രാവിലെ എല്ലാവരും അമ്പലത്തിൽ പോകാൻ റെഡി ആയി…………. അമ്മയുടെ നേർച്ചയ്‌ക്കെല്ലാം കൂടെ നിന്നു കൊടുത്തു……………….. കൊച്ചുകുട്ടികൾ തിരക്കിൽ പെട്ടു പോകാതിരിക്കാൻ പിടിച്ചു നടക്കും പോലെ കയ്യിൽ പിടിച്ചു അമ്മ കൊണ്ടു നടന്നു……………..
കണ്ണൻ ഷർട്ട് ഊരി നടക്കുന്നത് കണ്ടിട്ട് അമ്മുട്ടി പിറകെ കളിയാക്കി നടക്കുന്നുണ്ട്………….. കയ്യിലിരിക്കുന്ന ഷർട്ട് കൊണ്ട് മാറ് മറയ്ക്കാൻ പാടു പെടുന്നുണ്ട് എന്റെ പാവം ചെക്കൻ…………….. ആലിൻ ചോട്ടിൽ ഇരുന്നു കുറച്ചു നേരം വിശ്രമിച്ചു…………….. നാച്ചിയുടെ നെറ്റിയിലെ സിന്ദൂരവും ചന്ദനവും മുഴുവൻ അമലുവിന്റെ കവിളിൽ ഉണ്ട്…………….. സേതു മുണ്ടിന്റെ അറ്റമെടുത്തു തുടച്ചു കൊടുത്തു …………. അമല എതിർക്കാതെ മിണ്ടാതെ നിൽക്കുന്നത് സേതുവിന് കുറച്ചൊരു അത്ഭുതം ഉണ്ടാക്കി…………….എങ്കിൽ പിന്നെ ശരിക്കും തുടച്ചേക്കാം……………. ചെറിയൊരു ചിരിയോടെ തുടച്ചിരുന്ന മുണ്ടിന്റെ അറ്റം കയ്യിൽ ചുരുട്ടി പിടിച്ചു വിരൽ കൊണ്ടായി പിന്നെ തുടച്ചത്………………. അമലയുടെ പ്രതികരണം പ്രതീക്ഷിച്ച സേതുവിന്റെ മുഴുവൻ പ്രതീക്ഷയും തെറ്റിച്ചുകൊണ്ട് അമ്മുട്ടിയുടെ ശബ്ദം കേട്ടു………………..
ചേതൂന് നാനവില്ലേ തുണി പൊത്തിപ്പിടിച്ചാൻ……….. അയ്യേ……….. ആരേലും താണില്ലേ……………….ശയിം……. ശേയിം ………………മൂക്കിൽ വിരൽ വെച്ചു നിൽക്കുവാണ് കാന്താരി………………
കണ്ണൻ അന്തംവിട്ട് അവളെ നോക്കി……………. ആരാ ഈ പറയുന്നത്…………… വീടിനകത്തു കയറിയാൽ ഉടുപ്പൂരിക്കളഞ്ഞു ജട്ടിയിൽ നടക്കുന്നവളാ…………… നാണമെന്തെന്ന് അറിയാത്ത സാധനം………………….
അമ്പലപരിസരം ആണെന്ന് ഓർക്കണമെടാ മോനെ……………. ദൈവം ചെറിയ ചെറിയ പണി തരുമെന്നും ഓർക്കണം…………… അച്ഛൻ സേതുവിനെ ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു……………….. എല്ലാവരും ചിരിയോടെ ആ കോമഡി സ്വീകരിച്ചെങ്കിലും അമലക്ക് വല്ലാത്തൊരു ചമ്മൽ തോന്നി…………….
ടീ കാന്താരി…………….. നിന്നെപ്പോലെ ഒരെണ്ണം കൂടെ ഉള്ളപ്പോൾ അഭിയെന്തിനാ രണ്ടാമതൊന്നിനെപ്പറ്റിയും ചിന്തിച്ചതെന്നാ……………… എന്റമ്മോ അണുബോംബിനു കൈയ്യും കാലും വെച്ച സാധനം………………….. അമ്മുട്ടിയെ പൊക്കിയെടുത്തു എറിഞ്ഞു സേതു ചോദിച്ചു………………. അമ്മുട്ടി കുടുകുടെ ചിരിച്ചു ഇനീം ഇനീം എന്നു പറയുന്നുണ്ടായിരുന്നു ……………. കൂടെ കയ്യടിച്ചു നാച്ചിയും…………….
സേതു പഠിച്ച സ്കൂളും കളിച്ചിരുന്ന ഗ്രൗണ്ടും എല്ലാം അമലയെ കാട്ടിക്കൊടുത്തു……………ഒരു വീടിന്റെ മുന്നിലെത്തിയപ്പോൾ വണ്ടി നിർത്തിയിട്ട് പറഞ്ഞു …………… അതായിരുന്നു ഗീതുവിന്റെ വീട്……….. ഗീതുവും സത്യയും നല്ല ഫ്രണ്ട്‌സ് ആയിരുന്നു………….. അച്ഛന്മാർ തമ്മിലും……….
ചിരി തെളിഞ്ഞു നിന്നിരുന്ന അമലുവിന്റെ മുഖം ആകെ മാറി……………..അങ്ങോട്ടേക്ക് നോക്കിയിരിക്കുന്ന അമലയെ നോക്കിയിട്ട് അമ്മ സേതുവിനെ വഴക്ക് പറഞ്ഞു…………….. നീയെന്തിനാ സേതു അതൊക്കെ പറഞ്ഞു ഇപ്പോഴത്തെ സന്തോഷം കളയുന്നത്……………. പഴയതൊന്നും മോള് ഓർക്കേണ്ട കേട്ടോ……….. എന്താ എവിടെയാ പറയേണ്ടതെന്ന് അവനറിയില്ല………….. സാരമില്ല…………… ഇന്നലെകളിൽ സന്തോഷം തരുന്ന ഒന്നുമില്ലെങ്കിൽ അതങ്ങു മറന്നു കളയുക എന്നിട്ട് നാളേക്ക് വേണ്ടി പ്രതീക്ഷയോടെ ജീവിക്കുക……………. അമ്മയുടെ കൈകൾ പിന്നിലൂടെ വന്നു നെറുകയിൽ തലോടി…………. സേതു പതിയെ തല തിരിച്ചു ഒന്നു നോക്കിയിട്ട് പെട്ടെന്ന് കാർ ഓടിച്ചു പോയി……………ഇടയ്ക്കിടെ സേതു തന്റെ മുഖത്തേക്ക് നോക്കുന്നതറിഞ്ഞു അമല…………
ഇന്ന് തന്നെ പോകണോടാ………….. മക്കളെ കണ്ടു കൊതി മാറിയില്ല…………….. അച്ഛൻ കണ്ണനെയും അമ്മുട്ടിയെയും ചേർത്ത് പിടിച്ചു ചോദിച്ചു……………… നാച്ചിയെ എടുത്തു കൊണ്ടിരുന്ന അമ്മയും സേതുവിന്റെ മുഖത്തേക്ക് നോക്കി മറുപടി എന്താവുമെന്ന് അറിയാൻ………., അടുക്കളയിൽ നിന്ന് സേതുവിന്റെ മറുപടിക്കായ് അമലയും കാതോർത്തു……………….. പോയല്ലേ പറ്റു അമ്മേ…………… നാളെ മൂന്നാൾക്കും സ്കൂളിൽ ഒക്കെ പോകേണ്ടതല്ലേ……………. ഇവിടിങ്ങനെ രണ്ടാളും തനിച്ച് നിൽക്കണ്ടാന്ന് ഞാനും ഒരുപാടായി പറയുന്നതല്ലേ……………….. അങ്ങോട്ട് വന്നുകൂടെ രണ്ടാൾക്കും…………..
മക്കളുടെ കൂടെ വന്നു നിൽക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ലടാ……………… കുഞ്ഞുങ്ങൾക്ക് ഈ നാട്ടുമ്പുറം നഷ്ടമാവരുതെന്ന് കരുതിയാ……………. കണ്ണു നിറയ്ക്കുന്ന കാഴ്ചകൾ കാണാൻ എന്തുകൊണ്ടും സിറ്റിയേക്കാൾ നല്ലത് നാട്ടുമ്പുറമാണ്……………………
ഞാൻ ഇടയ്ക്കിടെ വരാം അപ്പൂപ്പാ…………… എനിക്കിപ്പോ തനിച്ചു വരാനറിയാം………….. കണ്ണൻ ഇടയിൽ കയറി പറഞ്ഞു…………… തലകുലുക്കി അച്ഛൻ അവനെ ചേർത്തു പിടിച്ചു …………….
ഊണൊക്കെ കഴിഞ്ഞു എല്ലാവരും പോകാനിറങ്ങി………. നാച്ചിയെയും കൊണ്ട് സത്യയുടെ അസ്ഥിത്തറയിൽ പോയി ഉറപ്പ് കൊടുത്തു മകൾ ആയി നാച്ചി എന്നുമെന്റെ ഒപ്പമുണ്ടാവുമെന്ന്…………. അമ്മ അമലയെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ
കൊടുത്തു……………. രണ്ടാളുടെയും കണ്ണൊക്കെ നിറഞ്ഞു……………… അടുത്ത അവധി ദിവസം വരാമെന്ന ഉറപ്പിൽ അവർ യാത്ര പറഞ്ഞു……………
യാത്രയ്ക്കിടയിൽ സേതു എന്തെല്ലാമോ പറയുന്നുണ്ട്………….. ശ്രദ്ധ മാറിപ്പോകുന്നുണ്ടെങ്കിലും മൂളിക്കേൾക്കുന്നതിൽ ശ്രദ്ധിച്ചു അമല…………. ഇടയ്ക്കിടെ കണ്ണന്റെയും അമ്മുട്ടിയുടേം കൌണ്ടർ വേറെ……………..താനും ഡ്രൈവിംഗ് പഠിക്കണം കേട്ടോ അല്ലെങ്കിൽ എന്നോട് സംസാരിക്കണം……………… ഇങ്ങനെ ഇരുന്നിട്ട് എനിക്ക് ബോറടിക്കുന്നു……………..
എനിക്ക് ലൈസൻസ് ഒക്കെ ഉണ്ട്………….. പക്ഷേ ഓടിച്ചു നോക്കാൻ അവസരം ഉണ്ടായിട്ടില്ല………………. സേതു ചോദിച്ചതിന് മറുപടിയായി അമല പറഞ്ഞു……………..
അല്ലെങ്കിലും അമ്മുനെ അച്ഛൻ ഒരിടത്തും കൊണ്ടുപോയിട്ടില്ല………………. അമ്മു സ്കൂട്ടറിൽ തനിച്ചാ പൊയ്ക്കൊണ്ടിരുന്നത്………….. പിന്നെങ്ങനാ കാർ ഓടിക്കുക..,………. അല്ലേ അമ്മു…………… കണ്ണൻ പിന്നിലൂടെ അമലയുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു ചോദിച്ചു……………..
അതിനെന്താ………….ഇനിയങ്ങോട്ട് അമ്മുന്റെ ലൈഫ് മാറുവല്ലേ……………. ഇങ്ങനെ പമ്മിയിരിക്കുന്ന അമ്മുനെ എനിക്കും അങ്ങ് ഇഷ്ടമാകുന്നില്ല…………….. ഇഷ്ടമാകാത്തത് മുഖത്തു നോക്കി പറയുന്ന……… വേണമെങ്കിൽ രണ്ടടി തരുന്ന അമ്മുനെയാ ഞാനും ആഗ്രഹിക്കുന്നത്……………. നമ്മുടെ അമ്മുട്ടിയെപ്പോലെ……………….ശരിക്കും പറഞ്ഞാൽ സ്നേഹമുള്ള തന്റേടി…………….
കണ്ണൻ അമലുവിന്റെ അടുത്തു നിന്നും പതിയെ സേതുവിന്റെ തോളിലേക്ക് വലിഞ്ഞു……………… ആ ഗ്യാപ്പിൽ അമ്മുട്ടി അമലയുടെ കഴുത്തിൽ തൂങ്ങി……………. അവളെയും നാച്ചിയെയും മടിയിൽ ഒരുമിച്ചിരുത്തി…………………കണ്ണൻ പറഞ്ഞതിലായിരുന്നു അമലയുടെ ചിന്ത മുഴുവൻ……………. അവൻ മുൻപ് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നോ അപ്പോൾ…………… ടു വീലറിനു ഒപ്പം പഠിച്ചതാണ് ഫോർ വീലറും……………… ചുമ്മാ സമയം പോകാൻ വേണ്ടി…………….. അത്രയും നേരം ആ വീട്ടിൽ കഴിയേണ്ടല്ലോന്ന് വിചാരിച്ച് ……………
പുറത്തേക്കു തന്നെ നോക്കിയിരിക്കുന്ന അമലയെ ശ്രദ്ധിച്ചു സേതു വണ്ടി സൈഡിലൊതുക്കി……………….. എന്തിനാണെന്നറിയാൻ അമല സേതുവിനെ നോക്കി……………….
താനിപ്പോഴും പഴയ ജീവിതത്തിൽ നിന്നും കരകയറിയിട്ടില്ലെന്ന് തോന്നുന്നു………….. ഇപ്പോൾ തന്നിലുള്ള പൂർണ്ണ അവകാശം എനിക്കാണ്……………. തിരിച്ചും…………… ഇനിയാ പഴയതൊന്നും ആലോചിച്ചു വിഷമിക്കില്ലെന്ന് ഒരുറപ്പു വേണമെനിക്ക്…………ഉറപ്പിനു വേണ്ടി കൈ നീട്ടി സേതു പറഞ്ഞു……………… കുറച്ചു നേരമായിട്ടും ഉറപ്പ് തരാതിരിക്കുന്ന അമലയെ നോക്കി കൈ പിൻവലിക്കാൻ തുടങ്ങി സേതു…………….. അതിനു മുന്നേ അമ്മുട്ടി കുഞ്ഞിക്കൈ വെച്ചിട്ട് പറഞ്ഞു…………. പോമിസ്സ്………….. ഒന്ന് ഞെട്ടിയിട്ട് കണ്ടിരുന്ന കണ്ണനും കൈവെച്ചു……. പ്രോമിസ്സ്…………
പോമിസ്സ് തൊടുക്ക് അമ്മുമ്മേ…………. ചേതു പാവം ല്ലേ………………. അമല ചെറിയൊരു ചിരിയോടെ നാച്ചിയുടെ കൈയ്യും അതിനു മേലെ വെച്ചു…………….. സന്തോഷം കൊണ്ട് കണ്ണനും അമ്മുട്ടിയും ഉച്ചത്തിൽ ശബ്ദം വെച്ചു………………. ആ ഒരു സന്തോഷത്തോടെ സേതു വണ്ടിയെടുത്തു……………… സേതുവിന് പരിചയമായ വീടായതുകൊണ്ട് അധികം ബുദ്ധിമുട്ട് ഉണ്ടായില്ല…..,……… ഫ്രഷ് ആയി വന്നിട്ട് ഉണ്ണിയേട്ടന്റെ അടുത്തേക്ക് പോകണം………………. അതിനിടയിലും അമല ചിന്തിച്ചത് മറ്റൊന്നായിരുന്നു…………. സേതു തങ്ങളെയും കൂട്ടി സേതുവിന്റെ താമസസ്ഥലത്തേക്ക് മാറുവോ….. അപ്പോൾ അമ്മ…………. അമ്മുട്ടി…………. തൊട്ടടുത്ത് എപ്പോ വേണമെങ്കിലും വന്നു കാണാൻ സാധിക്കുന്നത് കൊണ്ടാണ് അമ്മുട്ടിയെ ഇവിടെ നിർത്തിയിരിക്കുന്നത്………….. അങ്ങോട്ടേക്ക് സേതു കൂട്ടിയാൽ ഏറ്റവും ബുദ്ധിമുട്ടുക അമ്മുട്ടിയാവും…………… അമലയ്ക്ക് എങ്ങനെ ഇത് സേതുവിനോട് അവതരിപ്പിക്കും എന്നറിയില്ലായിരുന്നു…………. അമ്മുട്ടിയെ പിരിയേണ്ടി വരുമൊന്നുള്ള ടെൻഷൻ അമലയിൽ കൂടിക്കൂടി വന്നു……………അവളാണെങ്കിൽ ഒന്നുമറിയാതെ സേതുവിന്റെ കയ്യിൽ തൂങ്ങി നടപ്പുണ്ട്…………….. ചെന്നു കയറിയതേ അളിയാ ന്നു വിളിച്ചു അഭിയേട്ടൻ സേതുവിന്റെ തോളിൽ തൂങ്ങി…………….. ഉണ്ണിയേട്ടനും വന്നു ചേർത്ത് പിടിച്ചു രണ്ടാളെയും……………. ആഹാ…………. ഇതാവും ഒരമ്മ പെറ്റ അളിയന്മാർ എന്നു പറയുന്നത്…………….. ആരും തന്നെയൊന്ന് ശ്രദ്ധിക്കുന്നു കൂടിയില്ല…………….. എല്ലാവർക്കും സേതു മതി……………. ആരും ആനയിക്കാനില്ലാത്തത് കൊണ്ട് തനിയെ അകത്തേക്ക് കയറി…………. കുഞ്ഞേച്ചിയും അമ്മയുമെല്ലാം ആദ്യമായി തന്നെ കാണും പോലെ നോക്കി………………. മുടിയിലും മുഖത്തുമൊക്കെ തലോടി……….,…. ഇവർക്കൊക്കെ എന്താ സംഭവിച്ചത്…………… ദേവു ആണെങ്കിൽ തന്റെ ചുറ്റിനും നടന്നു നോക്കുവാ……………. കണ്ണു കൊണ്ടുഴിഞ്ഞു………………. ഒന്നും സംഭവിക്കാൻ വഴിയില്ലെന്നറിയാം…………… കാരണം എന്റെ വിത്ത് നിന്റെ കൂടെയുണ്ടായിരുന്നുവല്ലോ………………. ഭാഗ്യം എന്റെ ഫസ്റ്റ്നൈറ്റ്‌ന് ശേഷം അവളുണ്ടായത് ഇല്ലെങ്കിൽ ഞാനും അഭിയേട്ടനും തെണ്ടിപ്പോയേനെ…………………. ദേവു നെഞ്ചിൽ കൈവെച്ചു പറഞ്ഞു …………………
എന്താടി പെണ്ണേ ഞാൻ കഷ്ടപ്പെട്ട് ഇത്രയും ചളി പറഞ്ഞിട്ടും ഒരു മൈൻഡ് ഇല്ലാത്തെ……… എന്താ പറ്റിയെ നിനക്ക്…………… ഉണ്ടായിരുന്ന സന്തോഷം കൂടി മാഞ്ഞല്ലോ…………… സേതു എന്തെങ്കിലും പറയുവോ വല്ലതും ചെയ്‌തോ…………………….
ഏയ്…… ഇല്ല…………….. അതൊന്നുമല്ലെടീ……………. ഞാനും കണ്ണനും സേതുവിന്റെ കൂടെ പോകേണ്ടി വരില്ലേ…………. അമ്മ തനിച്ചാവില്ലേ………………… അതോർത്തപ്പോൾ ഒരു വിഷമം………….അമല പറഞ്ഞു …………………,……,
അമല പറയുന്നത് കേട്ടപ്പോൾ ദേവുവും നിശബ്ദയായി………………. അമലയെ പൂർണ്ണമായും സേതുവിനൊപ്പം സ്വതന്ത്രമായി വിടണമെന്നുള്ളത് കഴിഞ്ഞ ദിവസം ഉണ്ണിയേട്ടനെടുത്ത തീരുമാനം ആയിരുന്നു…………….. ഇവിടെ നിന്നോളാമെന്ന് അമ്മയും സമ്മതിച്ചതാണ്………….. അപ്പോഴും തന്റെ സംശയം അമ്മുട്ടിയെ പിരിഞ്ഞു അമലു എങ്ങനെ നിൽക്കുമെന്നായിരുന്നു……………… അന്ന് തന്നെ സേതുവിനൊപ്പം പോകാനിറങ്ങിയപ്പോൾ കണ്ടതാണ് അമലുവിന്റെ വിഷമം……………… സാരമില്ലെടീ ഞങ്ങൾ ഒക്കെയുണ്ടാവില്ലേ ഇവിടെ………….. എപ്പോൾ വേണമെങ്കിലും ഓടിയെത്താനുള്ള ദൂരമല്ലേ ഉള്ളൂ ഇങ്ങോട്ടേക്കു…………….. നീ വിഷമിക്കണ്ട…………. ദേവു അമലുവിനെ ആശ്വസിപ്പിച്ചു………………
ഇടയ്ക്കൊന്നു സേതുവിനെ നോക്കാൻ പോയപ്പോൾ ഉണ്ണിയേട്ടനും അഭിയേട്ടനും മാത്രേ ഉണ്ടായിരുന്നുള്ളൂ അവിടെ…………….. എവിടെ പോയിന്ന് ചോദിക്കാൻ മടിച്ചു………… ഉണ്ണിയേട്ടൻ കളിയാക്കില്ല…… പക്ഷേ അതിനും കൂടെ അഭിയേട്ടൻ വാരും………………. എല്ലാവർക്കും ഒപ്പം ഇരിക്കുമ്പോഴും അറിയാതെ കണ്ണുകൾ വെളിയിലേക്ക് എത്തി നോക്കിക്കൊണ്ടിരുന്നു……………. എങ്കിലും എവിടെ പോയതാവും…………… തിരിച്ചു സേതു എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു…………. സേതുവിന്റെ ശബ്ദം കേട്ടപ്പോൾ ഉമ്മറത്തേക്ക് ചെന്നു നോക്കി…………… തന്റെ വെപ്രാളം കുറച്ചു കൂടിപ്പോയെന്ന് എല്ലാവരും ഒരേപോലെ തന്നെ നോക്കിയപ്പോളാണ് മനസ്സിലായത് …………….. ഈശ്വരാ ഇതെന്താ തനിക്ക് പറ്റിയെ…………… വേണ്ടിയിരുന്നില്ല……….. പിന്നിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ സേതു കുറച്ചു കവറുകൾ അമലയെ ഏൽപ്പിച്ചു…………….
നമ്മുടെ ആദ്യത്തെ വിരുന്നല്ലേ………….. ഒന്നും തെറ്റിക്കണ്ടാന്ന് വിചാരിച്ചു……………. ഞാൻ പറഞ്ഞിട്ട് പോകാമെന്നു വിചാരിച്ചു തന്നെ നോക്കിയപ്പോൾ കണ്ടില്ല………….. അതാണ് പറയാതെ പോയത്………………..മനസ്സറിഞ്ഞത് പോലെ സേതു അമലയോട് പറഞ്ഞു…………. ഉള്ള് നിറയുന്നത് അറിഞ്ഞു അമല……….. ചെറിയ ഒരു ചിരി കൊടുത്തു…………….. കവറുകൾ എല്ലാം കുഞ്ഞേച്ചിയെ ഏൽപ്പിച്ചു……………. മക്കൾ ബേക്കറിയുടെ കവറിൽ പിടുത്തമിടും മുന്നേ ദേവു അത് തട്ടിപ്പറിച്ചിരുന്നു…………….. എന്തിനോ വേണ്ടി അമ്മുട്ടിയും ദേവുവും പോരുകോഴികളെപ്പോലെ നിൽക്കുന്നതും കണ്ടു……………… വെള്ളക്കൊടി പാറിച്ചു ഹെൽമെറ്റ് തലയിൽ വെച്ചു അഭിയേട്ടൻ നടുക്കുണ്ട്…………..
ഭക്ഷണം കഴിഞ്ഞു എല്ലാവരും സംസാരിച്ചിരിക്കുമ്പോൾ ഉണ്ണിയേട്ടനാണ് ചോദിച്ചത് ഇനിയെപ്പോഴാണ് എല്ലാവരും സേതുവിന്റെ ക്വാർട്ടേഴ്‌സിലേക്ക് ന്ന്……………
അതെന്തിനാ…………….. ഞാൻ ഇവിടെയുണ്ടാവും………… ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ……………. ഉണ്ടെങ്കിലും അത് ശീലമായിക്കോളും………….. എന്നിട്ട് പൊട്ടിച്ചിരിച്ചു………………. ബാക്കി ആർക്കും ഒന്നും മനസ്സിലാകാത്തത് കൊണ്ട് ആ ചിരിയിൽ കൂടിച്ചേരാൻ ആയില്ല…………… അന്തംവിട്ട് ഇരിക്കുന്ന എല്ലാവരോടുമായി സേതു പറഞ്ഞു…………….
അമലയ്ക്കും കണ്ണനും അമ്മുട്ടിക്കും അവിടെ നിന്നും സ്കൂളിലേക്ക് പോകാൻ ദൂരകൂടുതൽ ആണ്………………. ഇവിടെ നിന്നാകുമ്പോൾ എനിക്ക് മൂന്നാളെയും സ്കൂളിൽ വിട്ടിട്ട് ഓഫിസിലേക്ക് പോയാൽ പോരേ…………….. മാത്രമല്ല ഞങ്ങൾ പോയാൽ പിന്നെ അമ്മ തനിച്ചാവില്ലേ………………. ദിവസവും അച്ഛന് വിളക്ക് വെക്കേണ്ടതല്ലേ…………….. എന്റെ ഡ്രെസ്സും കൂടി എടുക്കാൻ വേണ്ടി പോയതാണ് ഞാൻ……………..
ഇത് നിന്നോട് അങ്ങോട്ട് എങ്ങനെ പറയുമെന്ന് വിചാരിച്ചതാണ് ഞങ്ങൾ……………. പിന്നെ നിന്റെ ഇഷ്ടത്തിന് വിട്ടതാണ്…………….. ഈ തീരുമാനം ഒരുപാട് ഇഷ്ടമായി………….. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷവും……………….. ഉണ്ണിയേട്ടൻ സേതുവിന്റെ തോളിൽ തട്ടി പറഞ്ഞു……………….
അമ്മ ഒന്നു വിതുമ്പിയിട്ട് കണ്ണു തുടയ്ക്കുന്നതറിഞ്ഞു………………… ഒപ്പം ദേവുവും…………….. അത് സേതു അമ്മുട്ടിയെ വേറൊരാൾ ആയിട്ട് കാണാഞ്ഞത് കൊണ്ടാവും…………… തനിക്കു മാത്രം സന്തോഷിക്കണോ കരയണോ എന്ന് മാത്രം മനസ്സിലാകുന്നില്ല……………… അച്ഛൻ പോയതിനു ശേഷം ഹേമന്ത് തന്നോട് ഒന്നു ചോദിക്കുക പോലും ചെയ്തിട്ടില്ല അച്ഛനെക്കുറിച്ച്…………………. എന്തിനു…….. വീട്ടിൽ ഉള്ള ആരെക്കുറിച്ചും……………. സന്തോഷം തോന്നുന്നുണ്ട് സേതു ഇങ്ങനെ പറയാതെ തന്നെ മനസ്സിലാക്കുന്നതിന്………………. മനസ്സറിയുന്നതിനു……………..
വീട്ടിലേക്ക് ഇറങ്ങാൻ നേരം മക്കളെ പിടിച്ചു നിർത്തി ദേവു ………….. ഇന്ന് നമുക്ക് എല്ലാവർക്കും ഇവിടെ കിടക്കാം……………. അമ്മുവും സേതും പൊക്കോട്ടെ………….
വേണ്ടാ ദേവൂ…………… മക്കൾ ഇല്ലാതെ ഉറക്കം വരില്ല………….. ഇന്നലെ ഒറ്റ ദിവസം കൊണ്ടു ശീലമായി…………… സേതു അമ്മുട്ടിയെ കയ്യിലെടുത്തു കണ്ണന്റെ കയ്യിൽ പിടിച്ചു നടന്നു കഴിഞ്ഞു…………….. നാച്ചിയെ എടുത്തു അമലയും കൂടെ നടന്നു……………….തിരിഞ്ഞു നിന്നു അമല ദേവുവിനെ കൊഞ്ഞനം കുത്തിക്കാണിച്ചു………,….. ഏറ്റില്ല…….. ന്നു കൈകൊണ്ടു കാണിച്ചു ചിരിച്ചു ……………. ദേവൂ പിണങ്ങി ചിറി കോട്ടി………..
കണ്ണൻ നടക്കുന്നത് കണ്ടപ്പോൾ നാച്ചി കാലിട്ടടിച്ചു നിലത്തിറങ്ങി അവനൊപ്പം നടക്കാൻ…………….അതു കണ്ടപ്പോൾ അമ്മുട്ടിയും സേതുവിന്റെ കയ്യിൽ നിന്നും ചാടി ഇറങ്ങി……………. പിച്ച വെച്ചു നടക്കുന്ന നാച്ചിയുടെ രണ്ടു കയ്യിലും പിടിച്ചു കണ്ണനും അമ്മുട്ടിയും മുൻപിൽ നടന്നു……………… പിറകെ അവരെയും ശ്രദ്ധിച്ചു നടന്ന അമലയുടെ വിരലുകളെ സേതുവിന്റെ കൈ പൊതിഞ്ഞു……………… അറിയാതെ കാലുകൾ നിന്നു പോയപ്പോൾ സേതു കൂടെ വരാൻ വേണ്ടി കയ്യിൽ പിടിച്ചു വലിച്ചു………………വിരലുകൾ വിടുവിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല………………. പിന്നീട് അതിനു മുതിർന്നുമില്ല…..,………….. പണ്ട് ആഗ്രഹിച്ചിരുന്നു ഇങ്ങനെയൊരു കരുതൽ…………….. പക്ഷേ അത് കിട്ടിയത് ഇന്ന് സേതുവിലൂടെ ആണെന്ന് മാത്രം……………… വീടിന്റെ ഗേറ്റ് കടക്കും വരെ പിടുത്തം വിട്ടിരുന്നില്ല സേതു………………… പോകെപ്പോകെ ആ കൈ തന്റെ കയ്യിൽ നിന്നും അടരുതെന്ന് അമലയും ആഗ്രഹിച്ചു………………….ഉറങ്ങുമ്പോഴും ആ കൈ തന്റെ കൈകൾക്ക് മേലെ ഉണ്ടായിരുന്നുവെന്നറിഞ്ഞു അമല ………………..
രാവിലെ എഴുന്നേൽക്കുമ്പോഴും സേതുവിന്റെ കൈയ്യാൽ എത്തും ദൂരം വരെ പൊതിഞ്ഞു പിടിച്ചിരുന്നു മക്കളെ ……………,…..വിരലിന്റെ ഒരറ്റം തന്റെ കയ്യിലും……………. ഒന്നുകൂടി എല്ലാത്തിനെയും പുതപ്പിച്ചു കിടത്തിയിട്ട് എഴുന്നേറ്റു………………… നേരെ അടുക്കളയിലേക്ക്……………പൊതികെട്ടണം ഒരാൾക്കും കൂടി…………….. അമ്മ ഇന്നലെ കൂടെ വന്നില്ല കുഞ്ഞേച്ചിക്കൊപ്പമായിരുന്നു……………. ചായ ഉണ്ടാക്കി തിരിഞ്ഞതും ദേ നിൽക്കുന്നു സേതു കണ്ണും തിരുമ്മി………………… എന്തിനാ എഴുന്നേറ്റേ പോയി കിടന്നോളു …………….. ഇനിയുമുണ്ട് സമയം നേരം വെളുക്കാൻ…………
ഇനി കിടന്നാൽ ഉറക്കം വരില്ല…………….. നാച്ചി ഇടയ്ക്കൊക്കെ എഴുന്നേൽക്കും രാത്രിയിൽ…………… അതുകൊണ്ട് ഉറക്കം ശരിയാകാറില്ലായിരുന്നു അപ്പോൾ എഴുന്നേൽക്കാൻ ലേറ്റ് ആകും…………… സത്യ പോയതിനു ശേഷം ആദ്യമായിട്ടാണ് ഇത്രയും സുഖത്തിലും സന്തോഷത്തിലും ഞാനൊന്ന് ഉറങ്ങിയത്…………………. നാച്ചിയെപ്പറ്റിയുള്ള ചിന്ത ഒന്നുമില്ലാതെ……………….. അമലു സേതുവിനുള്ള ചായ എടുത്തപ്പോഴേക്കും അമലു കുടിച്ചു വെച്ചിരിക്കുന്ന ചായ കുടിച്ചു കഴിഞ്ഞിരുന്നു സേതു…………….. കഴുകി വെച്ചിരുന്ന പച്ചക്കറി അരിഞ്ഞു കൊടുത്തു…………….. ഓരോ നിമിഷവും സേതു തന്നെ അമ്പരപ്പിക്കുകയാണ്………..,….. എന്തൊക്കെയോ പറയുന്നുണ്ട് കൂടുതലും നാച്ചിയെപ്പറ്റി………… എല്ലാം മൂളിക്കേട്ടിരുന്നപ്പോഴാണ് കണ്ണൻ വിളിച്ചു പറഞ്ഞത് അമ്മേ നാച്ചി എഴുന്നേറ്റു ന്ന്………………… അങ്ങോട്ട് പോയി നാച്ചിയെ എടുത്തു ഒന്നു ഫ്രഷ് ആക്കി അടുക്കളയിൽ വരുമ്പോഴേക്കും പണിയൊരുവിധം ഒതുങ്ങിയിരുന്നു………………. ഒരു താങ്ക്സ് പറയണമെന്നുണ്ടായിരുന്നു……………. അതൊരു പക്ഷേ കുറഞ്ഞു പോയാലോന്ന് ചിന്തിച്ചു അമല…………… കൂടെയിരുത്തി ഭക്ഷണം കഴിപ്പിക്കുക…… തനിക്ക് മാത്രമെന്ന് വിചാരിച്ചിരുന്ന പല ജോലികളിലും സേതുവിന്റെ കൂടി കയ്യെത്തുക……….,… പുതിയ അനുഭവങ്ങൾ ആണ്…………….അമ്പരപ്പിനെക്കാൾ കൂടുതൽ സന്തോഷമായിരുന്നു തോന്നിയത്…………….. അതിലുമേറെ ഞെട്ടിയത് പോകാനിറങ്ങിയപ്പോൾ തന്റെ അനുവാദം പോലും ചോദിക്കാതെ എടുത്ത സ്വാതന്ത്ര്യം ആയിരുന്നു……………….തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു നെറ്റിയിൽ ഒരുമ്മ………………… എന്താണ് സംഭവിച്ചതെന്ന് ആലോചിക്കും മുന്നേ സേതു മുറി വിട്ടിരുന്നു…………………. നാച്ചിയെ കുഞ്ഞേച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു സ്കൂളിൽ വന്നിറങ്ങും വരെ അതിന്റെ ഒരു ഞെട്ടൽ മാറിയിരുന്നില്ല………………. മുഖത്തേക്ക് നോക്കാൻ കൂടി സാധിച്ചില്ല………………. സേതുവിന് കണ്ണനും അമ്മുട്ടിയും ഉമ്മയും റ്റാറ്റായും കൊടുത്തു അമലയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു……………….ഗേറ്റ് കഴിയുമ്പോഴും തനിക്ക് വേണ്ടി ആരോ പിന്നിൽ കാത്തുനിൽക്കും പോലെ തോന്നി………….തിരിഞ്ഞൊന്നു നോക്കുമ്പോൾ സേതു പോകാതെ കാറിൽ തന്നെ ഉണ്ടായിരുന്നു…………………നോട്ടം കിട്ടിയതും സേതു ഒരു ചിരിയോടെ കാറോടിച്ചു പോയി……………… അമ്മുട്ടിയെ ക്ലാസ്സിൽ കൊണ്ടിരുത്തി കണ്ണൻ ക്ലസ്സിലേക്ക് പോകുന്നതും കണ്ടു……………. താനിപ്പോഴും നിന്നിടത്തു തന്നെയാണല്ലോ ഈശ്വരാ …………. മുഖത്ത് ചെറിയൊരു ചിരി വന്നുപോയത് സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ അമല അറിഞ്ഞു…………………
സേതു എന്ന മനുഷ്യൻ ഓരോ ദിവസവും അമലയ്ക്ക് അത്ഭുതമായിരുന്നു……………… അമ്മയ്ക്ക് നല്ലൊരു മകനായി എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്നു …………. മക്കൾക്ക് അച്ഛൻ എന്നതിലുപരി നല്ലൊരു സുഹൃത്ത് ആയി……………തനിക്ക് മാത്രം സേതു തന്റെ ആരെന്ന് പിടികിട്ടിയില്ല……………. ചിലപ്പോൾ നല്ലൊരു സുഹൃത്ത് ആയിട്ട് കൂടെയുണ്ടാവും ………………. ചിലപ്പോളൊക്കെ എന്തും ഏതും ഷെയർ ചെയ്തു നല്ലൊരു ഭർത്താവാകും…….,,… ചില സമയങ്ങളിൽ അറിയാതെ കാണാതെ വന്നു കുസൃതി കാണിച്ചു പോകുന്ന കള്ളക്കാമുകനാകും…………… സ്വന്തം സ്നേഹം അമലയിൽ അടിച്ചേൽപ്പിക്കാൻ സേതു മുതിർന്നില്ല …………….. അമല ഏതിർക്കില്ലെന്ന് ഉറപ്പുള്ള സ്നേഹപ്രകടനങ്ങൾ മാത്രമേ സേതുവിൽ നിന്നും ഉണ്ടായുള്ളൂ……………….ഒരു പരാതിയും പരിഭവവുമില്ലാതെ അമലയുടെ ഒപ്പമുണ്ടായിരുന്നു സേതു……………..
അമ്മ കുഞ്ഞേച്ചിയുടെ അടുത്തേക്ക് ചെല്ലാത്തതിന് ഇപ്പോൾ ഉണ്ണിയേട്ടൻ പരിഭവം പറയാൻ തുടങ്ങി……………….. ഇപ്പോൾ ഇളയ മകനെ മതിയെന്നും പറഞ്ഞു……………….. ഇവിടുത്തെ മകനെ സൽക്കരിച്ചു മതിയായില്ല പിന്നെങ്ങനെ അങ്ങോട്ട് പോകാൻ സമയം കിട്ടുക ……..,……, അമ്മുട്ടിയെ ഇടയ്ക്കിടെ അഭിയേട്ടൻ വന്നു ശ്രദ്ധിച്ചു നോക്കി നിൽക്കുന്നത് കാണാം……………… അവളുടെ ചില കോപ്രായങ്ങൾ കാണുമ്പോൾ നെഞ്ചിൽ കൈവെച്ചു ദീർഘ ശ്വാസം വിടും……………….. തനിക്ക് ദേവുവിൽ ഉണ്ടായ സ്വന്തം മകൾ തന്നെ ആണെന്ന് ഉറപ്പിക്കും ……………
ഇടയ്ക്ക് രണ്ടുമൂന്നു വട്ടം ഒന്നു പോയി വന്നതല്ലാതെ സേതുവിന്റെ വീട്ടിൽ താമസിക്കാൻ പറ്റിയില്ല ……………… കുറച്ചു ദിവസം നിൽക്കണമെന്ന ഉദ്ദേശത്തോടെ പോന്നതാണ്………………. അമ്പലത്തിൽ കയറി തിരിച്ചിറങ്ങാൻ നേരമാണ് പരിചയമുള്ള കുറച്ചു മുഖങ്ങൾ കണ്ടത്…………….. ഹേമന്ത്……….. അടുത്ത് കുഞ്ഞുമായി ഗീതു……………. കൂടെ ഹേമന്തിന്റെ അച്ഛനും അമ്മയും…………. എല്ലാവരുടെയും കണ്ണ് ഇപ്പോൾ തനിക്ക് മേലെയാണ്………………ഗീതു സേതുവിന്റെ അച്ഛനും അമ്മയ്ക്കും അടുത്തു വന്നു…………… സന്തോഷത്തിൽ അമ്മയെ കെട്ടിപ്പിടിച്ചു……………. കുഞ്ഞിന്റെ ചോറൂണ് ഇവിടെ വെച്ചു നടത്താമെന്ന് നേർന്നിരുന്നത്രെ……………..
ഇതെന്താ അമ്മേ ഇവർ നിങ്ങളുടെ കൂടെ………,…. കണ്ണനെയും അമ്മുട്ടിയെയുമാണ് നോക്കിയതെങ്കിലും ആ ചോദ്യം തനിക്ക് നേരെ ഉള്ളതാണെന്ന് അമലയ്ക്ക് മനസ്സിലായി……………
ഇവരിപ്പോൾ ഞങ്ങൾക്ക് സ്വന്തമാണ് ഗീതു……………….. സേതുവിന്റെ ഭാര്യയായിട്ട് മാത്രമല്ല ഞങ്ങളുടെ മോളായിട്ടും…………….. അമലയെ ചേർത്തു പിടിച്ചു അമ്മ പറഞ്ഞു……………
സേതുവേട്ടൻ കല്യാണം കഴിച്ചെന്നോ…………….. എപ്പോൾ……………….അതും ഇവരെ…………. അപ്പോൾ കണ്ണൻ…………… ഗീതു ഒന്നും മനസ്സിലാവാതെ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു…………,…
അമലു മോൾക്കൊപ്പം കണ്ണനെയും ഞങ്ങളിങ്ങു സ്വന്തമാക്കി………………അതൊക്കെ പോട്ടേ നിന്റെ കല്യാണം എന്താ ഞങ്ങളെ അറിയിക്കാഞ്ഞത്………………. അത്രയ്ക്ക് അന്യരായിപ്പോയോ ഞങ്ങൾ………. അമ്മയുടെ ചോദ്യത്തിന് ഗീതുവിന്റെ തലയും കുനിച്ചുള്ള നിൽപ്പായിരുന്നു അതിനുള്ള മറുപടി…………………. കണ്ണൻ ഹേമന്തിന്റെ അരികിൽ പോയി കെട്ടിപ്പിടിച്ചു…………… അയാൾ അവന്റെ മുടിയിൽ തലോടി………….. എങ്കിലും കണ്ണ് മുഴുവനും അമലയ്ക്ക് നേരെയായിരുന്നു…………………. അത് ശ്രദ്ധിച്ച സേതു അമലയുടെ കയ്യിൽ നിന്നും നാച്ചിയെ എടുത്തിട്ട് അമ്മയോടായി പറഞ്ഞു ……………… അമ്മേ…, ഗീതുവിന്റെ കൂടെ നിന്നു അവളുടെ കുഞ്ഞിന്റെ ചോറൂണ് കഴിഞ്ഞു വന്നാൽ മതി……………… അത് അവളോടുള്ള സ്നേഹം കൊണ്ടല്ല മുകളിൽ ഇരുന്നു ഇവളെയോർത്തു വിഷമിക്കുന്ന ഒരാളുണ്ടാവില്ലേ…….. അദ്ദേഹത്തിന് വേണ്ടി മാത്രം………………. പറഞ്ഞിട്ട് അമലയുടെ തോളിലൂടെ കയ്യിട്ടു ചേർത്തു പിടിച്ചു മുന്നോട്ട് നടന്നു……………….. അമ്മുട്ടി തിരിഞ്ഞു തിരിഞ്ഞു കണ്ണനെ നോക്കുന്നുണ്ടായിരുന്നു…………….. കണ്ണന്റെ കയ്യിൽ വേറൊരു കുഞ്ഞുവാവ ഇരിക്കുന്നത് അത്രയ്ക്കങ്ങു ഇഷ്ടപ്പെടുന്നില്ല…………… ഇവളെ ഞാൻ കൊണ്ടുവന്നേക്കാം…………. ഇല്ലെങ്കിൽ കുശുമ്പിടെ നെഞ്ച് പൊട്ടിപ്പോകും…………..മോള് പൊക്കോ………………. അച്ഛൻ അമ്മുട്ടിയെ എടുത്തു പറഞ്ഞു……………..
സേതുവിനൊപ്പം അവരെയും കാത്ത് കാറിൽ ഇരുന്ന അമലയുടെ മനസ്സിൽ പണ്ട് കണ്ണന് ചോറ് കൊടുക്കാൻ പോയ കാര്യങ്ങൾ എല്ലാം ഓർമ്മയിൽ വന്നു …………… പിറകിൽ അന്യയെപ്പോലെ നിന്നത് ഉൾപ്പെടെ…………….. വെളിയിലേക്ക് നോക്കി ചിന്തിക്കുന്നത് കണ്ടിട്ടാവും സേതു മെല്ലെ നാച്ചിയുടെ മടിയിലിരുന്ന അമലയുടെ കയ്യിൽ അമർത്തി…………. അമലയോട് ഒന്നു സംസാരിക്കുവാൻ ധൃതിപ്പെട്ടു വന്ന ഹേമന്ത് കണ്ടത് സേതുവിന്റെ തോളിലേക്ക് തല ചായ്ച്ചു കിടക്കുന്ന അമലയെയാണ്……………. സേതു അമലയുടെ മുഖത്തു മെല്ലെ തലോടുന്നുമുണ്ട്…………………
പിന്നെ വരാവേ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission