സ്കൂളിൽ നിന്നും തിരിക്കുമ്പോൾ പള്ളിയിൽ ഒന്നു കയറണമെന്ന് തോന്നി………. സ്കൂളിൽ നിന്നും നേരത്തെ ഇറങ്ങുന്ന ദിവസങ്ങളിൽ ഇതൊരു പതിവാണ് …….. ഒരിക്കൽ മരിയ ടീച്ചറുടെ കൂടെ കൂട്ട് വന്നതാണിവിടെ …….. ആളും ബഹളവുമില്ലാത്ത ഒരു ചെറിയ പള്ളി……. ഇവിടെ അമ്മയുടെ മുഖത്തേക്ക് അങ്ങനെ നോക്കി ഇരിക്കുമ്പോൾ വല്ലാത്തൊരു സുഖമാണ് മനസ്സിന്……….. ഒരു പോസിറ്റീവ് എനർജി കിട്ടും ……. മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ കുമിഞ്ഞു കൂടുമ്പോൾ ഇവിടിങ്ങനെ വന്നിരിക്കും……….. ഉത്തരങ്ങൾ സ്വയം കണ്ടുപിടിക്കാൻ അമ്മ സഹായിക്കാറുണ്ട്……..
അവിടെ കുറച്ചു നേരം ഇരുന്നിട്ട് ഇറങ്ങിയപ്പോഴാണ് ഹേമന്തിന്റെ കാർ തന്നെ പാസ്സ് ചെയ്തു പോയത്…………. തന്നെ കണ്ടിട്ടില്ല………. അല്ല കണ്ടാലും തിരിച്ചറിയില്ല……….. ഇന്ന് ഭാര്യ ഉടുത്തിറങ്ങിയ സാരിയുടെ കളർ പോലുമറിയില്ല ആളിന്……. പിന്നെ ഹെൽമെറ്റ് കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട………….
പക്ഷേ……….. ഹേമന്തിന്റെ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു……….. തോളിൽ ചാരിയല്ലേ അവൾ ഇരുന്നത്…………. താൻ കണ്ടിട്ടില്ലാത്ത തനിക്ക് പരിചയമില്ലാത്ത ഒരു ചിരിയുമുണ്ടായിരുന്നു ഹേമന്തിന്റെ മുഖത്ത്…….. അറിയാതെ അവർക്കു പിന്നാലെ പോയി……… എത്തിയത് ഒരു ഹോസ്പിറ്റലിൽ ആണ്……… അമലു അവർക്ക് പിന്നാലെ പോയി……….. കണ്ണു നിറയെ അവരുടെ കൊരുത്തു പിടിച്ച കൈകളിലേക്കായിരുന്നു…….
അവർ കയറിയ റൂമിന്റെ നെയിം ബോർഡ് നോക്കിയപ്പോൾ ഉള്ളിലൊരു ചെറിയ വേദന തോന്നി…….. ഗൈനകോളജിസ്റ്റിനു അടുത്തേക്കോ……… എന്തിനാവും…….. ആരായിരിക്കും ആ പെണ്ണ്……..
കുറച്ചു സമയത്തിന് ശേഷം അവർ തിരിച്ചിറങ്ങി…………രണ്ടാളുടെയും മുഖത്ത് ഒരുപോലെ സന്തോഷം…….. ആ പെണ്ണ് ഹേമന്തിന്റെ കയ്യിൽ ചേർത്തു പിടിച്ചു തോളിൽ തല ചായിച്ചു നടക്കുന്നു……….. കുറച്ചൊന്നു മാറി നിന്നു………… അല്ല…… നേരിൽ വന്നു നിന്നാലും ഹേമന്ത് തന്നെ തിരിച്ചറിയുമോ……… സംശയമാണ്……..
ഹേമന്തിന് മുന്നിൽ പോയി നിന്ന് ചോദിച്ചാലോ………… ഉത്തരം തരുമോ തനിക്ക്……….. നീയാരാ എന്നെ ചോദ്യം ചെയ്യാൻ എന്നു തിരിച്ചു ചോദിച്ചാൽ…………….. എന്ത് പറയും താൻ………….. വേണ്ടാ……… ഇവിടെ വച്ചൊരു സീൻ ഉണ്ടാക്കേണ്ട……. മുഖമുയർത്തി നോക്കിയപ്പോൾ അവർ ലാബിലേക്ക് പോകുന്നത് കണ്ടു………….. ഡോക്ടറോട് ചോദിച്ചാലോ………… സാധാരണ വെറുതേക്കാർക്കാണ് തന്നെ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുക…………. കാലുകൾ ഡോക്ടറുടെ റൂമിലേക്ക് ചലിച്ചു…….
അനുവാദം വാങ്ങി ഡോക്ടറുടെ റൂമിലേക്ക് കയറി……… ഇരിക്കാൻ പറഞ്ഞതിന് ശേഷം അവർ തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഒപ്പം ഡോറിലേക്കും……… ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അമല പറഞ്ഞു………….
ഞാൻ ഒരു പേഷ്യന്റ് അല്ല ഡോക്ടർ…….. ഞാൻ ഒരു കാര്യമറിയാൻ വന്നതാണ്……
എന്റെ പരുങ്ങൽ കണ്ടിട്ടാവും അവർ ചെയറിലേക്ക് ചാരിയിരുന്നു…….. ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറാണെന്നത് പോലെ………
ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങി പോയവർ എന്തിനാണ് വന്നതെന്ന് എനിക്കറിയണം……..
എന്തോ അരുതാത്തത് കേട്ടത് പോലെ അവർ മുഖം ചുളിച്ചു………… സോറി എന്റെ പേഷ്യന്റ്സിന്റെ ഡീറ്റെയിൽസ് ഞാൻ പറയില്ല…………….. വേറെ ഒന്നുമില്ലെങ്കിൽ നിങ്ങൾക്ക് പോകാം………….
അറിയാനുള്ള അവകാശം എനിക്കുണ്ട് ഡോക്ടർ…….. ആ പോയത് എന്റെ ഹസ്ബൻഡ് ആണ്……….. എന്റെ മോന്റെ അച്ഛൻ………. ഒട്ടും പതറാതെ ഉറച്ച ശബ്ദത്തിൽ അമല പറഞ്ഞു……………..
വിശ്വാസമാകാത്തത് പോലെ ഡോക്ടർ അമലയെ നോക്കി……………. സ്കൂളിലെ ഐഡി കാർഡ് എടുത്തു കാണിച്ചു……………
ഞാനൊരു ടീച്ചറാണ്………….. ഞാൻ കള്ളം പറയാറില്ല………… എനിക്കറിഞ്ഞാൽ കൊള്ളാമെന്നുണ്ട്………….. അദ്ദേഹത്തിനോട് ചോദിച്ചാലും എനിക്കുള്ള ഉത്തരം കിട്ടില്ല……… അതുകൊണ്ടാണ് ഇങ്ങനൊരു സാഹസത്തിന് മുതിർന്നത്………. എന്നെ സഹായിക്കാൻ ഇപ്പോൾ ഡോക്ടറിനു മാത്രമേ കഴിയു…………
കുറച്ചു വിശ്വാസമായത് പോലെ അവർ ടേബിളിലേക്ക് ആഞ്ഞിരുന്നു……… ദയനീയമായി തന്റെ മുഖത്തേക്ക് നോക്കി……… പിന്നെ പറഞ്ഞു…….
കൂടെ വരുന്നയാൾ ഹസ്ബൻഡ് തന്നെ ആണോന്നു ഹോസ്പിറ്റൽ അന്വേഷിച്ചു പോകാറൊന്നുമില്ല……… പിന്നെ ഫോമിൽ ഹസ്ബൻഡ് എന്നാണ് എഴുതിയിരിക്കുന്നത്…… ആ സ്ത്രീ ഗർഭിണി ആണ്……….
അമല ഒന്നു ഞെട്ടിയത് പോലുമില്ലെന്ന് ഡോക്ടർ ഓർത്തു………. കണ്ണൊന്നു കലങ്ങുക കൂടി ചെയ്തിട്ടില്ല………..
ആ കുട്ടിയുടെ പേര് ഗീതു എന്നാണോ………… അമല വീണ്ടും ചോദിച്ചു………
അതറിയില്ല………… ഗീതാഞ്ജലി ഹേമന്ത് എന്നാണിവിടെ തന്നിരിക്കുന്നത്……. മുന്നിലെ റിപ്പോർട്ട് തുറന്നു നോക്കി ഡോക്ടർ പറഞ്ഞു…………..
അമല ഒന്നു പുഞ്ചിച്ചു…………. താങ്ക്സ് ഡോക്ടർ……….. എനിക്കുള്ള ഉത്തരം തന്നതിന്……..
അമല ഡോറിനടുത്തു ചെന്നിട്ട് തിരിഞ്ഞു നിന്നു ചോദിച്ചു……….. അവർക്ക് കോംപ്ലിക്കേഷൻസ് ഒന്നുമില്ലല്ലോ ഡോക്ടർ……….
ഇല്ല…….. ഹെൽത്തി ആണ്…… അവർ കുറച്ചു അമ്പരപ്പോടെ പറഞ്ഞു………..
അമല വീണ്ടും പോകാൻ തിരിഞ്ഞതും ഡോക്ടർ വിളിച്ചു…………. അമലാ……..
അവൾക്കരികിലെത്തി………… തോളിൽ പിടിച്ചു………….
ടീച്ചർ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെയാണ് എന്റെ മകൾ പഠിക്കുന്നത്……… പിന്നീയീ മുഖം കള്ളമല്ല പറയുന്നതെന്ന് തോന്നി………. അതാണ് ഞാനിത്രയും പറഞ്ഞത്……….. വിഷമം ഉണ്ടാവും…………. എന്നാലും സാരമില്ല ടീച്ചറെ……………..ഇതാണ് എന്റെ നമ്പർ………… വിളിക്കാം……… എന്തിനും ഒരു ഫ്രണ്ട് ആയിട്ട് കൂടെയുണ്ടാവും…………
അമല ഒന്നു ചിരിച്ചിട്ട് ആ നമ്പർ വാങ്ങി നടന്നു ……….. ഇനിയുമെന്തോ ദൈവം തന്നോട് പറയാനാഗ്രഹിക്കുന്നുണ്ട് എന്ന പോലെ വീണ്ടും മുന്നിലെത്തി ഹേമന്തും ഗീതുവും……….. അവർക്ക് പിന്നാലെ ഉത്തരം കണ്ടെത്താൻ അമലയും…………….. ചെന്നെത്തിയത് ഒരു ഫ്ലാറ്റിന് മുൻപിലാണ്…………. ഗീതു ഇറങ്ങി ഹേമന്തിന് അരികിലേക്ക് വന്നു………. കുനിഞ്ഞു മുഖം കാറിന് ഉള്ളിലേക്ക് എത്തിച്ചു……… കാണാൻ ആഗ്രഹിക്കാത്തത് പോലെ അമല മുഖം മാറ്റിക്കളഞ്ഞു…….. ഹേമന്തിന്റെ കാർ തിരികെ പോയതിന് ശേഷം അമല ഗീതുവിന് പിറകെ പോയി………….. ഗീതു ഫ്ലാറ്റിൽ കയറും മുന്നേ അമല അവൾക്കു മുന്നിലെത്തി………..
പരിചയമില്ലാത്തത് പോലെ ഗീതു അമലയെ നോക്കി………….
ഞാൻ അമല……….. സ്വയം പരിചയപ്പെടുത്തി അമല………….
ആ പേര് കേട്ടപ്പോൾ ഗീതുവിന്റെ മുഖത്തു തെളിഞ്ഞു നിന്ന ചിരി മാഞ്ഞു……..
എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്………. അമല പറഞ്ഞു………..
ഗീതു അമലയെ അകത്തേക്ക് വിളിച്ചു……… ഒരു ഗ്ലാസ്സ് ജ്യൂസ് എടുത്തു മടിച്ചു മടിച്ചു നീട്ടി…………….. ഒരു ചെറിയ ചിരിയോടെ അമല അത് സ്വീകരിച്ചു………….
എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണം…………. ഇത്രയും നാൾ ഞാൻ ഒന്നുമറിയാതെ ജീവിച്ചു…………..ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന് വിശ്വസിച്ചു……. ഇന്നു വരെ…………. ഇനിയത് വേണ്ടാന്ന് തോന്നുന്നു……… ഹേമന്ത് ഉൾപ്പെടെ എല്ലാവരും എന്നെ മണ്ടിയാക്കുന്നുണ്ട്……….. ഇനി ഗീതുവിന്റെ അവസരമാണ് …………… ഞാൻ എല്ലാം അറിഞ്ഞു …………. അറിയാത്തതു കുറച്ചു കൂടിയുണ്ട്………..അതറിയാൻ വേണ്ടി വന്നതാണ് ഞാൻ……….. എന്റെ അവസ്ഥ ഒന്നു മനസ്സിലാക്കണം………….. ഇനിയുമിങ്ങനെ ഞാൻ ഒരു മണ്ടിയായി ജീവിക്കണോ………….
അമല……….. ഞാൻ…………….. ഞാൻ നിങ്ങൾക്കിടയിൽ വരാൻ ഉദ്ദേശിച്ചതല്ല……….. ഹേമന്ത് എന്റെ ജീവിതത്തിലെ ഒരേയൊരു പുരുഷൻ ആണ് ……………. ചെയ്യുന്നത് തെറ്റാണെന്നറിയാം……….. പക്ഷേ………..
നിങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത്……….. എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിട്ടത്……… അമല ആകാംക്ഷയോടെ ചോദിച്ചു………..
ഒരിക്കലും പിരിയരുതെന്ന് കരുതി സ്നേഹിച്ചിരുന്നവരാണ് ഞാനും ഹേമന്തും…………നമ്മുടെ ആഗ്രഹം പോലെ ആവില്ലല്ലോ ദൈവം വിചാരിക്കുന്നത്………. ചെറിയൊരു തലവേദനയുടെ രൂപത്തിൽ എന്റെ ജീവനെടുക്കാൻ പാകത്തിന് ഒരു കൂട്ടുകാരനെ കിട്ടിയിരുന്നു………….. മനസ്സിലേക്ക് ആദ്യം ഓടിയെത്തിയ മുഖം ഹേമന്തിന്റെയാണ്………. എന്നെ ഏതവസ്ഥയിലും സ്വീകരിക്കുമെന്ന് ഉറപ്പായിരുന്നു………….. പക്ഷേ ഞാൻ ഇല്ലാതായാൽ ജീവിതം നശിപ്പിക്കുമെന്നും അറിയാം…………. മകനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു അച്ഛനെയും അമ്മയെയും വിഷമത്തിലേക്ക് തള്ളി വിടാൻ കഴിയുമായിരുന്നില്ല………………… ഹേമന്തിനോട് ഒരു വാക്കു പോലും പറയാതെ അച്ഛനെയും കൂട്ടി ഈ നാട് വിടുമ്പോൾ അറിഞ്ഞിരുന്നില്ല ഞാൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന്…………..
ഹേമന്തിനെ തേടി വന്നപ്പോൾ അറിഞ്ഞു വേറൊരു വിവാഹം കഴിച്ചെന്നു……….. ഒരു കരടായി പോലും ആ ജീവിതത്തിലേക്ക് വരാൻ ഞാൻ ഇഷ്ടപ്പെട്ടില്ല……….. ദൈവത്തിന്റെ പരീക്ഷണം തീരാത്തത് പോലെ അച്ഛനും കൂടി എന്നെ തനിച്ചാക്കി പോയി………… ഒരു വർഷം മുൻപാണ് യാദൃശ്ചികമായി ഹേമന്തിനെ കണ്ടു മുട്ടിയത്……………… കളഞ്ഞു പോയ വിലപ്പെട്ട സാധനം തിരിച്ചു കിട്ടിയ പോലെ………. സന്തോഷത്തിൽ വന്നു ചേർത്തു പിടിച്ചപ്പോൾ ഞാനും ആ പഴയ ഗീതു ആയി മാറി………..
തെറ്റാണ് ചെയ്യുന്നതെന്ന തിരിച്ചറിവിൽ ഹേമന്തിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു…………. ഒരുപാട്…………………. ഞാൻ അല്ലാതെ വേറാരും ആ മനസ്സിൽ ഇല്ലെന്ന് ആണയിട്ടു പറഞ്ഞു………………. എന്റെ സ്ഥാനത്തു അമലയെ സ്നേഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞു…………. ഇനിയും ഹേമന്തിനെ വിട്ടു പോയാൽ ജീവനോടെ കാണില്ലെന്നും………….
നഷ്ടപ്പെട്ടു എന്നു കരുതിയ സ്നേഹം തിരിച്ചു കിട്ടിയപ്പോൾ ഞാൻ അമലയെ മനഃപൂർവം മറന്നു……….. സ്വാർത്ഥ ആയിപ്പോയി………….. ക്ഷമിക്കാൻ പോലും പറയാൻ ആവുന്നില്ല എനിക്ക്……………….
ഗീതുവിന്റെ കണ്ണുനീർ കണ്ടപ്പോൾ അമല ഓർത്തത് കുഞ്ഞേച്ചിയെ ആണ്……………… സ്നേഹിക്കുന്ന ആളുടെ ജീവിതം നന്നായി കാണാൻ ആഗ്രഹിക്കുന്നവൾ…………… അവർക്കു വേണ്ടി പല ആഗ്രഹങ്ങളും വേണ്ടാന്ന് വെക്കുന്നവർ…………….. ആരെ കുറ്റപ്പെടുത്താനാവും തനിക്ക് …………. ഹേമന്തിനെയോ ഗീതുവിനെയോ………….
കുറച്ചു നേരം കൂടി ഇരുന്നിട്ട് അമല പോകാനിറങ്ങി………… പിറകെ വന്ന ഗീതുവിനോടായി അമല പറഞ്ഞു………….
ഞാൻ ഇവിടെ വന്ന കാര്യം ഹേമന്തിനെ അറിയിക്കരുത്………… ആ ഒരു കാര്യം മാത്രമേ ആവശ്യപ്പെടുന്നുള്ളു…………
ഗീതു തലയാട്ടി സമ്മതിച്ചു ……………. കുറച്ചു മുന്നോട്ട് നീങ്ങിയതിനു ശേഷം ഒന്നു തിരിഞ്ഞു നോക്കി………………..ഇപ്പോഴും നിന്നിടത്തു തന്നെയുണ്ട് ഗീതു………………… വിഷമം നിറഞ്ഞ മുഖത്തോടെ………………. ഒന്നു ചിരിച്ചു കാണിച്ചു അമല ……………. മുഖത്തെ ടെൻഷൻ ഒഴിഞ്ഞു ഗീതുവും ചെറിയൊരു പുഞ്ചിരി കൊടുത്തു……………..
വീട്ടിൽ എത്തിയപ്പോൾ കണ്ടു കണ്ണനൊപ്പം ഇരിക്കുന്ന ഹേമന്തിനെ…………….. മുറിയിലെത്തി ഡ്രസ്സ് പോലും മാറാൻ നിൽക്കാതെ കയറി കിടന്നു……………….. ഒന്ന് കരയാൻ പോലുമാവുന്നില്ല…………… അല്ലെങ്കിലും ആർക്കുവേണ്ടി…………….. ഉള്ളിൽ തീരുമാനം എടുക്കാനാവാതെ ഒരുപാട് കാര്യങ്ങൾ ……………….. കുളിക്കാനോ ഭക്ഷണം കഴിക്കാനോ തോന്നിയില്ല………….. ആരുമൊന്ന് അന്വേഷിച്ചത് കൂടിയില്ല……………
ഉറക്കം പേരിനു പോലുമൊന്ന് വരുന്നില്ല……………… കണ്ണൊന്നടക്കാൻ തോന്നുന്നില്ല…………….. സ്വയം തോൽക്കാൻ തുടങ്ങിയെന്നൊരു തോന്നൽ വന്നപ്പോൾ ദേവുവിനെ വിളിച്ചു……………….. കാര്യങ്ങൾ സംസാരിച്ചു…………..തന്റെ തീരുമാനം അറിയിച്ചു………….
ഉള്ളിലെ കാര്യങ്ങൾ ഷെയർ ചെയ്തതിനാലാവും ചെറിയൊരു ധൈര്യം തോന്നി…………… വിഷമം കുറഞ്ഞത് പോലെ………………. തോമസ് സാറിനെ വിളിച്ചു രണ്ടു ദിവസത്തേക്ക് ലീവ് ചോദിച്ചു………… ഉണ്ണിയേട്ടനോടും വിളിച്ചു പറഞ്ഞു………….. സുഖമില്ല……… വരില്ലെന്ന്…………. പാവം അമലുവിനെ വിശ്വസിച്ചു………
പിറ്റേന്ന് എല്ലാവർക്കുമൊപ്പം ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു………………. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കഴിപ്പ്……… അതുകൊണ്ട് തന്നെ ഇടയ്ക്കിടെ തന്റെ നേരെ വരുന്ന നോട്ടം കണ്ടില്ലെന്ന് നടിച്ചു……………………
ഹേമന്ത് പോകുന്നതിന് ഇറങ്ങാൻ തുടങ്ങിയതും ഡോർ ബെൽ അടിച്ചു…………… മുന്നിൽ നിൽക്കുന്ന ഗീതുവിനെ കണ്ടപ്പോൾ ഒന്ന് അത്ഭുതപ്പെട്ടു…………….. പിന്നെയൊരു ടെൻഷൻ മുഖത്ത് കാണപ്പെട്ടു……………..
ഹായ് ആന്റി…………….. കണ്ണൻ കൈവീശി കാണിച്ചു…………..
ഓഹോ……….. അപ്പോൾ ഈ വീട്ടിൽ അവസാനമായി ഈ കാര്യം അറിയുന്നത് താനാണ്………….. എല്ലാം കണ്ടുകൊണ്ട് നിന്ന അമല ഓർത്തു………….. അവൾ മാറി മാറി എല്ലാവരുടെയും മുഖത്തേക്ക് നോക്കി…………. ചോര തൊട്ടെടുക്കാം എല്ലാവരുടെയും മുഖത്തു നിന്നും………………… അവസാനമായി എടുക്കുന്ന അവകാശമായി ഒന്നുമറിയാത്ത രീതിയിൽ ഹേമന്തിനോട് ചോദിച്ചു………….
ആരാ ഹേമേട്ടാ ഇത്……………..
ഹേമന്ത് ഗീതുവിന്റെയും അമലയുടെയും മുഖത്തേക്ക് മാറി മാറി നോക്കി………………. തല കുനിയും മുന്നേ അമല ഹേമന്തിനെ നോക്കി സംസാരിച്ചു തുടങ്ങി………………
ഗീതു………….. ഗീതാഞ്ജലി ഹേമന്ത്………… ശരിയല്ലേ………………..
ആരുമൊന്നും മിണ്ടുന്നില്ല എന്നു കണ്ടപ്പോൾ വീണ്ടും അമല പറഞ്ഞു………….
ഞാൻ തന്നെയാണ് ഗീതുവിനെ വിളിപ്പിച്ചത്………. ഈയൊരു ഒളിച്ചുകളിക്ക് അവസാനം വേണമെന്ന് തോന്നി……………… ഞാൻ കാരണം സ്നേഹിക്കുന്നവർ തമ്മിൽ എന്തിന് പിരിഞ്ഞു നിൽക്കണം …………….. ഈ വീട്ടിലുള്ളവർക്ക് ഹേമന്തിന്റെ സന്തോഷം ആണ് വലുത്………….. ഹേമന്തിനാ സന്തോഷം തരാൻ എന്നെക്കൊണ്ട് കഴിയില്ല……………. അതിനാണ് ഗീതുവിനെ വിളിപ്പിച്ചത്……… ഈ വീടിനും ഹേമന്തിനും ആവശ്യം ഗീതുവിനെയാണ്……………. ഞാനിവിടെ കടിച്ചു തൂങ്ങുകയായിരുന്നു കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയിട്ട്………
പറഞ്ഞിട്ട് കയ്യിലിരുന്ന ബാഗിലെ സാധനങ്ങൾ ടേബിളിലേക്ക് കുടഞ്ഞിട്ടു അമല……………
വന്നത് പോലെ തന്നെയാണ് പോകുന്നതും……… ഒന്നും എടുത്തിട്ടില്ല……………. നോക്കാം ……………
ആർക്കുമൊരു വാക്ക് മിണ്ടാൻ പോലും സമയമോ അവസരമോ കൊടുത്തില്ല അമല…………….. അതിന്റെ ആവശ്യമില്ലെന്ന് തോന്നി അവൾക്ക്……………… അച്ഛനും അമ്മയും തന്റെ മുന്നിൽ തല കുനിയ്ക്കാൻ പാടില്ല……… അതുകൊണ്ട് തന്നെ അവരെ നോക്കാൻ പോയില്ല……… തലയും കുനിച്ചു നിൽക്കുന്ന ഗീതുവിന്റെ കണ്ണു നിറഞ്ഞൊഴുകി…………… ഗീതുവിന്റെ കവിളിൽ തലോടി പറഞ്ഞു……….
ഇത് എന്നെ ഓർത്തുള്ള കണ്ണുനീർ ആണെങ്കിൽ വേണ്ടാ…………….. സത്യത്തിൽ ഗീതുവിന്റെ സ്ഥാനം ഞാനാണ് തട്ടിയെടുത്തത്………… എനിക്ക് വിഷമം ഒന്നുമില്ല…………… ഈ സമയത്തു ഗീതുവിന് ഭർത്താവിന്റെയും വീട്ടുകാരുടെയും സാമീപ്യം ആണ് വേണ്ടത്………..അതാണ് എന്റെ തീരുമാനം പെട്ടെന്ന് ആയത്………. കണ്ണന് ഒരു അനിയത്തിക്കുട്ടിയെ കൊടുക്കണം………..
കേട്ടു നിന്ന ഗീതുവും ഹേമന്തും ഒരുപോലെ ഞെട്ടുന്നത് അമല അറിഞ്ഞു…………… കഴുത്തിൽ കിടന്ന താലിമാല ഒരു ഭാവഭേദവുമില്ലാതെ ഊരിയെടുത്തു ടേബിളിൽ വെച്ചു……………….. ബാഗ് എടുത്തു കണ്ണന്റെ അരികിൽ ചെന്നു നിന്നു ……………. ഉടലൊന്ന് വിറച്ചത് പോലെ………… മാറിന് തനിക്ക് താങ്ങാവുന്നതിലുമധികം ഭാരമുള്ളത് പോലെ………….
അമ്മയെ കാണണമെന്ന് തോന്നിയാൽ വരണം…………… എപ്പോ വേണമെങ്കിലും………….
കണ്ണൻ തലയാട്ടി……………. ഇതിന്റെ ഗൗരവം എന്താണെന്ന് അറിയാനുള്ള പ്രായം ആയിട്ടില്ല അവന്……………… അമ്മയുടെ കാര്യത്തിലും അവൻ പ്രൈസ് ടാഗ് നോക്കി തിരഞ്ഞെടുക്കുമോ………….. അവനെയൊന്ന് ഇറുക്കി കെട്ടിപ്പിടിക്കണമെന്നുണ്ടായിരുന്നു……. കവിളിൽ അമർത്തി ഉമ്മ
കൊടുക്കണമെന്നുണ്ടായിരുന്നു………….. പുറംകൈ കൊണ്ട് തന്റെ സ്നേഹം തുടച്ചുമാറ്റിയാൽ……………. സഹിക്കാൻ പറ്റില്ല…………….. ഇവിടെ നിന്നും ഇറങ്ങുമ്പോൾ എനിക്ക് ജയിച്ചു തന്നെ ഇറങ്ങണം………………. അതുകൊണ്ട് എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ചു………………..
ഹേമന്ത് ഇത്രയും വർഷം ചെയ്തത് തെറ്റാണെന്നൊന്നും പറയുന്നില്ല………….. പക്ഷേ കഴിഞ്ഞു പോയ ഒരു വർഷം എന്നോട് ചെയ്ത വിശ്വാസവഞ്ചനയ്ക്ക് ഞാനിത്രയെങ്കിലും ചെയ്യണ്ടേ………………..അയാൾ പറയുന്ന ന്യായങ്ങൾ ഒന്നും കേൾക്കാൻ ഇനി തയ്യാറല്ല………………. തന്നോട് എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നുവെന്ന് ആ മുഖം കണ്ടാലറിയാം…………..
തിരിഞ്ഞൊന്ന് നോക്കാതെ അമല ആ വീട്ടിൽ നിന്നും ഇറങ്ങി………………… കണ്ണൻ നോക്കി നിൽപ്പുണ്ടാവുമോ……….. നോക്കാൻ ധൈര്യമില്ലാ……. ഒരു വേള ഇല്ലെങ്കിൽ…………..
നേരെ പോയത് സ്കൂളിന്റെ ചാപ്പലിലേക്കാണ്……………. തന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തന്നതിനൊരു നന്ദി പറയാൻ ………………. കുറച്ചു നേരം ആ തടി ബെഞ്ചിൽ ചാരിയിരുന്നു……….
സ്വപ്‌നങ്ങൾ പൊലിഞ്ഞാലും………
ദുഃഖത്താൽ വലഞ്ഞാലും………
മിത്രങ്ങൾ അകന്നാലും………..
ശത്രുക്കൾ നിരന്നാലും………..
രക്ഷാകവചം നീ മാറാതെന്നാളും……
അങ്ങെൻ മുൻപേ പോയാൽ ഭയമെവിടെ…
എവിടെ നിന്നോ കുട്ടികളുടെ ശബ്ദത്തിൽ കാതിലേക്കെത്തി……………. ഒരു ദീർഘനിശ്വാസം വിട്ടിട്ട് പതിയെ എഴുന്നേറ്റു……… മെയിൻ റോഡിലേക്ക് തിരിയുമ്പോൾ കണ്ടു ഉണ്ണിയേട്ടൻ നിൽക്കുന്നത് കയ്യിലൊരു ബാഗുമായി………… സ്ക്കൂട്ടർ സൈഡിൽ ഒതുക്കി നിർത്തി ഇറങ്ങി……….. ഉണ്ണി നീട്ടിയ ബാഗ് കയ്യിൽ പിടിച്ചു…….. ഒന്നും മിണ്ടാതെ ഉണ്ണി വണ്ടി സ്റ്റാർട്ട് ചെയ്തു………….. പിന്നിൽ അമലുവും…………. സ്വന്തം നാട്ടിലേക്ക്………
രണ്ടാൾക്കുമിടയിൽ മൗനമായിരുന്നു എങ്കിലും അമലയ്ക്ക് മനസ്സിലായി ദേവൂ ഉണ്ണിയേട്ടനോട് എല്ലാം പറഞ്ഞിട്ടുണ്ടാവുമെന്ന്………… തന്റെ ദേവു അങ്ങനെയാണ്…….. ഒരിക്കലും തനിച്ചാക്കില്ല………….. ഉണ്ണിയുടെ തോളിൽ തല ചേർത്ത് വെച്ചു കണ്ണടച്ചു ……….. ചൂട്കണ്ണുനീർ വീണ് തോളു നനയുന്നത് ഉണ്ണിയറിഞ്ഞു…………. ചെറുതായി തന്റെയും………… അറിയാതെ ആണെങ്കിലും അമലുവിന്റെ ഈ അവസ്ഥയ്ക്ക് താനുമൊരു കാരണക്കാരനാണ്………..
പിന്നെ വരാം….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission