Skip to content

ഭാഗ്യരേഖ – 2

  • by
bhagyarekha

തിരിഞ്ഞതും കണ്ടത് പുഞ്ചിരി തൂകി ഒരു മുത്തശ്ശി നിൽക്കുന്നതാണ്..

ജരാനരകൾ ബാധിച്ചെങ്കിലും ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന മുഖം..

നെറ്റിയിൽ നീളത്തിൽ മൂന്നു ഭസ്മ കുറികൾ തൊട്ടിരിക്കുന്നു..

മുറുക്കി ചുവന്ന ചുണ്ടുകളും കറ പിടിച്ച പല്ലുകളും കാട്ടി അവർ ഞങ്ങളെ തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുകയാണ്…. തോളിൽ ഒരു ഭാണ്ടക്കെട്ടും ഉണ്ട്‌..

“””എന്താ മുത്തശ്ശി.. എന്തിനാ വിളിച്ചേ….

“”നല്ല ഐശ്വര്യമുള്ള മുഖം.. ദേവിയുടെ അനുഗ്രഹം ധാരാളമുള്ള കുട്ടി..

മോളിങ്ങു ഇങ്ങു അടുത്തോട്ടു വന്നേ ..

എന്നും പറഞ്ഞു അവരെന്നെ കൈ നീട്ടി അടുത്തോട്ടു വിളിച്ചു..

ആദ്യമായിട്ടാണ് എന്റെ മുഖത്ത് നോക്കി ഒരാൾ ഐശ്വര്യമുള്ള മുഖമെന്ന് ഒക്കെ പറയുന്നത്..

പറഞ്ഞത് ആണെങ്കിൽ ഒരു മുത്തശ്ശിയും..

അപ്പോൾ പിന്നെ ഒന്നെങ്കിൽ അവരുടെ കാഴ്ച്ചക്ക് എന്തെങ്കിലും പ്രശ്നം കാണും അല്ലെങ്കിൽ എന്തോ കാര്യം സാധിക്കുന്നതിനുള്ള സോപ്പിടൽ..

ദക്ഷ മനസ്സിൽ പറഞ്ഞു..

അവൾ അവരുടെ അടുത്തേക്ക് ചെന്നു..

“”മോളാ കൈ ഒന്ന് നീട്ടിക്കേ..

“”എന്തിനാ മുത്തശ്ശി..?

ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു..

“”നീയാ കൈ ഇങ്ങോട്ട് കാണിക്ക് മോളെ എന്നും പറഞ്ഞു മുത്തശ്ശി എന്റെ ഇടത് കൈ പിടിച്ചു കൈ വെള്ളയിലേക്ക് നോക്കി..

“”മോള് ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ….

ഈ കൈ നോക്കുമ്പോൾ അത് മനസ്സിലാവുന്നുണ്ട്….

പിന്നെ വിവാഹ തടസ്സം ഉണ്ട്‌..

പക്ഷേ അതോർത്തു മോള് ഇനി വിഷമിക്കേണ്ടി വരില്ല കണ്ടില്ലേ ഭാഗ്യരേഖ തെളിഞ്ഞു നിൽക്കുന്നത് എന്നും പറഞ്ഞു ആ മുത്തശ്ശി കൈയിലെ ഒരു രേഖ ചൂണ്ടി കാണിച്ചു..

അപ്പോഴാണ് എനിക്ക് സംഭവം പിടി കിട്ടിയത്..

“”ആഹാ ബെസ്റ്റ് അപ്പോൾ മുത്തശ്ശി എന്റെ കൈ നോക്കാൻ വിളിച്ചതാണോ..

എന്റെ പൊന്ന് മുത്തശ്ശി എനിക്ക് ഇതിലൊന്നും ഇപ്പോൾ തീരെ വിശ്വാസമില്ല….

കൈ നോക്കി പണ്ട് പലരും പലതും പറഞ്ഞിട്ടുള്ളതാണ്..

അവരൊക്കെ പറഞ്ഞത് വെച്ചാണെങ്കിൽ ഞാനിന്ന് രാജ്യം ഭരിക്കേണ്ട പ്രധാന മന്ത്രി വരെ ആയേനെ..

ചെറിയൊരു ചിരിയോടെ ഞാൻ പറഞ്ഞു..

“”അവരെ പോലൊന്നുമല്ല മോളെ..

ഞാൻ പറയുന്നത് അച്ചിട്ടാണ്..

ഈ പുത്തേടത്തമ്മ സത്യം..

ഞാൻ പറഞ്ഞാൽ തെറ്റില്ല..

വൈകാതെ മോൾക്ക് നല്ലൊരു ഭർത്താവിനെ കിട്ടും..

രണ്ടു കുട്ടികളും ഉണ്ടാവും..

അതും ഇരട്ട കുട്ടികൾ..

അവർ പറയുന്നത് കേട്ട് എനിക്ക് അറിയാതെ ചിരി പൊട്ടി..

അതിഷ്ടമാവാത്ത മട്ടിൽ മുത്തശ്ശി എന്നെ തുറിച്ചൊന്ന് നോക്കി..

“”ഞാൻ ഇവിടൊക്കെ തന്നെ കാണും ഇതൊക്കെ നടന്നു കഴിഞ്ഞിട്ട് മോളെനിക്ക്  ദക്ഷിണ തന്നാൽ മതി എന്നും പറഞ്ഞവർ അമ്പലത്തിലേക്ക് കേറി പോയി..

അപ്പോഴേക്കും ബസ് വന്നിരുന്നു..

അഞ്ജലി ബസിനടുത്തു നിന്നും വാടി എന്നും പറഞ്ഞെന്നെ നീട്ടി വിളിച്ചതും ഞാൻ അവളുടെ അടുത്തേക്ക് വേഗം ചെന്നു അവൾക്കൊപ്പം ബസിലേക്ക് കേറി..

രാവിലെ തന്നെ നല്ല തിരക്കുണ്ട്..

തിക്കിലും തിരക്കിലും നിൽക്കുന്നതിനിടയിൽ ഞാൻ വെറുതെ അമ്പലത്തിന്റെ മുന്നിലേക്ക് കണ്ണോടിച്ചു നോക്കി..

മുത്തശ്ശിയെ അവിടെങ്ങും കണ്ടില്ല..

പെട്ടെന്ന് വണ്ടി മുന്നോട്ട് എടുത്തു..

കുറച്ചു ദൂരം മുന്നോട്ട്  ചെന്നതും പിന്നിൽ നിന്നും ആരോ മുട്ടി ഉരുമ്മി നിൽക്കാൻ നോക്കുന്നത് പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കി..

കാഴ്ചയിൽ ഒരു അറുപതിനു മുകളിൽ പ്രായം തോന്നിക്കുന്ന ഒരു വൃദ്ധൻ എന്റെ പിന്നിലായി നിന്ന് തിരക്കിനിടയിൽ എന്റെ ശരീരത്തെ തൊട്ടുരുമ്മി നിൽക്കാനുള്ള ബന്ധപ്പാടിൽ ആണ്..

എന്റെ തിരിഞ്ഞു നോട്ടം കണ്ടതും യാതൊരു കൂസലും ഇല്ലാതെ ആളെന്നെ നോക്കി ചിരിച്ചു..

പ്രായമുള്ള ആളല്ലേ എന്ന് കരുതി ഒന്നും മിണ്ടാതെ ഞാൻ പിന്നെയും നേരെ നിന്നു..

അപ്പോഴേക്കും അയാളുടെ കൈ എന്റെ തോളിൽ പതിച്ചു.

പിന്നത് പെട്ടന്ന് എടുത്തു എന്റെ വയറിൽ പിടിച്ചു..

അതോടെ എന്റെ സമനില തെറ്റി..

“”അതേ കാർന്നോരെ വയസ്സാം കാലത്ത് തല്ല് കൊള്ളാൻ ഇറങ്ങിയത് ആണോ..

എന്റെ ഒരടിക്ക് ഇല്ല നിങ്ങൾ….

നിങ്ങളുടെ പ്രായത്തെ ബഹുമാനിച്ചു ഞാൻ തല്ലുന്നില്ല..

പക്ഷേ എന്റെ ഈ ഷാളിൽ കുത്തിയിരിക്കുന്ന പിന്നിനു പല ഉപയോഗങ്ങൾ ഉണ്ട് അത് കാർന്നോരെ ഞാൻ അറിയിക്കും..

അത് കൊണ്ട് പോവാൻ നോക്ക്….

എന്റെ ശബ്ദം ഉച്ചത്തിൽ തന്നെ ആയത് കൊണ്ട്  ബസിൽ ഇരുന്ന. എല്ലാവരുടെയും ശ്രദ്ധ അയാളിൽ തന്നെ ആയി..

അതോടെ ആള് അൽപ്പം ചമ്മലോടെ ഏറ്റവും പുറകിലേക്ക് നീങ്ങി..

“”ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഇല്ലാത്ത സൂക്കേടാണ് വയസ്സാം കാലത്ത് ചില കിളവന്മാർക്ക്..

എന്നാരോ അതിനിടയിൽ ബസിനുള്ളിൽ ഇരുന്നു പറയുന്നത് കേട്ടു..

പിന്നെ ചില അടക്കം പറച്ചിലും പൊട്ടിച്ചിരികളും കേട്ടു..

ബസ് ഇറങ്ങേണ്ട സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും തിക്കിലും തിരക്കിലും പെട്ട് ഞാൻ ആകെ വിയർത്തൊരു പരുവം ആയിരുന്നു..

ബസിൽ നിന്നും ഇറങ്ങി ഞാനും അഞ്ജലിയും കൂടെ ധിറുതിയിൽ നടന്നു കടയുടെ മുന്നിൽ എത്തി..

രശ്മി ടെക്സ്റ്റയിൽസ്..

ഒരു കുഞ്ഞു തുണിക്കട..

പച്ച അക്ഷരത്തിൽ ബോർഡിൽ കുറിച്ചു വെച്ച ആ പേര് വെയിലേറ്റ് തിളങ്ങി നിൽക്കുന്നു..

കട തുറന്നിരുന്നു..

ഞങ്ങൾ കടക്കുള്ളിലേക്ക് കേറി..

സന്ധ്യ ചേച്ചിയും രമേശൻ മുതലാളിയും വന്നിട്ടുണ്ട്..

ചേച്ചിയെയും കൂട്ടി ഞങ്ങൾ മൂന്ന് സ്റ്റാഫ്സ് ആണുള്ളത്..

മുതലാളി ഞങ്ങളെ തറപ്പിച്ചൊന്നു നോക്കി..

ഞാൻ അങ്ങേരെ നോക്കി ഒരു വളിച്ച ചിരിയും പാസ്സാക്കി അഞ്ജലിയുടെ കൈയും പിടിച്ചു ബാഗും മറ്റും വെക്കാനായി ഉള്ളിലെ റൂമിലേക്ക് പോയി..

ബാഗും വെച്ചു വേഗം തന്നെ ജോലി തിരക്കിലേക്ക് തിരിഞ്ഞു..

പുതിയ സ്റ്റോക്ക് ഓരോന്നും അടുക്കി പെറുക്കി വെക്കാനും മറ്റും തുടങ്ങി..

“”ദക്ഷേ ഇന്നലെ നിന്നെ കാണാൻ വന്ന കൂട്ടർ എന്ത്‌ പറഞ്ഞു..?

സന്ധ്യേച്ചി ആകാംഷയോടെ വന്നു ചോദിച്ചു..

“”ഓ എന്ത് പറയാനാണ് ചേച്ചി.. പതിവ് പല്ലവി തന്നെ.. നിറം പോരാത്ര..

പിന്നെ സ്ത്രീധനവും അവർക്ക് പ്രശ്നം..

“”കഷ്ടം തന്നെ ഇവരൊക്കെ ഇനി എന്ന് നന്നാവുമോ എന്തോ..

പലർക്കും പെണ്ണിനെ അല്ല അവളിലൂടെ കിട്ടുന്ന കാശ് ആണ് ആവശ്യമെന്ന് തോന്നി പോവും..

മക്കളെ വെറും നോക്ക് കുത്തിക്കളാക്കി ചോദിക്കുന്ന തുക കൊടുത്തു കെട്ടിക്കാൻ കുറെ മാതാപിതാക്കളും ഉണ്ട്‌..

വിവാഹമെന്നാൽ ഒരുതരം കച്ചവടം ആയി മാറിയിരിക്കുന്നു..

എന്തൊരു ലോകമാണ് ഇത്….

“”സത്യം ചേച്ചി.. പെണ്ണിനല്ല പണത്തിനാണ് ഇന്ന് പ്രാധാന്യം..

ദക്ഷ സന്ധ്യയുടെ വാക്കുകൾക്ക് അടിവര ഇട്ടു കൊണ്ട് പറഞ്ഞു..

“”എന്റെ മോളെ നീ ഇങ്ങനെ കിടന്ന് കഷ്ടപ്പെടേണ്ട കുട്ടി ആയിരുന്നോ..

ധാരാളം സ്വത്തുള്ള ഏലത്തൂർ തറവാട്ടിലെ അനന്തരാവകാശി അല്ലേ..

നിന്റെ മുത്തശ്ശനും മുത്തശ്ശിയും നിങ്ങളോട് അൽപ്പം ദയ കാണിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ഒക്കെ നിനക്ക് കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുമായിരുന്നോ….?

“”എന്റെ ചേച്ചിഞാൻ അതിനെ കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കാറില്ല…

എനിക്ക് ഇങ്ങനൊക്കെ അങ്ങ് പോയാൽ മതിയെന്നെ ഒള്ളൂ..

പിന്നെ അവർ അവരുടെ വാശിയും കെട്ടിപിടിച്ചു ഇരിക്കട്ടെ..

സ്വന്തം മകൻ മരിച്ചിട്ട് പോലും തിരിഞ്ഞു നോക്കാത്തവർ മകന്റെ ഭാര്യയെയും മകളെയും നോക്കുമോ..

പിന്നെ വെറുതെ എന്തിനാ അതൊക്കെ ഓർത്തു വിഷമിക്കാൻ നിൽക്കുന്നത്….

എങ്ങനെ ഒക്കെ എങ്കിലും അങ്ങ് ജീവിച്ചു പോവുക അത്ര തന്നെ..

ചെറിയൊരു നെടുവീർപ്പിട്ടു കൊണ്ട് ദക്ഷ പറഞ്ഞു നിർത്തി.

അപ്പോഴേക്കും കാഴ്ച്ചയിൽ സുമുഖനായൊരുത്തൻ കടയിലേക്ക് കേറി വന്നു….

ഏകദേശം നാൽപതിനടുത്തു പ്രായം തോന്നിക്കും..

ആള് ജീൻസിട്ടു ഷർട്ടൊക്കെ ഇൻസർട്ട് ചെയ്തു ഒരു കൂളിംഗ് ഗ്ലാസ്സുമൊക്കെ വെച്ച് നല്ല പത്രാസിൽ ആണ് വന്നത്….

അയാൾ വന്ന പാടെ നേരെ അഞ്ജലിയുടെ അടുത്തേക്ക് ചെന്നു..

“”അതേ കുട്ടി.. ഞാൻ പറഞ്ഞ കാര്യം എന്തായി..?

“”വെറുതെ ശല്യം ചെയ്യരുത്….

ഇത് ഞാൻ ജോലി ചെയ്യുന്ന സ്ഥലമാണ്..

എന്തെങ്കിലും വാങ്ങാൻ വന്നതാണെങ്കിൽ അത് പറ….

അഞ്ജലി അൽപ്പം ദേഷ്യത്തിൽ ആണ് ചോദിച്ചത്..

“”മ്മ്മം.. ശെരി..എന്നാൽ പിന്നെ ഇവിടെ ബ്രാ ഉണ്ടോ..

“”ഉണ്ട്‌ .. ഏതു ടൈപ്പ് ആണ്..

സൈസ് എത്രയാണ്..?

“”അത് പിന്നെ..

എന്നും പറഞ്ഞു അയാൾ ചുറ്റിനും ഒന്ന് നോക്കി..

“”അത് പിന്നെ കുട്ടിയുടെ സൈസ് എത്രയാ .. അത് തന്നെ..

എന്നും പറഞ്ഞു അയാൾ അവളെ നോക്കി കൊണ്ട് പുഞ്ചിരിച്ചു ..

അയാൾ പറഞ്ഞത് കേട്ടതും അവളാകെ വയ്യാതായി..

അവളുടെ മുഖമൊക്കെ വാടി..

കരച്ചിൽ വരുമെന്ന മട്ടായി മാറി..

അത് കണ്ടതും ഞാൻ അവൾക്കരുകിലേക്ക്  ചെന്നു..

“”എന്താടി എന്തുപറ്റി..?

“”അതുപിന്നെ..

പറയാൻ അവളൊന്നു മടിച്ചു..

“”ഹേയ് വേറൊന്നും ഇല്ല..ഞാൻ ബ്രാ ചോദിച്ചു അതിനാണ്..

“””അതാണോ കാര്യം..ഞാൻ എടുത്തു തരാം..സൈസ് എത്രയാ..?

“”അതുപിന്നെ ആ കുട്ടിയുടെ സൈസ് അനുസരിച്ചു എടുത്തോളൂ..

അയാൾ അഞ്ജലിയെ നോക്കി പറഞ്ഞു..

“”ആഹാ എന്നാൽ പിന്നെ കൂട്ടത്തിൽ ചേട്ടന്റെ മുഖത്ത് എന്റെ കൈയുടെ ഒരു സൈസ് കൂടെ ഞാൻ അങ്ങ് പതിപ്പിക്കട്ടെ….

വെളുത്തു തുടുത്ത മുഖമായത് കൊണ്ട്  എന്റെ കൈയുടെ സൈസ് നല്ല പോലെ ചുവന്നു കിടന്നോളും..

എന്തേ തരട്ടെ ചേട്ടാ..

അതോടെ ആളൊന്നു പരുങ്ങി നിന്നു..

“രാവിലെ തന്നെ ഓരോ ഞരമ്പന്മാർ ഇറങ്ങിക്കോളും മനുഷ്യന് പണിയുണ്ടാക്കാൻ….

ഒരുത്തരത്തിലും ജീവിക്കാൻ സമ്മതിക്കില്ല..

ഇനി ഇവിടെ നിന്നാൽ തന്റെ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും..

ഇറങ്ങി പോടാ…..

അത് കേട്ടതും അയാൾ ആകെ വിളറി വെളുത്ത മുഖത്തോടെ പുറത്തേക്ക് നടന്നു….

“”എന്താടി പ്രശ്നം..

രമേശേട്ടൻ നീട്ടി വിളിച്ചു കൊണ്ട് ചോദിച്ചു..

“”ഒന്നുമില്ലേട്ടാ.. ഒരു ഞരമ്പ് ടീമാണ്.. കൊടുക്കേണ്ടത് കൊടുത്തിട്ടുണ്ട്..

ഞാൻ മറുപടി കൊടുത്തു..

അത് കേട്ടതും രമേശേട്ടൻ ചിരിക്കുന്നത് കണ്ടു..

“”അതേ അനിയാ അവളുടെ വായിൽ നിന്നും ശെരിക്ക് കേട്ട് കാണുമല്ലോ….

എന്റെ കൂടെപ്പിറപ്പുകളാണ് അവർ..

അതുകൊണ്ട് ഇനി ഇതുപോലത്തെ ഉടായിപ്പുമായി എന്റെ കടയിലേക്ക് വന്നാൽ പിന്നെ നീ വിവരം അറിയും..

രമേശേട്ടന്റെ വക ഒരു വിരട്ടലും കൂടി ആയപ്പോൾ ആള് ജെറ്റു വിട്ടത് പോലെ പോവുന്നത് കണ്ടു….

“”ഡി പെണ്ണെ ഇതുപോലെ ഉള്ളവന്മാർക്ക് കൈയോടെ മറുപടി കൊടുക്കണം അല്ലാതെ വായും പൊളിച്ചു മോങ്ങി കൊണ്ട് നിൽക്കരുത്..

തല താഴ്ത്തി സങ്കടത്തോടെ നിന്ന അഞ്ജലിയുടെ മുഖത്ത് നോക്കി കൊണ്ട് ദക്ഷ പറഞ്ഞു..

“”ഡി നിന്റെ അത്രയും ധൈര്യം ഒന്നും എനിക്കില്ല….

ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ വല്ലാതായി പോവും..

“”അപ്പോഴാണ് ഇതുപോലെ ഉള്ളവർ തലയിൽ കേറി നിരങ്ങുന്നത്..

ജീവിക്കാൻ നെട്ടോട്ടം ഓടുന്ന നമ്മളെ പോലെയുള്ള പെണ്ണുങ്ങളൊക്കെ വെറും മറ്റേതാണെന്നാണ് ഇവനെ പോലെ ഉള്ളവരുടെ ഒക്കെ ചിന്ത..

“”ഡി അയാൾ ഇനിയും വരും….അയാളെ എനിക്ക് അറിയാം..

അത് പറയുമ്പോൾ അഞ്ജലിയുടെ മുഖത്ത് പരിഭ്രമം പടർന്നിരുന്നു..

“”അറിയാമെന്നോ.. എങ്ങനെ..?

ആകാംഷ നിറഞ്ഞ മനസ്സോടെ ഞാൻ ചോദിച്ചു….

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം ജന്മം

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Bhagyarekha written by Shiva

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!