Skip to content

ലാവണ്യ – 13

lavanya novel

ഞങ്ങൾ വിശേഷം അറിയാൻ വേണ്ടി മാത്രമല്ല  മാളുവിനെ കൂടെ കൊണ്ടുപോക്കോട്ടേന്ന് ചോദിക്കാൻ കൂടി വന്നതാണ്……… നാളു കുറെയായില്ലേ…….. ആളുകൾ പലരും ചോദിക്കാൻ തുടങ്ങിയിരിക്കുന്നു……… അല്ലെങ്കിലും ഇനി മാളു എന്തിനാ ഇവിടെ……  എന്തു ബന്ധത്തിന്റെ പേരിലാണ് ഇവിടെ നിൽക്കുന്നത്…. കൊണ്ടുപോകാൻ കൂടി വന്നതാ ഞങ്ങൾ……ദീപുവിന്റെ അച്ഛൻ പറഞ്ഞു ……

എങ്ങോട്ട് കൊണ്ടുപോകാൻ……… ഇനിയും അവളെ അവിടെ വേലക്കാരിയാക്കി നിർത്താനാണോ……… ഇവൾ പണ്ടത്തെ മാളു അല്ല…….. എന്റെ മരുമകൾ മാത്രമല്ല ഇവൾ….. മകൾ കൂടിയാണ്…….. മാളു ഇവിടെ തന്നെ ഉണ്ടാവും……. എന്നും…… ഹരിയുടെ മനസ്സിന് ശാന്തി കിട്ടണമെങ്കിൽ മാളു ഇവിടെ വേണം…….. ആരും ഇനി മാളുവിനെ അന്വേഷിച്ചു ഇവിടെ വരണമെന്നില്ല……… ആർക്കും വിട്ടു തരില്ല…… അരവിന്ദൻ തീർത്തു പറഞ്ഞു…….

അദ്ദേഹം മാളുവിനെ ചേർത്ത് പിടിച്ചു അടുത്തിരുത്തി……  എന്റെ ആഗ്രഹം പറഞ്ഞതാണ് ഞാൻ…….. മോൾക്ക്‌ പോകണോ…….. പോകണമെന്ന് പറയരുത്……….. അച്ഛനത് സഹിക്കാൻ കഴിഞ്ഞുവെന്ന് വരില്ല………. നിന്നെയും ഹരിയെയും കിച്ചുനേം ഞാൻ വേർതിരിച്ചു കണ്ടിട്ടുണ്ടോ മോളേ….. നിർബന്ധിക്കുന്നില്ല…… പക്ഷേ പോണോ മോൾക്ക്…… തീരുമാനം നിന്റെ മാത്രമാണ്…… ഇവിടെ ഞങ്ങൾക്ക് നീയൊരു അധികപ്പറ്റല്ല……..

മാളു വേണ്ടെന്നു തലയാട്ടി കാണിച്ചു…….. ആരെയും നോക്കാതെ മുറിയിലേക്ക് പോയി…..  ഹരിയുടെ ഫോട്ടോയിൽ നോക്കി കിടക്കുമ്പോൾ ദീപു അരികിൽ വന്നിരുന്നു………

മാളു……. നിന്നെ കൊണ്ടുപോകുന്നത് വീട്ടുപണി എടുപ്പിക്കാൻ അല്ല…. ദീപുവേട്ടൻ നോക്കിക്കോളാം നിന്നെ……. നിനക്ക് ഈയവസ്ഥ വരാൻ കാരണം ഞാൻ മാത്രമാണ്…… എന്റെ അത്യാഗ്രഹം കൊണ്ടു മാത്രമാണ്…….. നീയാ വീട് വിട്ടെറങ്ങിയതിനു ശേഷം ഒന്ന് കണ്ണടക്കാൻ കൂടി പറ്റിയിട്ടില്ല….. കുറ്റബോധം ആണെന്ന് തന്നെ കൂട്ടിക്കോ……  വാ മോളേ ഞങ്ങൾക്കൊപ്പം….

കുറ്റബോധം ഒന്നും വേണ്ടാ ദീപുവേട്ടാ…….. എന്നെ അവിടെ നിന്നും രക്ഷിക്കുകയാണ് നിങ്ങൾ ചെയ്തത്……… ഇത്രയും എന്നെ സ്നേഹിക്കുന്ന ആൾക്കാർ വേറെ എവിടെയും ഉണ്ടാവില്ല……… ഹരിയേട്ടൻ അങ്ങനെ ആയിരുന്നെങ്കിലും മാളുവിനെ ജീവനേക്കാൾ സ്നേഹിച്ചിരുന്നു പാവം…….. ഞാൻ ഒരിടത്തും വരുന്നില്ല ദീപുവേട്ടാ….. എന്നെ നിർബന്ധിക്കണ്ട………. ഹരിയേട്ടൻ ഇവിടെ എന്നെ ചുറ്റിപ്പറ്റി തന്നെ ഉണ്ട്…… എനിക്ക് അത് അനുഭവിച്ചറിയാൻ പറ്റുന്നുണ്ട്……..മാളു പറഞ്ഞു…….

അവൾക്കു ഈ സുഖങ്ങളൊക്കെയും പിടിച്ചു പോയെടാ ……. ഇവിടം വിട്ടു വരാൻ അതാണ് മടി……. സുഖമല്ലേ…… കെട്ടിയോൻ ഇല്ലെങ്കിലെന്താ……. അല്ല ഉണ്ടായിരുന്നപ്പോൾ കുറേ കണക്കായിരുന്നല്ലോ ……..കൂടെ ആരുണ്ടായാലും അവരുടെ ഒക്കെയും ജീവൻ എടുക്കുക എന്നുള്ളത് ഇവളുടെ തലയിലെഴുത്തു ആണ്…… ഇനിയും ഇവിടെ ബാക്കിയുണ്ടല്ലോ ആൾക്കാർ……. അവരുടെയും അന്ത്യം കാണുമ്പോൾ സമാധാനമാകും ഇവൾക്ക്……….. വല്യമ്മയാണ്………. കൂടെ വരാത്തതിന്റെ ദേഷ്യം…….. അച്ഛൻ മുഖം മുഷിഞ്ഞു പറഞ്ഞതിന്റെ ദേഷ്യം…… വീട്ടിൽ കൂലിയില്ലാത്ത വേലക്കാരിയെ നഷ്ടപ്പെട്ടതിലുള്ള ദേഷ്യം……..എല്ലാം തന്റെ നേർക്കാണ്…….

അമ്മേ ഒന്നു മിണ്ടാതിരിക്കൂ……. അവരെല്ലാം കേൾക്കും…….. ഞാൻ എന്തു പറഞ്ഞാ കൊണ്ടുവന്നത് ഇങ്ങോട്ട്…..ദീപു ദേഷ്യപ്പെട്ടു…….

ഓഹ്…… നിനക്കിവിടെ ഉച്ചത്തിൽ സംസാരിക്കാൻ പാടില്ലല്ലോ…….. നിന്റെ നിലനിൽപ്പിനു മങ്ങൽ ഏൽക്കുമല്ലോ….. അല്ലെ…… പക്ഷേ എനിക്കാ പേടിയില്ല……. ഞാൻ പറയാനുള്ളത് എവിടെയാണെങ്കിലും പറയും………..

അത് ഈ വീടിനു വെളിയിൽ പോയി പറഞ്ഞാൽ മതി………. ഇതിനകത്തു വന്നു മാളുവിനെ ഒന്നും പറയാൻ പറ്റില്ല……. ഈ വീട്ടിലെ ഒരംഗം ആണ് മാളു…….. കിച്ചു ദേഷ്യത്തിൽ പറഞ്ഞു……….

വാടാ……. മതിയായില്ലേ നാണം കെട്ടത്…….. ദീപുവിനോടായി അവർ പറഞ്ഞു ……..ഇനിയാ വീടിന്റെ പടി കടക്കാമെന്നു വിചാരിക്കേണ്ട നീ…….. ചൂടുവെള്ളം മുഖത്തൊഴിക്കും ഞാൻ……മാളുവിന്റെ നേർക്ക് വിരൽ ചൂണ്ടി പറഞ്ഞു…………. ദേ… ഈ പയ്യൻ എന്നെങ്കിലും വിവാഹം കഴിക്കുമല്ലോ…… അന്ന്  നീ ഇവർക്കൊക്കെ ഒരധികപ്പറ്റാവും……. നോക്കിക്കോ…….. ആ പെണ്ണ് നിന്നെ ആട്ടിയിറക്കും…… അല്ലെങ്കിൽ സഹികെട്ടു നീ തന്നെ പെരുവഴിയിലോട്ട് ഇറങ്ങും………പോകാനൊരിടമില്ലാതെ നീ നടുറോഡിൽ നിൽക്കും…….. ഞാനാ പറയുന്നത്……….. ഇനി ചാവാലിപ്പട്ടികൾ കടിച്ചു കുടഞ്ഞാലും ആ വീട്ടിൽ നിന്നും ആരെയും പ്രതീക്ഷിക്കണ്ട നീ…… അസത്തെ…..

ഇപ്പോൾ ഇറങ്ങണം നിങ്ങൾ ഇവിടുന്ന്…….. ദീപു…… മര്യാദക്ക് ഇവരെയും വിളിച്ചു കൊണ്ടു പൊക്കോ………. എന്റെ ക്ഷമക്ക് ഒരു പരിധി ഉണ്ട്……….. അച്ഛനാണ്……… ഒന്നുകൂടി കേട്ടിട്ട് പൊക്കോ…….. അരവിന്ദൻ മാളുവിനെ ചേർത്ത് പിടിച്ചു…………. അഥവാ കിച്ചു ഒരു കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അതിനു മുൻപ് മാളുവിന്റെ വിവാഹം കഴിഞ്ഞിരിക്കും……… അവൾക്കൊരു ജീവിതം ഉണ്ടാവാതെ അവനൊരു ജീവിതം ഉണ്ടാക്കി കൊടുക്കില്ല ഞാൻ………… ഇനിയും മാളുവിനെ വിഷമിപ്പിക്കാൻ വേണ്ടി മേലാൽ ഇങ്ങോട്ട് വരരുത്……… ഇതെന്റെ അവസാനവാക്ക് ആണ്………

ദീപു അമ്മയെയും വിളിച്ചു അവിടെ നിന്നും ഇറങ്ങി……… ദേഷ്യം തീരത്തെ അവർ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു മാളുവിനെ……..ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന മാളുവിനെ കണ്ടപ്പോൾ കിച്ചുവിന് വല്ലാത്ത വിഷമം തോന്നി…….. ഏട്ടൻ അടുത്തു നിന്ന് വിഷമിക്കും പോലെ തോന്നി…….. എന്തു പറഞ്ഞു ആശ്വസിപ്പിച്ചാലാ മാളുവിന്റെ വിഷമം മാറുക രണ്ടാളും അതും ചിന്തിച്ചു നിന്നു…………. അതിനൊരു പരിഹാരം ഹരിയ്ക്കല്ലാതെ മറ്റാരെക്കൊണ്ടും പറ്റില്ലന്ന് അവർക്ക് മനസ്സിലായി……

തനിച്ചായപ്പോൾ മാളു ഭിത്തിയിൽ പിടിപ്പിച്ചിരിക്കുന്ന  ഹരിയുടെ ഫോട്ടോയിൽ വന്നു ചേർന്നു നിന്നു……… അതിൽ തലോടി……

എനിക്ക് വല്ലാതെ വിഷമം വരുന്നു ഹരിയേട്ടാ……… എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്നു അറിയാമെന്നല്ലേ പറഞ്ഞിട്ടുള്ളത് ………. വാ വന്നു മാളൂട്ടിയേ ആശ്വസിപ്പിക്ക്……… മാളുവിന്റെ കണ്ണു നിറഞ്ഞൊഴുകി……..

ആരോ വന്നു തോളിൽ പിടിച്ചു……….. നോക്കിയപ്പോൾ സ്നേഹയാണ്…… പിറകിൽ കിച്ചുവും ഉണ്ട്………..

സ്നേഹ ചേച്ചീ……… അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു ……… കിച്ചുവിന് അത് കാണാൻ പറ്റാഞ്ഞിട്ട് ഇറങ്ങി പോയി……..

ഇങ്ങനെ കരയല്ലേ മാളൂട്ടി……… ഹരിക്ക് ആരും കരയുന്നത് ഇഷ്ടമില്ല അറിയില്ലേ അത്………പ്രത്യേകിച്ച് ഹരിയുടെ മാളൂട്ടി……….  ഇപ്പോഴും ഇവിടെ ഉണ്ട് ഹരി…… നിന്റെ അടുത്ത്…….. അത്രയ്ക്ക് ഇഷ്ടമായിരുന്നു മാളൂട്ടി നിന്നെ…. നിന്റെയീ  വിഷമം കാണുമ്പോൾ ഹരിക്ക് ഹരിയുടെ ലോകത്തേക്ക് പോകാനാവാതെ നിൽക്കുന്നുണ്ടാവില്ലേ…….

ഹരി ഇല്ലെന്നുള്ള സത്യം അംഗീകരിച്ചു ജീവിക്കണം ഇനി……….. ഒരുപാട് സ്നേഹിക്കുന്നവരെ വിട്ടു പോകുമ്പോൾ അവർ എന്തെങ്കിലും ഒന്ന്  നമുക്കായി വച്ചിട്ട് പോകും…… ഒരു ഓർമക്കായി……… ചിലപ്പോൾ അവർക്കു ചെയ്യാൻ സാധിക്കാൻ പറ്റാത്ത എന്തെങ്കിലും ആവും……. നമ്മളിലൂടെ സാധിക്കും വരെ അവർ നമുക്കൊപ്പം ഉണ്ടാവും…….. നിഴൽ പോലെ….

മാളു ഒന്നും മനസ്സിലാവാത്തതു പോലെ സ്നേഹയുടെ മുഖത്തേക്ക് നോക്കി…….

ഹരിയും എന്തൊക്കെയോ ബാക്കി വച്ചതു പോലെ തോന്നുന്നു എനിക്ക്………. നിനക്കു മാത്രമേ അത് പൂർത്തിയാക്കാൻ പറ്റു……… എനിക്കുറപ്പുണ്ട്……..

അതുകൊണ്ട് ഇങ്ങനെ എപ്പോഴും കരഞ്ഞു ഹരിയെ വിഷമിപ്പിക്കാതെ ആ ആത്മാവിന്  കുറച്ചെങ്കിലും  സന്തോഷം കൊടുക്കാൻ ശ്രമിക്കു…… കേട്ടോ…… മാളുവിന്റെ കണ്ണുനീർ തുടച്ചു കൊടുത്തു സ്നേഹ പറഞ്ഞു…….

ആരെയും വിശ്വസിക്കരുത് മാളൂട്ടി ……… നിനക്കു ചുറ്റിനും ഉള്ളവരെ പോലും……. ഇതിൽ കൂടുതൽ ഒന്നുമില്ല ചേച്ചിക്ക് പറയാൻ……. എന്റെ നമ്പർ ഹരിയുടെ ഡയറിയിൽ ഉണ്ട്……. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതി…….. മാളുവിന്റെ മുഖത്തു തലോടി ചേർത്ത് പിടിച്ചു…….സ്നേഹ പോയതിനു ശേഷം ഹരിയെ നോക്കി പറഞ്ഞു……

അപ്പോൾ ചുമ്മാ പറഞ്ഞതല്ല അല്ലേ……. എന്നെ ആശ്വസിപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയാമെന്നു…….. ഹരി പോയതിനു ശേഷം ആദ്യമായി മാളുവിന്റെ മുഖത്തൊരു ചെറിയ ചിരി തെളിഞ്ഞു…….

മാളു അച്ഛന്റെ മുറിയിലേക്ക് ചെന്നപ്പോൾ മൂന്നാളും കൂടിയിരുന്നു എന്തോ ചർച്ചയിലായിരുന്നു……   മാളുവിനെ കണ്ടപ്പോൾ മൂന്നാളും നിശബ്ദരായി…….. അത്ഭുതത്തോടെ മാളുവിന്റെ തെളിഞ്ഞ മുഖത്തേക്ക് നോക്കി നിൽക്കുവാണ്……. ഇങ്ങനൊരു കാഴ്ച കണ്ടിട്ട് തന്നെ നാളുകളായി ……..

മോള് വാ…… ഇവിടെ വന്നിരിക്ക്…… നിന്നെ വിളിക്കാൻ വരുവായിരുന്നു ഞാൻ…….. അച്ഛൻ മാളുവിനെ പിടിച്ചു അമ്മയുടെ അടുത്തിരുത്തി…….

ഇന്ന് ദീപുവിന്റെ അമ്മ പറഞ്ഞപ്പോഴാ ഇങ്ങനൊരു ചിന്ത പോലും വന്നത്………. ആരും മോളെപ്പറ്റി ഒന്നും പറയരുത്…….. അത് വീട്ടുകാർ ആയാലും നാട്ടുകാർ ആയാലും…….. ഞങ്ങൾക്കത് സഹിക്കാൻ കഴിയില്ല……..ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നത് മോളുടെ വിവാഹക്കാര്യം ആണ്……. അരവിന്ദന്റെ ശബ്ദം കേട്ടാൽ മനസ്സിലാകും ആ പറഞ്ഞതിൽ എത്രമാത്രം വിഷമം ഉണ്ടെന്ന്……..

മാളുവിന്റെ മുഖം മങ്ങി……… തല കുനിഞ്ഞു……… എന്നെങ്കിലും ഈ വീട് വിട്ടു പോകേണ്ടി വരുമെന്ന് മാളുവിന്‌ അറിയാം…….  വല്യമ്മ പറഞ്ഞപ്പോൾ അത് ഉറപ്പിച്ചതുമാണ്…….

ഇനിയൊരു വിവാഹം എന്നോട് പറയരുത് അച്ഛാ……….. ഹരിയേട്ടനെ മറക്കാനോ വേറൊരാളെ ഇനി മനസ്സിൽ കയറ്റാനോ എന്നെക്കൊണ്ട് സാധിക്കില്ല…….. അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കാൻ സാധിക്കില്ല എനിക്ക്…………. കിച്ചുവിന്റെ ജീവിതത്തിന് ഞാനൊരു തടസ്സവും ആവില്ല…….  കുറച്ചു നാൾ കൂടി മാത്രം ഞാനിവിടെ നിന്നോട്ടെ……. അതുകഴിഞ്ഞു…………

അവളെ അതു മുഴുമിപ്പിക്കാൻ അരവിന്ദൻ സമ്മതിച്ചില്ല……… അങ്ങനെ ഒന്നും പറയരുത് മോളേ…….. നിന്നെ ആരും ഇവിടെ നിന്നു പറഞ്ഞു വിടില്ല……….. എങ്ങനെ നിന്നെ ഇവിടെ നിർത്താം എന്നാണ് ഞാൻ നോക്കുന്നത്……… നിന്റെ മേലുള്ള അവകാശം ഈ വീട്ടിൽ ഉള്ളവർക്ക് മാത്രമാകണം………ഹരിയെ ഓർത്ത് കളയാനുള്ളതല്ല നിന്റെ ബാക്കിയുള്ള ജീവിതം……… അങ്ങനെ ആയാൽ കൂടുതൽ വേദനിക്കുക ഹരി തന്നെ ആവും……….

അച്ഛൻ ഒരു കാര്യം പറയട്ടെ……… എല്ലാവരും കൂടി എടുത്ത തീരുമാനം ആണിത്………. നിനക്കു കേൾക്കുമ്പോൾ വിഷമം ആകുമായിരിക്കും……… എങ്കിലും ഇതാണ് നല്ലത് എന്ന് എനിക്കും തോന്നുന്നു…..  അച്ഛൻ കുറച്ചു നേരം മിണ്ടാതിരുന്നു….. മാളു അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു………. അച്ഛൻ തന്നെ ഇവിടുന്ന് മാറ്റി നിർത്തുമോ എന്നുള്ള പേടിയുണ്ടായിരുന്നു ആ കണ്ണിൽ………………….മോളെ കിച്ചു വിവാഹം കഴിക്കും……….. സമ്മതിക്കണം…………

മാളു അരവിന്ദന്റെ കൈ തട്ടി മാറ്റി ചാടിയെഴുന്നേറ്റു…………

എന്തിനാ അച്ഛാ എന്നെയിങ്ങനെ കൊല്ലാതെ കൊല്ലുന്നത്………. എന്നെക്കാണുന്നത് ഹരിയേട്ടനെ കാണുംപോലെ ആണെന്ന് അച്ഛൻ എപ്പോഴും പറയാറില്ലേ……… അപ്പോൾ കിച്ചു എനിക്കാരാ…….. എന്റെ ഹരിയേട്ടൻ എന്നെ വിട്ടു പോയിന്നു വിശ്വസിക്കാൻ ഇന്നും എന്നെക്കൊണ്ട്  പറ്റുന്നില്ല………. ആ എന്നോട് വേറൊരു വിവാഹക്കാര്യം പറയാൻ തന്നെ എങ്ങനെ തോന്നി…… അതും കിച്ചുവിനെ………….  മാളു ഉറക്കെ ചോദിച്ചു……. ശ്വാസം എടുക്കാൻ പോലും മാളു ബുദ്ധിമുട്ടി…….. അവളുടെ അവസ്ഥ കണ്ടു നിന്നവർക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി……….

ഞങ്ങൾ നിന്നെ അത്രയും സ്നേഹിക്കുന്നുണ്ട് മോളെ……. ഹരിയെപ്പോലെ തന്നെ…… വേറൊരാൾക്ക് നിന്നെ കൊടുക്കാൻ മനസ്സനുവദിക്കുന്നില്ല……. ഞങ്ങൾക്കൊപ്പം വേണമെന്നു മനസ്സ് നിർബന്ധം പിടിക്കും പോലെ…….. ഓരോ ദിവസവും നിന്റെ മുഖം കാണുമ്പോൾ എല്ലാവർക്കും എത്ര വിഷമം ഉണ്ടെന്നറിയുമോ…… ഈ അച്ഛനാ നിന്റെ ഭാവി തുലച്ചത്….. നീ ആ വീട്ടിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു എന്ന് പോലും തോന്നുന്നു……. അച്ഛന്റെ കണ്ണ് നിറഞ്ഞൊഴുകി……. അത് കാണാൻ സാധിക്കാതെ മാളു മുഖം തിരിച്ചു….. കോടതിയിൽ തലയുയർത്തി നിന്ന് വാദിക്കുന്ന പ്രശസ്തനായ ഒരു വക്കീൽ ആണ് ഒന്നുമില്ലാത്ത ഈ പീറപ്പെണ്ണിന് മുന്നിൽ നിന്നു യാചിക്കുന്നത്…….. മാളുവിന്‌ ഒന്ന് പൊട്ടിക്കരയാൻ തോന്നി…….

സമ്മതിക്കണം മോളേ………… ഉടനെ വേണമെന്ന് പറയുന്നില്ല……. സമയം എടുത്തോ………നിന്റെ മേൽ വേറാരും ഇനി അധികാരം പറഞ്ഞു വരരുത്……. വന്നാലും അവരോടു പറയാൻ ഒരു മറുപടി ഉണ്ടാവണം എന്റെ കയ്യിൽ…….. ഇവൾ ഈ വീട്ടിൽ ഉള്ളവർക്ക് മാത്രം അവകാശപ്പെട്ടത് ആണെന്ന് ……..എത്ര സമയം വേണമെങ്കിലും എടുത്തോളൂ……….. പക്ഷേ…… ആ തീരുമാനം ഞങ്ങളെ വിട്ടുപോകുന്ന രീതിയിൽ ഉള്ളതാവരുത്……… അപേക്ഷയാണ് ഈ അച്ഛന്റെ …….. മാളുവിന്റെ കൈ കൂട്ടിപ്പിടിച്ചു പറഞ്ഞു………

ഇങ്ങനെ ഒന്നും പറയരുത് അച്ഛാ……. അച്ഛൻ തന്ന ജീവിതമാണിത്……. അപേക്ഷയൊന്നും എന്നോടരുത്…….. അത്രയ്ക്ക് പുണ്യമൊന്നും ഞാൻ ചെയ്തിട്ടില്ല…….. വേറെ ആരെ വേണമെങ്കിലും നിങ്ങൾ തിരഞ്ഞെടുത്തോളൂ……. ഞാൻ നിന്നുതരാം……നിങ്ങൾക്ക് ഒക്കെ വേണ്ടി……… ഹരിയേട്ടന് മുന്നിൽ നിന്നു കൊടുത്തത് പോലെ……..  പക്ഷേ കിച്ചുവിന്റെ ജീവിതം വെച്ചു……… അതു വേണ്ട അച്ഛാ……… എനിക്ക് സമ്മതമല്ല…….. അങ്ങനെ ഒന്നും ചിന്തിക്കുക പോലുമരുത്……….. മാളു പറഞ്ഞു…….

ഇല്ല മോളെ……. അവന്റെ സമ്മതം കിട്ടിയതിനു ശേഷമാണ് ഞങ്ങൾ നിന്നോട് ചോദിച്ചത്……. കിച്ചുവും പറഞ്ഞത് കുറച്ചു സമയം വേണമെന്നാണ്…….. അച്ഛൻ പറയുന്നത് കേട്ട് മാളു ഞെട്ടി കിച്ചുവിനെ ഒന്ന് നോക്കി….. . കിച്ചു തല കുനിച്ചു എല്ലാം കേട്ടു നിൽക്കുവാണ്……..

ഒരാശ്വാസത്തിനു വേണ്ടി വന്നതാണ് ആ റൂമിൽ നിന്നും ഇവരുടെ അടുത്തേക്ക്……… പക്ഷേ……. ഉണ്ടായിരുന്ന സമാധാനം മുഴുവൻ പോയി…….. പതിയെ നടന്നു മുറിയിലേക്ക് പോയി……. കിച്ചു സമ്മതിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല……. എങ്ങനെ തോന്നി……..

ഹരിയേട്ടാ നിങ്ങൾ എന്തിനാ എന്നെ വിട്ടു പോയത്……… ഇപ്പോൾ മരിക്കാനും ജീവിക്കാനും പേടിയാ എനിക്ക്………. എന്താ ചെയ്യേണ്ടത് ഞാൻ……… ഇവിടെ ഉള്ളവരൊക്കെ എന്തൊക്കെയോ തീരുമാനങ്ങൾ എടുക്കുന്നുണ്ട്….. അംഗീകരിക്കാൻ പറ്റാത്ത കുറച്ചു തീരുമാനങ്ങൾ……..ഹരിയുടെ ഫോട്ടോയിൽ കുറച്ചേറെ നേരം മുഖം ചേർത്ത് വച്ചിരുന്നപ്പോഴാണ് സ്നേഹ ചേച്ചിയെ ഓർമ്മ വന്നത്……….. ഹരിയേട്ടന്റെ ഡയറി തപ്പിയെടുത്തു……… അതിൽ ഫ്രണ്ട് പേജിൽ തന്നെ ഉണ്ടായിരുന്നു ആ നമ്പർ…………

സ്നേഹയോട് നടന്നതെല്ലാം പറഞ്ഞു……… തന്റെ അവസ്ഥ പറഞ്ഞു മാളു…….. ഒന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ പറഞ്ഞു…….

മാളൂട്ടി എന്നെ വിളിച്ചല്ലോ…….. ഇനി നിനക്കുള്ള ഉത്തരം കിട്ടും…… ഉറപ്പാണ്……… പിന്നെ കിച്ചുവും ആയിട്ടുള്ള വിവാഹത്തിന് സമ്മതിക്കണം മാളൂട്ടി……… നിനക്കും അതാണ് നല്ലത്…….. എല്ലാം മറക്കണം……… ഹരിക്ക് സന്തോഷം ആവും……

സ്നേഹ കാൾ കട്ട്‌ ചെയ്തപ്പോളും മാളു നിന്ന നിൽപ്പിൽ തന്നെ നിന്നു…….. ഇതിപ്പോൾ എന്താവും സ്നേഹ ചേച്ചി ഇങ്ങനെ പറഞ്ഞത്….. ഒരാശ്വാസത്തിന് വേണ്ടി വിളിച്ചതാണ്……….. പക്ഷേ… സ്നേഹ ചേച്ചിയും അവർക്കൊപ്പമാ……. തനിക്കു ചുറ്റും എന്തൊക്കെയോ നടക്കുന്നുണ്ട്…….. പക്ഷേ അത് ഞാൻ മാത്രം അറിയുന്നില്ല…….. ഡയറിയും കയ്യിൽ പിടിച്ചു ബെഡിലേക്കിരുന്നു……

മാളു…….. കിച്ചുവാണ്…… മാളു മുഖം തിരിച്ചു കളഞ്ഞു ……. മാളുവിന്റെ മുന്നിൽ മുട്ടു കുത്തിയിരുന്നു……… ഞാൻ പറയുന്നത് കേൾക്കു മാളു…… പ്ലീസ്…… ഇങ്ങനെ മുഖം തിരിക്കാതെ………

എന്തൊക്കെയാണ് കിച്ചു ഇവിടെ നടക്കുന്നത്…… എല്ലാവരുടെയും ഇഷ്ടത്തിന് വേണ്ടി മാത്രം ജീവിക്കാനാണോ എന്റെ വിധി……  എന്റെ ഇഷ്ടത്തിന് ജീവിക്കാൻ എനിക്ക് അധികാരം ഇല്ലേ………. ഇങ്ങനൊരു വിവാഹം കഴിക്കുന്നതിലും നല്ലത് എന്നെയങ്ങ് കൊല്ലുന്നതാ………കിച്ചുവും കൂടി എല്ലാത്തിനും കൂട്ടു നിൽക്കുന്നതിൽ നല്ല വിഷമം ഉണ്ട്……. എന്നെ ശരിക്കും അറിയാവുന്നതല്ലേ കിച്ചൂന്…… ഒരുപക്ഷേ ഹരിയേട്ടനെക്കാൾ കൂടുതൽ ഞാൻ ഈ വീട്ടിൽ സംസാരിച്ചതും സങ്കടങ്ങൾ പങ്കു വച്ചതും കിച്ചു്നോടാണ്……. എന്നിട്ടും……. മാളു ഒന്ന് വിതുമ്പി……

മാളു…….  മാളുവിന്റെ ഒരു കയ്യെടുത്തു രണ്ടു കൈക്കുള്ളിൽ പിടിച്ചു…… മാളു ശക്തിയിൽ കൈ തിരിച്ചു വലിച്ചെങ്കിലും കിച്ചു വിട്ടില്ല………

മാളുവുമായിട്ടൊരു വിവാഹം…..  ഇങ്ങനെ ഒരു ചിന്ത എന്റെ മനസ്സിൽ ഇപ്പോഴും ഇല്ല…….. എന്റെ ഏട്ടനാണെ സത്യം…….ഏട്ടന്റെ മാളൂട്ടിയേ ഞാൻ ആഗ്രഹിച്ചിട്ടില്ല……….  പക്ഷേ ഇപ്പോ  ഇതിന് സമ്മതിക്കണം മാളു……..വേറൊന്നും എന്നോട് ചോദിക്കരുത്…… എന്തിനാണെന്നോ ഏതിനെന്നോ ഒന്നും…………..  എനിക്കു വേറെ വഴിയില്ല……… പ്ലീസ് മാളു…….. കിച്ചു കരയും പോലെ പറഞ്ഞു……… കുറച്ചു നേരം കൂടി മാളുവിനെ നോക്കി……… മറുപടി ഒന്നും കിട്ടാഞ്ഞതിനാൽ എഴുന്നേറ്റു പോയി………

കിച്ചു ഇങ്ങനെ തന്നോട് കെഞ്ചിയിട്ടില്ല മുൻപ്…….. എല്ലാവർക്കും എന്തൊക്കെയോ അറിയാം……. എന്തോ മറക്കുന്നുണ്ട് കിച്ചുവും സ്നേഹ ചേച്ചിയും മുൻപ് ഹരിയേട്ടനും എല്ലാം……ഒന്നും മനസ്സിലാവാതെ മാളു ഹരിയുടെ ഫോട്ടോയിലേക്ക് നോക്കിയിരുന്നു……..

ഒരു തീരുമാനം മാളു ഇതുവരെ പറഞ്ഞില്ല ആരോടും…….. പിന്നീട് അരവിന്ദൻ അതിനെക്കുറിച്ചു ആരോടും പറഞ്ഞതുമില്ല……  കുറച്ചു ദിവസങ്ങളായി അച്ഛൻ ഓടി നടക്കുവാണ്……. തനിക്കു പോലും മുഖം തരാതെ……. മാളു ഓർത്തു…….. കിച്ചുവും അങ്ങനെ തന്നെ…….. പിന്നെ ആകെയുള്ളത് അമ്മ മാത്രമാണ്……….. ഒരു ദിവസം കിടക്കാൻ പോകും മുൻപ് അച്ഛൻ വിളിച്ചു അടുത്തിരുത്തി…….. അമ്മയും കിച്ചുവും ഉണ്ട് കൂടെ………

എന്തെങ്കിലും അത്യാവശ്യ കാര്യം പറയാൻ മാത്രമേ ഇങ്ങനെ ഭക്ഷണം കഴിഞ്ഞു ഒത്തുകൂടാറുള്ളു…….. മുൻപും ഇങ്ങനെ തന്നെ ആയിരുന്നു…….. എന്താ കാര്യമെന്നറിയാൻ ഞങ്ങൾ അച്ഛന്റെ മുഖത്തേക്ക് നോക്കി ഇരിക്കുവാണ്……….

ഞാൻ ഒരുപാട് പേരുടെ കേസ് വാദിച്ചിട്ടുണ്ട്……. പണക്കാരെന്നോ  പാവപ്പെട്ടവനെന്നോ നോക്കാതെ ന്യായം ഉള്ളവന്റെ ഭാഗത്തു നിന്നു………. പണത്തിനേക്കാൾ പ്രാധാന്യം ഞാൻ മനസ്സുഖത്തിന് കൊടുക്കുന്നുണ്ട്…… അതുകൊണ്ട് തന്നെ ശത്രുക്കൾ ഒരുപാട് ഉണ്ട്…….. അതുപോലെ തന്നെ എനിക്കു വേണ്ടി  ജീവൻ തരാനും ആൾക്കാർ ഉണ്ട്……..

അരവിന്ദൻ  കുറച്ചു നേരം ഒന്നും മിണ്ടാതിരുന്നു……..

നമ്മുടെ ഹരിക്കുട്ടനെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർക്ക് എന്നോട് കുറച്ചു കടപ്പാട് ഉണ്ട്……  അത് പണ്ടത്തെ ഒരു കഥ……… അദ്ദേഹം ഇവിടെയുണ്ടായിരുന്നില്ല കുറച്ചു മാസങ്ങൾ……  അന്നത്തെ എന്റെ വിഷമത്തിൽ അത് കൂട്ടണ്ടാന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടാവും…കുറച്ചു ദിവസമായതേയുള്ളു നാട്ടിൽ വന്നിട്ട്…….. മൊബൈലിൽ ഒന്നും വിളിച്ചു പറയാൻ പറ്റുന്ന കാര്യമല്ലാത്തതുകൊണ്ടാവും എന്നോട്  നേരിൽ വന്നു പറഞ്ഞത് ……… അല്ലെങ്കിൽ വാർത്തകൾ വളച്ചൊടിക്കാൻ കഴിവുള്ള മീഡിയയോടുള്ള എന്റെ ദേഷ്യം അറിയാവുന്നതു കൊണ്ടാവും മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടുത്താഞ്ഞത്……………  അവർ ഒറ്റയടിക്ക് കൊല്ലില്ലല്ലോ ആരെയും……….

എന്റെ ഹരി ബാൽക്കണിയിൽ  നിന്നും വീണതു കൊണ്ടല്ല  മരിച്ചത് ……..അവന്റെ തലയിൽ ശക്തിയിൽ ഏറ്റ അടിയാണ് മരണകാരണം എന്ന്……….. എന്നുവെച്ചാൽ ആരോ മനഃപൂർവം ഹരിക്കുട്ടനെ…………. റിപ്പോർട്ട്‌ മാറ്റിയെഴുതിയതിന് കാരണവും അദ്ദേഹം പറഞ്ഞു…….. ഇനിയും പലരുടെയും ജീവനും ജീവിതവും രക്ഷിക്കാനുള്ളതാണ് ഞാൻ എന്ന ലോയർ എന്ന്………അദ്ദേഹം പറഞ്ഞു നിർത്തി……….

അദ്ദേഹം ചെയ്തത് നിയമത്തിനു എതിരാണെങ്കിലും എന്റെ മനസാക്ഷിക്കതു ശരിയാണ്………. ഒരു ലോയർ എന്നതിലുപരി ഞാൻ ഒരച്ഛൻ കൂടിയാണ്…….അദ്ദേഹം പറഞ്ഞു നിർത്തി………. കിച്ചു…… നീയാണ് ഹരിക്കുട്ടനെ അവസാനം കണ്ടത്…….. നിങ്ങളാണ് സംസാരിച്ചു കൊണ്ടിരുന്നത്….. അവൻ താഴെ വീണപ്പോൾ നീയാണ് ആദ്യം അടുത്തു വന്നതും……… ഒരു മകൻ എനിക്കു നഷ്ടപ്പെട്ടു…….. പകരം നിന്നെ കണ്ടു ഒന്നാശ്വസിച്ചതാ ഞാൻ………. എനിക്കറിയണം സത്യമെന്താണ്ന്നു…… അറിഞ്ഞേ പറ്റു…….. എന്തിനാണെന്നും……. എങ്ങനെയെന്നും…….. അതിനു ശേഷം ഞാൻ വിധിക്കും ഇതിന് ശിക്ഷ………. പറ കിച്ചൂ…… എന്താ ഉണ്ടായത്……..

തലയും കുനിച്ചു നിൽക്കുന്നതല്ലാതെ  കിച്ചു ഒന്നും മിണ്ടിയില്ല………

കിച്ചൂ നിന്നോടാണ് എന്റെ ചോദ്യം……. ഞാൻ വിശ്വസിക്കുന്നില്ല അത് നീയാണെന്ന്…… നിനക്കതിനു സാധിക്കില്ല……..പക്ഷേ നിന്റെ ഈ തലയും കുനിച്ചുള്ള നിൽപ്പ് എന്റെ മനസ്സിൽ സംശയം തോന്നിപ്പിക്കുന്നു…….. ആ ഒരു പ്രായശ്ചിത്തമാണോ മാളുവിനെ വിവാഹം കഴിക്കാൻ സമ്മതിച്ചതിന്റെ കാരണം……. കിച്ചൂ…… എനിക്കു മറുപടി വേണം……. അരവിന്ദൻ ഉച്ചത്തിൽ പറഞ്ഞു……..

കിച്ചു പറയില്ല അച്ഛാ……. കിച്ചുവിനെക്കൊണ്ടത് പറയാൻ കഴിയില്ല …… മാളുവിന്റെ ഉറച്ച ശബ്ദം കേട്ട് അരവിന്ദൻ അവളെ നോക്കി…….

മാത്രമല്ല……. കിച്ചുവിന് ഒരിക്കലും സ്വന്തം ഏട്ടന്റെ ജീവൻ എടുക്കാൻ കഴിയില്ല……. അത്രയ്ക്ക് ജീവനായിരുന്നു കിച്ചുവിന് ഹരിയേട്ടനെ……….. മറ്റാരേക്കാളും……..

അപ്പോൾ………  മോൾക്ക്‌ അറിയുമോ ഹരിക്കുട്ടന്റെ മരണത്തിനു കാരണക്കാർ ആരെന്ന്….. അരവിന്ദൻ ആകാംക്ഷയോടെ ചോദിച്ചു…..

അതിനു ഒരു പ്രധാന കാരണക്കാരൻ അച്ഛൻ തന്നെയാണ്………

ഞാനോ…… എന്താ മോളെ നീയീ പറയുന്നത്…… ഇടറുന്ന ശബ്ദത്തോടെ അരവിന്ദൻ ചോദിച്ചു ……

…A……M…….Y…

അതേ…ആദ്യമേ തന്നെ ഞാനൊരു കാര്യം പറയട്ടേ …….. ഇയൊരു തീം ആർക്കും ദഹിച്ചെന്ന് വരില്ല… എങ്കിലും പൂർത്തിയാക്കിയിട്ടേ മടക്കം ഉള്ളൂ .ഒരു കഥ നിങ്ങൾക്ക് തരുന്നതിനു മുന്നേ ഈ കഥയുടെ വഴി എങ്ങോട്ടേക്കാവണമെന്ന് ഉള്ളിലൊരു ഐഡിയ ഉണ്ടാവും ……… ആ വഴിയേ പോകാതെ നിങ്ങളുടെ വഴിയേ വന്നാൽ കഥ വേറെ വഴിക്കു പോകും………മോട്ടു മുയലിന് വഴി തെറ്റിയത് പോലെ……. എന്റെ രീതിയിൽ കഥ ഞാൻ കൊണ്ടുപോകുവാണേ ………

എന്നാലും…. മുത്തേ…. ന്നു വിളിച്ച നാവു കൊണ്ടു ദുഷ്ടേന്നും സൈക്കോന്നുമൊക്കെ വിളിച്ചില്ലേ…… ഞാൻ കൃതാർത്ഥയായി …..കണ്ണു വച്ചതാ….. ആരോ എന്നെ  കണ്ണു വച്ചതാ ……

താങ്ക്സ് ഉണ്ട് എന്റെ  ഹരിയേയും മാളുവിനെയും   ഇത്രയും സ്നേഹിച്ചതിനു……… എങ്കിലും മറക്കില്ലാട്ടോ…. നല്ല വേദന ഉണ്ട് സ്നേഹത്തോടെ  ഞാൻ….

 

 

💕💕💕..a…….m…..y…..💕💕💕

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ലാവണ്യ – 13”

Leave a Reply

Don`t copy text!