Skip to content

ലാവണ്യ – 9

lavanya novel

മാളുവിനു  പെട്ടെന്ന് താൻ വീണ്ടും തനിച്ചായതുപോലെ തോന്നി……..ഒന്നും പറയാതെ ഹരിയേട്ടൻ പോകുമെന്ന് മാളു ഒട്ടും വിചാരിച്ചില്ല……. ഇത്രയും നേരം മനസ്സിൽ കൂട്ടിവെച്ചത് ഹരിയേട്ടനെ അടുത്തൊന്നു കിട്ടിയപ്പോൾ അറിയാതെ പുറത്തു ചാടിയതാണ്………..

ടേബിളിൽ മുഖം മറച്ചു കിടന്നു മാളു……. ഹരിയേട്ടന് ഒന്നു പറയാമായിരുന്നില്ലേ മാളൂട്ടിയെ വിട്ടു പോകില്ലെന്ന്………. ഓർക്കും തോറും കണ്ണുനീർ നിൽക്കാതെ  ഒഴുകിക്കൊണ്ടേയിരുന്നു……… ഇങ്ങനെ താനൊരിക്കലും സങ്കടപ്പെട്ടിട്ടില്ല…….. തനിച്ചു ആ ചായ്പ്പിൽ ഉണ്ടായിരുന്നപ്പോൾ പോലും…… ആരോ അടുത്തേക്ക്  വരുന്നുണ്ട്…… ഈശ്വരാ ഹരിയേട്ടൻ ആയിരിക്കണേ…….. മാളു മുഖം ഉയർത്താതെ ഇരുന്നു……..

ടോ……… മാളു…….. താനെന്താ എന്റെ ഏട്ടനോട് പറഞ്ഞത്………..

കിച്ചുവാണ്………. മാളു മറുപടി തരാതിരുന്നപ്പോൾ കിച്ചു ഒന്നുകൂടി ചോദിച്ചു…..

ചോദിച്ചത് കേട്ടില്ലേ…… ഏട്ടൻ എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നതെന്ന്……….. താനെന്തെങ്കിലും പറഞ്ഞോ…….. മാളു എന്നല്ലാതെ വേറൊരക്ഷരം എന്നോട് പറയുന്നുമില്ല……… എന്തായാലും കുഴപ്പമില്ല…… ഏട്ടൻ ഇങ്ങനെ വിഷമിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല…… താനിങ്ങു വന്നേ……… ഞാൻ സമാധാനിപ്പിച്ചിട്ടൊന്നും ആ മുഖം തെളിയുന്നില്ല………

മാളുവിന്‌ ഒരനക്കവും ഇല്ലാതിരുന്നപ്പോൾ കിച്ചു അടുത്ത് വന്നു കയ്യിൽ പിടിച്ചു വലിച്ചു…….. മാളു മുഖം ഉയർത്തിയപ്പോഴാണ് കിച്ചു അറിഞ്ഞത് അവൾ കരയുവായിരുന്നുവെന്ന്……

എന്തിനാ മാളു കരയുന്നത്……… ചുമ്മാതല്ല ഏട്ടൻ വിഷമിച്ചത്………..

ഹരിയേട്ടൻ എന്നെ മറക്കുവോ കിച്ചൂ……… സ്നേഹയെ തിരഞ്ഞു പോകുവോ ഇനി………  മാളു കരച്ചിലിനിടയിൽ ചോദിച്ചു……..

ഒന്നാലോചിച്ചു കിച്ചു പറഞ്ഞു……… എനിക്കും അറിയില്ല മാളു…….. ഇയാളെ ആശ്വസിപ്പിക്കാൻ വേണ്ടി വേണമെങ്കിൽ പറയാം പോകില്ലെന്ന്……. പക്ഷേ…. ഈയൊരവസ്ഥയിൽ പഴയതെല്ലാം മറന്നില്ലേ….. സ്നേഹ എന്നൊരാളിനെയോ ആ പേരോ ഏട്ടനിന്നു ഓർമ്മയിൽ ഇല്ല…….. അതുപോലെ ചിലപ്പോൾ നോർമൽ ആവുമ്പോൾ മാളു എന്ന പേരോ ആളിനെയോ ഓർമ്മ ഉണ്ടാവില്ല….. പക്ഷേ ഏട്ടൻ ഇട്ടു തന്ന താലി തന്റെ കഴുത്തിൽ ഇല്ലേ……… റിയാലിറ്റിയോട് പൊരുത്തപ്പെടാൻ ഏട്ടൻ ശ്രമിക്കുമെന്നാണ് എന്റെ വിശ്വാസം…… പിന്നെ ഞങ്ങൾ എല്ലാവരും ഇല്ലേ ഇവിടെ……. മാളു തനിച്ചാവില്ല……….

ഞാൻ വിചാരിച്ചു മാളു കുറച്ചു ബോൾഡ് ആണെന്ന്……. അതുകൊണ്ടാണ് അതൊക്കെ പറഞ്ഞത്……….. എന്തും സഹിക്കാൻ തയ്യാറായിരിക്കണം മാളൂ……. ആശ്വസിപ്പിക്കാൻ വേണ്ടി നുണ പറയാൻ എന്നെക്കൊണ്ടാവില്ല…. ഞാനില്ലേ തന്റെ കൂടെ…….. വാ…… വന്ന് ഏട്ടനെ സമാധാനിപ്പിക്ക്………. ആരും കരയുന്നത് ഏട്ടനിഷ്ടമല്ല……… ഒരുമാതിരി ഭയം ആണ്……  പെട്ടെന്ന് ആളു മാറും………. വാ…..  എഴുന്നേൽക്ക്……….

മാളുവിന്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കിച്ചു……….. കിച്ചു നടക്കുന്നതിന് പിറകെ മാളുവും നടന്നു………… ഉൾക്കൊള്ളാനാവാത്ത സത്യത്തെ ഉൾക്കൊള്ളാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടു……….

തനിച്ചിരിക്കുന്ന ഹരിയേട്ടനെ കണ്ടപ്പോൾ ഉള്ളൊന്നു നീറി…………. അടുത്ത് പോയിരുന്നു….

ഹരിയേട്ടാ………….. ആളൊന്നും മിണ്ടാതെ തിരിഞ്ഞിരുന്നു………

ഹരിയേട്ടാ………. മാളൂട്ടിയോട് പിണക്കാ…….. ഇടറിയ ശബ്ദം നേരെയാക്കി വീണ്ടും മാളു പറഞ്ഞു………. എനിക്ക് പഠിക്കാനുണ്ട്…….. വാ…. വന്നു കൂട്ടിരിക്ക്………ഹരിയേട്ടൻ അടുത്തിരുന്നില്ലെങ്കിൽ എങ്ങനാ മാളൂട്ടി പഠിക്കുക…….

ഹരിയുടെ വിരലുകൾക്കിടയിലേക്ക് സ്വന്തം വിരലുകൾ കൂട്ടി ചേർത്ത് പിടിച്ചു ……..

മാളൂട്ടീ…… ഇനി കരയുവോ……. എനിക്ക് സങ്കടം വരില്ലേ ………….എനിക്ക് പേടിയാ……..  ഹരി മാളുവിനെ നോക്കാതെ ചോദിച്ചു………

ഇനി കരയില്ല ഹരിയേട്ടാ…… സത്യം……… ഞാനൊന്ന് കളിപ്പിച്ചതല്ലേ ഹരിയേട്ടനെ…….. അതിനു പിണങ്ങി പോകുവാണോ ചെയ്യേണ്ടത് മാളൂട്ടിയോട്……… എനിക്കും സങ്കടം വരില്ലേ…….

എന്റെ ഹരിയേട്ടനെ എനിക്കെന്തിഷ്ടമാണെന്ന് അറിയുവോ………ഹരിയേട്ടനെ മാത്രേ ഇഷ്ടമുള്ളൂ മാളൂട്ടിക്ക് ഈ ലോകത്ത്…….  പിണങ്ങാണ്ടാട്ടോ…….. ഹരിയുടെ ചെവിയിൽ മാളു പറഞ്ഞു………

ഹരി മാളുവിന്റെ മുഖത്തേക്ക് നോക്കി……… ചെറിയൊരു നാണമുണ്ട് ആ മുഖത്ത്……… ഹരിയുടെ മുഖം തെളിഞ്ഞതും മാളു എഴുന്നേറ്റു…….. അല്ലെങ്കിൽ ആ തെളിച്ചം തന്നെ കെട്ടിപ്പിടിച്ചാലേ പൂർത്തിയാവൂന്നു മാളുവിന്‌ അറിയാം….. ഹരിയുടെ കയ്യിൽ നിന്നും പിടി വിട്ടു………… കണ്ണൊന്നടച്ചു കാണിച്ചു………. എന്നിട്ട് വെളിയിലേക്കു നടന്നു…… പോകുമ്പോൾ കിച്ചുവിനെ നോക്കാനൊരു മടി തോന്നി മാളുവിന്‌……..  ഹരിയുടെ അടുത്തു നിന്നും മനസ്സ് പറിഞ്ഞിങ്ങു പോന്നിട്ടില്ല……… ഹരിയേട്ടൻ മാത്രം കാണേണ്ട നാണം വേറാരും കാണണ്ടന്നു തോന്നി…………. ഇത്രയും നാളില്ലാത്ത എന്തോ ഒന്ന് ഹരിയേട്ടനെ കാണുമ്പോൾ………. ചിന്തകളിലും മനസ്സിലും ഹരിയേട്ടൻ മാത്രം….. ഇപ്പോൾ ഹരിയേട്ടനെക്കാൾ നിർബന്ധം തനിക്കാണെന്നു തോന്നുന്നു എപ്പോഴും അടുത്തിരിക്കണമെന്ന്…. മാളുവിന്റെ ചുണ്ടിൽ ഒരു ചിരി അറിയാതെ തെളിഞ്ഞു……..

എത്ര സന്തോഷം ഉണ്ടെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു വിഷമം അങ്ങനെ പടിയിറങ്ങാൻ മടിച്ചു കിടക്കുന്നു………..

എന്റെ ഈശ്വരാ…. കയ്യിൽ നിന്നും തട്ടിപ്പറിക്കരുതേ……… ഞാൻ തേടിപ്പിടിച്ചതല്ല……. നീയായിട്ട് കൊണ്ടു തന്നതാണ്……… എന്റെ ആകെയുള്ള സ്വത്ത്‌ ആണ് ഹരിയേട്ടൻ………….. മാളൂട്ടിയെ അറിയില്ലെന്ന് ആ വായിൽ നിന്നും കേൾക്കുന്നതിന്  മുൻപ് എന്റെയീ ജീവൻ എടുത്തേക്കണേ……….. മാളുവിന്റെ പ്രാർത്ഥന ഇപ്പോൾ ഇത് മാത്രമാണ്…………

ഹരിയേട്ടന്റെ കൂടെ ഇരിക്കുമ്പോൾ അറിയാതെ ആണെങ്കിലും സ്നേഹ മനസ്സിലേക്ക് വരും……

ആ പേര് അത്രയും ആഴത്തിൽ പതിഞ്ഞു മാളുവിന്റെ മനസ്സിൽ……….  കിച്ചുവിനെ ഒന്ന് തനിച്ചു കിട്ടാൻ നോക്കിയിരുന്നു മാളു സ്നേഹയെക്കുറിച്ച് കൂടുതൽ അറിയാൻ………… ഹരിയുടെ മുന്നിൽ വെച്ചു ആ പേര് പോലും പറയാൻ ഭയപ്പെട്ടു മാളു……

എന്താണ്…… കുറച്ചു ദിവസമായി ഞാൻ  ശ്രദ്ധിക്കുന്നു……. എന്തെങ്കിലും വേണോ…….. അതോ എന്തെങ്കിലും അറിയാനുണ്ടോ ഏട്ടനെക്കുറിച്ചു………… മാളുവിന്റെ പരുങ്ങൽ കണ്ട് ഒരിക്കൽ കിച്ചു തന്നെ ചോദിച്ചു അവളോട്‌ ………

കിച്ചൂ…….. സ്നേഹ ഇപ്പോൾ എവിടുണ്ട്……. കല്യാണം ഒക്കെ കഴിഞ്ഞോ……. മാളു ആവേശത്തോടെ ചോദിച്ചു……….

ഇത് ഇതുവരെ വിട്ടില്ലേ……. ഈശ്വരാ…. ഏതു നേരത്താണോ ഇതൊക്കെ പറയാൻ തോന്നിയത്……. പോയിരുന്നു വല്ലതും പഠിക്കാൻ നോക്ക്…….. തോറ്റെങ്ങാനും പോയാൽ ഏട്ടന് മാത്രമല്ല…… കുടുംബത്തിന് മുഴുവൻ നാണക്കേടാ…… അഥവാ തോറ്റാൽ ഏട്ടന് ഓർമ്മ വരുമ്പോൾ ചിലപ്പോൾ ഇതിന്റെ പേരിലാവും ഉപേക്ഷിക്കുക……. കിച്ചു പൊട്ടിച്ചിരിച്ചു പറഞ്ഞു………

മാളുവിന്‌ ദേഷ്യം വന്നു……… ഞാൻ ഇതുവരെ ഒരു ക്ലാസ്സിലും തോറ്റിട്ടില്ല…….. ഇനിയൊട്ട് തോൽക്കുകയുമില്ല……….. ആദ്യം മോൻ ഉള്ള സപ്ലി ഒക്കെ എഴുതിയെടുക്കാൻ നോക്ക്……. എന്നിട്ട് ഉപദേശിക്കാൻ വാ……. ഹും…… മാളു ഹരിയുടെ പിറകെ പോയി………

സപ്ലിയെപ്പറ്റി ആരു പറഞ്ഞാലും കടിച്ചു കുടയുന്നതാണ്……… അമ്മയെപ്പോലും……. ഇതിപ്പോൾ ചിരിയാണ് വരുന്നത്…….. കിച്ചു രണ്ടാളുടെയും അടുത്ത് പോയിരുന്നു…….. മാളു ശ്രദ്ധിക്കുന്നതെ ഇല്ല…….. മാറി മാറി നടക്കുവാണ്……..

ഇത് ഏട്ടനേക്കാൾ കഷ്ടമാണല്ലോ……. മാളുവിന്റെ അടുത്ത് വന്നു നിന്ന് കിച്ചു പറഞ്ഞു………. സ്നേഹയുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല…….. പക്ഷേ ഏട്ടന്റെ കല്യാണം കഴിഞ്ഞതൊക്കെ അറിയാം……… ചിലപ്പോൾ ഒക്കെ തോന്നാറുണ്ട് അവർ ഏട്ടനെ കാത്തിരിക്കുന്നുണ്ടെന്ന്……….

ഇത്രയും ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ പിന്നെ സ്നേഹയെക്കൊണ്ട് കെട്ടിച്ചു കൂടായിരുന്നോ ഹരിയേട്ടനെ……… എന്നെയെന്തിനാ കണ്ടു പിടിച്ചേ………

ഒട്ടും കുശുമ്പ് ഉണ്ടെന്ന് പറയുകയേ  ഇല്ല……. അച്ഛന്റെ പാവം മോൾ……… കിച്ചു കളിയാക്കി…..

അതിന് സ്നേഹ മാളുവിനെപ്പോലെയല്ല……. ചോദിക്കാനും പറയാനും വീട്ടുകാർ ഉണ്ട്…… അപ്പോൾ ആരെങ്കിലും സമ്മതിക്കുവോ ഇങ്ങനെ ഒരാളെ കല്യാണം കഴിക്കാൻ……

ആയിക്കോട്ട്……. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല……… ഞാൻ സഹിച്ചു……. നോക്കിക്കോ ഹരിയേട്ടൻ നോർമൽ ആവുമ്പോൾ ഞാൻ ഇതെല്ലാം പറഞ്ഞു കൊടുക്കും…… ആദ്യത്തെ ഇടി കിച്ചുവിന് ഉള്ളതാ……

മ്മ്….. ഉവ്വ….. ഉവ്വേ……. അതിനു മോൾ ഇവിടെ ഉണ്ടെങ്കിലല്ലേ……… എനിക്കു തോന്നുന്നത് ഞാൻ സ്നേഹയെ ഏട്ടത്തിയെന്നു വിളിക്കേണ്ടി വരുമെന്നാ………

മാളു ദേഷ്യത്തിൽ ചാടിയെഴുന്നേറ്റു കിച്ചുവിന്റെ അരികിലേക്ക് വന്നു…….. അതിനു മുൻപ് കിച്ചു ഓടിയിരുന്നു……. ഹരിയുടെ ചുറ്റിനും രണ്ടാളും ഓടി……… ഹരിയേട്ടാ കിച്ചൂനെ പിടിക്ക്……. മാളു ഉച്ചത്തിൽ പറഞ്ഞു………

ഹരി കിച്ചുവിനെ വട്ടം പിടിച്ചു………. പിടിച്ചോണേ ഹരിയേട്ടാ വിടല്ലേ………… അതും പറഞ്ഞു മാളു ചുറ്റിനും നോക്കി……… ചെടി നനക്കാൻ ഇട്ടിരിക്കുന്ന പൈപ്പ് കയ്യിലെടുത്തു കിച്ചുവിന് നേരെ വെള്ളം  ചീറ്റി ……… ഹരിയും കിച്ചുവും ഒരുപോലെ നനഞ്ഞു………. മൂന്നാളുടെയും ഉറക്കെയുള്ള ചിരി കേട്ട് വന്ന അമ്മയെയും പിടിച്ചു നനച്ചു കിച്ചു…………..

ആഹാ……. ഇതുപോലെ സന്തോഷിച്ചിട്ട് നാളൊരുപാടായി………… അച്ഛൻ വന്നത് ആരും കണ്ടുമില്ല…….. അറിഞ്ഞുമില്ല…….. എല്ലാം കൂടി പനി പിടിച്ചു കിടക്കാനാണോ പ്ലാൻ……….

എല്ലാവരും അകത്തേക്ക് പോകവേ അരവിന്ദൻ കിച്ചുവിനെ പിടിച്ചു നിർത്തി…….. എന്തൊക്കെയോ പറഞ്ഞു……… കിച്ചു ഹരിയുടെ കൂടെ കയ്യിൽ പിടിച്ചു നടന്നു പോകുന്ന മാളുവിനെ നോക്കി……….

ഞാൻ എങ്ങനാ അച്ഛാ ഇത് പറയുക…….. എനിക്കെങ്ങും വയ്യ…….. ഇപ്പോഴാ ഒന്ന് സന്തോഷിച്ചു വരുന്നത് പാവം………

പറയാതെ എങ്ങനാ കിച്ചൂ…….. എന്നാണെങ്കിലും വേണ്ടതല്ലേ………. മോൾക്കു വിഷമം ആകുമെന്ന് വിചാരിച്ചു ഹരിയെ ഇങ്ങനെ തന്നെ നിർത്താൻ പറ്റുമോ……… അരുതാത്തത് ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം……..

കിച്ചു ഏട്ടനെ തപ്പി ചെന്നപ്പോൾ കണ്ടത് രണ്ടാളും മത്സരിച്ചു അന്യോന്യം തല തോർത്തുവാണ്……….

ഇവിടെയും ഉണ്ടൊരു തല…….. എനിക്കൂടെ……. കിച്ചു തല കുനിച്ചു കൊടുത്തു മാളുവിന്‌ നേരെ ………

ആദ്യം ഒന്നു അറച്ചെങ്കിലും മാളു തല തുടച്ചു കൊടുത്തു……….. ഹരി ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ പോയപ്പോഴേക്കും കിച്ചു മാളുവിനോട് പറഞ്ഞു……….

കുറച്ചു ധൈര്യം എവിടുന്നെങ്കിലും സംഭരിച്ചു വെച്ചോ……… ആവശ്യം വരും…….

എന്തിനു……… മാളു ചോദിച്ചു……

ഞാൻ പറഞ്ഞില്ലേ ചിലപ്പോൾ എനിക്ക് സ്നേഹയെ ആവും ഏട്ടത്തി ന്നു വിളിക്കാൻ ഭാഗ്യം ഉണ്ടാവുകാന്നു……..

ദേ….. കിച്ചു…… എന്നോട് ഇങ്ങനെ പറയരുത്……. അതിലും ഭേദം എന്നെയങ്ങ് കൊല്ലുന്നതാ………

ഞാൻ കാര്യമായിട്ട് പറഞ്ഞതാ……. നാളെ വരുന്നുണ്ട് കഥാനായിക………. ഹരിയേട്ടന്റെ ഡോക്ടർ നടത്തുന്ന അടുത്ത ടെസ്റ്റ്‌………

ഇതും നേരത്തെ ആയിക്കൂടായിരുന്നോ കിച്ചൂ…… എന്റെ കണ്മുന്നിൽ വെച്ചു തന്നെ ഇതൊക്കെ വേണമായിരുന്നോ……..

ആരെങ്കിലും വിചാരിച്ചോ ഹരിയേട്ടൻ നോർമൽ ആവാൻ ഇനിയും നാൾ പിടിക്കുമെന്ന്…….

അപ്പോൾ എന്നെക്കൊണ്ട് കഴിയില്ല അല്ലേ കിച്ചൂ……… മാളു തല കുനിച്ചു……… മാളു കരയുവാണെന്ന് കിച്ചുവിന് മനസ്സിലായി…….

ഇങ്ങനെ കരയാനൊന്നും ഇല്ല…….. സ്നേഹയെ വരുത്തുന്നത് ഏട്ടന് അവരെ കാണുമ്പോൾ വല്ല മാറ്റവും ഉണ്ടാകുമോന്ന് നോക്കാനാ…… അല്ലാതെ വിളക്കും കൊടുത്തു ഏട്ടന്റെ  കെട്ടിലമ്മയായി വാഴിക്കാനല്ല……… അവർ വന്നു കണ്ടിട്ട് അങ്ങു പോകും……..

സ്നേഹയെ കാണുമ്പോൾ ഹരിയേട്ടന് വല്ല മാറ്റവും വന്നാലോ…….

എങ്കിൽ പിന്നെ എളുപ്പമാണ് കാര്യങ്ങളെല്ലാം…..

ന്ത്‌ കാര്യങ്ങൾ……….. മാളു ആകാംക്ഷയോടെ ചോദിച്ചു……..

അഥവാ ഏട്ടനെങ്ങാനും സ്നേഹയെ തിരിച്ചറിഞ്ഞാൽ………. ആദ്യം പോയി മാളുവുമായിട്ട് ഡിവോഴ്സ് വാങ്ങണം……സാരമില്ല…… അച്ഛൻ വക്കീൽ ആയതുകൊണ്ട് അത് എങ്ങനെയും പെട്ടെന്ന് സംഘടിപ്പിക്കാം………   പിറ്റേന്ന് തന്നെ അവരുടെ രണ്ടാളുടെയും  കല്യാണവും നടത്തണം……. 

കിച്ചൂ……….കയ്യിലിരുന്ന ടവൽ കിച്ചുവിന് നേർക്ക് എറിഞ്ഞു……….  എന്തു ദുഷ്ടനാ നിങ്ങൾ……. എങ്ങനെ പറയാൻ തോന്നുന്നു ഇങ്ങനെ ഒക്കെ………

കയ്യിൽ ടവൽ ആയതു ഭാഗ്യം……. കിച്ചു ഓർത്തു……. ഈശ്വരാ എന്റെ ഏട്ടന് പെട്ടെന്ന് സുഖമാവണേ……… അതും നാളെ തന്നെ….. സ്നേഹയെ കാണുമ്പോൾ………. ഈ മാളുവിന്റെ അഹങ്കാരം കുറച്ചു കുറക്കാൻ നീയെന്നെ സഹായിക്കണേ…………..

ഹരി വരുന്നത് കണ്ട് മാളു പെട്ടെന്ന് കണ്ണു തുടച്ചു……… കിച്ചുവിനെ രൂക്ഷമായി നോക്കി…… കിച്ചു ഒന്നു ചിരിച്ചു  കാണിച്ചു…… അതും കൂടെ കണ്ടപ്പോൾ മാളുവിന്റെ ദേഷ്യം ഒന്നുകൂടി കൂടി……… മുറിക്കു പുറത്തേക്കു പോയി…….. പിന്നിൽ നിന്നും ഹരിയേട്ടൻ മാളൂട്ടിന്നു വിളിക്കുന്നതു പോലും കേട്ടില്ല……… മനസ്സിൽ മുഴുവൻ നാളെ സ്നേഹ ഹരിയെ കാണുന്നത് മാത്രമായിരുന്നു……… ചിന്തിക്കാൻ കൂടി പറ്റുന്നില്ല………

എല്ലാവരുടെയും ശ്രദ്ധ മാളുവിൽ മാത്രമായിരുന്നു………. അമ്മയ്ക്കും എന്താ പറയേണ്ടതെന്ന് അറിയില്ല……അവളുടെ കൂടെ ഇരുന്നു……… അച്ഛൻ അടുത്തു വന്നിരുന്നു തലയിൽ തലോടി…….. ഒന്നും പറയാനില്ലാത്തതുപോലെ ആർക്കും…… അവളുടെ അവസ്ഥ ആർക്കും സഹിക്കാൻ പറ്റാത്തത് പോലെ……

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം

കാക്ക കൊത്തി പോയേ……. അയ്യോ…..

നാളെ കാക്കച്ചി കൊത്തിക്കൊണ്ടു പോവേ….

തനിച്ചിരുന്ന മാളുവിന്റെ അരികിൽ കിച്ചു വന്നിരുന്നു പാടി…….

കരയണ്ട മാളു……. എല്ലാം നല്ലതിനാ……

അതിനു ആരാ കരഞ്ഞത്…….. ഒന്നെണീറ്റു പോകുന്നുണ്ടോ കിച്ചൂ…… എനിക്ക് കുറച്ചു നേരം തനിച്ചിരിക്കണം……. മാളു മുഖം തിരിച്ചു……

ആഹാ……. ഒന്നു സമാധാനിപ്പിക്കാൻ വന്ന എന്നെ ആട്ടിപ്പായിക്കുന്നോ……. എങ്കിൽ ഇവിടിരുന്നു നാളത്തെ കാര്യമോർത്തു ടെൻഷൻ അടിച്ചോ………. എനിക്കെന്താ…… ഞാൻ പോകുവാ…….. ഏട്ടൻ മാളൂട്ടി വിളി തുടങ്ങി…….. അതോണ്ട് തിരക്കി വന്നതാ….. പാവം ഞാൻ…….

കുറച്ചു കഴിഞ്ഞു മാളു എഴുന്നേൽക്കാൻ തുടങ്ങേ അടുത്തിരിക്കുന്ന കിച്ചുവിനെ കണ്ടു…..

കണ്ടതും മാളു മുഖം തിരിച്ചു പിടിച്ചു…… കിച്ചു മാളു കേൾക്കാൻ വേണ്ടി പറഞ്ഞു………

മാളുവിന് മനസ്സിലാവാൻ വഴിയില്ല…….. കുറച്ചു ദിവസമായി ഏട്ടന് നല്ല മാറ്റമുണ്ട്……… മുൻപ് ഏട്ടൻ ഇങ്ങനെ ആയിരുന്നില്ല…… മാളു കണ്ടിട്ടുമില്ലല്ലോ മുൻപ്…….. ഇപ്പോൾ കുറച്ചൊക്കെ മെച്യുരിറ്റി വന്ന പോലെ……. ചിന്ത കൂടുതൽ ആണ്…….. കഴിഞ്ഞ ദിവസം എന്താ  എന്നോട് ചോദിച്ചതെന്നറിയുവോ ….. ഭാര്യ എന്താന്ന്……. മാളുട്ടിയാണോ ഏട്ടന്റെ ഭാര്യ…… എന്നൊക്കെ ………..ഇതൊക്കെ ഒരു മാറ്റത്തിന് തുടക്കം ആണ്……… മാളു എന്നയാൾ ശരിക്കും ഇപ്പോൾ ഏട്ടന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ……. അത് എനിക്ക് ശരിക്കും മനസ്സിലായി………. പിന്നെ ഞാനുള്ളപ്പോൾ ഏട്ടൻ ഒരിക്കലും മാളുവെന്ന പേരോ ആളിനെയോ മറക്കില്ല……… അതുകൊണ്ട് സ്നേഹ എന്ന ആളിനെ മാളു ഓർക്കുകയേ വേണ്ട…………അത് വെറുമൊരു പരീക്ഷണം മാത്രമാണ്……….. അഥവാ ഏട്ടൻ മാളുവിനെ മറന്നു സ്നേഹയുടെ പിറകെ പോയാലും പിടിച്ചു കെട്ടി കൊണ്ടുവന്നു മുന്നിലിട്ടു തരും കിച്ചു………. വാക്ക്………

മാളുവിന്റെ കയ്യിൽ അടിച്ചു പറഞ്ഞു……. എന്നിട്ട് മാളുവിന്റെ കയ്യിലേക്ക് ഒരു ബുക്ക്‌ വെച്ചു കൊടുത്തു …….

അന്നിത് മാളു വായിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു വായിൽ തോന്നിയതെല്ലാം പറഞ്ഞു…….. അതിനു ശേഷം എഴുതാൻ പറ്റിയിട്ടില്ല……… ചുമ്മാ എന്തെങ്കിലും മനസ്സിൽ തോന്നുന്നത് കുത്തികുറിച്ചിടുന്നതാണ് ……. കുറച്ചു ദിവസമായി ഇത് തരണമെന്ന് വിചാരിക്കുന്നു……… വിഷമിച്ചിരിക്കുവല്ലേ….. ഇത് വായിച്ചിട്ട് ആത്മഹത്യ ചെയ്യാനെങ്ങാൻ തോന്നിയാൽ എന്റെ ഏട്ടൻ രക്ഷപെടില്ലേ…… അതോണ്ടാ…….

അതും പറഞ്ഞു കിച്ചു എഴുന്നേറ്റു ഓടി……. മാളുവിന്‌ ചിരി വന്നു……. ഒപ്പം മനസ്സിനു ഒരു സുഖവും……. എടുത്തടിച്ചു മറുപടി പറയുമെങ്കിലും കിച്ചു ഒരാശ്വാസമാണ്……… ആ ഒരാശ്വാസത്തിന്റെ ബലത്തിൽ മാളു മുറിയിലേക്ക് പോയി………. ഹരി എന്തോ ആലോചനയിലാണ്……… ഒന്നും മിണ്ടാതെ മാളുവും കിടന്നു……….

ഇന്നെന്താ മാളൂട്ടി കഥ ഇല്ലേ………. എനിക്ക് കഥ പറഞ്ഞു താ………

ഇന്ന് ഒരു സുഖം തോന്നുന്നില്ല ഹരിയേട്ടാ…… നാളെ പറയാം………..

പോ…… ഞാൻ കിച്ചൂന്റെ അടുത്ത് പോവാ……

പറഞ്ഞത് ഇഷ്ടമായില്ലന്നു തോന്നുന്നു ഹരിയേട്ടൻ എണീറ്റു മുറിക്കു പുറത്തേക്കു പോയി…….. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടെങ്ങും ഉറക്കം വന്നില്ല മാളുവിന്‌……..

കിച്ചു കണ്ണു തുറന്നു…….  അടുത്ത് കിടന്ന ഏട്ടനെ പുതപ്പിക്കാൻ തുടങ്ങവേ കിച്ചു കണ്ടു…..  നിലത്തു ഇരുന്നു ഹരിയേട്ടന്റെ അടുത്ത് തലവെച്ചു ഉറങ്ങുന്ന മാളുവിനെ…….. രണ്ടു കൈക്കുള്ളിലായി ഏട്ടന്റെ കയ്യും……..

ആഹാ….. ബെസ്റ്റ് കണ്ണാ ബെസ്റ്റ്……. തലയിൽ കൈവച്ചു കിച്ചു പറഞ്ഞു………..

 

 

💕💕💕..a…….m…..y…..💕💕💕

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!