ഇതിനൊരു തീരുമാനം ഉണ്ടാക്കണം ദേവൂ……………..
അമലു പറയുന്നത് എന്തെന്ന് മനസ്സിലാവാതെ ദേവൂ നോക്കി……………
കുഞ്ഞേച്ചിയുടെയും ഉണ്ണിയേട്ടന്റെയും കാര്യം…………………..
അതിനു നമ്മൾ വിചാരിച്ചിട്ടെന്താ കാര്യം…………. നിന്റെ കുഞ്ഞേച്ചി ഒരാൾ വിചാരിച്ചാൽ തീരുന്ന കാര്യമേ ഉളളൂ……………….. ഒന്നു സമ്മതം മൂളിയാൽ മാത്രം മതി…………….. ആളും ആർഭാടവും ഇല്ലാതെ ആണെങ്കിൽ കൂടി ഉണ്ണിയേട്ടൻ കൊണ്ടുപോകും……………..
കുഞ്ഞേച്ചിയേയും തെറ്റ് പറയാൻ പറ്റില്ലെടീ ദേവൂ……………… നീയാണെങ്കിലും ഞാൻ ആണെങ്കിലും അങ്ങനെയെ ചിന്തിക്കൂ………….. നമ്മൾ ഒരാൾ കാരണം നമ്മൾ സ്നേഹിക്കുന്നവർ വേദനിക്കുവാൻ പാടില്ല…….
ഒരു കുഞ്ഞിനെ കൊടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞു വര്ഷങ്ങളോളം മനസ്സിൽ കൊണ്ടു നടന്ന ആളിനെ വേറൊരുത്തിക്ക് കൊടുക്കാൻ പറ്റുമോ……………….. കുഞ്ഞ് ഉണ്ടാകുന്നത് മാത്രമാണോ ഒരു ജീവിതം……………….. അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമല്ലേ…………….. കുഞ്ഞുങ്ങൾ ഇല്ലാതെ പരസ്പരം സ്നേഹത്തോടെ ജീവിക്കുന്ന എത്രയോ പേരുണ്ട് ഈ ലോകത്ത്…………… കുഞ്ഞേച്ചി വരുത്തി വെച്ചതൊന്നുമല്ലല്ലോ…………….. ദൈവമായിട്ട് കൊടുത്തതാണിത്…….. അത് ഒരു പോരായ്മ ആയിട്ട് എങ്ങനെ കാണാൻ സാധിക്കും …………… ഒരു കുഞ്ഞിനെ വേണമെങ്കിൽ വേറെ എത്രയോ വഴികളുണ്ട്………………….
ഇങ്ങനെ കുഞ്ഞേച്ചിയെ കുറ്റം പറയല്ലെടീ………… എനിക്ക് സഹിക്കുന്നില്ല……….. ആ മനസ്സിൽ അത്രയും സ്നേഹമുണ്ട് ഉണ്ണിയേട്ടനോട്…………….. അത് നിനക്കും അറിയില്ലേ……………
ഇതുപോലെ തന്നെ വീട്ടിലും ഒരാൾ ഉരുകി ജീവിക്കുന്നുണ്ട്…………… ഇന്നല്ലെങ്കിൽ നാളെ എന്ന പ്രതീക്ഷയോടെ……………………അമ്മായി വായിൽ തോന്നിയത് എന്തെങ്കിലും പറഞ്ഞുന്നു വെച്ച് സ്വന്തം ഇഷ്ടം വേണ്ടെന്ന് വെച്ച കുഞ്ഞേച്ചിയോട് എനിക്ക് സഹതാപം മാത്രേ ഉളളൂ………… ബന്ധുക്കൾ എന്തും പറയും………….. എന്നുവെച്ച്……………. ഏട്ടനോ അമ്മയോ ഞാനോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ……………… ഞങ്ങൾക്ക് കുഞ്ഞേച്ചിയെയാണ് ആവശ്യം……………… കുഞ്ഞ് അതിനു ശേഷമുള്ള കാര്യമല്ലേ…………. ഏട്ടൻ ആഗ്രഹിച്ചത് കുഞ്ഞേച്ചിയുടെ കൂടെയുള്ള ജീവിതമാണ്……………. അല്ലാതെ കുഞ്ഞേച്ചിയിലൂടെ ഉണ്ടാകുന്ന മക്കളുടെ കൂടെയുള്ള ജീവിതമല്ല ……………… കണ്ണനെപ്പോലുള്ള മക്കളാണ് ഉണ്ടാകുന്നതെങ്കിൽ എന്ത് ചെയ്യും………
അമലു ദേവുവിനെ ദയനീയമായി നോക്കി പറഞ്ഞു……………… നീ പറയുന്നതെല്ലാം ശരിയാണ്……………… എന്റെ ജീവിതവും കൂടെ ഇങ്ങനെ ആയ സ്ഥിതിക്ക് ഇനി കുഞ്ഞേച്ചി ഒരു ജീവിതം തിരഞ്ഞെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല…………. എന്തെങ്കിലും ചെയ്യണം……………
ഇപ്പോൾ നീയിനി ആ ടെൻഷൻ കൂടിയെടുത്തു തലയിൽ വെക്കേണ്ട………………. ആദ്യം നിന്റെ പ്രോബ്ലെംസ് ഒന്നു സോൾവ് ആവട്ടെ…………… എങ്കിലും എന്റെ അമ്മൂ നീയാ ഹേമന്തിനിട്ട് ഒരെണ്ണം പൊട്ടിച്ചിട്ട് വന്നാൽ മതിയായിരുന്നു……………… എനിക്ക് കേട്ടിട്ട് കൈ തരിക്കുന്നു………………. അവന്റെ ഒരു ഒണക്ക പ്രേമം……………… അങ്ങോട്ട് ചെല്ലാൻ കാത്തിരുന്ന പോലെ ഒരു കാമുകിയും………….. ഒന്നും പറയാതെ കൂടെ നിൽക്കാൻ അയാളുടെ അച്ഛനും അമ്മയും……………… അതൊന്നും പോരാഞ്ഞിട്ട് നീയും കൂടി ഒരെണ്ണത്തിനെ സംഭാവന ചെയ്തില്ലേ ആ കുടുംബത്തിന് …………….
അമലുവിന് ചിരിയാണ് വന്നത് ദേവുവിന്റെ പറച്ചിൽ കേട്ടിട്ട്………….. ദേവുവിനെ കെട്ടിപ്പിടിച്ചിരുന്നു ചിരിച്ചു …………….. ഇടയിലേക്ക് അമ്മു നുഴഞ്ഞു കയറി നടുക്കിരുന്നു……………..
ഈ കുട്ടിപ്പിശാശിനെ ഞാനിന്ന് ശരിയാക്കും……………… ആരും എന്നെയൊന്നു സ്നേഹിക്കാൻ പാടില്ല………….. അപ്പോൾ വന്നോളും എവിടുന്നെങ്കിലും………………. അഭിയേട്ടൻ എന്റെ അടുത്ത് വരുമ്പോളും ഇങ്ങനെ ആണ്…………… അവൾ ചാടി തോളിൽ കേറും………………. ഇത് കണ്ണന്റെ വേറൊരു പതിപ്പാണ്…………….. എന്നെ മാത്രം വേണ്ടാ…………… കുറച്ചൊരു ദേഷ്യത്തിൽ ദേവൂ പറഞ്ഞു………….
ആണോടാ പൊന്നേ…………….. അങ്ങനാണോ…………. അമ്മ പറഞ്ഞത് സത്യമാണോ……………….അമ്മയെ ഇഷ്ടമില്ലേ കുഞ്ഞിന്…….. അമലു അമ്മുവിനെ എടുത്തു മടിയിലിരുത്തി ചോദിച്ചു ………………..
ഇഷ്ടമാണല്ലോ……………….. അമ്മ എന്റെയാ……………. വേറാരും സ്നേഹിച്ചണ്ട……………….. അമ്മു ഒരു മടിയും കൂടാതെ പറഞ്ഞു…………………
ദേ പെണ്ണെ നിനക്കാ ഒരെണ്ണം തരേണ്ടത്………….. വളർച്ച മാത്രേ ഉളളൂ ബോധം തീരെയില്ല…………. ആ കുഞ്ഞിനുള്ള വിവരം നിനക്കില്ലാതായി പോയല്ലോ……….. അമലു ദേവുവിനെ കളിയാക്കി…………………
ദേവൂ അമ്മുവിന്റെ മുഖം നിറയെ ഉമ്മ
കൊടുത്തു……………….. അമ്മു തിരിച്ചും…………
കണ്ടിരുന്ന അമലയുടെ കണ്ണുകൾ നിറയും മുന്നേ രണ്ടും കൂടി അവളെയും കെട്ടിപ്പിടിച്ചു ………….. മൂന്നും കൂടി മറിഞ്ഞു വീണു പൊട്ടിച്ചിരിച്ചു…………………
ദേവുവും അമ്മുവും അമലയ്ക്കൊപ്പം നിന്നു…………….. ഇല്ലെങ്കിൽ മൂന്നാളും കരഞ്ഞു കൂവി ഇരിക്കുമെന്ന് മനസ്സിലായി……………. അമ്മുവിനെ നിലത്തു വെക്കാതെ കൊണ്ടു നടന്നു അമലു………………. നിലം തൊടാൻ മടിച്ചു അമ്മുവും………………. രാത്രിയിൽ ദേവുവും അമ്മുവും ഉറങ്ങിക്കഴിഞ്ഞ് മൊബൈൽ എടുത്തു വരാന്തയിൽ വന്നിരുന്നു………………… ഇന്നലെ സ്വിച്ച് ഓഫ് ചെയ്തതാണ്…………. ഓൺ ചെയ്തു നോക്കിയപ്പോൾ കണ്ണന്റെ മിസ്സ് കാൾ കിടപ്പുണ്ട്………….. ഒപ്പം ഒരു മെസ്സേജും…………….. വീട്ടിൽ എത്തിയോന്ന്……………… ഇത് താൻ വീട്ടിൽ സേഫ് ആയി എത്തിയോന്ന് അറിയാനൊന്നുമല്ല…………. അവരുടെ സേഫ്റ്റിക്ക് വേണ്ടി ചോദിച്ചതാണ്…………… കണ്ണൻ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാറായിട്ടില്ല……………… ഇതുവരെ ചോദിച്ചിട്ടുമില്ല………………. താൻ കാരണം അവിടെ ഉള്ളവരുടെ സമാധാനം നഷ്ടപ്പെടണ്ട……………
ഞാൻ വീട്ടിൽ എത്തി കണ്ണാ………… റിപ്ലൈ കൊടുത്തു മൊബൈൽ മാറ്റി വെച്ചു അമല……………… മറ്റുള്ളവർക്ക് മുന്നിൽ സന്തോഷം അഭിനയിക്കാൻ വല്യ പാടാണ്……… പ്രത്യേകിച്ച് നമ്മളെ അറിയുന്നവർക്ക് മുന്നിൽ………………… ചിരിക്കുമ്പോഴും ഉള്ളിലൊരു വിമ്മിഷ്ടമാണ്…………………. അടുത്താരോ വന്നിരുന്നു…………….. കുഞ്ഞേച്ചിയാണ്……
മോളേ അമലു നിനക്ക് കുഞ്ഞേച്ചിയോട് ദേഷ്യമുണ്ടോ……………… ഞാൻ കാരണമല്ലേ നിനക്ക് ഇങ്ങനെ ഒക്കെ……………….എന്റെ എടുത്തുചാട്ടമാണ് ഇതിനൊക്കെ കാരണം………………
എന്റെ കുഞ്ഞേച്ചി…………… ഇങ്ങനെ ഒക്കെ ആവണമെന്ന് എന്റെ തലയിൽ വരച്ചിട്ടുണ്ട്…………….. അതിനു കുഞ്ഞേച്ചിയൊന്നുമല്ല കാരണം…………..
നിനക്ക് ഒട്ടും വിഷമം തോന്നുന്നില്ലേ അമലു……………. കണ്ണനെ ഓർത്തു പോലും……………. നിനക്കൊന്ന് കരഞ്ഞു വിഷമം തീർത്തു കൂടെ…………….
കരഞ്ഞാൽ ഉള്ളിലുള്ള കനൽ കെട്ടുപോകും കുഞ്ഞേച്ചി………………. അത് ആളിക്കത്തിയാലേ എനിക്ക് മുൻപോട്ട് ജീവിക്കാൻ പറ്റു……….. മാത്രമല്ല പറഞ്ഞാൽ കുഞ്ഞേച്ചി വിശ്വസിക്കുമൊന്ന് അറിയില്ല………… എനിക്ക് ആരെ ഓർത്തും വിഷമം ഇല്ല……………… എനിക്ക് നിങ്ങൾ ഒക്കെയില്ലേ…………….
ഒരു കണക്കിന് അച്ഛൻ നേരത്തെ നമ്മളെ വിട്ടുപോയത് നന്നായി അല്ലേ……………… കുഞ്ഞേച്ചിയുടെ കാര്യത്തിൽ വിഷമത്തിൽ ഇരുന്ന അച്ഛൻ എന്റെ കാര്യം കൂടി അറിഞ്ഞിരുന്നെങ്കിലോ……………….ഓർക്കാൻ കൂടി വയ്യ…………… കുഞ്ഞേച്ചിയുടെ തോളിലേക്ക് ചാഞ്ഞു……..
കുഞ്ഞേച്ചീ……………
മ്മ്………..
ടീ സേച്ചീ……….
മ്മ്മ്മ്…………
നീയെന്തിനാ ഉണ്ണിയേട്ടനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്………………. പാവമല്ലേ…………. ഈ അനുവിനെ അല്ലാതെ ഉണ്ണി വേറൊരാളെ ജീവിതത്തിലേക്ക് കൂട്ടുമെന്ന് കരുതുന്നുണ്ടോ……………
അതൊന്നും നടക്കില്ല അമലു…………….. അറിഞ്ഞു കൊണ്ട് ആ വീടിനും വീട്ടുകാർക്കും ഞാനൊരു ദ്രോഹം ഉണ്ടാക്കില്ല……………. ഉണ്ണിയേട്ടന്റെ തലമുറ വളരേണ്ട വീടാണത്……… കുറച്ചു കഴിയുമ്പോൾ എല്ലാവരുടെയും നിർബന്ധത്തിന് ഉണ്ണിയേട്ടൻ വേറൊരു വിവാഹത്തിന് സമ്മതിച്ചോളും……….
അത് നിന്റെ വെറും തോന്നലാണ്……………. ആ അമ്മയെ പോയൊന്നു കാണണം നീ കുഞ്ഞേച്ചി……………. ഉണ്ണിയേട്ടന്റെ കാര്യമോർത്തു കിടപ്പിലായതാ…………… എന്നിട്ടുപോലും നിന്നെ മറക്കാനോ വേറൊരു കല്യാണം കഴിക്കുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും ഉണ്ണിയേട്ടൻ തയ്യാറായിട്ടില്ല ……………….. ആ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ കുഞ്ഞേച്ചിക്ക് സമാധാനം ഉണ്ടാകുമോ ജീവിതത്തിൽ……………
അനു നിശബ്ദയായി………. ഇടയ്ക്കിടെ കണ്ണുനീർ തുടയ്ക്കുന്നുണ്ട്…………
ഉണ്ണിയേട്ടൻ മറ്റൊരു വിവാഹം കഴിക്കണമെന്ന് പറയുമ്പോൾ കുഞ്ഞേച്ചിയുടെ മനസ്സ് കരയുന്നത് കാണാൻ എനിക്ക് കഴിയുന്നുണ്ട്………………. നിങ്ങൾക്ക് രണ്ടാൾക്കും പറ്റില്ല വേറൊരു ജീവിതം………….. പിന്നെന്തിനാ ഈ വാശി………….. ഞാൻ മറ്റന്നാൾ പോകും………… ഇവിടെയും ഉണ്ടല്ലോ നല്ല സ്കൂൾ………….. വേക്കൻസി ഉണ്ടെങ്കിൽ തോമസ് സാർ വിചാരിച്ചാൽ നടക്കും……….. അതുവരെ അവിടെ സ്കൂളിന്റെ ഹോസ്റ്റലിൽ നിൽക്കാമെന്ന് കരുതുന്നു……………അടുത്ത ആഴ്ച ഉണ്ണിയേട്ടനൊപ്പം വരാം……….. അതുവരെ സമയം ഉണ്ട് ചിന്തിക്കാൻ………….. നല്ലൊരു തീരുമാനം പറയണം എന്നോട്……….
അല്ലെങ്കിൽ ചിലപ്പോൾ ഉണ്ണിയേട്ടന്റെ അമ്മയെപ്പോലെ നമ്മുടെ അമ്മയും……………… രണ്ടു മക്കളുടെയും കാര്യമോർത്ത്………………
അനു ഒന്നു ഞെട്ടി അമലുവിനെ നോക്കി………… അമ്മയ്‌ക്കൊപ്പം ആയതുകൊണ്ട് അനുവിനാണ് അമലുവിനെക്കാൾ അമ്മയോടടുപ്പം……………… കുറച്ചു നേരം കൂടി ഒരുമിച്ചിരുന്നിട്ട് അമലു അനുവിനെയും കൂട്ടി അകത്തേക്ക് പോയി……….
പോകേണ്ട ദിവസം രാവിലെ കൂട്ടാൻ ഉണ്ണിയേട്ടൻ വന്നു……………… കുഞ്ഞേച്ചിയെ ഒന്നു നോക്കുന്നു കൂടിയില്ല…………… അന്ന് അങ്ങനെ ഒക്കെ പറഞ്ഞതിന്റെ കെറുവായിരിക്കും…………… പക്ഷേ കുഞ്ഞേച്ചി ഇടയ്ക്കിടെ നോക്കുന്നുണ്ട്……………… ആള് ആലുവ മണപ്പുറത്തു കണ്ട പരിചയം പോലും കാണിക്കുന്നില്ല……………. ദേവുവും അമ്മുവും ഇന്നലെ അഭിയേട്ടന്റെ അടുത്തേക്ക് പോയതുകൊണ്ട് അമ്മുവുമായിട്ടുള്ള കരച്ചിലും പിഴിച്ചിലും ഒഴിവായി…………….. അതിനും കൂടെ അമ്മ മൂക്ക് പിഴിയുന്നുണ്ടായിരുന്നു………………
ഹോസ്റ്റലിൽ ആക്കിയതിനു ശേഷമാണ് ഉണ്ണിയേട്ടൻ പോയത്………….. സ്കൂളിലെത്തിയതും കണ്ണുകൾ തിരയാൻ തുടങ്ങിയിരുന്നു കണ്ണനെ……………… സ്റ്റാഫ് റൂമിൽ ഇരുന്നിട്ടും ഇരുപ്പുറച്ചില്ല…………….. ഇടയ്ക്കിടെ വെളിയിൽ ഇറങ്ങി നോക്കി………… ഉണ്ണിയേട്ടൻ പേടിപ്പിച്ചു ഇരുത്തുന്നുണ്ടായിരുന്നു…………. പക്ഷേ…………. മനസ്സ് മുഴുവൻ കണ്ണനെ കാണാനുള്ള ആഗ്രഹമായിരുന്നു………………….
നിനക്ക് കാണണോ അവനേ……………. ഞാൻ വേണമെങ്കിൽ വിളിപ്പിക്കാം………….. അവളുടെ ടെൻഷൻ കണ്ട് സഹി കെട്ടപ്പോൾ ഇന്റർവെല്ലിന് ഉണ്ണി ചോദിച്ചു………………….
വേണ്ട ഉണ്ണിയേട്ടാ………… ഒന്നു കണ്ടാൽ മാത്രം മതി……………… മിണ്ടണമെന്ന് കൂടിയില്ല………….. അവന്റെ മനസ്സിൽ അച്ഛനെയും അവനെയും ഉപേക്ഷിച്ചു ഇറങ്ങി പോന്ന സ്ത്രീയായിരിക്കില്ലേ ഞാൻ………………….അവന്റെ ഉള്ളിൽ അങ്ങനെ കുത്തിനിറച്ചിട്ടുണ്ടാവില്ലേ അവർ…………… അല്ലാതെ അവർക്ക് ദോഷം വരുന്നതെന്തെങ്കിലും അവർ ചെയ്യുവോ………….. അമല ചെറിയൊരു വിഷമത്തോടെ പറഞ്ഞു……………….
സ്റ്റാഫ് റൂമിൽ ആരുമറിഞ്ഞിട്ടില്ല താൻ ഹോസ്റ്റലിൽ ആണെന്ന്…………… ചോദ്യവും പറച്ചിലും ഇതുവരെ ഉണ്ടായില്ല…………… തോമസ് സാറിനോട് മാത്രം കാര്യം പറഞ്ഞു……………….. ഉണ്ണിയേട്ടന്റെ സാന്നിധ്യത്തിൽ……………. ആശ്വസിപ്പിക്കാനാവാതെ തോമസ് സാർ എല്ലാം കേട്ടിരുന്നു ……………… ഒന്നും മിണ്ടാതെ തോളിൽ തട്ടി…………. സാരമില്ല……….. എന്നൊരു വാക്ക് മാത്രം പറഞ്ഞു…………….. ഉടനെ വീടിന്റെ അടുത്തേക്ക് ഏതെങ്കിലും സ്കൂളിൽ നോക്കാമെന്നു പറഞ്ഞു………………
എല്ലാ ദിവസവും കണ്ണനെ ഒന്നു കാണാൻ ഒളിഞ്ഞും പതിഞ്ഞും നോക്കി………………. നിരാശ മാത്രമായിരുന്നു ഫലം……………. എന്നും വൈകിട്ട് അവനെ വിളിക്കാൻ മൊബൈൽ എടുക്കും…………… പിന്നെ വേണ്ടെന്നു വെക്കും……………. അവൻ പഠിക്കാനിരിക്കുമ്പോൾ മൊബൈൽ ഹേമന്തിന്റെ കയ്യിലാവും…………….
നാളെയും മറ്റന്നാളും ഹോളിഡേ ആണ്…………… ഇന്ന് വൈകുന്നേരം ഉണ്ണിയേട്ടന്റെ കൂടെ വീട്ടിൽ പോകും…………….. പോകുന്നതിന് മുൻപ് എന്തായാലും കണ്ണനെ ഒന്നു കാണണം…………….. അല്ലാതെ ഒരു സമാധാനവും ഉണ്ടാവില്ല……………….. കണ്ണന്റെ ക്ലാസ്സിലേക്ക് പോയി……………. ഇന്റർവെൽ ടൈം ആയതിനാൽ അധികം കുട്ടികളുണ്ടായിരുന്നില്ല ക്ലാസ്സിൽ……………. കണ്ണനും ഉണ്ടായിരുന്നില്ല………………. അവന്റെ ബാഗ് ഉണ്ടായിരുന്നു അവിടെ…………………… കണ്ണൊന്നു നിറഞ്ഞു………………… കളിക്കാൻ പോയിട്ടുണ്ടാവും അവൻ………………. നിനക്കൊന്ന് കാണാൻ പോലും തോന്നുന്നില്ലേ കണ്ണാ അമ്മയെ………………… ഇവിടെ അമ്മയിങ്ങനെ നീറുന്നത് നീയറിയുന്നുണ്ടോ…………………
കണ്ണു തുടച്ചു സ്റ്റാഫ് റൂമിലേക്ക് ചെന്നു…………….. ഉണ്ണിയേട്ടൻ കൈയ്യും കെട്ടി നോക്കി നിൽക്കുന്നുണ്ടായിരുന്നു………………. ഇപ്പോൾ ആ കണ്ണു രണ്ടും ഏത് നേരവും തന്റെ നേർക്കാണ്………………. തനിച്ചൊന്നിരിക്കാൻ സമ്മതിക്കില്ല……………..
കണ്ടോ കണ്ണനെ………………. അവനെന്തെങ്കിലും പറഞ്ഞോ……………. ഉണ്ണി ദേഷ്യത്തിൽ ചോദിച്ചു……………
ഇല്ല ഉണ്ണിയേട്ടാ…………….. ഞാൻ കണ്ടില്ല…………. അവൻ ക്ലാസ്സിൽ ഉണ്ടായിരുന്നില്ല……………… ഇന്ന് വീട്ടിൽ പോകുവല്ലേ………… അതിനു മുൻപ് ഒന്നു കാണാൻ തോന്നി……………… അതാണ് ഞാൻ………………….
തൂണിന്റെ മറവിൽ നിന്ന് രണ്ടു കുഞ്ഞിക്കണ്ണുകൾ അമലയെ തന്നെ നോക്കി നിന്നതറിയാതെ അമല അകത്തേക്ക് കയറി പോയി ……………… അമല പോയതും പുറംകൈ കൊണ്ട് കണ്ണുനീർ തുടച്ചു മാറ്റി അവനും ക്ലാസ്സിലേക്ക് പോയി…………… ആരോടും ഒന്നും മിണ്ടാതെ ഒരു ഭാഗത്ത് പോയി ബാഗും കെട്ടിപ്പിടിച്ചിരുന്നു………….
പോകുന്ന വഴിക്കും വീട്ടിൽ ചെന്നിട്ടും ആകെയൊരു വിഷമത്തിൽ ആയിരുന്നു അമല……………. കണ്ണൻ ആണ് അതിനു കാരണമെന്ന് എല്ലാവർക്കും അറിയാം……………. അമലു വന്നെന്നറിഞ്ഞാൽ പിന്നെ അമ്മു വീട്ടിൽ നിൽക്കില്ല……………… അവളുടെ അടുത്തായിരിക്കും ഏത് നേരവും……………… ആന്റിയും മോളും തൊടിയിലും അമ്പലത്തിൽ പോയും സ്കൂട്ടറിൽ കറങ്ങാൻ പോയും സമയം കളയും………………..
അമ്മുവിനെ തിരികെ വിളിച്ചു കൊണ്ടുപോകാൻ ഇപ്രാവശ്യം അഭിയേട്ടനും വന്നു വീട്ടിലേക്ക് ദേവുവിനും ഉണ്ണിയേട്ടനുമൊപ്പം ………………… ഇതാണ് പറ്റിയ സമയം എന്ന് തോന്നി അമലു ഉണ്ണിയേട്ടന്റെയും അനുവിന്റെയും കാര്യം വീണ്ടും എടുത്തിട്ടു ……………..
അനുവിന് ഒരു തീരുമാനം എടുക്കാൻ ഇപ്പോളും സാധിച്ചിട്ടില്ല………………. വീണ്ടും അതേ പഴയ ന്യായങ്ങൾ തന്നെ……………. ഒന്നിനുമങ്ങു അടുക്കുന്നില്ല……….. ഉണ്ണിയുടെ മുഖം ഇപ്പോൾ ദേഷ്യം കൊണ്ട് ഇപ്പോൾ പൊട്ടുമെന്ന അവസ്ഥയായി……………….. അനു ഒന്നും പറയാതെ അകത്തേക്ക് പോകാൻ തുടങ്ങി………………. ഉണ്ണി മുന്നിൽ വന്നു തടഞ്ഞു……………..
നിന്നേ ………. ഇന്നിതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് പോയാൽ മതി നീ………….. ഇനിയും സമയം തരാൻ എന്റെ കയ്യിലില്ല………. വർഷം ഇത്രയും കാത്തിരുന്നത് നിന്റെ മനസ്സ് മാറുമെന്ന് കരുതിയാണ്…………… ഇനി വയ്യാ…………….. എന്നെ വേണ്ടന്നാണ് മനസ്സിലെങ്കിൽ മുഖത്തു നോക്കി പറ…………. എനിക്ക് കേൾക്കണം………….. പിന്നെ ഒരുതരത്തിലും ഞാൻ ശല്യപ്പെടുത്തില്ല നിന്നെ…………… ഉണ്ണിയുടെ ശബ്ദം ഇടറി…………
ജീവിതത്തിന്റെ തുടക്കത്തിൽ ഇങ്ങനെ പലതും പറയാം ഉണ്ണിയേട്ടാ…………… ഒരു പ്രതീക്ഷയുമില്ലാതെ ജീവിക്കുമ്പോൾ പോകെപ്പോകെ മടുത്തു തുടങ്ങും ജീവിതം പതിയെപ്പതിയെ എന്നെയും ………………… അന്ന് ഞാൻ വേദനിക്കേണ്ടി വരുന്നതിന്റെ ഒരംശമെനിക്ക് ഇന്ന് വേദനിച്ചാൽ മതി………………… അറിഞ്ഞുകൊണ്ട് ആരുടേയും ജീവിതം നശിപ്പിക്കാൻ ഞാൻ തയ്യാറല്ല…………….
അപ്പോൾ അങ്ങനെയാണ് നീയെന്നെപ്പറ്റി കരുതി വച്ചിരിക്കുന്നത്………….. ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല…………….. നിന്റെ വാശി ജയിക്കട്ടെ…………………
ഇത് വാശിയൊന്നുമല്ല ഉണ്ണിയേട്ടാ………….. എന്നെയൊന്നു മനസ്സിലാക്കാൻ ശ്രമിക്കു…………കൂടെ വന്നാൽ എന്നുമൊരു കുറ്റബോധം ഉണ്ടാവും എനിക്ക്…………… അത് മനസ്സിൽ വെച്ച് ഞാനെങ്ങനെ നിങ്ങളുടെ കൂടെ ജീവിക്കും ഉണ്ണിയേട്ടാ ………………….
ഈ പ്രോബ്ലം എനിക്കായിരുന്നെങ്കിൽ നീ എന്നെ വിട്ടു പോകുമായിരുന്നോ അനു……………. നിനക്ക് എന്നോടുള്ള സ്നേഹം അത്രയ്ക്കെ ഉളളൂ……………… ഞാൻ മണ്ടൻ………….. ഇത്രയും വർഷം……………….. പാതിവഴിയിൽ നിർത്തി ഉണ്ണി പോകാൻ തുടങ്ങി……………
അമലു ഉണ്ണിയുടെ കയ്യിൽ പിടിച്ചു നിർത്തി………………. അനുവിനോടായി ചോദിച്ചു……………..
ശരിക്കും ചേച്ചിയ്ക്ക് ഉണ്ണിയേട്ടനെ ഇഷ്ടമില്ലേ…………….. അതുകൊണ്ടാണോ ഇങ്ങനെയുള്ള ഓരോരോ കാരണങ്ങൾ പറയുന്നത്………
എല്ലാം അറിയുന്ന അമലുവിന്റെ ചോദ്യം കെട്ടപ്പോൾ അനു കരഞ്ഞു പോയി……………. ദേവൂ അനുവിനെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചു…………….
ഉണ്ണിയുടെയും അനുവിന്റെയും കൈകൾ ചേർത്തുപിടിച്ചു അമലു പറഞ്ഞു……………….
ഒരു കുഞ്ഞാണ് ചേച്ചിക്ക് ഉണ്ണിയേട്ടനിലേക്കുള്ള തടസ്സമെങ്കിൽ ഞാനാ തടസ്സം മാറ്റിത്തന്നാൽ പോരേ…………… നിങ്ങളുടെ രണ്ടാളുടെയും കുഞ്ഞിനെ ഞാൻ തന്നാൽ പോരേ……………….
എല്ലാവരും ഒരു ഞെട്ടലോടെ അമലുവിനെ നോക്കി……………….. പക്ഷേ അവളുടെ മുഖത്തു മാത്രം യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല……………… എന്തെല്ലാമോ തീരുമാനിച്ചു ഉറച്ചത് പോലെ………………
പിന്നെ വരാം
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission