Skip to content

ലാവണ്യ – 4

lavanya novel

എനിക്കിപ്പോൾ ഒരു മറുപടി തരാനാവില്ല……. ഒന്നും അറിയില്ല……. എന്താ പറയേണ്ടത് എന്നു പോലും…….. മാളു പറഞ്ഞു…….

മതി…… മോൾ നന്നായിട്ടു ആലോചിച്ചു പറഞ്ഞാൽ മതി…….. അതിനു മുൻപ് ഇതുംകൂടി അറിഞ്ഞിരിക്കണം……..

ഹരിക്കുട്ടന് ചെറിയൊരു പ്രോബ്ലം ഉണ്ട്………. ഞങ്ങൾക്കത് ചെറുതാണെങ്കിലും കാണുന്നവർക്കതു വലിയ എന്തോ ഒന്നാണ്……… അവന്റെ മനസ്സ് കുഞ്ഞുകുട്ടികളുടേതാണ്…….. അങ്ങനെയാണ് പെരുമാറുന്നതും……… അവനിപ്പോൾ ആവശ്യം ഒരു കൂട്ടുകാരിയെയാണ്……….. കാരണം കൂടെ ജീവനെപ്പോലെ കൊണ്ടുനടന്നിരുന്ന ഒരു കൂട്ടുകാരി അവനുണ്ടായിരുന്നു………. സ്വന്തമാക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് അവൾക്കു ഒരപകടം ഉണ്ടാവുന്നത്………. അതിനു ശേഷം അവൻ മിണ്ടിയിട്ടില്ല ആരോടും ദിവസങ്ങളോളം……. പോകെപ്പോകെ ഇങ്ങനെയുമായി………..

അവനാദ്യം മോളേ കണ്ടപ്പോൾ നോക്കിയ നോട്ടം ഞാൻ ശ്രദ്ധിച്ചു……… നിന്നോട് കാണിച്ച അടുപ്പം ശ്രദ്ധിച്ചു……. ചിലപ്പോൾ ഈയൊരവസ്ഥയിൽ നിന്നും അവനെ ഞങ്ങൾക്ക് ഇങ്ങനെ മോചിപ്പിക്കാനായാലോ…… അതിനു മോളുടെ ജീവിതം ബലിയാക്കുകയല്ല…… അങ്ങനെ വിചാരിക്കരുത്…….. ഒരുപാട് അലഞ്ഞു ഒരു നല്ല പെൺകുട്ടിക്ക് വേണ്ടി…… കിട്ടുകയും ചെയ്തു………. പക്ഷേ സ്വത്തിനും കൂടി അവകാശം എഴുതി കൊടുക്കണം പോലും….. അവന്റെ കുറവുകൾ അംഗീകരിച്ചു വരുന്ന ഒരാളാവണം……… അപ്പോഴാണ് എന്റെ ഗുമസ്തൻ വഴി ദീപു മാളുവിന്റെ കാര്യം പറഞ്ഞത്……… ആരും ഒന്നും മോളോട് പറഞ്ഞിട്ടുണ്ടാവില്ല……. അറിയാം എനിക്ക്….. എങ്കിലും മനസ്സ് അനുവദിക്കുന്നില്ല നിന്നെ കളിപ്പിക്കാൻ……

ഹരിക്കുട്ടന് ഒരു ഭാര്യയേക്കാൾ ആവശ്യം ഒരു നല്ല കൂട്ടാണ്……….അച്ഛനെയും അമ്മയെക്കാളും അവനെ മനസ്സിലാക്കാൻ പറ്റുന്ന നല്ലൊരു കൂട്ടുകാരി………..ഇനി അവൻ നേരെയാകുമൊന്നും അറിയില്ല ഞങ്ങൾക്ക്….. കാണിക്കാനോ പോകാനോ ഇനിയൊരിടവും ബാക്കിയില്ല………… ഒന്നും മോളെ അറിയിക്കാതെ ആ ശാപവും കൂടി പേറാൻ വയ്യ………… തീരുമാനം എന്തായാലും ദീപുവിനോട് പറയണം…….. അതും നന്നായി ചിന്തിച്ചിട്ട്.. .  . കേട്ടോ……… 

മാളു ഒന്ന് തലയാട്ടി……….. അവളുടെ കയ്യിൽ പിടിച്ചു അയാൾ അകത്തേക്ക് കയറി………. ആ സ്ത്രീ പരിഭ്രമത്തോടെ മാളുവിനെയും അയാളെയും നോക്കുന്നുണ്ടായിരുന്നു…….. അതിൽ ഒരു പേടി ഒളിഞ്ഞിരുന്നു…….. മകന്റെ ഭാവി ഓർത്തുള്ള ഒരാന്തൽ …………

മാളു നോക്കിയതു മുഴുവൻ ഹരിയെ ആയിരുന്നു……. അമ്മയുടെ വിരലിലെ മോതിരം കറക്കി അടുത്തിരുപ്പുണ്ട്……… മാളുവിനെ കണ്ടതും ഹരി ഒന്നു ചിരിച്ചു……… മാളുവിനും ഒന്ന് ചിരിച്ചു കാണിക്കണമെന്നുണ്ടായിരുന്നു…. പക്ഷേ ആ ചിരി മുഖത്തു വന്നില്ലെന്ന് മാത്രം……  എല്ലാവരും പോകാൻ തയ്യാറായി……. ഹരി വന്ന് മാളുവിന്റെ കയ്യിൽ പിടിച്ചു…….. അച്ഛാ……. മാളുവിനെയും കൂടി കൊണ്ടുപോകാം……. ഹരിയുടെ പിടുത്തം മുറുകി വന്നപ്പോഴേക്കും മാളു ദയനീയമായി ദീപുവിനെ നോക്കി…….. ആ മുഖത്ത് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു……..

ഈശ്വരാ……. ആദ്യമായിട്ടാ ഇങ്ങനെ……. എല്ലാവരുടെയും മുന്നിൽ നിന്ന് മാളു വിറക്കാൻ തുടങ്ങി……… അവൾ അരവിന്ദനെ നോക്കി……… അയാൾ ഹരിയുടെ അടുത്ത് വന്നിട്ട് പതിയെ പിടി വിടുവിച്ചു……….. എന്നിട്ട് പറഞ്ഞു………

ഹരിക്കുട്ടന് മാളുവിനെ ഇഷ്ടമായതുപോലെ മാളുവിനും തിരിച്ചു ഇഷ്ടമാകണ്ടേ ഹരിക്കുട്ടാ….. എങ്കിലല്ലേ വീട്ടിലേക്കു കൊണ്ടുപോകാൻ പറ്റു……… നമുക്ക് ഇപ്പോൾ പോകാം…….. മാളുവിന് കുറച്ചു സമയം കൊടുക്ക്‌…….. എന്താ……… അതല്ലേ ശരി……..

അതു കേട്ടപ്പോൾ ദീപുവേട്ടനും വല്യമ്മയും തന്നെ രൂക്ഷമായി നോക്കുന്നതു കണ്ടു…….. സ്വന്തക്കാർക്ക് ഇല്ലാത്ത ദയയാണ് വെറുതെക്കാർ തന്നോട് കാട്ടുന്നത്…….

ഹരി എന്തോ ചിന്തിക്കുകയാണ്………. പിന്നെ പിണങ്ങിയത് പോലെ മാളുവിന്റെ കൈ വിട്ടു……  വെളിയിലേക്കു പോയി…………. കാറിന്റെ ഡോർ തുറക്കുന്നതും അടയുന്നതും കേട്ടു……..

സാരമില്ല……… അവന് ഒരു ചെറിയ വിഷമം പോലും താങ്ങാൻ പറ്റില്ല……. അതും അവൻ സ്നേഹിക്കുന്നവരുടെ അടുത്ത് നിന്നാവുമ്പോൾ……….. മാളുവിനെ ഒത്തിരി ഇഷ്ടായി അവന്…….. അതാണ് ഈ പിണക്കം……… എന്നോടും അവന്റെ അമ്മയോടുമേ ഇങ്ങനെ പിണങ്ങാറുള്ളു…….. ഇപ്പോൾ മോളോടും………. എന്നാൽ ഞങ്ങൾ പോകട്ടെ………… തീരുമാനം എന്തായാലും ദീപുവിനെ അറിയിച്ചാൽ മതി………

പിന്നെ എല്ലാവരെയും നോക്കി പറഞ്ഞു……….  ആരും മാളുവിനെ ഫോഴ്സ് ചെയ്യാൻ പാടില്ല….. ഇതിൽ അവളുടെ ഇഷ്ടമാണ് ഞാൻ സ്വീകരിക്കുക………..

എല്ലാവരും അദ്ദേഹത്തിനെ പേടിയോടെയും ബഹുമാനത്തോടെയും നോക്കി തലയാട്ടുന്നത് കണ്ടു മാളുവിന് അത്ഭുതം തോന്നി…….. എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു……… മാളു വെളിയിലേക്ക് എത്തിനോക്കി………… കാറിനുള്ളിൽ തല കുനിച്ചിരിക്കുന്ന ഹരിയെ കണ്ടപ്പോൾ ചെറിയൊരു വിഷമം തോന്നി…….. തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ഒന്ന് ചിരിച്ചു കാണിക്കാമായിരുന്നുവെന്ന് മാളു ഓർത്തു..,

അടുക്കളയിൽ നിന്നപ്പോൾ കേട്ടു ഹാളിലെ കുശുകുശുക്കലുകൾ……. ഒന്നിനും ചെവി കൊടുക്കാൻ തോന്നിയില്ല……… എന്താ മുന്നോട്ടെന്നു ചിന്തിക്കുകയായിരുന്നു…….. മുറിയിലെത്തി ആ ഷർട്ടിനോട് സംസാരിക്കാൻ തുടങ്ങി………..

ഇയാളറിഞ്ഞോ……… എന്റെ പെണ്ണുകാണൽ കഴിഞ്ഞു………. ഞാൻ സമ്മതിക്കണോ വേണ്ടയോ……….. ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ലല്ലോ മാഷേ……… എനിക്കാ സാറിനെ….. അല്ല അച്ഛനെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു……..

അങ്ങനെയൊക്കെ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ്…….. ദീപുവേട്ടൻ വെളിയിൽ നിന്നു വിളിച്ചത്……… മാളു പെട്ടെന്നാ ഷർട്ടെടുത്തു ചുരുട്ടി അലമാരക്കുള്ളിലേക്കിട്ടു……… മുറിക്കു പുറത്തേക്കിറങ്ങി……..

എന്താ ദീപുവേട്ടാ……….

നിനക്കു അരവിന്ദൻ സാറിന്റെ മോനെ ഇഷ്ടപ്പെട്ടോ………..

മാളു ഒന്നും മിണ്ടാതെ നിന്നു……… പതിയെ സിങ്കിൽ കിടന്ന പത്രങ്ങൾ കഴുകാൻ തുടങ്ങി…….

അരവിന്ദൻ സാർ പേരുകേട്ട ഒരു സീനിയർ ലോയർ ആണ്……… അദ്ദേഹത്തിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യാൻ ഒരു യോഗം ഒക്കെ വേണം……… അദ്ദേഹത്തിന്റെ ഗുമസ്തനാണ്‌ ആദ്യം നിന്നെ വന്നു കണ്ടത്………. അയാളുടെ മോനും ഞാനും ഒരുമിച്ചായിരുന്നു……… അങ്ങനെയാണ് ഞാൻ അറിഞ്ഞത് അരവിന്ദൻ സാറിന്റെ മകനൊരു വിവാഹം അന്വേഷിക്കുന്നുണ്ടെന്ന്………… ഞാൻ നിന്നെയാണ് പെട്ടെന്നു ഓർത്തത്………. കുറച്ചു നേരം ദീപു മാളുവിനെ തന്നെ നോക്കി നിന്നു…… 

അവരൊക്കെ വലിയ ആൾക്കാരല്ലേ ദീപുവേട്ടാ ………. പിന്നെന്തിനാ എന്നെപ്പോലെ ഒരു പെണ്ണിനെ…….

അത്……….. അവർക്കു പണമൊന്നും ഒരു പ്രശ്നമല്ല…….. നല്ല സ്വഭാവം ഉള്ള ഒരു പെണ്ണിനെ മതി…….. എത്ര നാൾ നീയിവിടെ ഇങ്ങനെ നിൽക്കും……… അമ്മയുടെ ചീത്തയും കേട്ട്………

വല്യമ്മയുടെ ചീത്തവിളി ഇന്നാണോ ദീപുവേട്ടൻ കേട്ടത്………. പിന്നെ നല്ല സ്വഭാവം ആണെങ്കിലല്ലേ വയ്യാത്ത ഒരാളെ സ്വന്തം പോലെ സ്നേഹിക്കാൻ പറ്റു…… അല്ലെങ്കിൽ ഇട്ടെറിഞ്ഞു പോയാലോ….അല്ലെ ദീപുവേട്ടാ…….

ദീപു ഒന്നു ഞെട്ടിയോ……. അവളെ നോക്കിയിട്ട് വെളിയിലേക്ക് നോക്കി നിന്നു………….

ഞാനായിട്ട് അദ്ദേഹത്തിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യാനുള്ള  ദീപുവേട്ടന്റെ അവസരം കളയില്ല……… എനിക്ക് സമ്മതമാണെന്ന് അറിയിച്ചോളൂ അവരെ……….. മാളുവിന്‌ ഈ അടുക്കളയിൽ നിന്നും വേറൊരു അടുക്കളയിലേക്ക് ഒരു മാറ്റം……… കൂടെ ഒരു ഭാര്യയുടെ ഉദ്യോഗവും……… അങ്ങനെയേ ഞാനിതിനെ കാണുന്നുള്ളൂ……..

ദീപു വന്ന കാര്യം കഴിഞ്ഞല്ലോ എന്ന രീതിയിൽ പോകാൻ തിരിഞ്ഞു………

ഒന്നു നിൽക്കൂ ദീപുവേട്ടാ…….. മാളു റൂമിൽ പോയി ഒരു കവർ എടുത്തു വന്നു…….. അത് ദീപുവിനെ ഏൽപ്പിച്ചു……… അവൻ കൊടുത്ത ചോക്ലേറ്റ് ബോക്സും ചുരിദാറും ആയിരുന്നു അതിൽ…………

ഈയൊരു കാര്യം സാധിക്കാൻ വേണ്ടിയായിരുന്നു അല്ലേ ഈ കൈക്കൂലി……… ഞാൻ വിചാരിച്ചു അനിയത്തിയോടുള്ള സ്നേഹം കൊണ്ടാവുമെന്ന്……… ഞാനൊന്ന് ചോദിച്ചോട്ടെ ദീപുവേട്ടാ………. സ്വന്തം കൂടപ്പിറപ്പ് ആയിരുന്നെങ്കിൽ എന്തിന്റെ പേരിലായാലും ഇങ്ങനെ ഒരു വിവാഹം ആലോചിക്കുമായിരുന്നോ അവൾക്കു ……….

എല്ലാം കേട്ട് വല്യമ്മ നിൽക്കുന്നുണ്ടെന്ന് മാളു അറിഞ്ഞത് അവളെ തിരിച്ചു നിർത്തി കവിളിൽ ഒരടി വീണപ്പോളായിരുന്നു…….. കവിളിൽ കൈ ചേർത്ത് നിന്നതല്ലാതെ മാളു കണ്ണു നിറച്ചില്ല…..

അവന് അങ്ങനൊരു കൂടപ്പിറപ്പ് ഉണ്ടായിരുന്നുവെങ്കിൽ അവളുടെ അമ്മ വല്ലവന്റെയും കൂടെ ഓടിപ്പോവില്ല……… അങ്ങനെ ഒരു പെൺകുഞ്ഞു ഉണ്ടായിരുന്നെങ്കിൽ നല്ല രീതിയിൽ തന്നെ കല്യാണം കഴിപ്പിച്ചു വിടും…… നിന്നെ ആരു വന്നു കെട്ടുമെന്നാ നിന്റെ വിചാരം…….. അതിനു നിന്റെ ചത്തുപോയ തന്ത വല്ലതും ഉണ്ടാക്കി വച്ചിട്ടുണ്ടോ……… സ്ത്രീധനം കൊടുക്കാൻ…….. പറയുന്നതങ്ങു കേട്ടാൽ മതി…….. നീ കാരണമെങ്ങാനും ദീപുവിന്റെ ഭാവി നശിപ്പിച്ചാൽ കൊന്നുകളയും ഞാൻ എരണം കെട്ടവളേ……..  വല്യമ്മ ഭീഷണി മുഴക്കിയിട്ട് പോയി………

ദൂരേക്ക് നോക്കിനിൽക്കുന്ന മാളുവിനെ കണ്ടപ്പോൾ ദീപുവിന് ഒരു വല്ലായ്മ തോന്നി……..

ഇല്ല………..ഇതിൽ ഒരു ദയയും തോന്നാൻ പാടില്ല……… ഏതൊരാളും കൊതിക്കുന്നതാണ് അരവിന്ദൻ സാറിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യാൻ……… ഈ കല്യാണം നടന്നാൽ തനിക്ക് അങ്ങനൊരു സൗഭാഗ്യം തരാമെന്ന് പറഞ്ഞത് ആ ഗുമസ്തൻ ആണ്………. അയാൾ ആ വീട്ടിലെ എല്ലാമെല്ലാം ആണ്……… പടിക്കൽ കൊണ്ട് കലം ഉടക്കാൻ പാടില്ല…… ദീപു ഒരിക്കൽ കൂടി അവളെ നോക്കിയിട്ട് പോകാനൊരുങ്ങി……….

പോകാൻ നേരം മാളു പറഞ്ഞു………

വീണ്ടും ഇതുപോലെ ഒന്നും വാങ്ങിത്തരാൻ നിൽക്കണ്ട എന്റെ ഒരൊപ്പിനു വേണ്ടി……… എപ്പോൾ വേണമെങ്കിലും പറഞ്ഞാൽ മതി……… ഞാൻ അതിനും തയ്യാറാണ്………..

ഒരാണി കൂടി നെഞ്ചിൽ തറഞ്ഞതുപോലെ തോന്നി ദീപുവിന്…….. മാളുവിനെ നോക്കിയപ്പോൾ അവൾ അവളുടെ പണിയിലേക്കു കടന്നിരുന്നു…….. പാവം പെണ്ണാണ്…… ഒരു രാജകുമാരിയെപ്പോലെ ജീവിച്ചവൾ……….. സ്വന്തം ചോരയാണ്…….. പക്ഷേ……….

വീണ്ടും മാളുവിനെ നോക്കാൻ മനസ്സ് അനുവദിച്ചില്ല……… മാളു കൊടുത്ത കവറും പിടിച്ചു റൂമിലേക്കു പോയി…….

അതുവരെ പിടിച്ചു വച്ചിരുന്ന വേദനയും വിഷമങ്ങളുമെല്ലാം  രാത്രിയിൽ കരഞ്ഞു തീർത്തു മാളു………. അവൾ എന്തെങ്കിലും കടുംകൈ ചെയ്യുമൊന്ന് പേടിച്ചു നോക്കാൻ വന്ന ദീപു അവളുടെ ഏങ്ങിയുള്ള കരച്ചിൽ കേട്ട് തിരിച്ചു പോയി……. കേട്ടുനിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ദീപുവിന്………..

പുതിയൊരു വീട്ടിലേക്കു പോകുവാണ്……… എവിടെന്നോ…….. എങ്ങനെന്നോ അറിയാതെ…………വിവാഹം എന്നോർത്തപ്പോൾ വല്ലാത്തൊരു ഭയം കടന്നുകൂടി മാളുവിന്റെ ഉള്ളിൽ……….കല്യാണം എന്നു കേൾക്കുമ്പോൾ തന്നെ ഒരാന്തൽ ആണ് ഉള്ളിൽ…… സ്വന്തം ജീവിതം കണ്ടുവളർന്നതിനാലാവണം വിവാഹജീവിതം വെറും അഭിനയം പോലെയാണ് തോന്നുന്നത്………. അങ്ങോട്ടും ഇങ്ങോട്ടും വിശ്വാസമില്ലാത്ത രണ്ടുപേർ മറ്റുള്ളവരെ കാണിക്കാൻ നടത്തുന്ന നാടകം…….  തന്റെ ചുറ്റിനുമുള്ളവർ അങ്ങിനെയാണ്……… വിവാഹത്തോടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ജയേച്ചി……… വല്യമ്മയുടെ വാക്കു കേട്ട് മകളെ വേലക്കാരിയാക്കിയ വല്യച്ഛൻ……… ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചു പോയ അമ്മ………. മകൾ തനിച്ചാണെന്ന് ചിന്തിക്കാതെ സ്വന്തം അഭിമാനം മാത്രം നോക്കി ജീവിതം അവസാനിപ്പിച്ച അച്ഛൻ………. ആകെയൊരു നിരാശ തോന്നി മാളുവിന്……….. ജയേച്ചിയെ ആണെങ്കിൽ രണ്ടു ദിവസമായി കാണുന്നേ ഇല്ല…………ഒരാശ്വാസത്തിനു വേണ്ടി മാളു ബുക്കിൽ കുറിച്ചു വെച്ചു ഇന്ന് നടന്നതെല്ലാം…………..

സ്വന്തം കൂട്ടുകാരിയുടെ രക്ഷക്കെത്തിയതുപോലെ തന്നെയും ഒന്നു രക്ഷിച്ചു കൂടെ മുഖംമൂടിക്ക് ……… ആ ഷർട്ടിനോടായി മാളു ചോദിച്ചു…………

 

 

💕💕💕..a…….m…..y…..💕💕💕

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (2 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!