Skip to content

ദേവാമൃത – 25

devamrutha

കാർ  ഗേറ്റ് കടന്ന്  വീട്ടില്ലേക്ക്‌ ചെന്നപ്പോഴേ  ഞങ്ങളെയും കാത്ത് ഉമ്മറത്ത് ഇരിക്കുന്ന  അച്ഛനെയും  അമ്മയേയും  ഞങ്ങൾ  കണ്ടു .

കാറിൽ നിന്നും ഇറങ്ങിയ എന്റെ  കോലം കണ്ട അമ്മ ഓടിവന്നു

എന്ത് പറ്റി മോളെ നീ ആകെ നനഞ്ഞല്ലോ എന്താ പറ്റിയേ കടലിലിറങ്ങിയോ നീ .ദേഹം മൊത്തം നനഞ്ഞുല്ലോ.ഇനി വല്ലപ്പനിയും പിടിക്കില്ലേ മോളെ .

കടലിൽ ഇറങ്ങിയത അല്ല അമ്മേ വലിച്ചിറക്കിതാണ്

ആര് നീ എന്തുവാ രാഖി ഈ പറയുന്നേ. എന്നെങ്കിലും പറയാനുണ്ടെങ്കിൽ നീ തെളിച്ചു പറ.

അപ്പോഴേക്കും അമ്മു മോൾ അകത്തേക്ക് നടന്നു കയറിയിരുന്നു.

വധുവിന്റെ  കൂട്ടുകാരി ഉണ്ടല്ലോ നമ്മുടെ ഒരു ഗസ്റ്റ്  അവൾ മനപ്പൂർവം സിദ്ധുനെ വലിച്ച് കടലിൽ ഇട്ടതാണ് അമ്മേ. വിധുവും വിമലേട്ടനും ഓടിച്ചെന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ സിദ്ധുവിന് എന്തേലും പറ്റിയേനെ

വിധു എന്താണ് ഈ കേൾക്കുന്നത് അച്ഛൻ ആയിരുന്നു അതു ചോദിച്ചതു കോപം കൊണ്ട് അച്ഛന്റെ ഞരമ്പുകൾ വലിഞ്ഞുമുറുകി.നിന്റെ കൂട്ടുകാരിയാണ് എന്നു ഉള്ള ഒരു സ്നേഹത്തിന് പുറത്താണ് ഇത്രയും നാൾ ഇവളേ ഇവിടെ നിർത്തിയെ.ഇവൾ കാണിച്ചു കുട്ടിയ കോപ്രായം മൊത്തവും കണ്ടില്ല എന്നു നടിച്ചത്. എന്നാൽ ഇനി അത് പറ്റില്ല.

എടി. അങ്ങനെയങ്ങ് പോയാലോ. ഏതു മുഖത്തോടെ ആണ് നീ അകത്തേക്ക് പോകുന്നത്. എന്റെ മോളെ കൊല്ലാൻ നോക്കിയ നിന്നെ ഇനി ഇവിടെ നിർത്താൻ ഞങ്ങൾ തയ്യാറല്ല .

അതും പറഞ്ഞു അമ്മ അവളുടെ അടുത്തേക്ക് നടന്നടുത്തു

നീ ഇവിടെ വന്നുകയറിയ അന്നുമുതൽ നീയിവിടെ കാണിച്ചുകൂട്ടിയ തോന്നിവാസം .കണ്ടില്ല എന്ന് നടിച്ച ഞങ്ങളാണ് വിഡ്ഢികൾ. അപ്പോൾ തന്നെ നിന്നെ ഇവിടെനിന്നും ഇറക്കി വിടെണ്ടതായിരുന്നു. ഒരു പെണ്ണ് എന്നാ പരിഗണന തന്നതു കൊണ്ടാണ് ഇത്രയും നാൾ നീ ഇവിടെ നിന്നത് ഇനി ഇത് നടക്കില്ല .നീയിവിടെ വന്നത് മറ്റെന്തോ ദുരുദ്ദേശം കൊണ്ടാണ് നിന്റെ പല ഭാവവ്യത്യാസങ്ങളും ഞാൻ പലപ്പോഴും ശ്രദ്ധിക്കുന്നുണ്ട് .ഒരു പെണ്ണായി പിറന്ന എനിക്ക് അത് മനസ്സിലാക്കാൻ അധികം വിദ്യാഭ്യാസം ഒന്നും വേണ്ട .എന്തു ദുരുദ്ദേശം ആണെങ്കിലും അത് നീ അങ്ങു മറന്നേക്കു. അതിവിടെ വിലപ്പോകില്ല. പിന്നെ എൻറെ മോളെ നീ ഉപദ്രവിച്ചതിന് പകരം ഞാൻ എന്തെങ്കിലും നിനക്കു തന്നില്ല എങ്കിൽ ഞാൻ ഇവളുടെ അമ്മയാണ് എന്നു പറയാൻ യാതൊരു യോഗ്യതയും എനിക്കില്ല .

പറഞ്ഞു തീരും മുന്നേ അമ്മയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു

അപ്പോഴേക്കും വിധുവേട്ടൻ എന്നെ ഒരു കസേരയിൽ കൊണ്ടുപോയി ഇരുത്തി അമ്മയുടെ അടുത്തേക്ക് നടന്നു

മതിയമ്മേ ഇവളെ നാളത്തെ ഒരു ദിവസംകൂടി സഹിച്ചാൽ മതി അതിനുമുന്നേ ഇവിടുന്ന് കെട്ടി കെട്ടിയിരിക്കും അതിനുള്ള വഴി ഞാൻ മുന്നേ ഒരുക്കിയിരുന്നു.

ഇല്ല പോകില്ല വർഷൻ ഞാൻ.എന്തു വന്നാലും പോകില്ല.

പോകും നീ നാളെ തന്നെ പോകും. ഇത്രയും ദിവസം ഞാൻ കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞു നിന്നത് നാളത്തെ ഒരു ദിവസത്തിന് വേണ്ടി മാത്രം ആണ്.

                     എനിക്കറിയാം നീ ആരുടെ മുമ്പിലാണ് മുട്ടു മടക്കുന്നത് അയാൾ നാളെ ഇവിടെ വരും നിന്നെ അയാൾ പൂച്ചക്കുഞ്ഞിനെ കൊണ്ടുപോകുന്നപോലെ കഴുത്തിനു പിടിച്ച് തൂക്കി കൊണ്ടുപോവുകയും ചെയ്യും. അതെനിക്ക് ആ വ്യക്തി തന്ന വാക്ക് ആണ്

നിന്നെ എന്നന്നേക്കുമായി എൻറെ ജീവിതത്തിൽ നിന്നും നിന്ന് തുടച്ചുമാറ്റും എന്ന് .അത് സംഭവിക്കുകയും ചെയ്യും.

എന്നും പറഞ്ഞ് വിധുവേട്ടൻ  എന്നെയുംകൊണ്ട് മുറിയിലേക്ക് പോയി അതിനു പുറകെ വിമല്ലേട്ടനും ഏട്ടത്തിയും മുറിയിലേക്ക് പോയി.

മുറിയിലേക്ക് കയറിയപ്പോഴേ ഞാൻ കട്ടിലിലേക്ക് വീണു .അത്രയ്ക്ക് ക്ഷീണം  ആയിരുന്നു. ജീവിതത്തിൽ ഞാൻ ഇത്രയധികം ഭയന്നിട്ടില്ല .കണ്ണടയ്ക്കുമ്പോഴൊക്കെ ഞാൻ തിരമാലയിൽ പെട്ടു പോയ ആ രംഗം മാത്രം കണ്ണിലേക്ക് വന്നുകൊണ്ടേയിരുന്നു.

അയ്യേ ഡ്രസ്സ് മാറാതെ കിടന്നോ. മൊത്തത്തിൽ നനഞ്ഞിരിക്കുവാണു. താൻ എഴുന്നേൽക്കു ഡ്രസ്സ് ഒക്കെ ഒന്ന് ചെയിഞ്ച് ചെയ്തിട്ട് കിടന്നാൽ മതി.മൊത്തത്തിൽ  ഉപ്പുരസമാണ് എഴുന്നേല്ക്കെടീ.

വയ്യ വിധുവേട്ടാ എനിക്ക് തീരെ വയ്യ ഞാൻ കിടന്നോട്ടെ

അതൊന്നും പറഞ്ഞാൽ പറ്റില്ല മോളെ.

വിധുവേട്ടൻ തന്നെ കബോർഡ് തുറന്നു ഒരു ജോഡി ഡ്രസ്സ് എടുത്ത് ബാത്റൂമിൽ കൊണ്ടുപോയി ഇട്ടു അതിനുശേഷം എന്നെ എഴുന്നേല്പിച്ച് ഉന്തിത്തള്ളി ബാത്റൂമിലേക്ക് കൊണ്ടുപോയി

പ്ലീസ് വിധുവേട്ടാ എനിക്ക് തീരെ വയ്യ എനിക്കൊന്ന് കിടന്നാൽ മതി.

അതൊന്നും പറ്റില്ല ഇത്രയും മടിയാണെങ്കിൽ ഞാൻ കുളിപ്പിക്കാം ഞാൻ അടിപൊളിയായി കുളിപ്പിച്ചു വൃത്തിയാക്കാം  എനിക്കു അതു വലിയ ഇഷ്ടം ആണ്

അയ്യോ വേണ്ട അത് മാത്രം വേണ്ട ഞാൻ തനിയെ കുളിച്ചു കൊള്ളാം.

എന്റെ മോൾ അങ്ങനെ വഴിക്ക് വാ

ദുഷ്ടൻ ……..

ഓ ആയിക്കോട്ടെ…

ഷവറിൽനിന്നും നല്ല തണുത്ത വെള്ളം എന്റെ ശിരസ്സിൽ വീണപ്പോൾ എന്തോ ഒരു ഉന്മേഷം തോന്നി. എത്ര നേരം ഷവറിന്റെ മുന്നിൽ നിന്നു എന്ന് എനിക്ക് ഓർമ്മയില്ല .കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വിധുവേട്ടൻ എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു.

ഇപ്പോൾ എങ്ങനെയുണ്ട് കുളിച്ച് കഴിഞ്ഞപ്പോൾ .?

ഇപ്പോൾ നല്ല ഉന്മേഷം തോന്നുന്നുണ്ട്

അതാ ഞാൻ പറഞ്ഞത്  കുളിച്ചു കഴിഞ്ഞാൽ ശരീരത്തിന് ഒരു പ്രത്യേക ഉന്മേഷമാണ്.

അപ്പോഴേക്കും വിധുവേട്ടൻ എൻറെ നെറ്റിയിലേക്ക് ഒരു കുഞ്ഞു പൊട്ട് തൊട്ടു തന്നു

ഇപ്പോഴാണ് എന്റെ സിദ്ധു മോൾ ഒന്നൂടെ സുന്ദരി ആയതു.

എങ്കിൽ എന്റെ മോള് വീട്ടിലേക്കോന്നുവിളിക്കു അപ്പോഴേക്കും നിന്റെ ഈ മൂഡും ശരിയാവും. ആ നേരം കൊണ്ട് ഞാൻ കുളിച്ചിട്ടു വരാം.

എന്നും പറഞ്ഞു വിധുവേട്ടൻ ബാത്ത്റൂമിലേക്ക് പോയി.

രാത്രി ആഹാരം കഴിക്കാൻ നേരത്ത് ആ ഭാഗത്തേക്ക് അമ്മു മോൾ വന്നതേയില്ല അവളെയും കൂടെ വിളിക്കാൻ പറഞ്ഞെങ്കിലും ആരും അത് കേട്ടാഭാവം നടിച്ചില്ല .എല്ലാവർക്കും ചപ്പാത്തി പ്ലേറ്റിലേക്ക് എടുത്തപ്പോഴേക്കും അമ്മ എനിക്ക് വേണ്ടി മറ്റൊരു പാത്രത്തിൽ പൊടിയരിക്കഞ്ഞിയും ചമ്മന്തിയും പപ്പടവും ആയി വന്നു .

മോൾ ഇത് കഴിച്ചാൽ മതി പനി വല്ലോം വരാൻ സാധ്യതയുണ്ടെങ്കിൽ നല്ല ചൂടു കഞ്ഞി കുടിച്ചാൽ അത് വന്ന വഴി പോകും.

അച്ഛൻ നേരത്തെ കഴിച്ചു ഞാൻ ചെന്നു അച്ഛനു കഴിക്കാനുള്ള മരുന്ന് എടുത്തുകൊടുക്കട്ടെ എന്നും പറഞ്ഞ് അമ്മ പോയി.

ഞാൻ ചൂടു കഞ്ഞി ഊതി കുടിക്കുന്നത് നോക്കി വിധുവേട്ടൻ ചപ്പാത്തി കഴിക്കാതെ നോക്കിയിരുന്നു വേണോയെന്ന് കണ്ണുകൊണ്ട് ഞാൻ ആഗ്യം കാണിച്ചു.

വേണമെന്ന് വിധുവേട്ടൻ തലയാട്ടി പറഞ്ഞു ഞാൻ വിധുവേട്ടന് കഞ്ഞി കോരി കൊടുത്തു

ഡാ കൊതിയാ മതിയാക്കു അത് അവൾ കുടിക്കട്ടെ നിനക്ക് കഴിക്കാൻ ഉള്ളത് ഇവിടെ ഉണ്ട്

എന്നും പറഞ്ഞു വിമല്ലെട്ടൻ ഒരുപാട് വാരി ഞങ്ങൾ അതു കേട്ടു ചിരിച്ചു.

ആഹാരം കഴിച്ചു കഴിഞ്ഞു ഞാൻ പോയി അമ്മുവിന്റെ മുറിയുടെവാതിൽ തട്ടിയെങ്കിലും അവൾ തുറന്നില്ല

തിരികേ ഞാൻ റൂമിൽ വന്ന് വാതിൽ അടച്ചു കിടന്നു

തനിക്ക് എന്തേലും ക്ഷീണം തോന്നുന്നുണ്ടോടോ എന്തുണ്ടെങ്കിലും എന്നോട് പറയണം ഹോസ്പിറ്റലിൽ പോകാം

എനിക്കൊരു കുഴപ്പവുമില്ല…..

വിധുവേ്ട്ടാ…..

എന്താടോ

ഇപ്പോൾ അവളൊരു പാവം ആയിട്ടാ എനിക്ക് തോന്നുന്നതു

പാവമല്ല പാവയാണ്

വേറെ ഒന്നും ചിന്തിക്കാതെ നല്ല ഒരു നാളേക്ക് വേണ്ടി കിടന്നുറങ്ങു എന്നും പറഞ്ഞു വിധുവേട്ടൻ എന്നെ നെഞ്ചോടു ചേർത്തുപിടിച്ച് കിടന്നു.

എപ്പോഴോ ഞാൻ മയക്കത്തിലേക്ക് വഴുതി വീണു

                                  (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!