Skip to content

ലാവണ്യ – 12

lavanya novel

ഹരിയുടെ കണ്ണിൽ നിന്നുമൊഴുകിയ കണ്ണുനീർ മാളുവിന്റെ കയ്യിൽ വീഴാതിരിക്കാൻ പില്ലോയിൽ മുഖം മറച്ചു…….. ഈശ്വരാ…… എന്റെ മാളൂട്ടിയെ വീണ്ടും അനാഥ ആക്കരുത്…  അതിനു ഞാൻ ഒരു നിമിത്തം ആകരുത്……… ഇനിയും പരീക്ഷിക്കരുത്……..താങ്ങാൻ കഴിയില്ല…. അത്രയും പാവമാണ് ഈ പെണ്ണ്………  ശരിക്കും പേടിയുണ്ട് മാളുവിന്‌ താൻ അവളെ  മറന്നു പോകുമോന്നു ഓർത്ത്……….

നിന്നെ മറക്കാൻ പറ്റുവോ മാളൂട്ടി ഹരിയേട്ടന്…. നീയെന്റെ അല്ലേ……. അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു പതിയെ പറഞ്ഞു …….  

മ്മ്…… ആ ഉറക്കത്തിലും മാളു അതു സമ്മതിച്ചു കൊടുത്തു……. ഹരി മെല്ലെ ചിരിച്ചു…..

ഉണർന്നപ്പോൾ അടുത്ത് ഹരി ഉണ്ടായിരുന്നില്ല……… ടൈം നോക്കിയപ്പോൾ ജോഗിങ്ന് പോകാറായിട്ടുമില്ല……… പിന്നെ ഇതെവിടെപ്പോയ്…….. മാളു എഴുന്നേറ്റു എല്ലായിടത്തും തിരഞ്ഞു…….. പുറത്തേക്കു പോയിട്ടില്ല…… മെയിൻ ഡോർ ലോക്ക് ആണ്……. പിന്നെ അച്ഛന്റെ ഓഫീസ് റൂമിൽ നിന്നും ഇറങ്ങി വരുന്ന ഹരിയെയാണ് കണ്ടത്……കയ്യിലുള്ള പേപ്പർ ഹരി മടക്കി പോക്കറ്റിൽ ഇട്ടു………  മുന്നിൽ നിൽക്കുന്ന മാളുവിനെ കണ്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും അവളുടെ തോളിലൂടെ കയ്യിട്ടു ചുണ്ടിൽ വിരൽ വെച്ചു മിണ്ടരുതെന്ന് കാണിച്ചു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി……….

മാളു ഒന്നും ചോദിച്ചില്ല…….. എന്തൊക്കെയോ ഉണ്ട് ഹരിയേട്ടന്റെ ഉള്ളിൽ……… എന്തായാലും കുഴപ്പമില്ല……. എന്നുമിങ്ങനെ തന്നെ ചേർത്തു പിടിച്ചു കൂടെ നടത്തിയാൽ മതി…….. ഒന്നും അറിയണമെന്നില്ല………. എന്നെങ്കിലും ഹരിയേട്ടൻ പറയും തന്നോടത്……… ആ വിശ്വാസം ഉണ്ട് തനിക്ക്………

മാളു പഠിക്കാനിരിക്കുമ്പോൾ കൂടെ ഇരിക്കാറുണ്ടെങ്കിലും മനസ്സ് ഇവിടെയെങ്ങുമല്ല ഹരിയേട്ടന്റെ……… എന്തൊക്കെയോ ഇരുന്നു കുത്തിക്കുറിക്കും……… ചിലപ്പോളത് വായിക്കാൻ പറ്റാത്ത വിധം വെട്ടിയിടും……… ഹരിയേട്ടന്റെ മുഖഭാവം മാറാൻ തുടങ്ങുന്നത് കാണുമ്പോഴേക്കും  മാളു ഹരിയുടെ തോളിലേക്ക് ചാഞ്ഞിരിക്കും…….. പെട്ടെന്ന് ഹരിയുടെ മുഖം ശാന്തമാകും………മാളുവിനെ ചേർത്തു പിടിക്കുമ്പോൾ മനസ്സ് ശാന്തമാകുമെന്ന്  ഹരിക്കു അറിയാം…….  കുറച്ചു നേരം രണ്ടാളും വേറൊരു ലോകത്തായിരിക്കും…….. അവരുടെ മാത്രം ലോകത്ത്………..

നിശബ്ദമായി പ്രണയിച്ചും……  കണ്ണിൽ കണ്ണിൽ നോക്കി വിശേഷം കൈമാറിയും രണ്ടാളും ആ വീട്ടിൽ കഴിഞ്ഞു……  മുറിയിൽ എത്തുമ്പോൾ മാത്രം അവരുടേതായ സ്വാതന്ത്ര്യം എടുത്തു…….. കിച്ചുവിന് പോലും ഹരിയുടെ മാറ്റം മനസ്സിലായില്ല………. എങ്കിലും എന്നും മാളുവിന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കും……….. കിച്ചുവിനോട് കള്ളം പറയാൻ മനസ്സനുവദിക്കാത്തതിനാൽ മുഖം കുനിച്ചു കളയും………….. പാവത്തിന്റെ മുഖം മങ്ങുമെങ്കിലും ഏട്ടന്റെ മുന്നിൽ ഹാപ്പി ആയിട്ടിരിക്കും…….. എപ്പോഴും………. ഹരി അനുവാദം തരാതെ തനിക്ക് കിച്ചുവിനോട് പറയാനും പറ്റില്ല……… എങ്കിലും… താൻ അറിയും മുൻപ് കിച്ചു അറിയേണ്ടതല്ലേ സത്യം…….. എന്തുകൊണ്ടാവും ഹരിയേട്ടൻ ഇതെല്ലാം മറച്ചു പിടിക്കുന്നത്……….. കുറെയേറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു മാളുവിന്റെ മനസ്സിൽ……… ഉത്തരമില്ലാതെ………..

ഹരിയേട്ടാ…..  

ന്താ ന്റെ മാളൂട്ടിയേ………എന്തോ എഴുതിക്കൊണ്ടിരുന്ന ഹരി വിളി കേട്ടു……  

നാളെയാണ് ആ ചേച്ചിയുടെ കല്യാണം…….. നമുക്ക് പോകണ്ടേ……..

വേണ്ടല്ലോ……. ഒട്ടും ശ്രദ്ധ മാറ്റാതെ ഹരി ഈണത്തിൽ പറഞ്ഞു…..

അതെന്താ……. പോയാൽ…….

നീ നാഗവല്ലി കളിക്കാതെ ഉള്ളിലുള്ള കാര്യം എന്താന്നു വച്ചാൽ ചോദിക്ക് മാളൂട്ടിയെ……..

ആഹാ…. അപ്പോൾ നാഗവല്ലിയെ ഒക്കെ അറിയാം അല്ലേ……… വിഷമം ഉള്ളതുകൊണ്ടല്ലേ ഹരിയേട്ടൻ പോകാത്തത്……

നിനക്കങ്ങിനെ തോന്നിയോ……..

മ്മ്……. എനിക്കറിയാം…… അതോണ്ടാ പോകാത്തതെന്ന്……. മാളു മുഖം വീർപ്പിച്ചു…

വിഷമം തോന്നുമെന്നറിയാം അതുകൊണ്ടാ പോകാത്തത്…….. എനിക്കല്ല….. നിനക്ക്…..

എനിക്കു സന്തോഷം ആണ്……

ആണോ…… എങ്കിൽ എനിക്കും സന്തോഷം ആണ്……

എന്റെ ഹരിയേട്ടാ……. ഇങ്ങനെ സോപ്പ് ഇടാൻ ഹരിയേട്ടൻ കഴിഞ്ഞേ ഉള്ളൂ…… രാവിലെ മുതൽ ഇരുന്നു കുത്തിക്കുറിക്കാൻ തുടങ്ങിയതാണല്ലോ……. കഴിഞ്ഞില്ലേ ഇതുവരെ……. ഇതിനും മാത്രം എന്തുവാ ഈ എഴുതുന്നത്…….. നോക്കട്ടെ……

ഇപ്പോൾ നോക്കണ്ട……. പിന്നെ കാണിക്കാം…….

ഇല്ല….. ഇപ്പോ….. അല്ലെങ്കിൽ ഞാൻ എല്ലാവരോടും പറയും…… നോക്കിക്കോ…….

നീ പറഞ്ഞാൽ പോകുന്നത് നിന്റെ സന്തോഷം ആയിരിക്കും……… ഒരബദ്ധം പറഞ്ഞത്പോലെ ഹരി തലയുയർത്തി മാളുവിനെ നോക്കി… …

എന്തോ ഹരിയേട്ടൻ എന്റെ അടുത്തു നിന്നും ഒളിപ്പിക്കുന്നുണ്ട്……… കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു…… ഭയങ്കര ഗൗരവം……. പിന്നെ ഭയങ്കര എഴുത്തും കുത്തും……. ഇപ്പോൾ അറിയാതെ വായിൽ നിന്നും വന്നതും കൂടി കൂട്ടി വായിക്കുമ്പോൾ എന്തോ ഉണ്ട്…….

ഇല്ലെന്റെ മാളൂട്ടിയേ……. ഒന്നുമില്ല……. ഹരി മാളുവിന്റെ അടുത്ത് വന്നിരുന്നു…….. നിന്നോട് പറയാതിരിക്കാൻ മാത്രം ഒന്നും ഞാൻ മറയ്ക്കുന്നില്ല………. പിന്നെ സ്നേഹയുടെ കല്യാണത്തിന് പോകണ്ട എന്നു പറഞ്ഞത് വേറൊന്നും കൊണ്ടല്ല……… മുൻപ് ആ ബന്ധം വിവാഹം വരെ എത്തിയതാണ്……. എല്ലാവർക്കും അറിയാം…….. പഴയ ഹരിയായിട്ടല്ലല്ലോ പോകാൻ പറ്റുക…… എല്ലാവരും സഹതാപത്തോടെ ആവും നോക്കുക…… എന്നെയും നിന്നെയും…… അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്…… കിച്ചുവിന്റെ മുന്നിൽ പോലും എനിക്ക് അധികം നേരം നിൽക്കാൻ പറ്റുന്നില്ല…….. എന്റെ മാറ്റം അവന് പെട്ടെന്ന് മനസ്സിലാകും………. പാവം എന്റെ ചെക്കൻ……… ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്റെ ഓർമ്മകൾ തിരിച്ചു പിടിക്കാൻ……..

മ്മ്…… പാവം പോലും…….. കുശുമ്പൻ……… വഴക്കാളി……… കിച്ചു സ്നേഹിക്കുന്ന ആ പെണ്ണ് ഏതാ ഹരിയേട്ടാ……. ഞാൻ ആരോടും പറയൂല……. അച്ഛനോടും അമ്മയോടും മാത്രേ പറയൂ സത്യം ……….

ഏത് പെണ്ണ്……. എനിക്കറിയില്ല മാളൂട്ടി……. അങ്ങനെ ഒരു പെണ്ണുണ്ടോ……. ഉണ്ടെങ്കിൽ എന്നോടവൻ പറയാതിരിക്കുമോ……… ഹരി അത്ഭുതത്തോടെ ചോദിച്ചു…..

ഹരിയേട്ടനോട് പറഞ്ഞിട്ടുണ്ട് കിച്ചു ….. ഹരിയേട്ടൻ ഓർക്കാത്തതാ…… അത് നിങ്ങൾക്ക് രണ്ടാൾക്കും മാത്രേ അറിയൂ….. ഒന്നു കളിയാക്കാനുള്ള അവസരം ആണ് നഷ്ടപ്പെട്ടത്……… അറിയോ സ്നേഹ ചേച്ചി ഹരിയേട്ടനെ കാണാൻ വരുന്നുണ്ട് എന്ന് കേട്ടപ്പോൾ മുതൽ തുടങ്ങിയ കളിയാക്കൽ ആയിരുന്നു………. ഓർക്കുന്നുണ്ടോ ഹരിയേട്ടാ അതൊക്കെ………

സ്നേഹ വന്നത് ഓർക്കുന്നുണ്ട്……. പക്ഷേ കിച്ചു പറഞ്ഞുവെന്നു പറഞ്ഞത് ഓർമയില്ല  …….. കിച്ചൂട്ടനെ കളിയാക്കരുത് മാളൂട്ടി….. അവനൊരു പാവമാണ്……. നിന്റെ കുട്ടിക്കളിയും കുരുത്തക്കേടുകളുമൊക്കെ എന്നോടായിക്കോ……. അവൻ വളരെ സെൻസിറ്റീവ് ആണ്…….. പെട്ടെന്ന് വിഷമം വരും…….. അതുപോലെ പെട്ടെന്നത് മറക്കുകയും ചെയ്യും…….

ഹും……. അനിയനെ പറഞ്ഞപ്പോൾ ഹരിയേട്ടന് നൊന്തു……… പാവം ഞാൻ…….. എന്നോട് വിഷമിക്കണ്ടാന്നു പറയാൻ ആരുമില്ല……… മാളു ഹരിയുടെ അടുത്ത് നിന്നും എഴുന്നേറ്റു മാറി…… തിരിഞ്ഞു നിന്ന് ചിരിച്ചു………

ആരാ പറഞ്ഞത് നിന്നെ സമാധാനിപ്പിക്കാൻ ആരുമില്ലെന്ന്…….. ആരെങ്കിലും വിഷമിപ്പിച്ചാൽ എന്റെയരികിൽ വന്ന്…………. ഇങ്ങനെ……… ചേർന്നു നിന്നാൽ മതി………… എനിക്കറിയാം എങ്ങനെയാ ആശ്വസിപ്പിക്കേണ്ടതെന്നു……… മാളുവിനെ ചേർത്തു പിടിച്ചു പറഞ്ഞു………

മാളു ഹരിയുടെ മുഖത്തേക്ക് നോക്കി……. ഹരിയുടെ മുഖം അടുത്തേക്ക് വരുന്നതു കണ്ടു മുഖം കുനിച്ചു……….. ശരീരത്തിൽ ഹരിയേട്ടന്റെ കൈകൾ മുറുകുന്നു………. മാളുവിന്റെ വിറയൽ കണ്ടു ഹരിക്ക് ചിരി പൊട്ടി……… തന്നെ കളിയാക്കുന്നതു കണ്ടു മാളു ഹരിയുടെ വയറിൽ ഒരു കുത്തു കൊടുത്തു  തള്ളിമാറ്റി………..

പോ ഹരി……..

പേര് വിളിക്കുന്നോ……

ഇനീം വിളിക്കും…….. നീ പോടാ ഹരീ……… മാളു ഓടാൻ തയ്യാറായി….

നിൽക്കടീ അവിടെ……..പേര് വിളിച്ചതും പോരാ എടാ പോടാന്നും കൂടി വിളിക്കുന്നോ……..  മാളുവിനെ പിടിക്കാൻ ചെന്നതും  മാളു മുറിയിൽ നിന്നും ഇറങ്ങി ഓടിയിരുന്നു……….. ഓടി പോയപ്പോൾ  കിച്ചുവിനെ ഇടിച്ചു നിന്നു………

അയ്യോ…….കുട്ടിപിശാശ് എന്നെ ഇടിച്ചു കൊന്നേ……. കിച്ചു അലറി മാളുവിനെ നോക്കി ……..

കിച്ചൂട്ടാ……. പിടിക്കെടാ അവളെ……… വിടരുത്………. അഹങ്കാരി……… ഹരി പെട്ടെന്ന് കിച്ചൂനോട് പറഞ്ഞു………

മാളു കിച്ചുവിന് പിറകിലേക്ക് മറഞ്ഞു നിന്നു…….. മാളുവിന്റെ മുഖത്തു കണ്ട നാണവും പിറകെ ഓടി വന്ന് ഡോറിനരികിൽ നിൽക്കുന്ന ഏട്ടനേയും കൂടി കണ്ടപ്പോൾ കിച്ചു ഒന്ന് സംശയിച്ചു………. ഒന്നുകൂടി ഏട്ടനെ നോക്കി…… മാളുവിന്റെ കയ്യിൽ നിന്നുമുള്ള പിടുത്തം വിടാതെ അവളെയും കൂട്ടി ഹരിയുടെ അടുത്തേക്ക് വന്നു………

ഏട്ടനിപ്പോൾ എന്നെ എടാ ന്നു വിളിച്ചു….. ഇല്ലേ……. മാളുവിനോടായി ചോദിച്ചു……..

കിച്ചുവിന്റെ കണ്ണു രണ്ടും നിറഞ്ഞൊഴുകി……. ഹരിക്കതു താങ്ങാൻ പറ്റുന്നതിലും അധികമായിരുന്നു………. കിച്ചു ഏട്ടന്റെ നെഞ്ചിലേക്ക് ചേർന്നു……… ഹരി കിച്ചുവിനെ തലോടി നിന്നു……. മാളുവിനെ നോക്കിയപ്പോൾ അവളും  കണ്ണു നിറച്ചു നിൽക്കുവാണ് ……… ഹരി കണ്ണുരുട്ടി കാണിച്ചു……… കരയരുതെന്ന് കൈ കൊണ്ടു കാണിച്ചു…….

പോടാ…… ഹരീ…….. മാളു ഹരി മാത്രം കേൾക്കാൻ  വേണ്ടി പതിയെ പറഞ്ഞു……. എന്നിട്ട് താഴേക്കു പോയി………ഏട്ടനും അനിയനും കുറച്ചു നേരം തനിച്ചിരിക്കട്ടെ………  പോകും വഴി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഹരി കണ്ണടച്ചു കാണിക്കുന്നത്……… മാളു കൊഞ്ഞനം കുത്തിക്കാണിച്ചു……..

കുറച്ചു നേരം അമ്മയെ സഹായിച്ചു കിച്ചണിൽ…….. ഇന്ന് കുറച്ചു ആൾക്കാർ ഉണ്ട് പുറംപണിക്ക്……… കിച്ചണിൽ നിന്നെങ്കിലും മനസ്സ് മുഴുവൻ ഹരിയുടെ അടുത്തായിരുന്നു………… അമ്മയൊന്നു മാറിയ സമയം……. കുറച്ചു നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്നു……. പതിയെ റൂമിലേക്കു പോകാനൊരുങ്ങി………

എന്തോ ഒരു ശബ്ദം കേട്ട് മുൻവശത്തേക്ക് നടന്നു മാളു……… കിച്ചു ഓടി സ്റ്റെപ് ഇറങ്ങി വരുന്നുണ്ട്……….. മുഖം ആകെ പേടിച്ചു…….. കണ്ണു കലങ്ങി……… വിയർത്തു കുളിച്ചു……. മാളുവിനെ കണ്ടതും പെട്ടെന്ന് നിന്നു……..

എന്താ കിച്ചു…….. എന്താ ഒരു ശബ്ദം കേട്ടത്……. കിച്ചുവിന്റെ രൂപം കണ്ടു പേടിച്ചു ചോദിച്ചു………

കിച്ചു ഒന്നും പറയാതെ  അവളെ തട്ടി മാറ്റി വെളിയിലേക്ക് ഓടി….. മാളു പിന്നാലെ പോയി…….. ടൈൽസ് പാകിയിട്ടിരിക്കുന്നിടത്തു ആരോ കമഴ്ന്നു കിടക്കുന്നതു പോലെ…….. മാളു സൂക്ഷിച്ചു നോക്കി…… ആ ഡ്രസ്സ് കണ്ടപ്പോൾ മാളുവിന്റെ ഉള്ളിലൊരു ആന്തൽ ഉണ്ടായി…………

ഹരിയേട്ടൻ………. മാളു പതിയെ പറഞ്ഞു…….  പിന്നീടതൊരു അലർച്ചയായി പുറത്തേക്കു വന്നു……….. ഹരിയേട്ടാ……. മാളു ഓടി പോയി ആ ശരീരം തിരിച്ചു കിടത്തി……… തലയെടുത്തു മടിയിൽ വെച്ചു……….. തന്റെ കാലു രണ്ടും നനയുന്നത് മാളു അറിഞ്ഞു……… ചോരയാണതെന്നു മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു………. മാളുവിന്റെ ശബ്ദം പുറത്തേക്കു വന്നില്ല…….. ആകെ തളരും പോലെ തോന്നി…….. കിച്ചു അരികിൽ നിൽപ്പുണ്ട്…….. കണ്ണു നിറഞ്ഞൊഴുകുന്നതല്ലാതെ അവനൊന്നും ചെയ്യാൻ കഴിഞ്ഞില്ല… പ്രതിമ പോലെ …………

ഹരിയേട്ടാ…….. എന്റെ ഹരിയേട്ടാ……. കവിളിൽ കൈ ചേർത്തു വിളിച്ചു..

ഹരി കണ്ണു തുറന്നു മാളുവിനെ നോക്കി……. എന്നിട്ട് കിച്ചുവിന് നേരെ കൈ ചൂണ്ടി പറഞ്ഞു …….. കിച്ചു……….മാളൂട്ടീ………  ഒരു കയ്യെടുത്തു മാളുവിന്റെ കവിളിൽ തലോടി…………. എന്തോ പറയാൻ വന്നതും അതു മുഴുമിപ്പിക്കാതെ ആ കണ്ണുകളടഞ്ഞു………. കൈ താഴേക്കു ഊർന്ന് പോയി……. ആരൊക്കെയോ ഓടി വരുന്നുണ്ട്……

കിച്ചൂ…….. വണ്ടിയെടുക്ക്…… ഹോസ്പിറ്റലിൽ പോകാം………. ആരോ പറയുന്നുണ്ടെങ്കിലും കിച്ചു നിൽക്കുന്നിടത്തു നിന്നും അനങ്ങിയില്ല……… ഹരിയുടെ മുഖത്തേക്ക് ഉള്ള നോട്ടം പിൻവലിക്കാതെ…….. ശരീരത്തിന് ബലമില്ലാത്തതു പോലെ തോന്നി മാളുവിന്……… പിറകിലേക്ക് മറിയുമ്പോൾ അറിഞ്ഞു തന്റെ കൈവിരലുകൾ ഹരിയേട്ടന്റെ കൈക്കുള്ളിലാണെന്നു…….. മുറുക്കി പിടിക്കണമെന്നുണ്ടെങ്കിലും ആ ചൂട് കയ്യിൽ നിന്നും ആരോ  അകറ്റി മാറ്റി കൊണ്ടുപോകുന്നത് മാളു അറിഞ്ഞു…….

അമ്മയുടെ കരച്ചിലും……… ആൾക്കാരുടെ ബഹളവും കേൾക്കുന്നുണ്ടായിരുന്നു മാളു……. പക്ഷേ തന്റെ മുന്നിൽ ഇരുട്ടാണ്……. കണ്ണു തുറക്കാനും പറ്റുന്നില്ല…….. അമ്മ എന്തിനാവും കരയുന്നത്…….. ഹരിയേട്ടൻ……… ഹരിയേട്ടാ…..

കണ്ണു വലിച്ചു തുറന്നു…….. പണ്ട് കണ്ടു മറന്ന കുറച്ചു മുഖങ്ങൾ ചുറ്റിനും…….. ആരെയും മനസ്സിലായില്ല……… ഇവരെല്ലാം എന്തിനാണ് എന്റെ ചുറ്റിനും ഇരിക്കുന്നത്……… പതിയെ എഴുന്നേറ്റു……..അമ്മയുടെ അടുത്തേക്ക് പോകാൻ…….. ഉള്ളിലറിയാൻ പറ്റുന്നുണ്ട് എന്തോ ഒന്ന് പറ്റിയിട്ടുണ്ടെന്ന്…….. അംഗീകരിച്ചു കൊടുക്കാൻ മനസ്സനുവദിക്കുന്നില്ല……. കാലൊന്നിടറിയപ്പോൾ ആരോ കയ്യിൽ പിടിച്ചു……….. അവരെ പതിയെ മാറ്റി….. ഭിത്തിയിൽ പിടിച്ചു പിടിച്ചു മുൻ വശത്തേക്ക് നടന്നു……

കുറച്ചു ആൾക്കാർ വരുന്നു പോകുന്നു……..അച്ഛൻ കിച്ചുവിനോട് ചേർന്ന് നിലത്തിരിക്കുന്നു ……… മാളുവിനെ കണ്ടപ്പോൾ രണ്ടാളുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞൊഴുകി……… കിച്ചു മുഖം കുനിച്ചിരുന്നു……..

മാളു……….നമ്മുടെ ഹരിക്കുട്ടൻ……….. അമ്മയാണ്……… അമ്മ വിരൽ ചൂണ്ടിയിടത്തേക്കു നോക്കി……… ഒരു വിളക്കെരിയുന്നതാണ് ആദ്യം കണ്ടത്……. പിന്നെ വെള്ളത്തുണിയിൽ പൊതിഞ്ഞൊരു ശരീരം………. അതിലേക്ക് കണ്ണെത്തും മുൻപ് മാളു തിരിഞ്ഞു നിന്നു……. മുറിയിലേക്ക് നടന്നു……… ബെഡിലേക്കിരുന്നു……….. എല്ലാവരുടെയും നോട്ടം സഹിക്കാവുന്നതിലും അധികമാണ്………. മനസ്സിൽ നന്മയുള്ള ഏതോ ഒരു സ്ത്രീ പറഞ്ഞു…….. എല്ലാവരും വെളിയിലേക്ക് പോകൂ……. ആ കുട്ടി ഒന്നു കിടക്കട്ടെ……..

മാളുവിന്‌ തോന്നി തനിക്ക്  ജീവനില്ലെന്ന്…….. എന്തോ ചിന്തിക്കുന്നു…… വേറെന്തോ ചെയ്യുന്നു……….. ഹരിയേട്ടൻ ഇപ്പോഴല്ലേ എന്റെ അടുത്തു നിന്നും മാറിയത്…….. തരാൻ കൊതിച്ച ഉമ്മ

പോലും താൻ വാങ്ങിയില്ല……. മാളുവിന്റെ കണ്ണു നിറഞ്ഞൊഴുകി……… ഓർത്തത് അവസാനം കൈ കൊണ്ടു കരയരുതെന്ന് കാണിച്ചതാണ്….. കണ്ണു തുടച്ചു………

മാളു……. വാ….. വന്ന് അവസാനമായി ഹരിയെ ഒന്നു കാണ്……..എടുക്കാൻ പോകുവാ……… മാളു തിരിഞ്ഞു നോക്കി…….. ദീപുവേട്ടൻ……..

അവൾ ഇല്ലെന്ന് തലയാട്ടി…….. വാ മാളു……. ദീപു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു……

ശക്തിയിൽ കൈ തിരിച്ചു വലിച്ചു…….. എനിക്കു കാണണ്ട……… ദീപു അവളെ ചേർത്തുപിടിച്ചു കൂട്ടിക്കൊണ്ടു പോയി…….. വേണ്ടാ…… വിട് ദീപുവേട്ടാ…….. എനിക്കു കാണണ്ടാ……… മാളു എതിർക്കുന്നുണ്ടെങ്കിലും ശരീരത്തിന് ബലമില്ലാതെ ആയിപ്പോയി………..

കിച്ചുവിനെ മുന്നിൽ കണ്ടതും മാളു ദയനീയമായി പറഞ്ഞു………. കിച്ചൂ…… എന്നെ കാണിക്കരുതെന്നു പറ………. എനിക്ക് കാണണ്ട …..

ദീപുവിന്റെ കൈ പിടിച്ചു മാറ്റി കിച്ചു മാളുവിനെ മുറിയിൽ കൊണ്ടിരുത്തി………. മാളൂ……..ഇനി ഏട്ടന്റെ മുഖം കാണാൻ പറ്റില്ല ഒരിക്കലും……. നിനക്ക് കാണണ്ടേ……… കിച്ചുവിന്റെ മുഖത്തേക്ക് നോക്കി വേണ്ടാന്നു തലയാട്ടി……… 

ആരുടെയൊക്കെയോ ബഹളം കേൾക്കുന്നു….  ആരൊക്കെയോ കരയുന്നു…….. തനിക്കടുത്തു ആരും ഉണ്ടാവരുതെന്നു പ്രാർത്ഥിച്ചു………. കണ്ണു രണ്ടും മുറുക്കി അടച്ചു……… ചെവി രണ്ടു കൈകൊണ്ടും പൊത്തിപ്പിടിച്ചു………

മാളു………എന്നുള്ള വിളി കേട്ടു……. കയ്യിൽ ആരോ തട്ടുന്നുണ്ട്………. കണ്ണു തുറന്നപ്പോൾ കിച്ചു ആണ്……….

ഇങ്ങനെ മുറിക്കുള്ളിൽ തന്നെ ഇരിക്കാതെ വെളിയിലേക്കൊക്കെ ഒന്നിറങ്ങു മാളു………  എത്ര കാലം ഇങ്ങനെ ഇരിക്കും……… ഏട്ടൻ ഇപ്പോൾ ഇല്ലെന്നുള്ള സത്യം നീ ഒന്ന് അംഗീകരിക്ക്……… മാസങ്ങൾ എത്ര കഴിഞ്ഞു………. എന്നിട്ടും നീയിങ്ങനെ മുറിക്കുള്ളിൽ………..അച്ഛനും അമ്മയ്ക്കും ഏട്ടൻ ഇല്ലെന്നുള്ള വിഷമത്തെക്കാൾ അധികം സങ്കടമാണ്  മാളുവിന്റെ  ഈ അവസ്ഥ കാണുമ്പോൾ …….  അവർ കാരണം നിന്റെ ജീവിതം കൂടി നശിപ്പിച്ചു എന്നാ പുതിയ പറച്ചിൽ……….

ദീപുവിന്റെ വീട്ടിൽ നിന്നും മാളുവിനെ കാണാൻ അവരൊക്കെ വരുമെന്ന് ഫോൺ വിളിച്ചു പറഞ്ഞിട്ടുണ്ട്……..

മാളു തലയുയർത്തി കിച്ചുവിനെ നോക്കി…….. എന്തിന് എന്നുള്ള രീതിയിൽ……..

എനിക്കറിയില്ല……. അച്ഛനാണ് സംസാരിച്ചത്……. ഞാൻ ചോദിച്ചില്ല……. വാ കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞു വിട്ടതാണ് എന്നെ….. കിച്ചു മുന്നിൽ നടന്നു…… പിന്നാലെ തല കുനിച്ചു മാളുവും……….

ഇപ്പോളിങ്ങനാണ് മാളു…….. സംസാരിക്കും ആവശ്യത്തിന് ഒന്നോ രണ്ടോ വാക്കുകൾ മാത്രം…….. എപ്പോഴും മുറിയിലാണ്…… പഠിത്തം ഉപേക്ഷിച്ചു………. അച്ഛന്റെയും അമ്മയുടെയും അടുത്ത് കുറച്ചു നേരം പോയിരിക്കും എന്നും…..   ഇതുവരെ ഏട്ടന്റെ അസ്ഥിത്തറയിൽ മാളു ഒന്നു പോയിട്ടില്ല……… ഒരു ചടങ്ങിലും പങ്കെടുത്തില്ല…… ഏട്ടനെ എവിടെയാണ് അടക്കം ചെയ്തതെന്ന് പോലും മാളുവിനറിയില്ലന്ന് കിച്ചു ഓർത്തു……….

A…..M….Y  കൊല്ലരുത്…… ചെറുതായിട്ട് ഒന്ന് പേടിപ്പിച്ചാൽ മതി.. എല്ലാവരും കഥയെ കഥയായി തന്നെ കാണണമെന്ന് അപേക്ഷിക്കുന്നു

 

 

💕💕💕..a…….m…..y…..💕💕💕

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!