Skip to content

ഉണ്ണ്യേട്ടൻ – 3

unniyettan

പാറു ഒന്ന് പുഞ്ചിരിച്ചു. പെട്ടന്ന് പാറു ചാടി എഴുന്നേറ്റ് ഉണ്ണിയെ നോക്കി

“അല്ല, നമുക്ക് ആത്മഹത്യ ചെയ്യേണ്ടേ…?”

ഉണ്ണി പാറുവിനെ നോക്കി പല്ലിളിച്ചു

“ആത്മഹത്യ ചെയ്യാനുള്ള ആ ഫ്ലോ അങ്ങട് പോയി”

പാറു ഉണ്ണിയെ അടിമുടി നോക്കി

“നല്ല ആളാണ്‌, അപ്പൊ എന്നെ തനിച്ചാക്കി ല്ലേ…?”

ഉണ്ണി പാറുവിന്റെ കണ്ണിലേക്ക് നോക്കി

“തനിക്കും ഈ തീരുമാനം മാറ്റിക്കൂടെ…?”

പാറു പുഞ്ചിരിച്ചു

“ഇല്ല മാഷേ, എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല”

ഒന്ന് നിറുത്തിയിട്ട് പാറു തുടർന്നു

“ഇനി ഞാൻ ജീവിച്ചിട്ട് ന്തിനാ മാഷേ, സ്വന്തമായിരുന്നതൊക്കെ കയ്യീന്ന് പോയില്ലേ…? ഇനി ഞാൻ ആർക്ക് വേണ്ടിയാ ജീവിക്കേണ്ടേ…?”

ഉണ്ണി പാറുവിന്റെ കണ്ണിലേക്ക് നോക്കി

“ആർക്കും വേണ്ടി ജീവിക്കേണ്ട, ഇനിയുള്ള കാലം പാറുവിന് വേണ്ടി ജീവിക്ക്”

പാറു ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു, ഉണ്ണി അവളെ നോക്കി

“സ്വന്തം ഭാര്യ ഞാൻ ഒന്നിനും കൊള്ളാത്തവനാണ് എന്ന് പറഞ്ഞ് ഇട്ടിട്ട് പോയപ്പോൾ എനിക്കും തോന്നിയിരുന്നു, ഇങ്ങനെ നാണംകെട്ട് എന്തിനാ ജീവിക്കുന്നേ എന്ന്. ഒരുപാട് ഇഷ്ടായിരുന്നു എനിക്കവളെ”

കണ്ണിൽ നിന്നും തുളുമ്പാൻ നിൽക്കുന്ന കണ്ണീരിനെ ഒരു ചെറുപുഞ്ചിരി കൊണ്ട് തടഞ്ഞ് നിർത്തി ഉണ്ണി പാറുവിനെ നോക്കി

“പാറു മരിക്കില്ല, ജീവിക്കണം അന്തസ്സോടെ”

ഇതും പറഞ്ഞ് ഉണ്ണി പാറുവിന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു. പാറു ഉണ്ണിയെ തടഞ്ഞില്ല. ഉണ്ണി നടക്കുമ്പോൾ അവൾ ഉണ്ണിയെ തന്നെ നോക്കി.

ആത്മഹത്യ ചെയ്യാനുള്ള ആവേശത്തിൽ ആ വലിയ മല കയറിയപ്പോഴുള്ള സുഖമുണ്ടായിരുന്നില്ല തിരിച്ചിറങ്ങുമ്പോൾ. രണ്ടാളും ഒരുവിധത്തിൽ തപ്പിത്തടഞ്ഞ് മലയിറങ്ങി.

മലയിറങ്ങി കഴിഞ്ഞപ്പോൾ പാറു ഉണ്ണിയെ നോക്കി

“അങ്ങനെ നമ്മുടെ ആത്മഹത്യാ ശ്രമം വൻ പരാജയമായി ല്ലേ മാഷേ…?”

ഇതും പറഞ്ഞ് രണ്ടുപേരും പൊട്ടിച്ചിരിച്ചു. സമയം പുലർച്ചെ നാലുമണി. ഉണ്ണി പാറുവിനെ നോക്കി

“ഞാൻ വീട്ടിൽ കൊണ്ടാക്കാം”

പറഞ്ഞ് തീർന്നതും ഉണ്ണിക്കൊരു സംശയം

“അല്ല, വീട്ടുകാർ നിന്നെ അന്വേഷിക്കുന്നുണ്ടാകില്ലേ ഇപ്പൊ…?”

“അന്വേഷിക്കാതെ പിന്നെ… ഞാൻ ഫോണൊക്കെ ആ മലയുടെ മുകളിൽ നിന്നും താഴോട്ട് വലിച്ചെറിഞ്ഞിരുന്നു. വീട്ടുകാർ ഇപ്പൊ എന്നെ തിരക്കി നെട്ടോട്ടമോടുന്നുണ്ടാകും”

ഒന്ന് നിറുത്തിയിട്ട് പാറു ഉണ്ണിയെ നോക്കി ഉണ്ടക്കണ്ണുരുട്ടി

“അതിന് ആരെങ്കിലും വിചാരിച്ചിരുന്നോ തിരിച്ച് വീട്ടിൽ പോകും എന്ന്. ഇവിടുന്ന് ബോഡി ആയിട്ടേ പോവൂ എന്ന് തീരുമാനിച്ച് ഉറപ്പിച്ച് വന്നതാ. ഏത് നേരത്താണാവോ മാഷിന്റെ കൈ പിടിക്കാൻ തോന്നിയത്”

ഉണ്ണി പാറുവിനെ നോക്കി ചിരിച്ചു

“അയ്യട, അതോണ്ട് ഇനീം കുറേകാലം ജീവിക്കാനുള്ള ഭാഗ്യം കിട്ടിയില്ലേ”

പാറു ഉണ്ണിയെ നോക്കി

“എന്തോ, എങ്ങനെ…? ആർക്ക് ഭാഗ്യം കിട്ടി എന്ന്…?

ഉണ്ണി കള്ളച്ചിരി ചിരിച്ച് പാറുവിനെ നോക്കി

“നമുക്ക് രണ്ടുപേർക്കും”

പാറു പൊട്ടിച്ചിരിച്ചു. ഉണ്ണി അവളുടെ മനസ്സ് തുറന്നുള്ള ആ ചിരി നോക്കി നിന്നു. പാറു ഉണ്ണിയെ നോക്കി

“എന്താ മാഷേ ഇങ്ങനെ നോക്കുന്നേ…?”

ഉണ്ണി അവളുടെ കണ്ണിലേക്ക് നോക്കി

“എന്ത് ഭംഗിയാടോ തന്റെ ചിരി കാണാൻ”

പെട്ടെന്ന് ചിരി നിർത്തി പാറു ഉണ്ണിയെ നോക്കി ചുണ്ടുകൊണ്ട് പുച്ഛഭാവം കാണിച്ചു

“ന്നാ ഞാൻ ചിരിക്കണില്ല… പോരെ”

“ആ, ന്നാൽ ഇയാൾ ചിരിക്കേണ്ട. ഇനിയിപ്പോ ഞാൻ നോക്കീട്ട് പാറൂന് കണ്ണ് തട്ടേണ്ട”

ഒന്ന് പുഞ്ചിരിച്ച് പാറു ഉണ്ണിയുടെ തോളിൽ അവളുടെ തോളുകൊണ്ട് മെല്ലെ തട്ടി.

റോഡിലൂടെ പോകുന്ന വണ്ടികൾക്കൊക്കെ അവർ കൈകാണിക്കുന്നുണ്ടായിരുന്നു. പക്ഷേ ഒന്നും നിർത്തിയില്ല. റോഡിലൂടെ കുറച്ച് ദൂരം മുന്നോട്ട് നടക്കാൻ തീരുമാനിച്ചു. പെട്ടെന്നാണ് മലയുടെ മുകളിൽ നിന്നും എന്തോ വീഴുന്ന ശബ്ദം അവരുടെ കാതിൽ മുഴങ്ങിയത്. ഉണ്ണി അങ്ങോട്ടേക്ക് ഓടാൻ ഒരുങ്ങിയപ്പോഴേക്കും പൊന്തക്കാട്ടിൽ നിന്നും മെല്ലെ എഴുന്നേറ്റു വന്ന് വീഴ്ച്ചയുടെ ആഘാതത്തിൽ തല കറങ്ങി നട്ടംതിരിഞ്ഞ് അടുത്തുള്ള മരത്തിൽ പിടിച്ച് ഷാൻ കബീർ ഉണ്ണിയെ നോക്കി

“കുഴപ്പമില്ല ഉണ്ണീ, കാമുകിയുമായുള്ള വീഡിയോ കോളിനിടക്ക് ആവേശം മൂത്തപ്പോൾ കാൽ തെന്നി താഴെ വീണതാണ്. നിങ്ങൾ പൊക്കോ, ഞാൻ കുറച്ച് കഴിഞ്ഞേ വരൂ. എന്റെ തലകറക്കം ഒന്ന് നിക്കട്ടെ”

ഒന്ന് നിറുത്തിയിട്ട് ഷാൻ ഉണ്ണിയേയും പാറുവിനേയും നോക്കി

“ആത്മഹത്യയിൽ നിന്നും പിന്മാറി ജീവിക്കാൻ ഒരുങ്ങുന്ന നിങ്ങൾക്ക് എന്റെ ആശംസകൾ. ഉണ്ണീ, നീ ഇനീം പഴയ പോലെ ജീവിച്ചാൽ ആളുകൾക്ക് ബോറടിക്കും ട്ടാ, മാസ്സ് ആകണം… കൊലമാസ്സ്”

കൈകൊണ്ട് ഒരു തമ്പടിച്ച് ഷാൻ കബീറിനോട് യാത്ര പറഞ്ഞ് ഉണ്ണിയും പാറുവും ഒരു ലോറിയിൽ കയറി വീട്ടിലേക്ക് യാത്ര തിരിച്ചു. പാറുവിന്റെ നാട്ടിൽ എത്തിയപ്പോൾ അവർ ലോറിയിൽ നിന്നും ഇറങ്ങി പാറുവിന്റെ വീടിനെ ലക്ഷ്യം വെച്ച് നടന്നു.

പാറു ആകെ ടെൻഷനിൽ ആയിരുന്നു

“മാഷേ, വീട്ടിലെ അവസ്ഥ ഇപ്പൊ എന്തായിരിക്കും”

ഉണ്ണി പാറുവിനെ അടിമുടിയൊന്ന് നോക്കി

“എന്നോടാണോ ചോദിക്കുന്നേ, ഇയാൾ ഒറ്റക്ക് പോയാൽ മതി ട്ടാ, ഞാൻ ഗെയ്റ്റ് വരെയേ ഉണ്ടാകൂ. പേടിച്ചിട്ട് എന്റെ കയ്യും കാലും വിറക്കുന്നു”

പാറു ഉണ്ണിയെ നോക്കി

“ഇങ്ങനൊരു പേടിത്തൊണ്ടൻ, ആത്മഹത്യ അല്ല ആറ്റം ബോംബ് ഇയാളെ തലയിൽ വീണാലും മാഷിന്റെ പേടി മാറില്ല”

ഒന്ന് നിറുത്തിയിട്ട് പാറു ഉണ്ണിയെ നോക്കി കണ്ണുരുട്ടി

“ഒരു ധൈര്യം കിട്ടാനാ ഇയാളോട് അഭിപ്രായം ചോദിച്ചേ, ഇപ്പൊ പറഞ്ഞ് പറഞ്ഞ് എന്റെ പേടി കൂട്ടി”

ഉണ്ണി ഒന്നും മിണ്ടിയില്ല, പാറു പേടിച്ച് വിറച്ച് ഇടക്കിടെ ഉണ്ണിയെ നോക്കുന്നുണ്ട്. രണ്ടുപേരും നടന്ന് നടന്ന് പാറുവിന്റെ വീടെത്താനായി. ഉണ്ണി പാറുവിനെ നോക്കി

“ന്നാ, പാറു പൊക്കോളൂ, വീട്ടുകാരെ എന്തെങ്കിലും ഒക്കെ പറഞ്ഞ് സമാധാനിപ്പിക്ക്”

ഇതും പറഞ്ഞ് ഉണ്ണി തന്റെ മൊബൈൽ ഓണാക്കി. ഫോൺ ഓണായതും ഉണ്ണിക്ക് ചറപറാ മെസ്സേജ്. അച്ഛനും അമ്മയും മാറിമാറി ഒരുപാട് തവണ ഉണ്ണിയെ വിളിച്ചിരുന്നു. ഉണ്ണി പാറുവിന്റെ കണ്ണിലേക്ക് നോക്കി

“പോട്ടെ ഞാൻ”

“ഉം”

പാറുവൊന്ന് മൂളി, എന്നിട്ട് ഉണ്ണിയെ നോക്കി

“എന്റെ വീടിന്റെ ഗെയ്റ്റ് വരെ വരാന്നല്ലേ ഉണ്ണ്യേട്ടൻ പറഞ്ഞേ…? ഗെയ്റ്റ് എത്തിയില്ലല്ലോ”

ഉണ്ണി അത്ഭുതത്തോടെ പാറുവിനെ നോക്കി

“താനെന്താ എന്നെ വിളിച്ചേ…?”

പാറു ഉണ്ണിയുടെ കണ്ണിലേക്ക് നോക്കി

“ഉണ്ണ്യേട്ടൻ”

അവളുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം കണ്ടു ഉണ്ണി. ഉണ്ണി പാറുവിനോട് ചേർന്ന് നടന്നു, പാറു ഉണ്ണിയെ നോക്കി

“ഉണ്ണ്യേട്ടാ, ഒരുപാട് വർഷം പ്രണയിച്ച് പിന്നീട് കല്യാണം കഴിച്ചിട്ട് വേർപിരിയുന്ന ഒരുപാട് ദമ്പതികളില്ലേ നമ്മുടെ നാട്ടിൽ, അതേസമയം നമ്മുടെ അച്ഛനും അമ്മയും ഒക്കെ കല്യാണത്തിന് മുന്നേ കൂടിയാൽ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടിട്ടുണ്ടാവും ഒന്ന് സംസാരിച്ചിട്ട് പോലും ഉണ്ടാവില്ല, എന്നിട്ടും അവരൊക്കെ ഭയങ്കര ഹാപ്പി ആയിട്ടല്ലേ ജീവിക്കുന്നേ അല്ലേ…?”

ഉണ്ണി പാറുവിനെ നോക്കി

“പ്രണയിച്ച് കല്യാണം കഴിച്ച് ആ പ്രണയം ഒരു തെല്ലുപോലും വറ്റാതെ ജീവിതകാലം മുഴുവൻ ഒന്നിച്ച് ജീവിക്കുന്ന ഒരുപാട് ദമ്പതിമാരും നമ്മുടെ നാട്ടിലുണ്ട്. അതുപോലെ അടിച്ച് പിരിയുന്ന അറേഞ്ചഡ് മാര്യേജുകാരും ഒരുപാടുണ്ട്”

പാറു ഉണ്ണിയെ നോക്കി കണ്ണുരുട്ടി

“അതല്ല ഉണ്ണ്യേട്ടാ ഞാൻ ഉദ്ദേശിച്ചേ, അതായത് നമുക്ക് ഒരാളുടെ കൂടെ ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ ഒരുപാട് മാസത്തേയോ വർഷത്തേയോ പ്രണയം ഒന്നും അവശ്യല്യ… ലേ…?

ഉണ്ണി പാറുവിനെ നോക്കി

“ആണോ…? എനിക്കറിയില്ല”

“നന്നായി”

പാറുവിന്റെ മുഖത്ത് പരിഭവം. നടന്ന് നടന്ന് അവർ പാറുവിന്റെ വീടിന്റെ ഗെയ്റ്റിന് മുന്നിലെത്തി. ഉണ്ണി മെല്ലെ വീട്ടിലേക്ക് എത്തിനോക്കി, വീടിന് ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് കണ്ടപ്പോൾ ഉണ്ണിയുടെ ശരീരം പെടപെടാന്ന് വിറക്കാൻ തുടങ്ങി, അവൻ പാറൂനെ നോക്കി

“എന്താപ്പോ ചെയ്യാ, വീട്ടിൽ ആകെ സീനാണല്ലോ”

അവൾ ഉണ്ണിയെ നോക്കി

“ഉണ്ണ്യേട്ടൻ പൊക്കോ, ഇത് ഞാൻ നോക്കികോളാം. ആത്മഹത്യ ചെയ്യാൻ കാണിച്ച ധൈര്യമൊന്നും വേണ്ടല്ലോ വീട്ടുകാരേയും നാട്ടുകാരേയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ”

ഉണ്ണി പാറുവിന്റെ കണ്ണിലേക്ക് നോക്കി

“പോട്ടെ”

ഉണ്ണി അത് പറഞ്ഞപ്പോൾ നെഞ്ച് പിടയുന്ന പോലെ തോന്നി അവൾക്ക്. എന്തോ ഉണ്ണി പോവേണ്ട തന്റെ കൂടെ നിക്കണം എന്നൊക്കെ അവളുടെ മനസ്സിലൂടെ ഒരു തോന്നൽ കിടന്ന് വിങ്ങി വീർപ്പുമുട്ടിച്ചു. ഉണ്ണി തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോൾ അവൾ ഉണ്ണിയെ വിളിച്ചു

“ഉണ്ണ്യേട്ടാ, ഇനി നമ്മൾ തമ്മിൽ കാണോ…?”

ഉണ്ണി ഒന്നും മിണ്ടിയില്ല. പക്ഷേ ഉണ്ണിയുടെ മനസ്സിൽ അവളെ വിട്ട് പോവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. പാറു ഉണ്ണിയുടെ കയ്യിൽ പിടിച്ചു

“അവിടെ ഉണ്ണ്യേട്ടൻ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ വെള്ള പുതച്ച് കിടക്കായിരിക്കും”

ഒന്ന് നിറുത്തിയിട്ട് അവൾ ഉണ്ണിയെ നോക്കി

“എന്നേയും കൂടെ കൂട്ടോ ഈ പേടിത്തൊണ്ടന്റെ പെണ്ണായിട്ട്”

പാറു പറഞ്ഞ് തീർന്നതും ആരോ വീട്ടിൽ നിന്നും എത്തിനോക്കി ഉച്ചത്തിൽ അലറി

“കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ നമ്മുടെ രവിയേട്ടന്റെ മോൾ പാറു ഇതാ തിരിച്ചു വന്നേ”

                                               തുടരും…

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!