിച്ചിട്ടുണ്ട്………………….. അമല തന്നെയാണോ ഇവളുടെയും മനസ്സിൽ…………… തന്റെ മുഖത്തുള്ള ചെറിയ ചിരി അവളുടെ കുഞ്ഞി ചുണ്ടിലുമുണ്ടല്ലോ …………… സേതു ഓർത്തു…………………

ഉണ്ണിയും അഭിയും തീരുമാനങ്ങൾ എടുക്കുകയായിരുന്നു………………… സേതു ഒന്നും എതിർത്തു പറയാഞ്ഞത് അവരുടെ ആത്മവിശ്വാസം കൂട്ടുകയാണ് ചെയ്തത്…………….. എങ്ങനെ അമലയോട് അവതരിപ്പിക്കുമെന്ന് തലപുകഞ്ഞു ചിന്തിക്കുകയാണ് രണ്ടാളും…………………

എന്താണ് മക്കളേ മുഖത്ത് ഒരു വല്ലാത്ത കള്ളത്തരം……………………… ദേവൂ അങ്ങോട്ടേക്ക് വന്നു ചോദിച്ചു………………. പിറകെ അനുവും…………….. ഉണ്ണിയും അഭിയും മുഖത്തോട് മുഖം നോക്കി പറയരുത് ന്ന്  കണ്ണിറുക്കി…………… ഇവളെ വിശ്വസിക്കാൻ കൊള്ളില്ല………….. ദേവൂ അറിഞ്ഞാൽ അമല അറിയുന്നതിന് തുല്യമാണ്………………

ഒന്നുമില്ലെടീ……………….. ഈ കള്ളലക്ഷണം ജനിച്ചപ്പോഴേ ഉള്ളതാ………………. ദേവൂനെ നടുക്ക് പിടിച്ചിരുത്തി അഭി പറഞ്ഞു…………….

നിങ്ങൾക്ക് ജനിച്ചപ്പോഴേ അതുണ്ട്…………… പക്ഷേ എന്റെ ഏട്ടന് ആ ലക്ഷണം ഇല്ല………… ഉള്ളത് പറഞ്ഞോ മക്കളേ…………… എന്നെ മറച്ചു ഈ വീട്ടിൽ രഹസ്യങ്ങളോ പലഹാരപ്പൊതിയോ വെക്കാൻ പറ്റില്ലെന്നറിയില്ലേ………………. രണ്ടാളുടെയും മുഖത്തേക്ക് നോക്കി പറഞ്ഞു ദേവൂ……………. എന്നിട്ടും മിണ്ടാതെ ഇരിക്കുന്ന അവരോടായി ചോദിച്ചു…………………

സത്യം പറ……….സേതുവിനെയും അമലയെയും കുറിച്ചുള്ള കാര്യമല്ലേ രണ്ടുപേരും മറച്ചു പിടിക്കുന്നത്………………

യ്യോ സത്യം………….അതെങ്ങനെ നീയറിഞ്ഞു ദേവൂ…………….അഭി ഒന്നു ഞെട്ടി…………. എന്നിട്ട്  ചാടിക്കയറി ചോദിച്ചു………………..

പൊട്ടൻ അഭിയേട്ടൻ…………….. ദേവൂ ഉള്ളിൽ ചിരിച്ചു………….. ഉണ്ണിയേട്ടൻ നെറ്റിയിൽ സ്വയം അടിച്ചു……………. അഭിയേട്ടൻ വെറും ശുദ്ധനാണെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു……………….. ഒരു തുറുപ്പ് ഇട്ടു നോക്കിയതാണ്………… ശരിക്കും പെട്ടു രണ്ടാളും …,……………. രണ്ടും കൂടി സേതുവിനോട് സംസാരിക്കുന്നതും….. സേതു ഇതുവരെ നോക്കാത്ത ഒരു നോട്ടം അമലയെ നോക്കിയതും താൻ കണ്ടതാണ്…………… അപ്പോൾ തന്റെ ഒരു തോന്നലായി വിട്ടു കളഞ്ഞതാണ്…………….. ഇപ്പോൾ രണ്ടും കൂടി കുശുകുശുക്കുന്നത് കണ്ടപ്പോൾ വീണ്ടും ഡൌട്ട് തോന്നി………………

സേതുവിന്റെ തീരുമാനം എന്താണ് ഉണ്ണിയേട്ടാ………………. ദേവൂ സീരിയസ് ആയിട്ട് ചോദിച്ചു…………….

ഇഷ്ടമല്ലാത്ത രീതിയിൽ ഒന്നും പറഞ്ഞില്ല……………… പക്ഷേ ഇഷ്ടമാണെന്നും പറഞ്ഞില്ല……………. തീരുമാനിക്കാൻ അയാൾക്കും സമയം വേണ്ടേ……………… സേതു സമ്മതം അറിയിക്കുമെന്ന് തന്നെയാണ് മനസ്സ് പറയുന്നത്………………. അതൊന്നുമല്ല ഇപ്പോഴത്തെ പ്രശ്നം………………. അമലയോട് ഇതാര് പറയും…………….. എങ്ങനെ അവതരിപ്പിക്കും…………… ഉണ്ണി ചിന്തയോടെ അനുവിനെ നോക്കി………………കണ്ണു  തുടച്ചു കൊണ്ടിരുന്ന അനുവിനെ ഉണ്ണി തോളിൽ കൂടി കയ്യിട്ടു ചേർത്തിരുത്തി……………………

എനിക്കും സേതുവിനെ ഇഷ്ടമാണ്……………. അമലയെയും കണ്ണനെയും അയാൾക്ക് മനസ്സിലാക്കാനും  സാധിക്കും…………… അവളുടെ മുഖത്തെ  സന്തോഷം എനിക്ക് കാണണം…………………അതുകൊണ്ട് മാത്രം ഞാനും ഇതിനു കൂട്ട് നിൽക്കാം………………. എന്നിട്ട് വല്ല ഐഡിയ കിട്ടിയോ……………….. രണ്ടുപേരെയും പുച്ഛത്തിൽ നോക്കി ദേവൂ ചോദിച്ചു……………………

ഇല്ലെടീ…………… അഭി വിഷമത്തിൽ പറഞ്ഞു……………….

എങ്ങനെ കിട്ടും………… അതിന് സാമാന്യ ബുദ്ധിയെങ്കിലും വേണം…………….. ദേവൂ ആലോചിക്കും പോലെ നഖം കടിച്ചു  മേലേക്ക് നോക്കി……………. കൂടെ അഭിയും…………………

ഉണ്ണിയേട്ടാ അമലയെ നമുക്ക് ആർക്കും സമ്മതിപ്പിക്കാൻ പറ്റില്ല……………. പക്ഷേ രണ്ടുപേർക്ക് മാത്രം കഴിയും…………………. ഒരുപക്ഷേ അവരെക്കൊണ്ട് മാത്രമേ അതിനു കഴിയു……………….. എല്ലാവരും ദേവൂന്റെ മുഖത്തേക്ക് നോക്കിയിരുന്നു………………

കണ്ണനും അമ്മൂട്ടിയും………………..അമ്മുട്ടിയെ വിട്ടേക്ക്……………… അവൾ കുഞ്ഞല്ലേ…………….,…. അവർ പറഞ്ഞാൽ അവൾക്ക് സമ്മതിക്കാതെ വയ്യ………………. പ്രത്യേകിച്ച് കണ്ണൻ……………. സേതു ആയതുകൊണ്ട് അവന് സമ്മതവും ആയിരിക്കും……………… പക്ഷേ  അവനെ പറഞ്ഞു മനസ്സിലാക്കാൻ ഉണ്ണിയേട്ടനെക്കൊണ്ടേ കഴിയു……………… അത്രയും ഇഷ്ടവും ബഹുമാനവും അങ്കിളിനോട് അവനുണ്ട്………………….. അവൻ പറഞ്ഞാൽ ഒരുപക്ഷേ……………………

പൂർത്തിയാക്കും മുന്നേ അഭി ദേവൂന്റെ  മുഖം പിടിച്ചു കവിളിൽ അമർത്തി ഉമ്മ

കൊടുത്തു …………………… നീ മുത്താടീ ദേവൂ………… നല്ല ഐഡിയ……………..

ഇങ്ങനെ ഒരു ദുരന്തം……………. ഈശ്വരാ……………. ദേവൂ കവിളിൽ കൈവെച്ചു ചമ്മി ഉണ്ണിയേട്ടനെയും കുഞ്ഞേച്ചിയെയും നോക്കി……………….,… എന്നിട്ട് അഭിയോട് രഹസ്യമായി പറഞ്ഞു……………. എന്റെ പിള്ളേരുടെ അച്ഛൻ ആയിപ്പോയി……………. ഇല്ലേൽ ചാക്കിൽ കെട്ടി പുഴക്കപ്പുറം കൊണ്ടു വിട്ടേനെ……………….പരിസരബോധം ഇല്ലാത്ത കൊരങ്ങൻ…………… ഹും…………അഭി ചമ്മിയ ഒരു ചിരി ചിരിച്ചു കാണിച്ചു………..,.

ഉണ്ണിയോ അനുവോ അതൊന്നും അറിഞ്ഞില്ല…………………. അവരുടെ മനസ്സിൽ ഇപ്പോഴേ കല്യാണമേളം തുടങ്ങിയിരുന്നു………………… വധൂവരന്മാരായി സേതുവും അമലയും……………. അവർക്കു പിറകിൽ  നിറഞ്ഞ സന്തോഷത്തോടെ മൂന്നു കുഞ്ഞുങ്ങളും………………… മനസ്സ് നിറയുന്ന കാഴ്ച്ച………………

കണ്ണനോട് എങ്ങനെ തുടങ്ങുമെന്ന് അറിയാതെ ഉണ്ണി ഇരുന്നു………………… കണ്ണൻ അടുത്തിരുന്നു ഐസ് ക്രീം കഴിക്കുന്നുണ്ട്…………….കുറച്ചു പറഞ്ഞു  കഴിഞ്ഞപ്പോഴേക്കും  കണ്ണൻ ഒന്നും മിണ്ടാതെ തലയും കുനിച്ചു ഇരിപ്പു തുടർന്നു ………………. അവന്റെ മുഖത്തുനിന്നും അമല വേറൊരാൾക്ക് സ്വന്തമാകുന്നത് ഇഷ്ടമില്ലെന്ന് മനസിലാക്കാം…………………… ആദ്യമൊന്ന് അവന്റെ മറുപടി കേൾക്കാമെന്ന് വിചാരിച്ചു സേതുവിനെയാണ് ഇതിനു വേണ്ടി കണ്ടുപിടിച്ചിരിക്കുന്നതെന്ന് പറയാൻ പോയില്ല…………..,………

അമ്മ വേറെ കല്യാണം കഴിക്കുമ്പോ അച്ഛൻ ചെയ്തത് പോലെ ചെയ്യില്ലേ………….എന്നെ ഇഷ്ടമില്ലാതെ ആവില്ലേ……………… വിഷമത്തോടെ കണ്ണൻ ചോദിച്ചു……………….

മോൻ കുറച്ചു വലുതാവുമ്പോൾ പഠിക്കാനോ അല്ലെങ്കിൽ ദൂരെ ജോലി ഒക്കെ കിട്ടി പോകുമ്പോൾ അമ്മു തനിച്ചാവില്ലേ…………… മോന് പോകാതിരിക്കാനും പറ്റില്ല  അമ്മയെ നന്നായി  നോക്കണ്ടതല്ലേ ……………… ആ സമയം അമ്മു തനിച്ചാവില്ലേ……………… അമ്മുവിന് പല വിഷമങ്ങളും ഉണ്ടാവും മോനോടും അങ്കിൾനോടും അനുവമ്മയോടും ഒന്നും പറയാൻ പറ്റാത്തത്………………….. അനുവമ്മ അങ്കിൾനെ വിട്ടു കുറച്ചു നേരമെങ്കിലും മാറിയിരിക്കുന്നത് കണ്ടിട്ടുണ്ടോ………………. എന്തുണ്ടെങ്കിലും അങ്കിളിനോടല്ലേ വന്നു പറയുന്നത്……………….. മോൻ കണ്ടിട്ടുള്ള ഒരു ജീവിതമല്ല ഭാര്യയും ഭർത്താവും തമ്മിലുള്ളത്………………. അതല്ല കുടുംബം………….. അമ്മയ്ക്ക് ഒരു കൂട്ട് വേണ്ടേ………………

വേണ്ടാ…………….. അമ്മയ്ക്ക് കൂട്ടായിട്ട് ഞാൻ ഉണ്ടല്ലോ………………. പിന്നെ ദേവൂ ആന്റിയുമുണ്ട്……………. അതുമതി………………. കണ്ണൻ കുറച്ചു നീരസത്തോടെ പറഞ്ഞു……………..

ഇപ്പോൾ മോൻ ഇങ്ങനെ ഒക്കെ പറയും……………… കുറച്ചു വളർന്നു കഴിയുമ്പോൾ നീ തന്നെ ആലോചിക്കും അങ്ങനെ ചെയ്യാമായിരുന്നുവെന്ന്……………. ഓരോ പെണ്ണിനും ഭർത്താവ് എന്നു പറയുന്നയാൾ തന്നെയാണ് അവളുടെ കൂട്ടുകാരനും……………… അയാളോട് മാത്രമേ സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ഷെയർ ചെയ്യുകയുള്ളൂ………….. ദേവൂ ആന്റിയെയും അഭി അങ്കിളിനെയും കണ്ടിട്ടില്ലേ അതുപോലെ ………………മോനോട് അമ്മയ്ക്ക് തുറന്നു പറയാനുള്ളതിനൊക്കെ ഒരു പരിധിയുണ്ട്………………….

അമ്മ ജീവിക്കുന്നതേ മോന് വേണ്ടി മാത്രമാണ്…………… അമ്മയ്ക്ക് ഒരു കൂട്ട് വേണമെന്നല്ലേ അങ്കിൾ പറഞ്ഞുള്ളു……………..പക്ഷേ അതാരാണെന്ന് പറഞ്ഞില്ലല്ലോ…………………കണ്ണൻ ആരാണെന്നറിയാൻ ഉണ്ണിയുടെ മുഖത്തേക്ക് നോക്കി……………….

സേതുവിനെ ആണ് അങ്കിൾ കണ്ടു പിടിച്ചത് മോനും അമ്മയ്ക്കും കൂട്ടായിട്ട്………….. നമ്മുടെ ആരുമല്ലാതെ ഇരുന്നിട്ടും സേതുവിന് എന്തിഷ്ടമാ മോനെ…….. അപ്പോൾ സ്വന്തം ആയിക്കഴിഞ്ഞാലോ……………….. കണ്ണന്റെ മുഖം കുറച്ചു തെളിഞ്ഞത് പോലെ തോന്നി ഉണ്ണിക്ക്…………………….

അത്രയും നേരം മുഖം തിരിച്ചു പിടിച്ചിരുന്ന കണ്ണൻ ഉണ്ണിക്ക് അഭിമുഖമായിട്ടിരുന്നു………….

മോന് തോന്നുന്നുണ്ടോ സേതു മോനെ ഒറ്റയ്ക്കാക്കുമെന്ന്…………….. അല്ലെങ്കിൽ അമ്മു നിന്നെ തനിച്ചാക്കുമെന്ന്……………….

ഇല്ലെന്ന് കണ്ണൻ ചുണ്ടുകൊണ്ട് ശബ്ദമുണ്ടാക്കി ചുമൽ പൊക്കിക്കാണിച്ചു……………..

നാച്ചിയും മോനും സേതുവും അമ്മുവും ഒരേ വീട്ടിൽ…………….. ഒന്നാലോചിച്ചു നോക്കിയേ എന്തു രസമായിരിക്കുമെന്ന്……………പിന്നെ മോന് നാച്ചിയെയും സേതുവിനെയും ഒരിക്കലും പിരിയുകയേ വേണ്ടാ………………… അതിലുമുപരി അമ്മുവിന് നല്ലൊരു കൂട്ടായിരിക്കില്ലേ സേതു……………….. ഇത്രയും കാലം അനുഭവിച്ച വിഷമങ്ങളിൽ നിന്നും ഒന്നു കരകയറ്റണ്ടേ നമ്മുടെ അമ്മുനെ……………..

കണ്ണൻ ഒന്ന് ചിന്തിച്ചിട്ട് തലയാട്ടി…………….. അമ്മയോട് ഈ കാര്യം പറഞ്ഞാൽ അവൾ സമ്മതിക്കില്ല……………….. നിനക്ക് വേണ്ടി മാത്രമാണ് അവൾ ജീവിക്കുന്നത്…………… അപ്പോൾ മോൻ വേണം അമ്മുവിനെ പറഞ്ഞു സമ്മതിപ്പിക്കാൻ………………..

സേതു വീട്ടിൽ വന്നാൽ പിന്നെ അമ്മു വിഷമിച്ചു ഇരിക്കില്ലെന്ന് ഉറപ്പാണോ……………. ഗീതു ആന്റി അമ്മുനെ വഴക്ക് പറഞ്ഞാൽ സേതു തിരിച്ചു വഴക്ക് പറയുവോ……………..

ഉറപ്പല്ലേ……………. അമ്മുനെ ഇനിയാരും ഒന്നും പറയില്ല………..അതിന് സേതു സമ്മതിച്ചിട്ട് വേണ്ടേ………………. എന്തിനു ഈ ഉണ്ണിയങ്കിളു  പോലും ഒന്ന് ദേഷ്യപ്പെട്ടാൽ സേതു പ്രതികരിക്കില്ലേ…………….

കണ്ണന്റെ മുഖം പൂർണ്ണമായും തെളിഞ്ഞു………………. എല്ലാവരെയും പോലെ തന്നെ അവനും ആഗ്രഹിക്കുന്നത് അമലയുടെ സന്തോഷം തന്നെയാണ്…………. അതവന്റെ മുഖം എടുത്തു പറയുന്നുണ്ട്………….

അപ്പോ അച്ഛൻ അമ്മയെ വഴക്ക് പറയില്ലേ……………….. അമ്മ വീണ്ടും വിഷമിക്കില്ലേ…………കണ്ണന് സംശയങ്ങൾ ഒഴിയുന്നുണ്ടായിരുന്നില്ല…………….

അച്ഛനും അമ്മയും നിയമപരമായി ബന്ധം വേർപെടുത്തിയില്ലേ മോനെ……………… അച്ഛന് അമ്മയെ ഇഷ്ടമായിരുന്നുവെങ്കിൽ ഒരിക്കലും ഗീതു ആന്റിയെ കൂടെ കൂട്ടില്ലായിരുന്നു………… അതും അമ്മ അറിയാതെ……………… നീ പോലും അതിന് കൂട്ട് നിന്നില്ലേ……………. അന്ന് നിന്റെ  അമ്മു കരഞ്ഞത് അങ്കിൾ  ഇന്നും ഓർക്കുന്നുണ്ട്…………..മോന് മാത്രമേ അച്ഛനുമായി ബന്ധമുള്ളു……………… അമ്മുവുമായി യാതൊരു ബന്ധവുമില്ല ഹേമന്തിന്  ………….. പിന്നെയെന്തിന് അച്ഛൻ  വഴക്ക് പറയണം…………….

കുറച്ചു നേരം കണ്ണൻ മിണ്ടാതെ ഇരുന്നു…………….. അവൻ കരയുകയാണെന്ന് തോന്നി ഉണ്ണിക്ക് ………… അവനെ ചേർത്ത് പിടിച്ചു പറഞ്ഞു…………… മോനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല അങ്കിൾ…………….. അതുപോലെ ഇനിയും അമ്മു വിഷമിക്കാൻ ഇടവരരുത്……………. അതുകൊണ്ട് കൂടിയാ ഇങ്ങനെ ഒരു കാര്യം ചിന്തിച്ചത്………………

എന്റെയും അമ്മുന്റെയും കൂടെ നാച്ചിയും സേതുവും  എന്നുമുണ്ടാവുമോ……………… അങ്ങനെ ആണേൽ ഞാൻ അമ്മുനോട് പറയാം…………. ഞാൻ പറഞ്ഞാൽ അമ്മു കേൾക്കും…………….

ഉറപ്പല്ലേ…………. അവർ നമുക്കൊപ്പം എന്നുമുണ്ടാവും…………. എന്തൊക്കെ ആയാലും അമ്മുവിനെ സേതു വിഷമിപ്പിക്കില്ല …………………..ഉണ്ണി കൊടുത്ത ഉറപ്പിന് മേൽ കണ്ണന്റെ മുഖത്തു മനോഹരമായ ഒരു ചിരി  തെളിഞ്ഞു ………………

പിന്നെ വരാമേ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ente written by Rohini Amy

5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!