Skip to content

ലാവണ്യ – 8

lavanya novel

നല്ല ഹരിയേട്ടനാ…….. എനിക്കും ഒത്തിരി  ഇഷ്ടായി…… അതും പറഞ്ഞു നോക്കിയത് കിച്ചുവിന്റെ മുഖത്തേക്കാണ്………. തന്റെ ചിരി മാഞ്ഞത് മാളു പോലും അറിഞ്ഞില്ല………

കിച്ചു  ഹരിയിലേക്കും ടവലിലേക്കും പിന്നെ മാളുവിലെക്കും മാറി മാറി നോക്കുന്നുണ്ടായിരുന്നു…………

ഏട്ടൻ കുളിച്ചോ……. അപ്പോൾ പേടിയൊക്കെ മാറിയോ……….. കിച്ചു ചോദിച്ചു……..

മാളൂട്ടി കൂട്ട് നിന്നു……… അതോണ്ട് പേടി ഇല്ലാരുന്നു കിച്ചൂട്ടാ…….. മാളുവിനെ നോക്കി ഹരി……. മാളു തിരിച്ചും……… അങ്ങനെ കൂടുതൽ നേരം നിന്നു ചിരിക്കാൻ രണ്ടാളെയും സമ്മതിക്കാതെ കിച്ചു പറഞ്ഞു……

എന്നാൽ നമുക്ക് കഴിക്കാൻ പോകാം…….. വാ………

ഹരി മുറിയിൽ നിന്നും ഇറങ്ങാൻ തിരിഞ്ഞതും തിരിഞ്ഞു മാളുവിനെ നോക്കി കയ്യിൽ പിടിച്ചു…….. വാ മാളൂട്ടീ……..

കിച്ചുവിനെ നോക്കാനുള്ള ധൈര്യം മാളുവിന്‌ ഉണ്ടായിരുന്നില്ല………. കിച്ചുവിന്റെ മുഖം ഭക്ഷണം കഴിക്കുമ്പോളും ഇരുണ്ടു തന്നെയിരുന്നു……….. ഹരിക്ക് ആവശ്യമുള്ളതെല്ലാം എടുത്തു കൊടുത്തു കൊണ്ടു മാളു അടുത്തിരുന്നു………

മാളൂട്ടി കഴിക്കുന്നില്ലേ…….. ഹരി ചോദിച്ചു……

ഞാൻ അമ്മയുടെ കൂടെയിരുന്നോളാം……… ഹരിയേട്ടൻ കഴിച്ചിട്ട് ഏഴുന്നേറ്റോളു……..

വേണ്ട……. എന്റെ കൂടെ കഴിച്ചാൽ മതി……. ഹരി നിർബന്ധം പിടിച്ചു……

അപ്പോൾ അമ്മ തനിച്ചിരുന്നു കഴിക്കണ്ടേ ഹരിയേട്ടാ……..

ഹരി ഒന്നാലോചിച്ചു തലയാട്ടി……. മ്മ്….. ശരിയാ…….

അതൊന്നും സാരമില്ല മോളേ…….. നീ ഇവരുടെ കൂടെയിരുന്നു കഴിച്ചോ……. എന്റെ കഴിപ്പൊക്കെ കണക്കാ…….. തോന്നുമ്പോഴാ……. ചിലപ്പോൾ ഉണ്ടാവില്ല…….. അങ്ങോട്ടേക്ക് വന്ന അമ്മ ഒരു പ്ലേറ്റിൽ ഭക്ഷണം എടുത്തു മാളുവിന്റെ നേരെ നീട്ടി പറഞ്ഞു………

ടാ കിച്ചു……. നീയിന്നും പോകുന്നില്ലേ…….

എന്റമ്മേ……. രണ്ടു ദിവസം കൂടി…….. അതുകഴിഞ്ഞു പൊക്കോളാം……..

മടിയൻ……… അച്ഛൻ അറിയണ്ട………. കല്യാണം കഴിഞ്ഞു പിറ്റേന്ന് മുതൽ അച്ഛൻ പോയിത്തുടങ്ങി……. നീയിപ്പോഴും ഇവിടിങ്ങനെ മടി പിടിച്ചിരുന്നോ………. ഏട്ടനെ നോക്കാനൊക്കെ മാളു ഉണ്ട് ഇവിടെ……. മര്യാദക്ക് നാളെ മുതൽ പൊക്കോണം…….

കിച്ചു കഴിക്കുന്നതിനു മുൻപ് എണീറ്റു പോയി……..

കിച്ചൂ……. കിച്ചൂട്ടാ……. ഹരി വിളിച്ചിട്ടും നിന്നില്ല…….. അമ്മേ കിച്ചൂനെ വഴക്കു പറയല്ലേ……… പാവമല്ലേ……… എനിക്കും വേണ്ടാ………. ഹരിയും കഴിക്കാതെ എഴുന്നേറ്റു…..

ആഹാ…… ബെസ്റ്റ്……. ഇതാണ് മോളേ ഇവിടെ നടക്കുന്നത്……… ഏട്ടനെ വഴക്കു പറഞ്ഞാൽ അനിയനും അനിയനെ വഴക്കു പറഞ്ഞാൽ ഏട്ടനും സഹിക്കില്ല……. രണ്ടും കഴിക്കണ്ട……. വിശക്കട്ടെ……. തനിയെ വന്നോളും……… അതും പറഞ്ഞു അമ്മ പോയി……..

മാളുവും ചിരിച്ചു അമ്മയുടെ പിറകെ പോയി…..

അച്ഛൻ എവിടെ അമ്മേ……… കാണുന്നേയില്ല…..

ഞാനേ കാണുന്നില്ല മോളേ…….. എപ്പോഴോ വരുന്നുണ്ട്…….. രാവിലെ മാത്രം ഒന്നു കാണും…… എന്തെങ്കിലും പറയാനുണ്ടോ മോൾക്ക്‌……. ഞാൻ പറയാം……

ഒന്നുമില്ല അമ്മേ……. കണ്ടില്ല….. അതുകൊണ്ട് ചോദിച്ചതാ…….

ഞാൻ പറയാം മോൾ തിരക്കിയെന്നു……. നല്ല തിരക്കിലാ…….. രണ്ടു ദിവസം പോയില്ലല്ലോ….. കല്യാണം പ്രമാണിച്ച്………. അല്ലെങ്കിൽ ഒരു നേരമെങ്കിലും ഒരുമിച്ചു എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിക്കുന്നതാ………

ഇന്നാ മോളെ ഇത് രണ്ടിനും കൊടുത്തേക്ക്……. ഒന്നും കഴിക്കാതിരുന്നതല്ലേ……..

ഈശ്വരാ…….. വീണ്ടും ജ്യൂസ്‌……. മാളു ഒന്നു ഞെട്ടി……..വരുന്നത് വരട്ടെയെന്നു വെച്ചു അതുമെടുത്തു നടന്നു………

ഹരിയേട്ടൻ അടുത്ത് ഉണ്ടായിരുന്നത് കൊണ്ടു കിച്ചു വാങ്ങി കുടിച്ചു………..

ഹരി മാളുവിന്റെ കയ്യും പിടിച്ചു ഗാർഡനിലും പറമ്പിലുമൊക്കെ നടന്നു………. ഓരോന്നും കാണിച്ചു പറഞ്ഞു കൊടുത്തു……… ഇങ്ങനെ സംസാരിക്കുമ്പോൾ ഹരിയേട്ടൻ നോർമൽ അല്ലെന്ന് ആരും പറയില്ല……… എല്ലാം കേട്ടും മൂളിയും ചോദ്യങ്ങൾ ചോദിച്ചും കൂടെ നടന്നു……

കിച്ചുവിന്റെ നോട്ടം പാടേ അവഗണിക്കാൻ തുടങ്ങി……. എന്നെപ്പറ്റിയുള്ള കിച്ചുവിന്റെ ധാരണകൾ എല്ലാം തെറ്റാണ്…….. പക്ഷേ അതൊന്നും ഞാൻ മാറ്റാൻ ശ്രമിക്കുന്നില്ല……. തനിയെ അറിഞ്ഞാൽ മതി…….. മാളു മനസ്സിൽ വിചാരിച്ചു……….

രാത്രിയിൽ കഥ പറയാൻ ഹരി പറഞ്ഞപ്പോഴാ ഓർത്തത് ഒന്നും പഠിച്ചു വച്ചിട്ടില്ലല്ലോന്നു………

ഹരിയാണെങ്കിൽ മുഖത്തു നോക്കിയിരിപ്പുണ്ട്…….. ഇപ്പോൾ പറയും എന്നു വിചാരിച്ചു……. പിന്നെ ഒന്നും ഓർക്കാതെ സ്വന്തം കഥ പറഞ്ഞു തുടങ്ങി………… ഒരു രാജകുമാരി വേലക്കാരി  ആയ കഥ………. സ്വന്തമായവരെല്ലാം വെറുതെക്കാർ ആയ കഥ…….. ഒടുവിൽ ഒരു രാജകുമാരൻ രക്ഷിക്കാൻ വന്ന കഥ………..

എന്നിട്ട്……….. എന്നിട്ട്…….. ഹരി ഓരോ പ്രാവശ്യവും ചോദിച്ചു കൊണ്ടേയിരുന്നു…….

എന്നിട്ടെന്താ ഹരിയേട്ടാ……….. ആ രാജകുമാരി രാജകുമാരന്റെ കൂടെ സുഖമായി ജീവിക്കുന്നു….. കഥ തീർന്നു……… ഇനി ഉറങ്ങു…. ബാക്കി നാളെ……..

ഹരി വിടുന്ന ലക്ഷണം ഇല്ല……. ആ രാജകുമാരിയുടെ പേരെന്താ……..

മ്മ് ……..മാളൂട്ടി എന്നിട്ടാലോ…….. മാളു ചിരിച്ചു ചോദിച്ചു…….

അപ്പോൾ രാജകുമാരനോ………

രാജകുമാരി മാളൂട്ടി ആണെങ്കിൽ രാജകുമാരൻ ഹരിയേട്ടൻ ആവില്ലേ………..

ഹരിക്കു സന്തോഷം തോന്നി……….മാളുവിന്‌ മനസ്സിലായി ആ സന്തോഷം ഇപ്പോൾ എങ്ങനെയാവും പ്രകടിപ്പിക്കുകന്നു………. മാളു പെട്ടെന്നു വിഷയം മാറ്റി സംസാരിച്ചു………. ഭാഗ്യം……. മറന്നു ഹരിയേട്ടൻ……. മാളു ഒന്നാശ്വസിച്ചു………….

പിറ്റേന്ന് താഴേക്കു ഇറങ്ങി ചെന്നതും അച്ഛൻ മുൻപിൽ ചിരിയോടെ നിൽക്കുന്നു…….

മോൾ തിരക്കിയെന്നറിഞ്ഞു എന്നെ…….. എന്താ എന്തെങ്കിലും ആവശ്യമുണ്ടോ……..

ഒന്നുമില്ല……. കാണാഞ്ഞിട്ട് ചോദിച്ചതാ…….

ഇവിടെ രണ്ട് അവന്മാർ ഉണ്ട്……… ഇങ്ങനെ ഒരച്ഛൻ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നൊന്നും തിരക്കാറില്ല……….. ഹരിയേയും കിച്ചുവിനെയും നോക്കി പറഞ്ഞു………

മോൾക്ക്‌ പഠിക്കണ്ടേ………. ഇങ്ങനെ നടന്നാൽ മതിയോ……… ഹരി ഇങ്ങനെ ആണെന്നേ ഉള്ളൂ…… പഠിപ്പിസ്റ്റ് ആണവൻ……… അവൻ ജീവിതത്തിലേക്ക്  തിരിച്ചു വരുമ്പോൾ ഭാര്യ എത്ര പഠിച്ചിട്ടുണ്ടെന്നു ചോദിച്ചാൽ എന്തു പറയും………….

വേണ്ടാ അച്ഛാ…….. ഇനി പഠിപ്പൊന്നും ശരിയാവില്ല………

അതെന്താ…….. പഠിക്കാൻ കഴിവ് ഇല്ലാഞ്ഞിട്ടല്ലല്ലോ………. സാഹചര്യം അങ്ങനെ ആയതുകൊണ്ടല്ലായിരുന്നോ ……….

ഞാൻ പഠിക്കാൻ പോയാൽ……. ഹരിയേട്ടൻ………..

അതിനു മോൾ ഒരിടത്തും പോയി പഠിക്കേണ്ട…… വീട്ടിൽ ഇരുന്നു പഠിച്ചാൽ മതി……. എക്സാം മാത്രം പോയി എഴുതിയാൽ മതി………. സമ്മതിച്ചാൽ ബാക്കി അച്ഛൻ നോക്കിക്കൊള്ളാം…….. എന്താ……..

മാളു ഹരിയെ നോക്കി……….ഒന്നും മനസ്സിലായില്ലെങ്കിലും ചിരിച്ചു തലയാട്ടി ഹരി…….. അമ്മയും സമ്മതിച്ചു……….

പിന്നെ മോൾക്ക്‌ ആകെയുള്ള ആ സ്വത്തുക്കൾ……… അത് ആർക്കും കൊടുക്കരുത്……… അച്ഛന്റെ സ്വത്തല്ലേ……. അത് മോളുടെ അവകാശം ആണ്……. മറ്റുള്ളവരുടെ സ്വാർത്ഥതക്കു വേണ്ടി അത് വിട്ടുകൊടുക്കരുത്………….

എനിക്ക് അതൊന്നും വേണ്ട അച്ഛാ……… ആ സ്വത്തും അവിടെയുള്ള സ്വന്തവും എല്ലാം ഉപേക്ഷിച്ചിട്ടാ ഇങ്ങോട്ടു പോന്നത്……. എനിക്ക് സ്വത്തൊന്നും വേണ്ടാ…….. കൊതിച്ചിട്ടില്ല അന്നും ……… ഇന്നും………. മാളു അത് കിച്ചുവിനെ നോക്കിയാണ് പറഞ്ഞത്…….

കിച്ചു ഒന്നും ശ്രദ്ധിക്കാതെ ഇരിപ്പുണ്ടായിരുന്നു…… പക്ഷേ ചെവി രണ്ടും മാളുവിന്റെ സംസാരം പിടിച്ചെടുക്കുന്നുണ്ടായിരുന്നു………

പോകാനിറങ്ങിയ അരവിന്ദനോടായി മാളു ചോദിച്ചു………. അച്ഛാ…….. എനിക്കൊരു ഡയറി വാങ്ങി തരുവോ……..

അത്രേയുള്ളോ…….. അതിനെന്താ……. ടാ കിച്ചൂ…….. നീ മാളുവിനെയും ഹരിയേയും കൂട്ടി ഒന്ന് വെളിയിൽ ഒക്കെ പോകണം…… മോൾക്ക്‌ ആവശ്യമുള്ളതെല്ലാം വാങ്ങണം കേട്ടോ……..

എനിക്കിന്ന് കുറച്ചു പണിയുണ്ട്……. സമയം തീരെയില്ല ……..  കിച്ചു അച്ഛനെ നോക്കാതെ പറഞ്ഞു……….

വീട്ടിൽ കുത്തിയിരുന്ന് എന്റെ ഭാര്യയെ ശല്യപ്പെടുത്തുന്നതല്ലേ നിന്റെ പണി……….പഠിക്കാനും പോകില്ല…..  വല്യ ഗമ എടുക്കല്ലേ ചെക്കാ…….. മര്യാദക്ക് പറയുന്നത് കേട്ടോ………. അരവിന്ദൻ വിരൽ ചൂണ്ടി പറഞ്ഞു………..

അനിയനോടുള്ള അച്ഛന്റെ ടോൺ മാറിയപ്പോൾ ഹരി അച്ഛനെ ഒന്നു സൂക്ഷിച്ചു നോക്കി………

ആ നോട്ടം കണ്ടപ്പോൾ അരവിന്ദൻ കൈകൂപ്പി പറഞ്ഞു……… എന്റെ ദൈവമേ…….. ഞാൻ ഒന്നും പറഞ്ഞില്ല നിന്റെ അനിയൻ കുട്ടനെ…… പറ്റുമെങ്കിൽ ഒന്നനുസരിക്ക് രണ്ടും……… എനിക്ക് തീരെ സമയം ഇല്ലാഞ്ഞിട്ടാ……..

ഹരിയും കിച്ചുവും അന്യോന്യം നോക്കി ചിരിച്ചു……. ആ കൂടെ എല്ലാവരും………

ഒരു ഷോപ്പിംഗ് മാളിൽ വണ്ടിയൊതുക്കി നിർത്തി കിച്ചു മാളുവിനോട് പറഞ്ഞു…….. എന്താന്നു വച്ചാൽ പോയി വാങ്ങിക്കോ……… ദാ കാർഡ്……… ഞങ്ങൾ ഇവിടെയിരുന്നോളാം…….. ഷോപ്പിംഗിനു സ്ത്രീകളുടെ കൂടെ പോയാൽ ഇന്നെങ്ങും വരവു നടക്കില്ല……… ഒന്നു പുച്ഛിച്ചു കൂടെ പിൻ നമ്പറും പറഞ്ഞു കൊടുത്തു………

ഏട്ടന്റെ കൂടെ ഇരുന്നു സംസാരിക്കുമ്പോഴേക്കും മാളു തിരിച്ചു വന്നു………. കിച്ചു അത്ഭുതത്തോടെ അവളെ നോക്കി…… പിന്നെ കയ്യിലേക്കും……… ഒരു ഡയറി മാത്രേ ഉള്ളൂ കയ്യിൽ…….. വേറൊന്നുമില്ല……..

കഴിഞ്ഞോ……. അതോ വേറെന്തെങ്കിലും ഉണ്ടോ…..

ഇല്ല…… പോകാം…… മാളു പറഞ്ഞു …….

പിന്നീട് വണ്ടി നിർത്തിയത് ബീച്ചിൽ ആണ്….. .. ഇതാണ് ഏട്ടന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്ന്…….. മാളുവിനോട്‌ കിച്ചു പറഞ്ഞു…….. ഹരി പിന്നോട്ട് നോക്കി മാളുവിനെ നോക്കി ഒന്നു ചിരിച്ചു……

പിന്നീട് കാർ നിന്നത് ഒരു വലിയ കെട്ടിടത്തിന് മുന്നിലാണ്………. രണ്ടാളും ഇറങ്ങിയപ്പോൾ കൂടെ മാളുവും ഇറങ്ങി………

ഇതാണ് ഏട്ടന് ഇഷ്ടമുണ്ടായിരുന്ന  വേറൊരു ഇടം……… കൂടുതലും സമയം ഇവിടെയാണ് ഞാൻ ഏട്ടനൊപ്പം ചിലവഴിച്ചത്……… ഞാൻ ഇവിടിരുന്നു ഉറങ്ങും…….. ഏട്ടൻ വായിക്കും…….. ഏട്ടൻ ഇപ്പോൾ ഇവിടെ വരാറേയില്ല………. ഓർക്കുന്നു കൂടിയില്ല ഇങ്ങനൊരിടം……. കിച്ചുവിന്റെ ശബ്ദത്തിലെ ഇടറിച്ച മാളുവിന്‌ മനസ്സിലായി……….

ഞാൻ ഇടയ്ക്കു വന്ന് ഓരോ ബുക്ക്‌ എടുക്കും……. വായിക്കാൻ  അല്ല…….. ഏട്ടന് ഇവിടുത്തെ മെമ്പർഷിപ്പ് പോകാതിരിക്കാൻ………പഴയ ഏട്ടനായാൽ ആദ്യം എന്നോട് ചോദിക്കുക ഇതാവും……..

മാളുവിന്‌ അത്ഭുതം തോന്നി കിച്ചുവിന്റെ സംസാരം കേട്ട്……….. ഇന്നലെ കണ്ട ആളിൽ നിന്നും പെട്ടെന്നൊരു മാറ്റം………

ഹരി രണ്ടാളെയും നോക്കി കൈകെട്ടി എല്ലാം കേട്ട് അടുത്ത് നിൽപ്പുണ്ട്…….   കേട്ടിടത്തോളം ഹരിയേട്ടൻ ഒരു സംഭവം ആയിരുന്നുവെന്ന് മനസ്സിലായി മാളുവിന്‌………

തിരിച്ചു പോരുമ്പോൾ കിച്ചു മാളുവിനോട് ചോദിച്ചു……

കൂടെ ഉള്ളവർ  നിങ്ങളുടെ ആരാ…….. ആ സ്ത്രീയും കൂടെയുള്ള ആൺ മക്കളും…..

അത് വല്യമ്മ ആണ്……. പിന്നെ അവരുടെ മക്കളും…….

അപ്പോൾ വേറാരുമില്ലേ സ്വന്തമായി……

ഉണ്ടല്ലോ…… ഒരുപാട് ബന്ധുക്കൾ ഉണ്ട്…… പക്ഷേ……. ആർക്കും ഞാൻ  സ്വന്തമല്ല…… ഒരു ബാധ്യത എടുത്തു തലയിൽ വെക്കാൻ ആരും തയ്യാറല്ല……….

എന്നിട്ട്………. കിച്ചു കൂടുതൽ അറിയാൻ വേണ്ടി ചോദിച്ചു……..

എന്നിട്ടെന്താ……… അവർ തീരുമാനിച്ചു………. ഞാൻ അനുസരിച്ചു……… പിന്നെ അച്ഛൻ എല്ലാം തുറന്നു പറഞ്ഞിരുന്നു ആദ്യമേ ഹരിയേട്ടനെ പറ്റി……….. ഒരു ഭർത്താവിനേക്കാൾ…… ആ അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിക്കാൻ വേണ്ടിയാ ഞാൻ സമ്മതിച്ചത്……… ഇതിന് സമ്മതിച്ചില്ലെങ്കിൽ വേറൊന്നിനു സമ്മതിക്കേണ്ടി വരില്ലേ ……..

പക്ഷേ……. വേണ്ടിയിരുന്നില്ല……….  കിച്ചു പറഞ്ഞു………..

അതെന്താ……… മാളുവിന്റെ ചോദ്യത്തിന് കിച്ചു ഉത്തരം പറഞ്ഞില്ല…….. ഡ്രൈവ് ചെയ്യുന്നതിൽ മാത്രം ശ്രദ്ധിച്ചു………..

ഹരി ഒന്നും മിണ്ടാതെ രണ്ടാളുടെയും സംസാരം കേട്ടുകൊണ്ടിരുന്നു…….. കുറച്ചു നേരമായി ഒന്നും മിണ്ടുന്നില്ല……….. എന്തൊക്കെയോ ചിന്തകൾ ഏട്ടന്റെ  തലയിൽ കൂടി ഓടുന്നുണ്ടെന്നു കിച്ചുവിന് മനസ്സിലായി……..

വീട്ടിലെത്തിയപ്പോൾ കിച്ചു ചോദിച്ചു………. ഞാൻ ഏട്ടത്തി എന്നൊന്നും വിളിക്കില്ല……… അതിനുള്ള പ്രായവും ഇയാൾക്ക്  ഇല്ല………..പിന്നെ ആ ഒരു സ്ഥാനം……. അത്…  അത്………

ഞാൻ ഒരു ഫ്രണ്ട് ആയി കണ്ടോളാം……… എന്നെയും അങ്ങനെ കണ്ടാൽ മതി………. എന്ത് ആവശ്യമുണ്ടെങ്കിലും പറയാൻ മടിക്കേണ്ട………

ഇതെന്തൊരു സാധനം എന്ന രീതിയിൽ മാളു നോക്കി കിച്ചുവിനെ……… ഒന്നും മുഴുവൻ പറയില്ല …….. എല്ലാം പാതിയിൽ നിർത്തും……..

പിന്നീടുള്ള ദിവസങ്ങളിൽ കിച്ചുവും ഉണ്ടായിരുന്നു അവരുടെ കൂടെ…….. മാളുവിന് ഹരിയെ കുറിച്ച് കൂടുതൽ പറഞ്ഞു കൊടുത്തും  ചിരിച്ചും കളിച്ചും കൂടെ നടന്നു……….

പഠിക്കുമ്പോൾ മാളുവിന്റെ കൂടെ ഹരിയും ഇരിക്കും……… മാളുവിനെ തന്നെ നോക്കി……… മാളു തിരിച്ചു നോക്കുമ്പോൾ ഹരി ചിരിച്ചു മുഖം താഴ്ത്തും………രണ്ടാളുടെയും കണ്ണുകൾ തമ്മിൽ കോർക്കുമ്പോൾ ചെറിയ ചിരിയിൽ തുടങ്ങി അതൊരു പൊട്ടിച്ചിരിയിൽ അവസാനിക്കും………  ഇപ്പോൾ ഹരിയുടെ ഓരോ ചലനങ്ങളും മാളുവിന്‌ കാണാപാഠമായി മാറി ……..

ഇതിനിടയിൽ ദീപു വന്നു രണ്ടുമൂന്നു തവണ……. അച്ഛനെ കാണാൻ വരുന്നതാണ്……….. മാളുവിനെ കാണുമ്പോൾ മുഖം തെളിയും എങ്കിലും ഹരിയെ കാണുമ്പോൾ തല കുനിയും………. നല്ല കുറ്റബോധം ഉണ്ടെന്നു അതിൽ നിന്നും മനസ്സിലായി……….

ഒരിക്കൽ മൂന്നാളും ഒരുമിച്ചിരിക്കുമ്പോൾ കിച്ചു മാളുവിനോട് പറഞ്ഞു……..

അച്ഛൻ പറഞ്ഞിരുന്നോ ഹരിയേട്ടന്റെ ഒരു റിലേഷൻഷിപ്പിന്റെ കാര്യം………..

മ്മ്……..

മ്മ്……. വലിയ സ്നേഹമായിരുന്നു രണ്ടാളും……..  സ്നേഹ എന്നായിരുന്നു പേര്………. രണ്ടാളും ആ കോളേജിൽ സ്നേഹിച്ചു സല്ലപിച്ചു നടക്കാത്ത ഒരിടവും ബാക്കിയുണ്ടായിരുന്നില്ല…………. എല്ലാവർക്കും അസൂയ തോന്നും വിധമായിരുന്നു അവരുടെ സ്നേഹം………..

ഒരിക്കൽ ഏട്ടന്റെ മുന്നിലേക്ക് വീണു ചോരയിൽ കുളിച്ചു കിടക്കുന്ന സ്നേഹയെ ആണ്  ഏട്ടൻ ബോധത്തോടെ അവസാനമായി കണ്ടത്……………. കൂട്ടുകാരുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ താഴേക്കു വീണതാണ്……….. അന്ന് മുതൽ ആണ് ഏട്ടൻ ഇങ്ങനെ……..  അത്രയും സ്നേഹിച്ചിരുന്നു ഏട്ടൻ സ്നേഹയെ……….

മാളുവിന്‌ ഒരു വല്ലായ്മ തോന്നി……… ഹരിയേട്ടനെ വേറൊരു പെണ്ണുമായി ആലോചിക്കാൻ പറ്റുന്നില്ല………. കഴിഞ്ഞു പോയ കാര്യമാണെങ്കിലും കേൾക്കാൻ ഇഷ്ടപ്പെടാത്തതുപോലെ മാളു മുഖം തിരിച്ചു ………

മാളുവിനെ ഏട്ടനെക്കൊണ്ട് കല്യാണം കഴിപ്പിച്ചതും ഒരു ട്രീറ്റ്മെന്റിന്റെ ഭാഗമായിട്ടാണ്… .  

അറിയാം…….. സൂചിപ്പിച്ചിരുന്നു അച്ഛൻ……

അറിയുവോ…….. സ്നേഹ ഇപ്പോഴും ജീവനോടെ  ഉണ്ട് ……..

ഒന്നു ഞെട്ടി നോക്കി മാളു കിച്ചുവിനെ…… ഇതൊരു പുതിയ അറിവാണ് തനിക്ക്……

ഏട്ടൻ ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ ഇയാളെ ഓർക്കുമെന്നു തോന്നുന്നുണ്ടോ…….  അംഗീകരിച്ചു കൂടെ ജീവിക്കുമെന്നു ഉറപ്പുണ്ടോ……സ്നേഹ മാത്രമാവും അന്നും ഇന്നും ഏട്ടന്റെയുള്ളിൽ……….

മതി കിച്ചൂ……. നിർത്തു…… അങ്ങനെ ഉണ്ടാവില്ല…… ഹരിയേട്ടൻ എന്നെ മറക്കില്ല……

അങ്ങനെ വിശ്വസിക്കാനാണ് എനിക്കുമിഷ്ടം………. കിച്ചു പറഞ്ഞു.

എന്നിട്ട്….. സ്നേഹ ഇപ്പോ എവിടാ…….. എന്തെടുക്കുവാ………

അത് വേറൊരു കഥ…… പിന്നെ പറയാം…….. ഹരി അടുത്തേക്ക് വരുന്നത് കണ്ട് കിച്ചു പറഞ്ഞു……..

മാളുവിന്റെ മനസ്സ് മുഴുവൻ കിച്ചു പറഞ്ഞത് മാത്രമായിരുന്നു…….. ഹരിയേട്ടൻ തന്നെ ഉപേക്ഷിച്ചു പോകുവോ……. അങ്ങനെ ഉണ്ടായാലും തന്നെക്കൊണ്ട് അത് സഹിക്കാൻ കഴിയുവോ…….. ഹരിയുടെ അടുത്ത് നിന്നും മാറാൻ തോന്നിയില്ല മാളുവിന്……. എപ്പോഴും കയ്യിൽ പിടിച്ചു തന്റെ മാത്രമെന്ന് മനസ്സിനോട്‌ പറഞ്ഞുകൊണ്ടേയിരുന്നു………

മാളൂട്ടീ……. എന്തിനാ കരയുന്നെ……. ഹരി അടുത്തു വന്നു ചോദിച്ചു……..

ഒന്നുമില്ലെന്ന് തലയാട്ടി……….എങ്കിലും ഹരിക്കതു തൃപ്തി ആവാത്തത് പോലെ…… പിന്നെയും കൂടെ ഇരുന്നു……..

ഹരിയേട്ടാ………

മ്മ്……

ഹരിയേട്ടൻ മാളൂട്ടിയെ മറന്നു പോവോ…….. എന്നെ ഉപേക്ഷിക്കുവോ……… എന്നെങ്കിലും….. ഹരിയുടെ കയ്യിൽ പിടിച് മാളു കരഞ്ഞു പോയിരുന്നു………

കരയല്ലേ  മാളൂട്ടീ………എനിക്ക് വിഷമം വരുന്നുണ്ട്…….. ഞാൻ കിച്ചൂന്റെ അടുത്ത് പോവാ………..

മാളുവിന്റെ കൈ തട്ടിമാറ്റി……… മുറിയിൽ നിന്നുമിറങ്ങി പെട്ടെന്ന് കിച്ചുവിന്റെ മുറിയിലേക്ക് പോയി…….

മാളുവിനു  പെട്ടെന്ന് താൻ വീണ്ടും തനിച്ചായതുപോലെ തോന്നി……..ഒന്നും പറയാതെ ഹരിയേട്ടൻ പോകുമെന്ന് മാളു ഒട്ടും വിചാരിച്ചില്ല……. ഇത്രയും നേരം മനസ്സിൽ കൂട്ടിവെച്ചത് ഹരിയേട്ടനെ അടുത്തൊന്നു കിട്ടിയപ്പോൾ അറിയാതെ പുറത്തു ചാടിയതാണ്………..

 

 

💕💕💕..a…….m…..y…..💕💕💕

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ലാവണ്യ – 8”

Leave a Reply

Don`t copy text!