Skip to content

ലാവണ്യ – 16

lavanya novel

മാളു ഒന്നും മിണ്ടാതെ ഇറങ്ങി പോകുമെന്ന് കിച്ചു വിചാരിച്ചില്ല……. പഴയ മാളു ആയിരുന്നുവെങ്കിൽ എടുത്തത് അതുപോലെ  തിരിച്ചു വെക്കാൻ പറയുമ്പോൾ ബാക്കി ഉള്ളതും കൂടി നിലത്തേക്ക് ഇട്ടിട്ടു പോകേണ്ടതാ……. ഇതിപ്പോൾ ശോകം ആണല്ലോ ദൈവമേ……..

കിച്ചുവിന് ഇരുന്നിട്ടും കിടന്നിട്ടും ഒരു സമാധാനം ഇല്ലാത്തതു പോലെ……… ആകെ ഒരു വല്ലാത്ത അവസ്ഥ……… മുറിവിട്ടു മാളുവിനെ തേടി …… അമ്മയുടെ അടുത്തില്ല…….. മിറ്റത്തും ഇല്ല…….. പിന്നിത് എവിടെയാ……. അവസാനം മുറിയിൽ നോക്കി……… ദേ ഇരിക്കുന്നു……. അവിടെ നിന്നുമെടുത്ത ഷർട്ട് ഇപ്പോഴും കയ്യിലിരുപ്പുണ്ട്……. അന്ന് മാളുവിന്റെ വീട്ടിൽ വെച്ചു തനിക്കു മാറിയിടാൻ തന്ന ഷർട്ട്……. കൂടെ തന്റെ അന്നത്തെ ഷർട്ടും ഇരുപ്പുണ്ട് ബെഡിൽ………

മാളു…… കിച്ചു വിളിച്ചു……. എന്നിട്ട് അടുത്തു വന്നിരുന്നു…….. എന്ത് പറ്റി……

എന്താ ഒന്നും  പറയാഞ്ഞത് കിച്ചു………

ഒരു സൂചന എങ്കിലും തരാമായിരുന്നു…….

എന്തിന്……. കിച്ചു ചിരിയോടെ ചോദിച്ചു…… അതിലൊരു വേദന ഉള്ളതു പോലെ തോന്നി മാളുവിന്‌…….

എല്ലാം കഴിഞ്ഞു പോയ കാര്യങ്ങളാണ്…… ഓർക്കാൻ ഇഷ്ടമില്ലാത്തത്……. ഇന്നും…. കിച്ചു പറഞ്ഞു……..

എന്നെ അറിഞ്ഞു വച്ചിട്ടും……. ഞാനിവിടെ വന്നപ്പോൾ എന്തിനാ അങ്ങനെ പെരുമാറിയത്……. അത്രക്കും വെറുക്കാൻ ഞാനെന്താ ചെയ്തേ…….. ഒന്നു പറയാമായിരുന്നു……..

എന്താണ് ഞാൻ  പറയേണ്ടിയിരുന്നത് മാളു  …….. കിച്ചു തിരിച്ചു ചോദിച്ചു…….

ആദ്യമായി മനസ്സിൽ കയറിക്കൂടിയ  മുഖമാണിതെന്നോ  …….അതോ……… കാണാൻ കൊതി തോന്നിയിരുന്നപ്പോൾ  ഒക്കെയും  ജനാലക്കരുകിൽ വന്നു കണ്ണു നിറച്ചു കണ്ടിട്ടു പോകുമായിരുന്നുവെന്നോ …… എന്താ ഞാൻ പറയേണ്ടിയിരുന്നത്……..കിച്ചു മിണ്ടാതെയായി കുറച്ചു നേരം………. 

മാളു തിരിഞ്ഞു കിച്ചുവിനെ നോക്കി……  അത്ഭുതം ആയിരുന്നോ ഞെട്ടൽ ആയിരുന്നോ തനിക്കുള്ളതെന്നു മാളുവിനും മനസ്സിലായില്ല……

മാളുവിന് അറിയില്ല….എന്റെ ആദ്യ പ്രണയം…….. അത് നിന്നോടായിരുന്നു മാളു…… എന്റെയിഷ്ടം നിന്നോട്  പറയാൻ ഒന്നു  കാത്തു നിന്നിട്ടുണ്ട്…… ഒരിക്കലും ഒന്നു കാണാൻ കിട്ടിയിട്ടില്ല…….. പല കോളേജും കയറിയിറങ്ങി…….

അവസാനം മനസ്സ് സമാധാനം തരാതെ ആയപ്പോൾ നിന്റെ അടുത്തേക്ക് വന്ന അന്നാണ് എന്റെ ഷർട്ടിനോട് കഥ പറയുന്ന നിന്നെ ഞാൻ കണ്ടത്…… എന്തു സന്തോഷത്തിലാണ് അന്ന് അവിടെ നിന്നും പോന്നതെന്ന് അറിയുവോ…….. നീയെന്നെ മറന്നിട്ടില്ല………. ആ സന്തോഷത്തിൽ ആണ് ഏട്ടനോട് എല്ലാം പറഞ്ഞത്……… എന്റെ ജീവനില്ലാത്ത ഷർട്ടിനോട്‌ നീ പറയുന്ന കാര്യങ്ങൾ എല്ലാം പല ദിവസങ്ങളിലും  ഞാൻ നേരിട്ട്  അവ്യക്തമായി കേട്ടിട്ടുണ്ട് മാളു ……… നിന്നെക്കുറിച്ചു ഞാൻ എഴുതിയതാണ് ആ ഡയറി നിറയെ……… നിന്നോട് ഞാൻ പറയാൻ വച്ചതെല്ലാം ഉണ്ട് അതിൽ………

പക്ഷേ……. അന്ന് അമ്പലത്തിൽ വെച്ചാണ് ഞാൻ അറിഞ്ഞത് ഏട്ടൻ പറയുന്ന മാളൂട്ടി നീയാണെന്ന്……… അന്ന് ഏട്ടന്റെ കൂടെ കണ്ടപ്പോൾ….. അന്നത്തെ അവസ്ഥ എനിക്കിപ്പോഴും പറയാൻ അറിയില്ല…… എന്റെ മനസ്സിൽ എന്റേതായി  കൊണ്ടു നടന്ന നിന്നെ ഒന്നിറക്കി വിടാൻ എത്ര കഷ്ടപ്പെട്ടെന്നറിയുവോ……….കുഴിച്ചു മൂടി മനസ്സിൽ ഉള്ളതെല്ലാം……..  നിന്നോട് കാണിച്ച ദേഷ്യം എന്റെ മുഖംമൂടി ആയിരുന്നു……. പിന്നീട്… ഏട്ടന്റെ മാളൂട്ടി…. എന്റെ സുഹൃത്ത്…….. അങ്ങനെയേ കണ്ടിട്ടുള്ളു……..

ഇതൊന്നും മാളു ഒരിക്കലും  അറിയരുത് ന്ന് ഞാൻ ആഗ്രഹിച്ചതാണ്……. ഈ തെളിവ് നശിപ്പിക്കണമെന്നും കരുതിയതാണ്……. പക്ഷേ……

രണ്ടാളും കുറച്ചു നേരം മിണ്ടാതെയായി…….. കിച്ചു എഴുന്നേൽക്കാൻ തുടങ്ങിയതും മാളു പറഞ്ഞു……..

കിച്ചുവിനറിയുമോ ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ സ്വന്തമായിട്ട് കയ്യിൽ എടുത്തതിന്റെ കൂട്ടത്തിൽ ഇതും ഉണ്ടായിരുന്നു …….  ജീവനില്ലാത്ത ഷർട്ട് എന്ന് കിച്ചു പറഞ്ഞില്ലേ …. അത് കിച്ചുവിന്……..എനിക്കിത് അങ്ങനെ ആയിരുന്നില്ല അന്ന് ………ആ മുഖം മൂടി വന്ന ആളിനോട് തന്നെയാ ഞാൻ എന്റെ വിഷമങ്ങൾ പറഞ്ഞതെല്ലാം…….. അതുപക്ഷേ പ്രണയം ആയിരുന്നില്ല കിച്ചു…… ആരുമില്ലാത്തവൾക്ക് ഒറ്റപ്പെടലിൽ നിന്നും ദൈവം തന്ന ചെറിയൊരു ആശ്വാസം……..

മാളു കിച്ചുവിന്റെ ഷർട്ട് എടുത്തു കയ്യിൽ വെച്ചു കൊടുത്തു…….. കിച്ചു അതിലേക്ക് തന്നെ നോക്കിയിരുന്നു…………

മനസ്സോടെ ആണോ മാളു  കല്യാണത്തിന് സമ്മതിച്ചത്……… അതോ……. കിച്ചു പതിയെ ചോദിച്ചു…….

പൂർണ്ണമായും അല്ലെങ്കിലും…….. അതെ കിച്ചു ……..അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോൾ ദൈവമായി കൊണ്ടു തന്നതാ ഇവരെ…… ഇനിയും ഒരു ഒറ്റപ്പെടലിലേക്ക് പോകാൻ വയ്യാഞ്ഞിട്ടാ……. എനിക്കത് താങ്ങാൻ പറ്റില്ല…..  കിച്ചുവിന് മാളുവിന്റെ അവസ്ഥ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി…..

ഇത് മാളുവിന്റെ  കയ്യിൽ ജീവനോടെ തന്നെ ഇരിക്കുന്നതാണ് എനിക്കിഷ്ടം…….  എന്റെ കയ്യിൽ ആയാൽ ഇത് വെറും ഷർട്ട് മാത്രമാണ്……… കിച്ചു അത് തിരിച്ചു മാളുവിനെ ഏൽപ്പിച്ചു ഇറങ്ങി പോയി……..

നേരെ പോയത് ഏട്ടന്റെ അടുത്തേക്കാണ്……. കുറച്ചേറെ പറയാനുണ്ട്……… അന്നും ഇന്നും എല്ലാം ഏട്ടനോട് പറഞ്ഞാണ് ശീലം……… ഏട്ടൻ ഉറങ്ങുന്നത് പനിനീർ പൂക്കൾക്ക് നടുവിൽ ആണ്…….. കിച്ചു തനിയെ ഉണ്ടാക്കിയെടുത്തത്…….. പരിപാലിക്കുന്നതും കിച്ചു തന്നെയാണ്…… ഏട്ടന്റെ ചിരി പോലെ തന്നെ പൂക്കളും……..

ഏട്ടന്റെ അടുത്തുപോയി ചാരിയിരുന്നു……… ഏട്ടൻ   പഠിക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം താൻ  ഏട്ടനൊപ്പം ആയിരുന്നു ……..   അച്ഛന്റെയും അമ്മയുടെയും ആവശ്യം ഏട്ടനുള്ളപ്പോൾ തനിക്ക് വേണ്ടി വരില്ലെന്ന്  പലപ്പോഴും തോന്നിയിട്ടുണ്ട്…..ഒരു മകനെപ്പോലെ തന്നെയായിരുന്നു താൻ  ഏട്ടന്  ………അതിനുള്ള നന്ദിയും സ്നേഹവും കുറച്ചെങ്കിലും തിരിച്ചു കൊടുക്കാനാവും ദൈവം ഏട്ടനെ  കുറച്ചു കാലം തന്റെ മകൻ ആക്കിയത്…….. കിച്ചു ഓർത്തു ചിരിച്ചു…….

അന്ന് ഏട്ടന് അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നുവെങ്കിൽ മാളു ഇന്നെന്റെ കൂടെ ഉണ്ടാവുമായിരുന്നു….. ഏട്ടൻ കൈ പിടിച്ചു തന്നേനെ……. തന്റെ ഒരിഷ്ടത്തിനും എതിര് നിന്നിട്ടില്ല…….. അല്ല ഏട്ടന് ഇഷ്ടമില്ലാത്തതൊന്നും ഇതുവരെ താൻ ചെയ്തിട്ടുമില്ല…….

അന്ന് മാളുവിന്റെ വീട്ടിൽ കയറി രക്ഷപെട്ടു തിരിച്ചു വന്ന്  എല്ലാം ഏട്ടനോട് പറഞ്ഞതാണ്…… ഒന്നും മനസ്സിലായില്ലെങ്കിലും ഏട്ടൻ എല്ലാം കേട്ടിരുന്നു…….. ആ ഒരു ടെൻഷനിൽ അവൾ പറഞ്ഞ പേര് മറന്നു പോയിരുന്നു……. പക്ഷേ ആ മുഖം….. അതൊരിക്കലും മറക്കാൻ കഴിയില്ല…….. നിഷ്കളങ്കമായ സ്വഭാവവും……

ആ മുഖം മനസ്സിലിട്ട്  ഉറക്കം വരാതെ കിടക്കുമ്പോൾ ഒന്ന് കാണാൻ തോന്നും……..  വന്നിട്ടുമുണ്ട്…… ഒന്നല്ല…. ഒരുപാട് വട്ടം……. ആ വീട് ഉറങ്ങിയാലും അവളുടെ മുറിയിൽ മാത്രം വെളിച്ചം ഉണ്ടാവും……. ഈ റൂമിൽ എന്തിനാ……  ഇവളെന്താ ഇങ്ങനെ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്…….. പിന്നെ ഓർത്തു……വലിയ വീട്ടിൽ ജനിച്ചാലും സിമ്പിൾ ആയി നടക്കുന്ന പെൺകുട്ടികളെ……….. അങ്ങനെ ആവുമെന്ന് വിചാരിച്ചു……….

ഒരിക്കൽ പോയപ്പോൾ കണ്ടു ആരോടോ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നത്…… ഒന്ന് ഞെട്ടി……. പിന്നെ നോക്കിയപ്പോഴാണ് കണ്ടത് തന്റെ ഷർട്ടിനോടാണ് കഥ പറയുന്നത്….. ആദ്യമായ് അന്നാണ് ഏട്ടന്റെ ഈ വീരശൂരന്റെ മുഖത്ത് നാണം എന്നൊന്ന് ഉണ്ടായത്……. അന്ന് ഏട്ടനെ കെട്ടിപ്പിടിച്ചു എത്ര ഉമ്മ

കൊടുത്തെന്നു എനിക്കുമറിയില്ല……..

ഏട്ടന്റെ പെണ്ണുകാണലും ഉറപ്പിക്കലും എല്ലാം അറിയുന്നുണ്ടായിരുന്നു…….. സ്നേഹയെക്കാൾ നല്ലൊരു പെണ്ണിനെ കണ്ടു പിടിക്കണമെന്ന് വാശി പിടിച്ചതും ഞാൻ തന്നെയാ…….. സ്നേഹയുടെ വീട്ടുകാർ ഏട്ടനെ വേണ്ടാന്നു പറഞ്ഞതിന്റെ ദേഷ്യം…….

അമ്പലത്തിൽ വെച്ചു മാളുവിന്റെ കയ്യിൽ പിടിച്ചു ഏട്ടൻ ഇതാണെന്റെ മാളൂട്ടി എന്നു പറഞ്ഞപ്പോൾ എന്റെ ശരീരത്തിൽ ജീവൻ ഉണ്ടോ ഇല്ലയോ എന്നുവരെ സംശയം തോന്നി…… അംഗീകരിച്ചു കൊടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടു…….. അവളോടുള്ള ഇഷ്ടം എന്നത് പെട്ടെന്ന് തന്നെ ദേഷ്യമായി മാറി……. അതും ആ  വീട്ടുകാരെ കൂടെ കണ്ടപ്പോൾ ഇത്രയും നാൾ താൻ കണ്ടതും കേട്ടതും എല്ലാം വെറുതെ ആയിപ്പോയല്ലോ എന്നു തോന്നി……. അതുകൊണ്ട് തന്നെ ഏട്ടന്റെ അവകാശം പൂർണ്ണമായും ഏൽപ്പിക്കാൻ മടിയായിരുന്നു……

അച്ഛൻ പറഞ്ഞപ്പോഴാണ് അറിഞ്ഞത് ആരും അവളുടെ സ്വന്തം ആയിരുന്നില്ല എന്നും ആരുമില്ല എന്നും…… കേട്ടപ്പോൾ ഒരു വിഷമം തോന്നി……. പിന്നെ ഏട്ടന് ഇതിലും നല്ലത് വേറെങ്ങും തേടിയാൽ കിട്ടില്ല എന്നു തോന്നി….. തനിക്ക് നേരിൽ അറിയാവുന്നതല്ലേ….. 

എന്തും പറയുന്ന നല്ലൊരു സുഹൃത്ത് ആയിട്ട് കൂടെ കൂട്ടുമ്പോഴേക്കും  മനസ് തെളിഞ്ഞിരുന്നു……… പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു……. എല്ലാത്തിനോടും……..

പിന്നെ ഏട്ടന്റെ മരണവും അതിനു പിറകെയുള്ള അന്വേഷണവും എല്ലാമായി മാളുവിനെ ശ്രദ്ധിക്കാൻ സമയം കിട്ടാതെയായി…….. പെട്ടെന്നൊരു ദിവസം മാളുവിനെ ജീവിതത്തിലേക്ക് കൂട്ടാമോ എന്ന് അമ്മ ചോദിച്ചപ്പോൾ ആദ്യം ഒന്ന് ഞെട്ടി……. ആ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല…… ഇന്നും…. 

എന്ത് വിശ്വസിച്ചു മാളുവിനെ വേറൊരാൾക്ക് കല്യാണം കഴിച്ചു കൊടുക്കും…….. അവിടെ അവൾക്കു സുഖമായിരിക്കുമോ കഷ്ടപ്പാടായിരിക്കുമോ എന്ന് എങ്ങനെ അറിയും……… എന്തായാലും മാളു പറഞ്ഞു ആരുമറിയില്ല അതൊന്നും…….. അത്രയും പാവമാണ്……….. ഒടുവിൽ സമ്മതിക്കേണ്ടി വന്നു……….. അത് പഴയ പ്രണയം ഓർത്തിട്ടൊന്നുമല്ല…….. കുഴിച്ചു മൂടിയതൊന്നും കുത്തിപ്പൊക്കാൻ തോന്നിയിട്ടില്ല…….. ഏട്ടനെ പഴയ പടി ആക്കിയത് മാളുവാണ്……… മാളുവിന്റെ കരുതലും സ്നേഹവും ഒന്നു കൊണ്ടു മാത്രമാണ്…… പിന്നെ മാളു വേദനിക്കേണ്ടി വന്നാൽ കൂടെ ഏട്ടനും വിഷമിക്കും….. 

പഴയ പ്രണയം ഇപ്പോൾ  മനസ്സിൽ ഇല്ല ……  അതുകൊണ്ട് തന്നെ മാളുവിനെ പഴയ പോലെ കാണാൻ കുറച്ചു സമയം പിടിക്കും…….  പോകെപ്പോകെ എല്ലാം ശരിയാകുമായിരിക്കും……….  ഇവിടെ ഇരിക്കുമ്പോൾ മാത്രമാണ് മനസ്സൊന്നു ശാന്തമാകുന്നത്……. കുറച്ചു നേരം കൂടി ഏട്ടനരികിൽ ഇരുന്നിട്ട് വീട്ടിലേക്കു പോയി……

മാളു ആകെ മൂഡ് ഓഫ് ആണ്…….. അത്  കിച്ചുവിനെ മനസ്സിലായുള്ളു……… അച്ഛനോടും അമ്മയോടും നല്ല രീതിയിൽ ആണ് പെരുമാറിയത്……. അപ്പോൾ തന്നോട് ആണ്……അന്നും ഇന്നും തന്നോടാണ് മാളു  കുശുമ്പും ദേഷ്യവും  കാണിക്കുന്നത്………  കിച്ചുവിനു ചിരി വന്നു……

തനിച്ചിരിക്കുന്ന മാളുവിന്റെ അടുത്ത് ചെന്നു കിച്ചു ചോദിച്ചു ……….

അതേ……. എന്തെങ്കിലും എന്നോട് പറയാനുണ്ടോ മാളൂന് …….. അല്ലെങ്കിൽ ചോദിക്കാനുണ്ടോ………

ഇല്ല…… മാളു മുഖം നോക്കാതെ പറഞ്ഞു…….

പിന്നെന്താ എന്നോട് മാത്രം മിണ്ടാതിരിക്കാൻ……

ഒന്നുമില്ല……..

താൻ പഴയതെല്ലാം മറന്നേക്കൂ മാളൂ…… അല്ലെങ്കിലും  ഞാൻ മാളൂനെ കണ്ടതുപോലെ അല്ലല്ലോ മാളു എന്നെ കണ്ടിരുന്നത് ……… ഞാൻ ഒരു സുഹൃത്ത് മാത്രമായിരുന്നു അന്ന് തനിക്ക് ……… ഇപ്പോഴും അതുപോലെ കണ്ടാൽ മതി……… തന്റെ മുഖം മാറുമ്പോൾ ഈ വീട്ടിലെ  രണ്ടാളുടെ മുഖവും കൂടെ മങ്ങും…….. അവർക്കു വേണ്ടിയെങ്കിലും ഒന്ന് സന്തോഷത്തോടെ ഇരുന്നുകൂടെ……….

മ്മ്…… ചെറുതായി മൂളി സമ്മതിച്ചു മാളു …….

രാത്രിയിൽ അച്ഛൻ മാളുവിനെയും കിച്ചുവിനെയും പിടിച്ചു അടുത്തിരുത്തി……. മറ്റന്നാൾ  രാവിലെ രണ്ടാളും റെഡി ആയിട്ടിരിക്ക്……. ഇനിയും നീട്ടിക്കൊണ്ടു പോകുന്നില്ല…….. അമ്പലത്തിൽ വെച്ചു ഒരു താലികെട്ട്……അത്രെയേ ഉള്ളൂ…….

മറ്റന്നാളോ …… കിച്ചുവും മാളുവും ഒരുപോലെ ചോദിച്ചു………..

കുറച്ചു കഴിയട്ടെ അച്ഛാ…….. ഇത്രയും പെട്ടെന്ന്……. അതും എടുപിടിയെന്നു…… കിച്ചു പറഞ്ഞു……

അത്ര പെട്ടെന്നു ഒന്നുമല്ലല്ലോ…….ഇത്രയും നാൾ  നിങ്ങൾക്ക് സമയം തന്നില്ലേ……… ഇതിപ്പോൾ ഒന്നു നാൾ കുറിച്ച് സമയം നോക്കാൻ പോയപ്പോൾ മറ്റന്നാൾ  നല്ല ദിവസം ആണെന്ന് കണ്ടു……. അല്ലെങ്കിൽ ഇനിയും നീളും……… അതു വേണ്ടാ………

എന്നാലും അച്ഛാ…….. മറ്റന്നാൾ… മാളു കരയുംപോലെ പറഞ്ഞു. …… 

മോളിങ്ങു വാ…….. ഇന്ന് അമ്മയുടെ കൂടെ കിടക്കാം……. അമ്മ മാളുവിന്റെ കയ്യിൽ പിടിച്ചു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി……

ഇരുന്നിട്ടും കിടന്നിട്ടും നടന്നിട്ടും കിച്ചുവിന് ഒരു സമാധാനം ഇല്ല……. മനസ്സ് തയ്യാറായിട്ടില്ല ഒരു വിവാഹത്തിന്……. അതും മാളുവിനെ…… അച്ഛനോട് കുറച്ചു കൂടി സമയം നീട്ടി ചോദിച്ചാലോ………വേണ്ട……. സമ്മതിക്കില്ല……. 

മാളുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല…….. നെഞ്ചിടിപ്പിന്റെ ശക്തി അറിഞ്ഞത് കൊണ്ടാവും അമ്മ ചേർത്തു പിടിച്ചു പറഞ്ഞു………

ഒന്നുകൊണ്ടും പേടിക്കണ്ട മോളെ………ഇങ്ങനെ വിഷമിക്കാതെ……..  ഈ വീട്ടിൽ തന്നെയല്ലേ ഉള്ളത് ഇനിയുള്ള കാലം മുഴുവൻ……… അച്ഛനും അമ്മയും എപ്പോഴും നിന്റെ കൂടെ ഉണ്ട്…….. അംഗീകരിക്കാൻ കുറച്ചു സമയം പിടിക്കും……. അത് അമ്മയ്ക്കും അറിയാം………. പോകെപ്പോകെ എല്ലാം ഉൾക്കൊണ്ടു ജീവിതം മുന്നോട്ട് പൊയ്ക്കൊള്ളും………. ഇപ്പോൾ സമാധാനത്തോടെ ഉറങ്ങിക്കൊള്ളൂ…….

മാളുവിന്റെ മുടിയിൽ തലോടി കൊടുക്കുമ്പോൾ അവരറിഞ്ഞു മാളുവിന്റെ കണ്ണുനീർ വീണു തന്റെ നെഞ്ചു നനയുന്നത്…..

 

 

💕💕💕..a…….m…..y…..💕💕💕

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!