കോളേജ്……… കൂട്ടുകാർ……. എന്നൊക്കെ കേട്ടപ്പോൾ മാളുവിന് അത് കൂടുതൽ അയാളിൽ നിന്നും അറിയണംന്ന് തോന്നി…… ആ ലൈഫ് ഒക്കെ എങ്ങനാവുമെന്ന് അറിയാനൊരു കൊതി…….. അനുഭവിക്കാൻ യോഗമില്ലാത്തവർക്ക് അതെല്ലാമൊരു വേദനയാണ്…. കൊതിയാണ്………പിന്നെ അയാളെ ഒറ്റിക്കൊടുക്കാനും തോന്നിയില്ല……. കണ്ണിൽ നോക്കിയപ്പോഴേ വിശ്വസിക്കാം എന്നൊരു തോന്നൽ….. അടിയുണ്ടാക്കിയത് ഒരു പെൺകുട്ടിയോട് മര്യാദയില്ലായ്മ കാണിച്ചിട്ടല്ലേ…….. അപ്പോൾ പിന്നെ അടി കുറച്ചു കുറഞ്ഞു പോയെങ്കിലേ ഉള്ളൂ……..
അയ്യോ……. അയാളുടെ പേര് ചോദിച്ചില്ല……. മുഖവും കണ്ടില്ല……. ശ്ശേ…… കഷ്ടമായിപ്പോയി……… മാളു കവിളിൽ കൈവച്ചു പറഞ്ഞു…….. ഇനി എവിടെ വച്ചെങ്കിലും കണ്ടാൽ എങ്ങനാ തിരിച്ചറിയുക……എന്തൊരു പൊട്ടിയാ ഞാൻ ……. സ്വയം വിശേഷിപ്പിച്ചു അവൾ………
രാത്രിയിൽ ഡയറിയിൽ എഴുതിയതെല്ലാം അയാളെക്കുറിച്ചായിരുന്നു……. എന്തൊക്കെയോ ആലോചിക്കും… എഴുതും……… അയാളുടെ ഷർട്ട് ഒന്നു നോക്കും…… പിന്നെയും എഴുതും…… ആ ഷർട്ട് കഴുകി ഉണക്കി…… കീറിയ ഭാഗമെല്ലാം തുന്നി…… സൂക്ഷിച്ചു വെച്ചു…… ഇനി കാണുമ്പോൾ കൊടുക്കണം എന്നുറപ്പിച്………
കുറച്ചു ദിവസങ്ങൾ കടന്നു പോയി…….. ആ ഷർട്ട് എന്നും എടുത്തു നോക്കും……. അത് അയാളിരുന്ന ചെയറിൽ ഇട്ട് അതിനോട് വർത്തമാനം പറയുന്നതാണ് മാളുവിന്റെ പ്രധാന ജോലി………. കുറച്ചു നേരമേ സംസാരിക്കാൻ കഴിഞ്ഞുള്ളു എങ്കിലും എന്തോ ഒരടുപ്പം തോന്നി അയാളോട്……… ആരുമില്ലായ്മയിൽ ഒരു കൂട്ട്….. പേരറിയാത്ത ഒരു സുഹൃത്….. മുഖം മറച്ച ആ രൂപം ഇടയ്ക്കിടെ ഓർക്കാറുണ്ട്…….. ആ മറച്ച മുഖമൊന്നു കാണാതെ പോയതിൽ വല്ലാത്ത നിരാശയുണ്ടായിരുന്നു മാളുവിന്……. അതൊരു ദീർഘ ശ്വാസം ആയിട്ട് പുറത്തേക്കു പോകാറുമുണ്ട്……..
ദീപുവേട്ടൻ ഒരു പുതിയ ചുരിദാർ ഒക്കെ വാങ്ങി തന്നു…….. ഇപ്പോൾ അടുത്ത് വന്നു കുറച്ചു നേരം ഇരിക്കും……… സംസാരിക്കും……. വന്നപ്പോളുണ്ടായിരുന്ന ആ ടെൻഷൻ ഒക്കെ മാറി ഇപ്പോൾ ആൾക്ക് നല്ല സന്തോഷം ഉണ്ട് മുഖത്ത്…… ദീപുവേട്ടന് മാത്രമല്ല വീട്ടിൽ എല്ലാവർക്കും……. എല്ലാവരും എപ്പോഴും ഇങ്ങനെ സന്തോഷമായിട്ട് തന്നെ ഇരിക്കട്ടെ…….. മാളു ഓർത്തു…….
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു വീട്ടിൽ ആരൊക്കെയോ വന്നു…. പുതിയ ഡ്രസ്സ് ഇട്ടിട്ടു നിൽക്കാൻ പറഞ്ഞു ദീപുവേട്ടൻ………
ഈ അടുക്കളയിലെ പണിയെല്ലാം ചെയ്യാൻ ഇനി പുതിയത് ഇടണോ…… മാളു ആലോചിച്ചു….. അവർക്കുള്ള ചായ മേശപ്പുറത്തു വച്ചിട്ട് തിരിഞ്ഞു പോരാൻ നേരം ദീപുവേട്ടൻ അടുത്തു വന്നു ചോദിച്ചു…….
നിന്നോട് ഇതിടാനാണോ ഞാൻ പറഞ്ഞത്……. നല്ല ദേഷ്യമുണ്ടായിരുന്നു ആ ശബ്ദത്തിൽ……
അടുക്കളയിൽ പണിയൊക്കെ ചെയ്യുമ്പോൾ അത് ചീത്തയാവും ദീപുവേട്ടാ…….. ഇതിനെന്താ കുഴപ്പം……… നല്ലതല്ലേ……. മാളു സ്വയം നോക്കി ചോദിച്ചു……
ദീപു അവളെയൊന്നു നോക്കിയിട്ട് പറഞ്ഞു…. മ്മ്… ശരി ശരി……ഈ ചായ എല്ലാവർക്കും കൊണ്ടുകൊടുക്ക്……..
ഞാനോ…….. എനിക്കു മടിയാ…… ദീപുവേട്ടൻ കൊടുക്കുവോ…… ദയനീയമായി ദീപുവിനെ നോക്കി മാളു പറഞ്ഞു…….
നിന്നോട് പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി…….. വാ…….. ദീപു ദേഷ്യത്തിൽ പറഞ്ഞു……
ദീപുവിന് പിറകെ മാളു ചായയും എടുത്തു പോയി……. അവിടെ വച്ചിട്ട് തിരിയവേ ഒരു പിടി തന്റെ കയ്യിൽ വീണു…… തിരിഞ്ഞു നോക്കിയ മാളു കണ്ടത് തന്റെ കയ്യിൽ പിടിച്ചുകൊണ്ടു നിൽക്കുന്ന ഒരു സ്ത്രീയെ ആണ്……. നല്ല ഐശ്വര്യമുള്ള മുഖം…….. കൂടെ അവരുടെ ഭർത്താവ് ആണെന്നു തോന്നുന്നു……. അടുത്തിരുപ്പുണ്ട്……… മാളുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു നടുക്കിരുത്തി അവർ രണ്ടാളുടെയും…….. കയ്യിൽ തലോടി…….. ഒന്നും മനസ്സിലാകാതെ മാളു അവരെത്തന്നെ നോക്കിയിരുന്നു……..
മോൾ ഇപ്പോൾ പഠിക്കുന്നുണ്ടോ……. ആ സ്ത്രീ ചോദിച്ചു…….
ഇല്ല…… ഞാൻ……
അവൾ പഠിക്കാൻ കുറച്ചു മടിച്ചിയാ…….. ചിറ്റപ്പൻ മരിച്ചതിനു ശേഷം പഠിക്കാൻ താല്പര്യം കാണിച്ചില്ല……. ഞങ്ങൾ നിർബന്ധിച്ചുമില്ല…….
മാളു ഒന്നു ഞെട്ടി ദീപുവിനെ നോക്കി……. എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത് എന്ന രീതിയിൽ…….. തന്നെ വിടാഞ്ഞിട്ടല്ലേ പഠിക്കാൻ പോകാൻ……… പഠിക്കാൻ മിടുക്കിയായിരുന്നില്ലേ ഞാൻ……ദീപു അവളെ നോക്കാതെ അവരോടു സംസാരിക്കുകയാണ്…….. തന്നെ മറ്റുള്ളവർക്ക് മുന്നിൽ നാണം കെടുത്തിയതിനാൽ എല്ലാവരുടേയും മുഖത്ത് നോക്കാൻ മാളുവിന് മടി തോന്നി……..
തന്റെ അടുത്തിരുന്ന മനുഷ്യൻ കുറച്ചു മാറിയിരുന്നു….. അടുത്ത് വേറാരൊ വന്നിരുന്നത് മാളു അറിഞ്ഞു…….. നോക്കാനുള്ള ധൈര്യം വന്നില്ല മാളുവിന്……
ഇഷ്ടായോ ഹരിക്കുട്ടാ മാളുവിനെ…….. ആ സ്ത്രീ തല ചെരിച്ചു ചോദിച്ചു………
മാളു ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി……. അടുത്തിരുന്ന ആൾ മാളുവിനെ തന്നെ നോക്കിയിരിക്കുകയാണ്…….. കാഴ്ച്ചയിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ…….. അയാളുടെ നോട്ടം സഹിക്കാൻ കഴിയാതെ മാളു എഴുന്നേറ്റു……… ആരോടും അനുവാദം ചോദിക്കാൻ നിൽക്കാതെ തല കുനിച്ചു അടുക്കള ഭാഗത്തേക്ക് നടന്നു…….
അപ്പോൾ ഈ നടന്നത് തന്റെ പെണ്ണുകാണൽ ആയിരുന്നു……. മാളുവിന് ഒന്നുറക്കെ കരയാൻ തോന്നി…….. ഒരു അറവുമാടിനോട് കാണിക്കുന്ന ദയ പോലും ആരും തന്നോട് കാണിക്കുന്നില്ലല്ലോ എന്നോർത്തു……. ഒരു വാക്ക് തന്നോട് ചോദിച്ചില്ല…….. ആരും പറഞ്ഞതുമില്ല…….
മാളുവിന് ഹരിക്കുട്ടനെ ഇഷ്ടമായോ……. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു മാളു ശബ്ദം കേട്ടിടത്തേക്ക് നോക്കി……..
ആ സ്ത്രീയാണ്….. അവരെ കണ്ടാലറിയാം…… ഏതോ വലിയ വീട്ടിലെ ആൾക്കാർ ആണ്…….. പിന്നെയെന്തിന് തന്നെ….. ആലോചിച്ചു നിന്ന മാളുവിനോട് ആ സ്ത്രീ വീണ്ടും പറഞ്ഞു……..
ഞങ്ങൾക്ക് ഒരുപാടിഷ്ടമായി മാളുവിനെ…… ഇങ്ങനെയൊരു പെണ്ണിനെയാണ് ഞങ്ങൾ തേടി നടന്നതും………
നമുക്ക് ഇപ്പോൾ കൊണ്ടുപോകാം അമ്മേ മാളുവിനെ…….. എനിക്കൊരുപാട് ഇഷ്ടായി….. അയാൾ ആ സ്ത്രീയുടെ കയ്യിൽ പിടിച്ചു പറഞ്ഞു……..
മാളു ആകെ വല്ലാതായി…… വിയർപ്പ് നെറ്റിയിലൂടെ ഒഴുകിയിറങ്ങി……. എങ്ങോട്ടെങ്കിലും ഇറങ്ങി പോകാൻ തോന്നി അവൾക്കു……….ആർക്കും മുഖം കൊടുക്കാതെ അതൊന്നു മറച്ചു വെക്കാൻ തോന്നി….
ഇപ്പോൾ പറ്റില്ല ഹരിക്കുട്ടാ….. അതിനു അതിന്റെതായ കുറച്ചു കാര്യങ്ങൾ ഒക്കെയുണ്ട്…. നീ ക്ഷമിക്ക്……
അതു കേട്ടപ്പോൾ അയാളുടെ മുഖം മങ്ങി………. എങ്കിലും മാളുവിനെ നോക്കിയപ്പോൾ വീണ്ടും മുഖം തെളിഞ്ഞു…….. പോക്കറ്റിൽ നിന്നും ഒരു ടോഫി എടുത്തു നീട്ടി അവൾക്കു നേരെ……. മാളു വാങ്ങാൻ മടിച്ചു നിന്നു……
വാങ്ങിച്ചോ മോളേ…… അവൻ സ്നേഹത്തോടെ തന്നതല്ലേ…….
മാളു മടിച്ചു മടിച്ചു വാങ്ങി……. അയാളെ നോക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി അവൾക്കു…….
മോൾക്ക് താല്പര്യക്കുറവൊന്നും ഇല്ലാലോ അല്ലേ……. ഇല്ലെന്നാണ് ഞങ്ങൾ അറിഞ്ഞത്…….. ഞങ്ങൾ എല്ലാം അങ്ങ് ഉറപ്പിക്കുവാ കേട്ടോ…….
മാളു ആ സ്ത്രീയോട് എന്തോ പറയാൻ തുടങ്ങവേ പിറകിൽ നിൽക്കുന്ന വല്യമ്മയെ കണ്ടപ്പോൾ അതു വേണ്ടെന്നു വെച്ചു……. അവർ മാളുവിനെ തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുവാണ്……… മാളു തല കുനിച്ചു നിന്നു……
പോകാൻ തിരിഞ്ഞപ്പോൾ അയാൾ തിരിഞ്ഞൊന്നു നോക്കി കൈ വീശി കാണിച്ചു….. മാളു മുഖം തിരിച്ചു കളഞ്ഞു…… ഇതെന്താ ഇയാളിങ്ങനെ……. അതും ആദ്യമായിട്ട് കാണുന്ന ഒരു പെണ്ണിനോട്……..
മാളൂ……. നിന്നോടൊന്നു സംസാരിക്കണമെന്ന്……. ഇങ്ങു വാ…….. ദീപുവേട്ടനാണ്……….
ഒന്നു ദഹിപ്പിച്ചു നോക്കി….. അതു കാണാത്തതു പോലെ ദീപു നടന്നു……. പിറകെ ഒരനുസരണ ഉള്ള കുട്ടിയെപ്പോലെ മാളുവും…….. അയാളുടെ അച്ഛൻ ആണെന്ന് തോന്നുന്നു……… അദ്ദേഹം ഒന്നു തലോടി മാളുവിനെ……… ഉള്ളിൽ എരിയുന്ന ദേഷ്യം മുഴുവൻ അലിയാനുള്ള സ്നേഹം ഉണ്ടായിരുന്നു ആ തലോടലിൽ…….. അച്ഛനെപ്പോലെ……… അദ്ദേഹം കയ്യിൽ പിടിച്ചു പതിയെ മിറ്റത്തേക്കിറങ്ങി………
മാളു എന്നാണോ മോളുടെ ഒഫീഷ്യൽ നെയിം……
അല്ല……. ലാവണ്യ എന്നാണ്……. അച്ഛൻ വീട്ടിൽ വിളിക്കാൻ ഇട്ട പേരാണ് മാളു……..
ആഹാ….. നല്ല പേരാണല്ലോ……… പഠിക്കാൻ മിടുക്കിയായിരുന്നു അല്ലേ…… ഞാൻ സ്കൂളിൽ ഒക്കെ അന്വേഷിച്ചിരുന്നു…….. എല്ലാവർക്കും നല്ലത് മാത്രേ മോളെപ്പറ്റി പറയാനുള്ളു……..
മാളു അത്ഭുതത്തോടെ നോക്കി അദ്ദേഹത്തിനെ……. ഒന്നു ചിരിച്ചു…….. പോയ അഭിമാനം തിരികെ തന്നിലേക്ക് എത്തിയത് പോലെ……
ഞാൻ അരവിന്ദൻ……… ഹരിക്കുട്ടൻ എന്റെ മകനാണ്……. ഞാനൊരു ലോയർ ആണ്……. സ്വയം പുകഴ്ത്തുന്നത് ശരിയല്ലല്ലോ………… അതുകൊണ്ട് എന്നെപ്പറ്റി കൂടുതലൊന്നും പറയുന്നില്ല………. എങ്കിലും ചുരുക്കി പറയാം……….. സത്യസന്ധമായ…… സത്യമുണ്ടെന്ന് തോന്നുന്ന കേസ് മാത്രം ഏറ്റെടുക്കുന്ന ഒരു വക്കീൽ…….. അങ്ങനെയൊക്കെയാണ് നാട്ടുകാർ പറയുന്നത്……… അയാൾ സ്വയം ചിരിച്ചു…….
ഒരു വക്കീൽ ആവാൻ പഠിക്കാൻ ഒരുപാട് കാശ് വേണ്ടിവരുമോ………. തല ചെരിച്ചു മാളുവിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് ആദ്യമൊരു ചിരി വന്നെങ്കിലും……… അയാൾക്ക് അനുകമ്പയാണ് തോന്നിയത് അവളോട്………
മോൾക്ക് പഠിക്കാൻ അത്രയും ഇഷ്ടമാണോ……
അവൾ തല കുനിച്ചു നിന്നു…….. ഒന്നും പറയാതെ……..
ഈ വിവാഹത്തിന് മോൾ സമ്മതിച്ചു എന്നു പറഞ്ഞത് സത്യമാണോ…….. അതോ എല്ലാവരും കൂടി നിർബന്ധിച്ചു സമ്മതിപ്പിച്ചതാണോ……. സത്യം സത്യം പോലെ പറഞ്ഞോ….. ആരുമൊന്നും ചെയ്യുകയുമില്ല…… പറയുകയുമില്ല മോളെ ………. അദ്ദേഹം ചോദിച്ചു…..
തലയുയർത്തി അദ്ദേഹത്തിനെ നോക്കി പറഞ്ഞു …….. ഞാനിപ്പോഴാ അറിയുന്നത് തന്നെ…….ഇതെന്റെ പെണ്ണുകാണൽ ആണെന്ന്…….. ആരും എന്നോടൊരു വാക്കു ചോദിച്ചുമില്ല…….. പറഞ്ഞുമില്ല……… മാത്രമല്ല………. എനിക്കിപ്പോൾ കല്യാണം ഒന്നും വേണ്ട………. അങ്ങനെയൊന്നും മനസ്സിൽ ചിന്തിച്ചിട്ടു കൂടിയില്ല ഞാൻ……. എന്നെയൊന്നു രക്ഷിക്കുവോ……….. ഈ കല്യാണത്തിന് ഇഷ്ടമില്ലെന്ന് ഒന്നു പറയുവോ……. മാളു കരയാറായി………
വിഷമിക്കണ്ട മോളെ………. നിന്റെ മുഖം കണ്ടപ്പോഴേ തോന്നി ഇത് നീയറിഞ്ഞിട്ടുണ്ടാവില്ലെന്ന്……….പക്ഷേ മോളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി……… പ്രത്യേകിച്ച് ഹരിക്കുട്ടന്………. അവന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അച്ഛൻ പറയാം…….. അവനെപ്പറ്റി അറിയണം മുഴുവനും…… അതിനു മുൻപ് മോളൊന്ന് അറിഞ്ഞിരിക്കണം……… ഹരിക്കുട്ടൻ അല്ലെങ്കിൽ വേറൊരാൾ ഇന്നല്ലെങ്കിൽ നാളെ മോളെ വിവാഹം കഴിക്കും……… വേറൊരാൾക്ക് മോളെ വിട്ടുകൊടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല………. പുറത്തു നിന്നും പലരോടും അന്വേഷിച്ചു നിന്നെക്കുറിച്ചു…. നിന്റെ അവസ്ഥ ശരിക്കുമറിയാം… ഇതിന് സമ്മതിച്ചില്ലെങ്കിൽ നാളെ വേറൊരാളുടെ തലയിൽ ഇവർ നിന്നെ കെട്ടിവെക്കും….. അവിടെ നിനക്കു ദുരിതം ആണോ സുഖം ആണോന്നു ഉറപ്പും തരാൻ പറ്റില്ല………. ഞങ്ങൾ ഒരു മരുമോൾ ആയിട്ടല്ല നിന്നെ കൂടെ കൂട്ടാൻ ഉദ്ദേശിക്കുന്നത്…………. ഒരു പെൺകുഞ്ഞു ഇല്ലാത്ത വിഷമം കൂടി തീർക്കാനാണ്…………
അറിയാത്ത ഒരു വീട്ടിലേക്കു മരുമകളായി പോകുന്നതിലും നല്ലതല്ലേ…… അച്ഛന്റെ മകളായി…….. ഹരിക്കുട്ടനൊരു നല്ലൊരു കൂട്ടുകാരിയായി നമ്മുടെ വീട്ടിലേക്കു വരുന്നത്……….
മാളു വേറൊന്നും കേട്ടില്ല…….. അച്ഛൻ എന്നൊരു വാക്കു മാത്രേ കേട്ടുള്ളൂ……… അയാളെ ഇമ വെട്ടാതെ നോക്കി നിന്നു മാളു……..
എന്നെക്കുറിച്ച് മുഴുവൻ അറിഞ്ഞിട്ടാണോ ഇതൊക്കെ…….. എന്റെ അമ്മ…….. അവര്….. പിന്നെ അച്ഛൻ…….. എന്തൊക്കെയോ പറയാനാവാതെ നിന്നു ബുദ്ധിമുട്ടി മാളു……..
ഞങ്ങൾ മാളുവിനെക്കുറിച്ച് മാത്രേ അന്വേഷിച്ചുള്ളൂ……… ഞങ്ങൾക്ക് വേണ്ടത് മാളുവിനെയാണ്………പിന്നെ അച്ഛനും അമ്മയും തെറ്റ് ചെയ്തതിൽ മാളുവിന് എന്തു ചെയ്യാൻ പറ്റും……… നിന്റെ അച്ഛനെയെ ഞാൻ തെറ്റു പറയൂ………. ഇങ്ങനൊരു തങ്കക്കുടം പോലുള്ള മോളെ ഉപേക്ഷിച്ചു സ്വയം രക്ഷപെട്ടു പോയതിൽ………. സാരമില്ല………. ഇനി മോളെ ഈ അച്ഛൻ നോക്കിക്കോളാം……. മോൾ സമ്മതിച്ചാൽ മാത്രം……….
ഉത്തരം പറയാനാവാതെ………. ഒരു തീരുമാനം എടുക്കാനാവാതെ മാളു അദ്ദേഹത്തെ നോക്കി നിന്നു……….
..a…….m…..y…..
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Snehabandham written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission