മോളേ നാച്ചിയെ ഇങ്ങോട്ട് തന്നേക്കു…………… എന്നിട്ട് രണ്ടാളും നിൽക്ക്……………. ആരതി ഉഴിഞ്ഞു അകത്തേക്ക് കയറ്റാൻ നേരം അമ്മ പറഞ്ഞു………………
വേണ്ട അമ്മേ………… ഇവൾ എന്റെ കൂടെയിരിക്കട്ടെ …………….നാച്ചിയെയും ചേർത്തു മതി ………………..അമല ഒന്നുകൂടി അവളെ ചേർത്തു പിടിച്ചു…………….. സേതു അമ്മുട്ടിയെ എടുത്തു….. കണ്ണനെ മുൻപിൽ ചേർത്തു നിർത്തി…………….. സകല ദൃഷ്ടി ദോഷങ്ങളും മാറാൻ അമ്മ പ്രാർത്ഥിച്ചു ആരതിയുഴിഞ്ഞു……………….. നാച്ചിയെ പിടിച്ചിരിക്കുന്ന അമലയുടെ നേർക്ക് പലവട്ടം നോട്ടമെത്തുന്നതും കണ്ണു നിറയുന്നതും അമല ശ്രദ്ധിച്ചു ………………. വിളക്ക് കയ്യിൽ പിടിക്കുമ്പോഴേക്കും സേതു നാച്ചിയെ കയ്യിൽ വാങ്ങിയിരുന്നു………………..വിളക്ക് വെച്ചിട്ട് തിരിച്ചിറങ്ങി ചുറ്റുമൊന്ന് കണ്ണോടിച്ചു…………… പഴയ രീതിയിൽ ഉള്ള ഒരു വീട്……………… നല്ല ഭംഗിയുണ്ട് കാണാൻ…………. വീടിന്റെ അകത്തേക്ക് കയറിയപ്പോഴേ ഒരു പോസിറ്റീവ് എനർജി വന്നു പൊതിഞ്ഞത് പോലെ………….. തനിക്കു ചുറ്റും അദൃശ്യമായി ആരെല്ലാമോ നിൽക്കുന്നത് പോലെ……………… എന്തൊക്കെയോ പറയുന്നുണ്ട് അവർ നിറഞ്ഞ ചിരിയോടെ…………………ഒന്നും കേൾക്കാൻ സാധിക്കുന്നില്ല………….. കണ്ണടച്ച് അവരുടെ മുഖം മനസ്സിലേക്ക് കൊണ്ടു വരാൻ നോക്കി……….. സാധിക്കുന്നില്ല………. രണ്ടുപേർ വെളുത്ത നിഴൽ പോലെ……………… കയ്യെത്തി തന്നെ പിടിക്കാൻ നോക്കും പോലെ…………. ചെവിയിൽ എന്തെല്ലാമോ ശബ്ദം വന്നടിക്കുന്നു……………….. ചെവി പൊത്തിപ്പിടിച്ചത് മാത്രമേ ഓർമ്മയുള്ളു…………… ഭാരമില്ലാതെ നിലത്തേക്ക് വീഴുന്നത് മാത്രമറിഞ്ഞു……………. കണ്ണന്റെയും സേതുവിന്റെയും വിറച്ചുള്ള ശബ്ദം കേട്ടു അമ്മുട്ടിയുടെ അമ്മുമ്മേ ന്നുള്ള വിളിയും…………………കണ്ണു തുറക്കും മുന്നേ ആ നിഴൽ രൂപങ്ങളെ കാണാൻ സാധിച്ചു………….. ഒരു ആണും പെണ്ണും……. ചെറുപ്പക്കാരാണ്……………. ചിരിയോടെ കണ്ണു നിറച്ചു തന്റെ മുന്നിൽ………….. ആ പെൺകുട്ടി തന്നെ തൊടാൻ കൈ നീട്ടുന്നു……………… പെട്ടെന്ന് കണ്ണു തുറന്നു ചാടിയെഴുന്നേറ്റു……………. ചുറ്റും നോക്കി……………..എല്ലാവരുമുണ്ട് തനിക്കടുത്തു ……………. കണ്ണന്റെയും അമ്മുട്ടിയുടെയും എങ്ങലടി തീർന്നിട്ടില്ല…………. രണ്ടാളും സേതുവിന്റെ മടിയിൽ ഇരുന്നു അമലയെ നോക്കുകയാണ്………………… നാച്ചി തന്റെ കൂടെ ബെഡിൽ ഉണ്ട്………………. എഴുന്നേറ്റിരുന്നപ്പോൾ അവൾ മടിയിൽ വലിഞ്ഞു കേറി……………. അവളെ ചേർത്തു പിടിച്ചു………………… ഇത്രയും നേരം അവളെ ശ്രദ്ധിക്കാത്തത് കൊണ്ടാവും അവളുടെ സ്നേഹം നക്കിയും കടിച്ചും പ്രകടിപ്പിക്കുന്നുണ്ട്……………..
എന്ത് പറ്റി മോളേ പെട്ടെന്ന് …………….അമ്മ മുഖത്തു തലോടി ചോദിച്ചു………………..
ഒന്നുമില്ല അമ്മേ………….. പെട്ടെന്ന് ഒന്ന് തലചുറ്റി……………… ഇപ്പോൾ കുഴപ്പമില്ല…………അമ്മയുടെ കൈ പിടിച്ചു പറഞ്ഞു……………..
ഇത്രയും ദൂരം യാത്ര ചെയ്തത് കൊണ്ടാവും…………….ഒന്നും വയറു നിറച്ചു കഴിച്ചതുമില്ല………….. കിള്ളി പെറുക്കി ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു……………. അമ്മ നല്ല ഒരു ചായ തരാം……………… കുറച്ചു നേരം കൂടി കിടന്നോ…………….. അമ്മ പോയതിനു പിറകെ അച്ഛനും പോയി…………….
കണ്ണനെയും അമ്മുട്ടിയെയും കൈ ആട്ടി വിളിച്ചു……………. കണ്ണൻ ഓടിവന്നു അമലയെ കെട്ടിപ്പിടിച്ചു കരഞ്ഞു……………… പിറകെ അമ്മുട്ടിയും………….. കണ്ണന്റെയും തന്റെയും ഇടയിലേക്ക് നുഴഞ്ഞു കയറി………………. മുഖത്തു രണ്ടു കുഞ്ഞിക്കയ്യും ചേർത്തു പിടിച്ചു………………….. മോള് പേടിച്ചു പോയി…………….. അമ്മുമ്മ ചത്തു പോയില്ലേ അപ്പോ………….വിളിച്ചിട്ട് കണ്ണു തൊരന്നില്ല അമ്മുമ്മ………………..കണ്ണൻ ചേറ്റൻ ഒത്തിരി കരഞ്ഞു……….. അത് തണ്ടപ്പോൾ അമ്മൂട്ടിയും……………..ചേതു പറഞ്ഞു അമ്മുമ്മ ഒരക്കവാന്നു……………. അവൾ തന്നെ എല്ലാവരെയും ചേർത്തു പിടിച്ചു……………….. കുഞ്ഞിക്കയ്യിൽ ഒതുങ്ങും പോലെ……….കൂടെ നാച്ചിയെയും…………..
മക്കൾ ഇങ്ങോട്ട് മാറിക്കേ അമ്മ ഈ ചായ കുടിക്കട്ടെ…………… ക്ഷീണം മാറട്ടെ………….. അമ്മ വന്നു ചായക്കപ്പ് കയ്യിൽ പിടിപ്പിച്ചു പറഞ്ഞു……………….. വാ അമ്മുമ്മ ചായ തരാല്ലോ മക്കൾക്ക്…………………. കണ്ണനെയും അമ്മുട്ടിയെയും വിളിച്ചു കൂടെ കൊണ്ടുപോയി…………….. ഡോർ എത്തും മുന്നേ കണ്ണൻ ഒന്ന് തിരിഞ്ഞു നോക്കി………….. ഒന്നുമില്ല…………. പൊക്കോ ന്ന് അമല കണ്ണുകൊണ്ട് കാട്ടി……………… മനസ്സോടെയല്ല അവൻ പോകുന്നതെന്ന് അമലയ്ക്ക് മനസ്സിലായി……………..
വിശക്കുന്നുണ്ടോ അമ്മേടെ നാച്ചിക്ക്…………… അമല കപ്പ് മേശപ്പുറത്തു വെച്ചിട്ട് നാച്ചിയെ എടുത്തു ചോദിച്ചു……………. നല്ലൊരു ചിരി കൊടുത്തു അമലയ്ക്കവൾ…………………. അവളെയുമെടുത്തു എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ സേതു വന്ന് അടുത്തിരുന്നു…………….. ഇത്രയും നേരം ശ്രദ്ധിക്കാഞ്ഞതിന്റെ എല്ലാ ദേഷ്യവും സങ്കടവുമുണ്ട് മുഖത്ത്……………….
തനിക്ക് ഇവിടവുമായി പൊരുത്തപ്പെടാനാവില്ലേ…………… എന്തുപറ്റി തനിക്ക് പെട്ടെന്ന് ……….,…… വീട്ടിൽ പോകണോ തിരിച്ചു…………. പറ…………എന്തുണ്ടെങ്കിലും പറയാം എന്നോട്……………..
ഒന്നുമില്ല എനിക്ക് ………….. യാത്ര ചെയ്തതിന്റെ ആവും…………… കുറച്ചു നേരം കിടന്നപ്പോൾ മാറി……………….. ഞാൻ നാച്ചിക്ക് കഴിക്കാൻ കൊടുക്കട്ടേ…………… അതും പറഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ച അമലയുടെ കൈ രണ്ടു കൈക്കുള്ളിലായി ചേർത്തു പിടിച്ചു സേതു ………………..
താനെന്നെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടുവാണെന്ന് എനിക്കറിയാം……………പക്ഷേ ഞാൻ തന്നെ ഇഷ്ടപ്പെട്ടു കഷ്ടപ്പെടുത്താൻ പോകുവാ……………….. ഒരുപാട് ഇഷ്ടമാണ് തന്നെ………………. ശരിക്കും ഞാൻ പേടിച്ചു പോയെടോ…………….. മക്കളെക്കാൾ കൂടുതൽ……………… ഇനി ബോധക്കേട് തോന്നുവാണെങ്കിൽ സേതൂന്ന് ഒന്നു വിളിച്ചാൽ മതി……………. ഓടി വന്നു ഞാൻ പിടിച്ചോളാം…………… ഇങ്ങനെ പൊത്തോന്നു വീഴല്ലേ……………..
പറഞ്ഞത് തന്നെ ചിരിപ്പിക്കാനാണെങ്കിലും അതിലെ വേദന അമലയ്ക്ക് മനസ്സിലായി………………. നാച്ചിയെയും കൊണ്ടു നടക്കാൻ തുടങ്ങുമ്പോൾ ആണ് അറിഞ്ഞത് ഒരു കൈ ഇപ്പോഴും സേതുവിന്റെ കൈക്കുള്ളിലാണ്…….,………… വലിച്ചിട്ടും വിടാതെ പിടിച്ചു വെച്ചിരിക്കുകയാണ്…………… കൈയ്യിലൊരു തണുത്ത മുത്തം വന്നു ചേർന്നതറിഞ്ഞു……………. ഒന്നും മിണ്ടാതെ നിന്നതിനാലാവണം കൈ വിട്ടു……………….. തന്റെ ശരീരം തണുത്തുറയുന്നതറിഞ്ഞു അമല…………….. ഈശ്വരാ ഇനിയും ബോധം പോകുവോ തന്റെ…………………… നിന്നിടത്തു നിന്നും ഒന്നങ്ങാൻ കൂടി പറ്റുന്നില്ല…………….. നാച്ചിയിലുള്ള പിടുത്തം മുറുകിയതുകൊണ്ട് അവളിരുന്നു ഞെളിപിരി കൊള്ളാൻ തുടങ്ങി……………. സേതുവിനെ തിരിഞ്ഞൊന്നു നോക്കിയില്ല……………. കാലുകൾക്ക് ചലിക്കാൻ കഴിയുമെന്നായപ്പോൾ അവിടെ നിന്നും പെട്ടെന്ന് നടന്നു മുറിക്കു പുറത്തിറങ്ങി……………..
അടുക്കളയിൽ വന്നപ്പോൾ അച്ഛനും അമ്മയ്ക്കും നടുവിലിരുന്ന് ചായയും ബിസ്‌ക്കറ്റും തിന്നുന്നുണ്ടായിരുന്നു കണ്ണനും അമ്മുട്ടിയും…………………..നാച്ചിയെ കണ്ടതും അവൾക്കു നേരെ ബിസ്ക്കറ്റ് നീട്ടി അമ്മുട്ടി……………. അവളെ മേശപ്പുറത്തിരുത്തി ചുറ്റും നോക്കി……………….. പാല് ഇല്ലേ അമ്മേ………….. നാച്ചിക്ക് വിശക്കുന്നുണ്ട് നന്നായിട്ട്………………
ഇല്ല മോളേ…………. വേണേൽ പോയി വാങ്ങാം അടുത്ത വീട്ടിൽ പശു ഉണ്ട്………………അച്ഛൻ എഴുന്നേറ്റു പോകാനിറങ്ങി…………… കൂടെ കണ്ണനെയും വിളിച്ചു………………. വാല് പോലെ അമ്മുട്ടിയും അച്ഛന്റെ തോളിൽ കയറി………….. അവർ പൊയ്ക്കഴിഞ്ഞപ്പോൾ അമ്മയും അമലയും നാച്ചിയും തനിച്ചായി……………… അമ്മ അറിയാതെ പോലും നാച്ചിയെ നോക്കുന്നുണ്ടായിരുന്നില്ല………………. പക്ഷേ അമലയോട് ഭയങ്കര സംസാരമാണ് താനും…………….. നാച്ചി അമ്മയ്ക്ക് നേരെ കൈ നീട്ടി………….,. അമ്മ ശ്രദ്ധിക്കാതെയിരുന്നു……………….. കുറച്ചു വിഷമത്തോടെ……………… സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അമലയ്ക്കത്………………..
അമ്മയോട് ചോദിക്കാൻ പാടുണ്ടോന്ന് അറിയില്ല…………….. തെറ്റാണെങ്കിൽ ക്ഷമിക്കണം…………… വെറുതേക്കാരനായ കണ്ണനെപ്പോലും അമ്മയ്ക്ക് എന്തിഷ്ടമാ……………. പിന്നെന്താ സ്വന്തം മകനുണ്ടായ ഈ കുഞ്ഞിനോട്………….. വേറൊരു സ്ത്രീ പ്രസവിച്ചത് കൊണ്ടാണോ ഇങ്ങനെ…………….. സ്വന്തം മകളുടെ കുഞ്ഞായിരുന്നെങ്കിൽ ഇങ്ങനെ പെരുമാറുമായിരുന്നോ…………… ആരുമല്ലാത്ത എനിക്കു പോലും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അമ്മേ ……………..
അമ്മയുടെ മുഖത്ത് സങ്കടം വന്നു നിറഞ്ഞു……………മോള് വിചാരിച്ചു വെച്ചിരിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ……………. ഒന്നുമറിയില്ല മോൾക്ക്…………………നാച്ചി സേതുവിന്റെ കുഞ്ഞല്ല………….എന്റെ മകളുടെ കുഞ്ഞു തന്നെയാണ്…………. സേതുവിന്റെ അനിയത്തിയുടെ…………… ഞങ്ങളുടെ സത്യയുടെ കുഞ്ഞ്………………..
വിശ്വസിക്കാനാവാതെ അമ്മയുടെ മുഖത്തേക്ക് നോക്കിയിരുന്നു……………….. നാച്ചിയുടെ അമ്മയുടെ കാര്യമറിഞ്ഞു ഞെട്ടിയതിലും വലുതായിട്ടായിരുന്നു സേതു മുൻപ് വിവാഹിതൻ അല്ലെന്നുള്ള അറിവ്………………. പിന്നെന്തിനാ തന്നെപ്പോലെ ഒരാളെ………….. അതും ഒരു കുട്ടിയുള്ള തന്നെ എന്തിനു……………… മോളെന്താ ചിന്തിക്കുന്നതെന്ന് അമ്മയ്ക്കറിയാം………….. ഇവിടെ ആരും മോളെ ഒരു രണ്ടാംകെട്ടുകാരിയായി കാണില്ല……………. സത്യം പറഞ്ഞാൽ സേതുവിന്റെ ഈ വിവാഹം അവന്റെയും രണ്ടാംവിവാഹം തന്നെയാണ്………….. അവന്റെ കല്യാണനിച്ഛയം ഒരിക്കൽ കഴിഞ്ഞതാണ്……………… ഈ നാട്ടിൽ തന്നെയുള്ള കുട്ടിയായിരുന്നു…………… രണ്ടാളും ഒരുപാട് അടുത്തിടപഴകുകയും ചെയ്തിരുന്നു………………. സേതു നാച്ചിയെ ഏറ്റെടുത്തപ്പോൾ ഒരു ദയയും ഇല്ലാതെയാണ് സേതുവിനെ വേണ്ടെന്ന് പറഞ്ഞു പോയത്………………….സേതുവിനെ സ്വീകരിക്കും പക്ഷേ നാച്ചി കൂടെ ഉണ്ടാവരുത് അതായിരുന്നു കണ്ടിഷൻ…………………. അന്ന് ചേർത്തു പിടിച്ചതാണ് നാച്ചിയെ അവൻ……………….. സേതുവിന് വിശ്വാസമുണ്ടായിരുന്നു തന്നെക്കാൾ നാച്ചിയെ സ്നേഹിക്കുന്ന ഒരാൾ തന്റെ ജീവിതത്തിലേക്ക് വരുമെന്ന്………………… അത് സത്യമായിരുന്നുവെന്ന് മോളെ ആദ്യമേ കണ്ടപ്പോൾ തന്നെ മനസ്സിലായി…………….. ഒരിടത്തും അവളെ മാറ്റി നിർത്താതെ നെഞ്ചിൽ ചേർത്തു പിടിക്കുമ്പോൾ………………
നാച്ചിയുടെ അച്ഛനും അമ്മയും……………….. അവർക്കെന്താ സംഭവിച്ചത്…….,……
സേതുവിന്റെ വിശേഷങ്ങൾ കേൾക്കാൻ ഇനിയുമുണ്ട് സമയം……………….. അമലയ്ക്ക് നാച്ചിയുടെ കാര്യങ്ങൾ അറിയാനായിരുന്നു തിടുക്കം മുഴുവൻ………………….
മോളിവിടെ ഇരിക്ക് അമ്മ ഇപ്പോ വരാം………………… അമ്മ അവളുടെ തോളിൽ പിടിച്ചു എഴുന്നേറ്റു പോയി……………….. അമ്മുട്ടി കൊടുത്ത ബിസ്ക്കറ്റ് തീർന്നിരുന്നു…..,……… കൈ ചപ്പിക്കൊണ്ടിരുന്ന നാച്ചിയുടെ കയ്യിലേക്ക് ഒരു ബിസ്ക്കറ്റ് കൂടെ പിടിപ്പിച്ചു കൊടുത്തു…………… തിരിച്ചു വന്ന അമ്മയുടെ കയ്യിൽ ഫ്രെയിം ചെയ്ത ഒരു ഫോട്ടോ ഉണ്ടായിരുന്നു……………. അമലയ്ക്ക് നേരെ നീട്ടി പറഞ്ഞു…………… ഇതാണ് നാച്ചിയുടെ അച്ഛനും അമ്മയും……………..എന്റെ മക്കൾ……….
അതിലേക്ക് തന്നെ കുറച്ചു നേരം നോക്കിയിരുന്നു അമല…………… ഇവരായിരുന്നില്ലേ……നിഴൽ പോലെ തന്റെ അടുത്തു വന്നവർ ……………… തന്നോട് എന്തൊക്കെയോ പറയാൻ കൊതിച്ചു വന്നവർ…………… ഫോട്ടോയിലേക്ക് തന്നെ നോക്കിയിരുന്ന അമലയോടായി അമ്മ പറഞ്ഞു…………….
നാച്ചിക്ക് അവളുടെ അമ്മയുടെ വയറ്റിൽ 5 മാസം വളർച്ചയെത്തിയപ്പോഴായിരുന്നു നാച്ചിയുടെ അച്ഛൻ ഞങ്ങളെ വിട്ടു പോയത്……………… മരുമകൻ ആയിരുന്നില്ല ഞങ്ങൾക്കവൻ …………… സേതുവിനൊപ്പം……………. സേതുവിന് നല്ലൊരു കൂട്ടുകാരൻ…………….സത്യയ്ക്ക് നല്ലൊരു ഭർത്താവ്………………. ചിരിച്ചു കളിച്ചു ഇവിടെ നിന്നും പോയ മോൻ തിരികെ വന്നത് വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയാണ്………..,…അവൻ ഞങ്ങൾക്കൊപ്പം ഇല്ലെന്ന് വിശ്വസിക്കാനാവുമായിരുന്നില്ല……….. അറിഞ്ഞിട്ട് സത്യ ഒന്ന് കരയുക കൂടി ചെയ്തില്ല ……………… വയറിൽ കൈ ചേർത്ത് പ്രതീക്ഷയോടെ………. ആരെയോ കാത്തിരിക്കും പോലെ…………….. സേതു ജോലി ഉപേക്ഷിച്ചു…………… ഞങ്ങൾക്കൊപ്പം അവനും ഊണും ഉറക്കവും ഉപേക്ഷിച്ചു അവൾക്കൊപ്പം കൂട്ടിരുന്നു…………….. അന്ന് മുതലാണ് അവന് നിച്ഛയിച്ചിരുന്ന ആ കുട്ടിക്ക് മുറുമുറുപ്പ് തുടങ്ങിയത് തന്നെ………….. അതൊന്നുമവന് പ്രശ്നമല്ലായിരുന്നു സത്യ മാത്രമായിരുന്നു അവന്റെ ലോകം……………….. അവളൊന്ന് കുളിച്ചിറങ്ങാൻ പോലും താമസിച്ചാൽ ആധിയായിരുന്നു അവന്…………. ചിലപ്പോൾ തോന്നാറുണ്ട് നാച്ചിയെ ജീവനോടെ തരാൻ വേണ്ടി മാത്രമായിരുന്നു അത്രയും മാസം അവൾ തളരാതെ പിടിച്ചു നിന്നതെന്ന്……………….. കുഞ്ഞിനെ ഏറ്റുവാങ്ങിയത് സേതു ആയിരുന്നു…………….. അവളുടെ അച്ഛൻ മരിച്ചപ്പോഴേ അവന്റെ വീട്ടുകാർ കുറേ പഴി ചാരി കുഞ്ഞിനെയും സത്യയെയും …………. പിന്നെ ജനനത്തോടെ അമ്മയും പോയതോടെ കുറ്റം മുഴുവൻ നാച്ചിയുടേതായി……………..
അതിനു ഒന്നുമറിയാത്ത ഈ കുഞ്ഞ് എന്തു പിഴച്ചു അമ്മേ…………. അവരുടെ ആയുസ്സ് അത്രയല്ലേ ഉണ്ടാവു…………..സത്യം പറഞ്ഞാൽ ദൈവം പരീക്ഷിക്കുന്നത് ഇവളെയല്ലേ …………. എല്ലാവരും ഇങ്ങനെ ഒക്കെ അവളെ അകറ്റുമ്പോൾ രണ്ടു പേര് കാണാമറയത്തിരുന്നു വിഷമിക്കുന്നത് ആരുമറിയുന്നില്ല……………… അവളെ വിട്ടു അവരുടെ ലോകത്തേക്ക് പോകാൻ കഴിയാതെ എന്തുമാത്രം വിഷമിക്കുന്നുണ്ടാവും ……………..അമല നാച്ചിയുടെ മുഖം നെഞ്ചിൽ അമർത്തി പിടിച്ചു ചോദിച്ചു……………
മോള് വിചാരിക്കുന്നുണ്ടോ എന്റെ സത്യ മോളുടെ കുഞ്ഞിനെ ഈ അച്ഛനും അമ്മയ്ക്കും വെറുക്കാനാവുമെന്ന്…………….. ഒരിക്കലുമില്ല………….. അവളുടെ അച്ഛന്റെ ചേട്ടൻ കാൽകാശ് നിലത്തു കിടന്നാൽ അതും നക്കിയെടുക്കുന്നവനാണ് ………..,…. പോരാത്തതിന് ഒരു ലോയറും……………… നാച്ചിയുടെ അമ്മയുടെയും അച്ഛന്റെയും സ്വത്ത് കൂട്ടിയാൽ കുറച്ചേറെയുണ്ട്……………….. അതിലാണ് അയാളുടെ നോട്ടം…………… അവളെ വളർത്താൻ അതുകൊണ്ട് തന്നെയാണ് അയാൾക്കിത്രയും താല്പര്യം…………… ഉണ്ടായപാടെ അവര് നാച്ചിയെ അങ്ങോട്ടേക്ക് കൊണ്ടുപോയി……………. പിന്നീടാണ് അയാൾ നടത്തിയ രണ്ടു കേസ് തോറ്റത് …………… അത് നാച്ചി വീട്ടിൽ ഉള്ളത് കൊണ്ടാണെന്ന് ഏതോ ഒരു ജ്യോത്സ്യൻ പറഞ്ഞെന്ന്……………… പോകെപ്പോകെ വന്ന കഷ്ടതകൾ നാച്ചിയുടെ ദോഷം കാരണമാണെന്ന് അവർ വിശ്വസിച്ചു …………………അതോടെ അയാളുടെ ഭാര്യക്കും നാച്ചിയോട് ദേഷ്യമായി ……….. ഒരിക്കൽ ഞങ്ങൾ അവളെ കാണാൻ ചെന്നപ്പോൾ ആരും നോക്കാനില്ലാതെ വയറും ഒട്ടി…മൂത്രത്തിൽ നനഞ്ഞു കിടന്നു കരയുന്ന കുഞ്ഞിനെയാണ് കണ്ടത്…………….. അന്ന് കൂടെ കൂട്ടിയതാണ് സേതു അവളെ……………. അവളുടെ അച്ഛച്ചനും അച്ഛമ്മയ്ക്കും നോക്കി നിൽക്കാനല്ലാതെ വേറൊന്നും ചെയ്യാനായില്ല…………… കാരണം അനിയൻ പോയതോടെ ചേട്ടൻ ആയി ആ വീട്ടിൽ എല്ലാം…………… നാച്ചിയെ ഏതു വിധേനയും അയാൾ തിരികെ കൂടെക്കൂട്ടും……………. ഒരിക്കൽ വന്നതുമാണ് നിയമത്തിനെ കൂട്ട് പിടിച്ചു………………. വയസ്സായ ഞങ്ങൾക്ക് എന്തറിയാം മോളെ……………..സേതു ആണ് അതിനു പിറകെ നടന്നതും അവളെ തിരിച്ചു കൊണ്ടുവന്നതും …………….. അല്ലെങ്കിലും ആരോടും മുഖം മുഷിഞ്ഞൊന്നു സംസാരിക്കാൻ കൂടി എനിക്കോ ഇവിടുത്തെ അച്ഛനോ സാധിക്കില്ല……………… നാച്ചിക്ക് വേണ്ടി സേതു അയാളെ കൊല്ലാൻ വരെ തയ്യാറാണെന്ന് അയാൾക്കറിയാം…………. സേതുവിനെ ഭയന്നാണ് അടങ്ങി നിൽക്കുന്നത് തന്നെ…………….. ആ ഒരു ദേഷ്യമുണ്ട് അയാൾക്ക് ഇന്നും …………….സേതു ഒന്ന് മാറാൻ കാത്തുനിൽക്കുകയാണ് അയാൾ………………. അവളെ അങ്ങനെ കഷ്ടപ്പാടിലേക്ക് തള്ളിവിടാനാവുമോ നമുക്ക്………………..സേതു എവിടെ പോയാലും അവളെയും കൂടെ കൂട്ടാൻ വേണ്ടിയാണ് ദോഷങ്ങളെ കൂട്ടുപിടിച്ചു ഞങ്ങൾ ഇങ്ങനെ……………..അല്ലാതെ ഇഷ്ടമില്ലാഞ്ഞല്ല………………… ഞങ്ങളുടെ ഗതികേട് ആണത്……………..സേതു ഒരാൾ കൂടിയല്ലേ ഞങ്ങൾക്കുള്ളു………….. അവനെയും കൂടി നഷ്ടപ്പെടുത്താൻ വയ്യ ………………. നാച്ചിയുടെ വല്യച്ഛന്നുള്ളത് ക്രിമിനൽ ബുദ്ധിയാണ്……………. കൊണ്ടുപോകുന്നത് വളർത്താനാണോ അതോ കൊല്ലാനാണോന്ന് ഏങ്ങനെ അറിയാം……………….അവളൊരു പ്രായമെത്തും വരെ കാവലായി സേതു ഉണ്ടാവണം………….
പേടിയുണ്ടായിരുന്നുവെനിക്ക് സേതുവിന് വരുന്ന പെണ്ണ് എങ്ങനെ ആയിരിക്കുമെന്ന്………..,… ഇനിയിപ്പോൾ ആ പേടിയില്ല…………… നാച്ചിയ്ക്ക് അമ്മയാവാൻ മോൾക്ക് സാധിക്കും………….. നിനക്കെ സാധിക്കൂ……………..ഇനിയുമെന്റെ കുഞ്ഞിനെ ഒളിച്ചും പാത്തും സ്നേഹിക്കാൻ എന്നെക്കൊണ്ട് കഴിയില്ല…………………
അമ്മ നാച്ചിയെ എടുത്തു ചേർത്തു പിടിച്ചു മുഖം നിറയെ ഉമ്മ
കൊടുത്തു……………….. കണ്ണനൊപ്പം കയറി വന്ന അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു…………….. അച്ഛന്റെ കയ്യിൽ നിന്നും പാലു വാങ്ങി തിളപ്പിച്ചു ആറിച്ചു അമ്മയുടെ കയ്യിൽ കൊടുത്തു നാച്ചിക്ക് കൊടുക്കാൻ…………..അവരെ മൂന്നാളെയും ഒരുമിച്ച് വിട്ടിട്ട് അമല കണ്ണനെയും അമ്മുട്ടിയെയും കൊണ്ടു കുളിക്കാൻ റൂമിലേക്ക് നടന്നു ………… സേതു മുറിയിൽ ഉണ്ടായിരുന്നില്ല………….ഇനിയുമൊരുപാട് ചോദിച്ചറിയാനുണ്ടായിരുന്നു അമ്മയോട്………….. പിന്നെ ആവട്ടേന്ന് വിചാരിച്ചു………………..
നേരം ഇരുട്ടിയിരുന്നു സേതു വരുമ്പോഴേക്കും………………. നാമം ജപിക്കുന്ന അമ്മയുടെ മടിയിൽ ഇരിക്കുന്ന നാച്ചിയെ കണ്ടപ്പോൾ അത്ഭുതം തോന്നി………… രണ്ടു സൈഡിലായി കണ്ണനും അമ്മുട്ടിയും ഇരുപ്പുണ്ട്……………….. സേതുവിനെയും കയ്യിലുള്ള കവറും കണ്ടപ്പോൾ അമ്മുട്ടി ചാടി എഴുന്നേൽക്കാൻ തുടങ്ങി………………. കണ്ണന്റെ ഒരു നോട്ടത്തിൽ വീണ്ടും പഴയ പോലെ കണ്ണടച്ചിരുന്നു………… ഇടയ്ക്കിടെ തല ചെരിച്ചു കണ്ണനെ നോക്കുന്നുണ്ട്……………..
അടുക്കളയിൽ ചെന്നപ്പോൾ കണ്ടു ഭരണം ഏറ്റെടുത്ത അമലയെ…………….. ഞാൻ കുറച്ചു നേരം ഒന്ന് മാറി നിന്നപ്പോഴേക്കും ഇവിടെ എന്താടോ ആകെയൊരു മാറ്റം…………… ഇതുവരെ കാണാത്ത കാഴ്ചകൾ…………. ഇപ്പോഴാണ് ഇത് ശരിക്കും വീടായത്……………. ഞാൻ പറഞ്ഞിട്ട് കേൾക്കാത്ത അച്ഛനെയും അമ്മയെയും താനെന്തു പറഞ്ഞാ വീഴ്ത്തിയത്…………..
അമല ഒന്ന് സൂക്ഷിച്ചു നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല…………. സേതു എന്തോ ചോദിക്കാൻ വന്നപ്പോഴേക്കും അമ്മുട്ടിയും കണ്ണനും കയറി വന്നു.. …………… കൂടുതലൊന്നും പറയാതെ മക്കളെയും കൂട്ടി സേതു അടുക്കള വിട്ടു……………. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു………….. എല്ലാവരും വളരെയധികം സന്തോഷത്തിലാണെന്ന് ഇടയ്ക്കിടെ കണ്ണുനീർ ഒപ്പുന്ന അമ്മയെ കണ്ടപ്പോൾ മനസ്സിലായി…………… നാച്ചിയുടെ കാര്യങ്ങൾ പൂർണ്ണമായും അമ്മയാണ് നോക്കിയത് ……………. കണ്ണൻ സേതുവിനൊപ്പവും അമ്മുട്ടി എപ്പോഴത്തെയും പോലെ തന്നെ അമലയ്ക്കൊപ്പവും………………
ഇന്ന് മക്കൾ ഞങ്ങൾക്കൊപ്പം കിടക്കട്ടെ മോളെ………………… അമ്മ അവരെ കൂടെ കൂട്ടും മുന്നേ സേതു തടഞ്ഞിരുന്നു……………… വേണ്ടമ്മേ……….. അവർ ഞങ്ങൾക്കൊപ്പം കിടന്നോളും……………. കേട്ട പാതി കേൾക്കാത്ത പാതി കണ്ണനും അമ്മുട്ടിയും മുറിയിലേക്ക് ഓടി……………… നാച്ചിയെ അമല തോളിലിട്ട് തട്ടി ………………ഉറങ്ങിയപ്പോൾ ബെഡിൽ ഒരു സൈഡിലേക്ക് കിടത്തി…………. കണ്ണനും അമ്മുട്ടിയും ഇതുവരെ വിശേഷങ്ങൾ പറഞ്ഞു തീർന്നില്ല സേതുവിനോട്………………. ആദ്യായിട്ട് കാണുവാന്നാ തോന്നുന്നേ…..
താനെന്താടോ എന്നോടൊന്നും മിണ്ടാത്തത്……………….എനിക്ക് സംസാരിക്കാനുണ്ട് തന്നോട് …………രാവിലെ മുതൽ ഞാനതിനു ശ്രമിക്കുവാണ് …………….അമ്മുട്ടിയെ പുതപ്പിച്ചു കൊടുക്കുന്ന അമലയോട് സേതു പറഞ്ഞു……….,.,….
എന്താ പറയാനുള്ളത് സേതുവിന് എന്നോട് ………….. നാച്ചി സ്വന്തം കുഞ്ഞല്ല………….. എന്റെ ആദ്യവിവാഹമാണിത്………..ഞാനിത് നിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നു……………….. നിന്നോട് പറയാൻ പലവട്ടം ഒരുങ്ങിയതാണ്……………. സാധിച്ചില്ല…………. ഞാനും വിവാഹമുറപ്പിച്ച പെണ്ണും മുൻപ് അടുത്തിടപഴകിയിട്ടുണ്ട്……………. ഇതൊക്കെയല്ലേ…………എനിക്കറിയാം ………..
സത്യമാണെന്ന് സേതു വായും പൊളിച്ചു നിന്ന് തലയാട്ടി …………….. അതുമാത്രമല്ലെടോ……………….
ബാക്കി പറയാൻ വന്ന സേതുവിനെ അമല കൈകൊണ്ട് തടഞ്ഞു പറഞ്ഞു…………… നാച്ചിക്ക് വേണ്ടി മാത്രമല്ല………….. ശരിക്കും ഇഷ്ടമായിട്ട് തന്നെയാടോ …………………….. ഇതൊക്കെയല്ലേ ……………… ഇതൊരിക്കൽ എന്നോട് പറഞ്ഞിരുന്നു…………………… പുതുതായി വേറൊന്നുമില്ലല്ലോ………………… പറഞ്ഞിട്ട് ബെഡിന് ഒരറ്റത്തിരുന്നു അമല……………….. എങ്കിലും എന്നോട് മുൻപ് ഒന്ന് പറയാമായിരുന്നു……………….. ആരുമൊന്ന് സൂചിപ്പിച്ചു കൂടിയില്ല….,……………
സൂചിപ്പിച്ചിരുന്നെങ്കിൽ താനിതിനു സമ്മതിക്കുമായിരുന്നോ…………………… തനിക്ക് യോഗ്യത കുറവുണ്ടെന്ന് എനിക്കിന്ന് വരെ തോന്നിയിട്ടില്ല..,…………….. തന്നെ കൂടെ കൂട്ടിയില്ലെങ്കിൽ നഷ്ടം എനിക്കു മാത്രമാണെന്ന് തോന്നി………..,……….. ക്ഷമിച്ചെക്കെടോ…………….. അതല്ല….അതിനു പറ്റില്ലെങ്കിൽ ഇന്നിപ്പോ നടക്കില്ല നാളെ നേരം വെളുക്കട്ടെ……………..ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടി അവളെ ഡിവോഴ്സ് ചെയ്തിട്ട് വരാം…………..അപ്പോൾ സ്വീകരിക്കില്ലേ എന്നെ……………സേതു ചിരിച്ചു…………
ഒഞ്ഞു മിണ്ടാതിരിച്ചുവോ…………….. എനിച്ചു ഉറങ്ങണം…………….. ടിച്ചർബ് ചെയ്യല്ലേ ചേതൂ……………… അമ്മുട്ടി എഴുന്നേറ്റിരുന്നു നെറ്റിയിൽ കൈയ്യടിച്ചു സേതുവിനോട് പറഞ്ഞു………………….. സേതു ചമ്മി കണ്ണനെയും കൂട്ടി പുതപ്പ് തലവഴി മൂടി………………അമല അമ്മുട്ടിയുടെ വാ പൊത്തി അവൾക്കൊപ്പം കിടന്നു……………….. നാച്ചിയെ ഒരു കൈകൊണ്ട് തലോടി കണ്ണുകൾ അടച്ചു………….. രണ്ടു രൂപങ്ങൾ ഇനിയൊന്നും പറയാനില്ലാതെ നിറഞ്ഞ സന്തോഷത്തോടെ ദൂരേക്ക് മാഞ്ഞു പോകുന്നത് അവ്യക്തമായി അമല കണ്ടു…….,…..
പിന്നെ വരാമേ..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission