Skip to content

അഷ്ടപദി – 4

ashtapathi novel

അച്ഛനെ നേരിട്ട് കണ്ടു സംസാരിച്ചു കഴിഞ്ഞപ്പോൾ ആണ് മീനാക്ഷിക്ക് സമാധാനം ആയത്,,

മോള് വിഷമിക്കുവൊന്നും വേണ്ട, അച്ഛൻ അങ്ങനെ ഒന്നും എന്റെ കുട്ടിയെ തനിച്ചാക്കിയിട്ട് എങ്ങോട്ടും പോകില്ല,…

അച്ഛനോട് ചേർന്നിരുന്നപ്പോൾ അവൾക്ക് കണ്ണ് നിറഞ്ഞു വന്നു..

ഒരാഴ്ച കൂടി അച്ഛന് ഹോസ്പിറ്റലിൽ കിടക്കണം മോളേ, അതുകൊണ്ട് നീ ഒരു കാര്യം ചെയ്, നീ ഇപ്പോൾ വീട്ടിലേക്ക് പൊയ്ക്കോ, മുത്തശ്ശി ഉണ്ടല്ലോ അവിടെ… അമ്മ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്..

ഒടുവിൽ മീനൂട്ടി അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിട്ട് അവിടെ നിന്നു ഇറങ്ങി..

വീട്ടിലെത്തിയതും അവൾ പിന്നെ മുത്തശ്ശിയുടെ ചെല്ലകിടാവ് ആയി മാറി..

ഇടക്ക് രുക്മിണിയമ്മ അവളെ വിളിച്ചിരുന്നു, രണ്ട്മാസം എടുക്കും നാട്ടിൽ വരാൻ എന്നവർ പറഞ്ഞു..

മുത്തശ്ശിയും ആയിട്ട് നാട്ടിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു, ഇരുന്നു നേരം പോയതറിഞ്ഞില്ല…

വൈകിട്ട് അത്താഴം കഴിഞ്ഞു കിടക്കാനായി വന്നപ്പോൾ ആണ് അവൾ ശ്രീഹരിയെ കുറിച്ച് ചിന്തിച്ചത്..

ആൾ ഇപ്പോൾ കിടന്നോ ആവോ,,, ചോറും കറികളും എല്ലാം രണ്ടു ദിവസത്തേക്ക് അവൾ ഉണ്ടാക്കി വെച്ചിരിന്നു.. എല്ലാം പറഞ്ഞു ഏല്പിച്ചിട്ടാണ് പോന്നത്… കഴിച്ചോ ആവോ.. അവൾ ഓർത്തു..

എന്തിനാണ് ഇപ്പോൾ താൻ അങ്ങനെ ഒക്കെ ചിന്തിച്ചു വിഷമിക്കുന്നത്, അയാൾ എന്തെങ്കിലും ചെയ്യട്ടെ,,, അവൾ വലം കൈ കൊണ്ടു തലക്കിട്ടു ഒരു കൊട്ട് കൊടുത്തിട്ട് എഴുനേറ്റു..

ജനൽപാളികൾ എല്ലാം കുറ്റിയിട്ടോ എന്ന് ഒന്നുകൂടി ഒരു സുഷ്മനിരീക്ഷണം നടത്തിയിട്ടു അവൾ വീണ്ടും വന്നു കിടന്നു..

ഇന്നലെ ഈ സമയത്തു….

ദൈവമേ, താൻ ആ ചെക്കന്റെ കൈയിൽ കടിച്ചത്….. കഷ്ടം ആയിപോയി…

എന്നാലും അയാൾ എന്തിനാണ് ആ പെൺകുട്ടിയെ അങ്ങനെ ഒക്കെ ചെയ്തത്, ശോഭ ചേച്ചി പറഞ്ഞത് ഇനി കള്ളമാണോ..?

പിന്നെയും കുറെ ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉടലെടുത്തു എങ്കിലും തന്റെ കമ്പിളി പുതപ്പിന്റെ മേൽഭാഗം കൊണ്ടു അവൾ അവളുടെ മുഖം മറച്ചുകൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു…

രാവിലെ മീനൂട്ടി എഴുനേറ്റു അടുക്കളയിൽ ചെന്നു,,,

മുത്തശ്ശി എണീറ്റിട്ടില്ല എന്നവൾക്ക് മനസിലായി..

വേഗം തന്നെ അടുക്കള ജോലി എല്ലാം പൂർത്തിയാക്കി,

ഇന്ന് തന്നെ മടങ്ങണം എന്നവൾ തീരുമാനിച്ചു…

പുതിയ ജോലി തുടങ്ങിയിട്ട് മൂന്നു മാസം ആയതേ ഒള്ളൂ,, ലീവ് എടുത്തതും ആദ്യമായിട്ടാണ്, അച്ഛന് വേറെ കുഴപ്പം ഇല്ലാത്തതു കൊണ്ടു ഇന്ന് തന്നെ മടങ്ങാം എന്നവൾ തീരുമാനിച്ചത്…

അച്ഛനും അമ്മക്കും ഉള്ള ഭക്ഷണവും ആയി മുത്തശ്ശിയോട് യാത്ര പറഞ്ഞിട്ട് കാലത്തെ ഒൻപതു മണിയായപ്പോൾ മീനാക്ഷി ഇറങ്ങി…

ഇത്രയും ദൂരം യാത്ര ചെയേണ്ടതല്ലേ… മോള് അധികം സമയം നിൽക്കേണ്ട ഇവിടെ, വേഗം പൊയ്ക്കോളൂ… അമ്മ ദൃതി കാണിച്ചു..

അച്ഛനും അമ്മക്കും ഒരു മുത്തം കൊടുത്തിട്ട് മീനാക്ഷി വേഗം തന്നെ പാലക്കാടേക്ക് യാത്ര തിരിച്ചു..

ജോലിയിൽ പ്രവേശിക്കുവാൻ ഉള്ള തിടുക്കം ആണോ അതോ ശ്രീഹരിയെ കാണുവാൻ ഉള്ള തിടുക്കം ആണോ ഇത്…. മീനാക്ഷിയോട് ആരോ ചോദിച്ചത് പോലെ അവൾക്ക് തോന്നി..

ന്റെ കാവിലമ്മേ, ആവശ്യം ഇല്ലാത്ത തോന്നൽ ഒന്നും തോന്നിക്കരുതേ… അവൾ മനമുരുകി പ്രാർത്ഥിച്ചു..

തൊട്ടരുകിലായി ഒരു തമിഴത്തി ആണ് ഇരിക്കുന്നത്,,മഞ്ഞളിൽ കുളിച്ചപോലെ കയ്യും കാലും എല്ലാം മഞ്ഞ നിറം ആണ്,  അവർ മുറുക്കി ചുവപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്.. ഇടയ്ക്കു ഒക്കെ അവൾ മീനുട്ടിയുടെ മുൻപിൽ കൂടി നീട്ടി തുപ്പും.. അവൾക്കു വല്ലാത്ത അറപ്പു തോന്നി..

കുറച്ചു കഴിഞ്ഞതും അവൾ വേറെ ഒരു സീറ്റിൽ പോയി നിലയുറപ്പിച്ചു..

തിരികെ വീട്ടിൽ എത്തിയപ്പോൾ അവൾ ആകെ മടുത്തിരുന്നു..

കുറച്ചു സമയം കാളിങ് ബെൽ അടിച്ചിട്ട് അവൾ പുറത്തു കാത്തു നിന്നു..

വാതിൽ തുറന്ന ശ്രീഹരിയെ കണ്ടതും മീനൂട്ടിക്ക് ആകെ ഒരു സന്തോഷം തോന്നി…

അവൻ പക്ഷേ അവളെ ഒന്ന് നോക്കുക പോലു ചെയ്തില്ല..

വന്നു കഴിഞ്ഞു ഒന്നു കുളിച്ചു മീനാക്ഷി, അവളുടെ ക്ഷീണം ഒക്കെ മാറ്റി..

ഒരു ചായ ഇട്ടു കുടിക്കാം എന്ന് കരുതി മീനു അടുക്കളയിലേക്കു വന്നു..

ശ്രീഹരി എന്തോ ചെയുന്നത് അവൾ അപ്പോൾ കണ്ടു..

അച്ചന് എങ്ങനെ ഉണ്ട്?

അങ്ങോട്ടേക്ക് വന്ന അവളോട് അവൻ ചോദിച്ചു..

ഓർക്കാപുറത്തുള്ള ചോദ്യം ആയതുകൊണ്ട് പെട്ടന്ന് അവൾ ഞെട്ടി പോയി..

അച്ഛന് കുറവുണ്ട്,.. ഒരു വിധത്തിൽ അവൾ പറഞ്ഞു..

അവൻ ഒരുഗ്ലാസ്സ് ചായ എടുത്തിട്ട് അവളുടെ നേർക്ക് നീട്ടി…

മീനാക്ഷിക്ക് അത് മേടിക്കാതിരിക്കുവാൻ കഴിഞ്ഞില്ല.. വിറച്ചുകൊണ്ട് അവൾ അത് വാങ്ങി..

നിന്നെ ഞാൻ ഒന്നും ചെയ്യില്ല, നീ അതോർത്തു ഇനി എന്നെ കടിക്കാനും മാന്താനും വന്നേക്കരുത്.. അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞിട്ട് അവൻ ഇറങ്ങി പോയി..

മീനാക്ഷി ചിരിക്കണോ, അതോ കരയണോ എന്നോർത്തു നിന്നു…

വൈകിട്ട് ശ്രീഹരി ഭക്ഷണം കഴിച്ചതിനു ശേഷം ആണ് അവൾ കഴിച്ചത്…

രുക്മിണിയമ്മ ഫോൺ വിളിച്ചപ്പോൾ മീനാക്ഷി അവരോട് സംസാരിച്ചു..

ശോഭ എന്ത് ചെയ്യുകയാണ് എന്നവർ ചോദിച്ചപ്പോൾ അടുക്കളയിൽ ഓരോ ജോലിയിൽ ആണെന്ന് അവൾ കളവ് പറയുന്നത് ശ്രീഹരിയും കേട്ടു..

പിറ്റേദിവസം ജോലിക്ക് പോകാൻ അവൾ ഇറങ്ങിയപ്പോൾ ശ്രീഹരിയും കാറിന്റെ ചാവി എടുത്തു ഇറങ്ങി..

പക്ഷെ അവളോട് വണ്ടിയിൽ കയറുവാനോനും അവൻ പറഞ്ഞിരുന്നില്ല..

അന്ന് ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ എല്ലാം മീനാക്ഷിക്ക് വല്ലാത്ത തലവേദന ആയിരുന്നു,,,

വൈകിട്ട് വീട്ടിൽ എത്തിയിട്ടും അവൾക്ക് തലവേദന മാറിയില്ല…

അന്ന് അവൾക്ക് കുളിക്കുവാൻ പോലും മടിയായിരുന്നു..

തന്റെ മുറിയിൽ തന്നെ അവൾ ചടഞ്ഞുകൂടി ഇരുന്നു…

കുറെ സമയം കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു..

മീനാക്ഷി….

ശ്രീഹരി ആണ് വിളിക്കുന്നത്..

അവൾ എഴുനേറ്റു പോയി വാതിൽ തുറന്നു..

ഇയാൾ ഫുഡ്‌ കഴിച്ചിട്ട് വന്നു കിടക്കു… അതും പറഞ്ഞുകൊണ്ട് അവൻ പിൻതിരിഞ്ഞു പോയി..

വല്ലാത്ത പരവേശം,,, പോയി വെള്ളം കുടിച്ചിട്ട് വരാം എന്ന് കരുതി അവൾ അവന്റെ പിറകെ പോയി…

ശ്രീഹരി ടീവി കണ്ടുകൊണ്ടിരിക്കുകയാണ്..

തലചുറ്റണ പോലെ അവൾക്ക് തോന്നി.. വെള്ളം എടുത്തത് മാത്രമേ ഓർമ ഒള്ളു അവൾക്ക്..

ബോധം വന്നപ്പോൾ അവൾ ഹാളിൽ സെറ്റിയിൽ കിടക്കുകയാണ്..

അവളുടെ മുഖത്ത് എല്ലാം വെള്ളത്തുള്ളികൾ ആണ്..

വീണ്ടും അവളുടെ മിഴികൾ അടഞ്ഞുപ്പോയി…

മീനാക്ഷി….മീനാക്ഷി..

ശ്രീഹരി അവളുടെ കവിൾ പിടിച്ചു ഉലക്കുകയാണ്…

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു..

വീണ്ടും അവൻ അവളുടെ മുഖത്തേക്ക് വെള്ളം തളിച്ചു..

മീനാക്ഷി..

അവൾ കണ്ണുതുറന്നപ്പോൾ ശ്രീഹരി വേഗം അവളെ അവന്റെ ദേഹത്തേക്ക് ചേർത്തു ഇരുത്തി..

ഇയാൾ പതിയെ എഴുന്നേൽക്കു,ഞാൻ റൂമിൽ കിടത്താം…

ശ്രീഹരി അത് പറഞ്ഞു എങ്കിലും അവൾ പക്ഷെ അവനോട് ചേർന്നിരിക്കുകയേ ചെയ്തോള്ളൂ…

പക്ഷേ  ശ്രീഹരി അവളെ നിർബന്ധിച്ചു കൊണ്ടു അവളുടെ റൂമിൽ കൊണ്ടുപോയി കിടത്തി..

നന്നായി പനിക്കുന്നുണ്ടെന്നു അവനു തോന്നി…

അവൾക്ക് ഒരു പരാസിറ്റാമോൾ കൊടുത്തിട്ട് അവൻ തിരികെ അടുക്കളയിൽ ചെന്നു,,

ഒരു ഗ്ലാസ്‌ ചൂടുചായയും ആയിട്ട് അവൻ വന്നു…

അത് മേടിച്ചു ചുണ്ടോടു ചേർത്തപ്പോൾ മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

ശ്രീഹരി എന്നാൽ അത് കണ്ടില്ലെന്ന് നടിക്കുകയേ ചെയ്തോള്ളു..

രാവിലെ ഉറക്കം ഉണർന്ന മീനാക്ഷി നോക്കിയപ്പോൾ അവളുടെ കയ്യിലും നെറ്റിയിലും ഒക്കെ ഓരോ കലകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു..

ഇതെന്താ എന്റെ കണ്ണാ… അവൾ അഴിഞ്ഞുകിടന്ന മുടി എടുത്തു ഉച്ചിയിൽ കെട്ടിവെച്ചു..

ഈശ്വരാ, ഇന്നലെ ഒറ്റ ദിവസം കൊണ്ട്  ആകെ വല്ലാണ്ടായിരിക്കുന്നു..

ഓഫീസിൽ പോകണം, കുളിക്കണം, ചോറും കറികളും വെയ്ക്കണം…

മീനാക്ഷി പതിയെ കട്ടിലിൽ നിന്നും എഴുനേറ്റു..

ശ്രീഹരി പത്രം വായിക്കുന്നുണ്ട്,,

അവൾ അവനെ നോക്കി നിന്നു..

ഇന്നലെ ഈ മനുഷ്യന്റെ ദേഹത്തു പറ്റിച്ചേർന്നു ആണ് മുറിയിൽ എത്തിയത്….

ക്ഷീണം മാറിയോ…? ശ്രീഹരി അവളെ നോക്കി..

ഉവ്വെന്നു അവൾ തല കുലുക്കി…

ജോലി ഒക്കെ തീർത്തിട്ട് മീനാക്ഷി കുളിക്കുവാനായി മുറിയിലേക്ക് പോയി..

അവൾക്ക് കാലുകൾ കുഴയുന്നു എന്ന് തോന്നി..

കുളിക്കാൻ നിൽക്കാതെ  അവൾ കട്ടിലിലേക്ക് അമർന്നിരുന്നു..

ദേഹത്തൊക്കെ അവിടെഇവിടെ ഓരോരോ കുരുക്കൾ പൊന്തിവരുന്നുണ്ട്…

ചൂടുകുരു ആണോ ആവോ… മീനാക്ഷി അതിലേക്ക് സൂക്ഷിച്ചു നോക്കി…

വീണ്ടും തലവേദനയും തുടങ്ങി,,

എന്തായാലും രണ്ടുദിവസം ലീവ് പറഞ്ഞതുകൊണ്ട് ഇന്ന് കൂടി പോകേണ്ട എന്നവൾ തീരുമാനിച്ചു..

മീനാക്ഷി ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ശ്രീഹരി പുറത്തു പോയിട്ട് കയറി വന്നത്,,,

അവനെ കണ്ടതു മീനാക്ഷി വേഗം കൈ കഴുകാനായി എഴുനേറ്റു..

ഇരിക്കേടോ, ഇയാൾ കഴിച്ചിട്ട് എഴുന്നേറ്റാൽ മതി… ശ്രീഹരി അവളെ നോക്കി പറഞ്ഞു..

തന്റെ മുഖത്തെന്താ ഈ കുരുക്കൾ? പെട്ടന്നവൻ അവളെ ശ്രദ്ധിച്ചു..

ചൂടുകുരു ആണെന്ന് തോന്നുന്നു..

അവൾ പതിയെ നെറ്റിയിൽ തലോടി..

പനിയുണ്ടോ,?അവൻ നെറ്റി ചുളിച്ചു 

ചെറുതായിട്ടുണ്ട്, പക്ഷേ തലവേദന മാത്രം സഹിക്കാൻ പറ്റണില്ല… അവൾ പറഞ്ഞു

വൈകിട്ടോടു കുടി മീനാക്ഷിയുടെ ദേഹത്തെല്ലാം ചെറിയ ചെറിയ കുരുക്കൾ പ്രത്യക്ഷപെട്ടു. . അത് തീകുമിളകൾ പോലെ കാണപ്പെട്ടു..

കടുത്ത പനിയും തലവേദനയും..

തനിക്ക് ചിക്കൻ പോക്സ് ആണെന്ന് ശ്രീഹരി പറഞ്ഞതും മീനാക്ഷി വാവിട്ടു കരയാൻ തുടങ്ങി..

കരയുകയൊന്നും വേണ്ട, ഇതൊക്കെ ഒരു മനുഷ്യായുസിൽ അനുഭവിക്കണം നമ്മൾ… അവൻ അവളെ ആശ്വസിപ്പിച്ചു

..

ആദ്യത്തെ ദിവസങ്ങൾ വലിയ കുഴപ്പങ്ങൾ ഇല്ലാതെ മുൻപോട്ട് പോയി..

മീനാക്ഷി ആകെ വല്ലാണ്ടായി..

കുമിളകൾ എല്ലാം പഴുത്തു പൊട്ടുവാൻ തുടങ്ങിയപ്പോൾ അവൾക്ക് നന്നേ ക്ഷീണം അനുഭവപെട്ടു..

ഒരുദിവസം രാത്രിയിൽ എന്തോ ദുസ്വപ്നം കണ്ടു മീനാക്ഷി അലറിവിളിച്ചു..

ശ്രീഹരി വന്നു നോക്കിയപ്പോൾ അവൾ വിങ്ങി കരയുകയാണ്..

അവൾ പേടിച്ചു എന്ന് അവനു മനസിലായി..

താൻ ലൈറ്റ് ഓഫ്‌ ചെയ്യണ്ട എന്നൊരു നിർദ്ദേശം വെച്ചിട്ട് ശ്രീഹരി പുറത്തേക്ക് ഇറങ്ങി പോയി..

രുക്മിണി അമ്മയോടും തന്റെ കുടുംബത്തിൽ ആരോടും മീനാക്ഷി തനിക്കു ഈ പനിയാണെന്ന് പറഞ്ഞില്ല….

ഓഫീസിൽ നിന്നു അവളെ എല്ലാവരും വിളിച്ചു സുഖവിവരങ്ങൾ തിരക്കി

മുറ്റത്തെ ആരിവേപ്പിന്റെ ഇലകൾ മുക്കാൽ ഭാഗവുംകൊണ്ടു  ശ്രീഹരി  മീനുവിനു പട്ടുമെത്ത  വിരിച്ചു…

പരവേശം മറുവാനായി അവൻ ഇളനീരും തണ്ണിമത്തനും, പൂവമ്പഴവും എല്ലാം മാർക്കറ്റിൽ നിന്നു മേടിച്ചുകൊണ്ട്വന്നു…

വല്ലാത്ത ഒരു ദുർഗന്ധം ആയിരുന്നു അവളുടെ മുറിയിൽ.. അത് അവൾക്ക് നന്നായിട്ടറിയാം, കാരണ താൻ കുളിക്കാതെ ഇരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച ആയി…

ശ്രീഹരി ചെറുചൂടോടെ കഞ്ഞിയും ചെറുപയർ വേവിച്ചതും കൂടി അവൾക്ക് കഴിക്കുവാനായി കൊണ്ടുവന്നു..

അവൾ അത് കഴിക്കുവാൻ വിസമ്മതിച്ചു..

അവൻ മീനാക്ഷിയെ ചാരി ഇരുത്തുവാൻ ശ്രമിച്ചതും അവൾ തടഞ്ഞു..

വേണ്ട,,, എന്റെ ദേഹത്തെല്ലാം ഒരു വല്ലാത്ത മണം ഉണ്ട്, അതുകൊണ്ട് എന്നെ എന്നെ തൊടേണ്ട..

മീനാക്ഷി പറഞ്ഞത് കേൾക്കാതെ ശ്രീഹരി തെല്ലധികാരത്തോടെ അവളെ പിടിച്ചു കട്ടിലിന്റെ ക്രസയിൽ ചാരി ഇരുത്തി..

സ്പൂണിൽ അല്പാല്പമായി കഞ്ഞി കോരി അവളുടെ ചുണ്ടോടു ചേർത്തു വെച്ച് കൊടുത്തു..

അങ്ങനെ മൂന്നുനാലു ദിവസം കൂടി പിന്നിട്ടു..

മീനാക്ഷിയുടെ ദേഹത്തു ഉണ്ടായ കുരുക്കൾ എല്ല കരിഞ്ഞു കഴിഞ്ഞു..

ഇന്ന് അവൾക്ക് കുളിക്കാം എന്ന് ശ്രീഹരി പറഞ്ഞു..

എന്റെ കുളികഴിഞ്ഞു ഇനി പകരുമോ… മീനു അവനോട് ചോദിച്ചു..

ഞാൻ ജയിലിൽ കിടന്നപ്പോൾ എനിക്ക് ഇത് വന്നിട്ടുള്ളതാ,,,

ഈശ്വരാ അപ്പോൾ ശോഭചേച്ചി പറഞ്ഞതെല്ലാം സത്യം ആണോ.. മീനാക്ഷിക്ക് സമാധാനം നഷ്ടപ്പെട്ടു..

ആരിവേപ്പിലയും മഞ്ഞളും ചതച്ചിട്ട ചൂട്  വെള്ളം ആണ് ശ്രീഹരി അവൾക്ക് കുളിക്കുവാനായി എടുത്തു വെച്ചത്..

കുളികഴിഞ്ഞതും മീനാക്ഷിക്ക് പകുതി ആശ്വാസായി …

എന്നാലും ദേഹത്തെല്ലാം അവിടെ ഇവിടെ പാടുകൾ ഉണ്ട്..

രണ്ടു ദിവസം കൂടി കഴിഞ്ഞാണ് മീനാക്ഷി ജോലിക്ക് പോകാൻ തുടങ്ങിയത്..

ശ്രീയേട്ടാ…. ഞാൻ ഓഫീസിൽ പോയിട്ട് വരാം.. ശ്രീഹരിയെ നോക്കികൊണ്ട് മീനാക്ഷി പറഞ്ഞു..

അവൻ ആദ്യമായിട്ടു കാണുന്നത്പോലെ മീനാക്ഷിയെ നോക്കിനിന്നു..

കാരണം ആദ്യം ആയിട്ടാണ് അവൾ ശ്രീഹരിയെ അങ്ങനെ വിളിക്കുന്നത്..

ആ നോട്ടത്തിന്റെ അർത്ഥം മീനാക്ഷിക്കും മനസിലായി..

ശ്രീഹരിയോട്

യാത്ര പറഞ്ഞിട്ട് അവൾ വേഗം മുറ്റത്തേക്ക് ഇറങ്ങി..

തുടരും

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കുടുംബം

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!