വിവാഹദിവസം അടുക്കും തോറും അമലയുടെ മനസ്സിലുള്ള ടെൻഷൻ കൂടി വന്നു……………..കൂടെ ധൈര്യം പകരാൻഎല്ലാവരും ചുറ്റിനുമുണ്ടായിരുന്നുവെങ്കിലും എന്തോ ഒരു വെപ്രാളമായിരുന്നു അവൾക്ക് ……………..
കണ്ണൻ ഡെയിലി ചോദിക്കാൻ തുടങ്ങി…………… സേതു ഇന്നു വരുമോ… നാളെ വരുമോ………….. എന്ന്………ആദ്യമൊക്കെ അമല ഉത്തരം പറയുമായിരുന്നു പക്ഷേ ഇപ്പോൾ അവന്റെ ക്ഷമ നശിച്ചുവെന്നു തോന്നുന്നു……………….. ഒരു ദിവസം തന്നെ ഒരുപാട് വട്ടം ചോദിക്കാൻ തുടങ്ങിയപ്പോൾ കണ്ണുരുട്ടി അവനെ നിയന്ത്രിക്കണ്ട അവസ്ഥ ആയി ……………
അമ്മുട്ടി ദേവുവിന്റെ വായിൽ നിന്നും എങ്ങനെയോ കേട്ടു അമല കല്യാണം കഴിക്കാൻ പോവുകയാണെന്ന്………….. കേട്ടപാതി കേൾക്കാത്ത പാതി ഓടിച്ചെന്നു അടുത്തിരുന്ന അമലയോട് ചോദിച്ചു……………….. അമ്മുമ്മേ എനിച്ചും തരുവോ………………
എന്താ അമ്മുവമ്മേടെ പൊന്നിന് വേണ്ടത്………..,… ഞാൻ തരുവല്ലോ……………. അവളെ എടുത്തു മടിയിൽ ഇരുത്തി ചോദിച്ചു…………….
തല്യാണം തരുവോ തുറച്ച് …………….. എനിച്ചും തയിച്ചാൻ…………..
മുഖത്തു നോക്കി വളരെ നിഷ്കളങ്കമായി ചോദിക്കുന്ന അമ്മുട്ടിക്ക് മുഖം നിറയെ ഉമ്മ
കൊടുത്തു അമല………………… അതെന്തോ കഴിക്കാനുള്ള സാധനം ആണെന്ന് വിചാരിച്ചു വെച്ചിരിക്കുകയാണ് കള്ളിപ്പാറു………………. പൊട്ടിവന്ന ചിരിയോടെ തല്യാണം എന്താണെന്ന് അമ്മുട്ടിക്ക് പറഞ്ഞു കൊടുത്തു ദേവൂ …………….. ചേതുവും നാച്ചിയും നമുക്ക് സ്വന്തമാകുന്നുവെന്ന് അറിഞ്ഞതുകൊണ്ടാവും ആ കുഞ്ഞിന്റെ മുഖത്ത് സൂര്യൻ ഉദിച്ചത് പോലുണ്ടായിരുന്നു………………….. പിന്നീട് കാണുന്നവരോട് എല്ലാവരോടും വളരെ സന്തോഷത്തിൽ പറയാൻ തുടങ്ങി അമ്മുമ്മേടെ തല്യാണം ആണെന്ന്……………. ആരെയും അറിയിക്കാതെ എങ്ങനെ ഇതിൽ നിന്നും രക്ഷപ്പെടുമെന്ന് വിചാരിച്ചിരിക്കുവായിരുന്നു അമല………….. ഇതിപ്പോൾ മൈക് അന്നൗൺസ്‌മെന്റ് നടത്തുംപോലെയാ……………… ഈ പെണ്ണ് നാട്ടുകാരെ മുഴുവൻ അറിയിക്കും…………….. പരിചയം ഉള്ളവരെയും ഇല്ലാത്തവരെയും പിടിച്ചു നിർത്തി കുഞ്ഞുവായിലെ അമ്മുമ്മേടെ തല്യാണക്കാര്യം പറഞ്ഞു കേൾപ്പിക്കുന്നുണ്ട്…………….. അറിയുന്നവർ അത്ഭുതത്തോടെ നോക്കുന്നുണ്ട്…………….. ഇനിയാരും സേതുവിനൊപ്പം തന്നെ കണ്ടാലും ഒന്നും പറയില്ല ………….,. അത്രയ്ക്കും വിവരിച്ചു കൊടുത്തിട്ടുണ്ട് കാന്താരി…………………
എന്തു മനസ്സിലായിട്ടോ എന്തോ………….. ആരെ ഭയന്നിട്ടോ എന്തോ ഹേമന്ത് വിളിക്കുമ്പോഴൊന്നും ചെറുതായി പോലും കണ്ണൻ ഈ വിഷയം സംസാരിച്ചിട്ടില്ലെന്നോർത്തു അമല…………… അത് ഒരുകണക്കിന് നന്നായി…………….
അമലയുടെ ആദ്യവിവാഹം പോലെ എല്ലാവരും ഓടിനടക്കുവാണ്…………… താൻ ലീവെടുക്കും മുൻപ് അഭിയേട്ടൻ പോലും ലീവെടുത്തു കൂടെയുണ്ട്………………ഇത്രയും ഉത്സാഹം കാണിക്കുന്നത് എന്തിനോ എന്തോ…………… ഇത്രയും സ്നേഹിക്കാൻ മാത്രം താനൊന്നും അവർക്ക് കൊടുത്തിട്ടില്ല………………. ഈ ഒരു സന്തോഷം കാണാൻ വേണ്ടിയാണ് ഇതിന് സമ്മതിച്ചത് തന്നെ………………
ഇല്ലാത്ത വയറും താങ്ങി ദേവൂവാണ് ഡ്രസ്സ് സെലെക്ഷൻ മുഴുവൻ……………. കൂടെ താഴെ വീണാൽ പിടിക്കാൻ എന്ന മാതിരി അഭിയേട്ടനും…………..സിമ്പിൾ ആയിട്ടൊരു സെറ്റ് സാരിയാണ് അവൾ തനിക്കായി എടുത്തത്…………….. അവൾക്കല്ലാതെ വേറൊരാൾക്കും മനസ്സിലാവില്ല തന്നെ………….. വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുവാണ് അവൾ ………………… ഒന്നിലും ശ്രദ്ധിക്കാതെ നാച്ചിയുമായി ഒരു മൂലയ്ക്ക് പോയിരുന്നു…………………… ആരോ തന്നെ ശ്രദ്ധിക്കുന്നത് പോലെ തോന്നി നോക്കിയതാണ് സേതുവിന്റെ രണ്ടു കണ്ണുകളും തന്റെയും നാച്ചിയുടെയും മുഖത്ത് മാറി മാറി ഓടുകയാണ്………………….. സേതു ഒന്ന് കണ്ണു ചിമ്മികാണിച്ചു……………….. അമല നോട്ടം മാറ്റി കുറച്ചു തിരിഞ്ഞിരുന്നു………………. ഹും……………റൊമാൻസ് കളിക്കാൻ പറ്റിയ പ്രായം…………………….
അമ്മയും ഉണ്ണിയേട്ടനും കുറച്ചു സ്വർണ്ണം വാങ്ങാമെന്നു പറഞ്ഞപ്പോൾ ദേവൂ ആണ് എതിർത്തത്……………വാങ്ങിയാൽ നിങ്ങൾ ഇടേണ്ടി വരും………….. അവൾ അതൊന്നും ഇടില്ലെന്നു പ്രത്യേകം പറഞ്ഞു……………. സാരി അലമാരിയിൽ എടുത്തു വെക്കുമ്പോളാണ് പഴയ കുറച്ചു ആൽബം കണ്ണിൽ പെട്ടത്…,………….,… തന്റെ കല്യാണആൽബം……………ഇരുണ്ട മുഖത്തോടെ ഒരു പയ്യനും പ്രതീക്ഷയുള്ള കണ്ണുകളുമായി കൂടെ നിൽക്കുന്ന ഒരു പെൺകുട്ടിയും………………….. ഹേമന്തിന്റെ മുഖം ഒരു കൈകൊണ്ടു പൊത്തിപ്പിടിച്ചു………………… കുട്ടി അമലയുടെ മുഖത്തേക്ക് നോക്കിയിരുന്നു………………… അന്ന് മുതൽ ഇന്നു വരെയുള്ള ജീവിതം മനസ്സിൽ കൂടി ഓടി പോയി…………… തളരാതെ പിടിച്ചു നിന്ന ഇന്നുവരെയുള്ള തന്റെ ജീവിതം………………… ഒടുവിൽ ജന്മം കൊടുത്ത മകനിൽ പോലും അവകാശമില്ലാതെ ഇറങ്ങേണ്ടി വന്നത്………..,…….. നിറഞ്ഞ സ്നേഹത്തോടെ സ്വീകരിക്കാൻ ഉണ്ണിയേട്ടനും ദേവുവും ഇല്ലായിരുന്നെങ്കിൽ ഇന്നെന്താവുമായിരുന്നു തന്റെ അവസ്ഥ……………….. ഇപ്പോൾ ജീവനോടെ ഉണ്ടാവുമായിരുന്നോ……………….. കവിളിൽ ഒഴുകിയിറങ്ങിയ കണ്ണുനീർ ദേവൂ വിരൽ കൊണ്ടു തുടയ്ക്കും വരെ അറിഞ്ഞിരുന്നില്ല താൻ കരയുകയാണെന്ന്………………… ദേവു അമലയെ തോളിലേക്ക് ചേർക്കുമ്പോൾ കഴിഞ്ഞതെല്ലാം ഓർത്ത് വിങ്ങിക്കരഞ്ഞു അമല……………..
ഇതെല്ലാം എന്തിനാ ഇങ്ങനെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്…………….സുഖമുള്ള ഒന്നും ഇതിലില്ല എങ്കിൽ പിന്നെ നശിപ്പിച്ചു കളഞ്ഞുകൂടെ നിനക്ക് …………..നിനക്ക് വയ്യെങ്കിൽ വേണ്ട ഞാൻ കളയാം……………….ദേവു അമലയുടെ കയ്യിൽ നിന്നും ആൽബം വാങ്ങി………,..
ഇത് കണ്ണന് വേണ്ടി ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുന്നതാ…………. അവനാണ് അവകാശം ഇത് സൂക്ഷിച്ചു വെക്കണമോ അതോ നശിപ്പിക്കണമോന്ന്……………. വലുതാകുമ്പോൾ അവൻ ചോദിച്ചാലോ……… പിന്നെ ഇങ്ങനെയും കുറച്ചു കാലം ഞാൻ ജീവിച്ചുതീർത്തെന്ന് ഓർക്കാൻ വേണ്ടിയും ഇതിങ്ങനെ ഇരിക്കട്ടെ ……………..
ഇന്ന് മൂന്നാളെയും കുഞ്ഞേച്ചിയെ എല്പിച്ചിട്ടാ ഞാൻ പോന്നത്…………….. നിനക്കൊപ്പം കുറച്ചു നേരം ഇരിക്കാൻ……………….ഇന്നത്തെ ഒറ്റ രാത്രി കൊണ്ടു തീരുമാനിക്കണം അവർ രണ്ടാളും കുഞ്ഞുങ്ങൾ വേണോ വേണ്ടയൊന്ന്……………….. എന്റെയൊരു വിത്ത് മാത്രം മതിയായിരുന്നു അത് തീരുമാനിക്കാൻ അവർക്ക്……………. പക്ഷേ അവൾ നിന്റെ നിഴൽ അല്ലേ……………… നിന്നെ വിട്ടു മാറില്ലല്ലോ………………….. ദേവു പറയുന്നത് കേട്ടപ്പോൾ അമല കണ്ണുനീരിനിടയിലും പുഞ്ചിരിച്ചു…………………..
ഇന്ന് നിന്റെ കൂടെയാ ഞാൻ…………….. ചിലപ്പോൾ ഇനിയങ്ങോട്ട് സേതു സമ്മതിച്ചില്ലെങ്കിലോ………………. എന്നിട്ട് അമലയെ ഒളിഞ്ഞു നോക്കി………………… യാതൊരു ഭാവവ്യത്യാസവുമില്ല അമലയുടെ മുഖത്ത്………………..
നിനക്കീ നാണം ചമ്മൽ ഇങ്ങനെയുള്ള വികാരമൊന്നുമില്ലേ പെണ്ണേ………………..എന്തൊരു ജന്മമോ എന്തോ………… അതിനൊക്കെ എന്നെ കണ്ടുപഠിക്ക്……………..
നിറമില്ലാത്ത ഒരു ചിരി സമ്മാനിച്ചു അമല…………..നിന്റെ മനസ്സിൽ കൂടി എന്തൊക്കെയാ ഓടുന്നതെന്ന് എനിക്കറിയാം അമ്മൂ ……………….. ഒക്കെയും നിന്റെ തോന്നലാണ്…………….. അത് തെളിയുന്ന ഒരു കാലം വരും………….. ഈയൊരു തീരുമാനം തെറ്റല്ലന്ന് നീ തന്നെ പറയും……………….. ദേവു പറഞ്ഞു…………….
അതൊന്നും മനസ്സിലാകാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അമല………………. നാളെ ജീവിതത്തിലേക്ക് വേറൊരാളെ കൂടെ കൂട്ടുന്നതിന്റെ ടെൻഷനിൽ ആയിരുന്നു………………. പത്തു വർഷം ഒരേ കൂരയിൽ കഴിഞ്ഞയാളാണ് ഒരൊറ്റ വാക്കു പോലും പറയാതെ കൂടെ നിന്ന് ചതിച്ചത്………………. ഇതിപ്പോൾ കുറച്ചു മാസങ്ങൾ മാത്രം പരിചയമുള്ളയാൾ……………. എന്താവും മുന്നോട്ടെന്ന് ഒരെത്തും പിടിയുമില്ല………………. പിന്നെയുള്ള ഒരാശ്വാസം ഉണ്ണിയേട്ടൻ കൊണ്ടുവന്ന ആലോചന ആണ്……………… നൂലിട പോലും കീറി പരിശോധിച്ചിട്ടാവും ആളിത് ആലോചിച്ചിട്ടുണ്ടാവുക ……………… എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം പോലെ ദേവു മുടിയിൽ തലോടുന്നുണ്ടായിരുന്നു……… എല്ലാം ശരിയാകുമെന്ന് ആ തലോടലിൽ കൂടി അവൾ പറയുന്നുണ്ടായിരുന്നു…………..
പിറ്റേന്ന് വിളിച്ചെഴുന്നേൽപ്പിച്ചത് ദേവു ആണ്……………. കുളിച്ചു വന്നപ്പോഴേക്കും അവളും തയ്യാറായിരുന്നു…………….. പേരിനു മാത്രം കുറച്ചു മുല്ലപ്പൂ തലയിൽ വെച്ചു………….. ബാക്കി മുഴുവൻ ദേവു മുടിയിൽ കുത്തിത്തിരുകുന്നുണ്ട് ………,. വളിച്ച ചിരിയോടെ പറഞ്ഞു……………. എന്റെ അഭിയേട്ടന് മുല്ലപ്പൂ എന്തിഷ്ടമാണെന്നറിയുമോ …………… ഇന്ന് ഒത്താൽ ഞങ്ങൾ ഒന്നൂടെ കെട്ടും നീ നോക്കിക്കോ………………
ഇങ്ങനൊരു പ്രാന്തി………,… അമല അടിമുടി നോക്കിയപ്പോൾ ദേവു നാണം കുണുങ്ങി കാണിച്ചു………….. കൂടൊരു ചേനയോ ചേമ്പോ ആണെന്ന് തോന്നുന്നു എന്തോ ഒന്ന് കാലു കൊണ്ട് വരച്ചും കാണിച്ചു ……………… കുഞ്ഞേച്ചി ജീവനോടെ ഉണ്ടോന്ന് നോക്കട്ടേ രാവിലെ പോയി………………
അവിടെ ആരുടെയും ബഹളം കേൾക്കാഞ്ഞപ്പോൾ തോന്നി മക്കൾസ് എഴുന്നേറ്റിട്ടുണ്ടാവില്ലെന്ന്…………… നേരെ ദേവുവിനെയും കൂട്ടി പോയത് അവരെ കാണാനാണ്………….. കണ്ണൻ ഉണ്ണിയേട്ടന്റെ നെഞ്ചിൽ കിടപ്പുണ്ട്………………. തവള കിടക്കും പോലെ……………… അമ്മുട്ടിയാണെങ്കിൽ തല തിരിഞ്ഞു കിടപ്പുണ്ട്……………….
കണ്ടോടീ അവൾ എന്റെ മോളാണെന്ന് ഉറക്കത്തിലും തെളിയിച്ചു…………………. ദേവു അഭിമാനത്തോടെ പറഞ്ഞു……………… നാച്ചി ഭിത്തിയോട് ചേർന്ന് പില്ലോയിൽ കാലു വെച്ചു കിടക്കുന്നുണ്ട്……………… ഉണ്ണിയേട്ടനെ രാത്രിയിൽ കുട്ടിപ്പട ഉറക്കിയിട്ടില്ലെന്ന് മനസ്സിലായി…………… അല്ലെങ്കിൽ ഈ വീട്ടിൽ ആദ്യം എഴുന്നേൽക്കുക ഉണ്ണിയേട്ടനാണ്…………………
അമ്മയുടെ കല്യാണമാണെന്നറിയാതെ കിടക്കുന്ന കിടപ്പ് കണ്ടോ എന്റെ മരുമോൻ ………………….ദേവു കണ്ണന്റെ മുഖം തലോടി അവനെ തട്ടി വിളിച്ചു പറഞ്ഞു ………………… പതിയെ കുളിക്കാൻ പറഞ്ഞു വിട്ടു……………..അമ്മുട്ടിയെ വിളിച്ചെഴുന്നേൽപ്പിച്ചതിന്റെ ദേഷ്യമാണെന്ന് തോന്നുന്നു ഉണ്ണിയേട്ടന്റെ താടി നോക്കി ഒരു ചവിട്ട് കിട്ടി……………..
ആശ്വാസമായി ഇനിയിപ്പോൾ ഉണ്ണിയേട്ടനെ തട്ടി വിളിക്കേണ്ടല്ലോ……………ആ ഒരു പണി ഒഴിഞ്ഞു കിട്ടി………..
ഈ പെണ്ണ് ഇന്നെന്നെ ചിരിപ്പിച്ചു കൊല്ലും…………… അമലയ്ക്ക് ടെൻഷൻ അടിക്കാൻ സമയം കൊടുക്കാതെ കൂടെ നടന്നു ചിരിപ്പിക്കുന്ന ദേവുവിനോടായി പറഞ്ഞു………….
ആർഭാടങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ അച്ഛനെ മനസ്സിൽ ധ്യാനിച്ചു വീട്ടിൽ നിന്നും എല്ലാവരും ഇറങ്ങാൻ തുടങ്ങി……………… നെഞ്ചിടിപ്പ് മൂർദ്ധാന്യാവസ്ഥയിൽ എത്തിയപ്പോൾ അമല തിരിഞ്ഞു ഒരിക്കൽ കൂടി ഉണ്ണിയെ നോക്കി……………… പോകണോ ഞാൻ…………… ഒന്നുകൂടി ആലോചിച്ചിട്ട് പോരേ എന്ന രീതിയിൽ……………. ചുറ്റും എന്തോ തിരയുന്നത് കണ്ടു ഉണ്ണിയേട്ടൻ………… ഇനി നിന്നാൽ അടി കിട്ടും……………. പണ്ട് ദേവുവിന് കിട്ടുന്നതിൽ ഒരു പാതി തനിക്കുമുള്ളതായിരുന്നു അത് അടിയാണെങ്കിലും അടയാണെങ്കിലും…………..
അമ്മമാരുടെ അനുഗ്രഹം വാങ്ങി……….. കൂടെ അഭിയേട്ടന്റെ അച്ഛന്റെയും അമ്മയുടെയും………… കുഞ്ഞേച്ചിക്കൊപ്പം ഉണ്ണിയേട്ടന്റെയും അനുഗ്രഹം വാങ്ങി…………… കണ്ണു നിറച്ച കുഞ്ഞേച്ചിക്കൊപ്പം തന്നെയും ചേർത്തു പിടിച്ചു ഉണ്ണിയേട്ടൻ ……………….. അമ്മുട്ടി അമല കാണിക്കും പോലെ എല്ലാവരുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നുണ്ട്…………..തലയിൽ തൊട്ട് അനുഗ്രഹിക്കാത്തവരെ അവളുടെ ഭാഷയിൽ വഴക്ക് പറഞ്ഞു നിർബന്ധിപ്പിച്ചു അനുഗ്രഹിപ്പിക്കുന്നുമുണ്ട്……….. അഭിയേട്ടന്റെ അരികിലേക്ക് നീങ്ങി………. ദേവു സാരിയൊക്കെ പൊക്കിപ്പിടിച്ചു അവളുടെ കാലിൽ പിടിക്കാൻ എനിക്ക് അവസരം ഒരുക്കുന്നുണ്ട് ……………….പക്ഷേ അഭി കാലിൽ ഒന്നും വീഴാൻ സമ്മതിച്ചില്ല പകരം അമലയുടെ കയ്യിലൊരു വള വീണു…………. അഭി അവളുടെ കവിളിൽ തട്ടി……………. ദേവു ചമ്മിയ ചിരി ചിരിച്ചു പതുക്കെ സാരി ഒക്കെ നേരെയിട്ടു………… ജന്തു…………….
അമ്പലത്തിൽ ചെന്നിറങ്ങുമ്പോൾ തന്നെ കണ്ടു ഞങ്ങളെയും കാത്തു നിൽക്കുന്ന സേതുവിനെയും അച്ഛനെയും അമ്മയെയും……………. കൂടെ രണ്ടോ മൂന്നോ പേരും…………. അമലയെ കണ്ടപ്പോൾ സേതുവിന്റെ മുഖമൊന്നു തെളിഞ്ഞത് പോലെ…………… കണ്ണൻ ഓടിച്ചെന്നു സേതുവിനെ കെട്ടിപ്പിടിച്ചു……………. പിറകേ വാല് പോലെ ചേതൂന്ന് വിളിച്ചു അമ്മുട്ടിയും…………….. കുറച്ചു നേരമായി സേതു അമലയോട് ഒന്ന് മിണ്ടാൻ ശ്രമിക്കുന്നുണ്ട്……….,…… വഴി തെറ്റി പോലും അമലയുടെ നോട്ടം സേതുവിന്റെ അരികിലേക്ക് ചെല്ലുന്നുണ്ടായിരുന്നില്ല………….. എല്ലാവരും അവൾക്കു ചുറ്റിനുമുണ്ട്…………
എല്ലാവരുടെയും സമ്മതത്തോടെ അമലയുടെ കഴുത്തിൽ താലി ചാർത്തി സേതുവിന്റെ പാതിയാക്കി ……………. അഭി കൊടുത്ത നേർത്ത തുളസി മാല അന്യോന്യം കഴുത്തിലിട്ടു…………..ഉള്ളിൽ ഓർമ്മകൾ ഓടി നടക്കുകയാണ്……………വല്ലാത്തൊരു വിഷമം തോന്നിയപ്പോൾ അടുത്തു നിന്ന ദേവുവിന്റെ കയ്യിൽ അമർത്തിപ്പിടിച്ചു…………. അവളും തിരിച്ചു ശക്തിയിൽ പിടിച്ചു……………… കൂടെയുണ്ടെന്നു പറയാതെ പറഞ്ഞു…………..
സത്യം പറഞ്ഞാൽ രണ്ടാളുടെയും കൈ തമ്മിൽ ചേർത്തു വെക്കേണ്ടിയിരുന്നത് ഞാനാ……………. പക്ഷേ ഇതിപ്പോൾ നേരത്തേ രണ്ടാളും ചേർത്തു പിടിച് ആ പണിയെനിക്ക് കുറച്ചു തന്നു ……………. ഉണ്ണി ചിരിയോടെ പറഞ്ഞു……………..
അമല കയ്യിലേക്ക് നോക്കിയപ്പോൾ തന്റെ കൈക്കുള്ളിൽ ചേർത്തു പിടിച്ചിരിക്കുന്നത് സേതുവിന്റെ കൈയ്യാണെന്നു മനസ്സിലായി……………. ഈശ്വരാ ദേവുവിന്റെ കൈയാണെന്നു വിചാരിച്ചു പിടിച്ചത് സേതുവിന്റെ കയ്യിലായിരുന്നോ……………… ആ ഒരു വെപ്രാളത്തിൽ ഒന്നും മനസ്സിലായതുമില്ല …………….. മുന്നിൽ നിന്ന് ദേവു തലയാട്ടി കളിയാക്കുന്നുണ്ട്……….. കൂടെ കണ്ണു കൊണ്ടു ഉം……… ഉം…., എന്നു കാണിക്കുന്നു……………ജന്തു……,…… പെട്ടെന്ന് കൈ വിടുവിക്കാൻ നോക്കി സേതു പിടുത്തം വിടാതെ മുറുക്കെ പിടിച്ചിട്ടുണ്ട്…………………. അമലയുടെ ബുദ്ധിമുട്ട് കണ്ടപ്പോൾ സേതു തന്നെ കൈ വിട്ടു……,……..
അമ്മുമ്മേ എനിച്ചും മാല വേണം…………… അമലയുടെ കഴുത്തിലേക്ക് കൈ ചൂണ്ടി അമ്മുട്ടി ചാടി…………..മാല കയ്യിൽ കിട്ടേണ്ട താമസം അമ്മുട്ടി അത് കണ്ണന് കൊണ്ടിട്ടു………………… എന്നിട്ട് കൈകൊട്ടി തുള്ളിച്ചാടി…………… നാനും തല്യാണം തയ്ച്ചേ………………. പ്രതീക്ഷിക്കാതെ ആയതുകൊണ്ട് കണ്ണൻ ആകെ ചമ്മി പോയി എല്ലാവരുടെയും ചിരിയിൽ ……….. മാല എടുത്തു മാറ്റിയിട്ടു ഓടിപ്പോയി സേതുവിന്റെ മറവിൽ പോയി നിന്നു……………….
അങ്ങനെ വലിയ ചിലവൊന്നുമില്ലാതെ എന്റെ കൊച്ചിന്റെ കെട്ടും കഴിഞ്ഞു………….. ഇനിയെനിക്ക് സമാധാനത്തോടെ പ്രസവിക്കാൻ പോകാം……………. അല്ലേ അഭിയേട്ടാ…………….ദേവു ദീർഘശ്വാസം വിട്ടു……………… നോക്കിക്കോണേടി പൊന്നുപോലെ എന്റെ മോളെ……………. അല്ല നിന്റെ വീട്ടിലെ മഹാലക്ഷ്മിയേ…………….ദേവു അമലയോട് ചേർന്ന് നിന്ന് പറഞ്ഞു………………
ഒന്ന് പോയേ പെണ്ണെ……………. നാടക ഡയലോഗ് അടിക്കാതെ…………… എവിടെയാണെങ്കിലും ചളി അടിച്ചു രക്ഷപെടാൻ അവളെ കഴിഞ്ഞേയുള്ളൂ ആരും……………..ഉണ്ണിയേട്ടൻ അവളുടെ തലയിൽ തട്ട് കൊടുത്തു പറഞ്ഞു……………….ചിരിക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും കണ്ണിൽ ചെറിയൊരു നനവുണ്ടായിരുന്നു……………… വീട്ടിൽ ചെറിയൊരു സദ്യ തന്നെ ഒരുക്കിയിരുന്നു……………… അമലയെയും സേതുവിനെയും നടുക്കിരുത്തി എല്ലാവരും ചുറ്റിനുമിരുന്നു……………. അമലയുടെ മടിയിൽ നാച്ചിയും ഒരു സൈഡിൽ അമ്മുട്ടിയുമിരുന്നു………… മറു സൈഡിൽ സേതുവിനൊപ്പം കണ്ണനുമുണ്ടായിരുന്നു വാ തോരാതെ വർത്തമാനം പറഞ്ഞു കൊണ്ടു …………….
സേതുവിന്റെ വീട്ടിൽ കയറണം വൈകുന്നേരത്തിനു മുൻപ്……………… എന്നിട്ട് നാളെ തിരിച്ചു പോരണം…………….. ഒരുപാട് താമസിക്കാതെ എല്ലാവരും പോകാനിറങ്ങി…………….. അമ്മുട്ടിക്ക് എല്ലാവരും നേരത്തേ തന്നെ ക്ലാസ്സ് എടുത്തിരുന്നുവെന്നു തോന്നുന്നു കൂടെ പോകാതിരിക്കാൻ ………………. അവൾ അഭിയുടെ കയ്യിൽ വിതുമ്പി വിഷമത്തിൽ ഇരുപ്പുണ്ട്……………….. ആരുടേയും മുഖത്തു പോലും നോക്കുന്നില്ല……………. അമലയ്ക്ക് അമ്മുട്ടിയുടെ വിഷമം താങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ല…………….. മുൻപ് ആരോടും അനുവാദം ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു അവളെ തട്ടിപ്പറിച്ചു നെഞ്ചിൽ കൂടെച്ചേർക്കാൻ …………….. ദേവു സാരമില്ലെന്നു കണ്ണടച്ചു കാണിച്ചു……………. ഒരു ദിവസത്തേക്കാണ് ഈ വേർപിരിയൽ എങ്കിലും അവളെ വിട്ടു നിൽക്കാൻ മനസ്സ് ഒരുക്കമല്ല………………. താൻ പോയിക്കഴിഞ്ഞു അമ്മുമ്മേ ന്നു വിളിച്ചു ദൂരേക്ക് മായുന്ന കാറ് നോക്കി വലിയ വായിൽ കരയും എന്റെ അമ്മുട്ടി…………. ഉണ്ണി അമലയെ ചേർത്തു പിടിച്ചു കാറിനരികിലേക്ക് നടന്നു…………….. ഡോർ തുറന്നു അകത്തു പിടിച്ചിരുത്തി ശാസനയോടെ ഒരു നോട്ടം നോക്കി………………… പിറകിലേക്ക് ഒന്ന് നോക്കാൻ കൂടി സമയം തരാതെ ഡോറടച്ചു………………. അച്ഛനും അമ്മയ്ക്കും നടുവിൽ കണ്ണനുണ്ട്……………… അവന്റെ മടിയിൽ നാച്ചിയും……………….. അവനും തിരിഞ്ഞു അമ്മുട്ടിയെ നോക്കുന്നുണ്ട് പിന്നെ അമലയെയും………………….
വിഷമിക്കണ്ട മോളെ………….. നാളെ തിരിച്ചിങ്ങു പോരില്ലേ…………….. നമ്മുടെ കുടുംബക്ഷേത്രത്തിൽ ഒന്ന് തൊഴണം………… ഞാൻ നേർന്നതാണ്……………… അതുകൊണ്ടല്ലേ……… അമ്മ അമലയുടെ തോളിൽ തഴുകി പറഞ്ഞു………….. ചെറിയൊരു പുഞ്ചിരി കൊടുത്തിട്ട് കണ്ണടച്ച് സീറ്റിലേക്ക് ചാരിയിരുന്നു……………. അവർ വിചാരിച്ചത് വീട്ടുകാരെ പിരിയുന്നതിന്റെ വിഷമം ആണെന്നാണ്……………….കണ്ണന് മാത്രം അമ്മയുടെ വിഷമത്തിന്റെ കാര്യം അമ്മുട്ടിയാണെന്ന് അറിയാം …………………
യ്യോ…,…… അപ്പോ വണ്ടി നാൻ ഓടിക്കനോ ചേതു……………..
അമ്മുട്ടിയുടെ ശബ്ദം കേട്ടപ്പോൾ അമല കണ്ണു തുറന്നു നോക്കി………………….. സ്റ്റിയറിങ്ങിൽ പിടിച്ചു സേതുവിന്റെ മടിയിൽ ഇരിക്കുവാണ് അമ്മുട്ടി……………….. സേതു സീറ്റ് ബെൽറ്റ് ഇടുന്ന തിരക്കിലാണ്……………..
തനിക്കൊന്നു ശ്വാസം വിടണമെങ്കിൽ അമ്മുട്ടി കൂടെ വേണമെന്ന് എനിക്കറിയാം………….. പിന്നെ താൻ ആരെപ്പേടിച്ചാ അവളെ കൂട്ടാതെ പോന്നത്……………….. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ആർക്കു വേണ്ടിയും വേണ്ടാന്ന് വെയ്ക്കരുത് …………………. വീട്ടിൽ അമ്മയ്ക്ക് ഉള്ള സ്വാതന്ത്ര്യം തനിക്കും ഉണ്ടാകും…………….. പിന്നെ ഇവർ മൂന്നാളും ഉണ്ടെങ്കിലല്ലേ നമുക്കൊരു പൂർണ്ണത വരൂ……………….. ഇവരുണ്ടെങ്കിലല്ലേ നമ്മളുള്ളൂ അമലൂ ……………….അമലയെ നോക്കാതെ സേതു പറഞ്ഞു……………….സേതുവിന്റെ മടിയിൽ സ്റ്റിയറിങ്ങിൽ പിടിച്ചു തിരിക്കുന്ന അമ്മുട്ടിയെ എത്തിപിടിച്ചു കവിളിൽ ഉമ്മ
കൊടുത്തു അമല……………….
ശ്ശോ………….വണ്ടി ഓടിച്ചട്ടേ അമ്മുമ്മേ……………ഇടിചൂലേ…..
ഒരു കൈ സ്റ്റിയറിങ്ങിൽ നിന്നുമെടുക്കാതെ മറ്റേ കൈകൊണ്ട് അമലയുടെ മുഖം അടുപ്പിച്ചു ചേർത്തു പിടിച്ചു….,……………. കൈ സ്റ്റിയറിങ്ങിൽ നിന്നുമെടുത്താൽ വണ്ടി ഇടിച്ചാലോന്നാണ് അവളുടെ മനസ്സിൽ…………………. നെറുകയിൽ സേതുവിന്റെ ചുണ്ടു പതിയും വരെ അറിഞ്ഞിരുന്നില്ല അമ്മുട്ടി തന്നെ ചേർത്തു പിടിച്ചത് സേതുവിന്റെ കൂടെ നെഞ്ചിലേക്കാണെന്ന്………………… ആരെങ്കിലും കണ്ടോന്നറിയാൻ ചുറ്റും നോക്കി…………….. ഇനിയിത് കാണാൻ ബാക്കിയാരുമില്ലെന്ന് മനസ്സിലായി…………….. എല്ലാവരും കാറിനരികിൽ ചുറ്റിനും ഉണ്ടായിരുന്നു ……………….. ദേവുവിനെ മാത്രം നോക്കാനേ ധൈര്യമുണ്ടായിരുന്നുള്ളു…………… അവളുടെ കണ്ണു നിറഞ്ഞാണെങ്കിലും മുഖം പൂത്തിരി കത്തും പോലെയായിരുന്നു……………. അമ്മുട്ടി വന്നപ്പോൾ കണ്ണനും ജീവൻ വെച്ചപോലെ ………….. മൂന്നാളുടെയും കലപില ശബ്ദത്തിൽ സേതുവിന്റെ നാട്ടിലേക്ക്…………………. ഇനി അമലയുടെയും………….
പിന്നെ വരാമേ………..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission