ഉറങ്ങിക്കിടന്നപ്പോൾ ആരോ തന്നെ തലോടും പോലെ തോന്നി മാളുവിന്…….. കയ്യിൽ പിടിച്ചു വലിക്കും പോലെ…….. കണ്ണു തുറക്കാൻ കഴിയുന്നില്ല……… ഇത് സ്വപ്നമാണോ അതോ യാഥാർഥ്യമാണോ…….. കണ്ണു വലിച്ചു തുറന്നപ്പോഴേക്കും ആരും അടുത്തുണ്ടായിരുന്നില്ല മാളുവിന്റെ……. താൻ കണ്ട ആ മുഖം……. കണ്ണുകൾ……. ശരിക്കും പരിചയമുണ്ട്……… മുഖംമൂടി ആയിരുന്നോ അത്………. അല്ല………..ദയയോടെയുള്ള നോട്ടം……….
ഹരി ആയിരുന്നില്ലേ അത്……. അവളുടെ കണ്ണുകൾ അടയുമ്പോഴും ആ ശബ്ദം ആയിരുന്നു മനസ് നിറയെ ……. നമുക്ക് ഇപ്പോൾ കൊണ്ടുപോകാം അമ്മേ മാളുവിനെ……. വാ മാളൂ പോകാം………
തന്നെ സന്തോഷത്തോടെ വേണമെന്ന് ആഗ്രഹിച്ച ഒരേയൊരാൾ……….
ജയേച്ചിയെ കാണാൻ അത്രയും ആഗ്രഹിച്ചത് കൊണ്ടാവും പിറ്റേന്ന് ജയേച്ചി വന്നു മതിലിനപ്പുറം……… വല്യമ്മ ഉച്ചമയക്കത്തിൽ ആയിരുന്നു……..
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കണ്ണു നിറഞ്ഞിരുന്നു മാളുവിന്റെയും ജയയുടെയും ……… ജയക്ക് അറിയാം ഇവിടുന്ന് ഒരു പറിച്ചു നടൽ ഉണ്ടായാൽ പിന്നെ ഒരിക്കലും തന്നെ കാണാൻ പറ്റില്ലെന്ന്…….
എന്റെ മോളെ ഒന്നു ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ലല്ലോ ഈശ്വരാ……. ജയ വല്ലാത്തൊരു വേദനയിൽ പറഞ്ഞു……. അവളുടെ കൈകൾ രണ്ടു കൈക്കുള്ളിലാക്കി തലോടി……….
ദിവസങ്ങൾ ഇനിയുമുണ്ടല്ലോ……… ദൈവം നിനക്കു അത്രയ്ക്ക് കഷ്ടപ്പാടൊന്നും തരില്ല……. അത്രയ്ക്ക് പാവമാ നീ……. ആർക്കുമൊരു ദ്രോഹവും ചെയ്യാത്ത നിനക്കായി എന്തെങ്കിലും ഒന്ന് ദൈവം ചെയ്യും മോളെ…. ഉറപ്പ് …… ജയ പറഞ്ഞു……….
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹരിയുടെ അച്ഛനും അമ്മയും വീണ്ടും വന്നു…….. ആരോടും പറയാതെ വന്നതുകൊണ്ട് മാളുവും അറിഞ്ഞില്ല…….. മാളുവിനെ അന്വേഷിച്ചു നേരെ അടുക്കളയിലേക്ക് കയറിവന്ന ഹരിയുടെ അമ്മ അവളെക്കണ്ടു ഒന്നമ്പരന്നു……… അടിമുടി ഒന്ന് നോക്കി…. അലിവോടെ……. വല്യമ്മ ഉടനെ അവർക്കിടയിലേക്ക് കടന്നു വന്നു പറഞ്ഞു…..
പറഞ്ഞാൽ ഇവൾ ഒന്നും കേൾക്കില്ല……….. എന്തെങ്കിലുമൊക്കെ ഇവിടെ ചെയ്തുകൊണ്ടേയിരിക്കും……….. വെറുതെ ഇരിക്കുകേ ഇല്ല………
വല്യമ്മക്കു മുഖം കൊടുക്കാതെ അവർ മാളുവിന്റെ അടുത്തേക്ക് വന്നു……… കയ്യിൽ പിടിച്ചു ഹാളിലേക്ക് കൂട്ടി കൊണ്ടുവന്നു……..
അവിടെയിരിക്കുന്ന അരവിന്ദനെ കണ്ടപ്പോൾ മാളുവിന്റെ മുഖമൊന്നു തെളിഞ്ഞു…….. അദ്ദേഹം അവളെ അടുത്തു പിടിച്ചിരുത്തി……. മാളു ചുറ്റിലും തിരിഞ്ഞു………… ഇല്ല……… ആ നിഷ്കളങ്കമായ ശബ്ദവും മുഖവും ഇവിടെയില്ല……… ഇനി തന്നെ വേണ്ടാന്ന് വെച്ചുവോ……. ആ….
കൊണ്ടുവന്നിരുന്ന മുഴുവൻ കവറുകളും അവളെ ഏൽപ്പിച്ചു ആ സ്ത്രീ…….. അവൾ വാങ്ങണോ വേണ്ടയൊന്ന് ഒന്നു ആലോചിച്ചു….. ആരുടേയും അനുവാദത്തിന് കാത്തു നിൽക്കാതെ മാളു അതു വാങ്ങി…… അല്ലെങ്കിൽ തന്നെ വിറ്റയാൾക്ക് ഇനി എന്താ അവകാശം തന്റെ മേലെ ………
മനസ്സോടെ ആണോ മോളിതിനു സമ്മതിച്ചത്…… ഹരിയെ പൂർണ്ണമായും ഉൾക്കൊള്ളാൻ മോൾ തയ്യാറാണോ……. അദ്ദേഹം ചോദിച്ചു……….
അതെയെന്ന് മാളു തലയാട്ടി സമ്മതം അറിയിച്ചു……….
എങ്കിൽ ഒരുപാട് വൈകിപ്പിക്കുന്നില്ല…….. അടുത്ത നല്ലൊരു ദിവസം നോക്കി ഞങ്ങൾ കൂട്ടുവാണ് മോളേ…….. വീട്ടിലേക്കു…….. സമ്മതമല്ലേ………
മാളു വീണ്ടും തലയാട്ടി……..
ഹരിക്കുട്ടൻ അവിടെ കിടന്നു കയറു പൊട്ടിക്കുവാണ് മാളുവിനെ കൂട്ടിക്കൊണ്ടുവരാൻ എന്നും പറഞ്ഞു…… എന്നും ഓരോരോ കാരണങ്ങൾ പറഞ്ഞു സമാധാനിപ്പിക്കും……… ഹരിയുടെ അമ്മ പറഞ്ഞു………
നമുക്ക് വീട്ടിൽ എത്തിയിട്ട് ബർത്ഡേ ആഘോഷം നടത്താം കേട്ടോ…….. വിഷമിക്കണ്ട…….. അരവിന്ദൻ മാളുവിനോട് രഹസ്യമായി പറഞ്ഞു…….. അവൾ അത്ഭുതത്തോടെ തലയാട്ടി……
അവളോട് യാത്ര പറയുമ്പോൾ ഹരിയുടെ അമ്മ അവളെ ചേർത്തു പിടിച്ചു കവിളിൽ ഉമ്മ
കൊടുത്തു………. മാളുവിന്റെ കണ്ണു നിറഞ്ഞു പോയി……..പാറിക്കിടന്നിരുന്ന മുടി ചെവിയുടെ പിറകിലേക്ക് ഒതുക്കി വെച്ച് കൊടുത്തു……അടുത്ത് നിന്നിരുന്ന വല്യമ്മ ചാടിത്തുള്ളി ദേഷ്യത്തിൽ അകത്തേക്ക് പോകുന്നത് മാളു കണ്ടില്ലെന്നു നടിച്ചു………..
അവർ പോയതിനു ശേഷം വല്യമ്മ പറയുന്നത് കേട്ടു……. ഇവർക്കൊക്കെ ഒന്നു പറഞ്ഞിട്ടു വന്നോടായിരുന്നോ……..
ഇതിപ്പോൾ അവരൊക്കെ വിചാരിക്കില്ലേ ഞാനൊരു വില്ലത്തി ആണെന്ന്……. അതെങ്ങനെ വീട്ടിൽ കുറച്ചു വൃത്തിയുള്ള തുണി ഉടുത്തു നടക്കാൻ പറഞ്ഞാൽ കേൾക്കില്ല…….. നാശം പിടിച്ചവൾ……
നല്ലത് ഏതാണ്ട് വാങ്ങിത്തന്നതുപോലെയാ വല്യമ്മയുടെ പറച്ചിൽ കേട്ടാൽ……. ഉള്ളത് തന്നെ ഇട്ടോണ്ട് നടക്കുന്നത് വളരെ സൂക്ഷിച്ചാ…….എങ്ങാനും കീറിയാലോ…..മാളു ഓർത്തു ചിരിച്ചു……..
സാരമില്ല അമ്മേ……..അതൊക്കെ പോട്ടേ…….അരവിന്ദൻ വക്കീലിന്റെ ബന്ധുക്കൾ ആണെന്ന് പറയുന്നതു തന്നെ വല്യ കാര്യമാ……… ദീപുവേട്ടൻ പറഞ്ഞു…….
ഹാവൂ……. അങ്ങനെയെങ്കിലും താനുമായിട്ട് ബന്ധമുണ്ടെന്ന് പറഞ്ഞല്ലോ…. കേട്ടു നിന്ന മാളു ഓർത്തു…
നിന്റെ കാര്യമായതു കൊണ്ടു മാത്രമാണ് ഞാൻ സഹിക്കുന്നത്…… ഇല്ലെങ്കിൽ….
വല്യമ്മ നിർത്തിയെന്നു തോന്നുന്നു……. നല്ല നിരാശയും ദേഷ്യവുമുണ്ട് തന്നോട് വല്യമ്മക്ക്……. ഒന്ന് ഹരിയുടെ അച്ഛനും അമ്മയും തന്നോട് ഇത്രയും സ്നേഹം കാണിക്കുന്നതിന്………. പിന്നെ താനിവിടുന്നു പോയാൽ പിന്നെ പൈസ കൊടുത്തൊരു ജോലിക്കാരിയെ വെക്കേണ്ടി വരും…… ആരെയും വിശ്വസിക്കാൻ പറ്റാത്ത ഈ കാലത്ത് തന്നെപ്പോലെ ഒരാളെ എവിടെ കിട്ടും…….
രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ ഡേറ്റ് അറിയിച്ചു………. ദീപുവേട്ടൻ വന്നു പറഞ്ഞു……….. കലണ്ടർ നോക്കി അടയാളപ്പെടുത്തി മാളു……. അവരൊക്കെ എന്തൊക്കെയോ പറയുന്നു……… ചെയ്യുന്നു……. ഇതിലൊന്നും ശ്രദ്ധിക്കാതെ മാളു അടുക്കളയിലെ കാര്യങ്ങൾ മാത്രം നോക്കി നടത്തി…… ദിവസങ്ങൾ അടുക്കും തോറും മാളുവിന്റെ ടെൻഷൻ കൂടിക്കൂടി വന്നു……… പഴയ പോലുള്ള ഒരു ഉന്മേഷവും അവളിലുണ്ടായിരുന്നില്ല……..
കല്യാണത്തിന് അധികമാരെയും ക്ഷണിക്കുന്നുണ്ടെന്നു തോന്നുന്നില്ല………. എങ്കിലും ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം അറിയിച്ചു…….. അതിനു ഉദ്ദേശം വേറെയായിരുന്നു………. അനിയന്റെ മകളുടെ കല്യാണം നല്ല രീതിയിൽ നടത്തുന്നുവെന്ന് കാണിക്കാനും……….. ആരും മാളുവിന്റെ സ്വത്തിന്റെ നേരെ ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കാനും……..
നാളെയാണ് തന്റെ കല്യാണം………. അന്ന് അവർ കൊണ്ടു കൊടുത്ത കവറുകൾ എല്ലാം മാളു എടുത്തു തുറന്നു നോക്കി…….. കുറച്ചു ഡ്രെസ്സും ആഭരണങ്ങളും………… താല്പര്യമില്ലാത്തതു പോലെ മാളു അതെടുത്തു വെച്ചു…….. അലമാര അടക്കാൻ നേരമാണ് ആ ഷർട്ട് മാളു കണ്ടത്……… അതു കയ്യിലെടുത്തു പറഞ്ഞു……
അതേ……… ഇനിയിങ്ങനെ മിണ്ടാൻ ഞാൻ വരില്ല കേട്ടോ……… നാളെ എന്റെ കല്യാണമാണ്……… എന്നാലും ഇയാളെ കാണാതെ പോയല്ലോ ഞാൻ……….. ശ്ശേ… നിരാശയോടെ മാളു പറഞ്ഞു………
നീയിത്ആരോടാ സംസാരിക്കുന്നത് മാളു……..
ഹായ്…….. ജയേച്ചി…….. ഇതെന്താ ഇവിടെ….. എങ്ങനെ വന്നു………. മാളു അത്ഭുതത്തോടെ ചോദിച്ചു…..
ഞാൻ മാത്രമല്ല……… ചേട്ടനും ഉണ്ട്…….. അവരോടു സംസാരിച്ചു അവിടെ ഇരിപ്പുണ്ട്…… നിന്റെ കല്യാണം അറിയിച്ചിരുന്നു വീട്ടിലും…… അറിയാമല്ലോ നിനക്കു …….. ആരും വരില്ല കല്യാണത്തിന്…….. അപ്പോൾ പിന്നെ ഇന്ന് വന്നു കണ്ടിട്ട് പോകാമെന്നു വെച്ചു……… കുറച്ചേറെ നിർബന്ധം പിടിക്കേണ്ടി വന്നു……. കാണാതൊന്നു പോയാൽ ജയേച്ചിക്ക് വിഷമം ആവും….. ഇനിയെന്നാ നിന്നെയൊന്നു കാണുക…… ജയേച്ചി കണ്ണു തുടച്ചു…..നിന്റെ കയ്യൊന്ന് നീട്ടിക്കേ……….
എന്തിനാ ജയേച്ചി………. മാളു കൈ നീട്ടി ചോദിച്ചു……….
അവളുടെ വിരലിൽ ഒരു മോതിരം ഇട്ടു കൊടുത്തു……
ഇതൊക്കെ എന്തിനാ ജയേച്ചീ……… അവർ കുറെ സ്വർണ്ണം കൊണ്ടു തന്നിട്ടുണ്ട്…….. എനിക്ക് ഇതൊന്നും വേണ്ടാ……… ഇടാനും തോന്നുന്നില്ല……… ഒരു കല്ലെടുത്തു മനസ്സിൽ വച്ച പോലെ……ഇന്നാണ് ജയേച്ചീ ആദ്യമായി അച്ഛനോട് ദേഷ്യം തോന്നുന്നത്……. അന്ന് പോയപ്പോൾ എന്നെയും കൂടി കൊണ്ടുപോകാത്തതിൽ…….. എനിക്കാരും ഇല്ലാത്തതു കൊണ്ടല്ലേ എല്ലാവരും എന്നോട് ഇങ്ങനെ………
ജയ മാളുവിനെ ചേർത്ത് പിടിച്ചു…….. സാരമില്ല……. മോൾ വിഷമിക്കാതെ……. നിനക്കു നല്ലത് മാത്രേ വരൂ………
കുറച്ചു നേരം അങ്ങനെ ഇരുന്നിട്ട് ജയ അവളെ പിടിച്ചു മാറ്റി……….. പോകുവാ ഞാൻ……… അവിടെ തിരക്കുന്നുണ്ടാവും………. ഇനി കാണുമോ മോളെ നിന്നെ ……. ജയേച്ചിക്കും ആരുമില്ലാതായ പോലെ……… ഇനിയാരോട് മിണ്ടും ഞാൻ……
കണ്ണു നിറഞ്ഞത് കാണാതിരിക്കാൻ ജയ പെട്ടെന്ന് അവളെ വിട്ടു എണീറ്റു പോയി…… മാളു ആ ഷർട്ടിലേക്ക് മുഖം പൂഴ്ത്തി…….. ശബ്ദം പുറത്തു കേൾക്കാതെ ഏങ്ങി കരഞ്ഞു……..
രാത്രിയിൽ ആരെല്ലാമോ ഉണ്ടായിരുന്നു അടുക്കളയിൽ പണി ചെയ്യാൻ……… എങ്കിലും മാളു സ്ഥിരം ചെയ്യുന്ന പണികളെല്ലാം തീർത്തിട്ട് മുറിയിലേക്ക് പോന്നു………. വല്യമ്മ എന്തോ കൊണ്ടുവന്നു കട്ടിലിലേക്കിട്ടു…….. മുഖം കടന്നൽ കുത്തിയ പോലുണ്ട്……….
നാളെ നിനക്ക് ഉടുക്കാനുള്ളതും കുറച്ചു ആഭരണങ്ങളും ഉണ്ടിതിൽ……… എടുത്തു സൂക്ഷിച്ചു വക്ക്……. ആൾക്കാർ ഒരുപാട് ഉള്ളതാ……. പിന്നെ കാണാതായിട്ട് വീണ്ടും വാങ്ങാൻ അട്ടിയടുക്കി ആരും ഇവിടെ കൊണ്ടുവെച്ചിട്ടില്ല……
മ്മ്…….. മാളു ഒന്നു മൂളിക്കേട്ടു……
ഈ രാത്രി ഒന്നു പുലരാതിരുന്നുവെങ്കിൽ……… മാളു തിരിഞ്ഞും മറിഞ്ഞും കിടന്നു………. നെഞ്ചിൽ എന്തോ ഒരു ഭാരം പോലെ……. ഒരുപാട് താമസിച്ചു ഉറങ്ങിയതിനാലാവണം കുറച്ചു താമസിച്ചു എഴുന്നേൽക്കാൻ……. മുല്ലപ്പൂവിന്റെ മണം………. കണ്ണു തുറന്നു കണ്ടത് അതായിരുന്നു……മേശമേൽ ഇരിപ്പുണ്ടായിരുന്നു……… പെട്ടെന്ന് കുളിച്ചു റെഡി ആവാൻ പറഞ്ഞു വല്യമ്മ…….. അവർ പറയും പോലെ എല്ലാം അനുസരിച്ചു മാളു………
ഹരിയുടെ അമ്മ കൊണ്ടുവന്ന കവറിൽ നിന്നും ഒരു സെറ്റ് സാരി എടുത്തു അറിയും പോലെ ഒക്കെ ഉടുത്തു……… ഒരു ചെറിയ മാലയും എടുത്തിട്ടു……. നാട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രം ദക്ഷിണ സ്വീകരിച്ചു വല്യച്ഛനും വല്യമ്മയും……….. വല്യമ്മ തന്നതെല്ലാം തിരികെ ഏൽപ്പിച്ചു മാളു………. ബന്ധുക്കളുടെ മുന്നിൽ വച്ചായതിനാൽ അതൊരു കുറച്ചിലായി അവർക്കു…….. എങ്കിലും ദേഷ്യം കടിച്ചമർത്തി……..
ദീപുവായിരുന്നു കാർ ഓടിച്ചത്……… ഇടയ്ക്കിടെ മാളുവിനെ നോക്കുന്നുണ്ടായിരുന്നു……… ആകെ പേടിച്ചിരിക്കുവാണ് പാവം……… അറക്കാൻ കൊണ്ടുപോകുന്ന മാടിന്റെ അവസ്ഥ…….. എങ്ങോട്ടെന്നോ…….. എവിടേക്കെന്നോ അറിയാതെ……….. ഇന്ന് തന്നെ അറക്കും എന്നു മാത്രമറിയാം……..
ഏതോ ഒരമ്പലത്തിലാണ് വണ്ടി നിർത്തിയത്…… ഹരിയുടെ അമ്മ വന്നു കയ്യിൽ പിടിച്ചിറക്കി…….. മോളെന്താ ആഭരണങ്ങൾ ഒന്നും ഇടാഞ്ഞത്……..
മാളുവിന് ഒരു പേടി തോന്നി………. ഇനി ഇവർക്കൊക്കെ കുറച്ചിലാകുമോ തന്റെയീ കോലം………… ശീലമില്ലാഞ്ഞിട്ടാ……. മാളു ഒറ്റവാക്കിൽ മറുപടി ഒതുക്കി………
അതിനിങ്ങനെ പേടിക്കുന്നതെന്തിനാ…… സാരമില്ല……. മോള് വാ……
അവളുടെ കയ്യിൽ പിടിച്ചു അകത്തേക്കു കയറി………… മാളൂട്ടീ………
വിളി കേട്ടിടത്തേക്ക് മാളു നോക്കി……….. ഹരി ചിരിച്ചു കൊണ്ട് നിൽക്കുന്നു……… ഇപ്പോൾ കണ്ടാൽ പക്വത എത്തിയ ഒരാണിനെപ്പോലെ ഉണ്ട്……… അധികമാരും ഉണ്ടായിരുന്നില്ല അവിടെ…….. അതൊരു ആശ്വാസമായിരുന്നു മാളുവിന്……..
ഹരി മാളുവിന്നരികിലേക്ക് വരാനൊരുങ്ങി……. അച്ഛൻ പിടിച്ചു നിർത്തി……… പൂജാരി പറയും പോലെ ഹരി അനുസരിച്ചു താലി കെട്ടി……. എത്ര കരയാതിരിക്കാൻ ശ്രമിച്ചിട്ടും കൈകൂപ്പി നിന്ന മാളുവിന്റെ കണ്ണു നിറഞ്ഞൊഴുകി……
മാളുട്ടി ……. കരയേണ്ട……. ഇത് കഴുത്തിൽ കെട്ടിയാലേ വീട്ടിലേക്കു കൊണ്ടുപോകാൻ പറ്റുന്നാ അച്ഛൻ പറഞ്ഞത് ……. ഇനി ഞാൻ കൂടെ കൊണ്ടുപോകും മാളൂട്ടിനെ എവിടെ പോയാലും…….. ഹരി മാളുവിന്റെ ചെവിയിൽ രഹസ്യം പറയും പോലെ പറഞ്ഞു……..
അതൊരു ബുദ്ധിവളർച്ച ഇല്ലാത്ത ആളു പറയുംപോലെ തോന്നിയില്ല മാളുവിന്…….ആ സമയത്തു മാളുവിന് അതൊരു ആശ്വാസ വാക്കായിരുന്നു………. വല്യച്ഛൻ പിടിച്ചു കൊടുത്ത കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ട് ഹരി………. അമ്പലത്തിനു ചുറ്റും വലം വെക്കുമ്പോൾ ഓരോ മൂർത്തിയെയും മാളുവിന് കാണിച്ചു കൊടുത്തു വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു ഹരി………. എല്ലാവരും തന്നെ ദയനീയമായി നോക്കുന്നത് ശ്രദ്ധിച്ചു മാളു……… ആദ്യമൊരു കഷ്ടം തോന്നിയെങ്കിലും പിന്നീട് ഹരിയുടെ സംസാരത്തിലേക്ക് മാത്രമായി അവളുടെ ശ്രദ്ധ……… ഹരി മാളുവിനെ മാത്രമേ കാണുന്നുള്ളൂ………..എന്തോ വിലപ്പെട്ട ഒന്ന് അവന്റെ കയ്യിൽ കിട്ടിയതു പോലെ……..
ആരോടുമൊന്ന് യാത്ര പറയാൻ സമ്മതിച്ചില്ല ഹരി മാളുവിനെ……….കയ്യിൽ പിടിച്ചു വലിച്ചു കാറിൽ കൊണ്ടിരുത്തി……. എന്നിട്ട് മുന്നിലിരുന്ന ആളോട് പറഞ്ഞു……… പോ കിച്ചൂട്ടാ……. പോ….. വേഗം പോ…..
എന്റെ ഏട്ടാ………. ഇനി ആരും മാളുവിനെ ഒരിടത്തും കൊണ്ടുപോകില്ല……. ഇങ്ങനെ ധൃതി വെക്കാതെ…….. അവരോടൊക്കെ യാത്ര പറയണ്ടേ മാളുവിന്……. മാത്രമല്ല അച്ഛനും അമ്മയും വരണ്ടേ……
വേണ്ട……… മാളൂട്ടി ഇവിടിരുന്നു യാത്ര പറഞ്ഞാൽ മതി…….. ഞാൻ വിടില്ല…….
ആരെങ്കിലും മാളുവിനെ തിരികെ കൂട്ടിക്കൊണ്ടുപോയാലോന്ന് പേടിയുണ്ടായിരുന്നു ഹരിക്ക്……… ഹരിയുടെ വെപ്രാളം ശ്രദ്ധിച്ച കിച്ചു പതിയെ കാർ സ്റ്റാർട്ട് ചെയ്തിട്ടു ചോദിച്ചു ………
പോകാം ഹരിയേട്ടാ നമുക്ക്…….. അതു കേട്ടതും ഹരി പതിയെ കൂൾ ആവാൻ തുടങ്ങിയെന്നു കിച്ചുവിന് മനസ്സിലായി……..
രണ്ടാളെയും ശ്രദ്ധിച്ചിരിക്കുകയായിരുന്നു മാളു…….. ആരാണീ കിച്ചുവെന്നു മനസ്സിലായില്ല…….. എങ്കിലും കുറച്ചു സമയം കൊണ്ടു മനസ്സിലായി ഹരിയെന്ന മനുഷ്യന്റെ നിയന്ത്രണം കിച്ചുവിന്റെ കയ്യിലാണെന്ന്…….. കിച്ചുവിന്റെ ഒറ്റവാക്കിൽ ഹരി മര്യാദക്കാരനാവുമെന്ന്…….
കിച്ചു അച്ഛനോടും അമ്മയോടും എന്തോ കൈ കൊണ്ടു കാണിച്ചു……. അവർ അവനോടു പൊയ്ക്കൊള്ളാൻ പറഞ്ഞു…….. വണ്ടി പതിയെ അവിടുന്ന് നീങ്ങാൻ തുടങ്ങി…………
മാളുവിന് ആരോടും യാത്ര പറയാഞ്ഞതിൽ വിഷമം തോന്നിയില്ല……. അല്ലെങ്കിൽ തന്നെ എന്താ പറയേണ്ടത്……… അവർ ആശ്വസിക്കട്ടെ……… ഇങ്ങനെയൊരു ബാധ്യത ഒഴിഞ്ഞതിൽ സന്തോഷിക്കട്ടെ…….. സമാധാനമായി ജീവിക്കട്ടെ……
ഹരിക്ക് ഇപ്പോഴാണ് ശ്വാസം നേരെ വീണത്…… അതിന്റെ സന്തോഷം കിച്ചുവിനോട് സംസാരിച്ചു തീർക്കുന്നുണ്ടായിരുന്നു……. അതിലൊന്നും ശ്രദ്ധിക്കാതെ പിന്നോട്ട് മറയുന്ന കാഴ്ചകൾ നോക്കിയിരുന്നു മാളു……
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Snehabandham written by Rohini Amy
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission