ദക്ഷ പെട്ടെന്ന് തിരിഞ്ഞു നോക്കി..
തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവാത്ത വിധം ഒരു നിമിഷം അവൾ അത്ഭുതപ്പെട്ടു നിന്നു പോയി….
ഏലത്തൂർ ഇല്ലത്തെ പാർവതി തമ്പുരാട്ടി..
തന്റെ മുത്തശ്ശി.. ഇതാ തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്നു..
കണ്ണീര് കൊണ്ട് തന്റെ കാഴ്ച്ച മറയുന്നത് പോലവൾക്ക് തോന്നി..
ഇരു ഹൃദയങ്ങളും പരസ്പരം സ്നേഹത്തിന്റെ ഭാഷ സംസാരിച്ചു തുടങ്ങി..
ഇരുവരും മൗനം കൊണ്ട് സ്നേഹത്തിന്റെ ആഴങ്ങളിലേക്ക് പോയി..
സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ ഇരുവരുടെയും മുഖങ്ങളിൽ മിന്നി മാഞ്ഞു..
“”മുത്തശ്ശി..
ഒടുവിൽ മൗനത്തെ ഭേദിച്ചവളുടെ നാവ് അറിയാതെ ആ പേര് ഉച്ചരിച്ചു..
നേർത്ത സ്വരത്തിൽ ആ ശബ്ദം പുറത്തേക്ക് വന്നു..
അത് കേട്ടതും മുത്തശ്ശിയുടെ ചുളുവുകൾ വീണ മുഖത്ത് കൂടി കണ്ണീർ തുള്ളികൾ കുഞ്ഞരുവി പോലെ ഒഴുകി..
എന്റെ മോളെ എന്ന് വിളിച്ചു കൊണ്ട് മുത്തശ്ശി തന്റെ വിറയാർന്ന കൈകളാൽ അവളുടെ നെറുകയിൽ തലോടി കൊണ്ട് നെറ്റിത്തടത്തിൽ ചുംബിച്ചു..
അവളുടെ മനസ്സ് സന്തോഷം കൊണ്ട് നിറയുകയായിരുന്നു..
താൻ ജനിച്ചു വീണു ഇന്നോളം ഒന്ന് മിണ്ടാൻ പോലും കൂട്ടാക്കാത്ത തന്റെ മുത്തശ്ശി ഇന്ന് തന്നെ മോളെ എന്ന് വിളിച്ചു ഉമ്മയും തന്നിരിക്കുന്നു….
സന്തോഷം കൊണ്ട് ആ തിരുനടയിൽ നിന്ന് തുള്ളി ചാടണമെന്ന് എനിക്ക് തോന്നി..
ഒരിക്കൽ ആഗ്രഹിച്ചിരുന്ന പ്രതീക്ഷിച്ചിരുന്ന സ്നേഹം ഇന്നെന്റെ മുന്നിൽ വാത്സല്യം ചൊരിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ എനിക്കെന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു..
എന്റെ മിഴികളും അനുസരണയില്ലാതെ നിറഞ്ഞൊഴുകി..
മുത്തശ്ശി എന്റെ കൈയും പിടിച്ചു അമ്പലത്തിനു പിന്നിലായുള്ള ആൽമര ചുവട്ടിലേക്ക് നടന്നു..
അമ്പലത്തിനു പിന്നിലുള്ള വയലിന് കാവലെന്നോണം പടു കൂറ്റൻ ആൽമരം തണൽ വിരിച്ചു നിൽക്കുന്നു..
ദീപാരാധന കഴിഞ്ഞ് ഇതിന് ചുവട്ടിൽ വയലിലെ കുളിർ കാറ്റേറ്റ് ഇരിക്കാൻ ഒരു പ്രത്യേക സുഖമാണ്..
വർഷങ്ങൾ പഴക്കമുള്ള ഈ ആൽമരത്തെ ഞങ്ങൾ എല്ലാവരും ആൽമര മുത്തശ്ശി എന്നാണ് വിളിക്കാറുള്ളത് ..
വർഷങ്ങളായി ഒരമ്മയെ പോലെ സ്നേഹ തണലേകി അനേകം പക്ഷികൾക്ക് വാസസ്ഥലം ഒരുക്കുന്ന ആൽമരത്തെ മറ്റെന്തു വിളിക്കാൻ….
ആ ആൽമരത്തിന് കീഴിൽ എത്തിയതും മുത്തശ്ശി എന്റെ കവിളുകളിൽ കൈകൾ വെച്ച് നിറകണ്ണുകളോടെ വീണ്ടുമെന്നെ ചുംബനം കൊണ്ട് പൊതിഞ്ഞു..
“””മോൾക്ക് മുത്തശ്ശിയോട് ദേഷ്യമുണ്ടോ..
വിറയാർന്ന ശബ്ദത്തിൽ മുത്തശ്ശി ചോദിച്ചു..
“”ഇല്ല മുത്തശ്ശി.. ഒരിക്കലും ഇല്ല.. അല്ലെങ്കിൽ തന്നെ മുത്തശ്ശിയോട് എനിക്കെന്തിന് ദേഷ്യം തോന്നണം….?
“”അല്ല മോളെ.. ഞാൻ നിങ്ങളെ ഒക്കെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എനിക്കറിയാം..
നൊന്തു പെറ്റ മകനെ അവസാനമായി ഒന്ന് കാണാൻ പോലും പറ്റാത്ത ഭാഗ്യ ദോഷിയായ ഒരമ്മയാണ് ഞാൻ..
ഇത്രയും കാലമായിട്ടും നിന്നെയും നിന്റെ അമ്മയെയും ഒന്ന് തിരിഞ്ഞു കൂടി നോക്കാത്ത മഹാപാപി..
“”എന്തിനാ മുത്തശ്ശി ഇങ്ങനൊക്കെ പറയുന്നത്….
മുത്തശ്ശി ഇപ്പോഴെങ്കിലും എന്നോട് സംസാരിച്ചില്ലേ എനിക്ക് അത് മതി..
ഇതിൽ കൂടുതലൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല..
“”എന്റെ കുട്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ..
എന്നും പറഞ്ഞു മുത്തശ്ശി എന്റെ കവിളത്തു മെല്ലെ തലോടി..
“”ഞാൻ നിങ്ങളുടെ കാര്യമെല്ലാം അറിഞ്ഞു കൊണ്ട് തന്നാണ് ഇരുന്നത് മോളെ ..
നിങ്ങളോട് ഒന്ന് വന്നു മിണ്ടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നതാണ്..
പക്ഷേ ഭയമായിരുന്നു എനിക്ക്….
നിന്റെ മുത്തശ്ശൻ അറിഞ്ഞാൽ പിന്നെ എന്നെ ജീവനോടെ വെച്ചേക്കില്ല..
വാശിയും അഭിമാനവും ഒക്കെ അഹങ്കാരമാക്കി കൊണ്ട് നടക്കുവല്ലേ അങ്ങേര്…..
അതുപോലെ തന്നെ ആയിരുന്നു നിന്റെ അച്ഛനും..
ആ വാശിക്ക് ആണല്ലോ എല്ലാം ഇട്ടെറിഞ്ഞവൻ ഇറങ്ങി പോയതും..
രണ്ടു പേർക്ക് ഇടയിൽ കിടന്ന് നീറിയ എന്റെ മനസ്സ് മാത്രം ആരും കണ്ടില്ല….
ഒരുവശത്തു മകൻ മറുവശത്തു ഭർത്താവ്..
ഞാൻ ആരുടെ കൂടെ നിൽക്കും..
അറിയുമോ ഈ കാലമത്രയും ആ ഇല്ലത്ത് ഞാനെന്റെ സങ്കടം കരഞ്ഞു തീർക്കുവായിരുന്നു….
പിന്നെ ഇടക്ക് ഒരൽപ്പം ആശ്വാസം തന്നിരുന്നത് വസുമതി ആയിരുന്നു…. നിന്റെ മുത്തശ്ശൻ വഴക്കിട്ടു അവരെയും അവിടുന്ന് ഇറക്കി വിട്ടു ..
അവിടുന്നു ബാംഗ്ലൂർ ചെന്ന് ഇത്രയും കാലമായിട്ടും ഞാൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും പിന്നെ അവളൊന്നു തിരക്കിയിട്ടില്ല..
അവളെ കുറ്റം പറയാനും പറ്റില്ല..
അവളും വാശിയിൽ ഒട്ടും പുറകിൽ അല്ല..
പോരാത്തതിന് നിന്റെ മുത്തശ്ശനെ പേടിയും കാണും..
അങ്ങേരുടെ സ്വഭാവം അങ്ങനെ ആണല്ലോ.. വെട്ടൊന്ന് മുറി രണ്ട്..
അതാണ് ആളുടെ രീതി..
മുത്തശ്ശി വാ തോരാതെ വാക്കുകളിലൂടെ അവരുടെ ഉള്ളിലെ സങ്കടവും നിരാശയും നിസ്സഹായാവസ്ഥയും ഒക്കെ എന്നോട് പങ്ക് വെക്കുമ്പോൾ എന്റെ മനസ്സും അവരുടെ അവസ്ഥക്കൊപ്പം സഞ്ചരിച്ചു കൊണ്ടിരുന്നു…..
ഭർത്താവിനെ ഭയന്ന് അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാതെ ഇല്ലത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ അടിച്ചമർത്തപ്പെട്ട ഒരു സ്ത്രീയുടെ മനസ്സ് ഞാൻ ഇന്നിവിടെ കണ്ടു..
തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിൽ കുഴിച്ചു മൂടി താലി ഒരു ബന്ധനമായി മാറിയ സ്ത്രീകളുടെ ഒരു പ്രതിരൂപം മുത്തശ്ശിയിൽ കാണാമായിരുന്നു..
“”അല്ല മുത്തശ്ശി..എന്നെ കണ്ടു സംസാരിച്ചത് മുത്തശ്ശൻ അറിഞ്ഞാൽ പ്രശ്നമാവില്ലേ..
“”ആവുന്നെങ്കിൽ ആവട്ടെ മോളെ..
പിന്നെ മൂപ്പർക്ക് ഇപ്പോൾ പഴയ പിടിവാശി ഒന്നുമില്ലെന്നാണ് തോന്നുന്നത്..
പ്രായമായതിന്റെ മാറ്റം കാണുന്നുണ്ട്..
ചെയ്തതൊക്കെ തെറ്റായി എന്നൊരു കുറ്റബോധം അങ്ങേർക്ക് ഉള്ളത് പോലെ എനിക്ക് തോന്നി….
ഹാ പിന്നെ മോളെ പറയാൻ വിട്ടു പോയി..
നമ്മുടെ കാവിൽ വെച്ചു ഒരു നാഗ പൂജയും മറ്റും വിശേഷമായി നടത്തുന്നുണ്ട്..
അതിൽ കുടുംബക്കാർ എല്ലാവരും പങ്കെടുക്കണം എന്നാണ് ജ്യോൽസ്യൻ പറഞ്ഞത്..
ആ പേരിൽ നിന്റെ അപ്പച്ചിയേയും മറ്റും ഇങ്ങോട്ടേക്കു ക്ഷണിച്ചിട്ടുണ്ട്..
അത് അദ്ദേഹം പറഞ്ഞിട്ടാണ് കേട്ടോ..
പക്ഷേ കൂട്ടത്തിൽ നിങ്ങളുടെ കാര്യം ഞാൻ പറഞ്ഞപ്പോൾ അങ്ങേര് ഒന്നും പറഞ്ഞില്ല..
അത് പറയുമ്പോൾ മുത്തശ്ശിയുടെ മുഖം വാടിയിരുന്നു..
“”സാരമില്ല മുത്തശ്ശി.. ഞങ്ങളോടുള്ള മുത്തശ്ശന്റെ ദേഷ്യമൊന്നും മാറിക്കാണില്ല..
എന്തായാലും മുത്തശ്ശി എന്നോട് മിണ്ടിയല്ലോ….
എനിക്കൊരുപാട് സന്തോഷമായി..
ഇതറിയുമ്പോൾ അമ്മയ്ക്കും ഒരുപാട് സന്തോഷമാവും തീർച്ച…..
“”മ്മ്മം.. മോള് അവളോട് പറയണം എന്നോട് ദേഷ്യമൊന്നും തോന്നരുതെന്ന്….
മുത്തശ്ശിയുടെ നിവർത്തികേട് കൊണ്ടാണ് ഇങ്ങനെ ഒക്കെ പറ്റിയതെന്നും കൂടെ പറയണം..
“”ഹേ അമ്മക്ക് ദേഷ്യമൊന്നും ഇല്ല മുത്തശ്ശി..
അമ്മ എപ്പോഴും നിങ്ങളെ കുറിച്ച് പറയും..
“””അവൾ പാവമാണ് എല്ലാം നിന്റെ മുത്തശ്ശന്റെ പിടിവാശി കൊണ്ട് സംഭവിച്ചു പോയതാണ്….
അല്ലെങ്കിൽ നീയും അവളും ഇന്ന് നമ്മുടെ തറവാട്ടിൽ കഴിയെണ്ടവർ ആണ്..
പിന്നെ മുത്തശ്ശി ഇപ്പോൾ പോവാണ് മോളെ..
നേരം വൈകി..
അവിടെ ചെന്നിട്ടു ഒരുപാട് പണികൾ ഉണ്ട്..
ഒരു വേലക്കാരി ഉണ്ട്..
പക്ഷേ ഞാൻ കൂടെ നടന്നു ഓരോന്ന് ചെയ്യിച്ചില്ലെങ്കിൽ ശെരിയാവില്ലെന്നേ….
അതുകൊണ്ട് പോട്ടെ..
ഇനിയും ഇതുപോലെ ഒക്കെ നമുക്ക് കാണാം..
സമയം പോലൊരിക്കൽ ഞാൻ അങ്ങോട്ട് വരുന്നുണ്ടെന്നും അമ്മയോട് പറഞ്ഞേക്ക്..
എന്നും പറഞ്ഞു മുത്തശ്ശി നെറുകയിൽ ഒരു ചുംബനം സമ്മാനിച്ചു കൊണ്ട് എന്നോട് യാത്ര പറഞ്ഞു നടന്നു..
മുത്തശ്ശി നടന്നകലുന്നത് ഞാൻ നിറകണ്ണുകളോടെ നോക്കി നിന്നു..
കാലമെറെയായി ദേവിയോട് ഞാൻ ഇങ്ങനൊന്ന് പ്രാത്ഥിക്കുന്നു..
ഒരുപക്ഷെ ഇപ്പോഴാവും ദേവിയെന്റെ പ്രാത്ഥന കേട്ടത്..
വലിയൊരു മഞ്ഞുരുകി തുടങ്ങിയതിന്റെ ലക്ഷണം കണ്ടു തുടങ്ങി..
അപ്പോഴാണ് ദക്ഷയുടെ മനസ്സിലേക്ക് വൃദ്ധ കൈനോക്കി പറഞ്ഞത് ഓർമ്മയിൽ വന്നത്..
ഇനി അവർ പറഞ്ഞത് പോലെ ഭാഗ്യരേഖ തെളിഞ്ഞതിന്റെ ലക്ഷണം ആണോ ഇതൊക്കെ..
അവളുടെ മനസ്സ് പല ചോദ്യങ്ങളും ഉത്തരങ്ങളും നെയ്തെടുത്തു..
പതിവിലും സന്തോഷത്തിൽ അമ്പലത്തിൽ നിന്നും ദക്ഷ ചിരിച്ചു ചാടി തുള്ളി വരുന്നത് കണ്ട് ഉമ്മറത്തു നിന്ന മീനാക്ഷിയമ്മ ഒന്ന് അമ്പരന്നു..
“”എന്താടി പെണ്ണേ നിനക്കിന്നിത്ര സന്തോഷം..?
“”സന്തോഷിക്കാതെ ഇരിക്കാൻ പറ്റില്ലമ്മേ.. അങ്ങനെ ഒരു കാര്യമാണ് ഇന്നുണ്ടായത്..
അമ്മയെ കെട്ടിപിടിച്ചു കൊണ്ടവൾ പറഞ്ഞു.
“”എന്ത് കാര്യം..?
“”ഏലത്തൂർ ഇല്ലത്തെ പാർവതി തമ്പുരാട്ടി ഇന്നെന്നോട് മിണ്ടി..
“”ങ്ങേ..
അമ്മ കേട്ടത് വിശ്വസിക്കാനാവാതെ എന്റെ മുഖത്തേക്ക് നോക്കി..
“”അതേ അമ്മേ.. മുത്തശ്ശി ഇന്ന് അമ്പലത്തിൽ വെച്ചെന്നോട് മിണ്ടി..
എല്ലാം ഒരു സ്വപ്നം പോലെനിക്ക് തോന്നി പോവാണമ്മേ….
“””എന്നിട്ട്….. എന്നിട്ട് മുത്തശ്ശി എന്ത് പറഞ്ഞു..?
അമ്മയുടെ ചോദ്യത്തിൽ ആകാംഷ നിറഞ്ഞിരുന്നു..
“”ഒരുപാട് കാര്യം പറഞ്ഞു..കൂട്ടത്തിൽ അമ്മയെയും തിരക്കി….
മുത്തശ്ശിയോട് ദേഷ്യമൊന്നും കാണിക്കരുതെന്നും
മുത്തശ്ശനെ പേടിച്ചിട്ടാണ് മുത്തശ്ശി ഇത്രയും കാലം ഇങ്ങനൊക്കെ പെരുമാറിയതെന്നും കൂടെ പറഞ്ഞു..
പിന്നെ എനിക്ക് കുറെ ഉമ്മയും ഒക്കെ തന്നമ്മേ….
“”മ്മ്മം അല്ലെങ്കിലും വാസുവേട്ടൻ പറയാറുണ്ടായിരുന്നു അമ്മ വെറും പാവമാണെന്ന്….
എന്തായാലും ഇത് കേട്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷമായടി..
ഇത്രയും കാലം ഉള്ളിൽ ഒരു നീറ്റൽ ആയിരുന്നു..
അമ്മയെങ്കിലും മിണ്ടിയിരുന്നെങ്കിലെന്നു ഒരുപാട് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്..
അത് പറയുമ്പോൾ അമ്മയുടെ മുഖത്ത് സങ്കടം നിറയുന്നത് കാണാമായിരുന്നു..
“””മ്മ്മ്മം..ഇപ്പോൾ എന്തായാലും അത് നടന്നില്ലേ അമ്മേ..
പിന്നെ മുത്തശ്ശി ഒരിക്കൽ ഇങ്ങോട്ട് വരാമെന്നും പറഞ്ഞിട്ടുണ്ട് കേട്ടോ…..
“”എന്റെ ദേവി ഞാൻ ഈ കേൾക്കുന്നത് സത്യമാണോ..
അമ്മ നെഞ്ചിൽ കൈ വെച്ച് കൊണ്ട് വിശ്വാസം വരാത്ത മട്ടിൽ ചോദിച്ചു..
“”അതേ അമ്മേ സത്യം തന്നെ….
നമ്മുടെ കാവിൽ എന്തോ നാഗപൂജയോ മറ്റോ നടക്കാൻ പോവണത്രെ..
കുടുംബക്കാർ എല്ലാവരും പങ്കെടുക്കണം എന്ന് ജോത്സ്യൻ പറഞ്ഞെന്ന് പറഞ്ഞു ….
അതുകൊണ്ട് പിണക്കം ഒക്കെ മാറ്റി മുത്തശ്ശൻ വസുമതി അപ്പച്ചിയെ ഒക്കെ വിളിച്ചു..
അവർ ഉടനെ വരുമെന്നാണ് മുത്തശ്ശി പറഞ്ഞത്….
പക്ഷേ അങ്ങോട്ടേക്ക് നമുക്ക് മാത്രം ക്ഷണമില്ല കേട്ടോ..
“”മ്മ്മം.. അത് ഞാൻ പ്രതീക്ഷിച്ചു.. അല്ലെങ്കിലും നിന്റെ മുത്തശ്ശന്റെ മനസ്സ് മാറുമെന്ന് എനിക്ക് പ്രതീക്ഷയില്ല..
അങ്ങനൊന്നും അലിയുന്ന മനസ്സല്ല അത്..
പിടിവാശി കൂടുതലാണ്….
എന്തായാലും വസുമതി ചേച്ചിയൊക്കെ വരുമല്ലോ..
എനിക്ക് ആണെങ്കിൽ ചേച്ചിയെയും പിള്ളേരെയും ഒക്കെ കാണാൻ കൊതി ആവുന്നു..
എത്ര വർഷമായി അവരെയൊക്കെ ഒന്ന് കണ്ടിട്ട്..
പണ്ട് നിന്റെ മുത്തശ്ശൻ അറിയാതെ ഒളിച്ചും പാത്തും വന്നെന്നോടും നിന്റെ അച്ഛനോടും വസുമതി ചേച്ചി ഒരുപാട് മിണ്ടാറുണ്ടായിരുന്നു..
നിന്റെ അച്ഛനെ പോലെ തന്നെ അൽപ്പം പിടിവാശി ഉണ്ടെങ്കിലും ആള് ഒരു പാവമാണ് ..
എന്നെ ഒരുപാട് ഇഷ്ടമായിരുന്നു..
അമ്മ അപ്പച്ചിയെ കുറിച്ച് പറയുമ്പോൾ എന്റെ മനസ്സ് പഴയ കുട്ടിക്കാലത്തേക്ക് സഞ്ചരിച്ചു തുടങ്ങി….
ശ്രീയേട്ടൻ സമ്മാനിച്ചൊരോർമ്മ ഇന്നും നെറ്റിയിൽ ഒരു പാടായി അവശേഷിക്കുന്നുണ്ട്..
എന്തോ ഒന്ന് പറഞ്ഞു വഴക്ക് കൂടി ഏട്ടനെന്നെ കറുമ്പി എന്ന് വിളിച്ചു..
ആ ദേഷ്യത്തിന് ഞാൻ ഏട്ടനെ പിടിച്ചു ഒറ്റ തള്ളിന് നിലത്തിട്ടു..
വീണതും വീണിടത്തു കിടന്നു കൊണ്ട് തന്നെ കൈയിൽ കിട്ടിയ കല്ല് എടുത്തു ശ്രീയേട്ടൻ എറിഞ്ഞ ഏറെന്റെ നെറ്റിയിൽ തന്നെ കൊണ്ട് ചോര പൊടിഞ്ഞു..
അതോടെ പേടിച്ചു ആള് ഒരൊറ്റ ഓട്ടമായിരുന്നു….
പിറ്റേന്ന് തന്നെ അവർ ബാംഗ്ലൂർ പോവുകയും ചെയ്തു..
പിന്നെ ഇന്നോളം ഞാൻ ഏട്ടനെ കണ്ടിട്ടില്ല….
ഒരു കണക്കിന് കാണാഞ്ഞതും നന്നായി ഇല്ലെങ്കിൽ അന്നത്തെ ദേഷ്യത്തിന് തിരിച്ചും ഞാൻ എന്തെങ്കിലും ചെയ്തേനെ..
ഇനിയിപ്പോൾ പറ്റുമെന്ന് തോന്നുന്നില്ല.. ആളിപ്പോൾ നല്ല തടിമാടൻ ഒക്കെ ആയിക്കാണും..
പ്രതികാരം ചോദിക്കാൻ പോയാൽ പിന്നെന്റെ പൊടി പോലും കണ്ടെന്നും വരില്ല..
എന്നാലും അവസരം കിട്ടിയാൽ ചെറിയൊരു പണി ഞാൻ കൊടുക്കും..
കാരണം അന്നത്തെ വേദന ഇന്നും എന്റെ മനസ്സിലുണ്ട്…..
നെറ്റിയിലെ മുറിപ്പാടിൽ തടവി കൊണ്ട് ദക്ഷ മനസ്സിൽ പറഞ്ഞു….
(തുടരും…)
(സ്നേഹപൂർവ്വം… ശിവ )
ശിവ യുടെ മറ്റു നോവലുകൾ
രണ്ടാം ജന്മം
രണ്ടാം താലി
വൃന്ദാവനം
ശ്രീലക്ഷ്മി
ജാതകം
മിഴി
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Bhagyarekha written by Shiva
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission