Skip to content

ഗൗരി – 26 (അവസാനഭാഗം)

gouri-sneha

കാർത്തികയും സുധാകരനും ഗൗരിയുടെയും മഹാദേവൻ്റെയും അടുത്തേക്ക് നടന്നടുത്തു

എല്ലാവരും ഇവിടെ നിൽക്കുകയാണോ? മോളെ നിങ്ങളെ എല്ലാവരും അവിടെ തിരക്കുന്നു ‘   കാർത്തിക ഗൗരിയോടായി ‘ പറഞ്ഞു.

അമ്മേ ഇതാണ് ശരത്ത് സാർ അതു സാറിൻ്റെ വൈഫും മോളും

കാർത്തിക ശരത്തിൻ്റെ നേരെ നോക്കിയതും ശരത്ത് തൻ്റെ മുഖം ഒളിപ്പിക്കാൻ ഇടം തേടുകയായിരുന്നു.

ഞാനറിയും നിൻ്റെ ശരത്ത് സാറിനെ

അമ്മ അറിയുമോ ശരത്ത് സാറിനെ

ഗായത്രി മാഡം എന്നോടു ക്ഷമിക്കണം മോളെ ഗൗരി ഈ ശരത്ത് സാറാണ് മോളുടെ അച്ഛൻ. ഇനിയും അച്ഛൻ അതു പറയാതെ ഇരുന്നാൽ….. എൻ്റെ മോളോട് ഞാൻ ചെയ്യുന്ന വഞ്ചന ആയിരിക്കും.

ഗായത്രിയും ഗൗരിയും വിഷ്ണുവും അതുകേട്ട് ഞെട്ടി

എന്താ അച്ഛൻ പറഞ്ഞത് ശരത്ത് സാർ എൻ്റെ അച്ഛനാണന്നോ? അല്ല അല്ല എൻ്റെ അച്ഛൻ സുധാകരനാണ്. ഇനി പുതിയ ഒരു അച്ഛനെ എനിക്കാവശ്യമില്ല

മോളങ്ങനെ പറയരുത്. ഞാനൊരു രണ്ടാനച്ചൻ മാത്രം ശരത്താണ് മോളുടെ അച്ഛൻ. ഈ നിമിഷം അദ്ദേഹത്തിൻ്റെ മനസ്സുരുകുന്നത് എനിക്ക് കാണാൻ സാധിക്കും

കാർത്തിക എന്നോടു ക്ഷമിക്കണം. എൻ്റെ വിവാഹ സമയത്ത് ഞാനറിഞ്ഞിരുന്നില്ല ശരത്തേട്ടന് ഒരു കാമുകി ഉണ്ടായിരുന്നെന്നും കാർത്തിക ഗർഭിണി ആയിരുന്നെന്നും. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ശരത്തേട്ടനുമായുള്ള എൻ്റെ വിവാഹത്തിന് ഞാൻ സമ്മതിക്കില്ലായിരുന്നു

ഗായത്രി സുധാകരേട്ടൻ എന്നോട് എല്ലാം പറഞ്ഞു സുധാകരേട്ടൻ എന്നോട് നടന്നതെന്താന്ന് പറയുന്നതു വരെ ഗൗരിയുടെ അച്ഛനോട് എനിക്ക് ദേഷ്യമായിരുന്നു. എനിക്ക് ആരോടും പരാതിയും പരിഭവവും ഇല്ല .ഗൗരിയുടെ അച്ഛനോടുള്ള വെറുപ്പ് കാരണം ഞാൻ സ്നേഹിക്കാൻ മറന്നു പോയൊരു ആളുണ്ട്. അതിൻ്റെ കുറ്റബോധം ഉണ്ട്  ഇനി ആ മനുഷ്യനെ സ്നേഹിച്ച് ആ മനുഷ്യന് വേണ്ടി ജീവിക്കണം എൻ്റെ സുധാകരട്ടനു വേണ്ടി

കാർത്തിക തൻ്റെ നിറഞ്ഞു വന്ന നീർകണങ്ങളെ തുടച്ചു കൊണ്ട് തിരിഞ്ഞു നടന്നു.പ

ഗൗരി മഹാദേവൻ്റെ കൈയിൽ മുറുകെ പിടിച്ചു. ഗൗരിയുടെ കൈകൾ തൻ്റെ കൈകൾക്കുള്ളിലാക്കി തന്നോടു ചേർത്തു പിടിച്ചു മഹാദേവൻ

മഹിയേട്ടാ അച്ഛൻ പറഞ്ഞതു കേട്ടോ എൻ്റെ അച്ഛൻ ശരത്ത് സാർ അണന്ന് ഞാൻ വിശ്വസിക്കില്ല.

വിശ്വസിക്കണം ഗൗരി അതാണ് സത്യം

ഇല്ല എൻ്റെ അച്ഛൻ സുധാകരനച്ഛനാ എനിക്ക് ഇപ്പോ പുതിയ ഒരച്ഛൻ വന്നാൽ സഹിക്കില്ല എനിക്കും എൻ്റെ അച്ഛനും

ഗൗരി മോളെ മോൾടെഅച്ഛനെ സങ്കടപ്പെടുത്തി കൊണ്ട് നിൻ്റെ മേൽ ഒരു അധികാരവും വേണ്ട എനിക്ക്. മോൾ എൻ്റെ മോളാണന്നറിഞ്ഞിട്ടും മോളുടെ മുന്നിൽ ഒരവകാശവും പറഞ്ഞ് ഞാൻ വന്നില്ലല്ലോ ഇനിയും വരില്ല

മഹിയേട്ടൻ വാ എനിക്ക് എൻ്റെ അച്ഛൻ്റെ അടുത്ത് പോകണം. എൻ്റെ അച്ഛനെ കാണണം എനിക്കിപ്പോ ഗൗരി മഹിയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് അവിടെ നിന്നും പോയി.

മീനൂട്ടി കേട്ടതൊന്നും വിശ്വസിക്കാനാവാതെ അച്ഛൻ്റേയും അമ്മയുടെയും നേരെ നോക്കി.

ശരത്തേട്ടാ ശരത്തേട്ടൻ്റെ കുഞ്ഞിനെ കൊന്നുകളയാതെ കാർത്തിക പ്രസവിച്ച് ഇത്രയും വളർത്തിയല്ലോ ശരത്തേട്ടന് ഭാഗ്യം ഉണ്ട് ഇപ്പോഴെങ്കിലും ശരത്തേട്ടൻ്റെ മോളെ തിരിച്ചറിയാൻ പറ്റിയല്ലോ. നിർഭാഗ്യവതിയായ ഒരു അമ്മയാണ് ഞാൻ ഞാൻ പ്രസവിച്ച എൻ്റെ മകൻ പ്രസവത്തോടെ എന്നെ വിട്ടു പോയില്ലേ ഒരിക്കലും കാണാൻ പറ്റാത്ത ലോകത്തേക്ക്

ഗായത്രി ….. ഇല്ല നിൻ്റെ മോൻ എവിടേയും പോയിട്ടില്ല. അവൻ ജീവിച്ചിരിപ്പുണ്ട് അവൻ്റെ അച്ഛനോടൊപ്പം ?

ങേ എൻ്റെ മോൻ ജീവിച്ചിരിപ്പുണ്ടന്നോ എവിടെ എവിടെയാ എൻ്റെ മോൻ.

വിഷ്ണുവിനൊപ്പം ഉണ്ട്.

എൻ്റെ മോൻ എവിടാ എനിക്ക് എൻ്റെ മോനെ കാണണം അപ്പോ എൻ്റെ മോൻ മരിച്ചെന്നു പറഞ്ഞ് എന്നെ പറ്റിച്ചതാണല്ലേ. അവൻ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ ഞാനിന്നും എൻ്റെ മോനേയും വളർത്തി ജീവിച്ചേനെ അങ്ങനെ ആയിരുന്നെങ്കിൽ ശരത്തേട്ടന് കാർത്തികയേയും ഗൗരിയേയും നഷ്ടപ്പെട്ടില്ലായിരുന്നല്ലോ. എല്ലാറ്റിനും കാരണക്കാരൻ എൻ്റെ അച്ഛനാ എൻ്റെ മോനെ എന്നിൽ നിന്ന് അകറ്റിയത് എൻ്റെ അച്ഛനാ

ഗായത്രി കഴിഞ്ഞതെല്ലാം കഴിഞ്ഞു. അച്ഛൻ മരിച്ച് തലക്ക് മുകളിൽ നിൽക്കുന്ന അച്ഛനെ ഒന്നും പറയണ്ട. നീ ഇന്ന് ഒരമ്മയല്ലേ നിൻ്റെ മോൾ ഇങ്ങനെ ചെയ്താ നീ എന്തു ചെയ്യും അതുതന്നെയാ നിൻ്റെ അച്ഛൻ അന്നു ചെയ്തത്.

വിഷ്ണു എൻ്റെ മോനെ എന്നെ ഒന്നു കാണിച്ചു തരുമോ എവിടാ എൻ്റെ മോൻ

ഗായത്രി താനൊന്ന് ക്ഷമിക്ക് അവനോട് ഇപ്പോ ഗായത്രിയാണ് അവൻ്റെ അമ്മ എന്നു പറഞ്ഞാൽ അവൻ്റെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് എനിക്കറിയില്ല. സാവധാനത്തിൽ ഞാനെല്ലാം അവനെ പറഞ്ഞു മനസ്സിലാക്കി തൻ്റെ അടുത്ത് എത്തിക്കാം

മീനൂട്ടിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല ഗൗരിയേച്ചി തൻ്റെ സ്വന്തം ചേച്ചിയാണന്ന് ഇനി തനിക്ക് ഒരേട്ടനും കൂടി ഉണ്ടന്ന് മീനൂട്ടിക്ക് തൻ്റെ സന്തോഷമടക്കാനായില്ല

വിഷ്ണു .വിവേക് ആണോ എൻ്റെ മകൻ അതെങ്കിലും ഒന്നു പറ

അതെ പക്ഷേ അവനറിയില്ല താൻ അവൻ്റെ അമ്മയാണന്ന്. അവൻ്റെ അമ്മ മരിച്ചു എന്നാണ് ഞാനവനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. തന്നെ പെട്ടന്ന് അംഗികരിക്കാനൊന്നും അവനാകില്ല താൻ ക്ഷമയോടെ കാത്തിരിക്കണം

കാത്തിരിക്കുകയൊന്നും വേണ്ട അച്ഛൻ പേടിക്കണ്ട എൻ്റെ അമ്മ മരിച്ചിട്ടില്ലന്ന് എനിക്ക് പതിനഞ്ച് വയസായപ്പോൾ ഞാൻ മനസ്സിലാക്കിയതാ ഞാനറിഞ്ഞ സത്യങ്ങൾ അച്ഛനോട് ചോദിച്ച് അച്ഛനെ വിഷമിപ്പിക്കണ്ട എന്ന് ഞാനോർത്ത് മിണ്ടാതിരുന്നതാ

മോനെ വിവേക്……

അതെയച്ഛാ എനിക്കറിയാമായിരുന്നു എൻ്റെ അമ്മ ജീവിച്ചിരിപ്പുണ്ടന്ന് .ആരാണന്ന് മാത്രം അറിയില്ലായിരുന്നു. ഇപ്പോ എനിക്കെല്ലാം മനസ്സിലായി.ദാ ഇവൾ എൻ്റെ കുഞ്ഞിപെങ്ങളാണന്ന് മനസ്സിലായി.മിനൂട്ടിയെ ചേർത്തു പിടിച്ചു കൊണ്ട് വിവേക് പറഞ്ഞു

മോനേ…..

ഗായത്രി വിവേകിനെ കെട്ടിപിടിച്ചു.

അമ്മേ ഇതൊരു പബ്ലിക് place ആണ് മറ്റുള്ളവർ ശ്രദ്ധിക്കും. വിവേക് ഗായത്രിയുടെ കൈകളെ വിടുവിച്ച് കൊണ്ട് പറഞ്ഞു.

അച്ഛൻ ഇപ്പോ ആലോചിക്കുകയാവും ഞാനെല്ലാം എങ്ങനെ അറിഞ്ഞെന്ന്

അതെ നീ ഇതെല്ലാം അറിഞ്ഞു

അച്ഛൻ്റെ ഡയറി…. അച്ഛൻ എന്തെല്ലാം മറച്ചുവെച്ചാലും അച്ഛൻ്റെ ഡയറി എല്ലാ സത്യങ്ങളും എന്നോട് വിളിച്ചു പറഞ്ഞു.

വിവേക് ….

അച്ഛാ എനിക്ക് അച്ഛനോടും അമ്മയോടും ദേഷ്യമില്ല അമ്മ ഇല്ലാതെ വളരാനായിരുന്നു എൻ്റെ വിധി.അനാഥാലയത്തിൽ ഉപേക്ഷിക്കാനാണ് പ്ലാനെന്നറിഞ്ഞപ്പോൾ എൻ്റെ അച്ഛന് തോന്നിയല്ലോ എന്നെ സ്വീകരിക്കാൻ. ആ മഹാദേവൻ്റെ കാര്യം ഒന്ന് ഓർത്തു നോക്കിയേ അവൻ 26 വയസുവരെ അനാഥയായി അല്ലേ വളർന്നത്.

ശരത്ത് സാർ എല്ലാവരേയും കൂട്ടി  വരു അച്ഛൻ വിളിക്കുന്നു. കഴിക്കാൻ അവരെല്ലാം അവിടെ കാത്തിരിക്കുകയാണ്. ഗീതു അവരുടെ അടുത്തെത്തി ശരത്തിനോടായി പറഞ്ഞു. വരു സാർ വിഷ്ണുവിനേയും ഗീതു വിളിച്ചു.

അല്ല എന്നെ വിളിക്കുന്നില്ലേ വിവേക് ഗീതുവിനോടായി ചോദിച്ചു –

സാറും വരു ഗീതുവിവേകിൻ്റെ നേരെ നോക്കി.

വിവേക് ഗീതുവിനെ ശ്രദ്ധിച്ചു വിവേകിൻ്റെ മനസ്സിലെവിടെയോ ഒരു ചലനം സൃഷ്ടിച്ചു.

എല്ലാവരും കഴിക്കാനായി പോയി. കഴിക്കാനിരുന്നപ്പോളും വിവേകിൻ്റെ ശ്രദ്ധ ഗീതുവിലായിരുന്നു.

ചടങ്ങുകളും സദ്യയും എല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു.ഇനി വിവാഹത്തിൻ്റെ അന്ന് എല്ലാവരും കാണാമെന്ന ധാരണയിൽ-

ദിവസങ്ങൾ ഓടി മറഞ്ഞു.

വിവാഹദിനം

അമ്പലത്തിൽ വെച്ചാണ് താലികെട്ട്

ഗൗരി ദക്ഷിണ കൊടുക്കുകയാണ്.

മോളെ ആദ്യം അച്ഛന് ( ശരത്തിന് )ദക്ഷിണ കൊടുക്ക് സുധാകരൻ ഗൗരിയുടെ ചെവിയിൽ പറഞ്ഞു.

എന്നാൽ ഗൗരി ആദ്യം ദക്ഷിണ നൽകിയത് സുധാകരനായിരുന്നു.

വിവാഹം മംഗളമായി തന്നെ നടന്നു. ഗൗരി എല്ലാവരോടും യാത്ര പറഞ്ഞു. സുധാകരനെ കെട്ടിപിടിച്ച് കരയുന്ന ഗൗരിയെ കണ്ട് അവിടെ കൂടിയിരുന്നവരുടെയും കണ്ണു നിറഞ്ഞു.

എല്ലാവരോടും യാത്ര പറഞ്ഞ് ഗൗരി മഹിയോടൊപ്പംകാറിൽ കയറി. ഗീതുവും നീതുവും നിറമിഴികളോടെ കാർ കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കി നിന്നു.

ഗീതുവിനെ ഇമവെട്ടാതെ നോക്കി നിൽക്കുന്ന രണ്ടു കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്നു.

ഇന്ന് മഹിയുടെയും ഗൗരിയുടെയും ആദ്യരാത്രി.

മഹി തൻ്റെ മുറിയിൽ ഗൗരിയുടെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ്.

നന്ദന എടുത്തു കൊടുത്ത ഒരു ഗ്ലാസ്സ് പാലുമായി ഗൗരി മുറിയിലേക്ക് കടന്നു വന്നു്

ഗൗരി മുറിയിലെത്തി എന്നറിഞ്ഞ മഹി വാതിൽ അടച്ചു കുറ്റിയിട്ടു.

ഗൗരി…..

ഉം

എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു അല്ലേ. അനാഥയായ എനിക്ക് ഇപ്പോ അച്ഛൻ അമ്മ ഭാര്യ ബന്ധുക്കൾ എല്ലാവരേയും കിട്ടി.

സന്തോഷമായില്ലേ മഹിയേട്ടന്

സന്തോഷമായോന്ന് ചോദിച്ചാൽ ഒത്തിരി സന്തോഷമായി. പക്ഷേ

എന്താ ഒരു പക്ഷേ.

ഗൗരിക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. അനാഥാലയത്തിൻ്റെ നാലു ചുമരുകൾക്കുള്ളിൽ സ്വന്തമെന്നു പറയാൻ ആരും ഇല്ലാതെ ജീവിക്കൊന്നൊരു അവസ്ഥ ഉണ്ടല്ലോ ആ സമയമാണ് ജീവിതത്തിലെ ഏറ്റവും വേദനാജനകം വളരുന്ന ഓരോ പ്രായത്തിലും അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച എത്രയോ സമയങ്ങളുണ്ടായിട്ടുണ്ടന്നറിയോ ഒറ്റപെടലിൻ്റെ വേദനയോളം വരില്ല മറ്റൊരു വേദനയും .

മഹിയേട്ടാ അതെല്ലാം കഴിഞ്ഞില്ലേ. ദേ ഇനി അതൊന്നും ഓർത്ത് സങ്കടപ്പെടരുത്.

ഇനി സങ്കടമില്ല അനാഥനായി വളർന്നപ്പോ പോലും അച്ഛനേയും അമ്മയേയും തിരികെ കിട്ടണം എന്നാഗ്രഹിച്ചിട്ടില്ല ചെറുപ്പത്തിൽ എപ്പഴൊക്കെയോ ആഗ്രഹിച്ചിരുന്നു. എന്നാൽ വലുതായി കഴിഞ്ഞപ്പോ ഞാൻ ഒന്നേ ആഗ്രഹിച്ചിട്ടുള്ളു. അതു നീയാണ്……. നിന്നെ കണ്ട അന്നു മുതൽ ഹൃദയത്തിൽ കേറി കൂടിയതാ നീ സ്വന്തമാക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല എന്നിട്ടും ഞാൻ ആഗ്രഹിച്ചു.  നിന്നെ കിട്ടാൻ വേണ്ടി ഞാൻ ആഗ്രഹിച്ചു എനിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലെന്ന്

ഞാൻ ആദ്യമായി ആഗ്രഹിച്ച എൻ്റെ ഗൗരിയെ എനിക്ക് കിട്ടി ഇനി ഞാനൊന്നിനേയും ഓർത്ത് സങ്കടപെടില്ല

ഇനി സങ്കടപെടാൻ ഞാൻ സമ്മതിക്കുകയുമില്ല. ഇനി സങ്കടമായാലും സന്തോഷമായാലും ഒരുമിച്ച് മതി .

ഇന്ന് എനിക്ക് ഭയങ്കര സന്തോഷമാണ് എൻ്റെ പെണ്ണിനെ സ്വന്തമാക്കി ദേഎന്നോടൊപ്പം ഒരു മുറിയിൽ . ആ സന്തോഷം നമുക്കിന്ന് അഘോഷമാക്കണം.

മഹാദേവൻ ഗൗരിയെ തൻ്റെ നെഞ്ചോടു ചേർത്തു നിർത്തി ആ കണ്ണുകളിൽ അമർത്തി ചുംബിച്ചു.

ഗൗരി മഹിയുടെ നെഞ്ചിൽ നിന്നും അടർന്നു മാറി നാണത്തോടെ  മാറി നിന്നു.

മഹി ഗൗരിയെ വലിച്ചു തൻ്റെ നെഞ്ചോട് ചേർത്ത് പുണർന്നു

മഹിയേട്ടാ…..

എന്താടി

ഇങ്ങനെ ഈ നെഞ്ചിൽ ചേർന്നു നിൽക്കാനെന്തു സുഖമാണന്നോ

നിന്നെ എൻ്റെ നെഞ്ചോടു ചേർത്തു നിർത്തുമ്പോളും എനിക്കും നല്ല സുഖം.

എന്നാൽ നമുക്ക് ഇങ്ങനെ ചേർന്നിരുന്ന് ഉറങ്ങിയാലോ.

നിന്നെ ഞാനിന്ന് ഉറങ്ങാൻ സമ്മതിച്ചിട്ടു വേണ്ടേ.

പിന്നെ എന്താ ഈ ഗുണ്ടാ മഹാദേവൻ്റെ പ്ലാൻ.

ഗുണ്ട നിൻ്റെ കെട്ടിയവൻ.

അതെ അതു തന്നെയാ ഞാനും പറഞ്ഞത്.

എടി നിന്നെ ഞാൻ…..

############################

ആദ്യരാത്രിയുടെ ആലസ്യത്തിൽ ഗൗരി മഹിയുടെ നെഞ്ചോട് ചേർന്നു കിടക്കുകയാണ്.

മഹിയേട്ടാ വിട്ടേ ഞാൻ എണീറ്റു പോകട്ടെ

അങ്ങനെ ഇപ്പോ എണീറ്റു പോകണ്ട

അച്ഛനും അമ്മയും എന്തു വിചാരിക്കും മഹിയേട്ടാ

എന്തു വിചാരിക്കാൻ ഒന്നും വിചാരിക്കില്ല അവരുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ ഒരു മാസമല്ലേ ആയതുള്ളു. അവരും ഇപ്പോ ഹണിമൂൺ മൂഡിലാ അവർക്ക് നമ്മളെ മനസ്സിലാകും

വഷളൻ എന്തൊക്കെയാ ഈ പറയുന്നത്

ഞാൻ പറഞ്ഞതു സത്യമല്ലേ പിന്നെങ്ങനെ വഷളത്തരം ആകും.

ഗൗരിയെ തൻ്റെ നേഞ്ചോട് ചേർത്ത് പുണർന്ന് കിടക്കുമ്പോളാണ് മുറ്റത്തൊരു കാർ വന്നു നിന്നത്.

ആരോ വന്നു എന്നു തോന്നുന്നു മാറിക്കേ ഞാനൊന്ന് എണീറ്റു പോകട്ടെ

അത് അച്ഛനെ കണാൻ ആരെങ്കിലും ആകും അവർ അച്ഛനെ കണ്ടിട്ടു തിരിച്ച് പൊയ്കൊള്ളും

മഹിയേട്ടാ

എന്താടി…..

എനിക്കു പോണം

അങ്ങനെയിപ്പം പോകണ്ട

ഗൗരി മഹിയുടെ .നെഞ്ചിൽ നിന്നടർന്നു മാറി എന്നിട്ട് വേഗം എണീറ്റ് കുളിക്കാൻ കയറി

കുളി കഴിഞ്ഞ് വന്ന് കണ്ണാടിക്കു മുന്നിൽ നിന്ന് തലമുടി ചീകുമ്പോളാണ് മഹി പിറകിലൂടെ വന്ന് വട്ടം കെട്ടി പിടിച്ചു.

മോളെ ഗൗരി

ദേ അച്ഛൻ വിളിക്കുന്നു.

നശിപ്പിച്ചു.ഈ അച്ഛന് ഒരു പണിയും ഇല്ലന്നാ തോന്നുന്നത്.

മഹിയെ തള്ളിമാറ്റി ഗൗരി തൻ്റെ മുടി ബാത്ത് ടൗവ്വൽ കൊണ്ട് കെട്ടിവെച്ചു കൊണ്ട് മുറി തുറന്ന് പുറത്തിറങ്ങി

എന്താ അച്ഛാ

മോളൊന്ന് താഴേക്ക് ഇറങ്ങി വന്നേ

ദേ വരുന്ന ച്ഛാ

അവനോടും വരാൻ പറ

ഗൗരി താഴെക്കിറങ്ങി വന്നു ഒപ്പം മഹിയും.

ഹാളിൽ അച്ഛനൊപ്പം മറ്റൊരാളും ഇരിക്കുന്നുണ്ട്.

ഗൗരിയെ കണ്ടതും അച്ഛനോടൊപ്പം ഇരുന്ന ആൾ ചാടി എഴുന്നേറ്റു.

ഇവൾ ഇവളല്ലേ അസി.കമ്മീഷ്ണർ ഗൗരി

അതെ ഇതെൻ്റെ മകൻ്റെ ഭാര്യയാണ് ഇവളെ താൻ അറിയുമോ

അറിയുമോ ന്നോ ഇവളും ഇവളുടെ കാമുകനും കൂടിയല്ലേ എൻ്റെ മോനെ അകത്താക്കിയത്. സാറിന് നാണമില്ലേ കള്ളു കാർത്യായനിയുടെ മോളെ അതും ഗുണ്ടാ മഹാദേവൻ പിഴപ്പിച്ച ഇവളെ മരുമോളാക്കാൻ.

ഗുണ്ടാ മഹാദേവൻ പിഴപ്പിച്ച പെണ്ണോ

അപ്പോ സാറിന് ആ കഥയൊന്നും അറിയാതെയാണോ മോനെ കൊണ്ട് ഇവളെ കെട്ടിച്ചത്.

അറിഞ്ഞില്ല അശോകാ ഞങ്ങളാ കഥയൊന്നും അറിഞ്ഞില്ല ഇനി മോൻ വല്ലതും അറിഞ്ഞോ എന്ന് ചോദിച്ചു നോക്ക്.

മോനെ മഹി

അച്ഛാ

അല്ല ഇതാര് ശ്രീരാഗിന് ജന്മം നൽകിയ അശോകൻ മുതലാളിയോ മഹിയുടെ ചോദ്യം കേട്ട് മഹിയുടെ നേരെ നോക്കിയ അശോകനൊന്നു ഞെട്ടി.

മോനെ …ശ്രീരാഗിൻ്റെ കേസ് എന്നെ ഏൽപ്പിക്കാനായി വന്നതാ അശോകൻ നിങ്ങളോടു ചോദിച്ചിട്ടും പറയാം എന്നോർത്തു.

അച്ഛൻ ഏറ്റെടുത്തോളു മഹി അതു പറഞ്ഞു പൂർത്തി ആക്കും മുൻപ് അശോകൻ വീടിൻ്റെ പ്രധാന വാതിൽ കടന്ന് പൂമുഖത്ത് എത്തിയിരുന്നു.

ആ സമയത്താണ് നന്ദന ഫോൺ വിളിച്ചു കൊണ്ട് അങ്ങോട്ട് വന്നത്.

ശരിമോനെ പിന്നെ വിളിക്കാം എന്നും പറഞ്ഞ് നന്ദന കോൾ കട്ട് ചെയ്തു.

വിവേക് ആണ് വിളിച്ചത്. അവനൊരു പെണ്ണിനെ ഇഷ്ടപ്പെട്ടു. ഉടനെ കല്യാണം കഴിക്കണം.

അതിനെന്തിനാ വിവേക് അമ്മയെ വിളിച്ചത് പെണ്ണുകാണാൻ പോകാനാണോ .

അല്ല അവൻ ഇഷ്ടപ്പെട്ട പെണ്ണ് മറ്റാരുമല്ല നമ്മുടെ ഗീതു മോളെയാണ് അവരിന്ന് പെണ്ണുകാണാൻ വരും കൂടെ ഗായത്രിയും ശരത്തും മീനൂട്ടിയും വിഷ്ണുവും ഉണ്ട്. നമ്മളോടും അങ്ങോട്ട് ചെല്ലണം എന്നു പറയാനാ വിളിച്ചത്.

എന്നാൽ ഇനി സമയം കളയണ്ട ഉടനെ പുറപ്പെട്ടേക്കാം

അവസാനിച്ചു.

ബന്ധങ്ങൾ ഇനിയും ഉണ്ടായികൊണ്ടിരിക്കും.

ഈ കഥ മൂന്നും പാർട്ടു കൊണ്ട് തീർക്കാൻ ഉദേശിച്ചാണ് എഴുതി തുടങ്ങിയത്.

ഒരിക്കൽ ജോലിയുടെ ഭാഗമായി ഒരു അനാഥാലയം സന്ദർശിച്ചു. എന്നെ ഏറെ വേദനിപ്പിച്ചു.കാരണം ആ കുഞ്ഞുങ്ങളുടെ കണ്ണുകളിൽ കാണുന്ന ദൈന്യത അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും ഒപ്പം കഴിയുന്ന നമ്മളിൽ പലർക്കും മനസ്സിലാകില്ല. അവിഹിതം ചർച്ച ചെയ്യാൻ വേണ്ടി എഴുതിയതല്ലാട്ടോ.ഗൗരിയെ എല്ലാവരും ഇഷ്ടപ്പെട്ടു എല്ലാവരും സപ്പോർട്ട് ചെയ്തു. ഒത്തിരി നന്ദി

ഗൗരിയെ കുറിച്ച് അഭിപ്രായം പറയണം Good Nice super എന്നിവ ഒഴിവാക്കി തുറന്നൊരു അഭിപ്രായം ഞാൻ പ്രതീക്ഷിക്കുന്നു

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Novels By Sneha

 

4/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഗൗരി – 26 (അവസാനഭാഗം)”

  1. സത്യം പറയട്ടെ, നോവലിന്റെ base അതായത് അനാഥത്വത്തിന്റെ വേദന നോവലിൽ വളരെ കുറച്ചിടങ്ങളിൽ മാത്രമേ കണ്ടുള്ളൂ..പിന്നെ ഒത്തിരി വേഗത്തിൽ തീർക്കാൻ ധൃതിയുള്ളതു പോലെയുള്ള എഴുത്ത് മൂലം കഥാപാത്രങ്ങളോട് ഒരു connection കിട്ടിയില്ല. ഓരോരുത്തരെയും register ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നു പറയാം. പക്ഷെ എഴുത്തിന്റെ ശൈലി നല്ലതാണ്. ഇനിയും എഴുതണം. നെഗറ്റീവ് എഴുതിയത്തിന്റ പേരിൽ ഒന്നും തോന്നരുത്..

Leave a Reply

Don`t copy text!