ഇടയിൽ കുറച്ചു നേരം വണ്ടി നിർത്തി ഒന്നു വിശ്രമിച്ചു രണ്ടാളും…………. കുറച്ചു നേരം താൻ ഓടിക്കാം എന്നു പറഞ്ഞിട്ടും ഉണ്ണിയേട്ടൻ കേട്ടില്ല……………. ഇടയ്ക്ക് ഉണ്ണിയേട്ടന്റെ മൊബൈലിലേക്ക് കാൾ വരുന്നുണ്ടായിരുന്നു………. സംസാരം കേട്ടപ്പോളേ മനസ്സിലായി അത് ദേവു ആണെന്ന്……………… ഊണ് കഴിക്കാൻ ഒരു ഹോട്ടലിൽ കയറി……… നുള്ളിപ്പെറുക്കി ഇരിക്കുന്നത് കണ്ടിട്ട് അമലയെ ഉണ്ണി വഴക്കു പറഞ്ഞു…………… അവളെ മുഴുവൻ കഴിപ്പിച്ചതിനു ശേഷമാണ് ഉണ്ണി എഴുന്നേറ്റത്…………… വൈകുന്നേരം ആയപ്പോളേക്കും നാട്ടിലെത്തി…………….. നേരെ ഉണ്ണിയേട്ടന്റെ വീട്ടിലേക്കാണ് പോയത്…………… ചെന്നിറങ്ങിയപ്പോൾ അമല ഒന്നു ഞെട്ടി…………
മിറ്റത്തു തന്നെ ഉണ്ടായിരുന്നു ദേവുവും അമ്മുവും……………….. അമലയ്ക്ക് വണ്ടിയിൽ നിന്നും ഇറങ്ങാൻ പോലും സമയം കൊടുക്കാതെ അമ്മു ഓടിച്ചെന്നു കയ്യിലേക്ക് കയറി……………. മുഖം നിറയെ ഉമ്മ
കൊടുത്തു……………….
ഇങ്ങോട്ടൊന്നു മാറ് പെണ്ണേ…………… ഞാനൊന്ന് കാണട്ടെ അവളെ…………….. ചാടിക്കേറിയേക്കുവാ കുട്ടിക്കൊരങ്ങു……… ദേവു അമ്മുവിനെ പിടിച്ചു നിലത്തിറക്കി പറഞ്ഞു……………. അമ്മു ദേവുവിനെ ദേഷ്യത്തിൽ നോക്കിയിട്ട് മാറി നിന്നു…………
മാമന്റെ പൊന്നിങ്ങു വാ………. മാമൻ എടുക്കാം…………….. ഉണ്ണി കൈ നീട്ടി………..
വേണ്ടാ……… എന്നെ ആന്റി എടുത്താൽ മതി……………. അമ്മു കൈകെട്ടി പിണങ്ങി മാറി നിന്നു………
ദേവു അമലയെ ചേർത്തു പിടിച്ചു………….ഒന്നും പറഞ്ഞില്ലെങ്കിലും അമലയ്ക്ക് അതൊരു വലിയ ആശ്വാസം തന്നെ ആയിരുന്നു…………….
നീ വാ……… ഇന്നിനി വീട്ടിലേക്കു പോകണ്ട…….. ഇങ്ങനെ ഈ മുഖം കാണുമ്പോൾ എല്ലാവരും ടെൻഷൻ അടിക്കും……………….. നാളെ പോകാം…………. വാ……….
ദേവുവിന്റെ കൂടെ അകത്തേക്ക് പോകും വഴി അമ്മുവിനെ വാരിയെടുത്തു നെഞ്ചിൽ ചേർത്തു ………………പിറകെ ഉണ്ണിയും……….
രാത്രിയിൽ ദേവൂനോട് ഉള്ളിലുള്ള വിഷമങ്ങളെല്ലാം പറഞ്ഞു…………….. ചെയ്തത് നന്നായെന്നേ ദേവു പറഞ്ഞുള്ളു………….. കഴിഞ്ഞു പോയ ഒരു വർഷം താൻ എല്ലാവരാലും പറ്റിക്കപ്പെട്ടതിലായിരുന്നു അമലുവിന് വിഷമം ഏറെ……………… അറിഞ്ഞിരുന്നെങ്കിൽ അന്നേ ഒഴിഞ്ഞു പോരുമായിരുന്നില്ലേ താൻ………… കുറച്ചു ദിവസങ്ങളായി വേണ്ടാത്ത പല ചിന്തകളും മനസ്സിൽ കയറിക്കൂടിയിരുന്നു…………….. ഹേമന്തിനെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു……………… ഹേമന്തിന്റെ മാറ്റം താൻ ആഗ്രഹിച്ചിരുന്നു…………. ഹേമന്തിനും കണ്ണനുമൊപ്പം ഒരു ജീവിതം എന്ന മോഹം മനസ്സിൽ കയറിക്കൂടിയിരുന്നു………………
ഗീതു ഗർഭിണിയാണ് എന്ന് ഡോക്ടർ പറഞ്ഞ ഒറ്റ വാചകത്തിൽ ആകെ വല്ലാതായി………….. ആദ്യം തികട്ടി വന്ന വികാരം വിവേകത്തിനു വഴിമാറിയപ്പോൾ തന്നോട് തന്നെ വെറുപ്പാണ് തോന്നിയത്……………… ആ വെറുപ്പ് ഉള്ളിലുള്ളത് കൊണ്ടു മാത്രമാണ് കരയാതെ പിടിച്ചു നിന്നതും നെഞ്ചിൽ ഒട്ടിക്കിടന്നിരുന്ന താലി ഊരിക്കൊടുത്ത് ആ പടിയിറങ്ങാൻ കഴിഞ്ഞതും ………………. ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല……………. അർഹിക്കാത്ത ഒന്ന് സ്വന്തമാക്കാൻ താൻ നോക്കിയില്ല……………. അത് ഹേമന്ത് ആയാലും കണ്ണൻ ആയാലും………….
എങ്കിലും കണ്ണൻ…….. അവനൊരു തരി പോലും തന്നെ സ്നേഹിച്ചിട്ടില്ലേ………………… അമ്മയായി അംഗീകരിച്ചിട്ടില്ലേ ഇത്രയും വർഷമായിട്ടു പോലും ……….. അവന്റെ കണ്ണിൽ ചെറിയൊരു നനവ് പോലും താൻ കണ്ടില്ല……………… അമ്മുവിനെ ഒന്നുകൂടി ചേർത്തു കിടത്തി…………. അവളുടെ നെറ്റിയിൽ നനവാർന്ന ഒരുമ്മ കൊടുത്തപ്പോൾ കുഞ്ഞികണ്ണു തുറന്നൊന്നു നോക്കി…………….. ചെറിയൊരു ചിരി തന്നിട്ട് ഒന്നുകൂടി പറ്റിച്ചേർന്നു കിടന്നു…………………. എങ്ങനെ കഴിയുന്നു കണ്ണാ നിന്റെ അമ്മയെ ഇങ്ങനെ തനിച്ചാക്കാൻ……….. അടുത്ത് നീയുണ്ടായിരുന്നെങ്കിൽ ഇത്രയും വിഷമം അമ്മയ്ക്കുണ്ടാവില്ലായിരുന്നു…………….
ഇത്രയും അനുഭവിക്കാൻ മാത്രം ഇനി തെറ്റ് ചെയ്തത് താനാവുമോ…………… അതാവുമോ ദൈവം തന്നെ ഇങ്ങനെ ഒറ്റപ്പെടുത്തിയത്………….. ഓരോന്ന് ഓർത്തപ്പോൾ വീണ്ടും നെഞ്ചിൽ ഭാരം നിറഞ്ഞു………………
ദേവുവിന്റെ കൈ മുഖത്തു തേടിയെത്തി…………. മുടിയിൽ പതിയെ തലോടിക്കൊണ്ടിരുന്നു………………….. വിഷമിക്കേണ്ട…. ഞാനില്ലേ നിനക്ക്….. എന്ന പോലെ………………ആ ഒരാശ്വാസത്തിൽ കണ്ണുകൾ പൂട്ടി……………………
സമയം ഒരുപാട് ആയെന്ന് കണ്ണു തുറന്നപ്പോൾ മനസ്സിലായി………………… അടുത്ത് തന്നെ ചമ്രം പടഞ്ഞു കൈയ്യും കെട്ടി തന്നെ നോക്കി അമ്മു ഇരുപ്പുണ്ട്……………… ഇടയ്ക്കിടെ വാതിൽക്കലേക്ക് നോക്കുന്നുണ്ട്……………. എന്തോ കള്ളത്തരം ഉണ്ടല്ലോ……………. ഇവളെന്താ കാണിക്കുന്നതെന്നറിയാൻ അമലു ചെറുതായി കണ്ണടച്ചു പിടിച്ചു നോക്കി കിടന്നു …………………….തന്റെ മുഖത്ത് തോണ്ടിയിട്ട് പെട്ടെന്ന് പുറത്തേക്ക് നോക്കും………. കൈയ്യും കെട്ടി ഇരിക്കും………… രണ്ടു മൂന്നു വട്ടം ഇത് തന്നെ ആവർത്തിച്ചു…………… തന്നെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുവാണ് കള്ളി………. ദേവു പേടിപ്പിച്ചു ഇരുത്തിയേക്കുവാണ് ആളെ………………. അതാണിങ്ങനെ……………….
അവളെ പിടിച്ചു കൂടെക്കിടത്തി…………….. ഇക്കിളി കൂട്ടി……………….. കുടുകുടെ ചിരിച്ചു……….. ചിരി കേട്ടിട്ട് ദേവു വന്നു…………..
ആഹാ………. എഴുന്നേൽപ്പിച്ചോ നിന്നെ…….. പേടിപ്പിച്ചു ഇരുത്തിയേക്കുവായിരുന്നു ഞാൻ……………… അവൾ എഴുന്നേറ്റു കഴിഞ്ഞാൽ പിന്നെ വേറാരും ഉറങ്ങാൻ പാടില്ല……………. എന്തിന് കൂട്ടിൽ കിടക്കുന്ന പട്ടിയെ പോലും എഴുന്നേൽപ്പിക്കും……………… ഉണ്ണിയേട്ടൻ എപ്പോഴും പറയും………….. ആകെക്കൂടി കിട്ടുന്ന ഒരു ഞായർ ആണ്………. നീയീ കാന്താരിയുമായിട്ട് ഉച്ചക്ക് ശേഷമേ വരാവൂന്ന്………… നീയുള്ളത് കൊണ്ടാ……. ഇല്ലെങ്കിൽ ഉണ്ണിയേട്ടന്റെ മുഖത്ത് ഇവളുടെ കലാവാസന കാണാമായിരുന്നു…………….. കുരുത്തക്കേടിനു ജീവൻ വെച്ച പോലൊരു സാധനം………………. അഭിയേട്ടൻ വളം വെച്ചു കൊടുത്തിട്ടാ……………
അമ്മു കള്ളച്ചിരി ചിരിച്ചു അമലുവിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു നെഞ്ചിൽ മുഖം മറച്ചു……….. കണ്ണന്റെ ഒരു കുരുത്തക്കേട് പോലും താൻ ഓർക്കുന്നില്ല……… അതിന് അവന് കുരുത്തക്കേട് ഉണ്ടായിരുന്നോ…………. ഇല്ല…………. എപ്പോഴും പ്രായത്തിൽ കവിഞ്ഞ ഗൗരവം ആയിരുന്നു മുഖത്ത്…………….. ഹേമന്തിന്റെ വേറൊരു പതിപ്പ്……………. എല്ലാം ഉപേക്ഷിച്ചു കളഞ്ഞാലും ആ പേരും ആളിനെയും തനിക്ക് അത്രപെട്ടെന്നൊന്നും മറക്കാൻ ആവില്ലെന്ന് അമലയ്ക്ക് മനസ്സിലായി………………….
വീട്ടിൽ തരം പോലെ പറഞ്ഞാൽ മതിയെന്ന് ഉണ്ണിയേട്ടൻ പറഞ്ഞു……………. പോകാനിറങ്ങിയപ്പോൾ സ്കൂട്ടറിന്റെ ഫ്രണ്ട്ൽ ഉണ്ടായിരുന്നു അമ്മു……………. ദേവു വൈകുന്നേരം എത്തിക്കോളാമെന്ന് പറഞ്ഞു……………….
വീട്ടിൽ ചെന്നപ്പോൾ കുഞ്ഞേച്ചിയും അമ്മയും അത്ഭുതപ്പെട്ടു നോക്കുന്നുണ്ടായിരുന്നു……….. അവിടുന്ന് പോയിട്ടു അധികമായില്ലല്ലോ……….. അതാണ്……. കഴിവതും സന്തോഷം അഭിനയിച്ചു……………… കണ്ണനെ കൊണ്ടുവരാത്തതിൽ അമ്മയ്ക്ക് പരിഭവം ആണ്……………. എന്താ പറയുക…………….. അമ്മുവിന് പിറകെയാണ് കുഞ്ഞേച്ചി………….. അതുകൊണ്ട് കൂടുതൽ ചോദ്യങ്ങൾ ഒഴിവായി………………
വൈകുന്നേരം ദേവുവിനൊപ്പം ഉണ്ണിയും ഉണ്ടായിരുന്നു അമലുവിന്റെ അടുത്തേക്ക് …………………. ദേവുവിന്റെ ശബ്ദം കേട്ട് വെളിയിലേക്ക് വന്ന അനുവിന്റെ കാലുകൾ ഉണ്ണിയെ കണ്ട് തിരികെ അകത്തേക്ക് പിൻവലിഞ്ഞു…………………. അവർ രണ്ടാളും അകത്തേക്ക് കയറി വന്നു…………………… അമലു തനിയെ ഒന്നും അവതരിപ്പിക്കില്ലെന്ന് തോന്നി……………… അവൾക്കൊരു താങ്ങായി വന്നതാണ് ദേവു കൂടെ ഉണ്ണിയും……………………
എല്ലാവരും ചായ കുടിച്ചു കൊണ്ടിരുന്ന സമയത്ത് ഉണ്ണിയാണ് അമലുവിന്റെ കാര്യത്തിനു തുടക്കമിട്ടത്……………………. ഹേമന്തുമായുള്ള ബന്ധം എന്നന്നേക്കുമായി ഉപേക്ഷിച്ചു വന്നതാണ് അമലു എന്നറിഞ്ഞപ്പോൾ അമ്മയ്ക്കും അനുവിനും അമ്പരപ്പായിരുന്നു……………………. എല്ലാം കേട്ടപ്പോൾ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല…………….. അമലയെ കെട്ടിപ്പിടിച്ചു കരഞ്ഞു………………. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയാതെ അമലയും………………
നമുക്ക് വിശ്വാസവഞ്ചനയ്ക്ക് കേസ് കൊടുക്കാം………….. അങ്ങനെ എല്ലാം ക്ഷമിക്കേണ്ട കാര്യമില്ല………. അമലു ഇത്രയും നാൾ അനുഭവിച്ചതിനൊക്കെ എണ്ണിയെണ്ണി കണക്കു പറയണം അവൻ………….. ഉണ്ണി ദേഷ്യത്തിൽ പറഞ്ഞു……………..
എന്തിനാ ഉണ്ണിയേട്ടാ……………. അതൊന്നും വേണ്ട…………….കഴിഞ്ഞത് കഴിഞ്ഞു……………..
എന്ത് കഴിഞ്ഞു എന്നാണ് നീയീ പറയുന്നത്……………. അങ്ങനെ താലി കെട്ടി കൂടെ വർഷങ്ങളോളം കൂടെ താമസിച്ചു പഴയ ഒരു കാമുകിയെ കണ്ട് അവളുടെ പിറകെ പോയവനെ വെറുതെ വിടാൻ പറ്റുമോ………….. ആരെയാ നീ പേടിക്കുന്നത് അമലു……………… നിന്റെ കൂടെ ആരുമില്ലെന്ന് വിചാരിക്കേണ്ട………………… ഞാൻ ഉണ്ടാവും………….. ഇതിനൊരു തീരുമാനം ഉണ്ടാകും വരെ……………ഉണ്ണി ദേഷ്യത്തിൽ പറഞ്ഞു………………..
ഉണ്ണിയുടെ ശബ്ദം ഉയർന്നപ്പോൾ അമ്മു അമലയ്ക്ക് പിറകിലേക്ക് ഒളിച്ചു………………… എല്ലാവരുടെയും മുഖത്തേക്കവൾ മാറി മാറി നോക്കി…………….. അമല ഉണ്ണിക്കരികിൽ പോയിരുന്നു…………………
ഇനി ഇതിന്റെ പേരിൽ കണ്ണന് ഒരു നാണക്കേടുണ്ടാക്കാൻ ഞാനില്ല ഉണ്ണിയേട്ടാ ………… ഇതിപ്പോൾ നമ്മൾ കുറച്ചു പേരിൽ ഒതുങ്ങും…………. കേസ് ഒക്കെ കൊടുത്താൽ അവന് പിന്നെ ബുദ്ധിമുട്ടാകും……………. സ്കൂളിൽ ഒക്കെ പോകുന്ന കുട്ടിയല്ലേ…………… കൂട്ടുകാർക്ക് മുന്നിൽ നാണംകെട്ടു നിൽക്കാൻ ………… വേണ്ട……………. ഒന്നും വേണ്ടാ…………. ഇതെനിക്ക് മറക്കാൻ സാധിക്കും………………… കേസ് ഒക്കെ ആയാൽ അത് തീരും വരെ ഞാൻ ഇതോർത്തു കഴിയണ്ടേ…………………… വേണ്ട………. വിട്ടേക്ക്…………………… എനിക്ക് വിഷമം ഒന്നുമില്ല…………………… എന്നെയോർത്ത് ഇവിടെ ആരും വിഷമിക്കരുത്…………… എനിക്കത് സഹിക്കാൻ കഴിയില്ല………………….. അമ്മയെ നോക്കി അമല പറഞ്ഞു………………… പതിയെ അമ്മയുടെ മടിയിലേക്ക് തല വെച്ചിരുന്നു………………… ദേവുവും അമ്മുവും അവൾക്കൊപ്പം ഇരുന്നു…………
ആരോടും ഒരുവാക്ക് പോലും പറയാതെ അനു മുറിയിലേക്ക് പോയി…………….. അമലുവിന്റെ അവസ്ഥ ഓർത്തിട്ട് സഹിക്കാൻ കഴിയുന്നില്ല…………….. തിരിഞ്ഞു നോക്കാതെ തന്നെ കാതിലെത്തിയ ശബ്ദം ആരുടേതാണെന്ന് അനു അറിഞ്ഞു………………. ആ കാലടിയുടെ ശബ്ദം പോലും തനിക്ക് പരിചിതമാണ്……….. ഉണ്ണിയേട്ടൻ……….
അമലുവിന്റെ ജീവിതം ഇങ്ങനെ ആവാൻ കാരണം നീയൊരാൾ മാത്രമാണ്……………….നിന്റെ എടുത്തുചാട്ടം ഒന്നുകൊണ്ടു മാത്രം……………. എന്നിട്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടായോ………… നിന്നെ ചുറ്റിപ്പറ്റി നിൽക്കുന്നവരുടെ സന്തോഷത്തിനു വേണ്ടി നീ ചെയ്യുന്നു എന്നു വിചാരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ ദ്രോഹമായിട്ടാ വരുന്നത്……………. ആദ്യം ഞാൻ………….. ദേ ഇപ്പോൾ അമലുവും…………
അനുവിന്റെ പൊട്ടിക്കരച്ചിൽ കേട്ടപ്പോഴാണ് താൻ എന്തൊക്കെയാണ് പറഞ്ഞതെന്ന് ഉണ്ണിക്ക് ബോധ്യമായത്…………..അമലുവിന്റെ കാര്യം ഓർത്തപ്പോൾ ദേഷ്യം വന്നു പോയതാണ്………………….അനുവിന്റെ അടുത്തേക്ക് ചെന്നു കയ്യിൽ പിടിച്ചു തിരിച്ചു നിർത്തി…………………….
ഞാൻ………….. പെട്ടെന്ന് ദേഷ്യം വന്നപ്പോൾ പറഞ്ഞതാ അനൂ………………… എന്റെ ദേഷ്യം ഞാൻ പിന്നെ ആരോടാ തീർക്കുക…………….
അനുവിന്റെ കയ്യിൽ പിടിച്ചു ചേർത്തു നിർത്തി……………….. മുഖം കയ്യിലെടുത്തു കണ്ണുനീർ തുടച്ചു………….. അനു ഉണ്ണിയെ ഇറുക്കി കെട്ടിപ്പിടിച്ചു……….. വിഷമങ്ങൾ എല്ലാം ഉണ്ണിയുടെ നെഞ്ചിൽ കരഞ്ഞു തീർത്തു………..
അമലുവിന്റെ കാര്യമോർത്തു വിഷമിക്കണ്ട…………….. ഇനി അവൾക്ക് സഹതാപമല്ല വേണ്ടത്……………… നമ്മൾ എല്ലാവരും കൂടെയുണ്ടെന്നുള്ള ധൈര്യമാണ് അവൾക്കാവശ്യം …………… കരയരുത്………… പ്രത്യേകിച്ച് അവൾക്ക് മുന്നിൽ………….
അനു ഉണ്ണിയുടെ നെഞ്ചിൽ നിന്നും മുഖമുയർത്താതെ തലയാട്ടി…………………….
അപ്പോളെങ്ങനാ തീരുമാനത്തിന് മാറ്റമുണ്ടോ……………. എനിക്കൊരു മാറ്റവുമില്ല…………….. കാത്തിരിപ്പ് സ്നേഹം കൂട്ടിയിട്ടേയുള്ളു………..സമ്മതിക്കുവോ…………… നിന്റെ കൂടെ ഒരുമിച്ചുള്ള ജീവിതത്തിന്…………
അനു ഉണ്ണിയെ തള്ളിമാറ്റി അടുത്തു നിന്നും മാറി നിന്നു………….. സമ്മതമല്ലെന്ന് തലയാട്ടി……………
നീയൊരിക്കലും നന്നാവില്ല അനു…………….. നിന്റെ ഉദ്ദേശം ഒരിക്കലും നടക്കില്ല……………. ഞാൻ നിനക്ക് തന്നിരിക്കുന്ന സ്ഥാനം വേറൊരാൾക്ക് കൊടുക്കുമെന്ന് മനസ്സിൽ പോലും കരുതേണ്ട……………….ഒരിക്കലും നടക്കില്ലത് ……………. ഉണ്ണിയുടെ ശബ്ദത്തിലെ ദേഷ്യം വിഷമത്തിന് വഴി മാറി…………………
ഇന്ന് സമ്മതിക്കും നാളെ സമ്മതിക്കും എന്നു വിചാരിക്കുന്ന ഞാൻ മണ്ടൻ…………………. എങ്കിൽ കുറച്ചു നാൾ കാണാതിരുന്നു കാണുമ്പോൾ ഓടി വരുമെന്ന് വിചാരിച്ചു…………….. അതുമുണ്ടായില്ല…………… അമ്മ കിടപ്പായപ്പോഴെങ്കിലും ഒന്നു കാണാൻ വരുമെന്ന് വിചാരിച്ചു………….. അതുമുണ്ടായില്ല………… ഓരോരോ മുടന്തൻ ന്യായങ്ങളുമായി ഇറങ്ങിയേക്കുവാ അവൾ ……………….. നീയെന്താ അനു എന്റെ വിഷമം മനസ്സിലാക്കാത്തത്……………….
കുറച്ചു നാൾ കൂടി ഞാൻ നോക്കും…………… എനിക്കൊരു കൂട്ട് വേണം…………. തനിച്ചിരുന്നു ഞാനും മടുത്തു…………….. ഉണ്ണി ദേഷ്യത്തിൽ പറഞ്ഞു നിർത്തിയതും അനു ചോദിച്ചു …………..
ഉണ്ണിയേട്ടന് അമലുവിനെ കൂട്ടിക്കൂടെ ജീവിതത്തിലേക്ക്…………………. അവൾക്കൊരു താങ്ങായിക്കൂടെ…………..അവൾ അനുഭവിച്ചത് ചിന്തിക്കുമ്പോൾ എന്റെ വിഷമം ഒന്നുമല്ല…………. ഉണ്ണിയേട്ടന് ……………………
പറഞ്ഞു തീരും മുന്നേ ഉണ്ണിയുടെ കൈ അനുവിന്റെ കവിളിൽ പതിഞ്ഞു…………..
നീയെന്താ വിചാരിച്ചു വെച്ചിരിക്കുന്നത് അനൂ എന്നെപ്പറ്റി…………………. നീയല്ലെങ്കിൽ വേറൊന്ന്……….. അങ്ങനെ ആയിരുന്നെങ്കിൽ എന്നേ ആവുമായിരുന്നു……………. ഇങ്ങനെ നിന്റെ പിറകെ പട്ടി നടക്കും പോലെ നടക്കേണ്ട കാര്യമുണ്ടോ………………….. എങ്ങനെ പറയാൻ തോന്നി നിനക്കിങ്ങനെ……………….. അതും അമലു……………….. അവളെയും ദേവൂനെയും ഞാൻ കണ്ടിരിക്കുന്നത് ഒരുപോലെയാ………… അത് മറ്റാരേക്കാളും നിനക്ക് നന്നായറിയാം…….. മേലാൽ ഇങ്ങനൊരു വർത്തമാനം നിന്റെ വായിൽ നിന്നും വന്നേക്കരുത്……………… ഞാൻ ആരുടെ കൂടെ ജീവിക്കണമെന്നത് എന്റെ ഇഷ്ടമാണ്…………. അതിന് നിന്റെ ഉപദേശം ഒന്നും ആവശ്യമില്ല……………… എന്റെ കാര്യത്തിൽ തലയിടാൻ വരേണ്ട………….. കേട്ടല്ലോ………….
ഉണ്ണി ദേഷ്യത്തിൽ മുറിയിൽ നിന്നും ഇറങ്ങി ചെന്നു നിന്നത് അമലുവിന്റെ മുന്നിലേക്കാണ് …………. എല്ലാം അവൾ കേട്ടുവെന്ന് ഉണ്ണിക്ക് മനസ്സിലായി…………….അവൾക്ക് മുഖം കൊടുക്കാതെ ഉണ്ണി പോയി………………. ബെഡിൽ കിടന്നു ഏങ്ങലടിച്ചു കരയുന്ന അനുവിനെ നോക്കി ഒരു തീരുമാനമെടുക്കാനാവാതെ അമല നിന്നു…………….
പിന്നെ വരാവേ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission