Skip to content

ദേവാമൃത – 27

devamrutha

ആദ്യമൊക്കെ അവൾക്ക് എന്നോട് വലിയാ ഇഷ്ടമായിരുന്നു.

ഇടയ്ക്ക് എന്നെ കാണാനായി എന്റെ ക്വാർട്ടേഴ്സിലേക്ക് വരും.

അവിടുന്ന് ഞങ്ങൾ ഒരുമിച്ച് ബീച്ചിലും ഷോപ്പിംഗിനും മറ്റും പോകും.

അവധിദിവസങ്ങളിൽ അവളുടെ വീട്ടിൽ നിന്നായിരുന്നു എനിക്ക് ഉച്ച ക്കു ആഹാരം .ഞാൻ അല്പം വൈകിയാൽ അവൾ ഒരു 100 തവണയെങ്കിലും എന്റെ ഫോണിലേക്ക് കോൾ ചെയ്യും അത്ര സ്നേഹമായിരുന്നു ഞങ്ങൾ തമ്മിൽ.

അവരുടെ വീട്ടിൽ ഞാൻ ചെല്ലുമ്പോൾ അവൾ എന്നെ ഓടിവന്നു hug ചെയ്തായിരുന്നു അകത്തേക്ക് ക്ഷണിക്കുന്നത് .ഞാനത് ഒരു കുഞ്ഞു പെങ്ങളുടെ സ്നേഹമായി കണ്ടിരുന്നുള്ളൂ. അതിൽ വേറൊരു അർത്ഥവും ഞാൻ കണ്ടില്ല. എന്നാൽ അവൾ മനസ്സിൽ വേറെ പലതും വെച്ചാണ് എന്നോട് സ്നേഹം കാട്ടുന്നതെന്ന് ഞാൻ മനസ്സിലാക്കാൻ ഒരുപാട് സമയം എടുക്കേണ്ടി വന്നു.

ഒരുദിവസം അവൾ എന്റെ കോട്ടേഴ്സി ലേക്ക് വന്നു. ഞാനും അവളും സംസാരിച്ചിരിക്കുന്നതിനിടയിൽ അവൾ മോശമായി എന്നോടു ബീഹൈവ് ചെയ്തു. അപ്പോൾ ഞാൻ അവളെ ഒരുപാട് ശകാരിച്ചു.എന്നാൽ അതൊക്കെ കേട്ടട്ടും.അവൾ വശ്യമായ ഒരു ചിരി നൽകി  അവിടെ നിന്നും ഇറങ്ങിപ്പോയി .

ഇതിനിടയ്ക്ക് ഷേണായി സാറുമായി ഞാൻ പ്രിയയുടെ കാര്യം സംസാരിക്കുകയായിരുന്നു .അവളുടെ വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ സാറിനോട് പറഞ്ഞു. അവൾ നല്ല കുട്ടിയാണ് . ഒരു ദേവതയെ പോലെ ആണ് അവൾ എന്നും.  അവളുടെ ഭർത്താവ് ആയി വരുന്നവൻ ഭാഗ്യവാൻ ആണെന്നും ഞാൻ സംസാരിക്കുന്ന കൂട്ടത്തിൽ സാറിനോട് പറഞ്ഞു.

പിന്നേറ്റു എനിക്കു രാവില്ലേ ഒരു ഫോൺ call വന്നു.

                                 അപ്പോഴാണ് റോഡിൽ വണ്ടികൾ ബ്ലോക്ക് ആയത്. ഒരഞ്ചുമിനിറ്റ് ബ്ലോക്കിൽ പെട്ട് ഞങ്ങൾ അവിടെ കിടന്നു. പയ്യെ വണ്ടി നീങ്ങാൻ തുടങ്ങി

വിധുവെട്ടാ ഇനി ബാക്കി പറ രാവിലെ കോൾ വന്നിട്ട് ബാക്കി പറ

രാവിലെ കോൾ വന്നു .എടുത്തപ്പോൾ ഹോസ്പിറ്റലിൽ നിന്നായിരുന്നു.പ്രിയക് അപകടം പറ്റി എന്നായിരുന്നു അറിയാൻ കഴിഞ്ഞത്.

എങ്ങനെ എന്നു ചോദിക്കും മുന്നേ അറിയൻകഴിഞ്ഞു.

പ്രിയയുടെ മുഖത്ത് ആരോ ആസിഡ് ബൾബ് എറിഞ്ഞതാണ് എന്നു

ഞാൻ പെട്ടെന്ന് തന്നെ റെഡിയായി ഹോസ്പിറ്റലിലേക്ക് പോയി. അവളെ സർജറിക്കായി കയറ്റിയിരുന്നു.

എനിക്കൊന്ന് കാണണമെന്ന് പറഞ്ഞെങ്കിലും ആദ്യം മറ്റു ഡോക്ടർസ് സമ്മതിച്ചില്ല .എന്റെ നിർബന്ധകാരണം അവർ എന്നെ അകത്തേക്കു കയറ്റി.

ഞാൻ കയറി പ്രിയകുട്ടിയെ കണ്ടു .ഒരു തവണയേ നോക്കിയുള്ളൂ അത്രയ്ക്ക് വിരൂപം ആയിരുന്നു

പെട്ടെന്നുതന്നെ ഞാൻ പുറത്തിറങ്ങി മണിക്കൂറുകളുടെ സർജറിക്കുശേഷം അവളെ ഐസിയുവിലേക്ക് മാറ്റി

എത്രയോ ആഴ്ചകളും മാസങ്ങളും അവൾ സൂര്യപ്രകാശം തട്ടാതെ പുറംലോകം കാണാതെ ആ മുറിയിൽ കഴിഞ്ഞു

കെട്ടഴിക്കുന്ന അന്ന് ഞാൻ ഉണ്ടായിരുന്നു അവിടെ .എന്റെ പ്രിയ ആണോ എന്നുപോലും എനിക്ക് തോന്നിപ്പോയി .മറ്റൊരു മുഖം ആയിരുന്നു അവൾക്കു.എൻറെ ഒരു കൂടപ്പിറപ്പായിരുന്നു അവൾ.

എന്തിനുമേതിനും ഓടി വരുന്നത് എന്റെ അടുത്തായിരുന്നു .ഞാൻ മാത്രമേ ആ അന്യനാട്ടിൽ ഉണ്ടായിരുന്നുള്ളൂ. അവൾക്കു സഹായത്തിനു.

അവളുടെ വീടിന്റെ നെടുംതൂണാണ് നഷ്ടപ്പെട്ടതെന്ന് ഓർത്തപ്പോൾ എനിക്ക് അതിയായ സങ്കടമുണ്ടായി. ഞാൻ എന്നെ കൊണ്ടു കഴിയുന്ന സഹായം ഒക്കെ അവളുടെ വീട്ടിൽ ചെയ്തു. അവളുടെ സർജറിക്ക് ഉള്ള പണവും ഞാനാണ് അടച്ചത് അത്രയെങ്കിലും ഞാൻ ചെയണ്ടേ.

രണ്ടാഴ്ചയ്ക്ക് ശേഷം ഞാൻ അവളോട് സംസാരിക്കുന്നതിന് ഇടയിലാണ് അവളെന്നോട് ആയി ആ സത്യം പറഞ്ഞത്

അന്ന് രാത്രി ആർഷ. പ്രിയ കാണാൻ ഹോസ്റ്റലിൽ ചെന്നു വെന്നും അത്യാവശ്യ കാര്യം പറയണം എന്ന് പറഞ്ഞ് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

സംസാരിക്കുന്നതിനു ഇടയിൽ. എന്റെ പേര് കടന്നുവന്നു എന്നും.

ഞാനും പ്രിയയുമായി എന്താണ് ബന്ധം എന്ന് അവൾ ചോദിച്ചെന്ന്

എന്നെ ഒരു ജ്യേഷ്ഠനായിട്ടാണ് കാണുന്നത് എന്നു അവൾ പറഞ്ഞു.

എന്നാൽ അത് അവൾ വിശ്വസിച്ചില്ല.

നീയാണ് എല്ലാത്തിനും കാരണം.നിന്റെ ഈ അഴകാണു എല്ലാത്തിനും കാരണം എന്നു പറഞ്ഞു മുന്നിലോട്ട് നടന്നു  അവളുടെ ഹാൻഡ് ബാഗിൽ നിന്നു  ആസിഡ് ബൾബ് അവളുടെ മുഖത്തേക്ക് എറിയുകയായിരുന്നു എന്നും പ്രിയ കണ്ണീരോടെ എന്നോട് പറഞ്ഞു. നിലവിളി കേട്ട് ആളുകൾ ഓടി വന്നപ്പോഴേക്കും അവൾ കാറും ആയി പോയിരുന്നു.

അതുകേട്ട് ഞാൻ തലയിൽ കൈ കൊടുത്ത് ഇരുന്നുപോയി .ഞാൻ കാരണം ഒരു നല്ല സുഹൃത്തിനു് ഈ ഗതി വന്നല്ലോ എന്നോർത്ത് ഒരുപാട് പശ്ചാത്തപിച്ചു .എന്നാൽ അവളോട് ഇതു നേരിട്ട് ചോദിക്കണം എന്ന് മനസ്സിലുറപ്പിച്ചു .

ഞാൻ അവളെ കാണാനായി പോയി. വീട്ടിൽ ചെന്നപ്പോൾ ഏതോ കൂട്ടുകാരിയുടെ ബർത്ത് ഡേ സെലിബ്രേഷനും മായി ബന്ധപ്പെട്ട് നാഷണൽ ഹോട്ടലിൽ ഉണ്ടെന്നറിഞ്ഞു

ഞാൻ അങ്ങോട്ടേക്ക് പോയി .അവിടെ ചെന്നപ്പോൾ ആൺകുട്ടികളും പെൺകുട്ടികളുമായി ഒരുപട തന്നെയുണ്ടായിരുന്നു .

അതിനിടയിൽ നിന്നും എന്നെ കണ്ട ആർഷ ഓടി വന്നു .എന്നോട് വളരെ സന്തോഷത്തോടെ സംസാരിക്കാൻ തുടങ്ങി .

പെട്ടെന്ന് ഞാൻ പ്രിയയുടെ കാര്യം അവളോട് ചോദിച്ചു .അവളുടെ ഭാവം ആകെ മാറി ഒരു ഒരുമാതിരി പക അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.

അതേ ഞാനാണ് അങ്ങനെ ചെയ്തത് ഞാൻ തന്നെയാണ്.  ഇതല്ലായിരുന്നു ചെയ്യേണ്ടത് കൊല്ലണമായിരുന്നു.  എന്നാൽ ആയുഷ്ക്കാലം  മുഴുവൻ ഒരു വിരൂപി യെപ്പോലെ ജീവിക്കണം. എന്നാൽ മാത്രമേ എനിക്കവളോടുള്ള പക തീരു.

നീ അവളിൽ കണ്ടാ സൗന്ദര്യം അവൾക്ക് ഇനി വേണ്ട

അവളുടെ കണ്ണുകളിൽ പക ജ്വലിക്കുന്നത് ഞാൻ കണ്ടു

പെട്ടെന്ന് എന്റെ സമനില തെറ്റി

ഞാനവളുടെ കഴുത്തിന് കയറി പിടിച്ചു.

അപ്പോഴേക്കും അവളുടെ ഫ്രണ്ട്സ് ഞങ്ങൾക്ക് ചുറ്റും കൂടി .അവരുടെ മുമ്പിൽവെച്ച് എനിക്ക് ആവുന്നത്ര അവളെ തരംതാഴ്ത്തി സംസാരിച്ചു. എത്ര ജന്മമെടുത്താലും നിനക്കെന്നെ കിട്ടില്ലെന്നും .നിന്നെ പോലെയുള്ള ഒരു പെണ്ണിനെ അല്ല വർഷവർദ്ധനു വേണ്ടതെന്നും. ഒരു ക്രിമിനലിനെ കാൾ താഴെയാണ് നീയെന്നും ഞാൻ അവളോട് പറഞ്ഞു.

അപ്പോഴും അവൾ ചിരിക്കുകയായിരുന്നു ഇങ്ങനെയെങ്കിലും വർഷൻ എന്നെ ഒന്ന് തൊട്ടല്ലോ അതുമതി. ഈ ആയുഷ്കാലം മുഴുവൻ ഇതു മതിയെനിക്കു

എന്നാൽ നിങ്ങൾ കേട്ടോ ഞാനല്ലാതെ നിങ്ങളുടെ ലൈഫിൽ ഒരു പെണ്ണ് കാണില്ല. അതിനു ഞാൻ അനുവദിക്കില്ല.

അതു നീ മാത്രം വിചാരിച്ചാൽ പോരല്ലോ .നിന്നെ വിവാഹം ചെയ്യുന്നതിനേക്കാൾ നല്ലത് ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളിൽ ആരെങ്കിലുമൊരാളേ വിവാഹം ചെയ്യുന്നതായിരിക്കും .നിന്നെക്കാൾ അന്തസ് ആ സ്ത്രീകൾക്കുണ്ട് .

ഇതും പറഞ്ഞു ഞാൻ ഹോട്ടലിൽനിന്നും ഇറങ്ങി

അപ്പോഴേക്കും അവൾ പിറകെ ഓടി വന്നു

മിസ്റ്റർ വർഷ വർദ്ധൻ എനിക്ക് നിങ്ങളെ ഭർത്താവായി ഇനി വേണ്ട .അതിനു നിങ്ങൾക്ക് യാതൊരു യോഗ്യതയും ഇല്ല. എന്നാൽ ഒരു ദിവസമെങ്കിലും ഞാൻ നിങ്ങളുടെ ഭാര്യ ആയി കഴിയും. ഇത് എൻറെ ഒരു വാശിയാണ് .വേറൊരു സ്ത്രീയുമായി നിങ്ങൾ സുഖമായി ജീവിക്കാം എന്നു കരുതേണ്ട. അതിനനുവദിക്കി ഈ ആർഷ ഷേണായി.

ഹോട്ടലിൽ നിന്നും പോരുമ്പോൾ ഞാൻ ആകെ തളർന്നിരുന്നു .

അവൾ പറഞ്ഞതിനേക്കാൾ വേദന എനിക്ക് നൽകിയതു പ്രിയേ

കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു. ഞാൻ കാരണം അവളുടെ ജീവിതം നശിച്ചു എന്നൊരു കുറ്റബോധം

അവിടെനിന്നാൽ എന്റെ മാനസികനില ആകെ തകരുമെന്ന് തോന്നിയതുകൊണ്ടാണ് ബാംഗ്ലൂരിൽനിന്ന് സാറിനോട് പോലും പറയാതെ ഞാൻ ജോലി റീസൈൻ ചെയിതു നാട്ടിലേക്ക് വന്നത്

ഒരു വാശി പുറത്തു പറഞ്ഞതാണ് അവൾ എന്ന് കരുതി ഞാൻ സമാധാനിച്ചു .

എന്നാൽ നമ്മുടെ വിവാഹ ദിവസം രാത്രി എനിക്ക് വന്ന ഫോൺകോൾ അപ്പോൾ എനിക്ക് മനസിലായി അവൾ അന്ന് പറഞ്ഞത് വെറും തമാശയാല്ല  കാര്യമായാണെന്നു.

ഇത്രയും നാൾ ഞാൻ അറിയാതെ എന്റെ കാര്യം ഒക്കെയും അവൾ രഹസ്യം ആയി അറിഞ്ഞു കൊണ്ട് ഇരുന്നത് ആണെന്ന് ഞാൻ മനസ്സിൽ ആക്കി.

പിന്നെ ഓരോ ദിവസവും ഇവളെ എങ്ങനെ ഒതുക്കാം എൻറെ വീട്ടിൽ നിന്ന് ഇവളെ എങ്ങനെ പറഞ്ഞുവിടാം എന്റെ ലൈഫ് ഇന്നും ഇവളെ എന്നന്നേക്കുമായി പിഴുതെറിയണം എന്ന ചിന്തയായിരുന്നു .

അങ്ങനെയാണ് ഞാൻ ഷേണായി സാറിന്റെ വീട്ടിലെ നമ്പർ പഴയ ഡയറിയിൽ നിന്നും കണ്ടെത്തി വിളിച്ചത്. അവിടുത്തെ മാനേജറാണ് ദിനേശ് ചേട്ടൻറെ ലണ്ടനിലെ നമ്പർ എനിക്ക് തന്നത് .അന്നുമുതൽ ഇന്നുവരെ ഞാനീ ആ ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു .ഇപ്പോഴാണ് എനിക്കൊരു സമാധാനം കിട്ടിയതു ഒരാഴ്ചയിൽ കൂടുതൽ ആയി ഞാൻ ഒന്നുറങ്ങിയിട്ട് .കണ്ണടച്ചാൽ മുമ്പിൽ അവളാണ്.പിന്നെ നിന്നെ നഷ്ടപ്പെടുമോ എന്ന മറ്റൊരു ചിന്തയും. ഇപ്പോഴാണ് സത്യത്തിൽ എനിക്ക് സമാധാനമായി.

എന്തായാലും അവസാനം എല്ലാം ഒന്ന് കലങ്ങിത്തെളിഞ്ഞല്ലോ.ഇനി അതിനെ കുറിച്ച് ചിന്തിക്കേണ്ട വിധുവെട്ടാ.

ഇനി നമുക്ക് നമ്മുടെ ലൈഫ് നമ്മൾ സ്വപ്നം കണ്ടപ്പോല്ലേ വേണം ജീവിക്കാൻ .എത്ര ദിവസമായി തീ തിന്നു ജീവിക്കുകയായിരുന്നു ഞാൻ .ഇനി ഇന്ന് മുതൽ നമ്മൾ് പുതിയ ഒരു ജീവിതം ആണ് തുടങ്ങാൻ പോകുന്നേ.

വിധുവേട്ടാ അപ്പോള് പ്രിയയുടെ കാര്യമോ ?ഒരു ഒന്നൊന്നര കൊല്ലം മുമ്പ് എനിക്കൊരു കത്ത് വന്നു അവർ ആ നാട്ടിൽ നിന്നുതന്നെ പോകുവാണ് എന്നും പറഞ്ഞു .ഞാൻ അവളുടെ വീട്ടിൽ പോയി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. അവർ എത്രയോ ദിവസം മുമ്പ് അവിടെ ആരോടും പറയാതെ പോയിരുന്നു എന്നാണ് അയൽപക്കത്തുള്ളവർ പറഞ്ഞത് .പിന്നെ ഞാനും പയ്യെ അവളെ മറന്നു തുടങ്ങി.

അപ്പോഴേക്കും ഞങ്ങൾ വീടിന്റെ ഗേറ്റ് കടന്ന് അകത്ത് ചെന്നിരുന്നു .

കാറിൻറെ ശബ്ദംകേട്ട് ചേട്ടായി പുറത്തേക്ക് ഓടി വന്നു .

എന്താ ചേട്ടായി എന്തുപറ്റി അമ്മക്ക്.

ഒന്നുമില്ല da അമ്മക്ക് .അമ്മ ചുമ്മാ വെറുതെ .തലകറക്കം വന്നപ്പോൾ നിന്നെ കാണണമെന്ന് പറഞ്ഞു ഭയങ്കര ബഹളം അങ്ങനെ വിളിച്ചത് ആണ്

അപ്പോഴേക്കും വിധുവേട്ടൻ ബാഗുമായി നടന്നുവന്നു .

അമ്മയുടെ പരാതി തീർക്കാൻ വേണ്ടി ഇനി ഞങ്ങൾ രണ്ടു ദിവസം കഴിഞ്ഞു പോകുന്നുള്ളൂ എന്താ ദേവേട്ടാ സന്തോഷമായോ

പറയാനുണ്ടോ നീ വാടാ അകത്തോട്ടു കയറി

ഞാൻ നേരെ അമ്മയുടെ മുറിയിലേക്ക് പോയി എന്റെ പുറകെ വിധുവേട്ടനും.

വിധുവേട്ടൻ അമ്മയുടെ കൺപോള താഴ്ത്തി നോക്കി കുഴപ്പമില്ല  വിളർച്ച ഉണ്ട്. ബ്ലഡ് ഉണ്ടാകാൻ വേണ്ടുന്ന പോഷകാഹാരം ധാരാളം കഴിക്കണം. ബിപി നോർമൽ ആവാം  ധാരാളം വെള്ളം കുടിക്കു ഉപ്പിട്ടു കഞ്ഞിവെള്ളം അതാണ് ബെറ്റർ.

എന്നെ കണ്ടപ്പോഴേക്കും അമ്മ കട്ടിലിൽ നിന്നും എഴുന്നേറ്റു ചായ ഇടാനായി അടുക്കളയിലേക്ക് പോയി ഇത് കണ്ട് ചേട്ടയിയും അച്ഛനും ചാരുവും പരസ്പരം മുഖത്തോട് മുഖം നോക്കി .ഇത്രയും നേരം വയ്യ എന്നും പറഞ്ഞ് കിടന്നതാണ്‌.ഇപ്പോൾ പയറു പയറു പോലെ നടന്ന അടുക്കളയിലേക്ക് പോയി

അപ്പോഴേക്കും അമ്മ ചായയുമായി വന്നു. ഞങ്ങൾ ഡ്രസ്സ് ഒക്കെ മാറി .എല്ലാവരും ആയി കാര്യമൊക്കെ പറഞ്ഞു ഇരുന്നു. രാത്രി അത്താഴം കഴിച്ചുകഴിഞ്ഞ് ചേട്ടായിയും വിധുഏട്ടനും ഒരുപാടുനേരം സംസാരിച്ചിരുന്നു.

അപ്പോഴേക്കും മോൻ ഉറങ്ങിയിരുന്നു ഞാനവനെ റൂമിൽ കൊണ്ട് കിടത്തി തിരികെ റൂമിൽ വന്നപ്പോൾ വിധുവേട്ടൻ ബെഡിൽ കിടക്കുവായിരുന്നു.ഞാൻ അടുത്ത് ചെന്നിരുന്നു .അച്ഛനെ വിളിച്ചായിരുന്നോ.

വിളിച്ചു. താൻ അതോർത്തു ടെൻഷൻ ആവണ്ട .

മം…………

ഞാൻ ഒരു കാര്യം പറയട്ടെ

എന്തുകാര്യം

അതൊക്കെയുണ്ട് ഒരു രഹസ്യമാണ്

എന്ത് രഹസ്യം

രഹസ്യം പരസ്യമായി പറയാൻ പറ്റില്ല രഹസ്യം രഹസ്യമായി തന്നെ പറയണം താൻ ഇങ്ങു വാടോ.

അപ്പോഴേക്കും വിധുവേട്ടൻ എന്നെ ബെഡിന്റെ ഒരുവശത്തേക്ക് പിടിച്ചിട്ടിരുന്നു.

നേരെ ചൊവ്വെ വിളിച്ചാൽ നിവരില്ല അപ്പോൾ ഇങ്ങനെയൊക്കെ ചില ബലപ്രയോഗം നടത്തണം എന്നല്ലേ ശരിയാവു.

അപ്പോഴേക്കും എന്റെ നെഞ്ച് പടപടാന്ന് ഇടിക്കാൻ തുടങ്ങി .ഇനി ഒഴിഞ്ഞുമാറി നടക്കാൻ പറ്റില്ല ഞാൻ പിടിക്കപ്പെട്ടൂ നാരായണ. എന്ന് ഞാൻ മനസ്സിൽ പറഞ്ഞു .

അപ്പോഴേക്കും എന്റെ മുഖത്തെ വിധുവേട്ടന്റെ ചുണ്ടുകൾ ഇഴഞ്ഞു നടന്നു .

എന്റെ അധരങ്ങൾ വിധുഏട്ടൻ സ്വന്തമാക്കിയിരുന്നു. എതിർക്കാൻ എനിക്കും അപ്പോൾ തോന്നിയില്ല.പരസ്പരം ഞങ്ങൾ അധരങ്ങൾ സ്വന്തമാക്കിരുന്നു.

ഏതോ ഒരു യാമത്തിൽ ഞാനും വിധുവേട്ടനും ഒന്നായി മനസ്സുകൊണ്ടും ശരീരം കൊണ്ടും.

എന്റെ നെറ്റിയിലെയും കവിളിലെയും വിയർപ്പിന്റെ ചെറു പൊട്ടുകൾ വിധുവേട്ടൻ ചുണ്ടുകൾകൊണ്ട് ഒപ്പിയെടുത്തു .എന്നെ നെഞ്ചോടു ചേർത്തുപിടിച്ചു .ബെഡ്ഷീറ്റ് കൊണ്ട് എന്നെ പുതച്ചു തന്നു. വിധുവേട്ടന്റെ നെഞ്ചിൽ ചേർന്നു കിടന്നു.എപ്പോഴോ ഞാൻ മയക്കത്തിലേക്ക് വഴുതിവീണു.

                                                (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!