Skip to content

രുദ്രദേവം – 1

rudhradhevam novel

“രുദ്രാ… നീ എന്തിനാ ഇത്രയ്ക്ക് ദേഷ്യപെടുന്നേ… അത് പുതിയ കുട്ടി അല്ലേ.. മുൻപരിചയമില്ലാത്ത കുട്ടിയാണ്.. ഒന്ന് ക്ഷമിക്കമായിരുന്നു “

ആദിയുടെ വാക്കുകൾ രുദ്രന്റെ മനസ്സിൽ തന്റെ പ്രവർത്തി തെറ്റായി പോയി എന്ന കുറ്റബോധം ഉണ്ടാക്കി

“എനിക്ക് വേഗം ദേഷ്യം വരുമെന്ന് നിനക്ക് അറിയാമല്ലോ, പറഞ്ഞിട്ടും തെറ്റ് ആവർത്തിക്കുന്നത് കണ്ടപ്പോൾ എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല “

“സാരമില്ല…. ഒരു സോറി പറഞ്ഞേക്.. നന്നായി പേടിച്ചിട്ടുണ്ട് നിന്റെ രുദ്രഭാവം കണ്ട്… പേര് പോലെ തന്നെ ശിവന്റെ രൗദ്രമാണ്…പക്ഷേ അമ്മയുടെ മുന്നിൽ പൂച്ചക്കുട്ടിയെന്ന് മാത്രം “

“എന്താടാ എന്റെ പേരിനു കുഴപ്പം? രുദ്രനാഥ്‌ നല്ല സ്റ്റൈലൻ പേരല്ലേ…? ” കോട്ടിന്റെ കോളർ പൊക്കിക്കൊണ്ട് രുദ്രൻ ചോദിച്ചു

“ഓഹ്… കേട്ടാലും മതി… പേര് കൊള്ളാം സ്വഭാവമോ മൂശാട്ടയുടെയും ” ചുണ്ട് ചുളുക്കി പുച്ഛിച്ചു കൊണ്ടു ആദി പറഞ്ഞു

“ഓഹോ… അങ്ങനെ ആണല്ലേ… ഞാൻ ഇവിടെയുള്ള എത്രപേരോട് ചൂടായിട്ടുണ്ട്… അതൊന്നും ഇതുവരെ ചോദ്യപ്പെട്ടിട്ടില്ല ഈ കുട്ടിക്ക് എന്താ പ്രത്യേകത… ” ഒരു പുരികം പൊക്കി സംശരൂപേണ ചോദിച്ചു

“അത്… പിന്നെയുണ്ടല്ലോ… ” രുദ്രന്റെ കോട്ടിലെ ബട്ടൺ ചുറ്റിച്ചുകൊണ്ട് നാണം വാരി വിതറികൊണ്ട് ആദി നിന്നു

“പ്ഫാ…. കളം വരയ്ക്കാതെ കാര്യം പറയെടാ “

“അതുണ്ടല്ലോ… ആ പല്ലവി ഒരു പാവം വീട്ടിലെ കുട്ടിയാ… അവൾക് ഒരു ജീവിതം കൊടുത്താലോ എന്ന ചിന്തയിൽ ആണ് ഞാൻ “

“ശ്ശോ… അപ്പോൾ അവിടെ വരെയെത്തി… ഉറ്റസുഹൃത്തായ എന്നോട് ഒരു വാക്ക് പറഞ്ഞില്ല നീ.. സെഡ് ആയി സങ്കേ ” കണ്ണീർ വരാത്തോണ്ടു കണ്ണിൽ കുത്തി വരുത്താനുള്ള ശ്രമത്തിൽ രുദ്രൻ പറഞ്ഞു

” കല്യാണം ആയില്ല ഇഷ്ട്ടം തോന്നിയതെയുള്ളൂ… ആ കൊച്ചിന് പോലും എന്റെ ഇഷ്ട്ടം അറിയില്ല… തുപ്പൽ തൊട്ടു തേക്കാതെ ഇങ്ങോട്ട് വാടാ ” രുദ്രന്റെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് ആദി പല്ലവിയുടെ ക്യാബിനിലേക്ക് നടന്നു

ക്യാബിനിൽ പല്ലവി കരഞ്ഞോണ്ട് ഇരിക്കുവാണ്… അത് കണ്ടപ്പോൾ രുദ്രനും വിഷമം ആയി

“പല്ലവി.. സോറി ഡോ… പെട്ടന്നുള്ള ദേഷ്യത്തിൽ എന്തോ പറഞ്ഞതാ… കരയല്ലേ “

“ഇട്സ്‌ ഓക്കെ സർ… ഞാൻ സർ പറഞ്ഞത് ശ്രദ്ധിച്ചില്ലായിരുന്നു… അതാ തെറ്റ് പറ്റിയെ…. എന്നെ പറഞ്ഞുവിടല്ലേ സർ.. “

“പറഞ്ഞു വിടാനോ… എങ്ങോട്ട്…. ആര്? ” പല്ലവിയുടെ പറച്ചിൽ കേട്ട് രണ്ടു കണ്ണും പുറത്തേക്ക് ഉന്തി ആദി ചോദിച്ചു

“ഇത്രയ്ക്ക് വേണ്ട മോനെ… ആ കണ്ണ് അകത്തു ഇടു കൊച്ചു പേടിക്കും… പ്രണയം പൂക്കുന്നതിനു മുന്നേ ശവകുടീരം പണിയാതെ ” അഭിയുടെ തോളിൽ തട്ടി പതുക്കെ അവനു കേൾക്കാൻ മാത്രം പറഞ്ഞു

അത് കേട്ടതും ഒന്ന് വെളുക്കനെ ചിരിച്ചിട്ട് പല്ലവിയെ നോക്കി അഭി… ഇതൊക്കെ ഏത് ഗ്രഹത്തിൽ നിന്നാണോ വരുന്നേ എന്ന എക്സ്‌പ്രേഷനിൽ നിൽക്കുവാണ് പല്ലവി

“താൻ എന്താടോ പറയുന്നേ… പറഞ്ഞുവിടാണെങ്കിൽ ഞാൻ സോറി പറയുമായിരുന്നോ… പെട്ടെന്നുള്ള ദേഷ്യത്തിൽ എന്തോ പറഞ്ഞതാ ഒരിക്കൽ കൂടി സോറി “

“ഞാൻ തെറ്റ് ചെയ്യ്‌തോണ്ടല്ലേ… സാരമില്ല സർ ” ഒരുപുഞ്ചിരിയോടെ പല്ലവി പറഞ്ഞു

“ഓക്കേ… നാളെത്തെക്കുള്ള പ്രസന്റേഷൻ ചെയ്യു … പിന്നെ കാണാം ” രുദ്രൻ പറയുന്നതിനൊപ്പം ആദിയെ വലിച്ചോണ്ട് തന്റെ ക്യാബിലേക്ക് നടന്നു

” എന്നാലും എന്റെ പേര് ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു ” നടക്കുന്നതിനടയിൽ ചുണ്ട് ചുളുക്കി ആദി പറഞ്ഞു

“പെങ്ങളെ…. ഇവനാണ് തന്നോട് വന്നു സോറി പറയാൻ പറഞ്ഞത്… എന്റെ തെറ്റ് മനസിലാക്കി തന്നത് …. പേര് മെൻഷൻ ചെയ്യ്തില്ലന്നു അവനു വിഷമം അതോണ്ടാട്ടോ ” തിരിഞ്ഞു പല്ലവിയോട് പറഞ്ഞിട്ട് രുദ്രൻ ആദിയെ നോക്കി

അവൻ പ്ലിങ്ങി നിൽക്കുവാണ്… ഈ ചതി എന്നോട് വേണ്ടായിരുന്നു എന്ന എക്സ്പ്രെഷൻ ഇട്ടു രുദ്രനെ നോക്കി… അവൻ ഞാനീ നാട്ടുകാരൻ അല്ല എന്ന മട്ടിൽ വേറെയെങ്ങോ നോക്കി നിൽക്കുന്നു

പല്ലവി ഇതൊക്കെ കേട്ടു ചിരിച്ചിട്ട് ജോലി തുടർന്നു

“എന്താ ചങ്കേ…. പോരെ? “

“ഓഹ്…. തിരുപ്പതിയായി “

“എന്നാൽ പോയി ജോലി ചെയ്യടാ… വൈകുന്നേരം നേരത്തെ ഇറങ്ങണം… “

“അതെന്തായിന്നു പ്രത്യേകത… “

“മറന്നോ നീ…? “

“കാര്യം പറയെടാ…. ഇന്ന് എന്താ വിശേഷം, മായമ്മ സ്പെഷ്യൽ ഡിന്നർ ആണോ “

“ഡാ…… അമ്മയുടെ ഒപ്പം ഇന്ന് ഒരു ഫങ്ക്ഷന് പോകാമെന്നു വാക്ക് കൊടുത്തതാ… “

“വാക്ക് കൊടുത്തവർ പോകണം… ഞാൻ എന്ത് ചെയ്യാൻ? ” തലയും മാന്തി ആദി ചോദിച്ചു

“എനിക്ക് അവിടെ ആരെയും പരിചയമില്ല… നീ വരണം എനിക്ക് കൂട്ടിനു…. “

“ഓഹോ… അമ്മയ്ക്ക് കൂട്ട് നീ , നിനക്ക് കൂട്ടിനു ഞാൻ… എനിക്ക് കൂട്ടിനു ഞാൻ പല്ലവിയെ കൂടെ വിളിക്കട്ടെ… ” എല്ലാ പല്ലും പുറത്ത് കാട്ടികൊണ്ടു ആദി ചോദിച്ചു

“അവൾക് കൂട്ടിനു അവളുടെ വീട്ടുകാരെ കൂടെ കൊണ്ടുപോകാം എന്ത്യേ? “

“ഏഹ്… അത് വേണ്ട… എനിക്ക് ബുദ്ധിമുട്ട് ആകും… “

“പ്ഫാ പന്നി…. എനിക്ക് കൂട്ട് നീ… നിനക്ക് കൂട്ട് ഞാൻ… അത് മതി… “

” ഓഹ്…… ചങ്കാണ് പോലും ചങ്ക് “

“ചങ്കല്ലടാ… കുടൽ…. ഞാൻ തന്ന വർക്ക്‌ ചെയ്യടാ… “

“ഓഹ്… ശരി സർ… ” പുച്ഛിച്ചിട്ട് ആദി നടന്നു പോയി

അവന്റെ കാര്യമോർത്തു ചിരിച്ചോണ്ട് രുദ്രനും തന്റെ ജോലികളിൽ ഏർപ്പെട്ടു

                     

“മോളെ…. അച്ഛനെ ഇനിയും ഇങ്ങനെ ശിക്ഷിക്കല്ലേ…. ആ മുറിയിൽ നിന്ന് പുറത്തു ഇറങ്ങു… ” വാതിലിൽ തട്ടിക്കൊണ്ടു മാധവൻ പറഞ്ഞു…. യാതൊരു പ്രതികരണം ഇല്ലാത്തോണ്ട് അയാൾ വീണ്ടും തട്ടി വിളിച്ചു

കുറെ നേരം തട്ടിയിട്ടും പ്രതികരണമില്ലാത്തോണ്ട് അകാരണമായ ഭയം അയാളെ മൂടി… ” മോളെ വാതിൽ തുറക്ക് ” വീണ്ടും ശക്തിയായി തട്ടുന്നതിനടയിൽ പറഞ്ഞു

മുകളിലെ ബഹളം കേട്ട് അടുക്കളയിൽ ജോലിയിൽ ആയിരുന്ന രാധമ്മ ഓടി വന്നു

” എന്താ ഏട്ടാ…? “

“മോളെ വിളിച്ചിട്ട് കതക് തുറക്കുന്നില്ല.. എനിക്ക് എന്തോ…. “

“ഒന്നും സംഭവിക്കില്ല… ” മാധവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ രാധ പറഞ്ഞു

“മോളെ…. വാതിൽ തുറക്ക്… “

രണ്ടാളും മാറി മാറി വാതിൽ തട്ടികൊണ്ടിരുന്നു… കുറച്ചു കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു…

മുന്നിൽ നിൽക്കുന്ന മോളുടെ രൂപം കണ്ടു അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞു… മുടികൾ പാറിപറന്ന്, ചുവന്നു കലങ്ങി വീർത്ത കണ്ണുകൾ, ക്ഷീണിച്ച ഒരു കോലം

എപ്പോഴും കുസൃതി നിറഞ്ഞ കണ്ണുകളിൽ ഇപ്പോൾ നിർവികാരത മാത്രം….. അവളുടെ പുഞ്ചിരിച്ച മുഖം കണ്ടിട്ട് നാളുകൾ ആയി… എപ്പോഴും മുറിയിൽ അടഞ്ഞു ഇരിക്കുന്നു… അവളുടെ ലോകം ഈ മുറിയിൽ ഒതുങ്ങി പോയി… കണ്ണീരോടെ രാധമ്മ പഴയതൊക്കെ ഓർത്തു താഴേക്കു പോയി

“എന്താ മോളെ ഇങ്ങനെ അടഞ്ഞു ഇരിക്കുന്നേ…. അച്ഛന് പറ്റിയ തെറ്റാണ് അവൻ…. എന്റെ മോളുടെ ജീവിതം ഞാൻ കാരണം….. ” പറഞ്ഞു പൂർത്തിയാക്കാതെ നിറകണ്ണുകളോടെ ദേവൂന്റെ കൈകൾ ചേർത്ത് പിടിച്ചു

“എന്താ അച്ഛാ… എന്റെ വിധിയായിരുന്നു അതൊക്കെ… ഇനിയും എന്റെ കാര്യമോർത്തു നിങ്ങൾ കണ്ണുനിറയ്ക്കല്ലേ.. “

“എന്റെ മോൾ ഇങ്ങനെ കരഞ്ഞു മുറിയിൽ ഇരിക്കുമ്പോൾ ഞങ്ങൾ എങ്ങനെ സന്തോഷിക്കും… നീ അല്ലേ ഞങ്ങളുടെ സന്തോഷവും ജീവനുമെല്ലാം “

അച്ഛന്റെ കണ്ണീർ തുടച്ചിട്ട് ദേവു താഴേക്കു നടന്നു പിന്നാലെ മാധവനും….

അടുക്കളയിലെ പാത്രങ്ങളോട് തന്റെ വിഷമങ്ങൾ പറയുവാണ് രാധ…. മകളുടെ ജീവിതത്തെ പറ്റി ആലോചിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“രാധമ്മേ…”

കുറെ കാലങ്ങൾക്ക് ശേഷം മകളുടെ വിളികേട്ട് അമ്മ ഒരുനിമിഷം സ്വപ്നം ആണോന്നു സംശയിച്ചു…. ദേവു അമ്മയെ പിന്നിലൂടെ പുണർന്നു തോളിൽ മുഖം ചേർത്തു നിന്നു… അമ്മ തിരിഞ്ഞു ദേവുനെ നേരെ നിർത്തി നെറുകയിൽ ചുംബിച്ചു…. അമ്മയുടെ കണ്ണുകൾ അപ്പോഴും പെയ്യുവായിരുന്നു…

അമ്മയേയും മോളെയും നോക്കി നിന്ന അച്ഛന്റെ കണ്ണുകളും നിറഞ്ഞു… ഇനി ഒരിക്കലും എന്റെ മോൾ കരയാൻ പാടില്ല എന്ന ചിന്തയായിരുന്നു ആ മനസ്സുനിറയെ

“മോൾ പോയി മുഖമൊക്കെ കഴുകി, മുടിയും ചീകിക്കെട്ടി വാ “

“മ്മ്മ്… ശരി അമ്മേ “

ദേവു മുറിയിലേക്ക് പോകുന്നതും നോക്കി മാധവനും രാധയും നിന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് മോളെ ഇങ്ങനെ പുറത്ത് കാണുന്നതെന്ന് രണ്ടാളും വേദനയോടെ ഓർത്തു…

“രാധേ, ഇന്ന് അല്ലേ അച്ചുവിന്റെ ഹൽദി… അങ്ങോട്ട് പോകണ്ടേ…? “

“പോകണം ഏട്ടാ…. മോളെയും കൂട്ടണം… അവളെ പഴയത് പോലെ ആക്കണം…. നമുക്ക് പറ്റിയ തെറ്റ് കാരണമാണ് ന്റെ കുട്ടി ഇങ്ങനെ ” വിതുമ്പി കൊണ്ടു രാധ പറഞ്ഞു

“താൻ വിഷമിക്കാതെടോ…. നമ്മുടെ പഴയ കുറുമ്പി ആകും അവൾ ” രാധയെ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു

മുറിയിൽ എത്തിയ ദേവു കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കി നിന്നു… എത്ര പെട്ടന്നാണ് തന്റെ ജീവിതം മാറി മറിഞ്ഞതു… കളിചിരികളും കുസൃതികളും എല്ലാം ജീവിതത്തിൽ നിന്നു പടിയിറങ്ങിയത് പോലെ തോന്നി

കുറച്ചു മുന്നേ വിളിക്കാൻ വന്നപ്പോഴുള്ള അച്ഛന്റെയും അമ്മയുടെയും പേടി മനസിലേക്ക് വന്നു…. താൻ എന്തെങ്കിലും ചെയ്താലോ എന്ന പേടിയിൽ ആണ് രണ്ടാളും ജീവിക്കുന്നത്… ഇനി അത് പാടില്ല… അവരുടെ പഴയ ദേവു ആയി മാറണം…. ഞാൻ കാരണം അച്ഛനും അമ്മയും വിഷമിക്കരുത്… മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചു ഫ്രഷ് ആകാൻ പോയി..

                                       തുടരും

                                സ്വപ്ന മാധവ്

 

‘നിനക്കായ് ‘ എന്ന തുടർകഥയ്ക്ക്  ശേഷം ഞാൻ വീണ്ടും വന്നുട്ടോ….  കഥ തുടരണോ വേണ്ടയോ  എന്ന് അഭിപ്രായം പറയുട്ടോ

 

4.1/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!