Skip to content

ലാവണ്യ – 7

lavanya novel

ഇതാ മോളെ ഈ പാൽ കൂടി കൊണ്ടുപോയ്‌ക്കോ……….. ഹരിയുടെ അമ്മ മാളുവിനോട് പറഞ്ഞു………. അവൾ ആലോചിച്ചു നിൽക്കുന്നത് കണ്ടിട്ട് വീണ്ടും ചോദിച്ചു……… എന്താ മാളു…….

അമ്മേ……… അങ്ങനെ വിളിക്കാല്ലോ അല്ലേ……. മാളു ചോദിച്ചു………

അവർ കുറച്ചു കൂടി അടുത്തു നിന്നു……. ഇനി അങ്ങനെയേ വിളിക്കാവൂ………

എനിക്ക് പറയാൻ വേറാരും ഇല്ല……… ഒരു വിവാഹമൊന്നും ഞാൻ ചിന്തിച്ചിട്ടു കൂടിയില്ല…… എനിക്ക് ഹരിയേട്ടനെ മനസ്സിലാക്കാൻ കുറച്ചു സമയം വേണം……… മനസ്സിലാക്കിയിടത്തോളം ഹരിയേട്ടന് ഞാൻ ഭാര്യ അല്ല…….. അതെന്താന്നു പോലും അറിയില്ല പാവത്തിന്……. നല്ലൊരു കൂട്ട് ആണ് ആവശ്യം……. ആദ്യം ഞാനൊരു കൂട്ടുകാരി ആവട്ടെ……… എന്നിട്ട് മാത്രം മതി…….. ഇതൊക്കെ……… എനിക്കും അതാവും നല്ലതെന്നു തോന്നുന്നു………

അമ്മ മാളുവിനെ നോക്കി നിൽക്കുന്നത് കണ്ട് മാളു ചോദിച്ചു……… ഞാൻ പറഞ്ഞത് തെറ്റാണോ അമ്മേ……..

ഒരിക്കലും അല്ല……. ഹരി  ഭാഗ്യം ചെയ്തവനാണെന്ന് ഇപ്പോഴാണ് എനിക്ക് ബോധ്യമായത്…….. നിങ്ങൾ തീരുമാനിച്ചോ നിങ്ങളുടെ ജീവിതം……… ആരും അതിൽ തലയിടാൻ വരില്ല………. പിന്നെ ഇതൊക്കെ ഒരു ചടങ്ങ് ആയതുകൊണ്ട് അമ്മ തന്നുവെന്നേ ഉള്ളൂ…….. മോൾ പറഞ്ഞതാണ് ശരി…….. അവർ അവളെ ചേർത്തു പിടിച്ചു പറഞ്ഞു……..

അവനൊരു പാവമാണ്……….  പറയുന്നതെന്തും സമ്മതിച്ചു കൊടുത്താൽ മതി……… എങ്കിൽ മോൾ പോയി കിടന്നോളു…….. പിന്നെ അതിരാവിലെ ഒന്നും എഴുന്നേൽക്കാൻ നിൽക്കണ്ട………. നന്നായി ഉറക്കം ഒക്കെ പോയിട്ട് വന്നാൽ മതി  കേട്ടോ…….

മാളു തലയാട്ടി മുകളിലേക്കു നടന്നു………. റൂമിൽ ഹരി ഉണ്ടായിരുന്നില്ല…….. കിച്ചുവിന്റെ മുറിയിൽ നിന്നും ശബ്ദം കേട്ടു……… അങ്ങോട്ടേക്ക് പോകാൻ മനസ്സ് വന്നില്ല……. നേരെ ബാൽക്കണിയിലേക്ക് പോയി…… അവിടെയിരുന്നു കുറച്ചു നേരം………. ഇനിയങ്ങോട്ട് എന്താകുമെന്ന് മാളു ചിന്തിച്ചു………… സ്വന്തം എന്നു പറയാൻ ഈ വീട്ടിലുള്ളവർ മാത്രം…….. വല്യമ്മ തന്നെ കയ്യൊഴിഞ്ഞു കഴിഞ്ഞു………. മനസ്സ് ആകെ ശൂന്യമാണെന്ന് തോന്നി……. ചിന്തിക്കാനോ തീരുമാനിക്കാനോ പറ്റാത്ത ഒരവസ്ഥ………

പിറകിൽ ആളനക്കം അറിഞ്ഞു…….. ഒരു നിഴൽ അടുത്തേക്ക് വരുന്നുണ്ട്……. ഹരിയേട്ടാ ഞാൻ കണ്ടേ…….. പേടിപ്പിക്കല്ലേ……… മറുപടി കേൾക്കാഞ്ഞിട്ടു മാളു തിരിഞ്ഞു നോക്കി…….. പിറകിൽ കിച്ചു…….

ഞാൻ വിചാരിച്ചു ഹരിയേട്ടനാവുമെന്ന്……. അതോണ്ടാ….. സോറി…… മാളു കിച്ചുവിനെ നോക്കാതെ പറഞ്ഞു……….

ഏട്ടൻ മെഡിസിൻ കഴിക്കുന്നുണ്ട്…….. ഏതൊക്കെയെന്ന് കാട്ടിത്തരാം വരൂ…….

കിച്ചുവിന്റെ പിറകെ നടന്നു മാളു……… ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്……. കൂടെ മൂളിപ്പാട്ടും……… ഹരിയേട്ടനാണ്……… കിച്ചു ഓരോന്നും കൊടുക്കേണ്ട സമയവും രീതിയും പറഞ്ഞു തന്നു………. അതിനിടയിൽ പറഞ്ഞു……..

അമ്മ പറഞ്ഞത് കൊണ്ട് മാത്രം പറഞ്ഞതാണ് ഇതൊക്കെ…….. എന്നുവെച്ചു ഏട്ടന്റെ മരുന്ന് ഒന്നും തന്നെ കൊടുക്കാൻ നിന്നേക്കരുത്…….. എനിക്കറിയാം കൊടുക്കാൻ…….. ഇത്രയും നാൾ ഞാൻ തന്നെയാ ചെയ്തത്………

നിന്റെ വീട്ടുകാർ കണ്ണുകൊണ്ടു ഇതൊക്കെ അളക്കുന്നത് ഞാൻ കണ്ടു………. എന്തു വേണമെങ്കിലും………. കയ്യിലൊതുങ്ങുന്നതെന്തും എടുത്തോ……… എന്റെ ഏട്ടനെയെങ്ങാനും വിഷമിപ്പിക്കാൻ ആണ് ഉദ്ദേശമെങ്കിൽ പൊന്നു മോളേ അതൊന്നും അനുഭവിക്കാൻ നീയുണ്ടാവില്ല പിന്നെ………. നിന്റെയീ പാവം പിടിച്ച മുഖത്തിന്‌ പിന്നിൽ വേറൊരു മുഖമുണ്ട്……. എല്ലാവരെയും മുന്നിലുള്ള നിന്റെയീ അഭിനയം ഈ കിച്ചൂനോട് വേണ്ടാ……. ഒന്നും കാണാതെയാവില്ല  നീയീ വിവാഹത്തിന്  തയ്യാറായത് …….. അല്ലേ……

ഒന്നും മിണ്ടാതെ കേട്ടു നിന്നു മാളു……… കിച്ചുവിന്റെ മനസ്സിൽ നല്ല തെറ്റിദ്ധാരണ ഉണ്ട്………. താൻ സ്വത്തിനു വേണ്ടിയാണ് ഇതിന് സമ്മതിച്ചതെന്നാണ് വിചാരിച്ചു വെച്ചിരിക്കുന്നത്………. കയ്യിലുള്ളതും കൂടി കൊടുത്തിട്ടാണ്  വന്നതെന്ന് എങ്ങനെ പറയും…… കണ്ണു നിറയാതെ നോക്കിയെങ്കിലും അറിയാതെ കവിളിൽ കൂടി ഒലിച്ചിറങ്ങി……… കിച്ചു കാണാതെ തിരിഞ്ഞു നിന്നു………

ഇനി കള്ളക്കരച്ചിൽ ആണെന്നു കൂടി കേൾക്കാൻ വയ്യാ…………

ഹരി കുളി കഴിഞ്ഞു ഇറങ്ങി വന്നു……… ടവൽ കിച്ചുവിന്റെ തോളിലേക്കിട്ടു……… കിച്ചു ഏട്ടന്റെ തല തോർത്തിക്കൊടുത്തു……… കിച്ചുവിന്റെ നോട്ടം മുഴുവനും മാളുവിന് നേർക്കായിരുന്നു……. ആ നോട്ടത്തിലുണ്ടായിരുന്നു ഏട്ടന്റെ മേലുള്ള അവകാശം തട്ടിപ്പറിക്കാൻ ആരും ശ്രമിക്കേണ്ട എന്നൊരു താക്കീത്………..

ഇനി ഞാൻ പൊക്കോട്ടെ…….. കിച്ചു ഹരിയോട് ചോദിച്ചു………

വേണ്ടാ………. ഞാൻ ഉറങ്ങിയിട്ട് പോയാൽ മതി………

ഇന്നിപ്പോൾ മാളു ഇല്ലേ ഏട്ടനോട്‌ സംസാരിക്കാൻ……… ഞാൻ പോട്ടെ…… കുറച്ചു പണിയുണ്ട്………

മനസ്സില്ലാ മനസ്സോടെ ഹരി സമ്മതിച്ചു……. കിച്ചു മുറിവിട്ട് പോയി……… പോകുമ്പോൾ മാളുവിനെ ഒന്ന് സൂക്ഷിച്ചു നോക്കാനും മറന്നില്ല……..

ഞാൻ കിച്ചൂട്ടന്റെ കൂടെയാരുന്നു കിടക്കുന്നത്…….. അച്ഛനാ ഇനി തനിയെ കിടക്കാൻ പറഞ്ഞത്………. എനിക്കു പേടിയാ മാളൂട്ടീ തനിയെ കിടക്കാൻ……… ഹരി ചിരിച്ചു പറഞ്ഞു…….

ഇത്രയും വലിയ ആളായിട്ടുമോ………

മ്മ്…… സ്വപ്നം കാണും…… പേടിയാ……. മാളു ആരുടെ കൂടെയാ കിടക്കുന്നത്………

എനിക്ക് കൂട്ട് ഒരുപാട് പേരുണ്ടല്ലോ…….. പാറ്റ…… എലി….. പല്ലി പിന്നെയൊരു പൂച്ചയും……

അയ്യേ…….. മാളൂട്ടിക്ക് പേടിയില്ലേ…….

എന്തിനാ പേടിക്കുന്നത്………. ഹരിയേട്ടനറിയുവോ മിണ്ടാൻ കഴിയുന്ന മനുഷ്യരേക്കാൾ മാളുവിനോട് സ്നേഹം ഈ മിണ്ടാപ്രാണികൾക്കുണ്ടായിരുന്നു….. അവരുടെ ഒക്കെ ഭാഷയും എനിക്കറിയാമല്ലോ…….

വലിയ എന്തോ സംഭവം പോലെ അത്ഭുതത്തിൽ ഹരി മാളുവിനെ നോക്കിയിരുന്നു…….

ഞാൻ കിടന്നോട്ടെ ഹരിയേട്ടാ…… ഉറക്കം വരുന്നുണ്ട്………..

എവിടെ കിടക്കും…….

കിച്ചു എവിടെയാ കിടന്നിരുന്നത്……..

ഇവിടെ…….ബെഡിന്റെ സൈഡിൽ ചൂണ്ടി കാണിച്ചു ഹരി പറഞ്ഞു…….

എങ്കിൽ ഞാനും അവിടെ കിടന്നോട്ടെ…….

ഹരി ഒന്നു ചിന്തിച്ചിട്ട് തലയാട്ടി………. മാളു ആ സൈഡിൽ കിടന്നു……… എന്നിട്ട് ഹരിയോട് കിടന്നോളാൻ കണ്ണുകൊണ്ടു കാണിച്ചു……..  ഹരി തനിക്കൊരു ദ്രോഹവും ചെയ്യില്ലെന്ന് ഉറപ്പുണ്ടായിരുന്നു മാളുവിന് ……..കുറച്ചു നേരം കൊണ്ടു മനസ്സിലായി ഇനി മാളുവിന് സ്വന്തമെന്നു പറയാൻ ഹരി മാത്രെ ഉള്ളൂന്ന്…….മുഖാമുഖം നോക്കി കിടന്നപ്പോൾ ഹരി പറഞ്ഞു……….

കഥ പറയ് മാളൂട്ടി…….. കിച്ചു  പാട്ടു പാടി തരും…… കഥ പറയും….. തമാശ പറയും……. ഞാൻ ഉറങ്ങിയിട്ടേ ഉറങ്ങൂ…….

കിച്ചു ചരിതം മാത്രമേ ആ നാവിൽ നിന്നും വരുന്നുള്ളു…….. അതങ്ങിനെ തന്നെ നിൽക്കട്ടെ എന്നും…….

എനിക്ക് കഥയൊന്നും അറിയില്ല ഹരിയേട്ടാ……… പഠിച്ചു നാളെ ഉറപ്പായിട്ടും പറഞ്ഞു തരാം കേട്ടോ…….. ഇപ്പോൾ ദു സ്വപ്നം കാണാതെ ഉറങ്ങാൻ ഞാൻ ഒരു പ്രാർത്ഥന ചൊല്ലിത്തരട്ടെ…….. ഞാൻ അങ്ങനെയാ ഉറങ്ങാറ്…….

മ്മ്……

ഞാൻ പറയുംപോലെ ഏറ്റു ചൊല്ലുവോ……

മ്മ്…..

അർജ്ജുനൻ…… ഫൽഗുനൻ…….

മാളു പറയും പോലെ കേട്ടു പറഞ്ഞു ഹരി…….. പതിയെ ആ കണ്ണുകൾ അടയുന്നത് കണ്ടു……  ആ മുഖം നോക്കി കിടന്നു….. കണ്ണുകൾ അടയും വരെ………

ആരൊക്കെയോ സംസാരിക്കുന്നത് കേട്ടാണ് മാളു കണ്ണു തുറന്നത്………. ഹരിയും കിച്ചുവും ആണ്…….. കിച്ചു ഹരിയെ ട്രാക്ക് സ്യുട്ട് ഇടാൻ സഹായിക്കുവാണ്…….. ജോഗിങ് പോകാൻ തയ്യാറെടുക്കുവാന്നു തോന്നുന്നു……. അയ്യേ… താൻ കിടക്കുന്നതൊക്കെ കിച്ചു കണ്ടു കാണില്ലേ…… മാളു ചാടിയെഴുന്നേറ്റു………. മാളു എഴുന്നേൽക്കുന്നത് കണ്ട് ഹരി അടുത്തേക്ക് വന്നു……….. കിച്ചു ഹരിയോട് പെട്ടെന്ന് താഴേക്കു വരണമെന്ന് പറഞ്ഞിട്ട് പോയി……

ഗുഡ് മോർണിംഗ് പറ മാളൂട്ടീ…….

ഹരിയേട്ടൻ എഴുന്നേറ്റപ്പോൾ എന്താ എന്നെ വിളിക്കാഞ്ഞത്……….

കിച്ചു വന്നു വിളിച്ചു…… അപ്പോഴാ ഞാനും എഴുന്നേറ്റത്…….. മാളു നല്ല ഉറക്കം ആയിരുന്നു……. അതോണ്ടാ വിളിക്കാഞ്ഞേ …..

ഹരിയേട്ടൻ എഴുന്നേൽക്കുമ്പോൾ എന്നെയും വിളിക്കണം……. ഞാൻ എഴുന്നേറ്റിട്ടെ കതക് തുറക്കാവൂ കേട്ടോ…….

അതെന്താ…….

അതോ…….. ആരെങ്കിലും മുറിയിൽ വരുമ്പോൾ ഒരാളിങ്ങനെ കിടന്നുറങ്ങാൻ പാടുണ്ടോ……. മോശമല്ലേ……. ഒരാളെ അപമാനിക്കുന്നതിനു തുല്യമാണ് അത്……..

മ്മ്….. ശരിയാ……

ഇനി വിളിക്കുവോ മാളൂട്ടിയെ എണീക്കുമ്പോൾ…….

മ്മ്…… വിളിച്ചോളാം……. ഞാൻ പോവാണേ…… കിച്ചു കാത്തിരിക്കുന്നുണ്ടാവും……..

എവിടെ പോവാ…….

ഓടാൻ……. മാളൂട്ടി വരുന്നോ……..

ഇല്ല……..പോയിട്ട് വാ……. റ്റാറ്റാ……

ഹരിക്ക് നേരെ കൈവീശി കാണിച്ചു മാളു…… ഹരി പോയിക്കഴിഞ്ഞപ്പോൾ മാളു ഓർത്തു……. ഹരിയേട്ടനോട് സംസാരിക്കുമ്പോൾ താനും കുഞ്ഞു കുട്ടിയാവുന്ന പോലെ………

അമ്മയോട് ചോദിച്ചു ഹരിയുടെ കുറച്ചു കാര്യങ്ങൾ കൂടി അറിഞ്ഞു…….. ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം……. കൂടുതലും കിച്ചുവിനോട് ചോദിക്കാനാ പറയുന്നത്……. ആഹാ….. എന്നിട്ട് വേണം…….. കടിച്ചു കുടയാൻ…….

അമ്മയോട് സംസാരിച്ചിരിക്കുമ്പോൾ കേട്ടു ഹരിയുടെ ശബ്ദം…….മാളു പെട്ടെന്നു അങ്ങോട്ട്‌ പോകാനൊരുങ്ങി…….. പിന്നെയാണ് ഓർത്തത് അമ്മ തന്നെ നോക്കി നിൽക്കുന്ന കാര്യം……..

അമ്മ ചിരിയോടെ പറഞ്ഞു…….. അവൻ ഇങ്ങോട്ടേക്കെ വരൂ…….. എന്റെ അടുത്ത് വരും……… മോൾ ഹരിയെ കാത്തിരുന്നത് പോലെ ഹരിക്കുട്ടൻ തിരിച്ചു മാളുവിനെ തിരക്കുമോന്നു നോക്കട്ടേ …….

അമ്മ മാളുവിനെ മാറ്റി നിർത്തി………

ഹരിയുടെ ശബ്ദം അടുത്ത് അടുത്ത് വരുന്നുണ്ട്……… മാളുവിന്റെ നെഞ്ചിടിപ്പും ഉയർന്നു…….. തന്നെ അന്വേഷിക്കുവോ ഹരിയേട്ടൻ………

അമ്മേ മാളൂട്ടി എന്തിയേ……. ഇങ്ങു വന്നില്ലേ…..

മാളുവിന്‌ ഹൃദയം പൊട്ടുംപോലെ തോന്നി…… ഈ നിൽപ്പിൽ ചത്താലും വേണ്ടില്ല……. തന്നെ അന്വേഷിക്കാനും തിരക്കാനും ഒരാൾ…… ഇനിയും ഹരിയെ കാണാതിരിക്കാൻ  കഴിയില്ലെന്ന് തോന്നി……… മാളു ഹരിക്കു മുന്നിലേക്ക് വന്നു നിന്നു…….. മാളുവിനെ കണ്ടതും ഹരിയുടെ മുഖം തെളിഞ്ഞു…….

ഒളിച്ചു നിൽക്കുവാരുന്നോ…….. ഹരി ചിരിയോടെ ചോദിച്ചു…….

മ്മ്……. മാളു തലയാട്ടി………..

വാ ഏട്ടാ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാം……… കിച്ചു ഹരിയുടെ കയ്യിൽ പിടിച്ചു നടന്നു…….. പോകുമ്പോൾ തിരിഞ്ഞു നോക്കി മാളുവിനെ ചിരിച്ചു കാണിക്കാനും മറന്നില്ല………

കിച്ചുവിന്റെ പ്രവൃത്തി മാളുവിനെ വേദനിപ്പിച്ചെങ്കിലും ഹരിയുടെ തിരിഞ്ഞു നോക്കിയുള്ള ചിരിയിൽ അതെല്ലാം മറന്നിരുന്നു മാളു………

ഇന്നാ മോളെ ഇതു കൊണ്ടുപോയി കൊടുത്തോളു ഹരിക്ക്…….. ചായ കുടിക്കില്ല……. ജ്യൂസ് ആണിഷ്ടം……. കൂടെ ഇതുംകൂടി………ഒരു ഗ്ലാസ്സ് കൂടി ഏൽപ്പിച്ചു പറഞ്ഞു……….

കിച്ചൂനാ……. ചായ ആയിരുന്നു അവനിഷ്ടം…… പക്ഷേ ഏട്ടനു വേണ്ടി അവനതു വേണ്ടാന്നു വെച്ചു…….. കൊടുത്തേക്കുമോ രണ്ടാൾക്കും….. അമ്മയുടെ കയ്യിൽ നിന്നുമത് വാങ്ങി നടക്കുമ്പോൾ മാളുവിന്‌ കിച്ചുവിനെ ഓർത്തു നല്ല ഭയം ഉണ്ടായിരുന്നു…………

കിച്ചുവിന്റെ മുറിയിൽ നിന്നും ഉച്ചത്തിൽ പാട്ട് കേൾക്കുന്നുണ്ടായിരുന്നു…….. ഹരിയും അവിടെ ഉണ്ടാകുമെന്നു വിചാരിച്ചു മുറിയിലേക്ക് കയറി ചെന്നു………. ആരെയും കണ്ടില്ല…….. ഒരു ഗ്ലാസ്സ് അവിടെ വച്ചിട്ട് ഇറങ്ങാൻ നേരം ഡോർ അടയുന്ന ശബ്ദം കേട്ടു……….. കിച്ചു ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു……..

ഇതാർക്കാ………. ഗ്ലാസ്സ് ചൂണ്ടി ചോദിച്ചു…….

കിച്ചൂന്…….. അമ്മ തന്നതാ…….

കിച്ചു അല്ല……. അത് എനിക്ക് വേണ്ടപ്പെട്ടവർ എന്നെ വിളിക്കുന്ന പേരാണ്…… യദു……. അങ്ങനെ വിളിച്ചാൽ മതി നിങ്ങൾ……. പിന്നെ എനിക്ക് നിങ്ങളുടെ കൈകൊണ്ടു ഒന്നും വേണ്ടാ…… വിഷം കലക്കി തരാനും മടിയില്ലാത്ത കൂട്ടം……….

കിച്ചു ആ ഗ്ലാസ്സ് എടുത്തു മാളുവിന്റെ കയ്യിലിരുന്ന ട്രേയിലേക്ക് ശക്തിയിൽ വെച്ചു……. ഗ്ലാസ്സിലെ പകുതിയും ട്രേയിലൂടെ ഒഴുകി മാളുവിന്റെ ദേഹത്തേക്ക് വീണു………. മാളു തിരിഞ്ഞു നടന്നു……….. പോകുമ്പോൾ കേട്ടു കിച്ചുവിന്റെ ശബ്ദം……….

ഓർത്തു വച്ചോ……. എന്റെ ഏട്ടന് എന്തെങ്കിലും സംഭവിച്ചാൽ………….

വീട്ടിൽ വല്യമ്മ ഇങ്ങനായിരുന്നു……… ചൂടാണെന്നോ പൊള്ളുമെന്നോ എന്നൊന്നും ഓർക്കാതെ ചായയും കാപ്പിയും ഒക്കെ വലിച്ചെറിയും……… വീഴുന്നതോ  തന്റെ ദേഹത്തും ………….അതുകൊണ്ട് കിച്ചുവിനോട് ദേഷ്യമോ സങ്കടമോ ഒന്നും തോന്നിയില്ല മാളുവിന്‌………. എല്ലാം മറക്കാനുള്ള ശക്തി തരുന്ന തനിക്ക് മാത്രം സ്വന്തമായ ആ ചിരി കാണാൻ തിടുക്കത്തിൽ  മാളു റൂമിലേക്ക്‌  നടന്നു………….

അയ്യോ……. ഇതെന്താ മാളൂട്ടീ……. അപ്പിടി ജ്യൂസ്‌ ആയല്ലോ ഡ്രെസ്സില്……. വീണോ…….. ഹരി കുറച്ചു പേടിയോടെ ചോദിച്ചു……..

ഇല്ല ഹരിയേട്ടാ……… സ്റ്റെപ്പിൽ ഒന്നു തട്ടിയതാ…….. മാളു പറഞ്ഞു……..

സാരമില്ല……. പോയി കഴുകിയിട്ടു വാ……

മ്മ്…… മാളു വേറെ ഡ്രസ്സ്‌ ഇട്ടു വന്നു……. ഹരിയോട് ചോദിച്ചു……..

കുളിക്കുന്നില്ലേ……….

ഹരി ചിരിച്ചു തല കുനിച്ചു………. മ്മ്….. എനിക്കറിയാം കാര്യമെന്താണ്ന്നു …….. പോയി കുളിക്ക്…….. ഇന്ന് കിച്ചുവിന് പകരം ഞാൻ കൂട്ടു നിന്നാൽ മതിയോ……… പാട്ട് ഞാൻ പാടിത്തരാം…….. പോരേ…….

മ്മ്…….. ഹരിയുടെ നാണം കണ്ടപ്പോൾ മാളുവിന്‌ ചിരി വന്നു………

എന്നാൽ പൊക്കോ……. ദാ ടവൽ……. ക്യാച്…..  മാളു ടവൽ എറിഞ്ഞു കൊടുത്തു………

അടഞ്ഞ വാതിലിനു സൈഡിൽ ചാരി നിന്ന് മാളു ഹരിയോട് വാ തോരാതെ സംസാരിച്ചു…….. വീട്ടിൽ പാൽ വാങ്ങാൻ പോകുമ്പോൾ പട്ടി ഓടിച്ചതും……….. അമ്പലത്തിൽ പോയ കഥയും ഒക്കെ………..

കുളിച്ചിറങ്ങിയ ഹരി ടവൽ മാളുവിന്റെ തോളിൽ ഇട്ടു……….. അതെടുത്തു ഹരിയുടെ തല തോർത്തി കൊടുത്തു മാളു……….. മുടി പല രീതിയിൽ ചീകി രണ്ടാളും അതു നോക്കി ചിരിച്ചുകൊണ്ടിരുന്നു………

ഹരിയേട്ടാ……..

മ്മ്…….

ഞാൻ ആരാ ഹരിയേട്ടന്റെ…….. അറിയുമെങ്കിൽ പറയുവോ എന്നോട്…….. മാളു ഹരിയുടെ മനസ്സിൽ ഉള്ള തന്റെ സ്ഥാനം അറിയാൻ വേണ്ടി ചോദിച്ചു………

എന്റെ മാളൂട്ടി……..

അതാണ്……. പക്ഷേ…….. മാളു ഒന്നാലോചിച്ചു….എന്നിട്ട് ചോദിച്ചു…….. കിച്ചു ഹരിയേട്ടന്റെ അനിയനല്ലേ……. അതുപോലെ അച്ഛനും അമ്മയും……. അവർക്കൊക്കെ ഓരോ ബന്ധം ഇല്ലേ…….. അതുപോലെ……. ഞാൻ ആരാ ഹരിയേട്ടന്റെ………

എന്റെ…….. എന്റെ മാളൂട്ടി…… അച്ഛൻ പറഞ്ഞു ഇത് കഴുത്തിൽ ഇട്ടാൽ പിന്നെ മാളു എന്നെ വിട്ടു പോകില്ലെന്ന്…….. താലിയിൽ തൊട്ടു ഹരി പറഞ്ഞു……… പോകുവോ മാളൂട്ടി ……

മാളു ഇല്ലെന്ന് തലയാട്ടി………..

വേണേൽ ഇതുപോലെ ഒരെണ്ണം എന്റെ കഴുത്തിൽ മാളൂട്ടിയും ഇട്ടോ…….. പിന്നെ ഞാനും മാളൂട്ടിയെ വിട്ടു പോകില്ല………. ഹരി മാളുവിനെ നോക്കി പറഞ്ഞു ……….

മാളു ചിരിച്ചു……..

ഞാൻ ആരാ മാളൂട്ടീടെ……. ഹരി ഒന്നാലോചിച്ചിട്ട് മറുചോദ്യം ചോദിച്ചു……..

എന്റെ…… എന്റെ…… മാളു നിർത്തി…….

ഹരി കണ്ണു വിടർത്തി മാളു എന്താ പറയുന്നതെന്ന് അറിയാൻ  നോക്കി നിന്നു…….

എന്റെ ഹരിയേട്ടൻ…….. മാളു ഉച്ചത്തിൽ പറഞ്ഞു……… രണ്ടാളും പൊട്ടിച്ചിരിച്ചു……..

ഫ്രണ്ട്‌സ്……… മാളു കൈ നീട്ടി…….

ഫ്രണ്ട്‌സ്……. ഹരി ആ കയ്യിൽ കൈ ചേർത്തു……… മാളുവിനെ ചേർത്ത് പിടിച്ചു…….

നല്ല മാളൂട്ടിയാ….. എനിക്കൊത്തിരി ഇഷ്ടായി………..

മാളു പെട്ടെന്ന് വല്ലാതായെങ്കിലും………. ഹരിയെ പിടിച്ചു മാറ്റി പറഞ്ഞു…….

നല്ല ഹരിയേട്ടനാ…….. എനിക്കും ഒത്തിരി  ഇഷ്ടായി…… അതും പറഞ്ഞു നോക്കിയത് കിച്ചുവിന്റെ മുഖത്തേക്കാണ്………. തന്റെ ചിരി മാഞ്ഞത് മാളു പോലും അറിഞ്ഞില്ല………

കിച്ചു  ഹരിയിലേക്കും ടവലിലേക്കും പിന്നെ മാളുവിലെക്കും മാറി മാറി നോക്കുന്നുണ്ടായിരുന്നു…………

 

 

💕💕💕..a…….m…..y…..💕💕💕

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!