Skip to content

ഭാഗ്യരേഖ – 1

  • by
bhagyarekha

“”അങ്ങനെ ഈ വിവാഹലോചനയും മുടങ്ങി അല്ലേ..

അല്ലെങ്കിലും ഇന്നത്തെ കാലത്ത് നല്ല സ്ത്രീധനം കൊടുത്തില്ലെങ്കിൽ കെട്ടാൻ ഒരുത്തനും തയ്യാറാവില്ലെന്നേ…..

ഇനി അഥവാ ഏതെങ്കിലും ഒരുത്തൻ കെട്ടാൻ തയ്യാറാവണമെങ്കിൽ തന്നെ പെണ്ണിന് കുറച്ചെങ്കിലും ഒക്കെ സൗന്ദര്യം വേണം …..

ഇതിപ്പോൾ ചൊവ്വാ ദോഷം കൂടി ഉള്ള പെണ്ണല്ലേ….

കല്യാണം നടന്നു കിട്ടാൻ പ്രയാസം ഉണ്ടാവും….

രാവിലെ തന്നെ അയൽവക്കത്തെ സുലോചനേട്ടത്തി അമ്മയോട് പറയുന്ന ചൊറിഞ്ഞ വർത്തമാനം കേട്ടാണ് ദക്ഷ കണ്ണ് തുറന്നത്….

ദക്ഷ വാസുദേവ്….

എലത്തൂർ തറവാട്ടിലെ വാസുദേവന്റെയും മീനാക്ഷിയുടെയും ഏക മകൾ..

ദാരിദ്ര്യത്തിന് നടുവിലേക്ക് ആണ് ഞാൻ പിറന്നു വീണത്….

ജനിച്ചു വീണു കുറച്ചു നാൾ കഴിഞ്ഞതും അച്ഛൻ മരിച്ചു..

പിന്നെ എനിക്കെല്ലാം അമ്മയായിരുന്നു..

ഒരാനാഥ ആയിരുന്ന അമ്മയെ സ്നേഹിച്ചു കെട്ടിയതിന്റെ പേരിൽ അച്ഛനെ മുത്തശ്ശൻ തറവാട്ടിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ചു എല്ലാം ബന്ധവും ഉപേക്ഷിച്ചു..

എങ്കിലും അച്ഛന്റെ ഏക പെങ്ങൾ

വസുമതി അപ്പച്ചി മാത്രം മുത്തശ്ശൻ അറിയാതെ ഇടക്കിടെ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു…

അതിനിടയിൽ അപ്പച്ചിയുടെ കല്യാണം കഴിഞ്ഞു രണ്ടു മക്കളും ആയി ….

ശ്രീജിത്തും ശ്രീക്കുട്ടിയും..

ശ്രീക്കുട്ടി എന്റെ ഇളയതും ശ്രീയേട്ടൻ എന്നേക്കാൾ മൂത്തതും ആണ്..

ശ്രീയേട്ടൻ എന്റെ മുറച്ചെറുക്കൻ ആണെങ്കിലും

ഞങ്ങൾ തമ്മിൽ എപ്പോൾ കണ്ടാലും കീരിയും പാമ്പും പോലെ ആയിരുന്നു….

കാണുമ്പോൾ എന്തെങ്കിലും പറഞ്ഞു വഴക്കിടും..

അങ്ങനെ ഒന്ന് വഴക്കിട്ടതിന്റെ പേരിലുള്ള മുറിപ്പാട് ഇന്നും എന്റെ നെറ്റിയിൽ അവശേഷിച്ചിട്ടുണ്ട്..

കുട്ടിക്കാലത്തെ അന്നത്തെ ആ സംഭവത്തിന് ശേഷം പിറ്റേന്നാണ് അവർ ബാംഗ്ലൂർ പോയതും പിന്നെ അവിടെ സെറ്റിൽ ആയതും..

പിന്നീട് ഇതുവരെ ഇങ്ങോട്ടേക്ക് അവർ വന്നിട്ടില്ല..

അതുകൊണ്ട് തന്നെ ഇപ്പോൾ അവരൊക്കെ എങ്ങനെ ഇരിക്കുന്നു എന്ന് പോലും ഞങ്ങൾക്ക് ആർക്കും അറിയില്ല..

സത്യം പറഞ്ഞാൽ ഒരു പക്ഷേ അവരെ നേരിൽ കണ്ടാൽ പോലും തിരിച്ചറിയാൻ പറ്റിയെന്നു വരില്ല..

പിന്നെ എന്നെക്കുറിച്ച് പറഞ്ഞാൽ ഏതോ വഴി പോവാനിരുന്ന ചൊവ്വാ വെറുതെ എന്റെ ജാതകത്തിലേക്ക് ഒന്ന് ചാടി കേറിയതിന്റെ പേരിൽ ജാതകം കുറിച്ച ജ്യോൽസ്യൻ എനിക്ക് എട്ടിന്റെ പണി തന്നു..

മൂപ്പർ എനിക്ക് ചൊവ്വാദോഷം അങ്ങോട്ട് വിധിച്ചു..

ഞാൻ ആണെങ്കിൽ ഇത്തിരി കറുത്തിട്ടാണ്..

അതുകൊണ്ട് തന്നെ കൂനിന്മേൽ കുരു എന്നപോലെ ആയി  വിവാഹ കാര്യം….

അതിനിടയിൽ ചൊവ്വാ ദോഷം പ്രശ്നമല്ല എന്നും പറഞ്ഞു കുറച്ചു കൂട്ടർ എന്നെ പെണ്ണ് കാണാൻ വന്നിരുന്നു..

പക്ഷേ വന്നവരൊക്കെ പെണ്ണിന് നിറം പോരാ, സ്ത്രീധനം പോരാ എന്നൊക്കെ  പറഞ്ഞു ഒഴിഞ്ഞു ….

ഇന്നലെ വന്ന കൂട്ടരും പതിവ് പല്ലവി ആവർത്തിച്ചു പോയി..

അതറിഞ്ഞിട്ടാണ്  പരദൂഷണം സുലോചനയെന്ന് ഞങ്ങളൊക്ക വിളിക്കുന്ന സുലോചനേട്ടത്തിയുടെ രാവിലത്തെ ഈ പ്രകടനം….

എന്റെ ഉള്ളിലെ ദേഷ്യം ഇരച്ചു കേറി..

“”ഈ കിളവിക്ക് രാവിലെ ഒരു പണിയുമില്ലേ..

മിക്കവാറും എന്റെ വായിൽ നിന്നും രാവിലെ തന്നെ ഇവർ കേൾക്കും..

എന്നും പറഞ്ഞു അവൾ അരിശത്തോടെ  പുതപ്പ് മാറ്റി എഴുന്നേറ്റു..

“”അമ്മേ ദേവി മഹാമായേ….

എന്റെ പുത്തേടത്തമ്മേ കാത്തോളണേ..

ദേവിയെ വിളിച്ചു ഒരു നിമിഷം മനസ്സിൽ പ്രാത്ഥിച്ചു കൊണ്ട്  ദക്ഷ കട്ടിലിൽ നിന്നും എഴുന്നേറ്റു….

പനം കുല പോലെ നീണ്ടു നിവർന്ന കറു കറുത്ത തന്റെ മുടിയവൾ വാരി കെട്ടി..

പിന്നെ പതിയെ പുതപ്പും മടക്കി വെച്ച് കൊണ്ട് അടുക്കള പുറത്തേക്ക് നടന്നു..

അവൾ ചെല്ലുമ്പോൾ മതിൽനപ്പുറം താടിക്ക് കൈയും കൊടുത്തു മതിലിൽ പിടിച്ചു നിൽക്കുവായിരുന്നു സുലോചന..

ദക്ഷയുടെ തലവെട്ടം കണ്ടപ്പോളെ..

എനിക്ക് അടുക്കളയിൽ ഇത്തിരി പണിയുണ്ട് മീനാക്ഷിയെ എന്നും പറഞ്ഞു അവർ ഒറ്റ മുങ്ങൽ ആയിരുന്നു..

“””അമ്മക്ക് വേറെ പണിയൊന്നുമില്ലേ രാവിലെ തന്നെ അവരുടെ കുശുമ്പും കുന്നായ്മയും കേട്ട് നിൽക്കാൻ..

അമ്മയെ നോക്കി കൊണ്ട് ഞാൻ ദേഷ്യത്തോടെ ചോദിച്ചു..

“”ഓ തമ്പുരാട്ടി എഴുന്നേറ്റോ.. ഞാൻ വെറുതെ നേരം പോവാൻ അവരോടു സംസാരിച്ചു നിന്നന്നെ ഒള്ളൂ ..

“”ഉവ്വ നേരം പോവാൻ സംസാരിക്കാൻ പറ്റിയ മുതൽ..

അവർ രാവിലെ തന്നെ നമ്മളെ ചൊറിയാൻ വന്നതാണ്..

“”ഓ അവള് തുടങ്ങി..

എന്റെ പൊന്ന് മോളെ..

നീ ഇനി രാവിലെ തന്നെ അവരുടെ മെക്കിട്ട് കേറാൻ നിൽക്കണ്ട..

പിന്നെ ഞാൻ ചായ ഉണ്ടാക്കിട്ടുണ്ട്..

നീ പല്ലു തേച്ചു വന്നു അത് കുടിച്ചിട്ട് അരി കഴുകി അടുപ്പത്തു ഇടാൻ നോക്ക്..

“”ആഹാ ബെസ്റ്റ് അപ്പോൾ അമ്മ അരിയിട്ടില്ലേ….

“”ഇല്ല.. ഞാൻ അവളുമായി വർത്തമാനം പറഞ്ഞു നിന്ന് ആ കാര്യം വിട്ടു പോയി.. ഇനിയിപ്പോൾ നീ തന്നെ ഇട്ടോളൂ..

“”ഓ ആയിക്കോട്ടെ.. പണ്ടാരമടങ്ങാൻ ആ അരിയാണെങ്കിൽ വേവാനും പാടാണ്..

ഇനി അത് വെന്ത് കറിയും വെച്ച് പൊതി കെട്ടി വരുമ്പോൾ ഒരു സമയമാവും…..

അങ്ങനെ ഇന്നും ഞാൻ കടയിൽ എത്താൻ ലേറ്റ് ആവും..

നെറ്റി ചുളിച്ചു അൽപ്പം അരിശത്തോടെ അമ്മയെ നോക്കി അവൾ പറഞ്ഞു.

“”ഓ അത് സാരമില്ല വണ്ടി കിട്ടിയില്ല എന്നോ മറ്റോ പറഞ്ഞാൽ മതി..

“”ഉവ്വ….അതേ എന്റെ പൊന്ന് മീനാക്ഷിയമ്മേ….

എന്നും ഇങ്ങനെ ലേറ്റ് ആയി ചെന്ന് ഓരോ കാരണങ്ങൾ പറഞ്ഞാൽ സ്വീകരിച്ചു ഇരുത്തി ശമ്പളം തരാൻ സുലോചന അല്ല അവിടുത്തെ മുതലാളി ഓർത്തോ….

അങ്ങേരെന്നെ ലാസ്റ്റ് ഗെറ്റ് ഔട്ട്‌ അടിക്കും പറഞ്ഞേക്കാം..

“”ഓ നീ ഒന്ന് ക്ഷമിക്കടി പെണ്ണേ.. ഞാൻ ഇപ്പോൾ അരിയിടാം..

“”വേണ്ട വേണ്ട ഇനി ഞാൻ ഇട്ടോളാം.. അമ്മ കറിക്ക് അരിയാൻ നോക്ക്..

എന്നും പറഞ്ഞു ഞാൻ പല്ലു തേക്കാനായി മുറ്റത്തേക്ക് ഇറങ്ങി..

വായിൽ ബ്രെഷും വെച്ചു അടുക്കള പുറത്തു ഞാൻ നട്ട വെണ്ടക്കും ചീരക്കും കാന്താരിക്കും ഒക്കെ അൽപ്പം വെള്ളം ഒഴിച്ച് കൊടുത്ത ശേഷം മുൻ വശത്തെ മുറ്റത്തേക്ക് നടന്നു..

അവിടൊരു കൊച്ചു പൂന്തോട്ടം ഞാൻ ഒരുക്കിയിട്ടുണ്ട്..

പത്തുമണി, നാലുമണി, ജമന്തി, മുല്ല, റോസ്, നിശാഗന്ധി.. അങ്ങനെ തുടങ്ങി ഓരോരോ കുഞ്ഞു ചെടികൾ വരെ ഉണ്ട്‌..

പ്രഭാതസൂര്യന്റെ ചുംബനമേറ്റ് നാണിച്ചു നിൽക്കുന്ന ചെടികളോടും പൂക്കളോടും  പതിവ് കിന്നാരം പറഞ്ഞു വായും മുഖവും കഴുകി ചെന്ന്  അരി കഴുകി ഞാൻ അടുപ്പത്തിട്ടു..

അമ്മ കറി വെച്ചോളാം എന്ന് പറഞ്ഞത് കൊണ്ട് തന്നെ ഗ്യാസ് അടുപ്പിൽ രാവിലത്തേക്കുള്ള ദോശയും ചമ്മന്തിയും തയ്യാറാക്കി വെച്ച് വേഗം കുളിക്കാനായി പോയി..

കുളി കഴിഞ്ഞ് തിരികെ എത്തുമ്പോളേക്കും അമ്മ തോരൻ കറിയും മറ്റും റെഡി ആക്കിയിരുന്നു..

“”അമ്മേ അരി വെന്തോന്ന് നോക്കിയോ..?

“”നോക്കിയെടി.. വെന്തിട്ടില്ല.. നല്ല വേവുള്ള അരിയാണ്…

ഈ അരി വേവാൻ മിക്കവാറും കുറെ വിറക് കൂടി വേണ്ടി വരും..

“”എന്ത്‌ പറയാനാണ് അരിയിൽ തന്നെ വിവേചനം അല്ലേ.. വേവ് കൂടുതൽ ഉള്ളത് വേവ് കുറവുള്ളത്..

അപ്പോൾ പിന്നെ നമ്മുടെ നിറത്തിന്റെ ഒക്കെ കാര്യം പറയണോ..

“”ഓ ഇത്തിരി കറുപ്പുണ്ടെങ്കിലും നീ  സുന്ദരി അല്ലേടി മോളെ….

അമ്മ അവളുടെ കീഴ്ത്താടിയിൽ പിടിച്ചു നുള്ളിക്കൊണ്ട് പറഞ്ഞു..

“”ഉവ്വ കാക്കക്കും തൻ കുഞ്ഞു പൊൻ കുഞ്ഞ് എന്ന് കേട്ടിട്ടില്ലേ..

അപ്പോൾ പിന്നെ അമ്മക്ക് ഞാൻ സുന്ദരിയായി തോന്നുക സ്വാഭാവികം മാത്രം ..

ചെറു ചിരിയോടെ ഞാൻ പറഞ്ഞു..

“”അതേ നാക്കിനു ലൈസൻസ് ഇല്ലാത്ത നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല…..

“”ഓ ആയിക്കോട്ടെ എന്നാൽ പിന്നെ ഒന്നും പറയണ്ട..

എന്റെ മീനാക്ഷി കുട്ടി ഇപ്പോൾ ഈ അരിയൊന്നു നോക്കിക്കോ ഞാൻ പോയി റെഡി ആവട്ടെ..

എന്നും പറഞ്ഞു അമ്മയുടെ കവിളത്തൊരു നുള്ളും കൊടുത്തു അവൾ മുറിയിലേക്ക് പോയി..

മുറിയിലെത്തി മുടി അഴിച്ചിട്ടു ഒന്നൂടി തുവർത്തി അലമാരയിൽ നിന്നും പച്ച കളർ ചുരിദാർ എടുത്തു അണിഞ്ഞു..

ഒരൽപ്പം പൌഡറും മുഖത്തിട്ട് കറുത്ത കുഞ്ഞു വട്ടപ്പൊട്ടും തൊട്ടു കണ്ണാടിക്ക് മുന്നിൽ നിന്നൊന്ന് അവൾ ചന്തം നോക്കി..

“”കളർ വെച്ചോ.. ഹേ ഇല്ലല്ലോ..

മഞ്ഞൾ അരച്ച് മുഖത്തിട്ടാൽ വെളുക്കുമെന്നൊക്കെ ഏതവൻ ആണോ പറഞ്ഞത്….

ഇവിടെ ബാക്കിയുള്ളൻ മാസം മൂന്നായി അരച്ചിടുന്നു..

അരച്ച് അരച്ച് മഞ്ഞൾ തീരുന്നതല്ലാതെ മുഖത്തിന്‌ യാതൊരു മാറ്റവുമില്ല..

ഇത് ഗ്യാരന്റി കളർ ആണെന്നാണ് തോന്നുന്നത്..

കണ്ണാടിയിൽ തന്റെ മുഖം നോക്കിയവൾ പറഞ്ഞു..

കറുപ്പിന് ഏഴഴകാണ് എന്നൊക്കെ പലരും പറയും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ടു വാചകമടിക്കും പക്ഷേ പെണ്ണ് കാണാൻ വന്നു നേരിട്ട് കാണുമ്പോൾ ആണ് പലരുടെയും നെറ്റി ചുളിയുന്നത്..

അല്ലെങ്കിൽ തന്നെ ആരെയും കുറ്റം പറയാൻ പറ്റില്ല കഥകളിൽ പോലും സുന്ദരിയായ നായികയും ആ നായികയുടെ സൗന്ദര്യത്തെ കുറിച്ചുള്ള വർണ്ണനകളുമല്ലേ..

കഥകളിൽ പോലും നിറമില്ലാത്ത നായികമാർ വിരലിൽ എണ്ണാൻ പോലും കാണില്ല എന്ന് ചുരുക്കം….

“”മോളെ ദച്ചു.. കഴിക്കാൻ എടുത്തു വെച്ച്.. നീ അവിടെ എന്തെടുക്കുവാ..

വേഗം വന്നു കഴിക്കാൻ നോക്ക്..

അമ്മ അടുക്കള പുറത്തു നിന്നും നീട്ടി വിളിച്ചു പറഞ്ഞു..

അത് കേട്ടതും സൗന്ദര്യം നോട്ടം നിർത്തി ഞാൻ അടുക്കളയിലേക്ക് ചെന്നു.

അവിടിരുന്നു തന്നെ ദോശ കഴിച്ചു..

അപ്പോഴേക്കും അമ്മ ചോറ് വാർത്തു വാഴയിലയിൽ പൊതി കെട്ടി റെഡിയാക്കി വെച്ചു..

പിന്നെ നേരം പോവുന്നതിൽ ഉള്ള പതിവ് വെപ്രാളം….

കൈയും വായും കഴുകി നേരെ പൊതിയും ബാഗിലാക്കി അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ ചെന്നു നിന്ന് പതിവ് യാത്ര പറച്ചിൽ നടത്തി..

അച്ഛന്റെ പുഞ്ചിരിക്കുന്ന ഫോട്ടോക്ക് മുന്നിൽ നിൽക്കുമ്പോൾ നെഞ്ച് വല്ലാത്തൊരു പിടച്ചിൽ ആണ്..

ഒരച്ഛന്റെ വാത്സല്യവും സ്നേഹവും അനുഭവിക്കാൻ പറ്റാതെ പോയൊരു പെണ്ണിന്റെ പിടച്ചിൽ..

അറിയാതെ കണ്ണുകൾ നിറഞ്ഞു..

“”മോളെ നീ ഇതെന്ത് ആലോചിച്ചു നിൽക്കുവാണ്..

അഞ്ജലി വഴിയിൽ അവിടെ നിന്നെ നോക്കി നിൽപ്പുണ്ട്..

വേഗം ചെല്ലാൻ നോക്ക്..

അമ്മയുടെ വാക്കുകൾ ആണെന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്..

അമ്മയുടെ കവിളത്തൊരു ഉമ്മയും കൊടുത്തു ബാഗും എടുത്തു റോഡിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു..

“”ഒന്ന് വേഗം വാ ദച്ചു.. ഇന്നും ലേറ്റ് ആയാൽ അങ്ങേര് വല്ലതും പറയും..

അഞ്ജലി നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു..

“”ഓ ദേ എത്തിയടി പെണ്ണേ..

എന്നു പറഞ്ഞു ഞാൻ അവൾക്കരികിലേക്ക് ചെന്നു..

അഞ്ജലി എന്റെ കളിക്കൂട്ടുകാരി..

ഞങ്ങൾ പഠിച്ചതും വളർന്നതും ഒരുമിച്ചാണ്..

ഇപ്പോൾ ജോലി ചെയ്യുന്നതും..

ടാറിട്ട റോഡിലൂടെ അതിവേഗം ഞങ്ങൾ നടന്നു..

പിന്നെ ഇടവഴിയിലേക്ക് തിരിഞ്ഞു പുത്തേടത്തു ക്ഷേത്രത്തിന്റെ മുന്നിലെത്തി..

ഭദ്രകാളി ദേവി അമ്മയുടെ വാത്സല്യത്തോടെ ശാന്തസ്വരൂപിണിയായി വാണരുള്ളുന്ന ക്ഷേത്രമാണ് പുത്തേടത്തു ക്ഷേത്രം..

ഞങ്ങൾ പുത്തേടത്തു ദേശക്കാരുടെ ഐശ്വര്യം തന്നെ ഈ ക്ഷേത്രമാണെന്നാണ് വിശ്വാസം..

ദേവി കറുപ്പായത് കൊണ്ടാണോ എന്നറിയില്ല എനിക്കെന്തോ പുത്തേടത്തമ്മയോട് ഭയങ്കര ഇഷ്ടമാണ്…..

ഈ ക്ഷേത്രത്തിൽ വന്നു പ്രാത്ഥിച്ചു അമ്പലത്തിനു പിന്നിലുള്ള ആലിൻ ചുവട്ടിൽ ഇരിക്കുമ്പോൾ അമ്മയുടെ മടിത്തട്ടിൽ ഇരിക്കുന്ന പോലെ തോന്നും….

ഇനിയിപ്പോൾ അമ്പലത്തിൽ കേറി തൊഴാൻ പോയാൽ നേരം വൈകുമെന്നുള്ളത് കൊണ്ട് ഞാനും അഞ്‌ജലിയും കൂടി ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് ദേവിയോട് പ്രാത്ഥിച്ചു….

അമ്പലത്തിനുള്ളിൽ നിന്നുള്ള എണ്ണത്തിരികളുടെ ഗന്ധം പേറുന്ന കാറ്റ് ഞങ്ങളെ തഴുകി കടന്ന് പോയി..

പ്രാത്ഥന അവസാനിപ്പിച്ചു അമ്പലത്തിനു മുന്നിലെ സ്റ്റോപ്പിൽ ബസിനായുള്ള കാത്ത് നിൽപ്പ് തുടരുമ്പോൾ ആണ് പിന്നിൽ നിന്നും

“”മോളെ..”

എന്നൊരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്….

(തുടരും…)

(ട്വിസ്റ്റ്‌ ഒന്നുമില്ലാത്ത ഒരു കുഞ്ഞു പ്രണയകഥ ആണേ..

നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവുമെന്ന പ്രതീക്ഷയിൽ…

സ്നേഹപൂർവ്വം…ശിവ  )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം ജന്മം

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Bhagyarekha written by Shiva

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!