വൈകുന്നേരം ആവാൻ കാത്തിരുന്നു മോചിത… ജയൻ വന്നപ്പോൾ ചെയ്യാനും പറയാനും വച്ചിരുന്നതെല്ലാം ആവിയായിപ്പോയി….. പറയാൻ എളുപ്പമാണ്…… അതു ചെയ്യാൻ വലിയ പാടും…… ചായ കൊടുത്തിട്ട് കുറച്ചു നേരം അവിടെ ചുറ്റിപ്പറ്റി നിന്ന് എന്തൊക്കെയോ ചെയ്തു…… എവിടെ…. ജയേട്ടൻ മൈൻഡ് ചെയ്തില്ല…… അതല്ലേ ശീലം….. പ്ലാൻ വൺ ചീറ്റി……
ടി വി കാണുമ്പോൾ അടുത്ത് പോയിരുന്നു…… ന്യൂസ് ചാനൽ കണ്ടോണ്ടിരുന്ന ജയേട്ടൻ റിമോട്ട് കൈയ്യിൽ തന്നിട്ട് മോനുവിന്റെ കൂടെ കളിക്കാൻ പോയി…. ഓ…. പിന്നേ ഞാൻ ടി വി കാണാത്തതുപോലെ….. പ്ലാൻ ടു ….. ചീറ്റി…..
ഇനി കയറി അറ്റാക്ക് ചെയ്താലോ…… വേണ്ട… കുറച്ചു കൂടി ക്ഷമിക്കാം….. പ്രാർത്ഥന കേട്ട പോലെ ജയേട്ടൻ അടുക്കളയിലേക്ക് വന്നു എന്തിനോ…… ജയേട്ടന് എന്താ വേണ്ടത് രാത്രിയിൽ കഴിക്കാൻ……. അവൾ ചോദിച്ചു….
അങ്ങനെ ഒരു ചോദ്യം ഇല്ലാത്തതാണല്ലോ….. എന്ത് ഉണ്ടാക്കി തന്നാലും കഴിക്കുന്നതല്ലേ ഞാൻ….. ഒന്നും പറയാറില്ലല്ലോ…..
അതുകൊണ്ടാ ചോദിച്ചത്….. എന്താ വേണ്ടതെന്നു…..
എന്തേലും…… എന്നിട്ട് ഒരൊറ്റ പോക്ക്….
പ്ലാൻ ത്രീ….. വീണ്ടും ചീറ്റിപ്പോയി….
തോൽവികൾ ഏറ്റുവാങ്ങാൻ ജീവിതം ഇനിയും ബാക്കി…..
ഇനിയൊന്നും പ്ലാൻ ചെയ്യുന്നില്ല….. വരുന്നതുപോലെ വരട്ടെ…..
ഒരു അകൽച്ച ഇടാതെ കഴിക്കാൻ ഇരുന്നു…. എന്തെങ്കിലും മിണ്ടുവൊന്നു അറിയാൻ മോനുവിനെ നടുക്ക് കിടത്തി ഉറക്കി…. മിണ്ടിയാൽ അതിൽ പിടിച്ചു കയറാം…. ദുഷ്ടൻ മോനുവിനെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി…..
രാവിലെ എണീറ്റപ്പോൾ എന്റെ അടുത്ത് കിടപ്പുണ്ടായിരുന്നു ജയേട്ടൻ….. ആ കൈക്കുള്ളിലാണ് ഞാൻ….. ഒന്നുകൂടി ചേർന്നു കിടന്നു….. നെറുകയിൽ ആ ചുണ്ട് ചേരുന്നത് ഞാൻ അറിഞ്ഞു…..
ജയേട്ടാ…… സോറി…… ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു…. എന്നോട് ക്ഷമിക്കണം…..
സാരമില്ല….. എനിക്ക് ഒരു പ്രശ്നവുമില്ല….. എല്ലാം നീ ചിന്തിച്ചു കൂട്ടിയതാണ്…. നീ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും മാത്രമാണ് ശരിയെന്നു കരുതരുത്…… ബാക്കിയുള്ളവരും പൂർണ്ണമായും ശരികളല്ലെങ്കിലും കുറച്ചൊക്കെ നന്മ അവരിലുമുണ്ട്…… അത് മനസ്സിലാക്കാൻ ശ്രമിക്കണം……….
എണീക്ക്….. എനിക്കിന്ന് നേരത്തെ പോകണം….
മ്മ്….മ്മ്…. അവൾ ഇല്ലന്നുള്ള രീതിയിൽ തലയാട്ടി….. ഒന്നുകുടെ കൈകൾ മുറുക്കി…..
ജയൻ അവളെ നോക്കിക്കിടന്നു….ഒന്നും മിണ്ടാതെ അവളുടെ കൈകൾ എടുത്തു മാറ്റിയിട്ടു എണീറ്റു…….
ഉള്ളിൽ തന്നോട് കുറച്ചു ദേഷ്യം ഉണ്ട് ജയേട്ടന്…. സാരമില്ല…. ഞാൻ മാറ്റിക്കോളാം….. മോചിതക്ക് ആശ്വാസമായി….. ഇനി ഞാൻ ഇതിൽ പിടിച്ചു കയറിക്കോളാം…..
പോകാനിറങ്ങിയപ്പോൾ നോക്കിനിന്ന മോചിതക്ക് ഒരു നോട്ടം കൊടുത്തു ജയൻ…..
എന്നിട്ട് അടുത്തേക്ക് വിളിച്ചു….. ആ ഷെൽഫിൽ ഒരു കൂട്ടം ഇരുപ്പുണ്ട്….. എടുത്തു നോക്കണം…. അതുംപറഞ്ഞു വണ്ടി ഓടിച്ചു പോയി…..
മോചിത ഓടി ഷെൽഫ് തുറന്നു നോക്കി….. കുറച്ചു ഡയറികൾ അടുക്കി വച്ചിരിക്കുന്നു….വർഷം അനുസരിച്ചു……. ചെറിയൊരു തിടുക്കത്തോടെ എടുത്തു വായിച്ചു നോക്കി…….
എല്ലാത്തിലും എന്നോട് വഴക്കുണ്ടാക്കിയതും വേദനിപ്പിച്ചതും മാത്രമേ ഉള്ളൂ….. ഓരോ പേജിന് താഴെയും എന്നോട് മാപ്പ് ചോദിച്ചിട്ടുമുണ്ട്…. ഓരോന്നും മനസ്സിൽ തെളിഞ്ഞു വരുന്നു…
ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഞാൻ മിണ്ടാതെ ഇരിക്കുന്നതു കാണുമ്പോൾ ദേഷ്യം വരാറുണ്ട്….. മനഃപൂർവം അല്ലെങ്കിലും ഭക്ഷണം എറിഞ്ഞു പോകുന്നു….. അവളുടെ മൗനം സഹിക്കാൻ പറ്റുന്നില്ല….. അങ്ങനെയെങ്കിലും എന്നോട് മിണ്ടുവല്ലോ…. പക്ഷേ എന്റെ തെറ്റിന് പരിഹാരമായിട്ട് അവൾ നിലത്തു നിന്നും എടുത്തു കഴിക്കുന്നതു കാണുമ്പോൾ ദേഷ്യത്തെക്കാൾ കൂടുതലും വിഷമമാണ് ഉണ്ടാവുക…. എനിക്ക് അരുതെന്നു പറയാൻ തോന്നാറുണ്ടെങ്കിലും എന്റെ ഈഗോ അതിന് സമ്മതിക്കുന്നില്ല…. വീട്ടിൽ കൂടി ആരുമെന്നെ ധിക്കരിക്കാറുണ്ടായിരുന്നില്ല…… അച്ഛൻ മരിച്ചതിനു ശേഷം ഒരു ഗൗരവമുള്ള കാർന്നോരുടെ മുഖംമൂടി എടുത്തു സ്വയം അണിയുകയായിരുന്നു…… അത് കുറച്ചെങ്കിലും മോചിതയിലും കാട്ടിത്തുടങ്ങി…… എങ്കിലും അവൾക്കെന്നെ സ്നേഹിച്ചു നിലക്ക് നിർത്തിക്കൂടെ…… അവളും വെറുക്കാൻ തുടങ്ങിയിരിക്കുന്നു എന്നെ….. മൗനത്തിലൂടെയുള്ള മധുരപ്രതികാരം…….. അങ്ങോട്ട് പോയി ആ മൗനം ഭേദിക്കാനും എന്നിലെ ആണ് സമ്മതിക്കാറില്ല ….
എങ്കിലും രണ്ടാൾക്കും ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല…… മോനുവിനെ ഇവിടെ വച്ച് ഉള്ളതിൽ ഏറ്റവും നല്ല സ്കൂളിൽ തന്നെ ചേർത്തു…. ദൂരം കൂടുതലുണ്ടെന്നേ ഉള്ളൂ…… വലിയ ഭാരം കുട്ടികളിൽ അടിച്ചേല്പിക്കാത്ത സ്കൂൾ……. അവൻ നല്ല ഒരു മനുഷ്യനായി വളരട്ടെ ആദ്യം…..
എല്ലാ ഡയറി യിലും മോചിത മാത്രമേ ഉള്ളൂ….. മോചിതയെ വിഷമിപ്പിക്കാൻ ഉണ്ടായ സാഹചര്യങ്ങളും മാപ്പുപറച്ചിലും മാത്രം…..
ടി വി കാണാനിരിക്കുമ്പോൾ മോചിത അടുത്ത് വന്നിരുന്നെങ്കിൽ…… അവളുടെ മടിയിൽ കുറച്ചു നേരം കിടക്കാൻ പറ്റിയിരുന്നെങ്കിൽ….അവളുടെ കൂടെ അടുക്കളയിൽ പോയി സഹായിക്കാനും… കിടക്കാൻ നേരം മോനുവിനെ സ്നേഹിക്കുന്ന പോലെ എന്നെയും സ്നേഹിച്ചിരുന്നെങ്കിലെന്നും
……..രാവിലെ ഉറക്കം എണീക്കുന്നത് അവളുടെ തലോടലിൽ ആവണമെന്നും…… എല്ലാം കൈയിലെടുത്തു തരണമെന്ന് നിർബന്ധം പിടിക്കുന്നത് അത്രയും നേരം അവൾ കൂടെ നിൽക്കാനാണെന്നും……..
മോചിത ഡയറി അടച്ചു….. ഇനി വായിക്കാനുള്ള ശക്തി ഇല്ലാത്തതു പോലെ….. കണ്ണുനീർ തുടച്ചു…… ദൈവമേ എന്താ ഞാനീ വായിച്ചതൊക്കെ……. ശരിക്കും ജയേട്ടനെക്കാൾ ഈഗോ എനിക്കായിരുന്നില്ലേ….. ഞാനൊന്നു താഴ്ന്നു കൊടുത്തിരുന്നെങ്കിൽ………… ഇത്രയും വർഷം ഉണ്ടായ അകൽച്ച …… അത് ഒരു വലിയ നഷ്ടം തന്നെയാണ് രണ്ടാൾക്കും….. ഒന്നു ചേർത്തു പിടിച്ചു എന്നോടിങ്ങനെ ഒന്നും ദേഷ്യപ്പെടല്ലേ ജയേട്ടാ എന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾക്കിടയിൽ…..
മോചിത പുതിയ ഡയറി എടുത്തു…… കുറച്ചു ദിവസങ്ങൾക്കു മുൻപ് എഴുതിയത് എടുത്തു വായിച്ചു…… അന്ന് എന്നിലെ സ്ത്രീയെ മുറിവേൽപ്പിച്ച ദിവസം……
സ്വന്തം ശരീരം ശ്രദ്ധിക്കാൻ പറഞ്ഞാൽ കേൾക്കില്ല…… എത്ര ക്ഷീണിച്ചു…. മുഖത്തെ തെളിച്ചമെല്ലാം എവിടോ പോയപോലെ…. വാടി കിടന്നുറങ്ങുന്നതു കാണുമ്പോൾ ശരിക്കും എന്നോട് തന്നെ ദേഷ്യം തോന്നാറുണ്ട്….. ഞാൻ ആർക്കുവേണ്ടിയാ ഈ കഷ്ടപ്പെടുന്നതെന്നു തോന്നിപ്പോകുകയാണ്…… ഞങ്ങളെ രണ്ടാളെയും നോക്കുന്നതിനിടയിൽ മോചിത അവളെ നോക്കാൻ മറന്നുപോകുന്നു….. അതുകൊണ്ടാണ് കുറച്ചു വേദനിച്ചെങ്കിലും അങ്ങനെ ഒക്കെ പറഞ്ഞത്….. നിശബ്ദമായ ഏങ്ങലടികൾ എന്റെ നെഞ്ചിലാണ് കൊണ്ടു കയറിയത്….. അന്നത്തെ രാത്രിയിൽ ഉറങ്ങിയിട്ടില്ല…. അവളുറങ്ങിയതിന് ശേഷം ചേർത്തുപിടിച്ചു ഉമ്മകൾ കൊണ്ടു മൂടി….എത്രയൊക്കെ വേദനിപ്പിച്ചാലും നീയെന്റെ കൈക്കുള്ളിലേ ഉറങ്ങി എണീക്കു മോചിതാ …. ഈ നെഞ്ചിൽ നിന്റെ ശ്വാസം അടിക്കാതെ ഉറങ്ങാൻ കഴിയില്ല എനിക്ക്…. ഒരു കൈ കൊണ്ട് വേദനിപ്പിച്ചാലും മറുകൈ കൊണ്ടു ചേർത്തു പിടിക്കും നിന്നെ ഞാൻ….. പതിയെ ആ വയറിൽ തലോടി…… എന്റെ മോനുവിനെ സുരക്ഷിതനായി കാത്തുസൂക്ഷിച്ച ഇടം…….. കണ്ണുനീർ കൊണ്ട് നനച്ചു മാപ്പപേക്ഷിച്ചു….. ഇക്കിളി എടുത്തിട്ടാണെന്നു തോന്നുന്നു….. നിന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു ആ ഉറക്കത്തിലും…… കൂടെ…… ജയേട്ടാന്നുള്ള പതിഞ്ഞ വിളിയും…… അതു മതിയായിരുന്നു എനിക്ക്…. ഏതുറക്കത്തിലും നിന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ മാത്രമേ ഉള്ളൂന്ന് മനസ്സിലാക്കാൻ……
മോചിത സ്വന്തം വയറിൽ അറിയാതെ കൈ ചേർത്തു…… വീണ്ടും പേജുകൾ മറിച്ചു……
അവൾക്ക് ജീവിതം മടുത്തെന്ന്… ചത്താൽ മതിയെന്ന്……. എങ്ങനെ പറയാൻ തോന്നി… എന്നെയും മോനുവിനെയും ഒരു നിമിഷമെങ്കിലും മറക്കാൻ എങ്ങനെ തോന്നി…. ദേഷ്യം നിയന്ത്രിക്കാൻ പറ്റാതായപ്പോളാണ് ചുണ്ടിൽ ഒന്നു ഞൊട്ടിയത്….. ഇനി ഇങ്ങനെ ആവർത്തിക്കാതിരിക്കാൻ……. കുഞ്ഞു കുട്ടികൾ തെറ്റായ വാക്കുകൾ പറയുമ്പോൾ മുതിർന്നവർ ചുണ്ടിൽ ഞൊട്ടുന്നതുപോലെ…. ഇനി ഇങ്ങനെ പറയാൻ തോന്നുമ്പോൾ ഓർക്കണം ഇത്….. അതിനുവേണ്ടി…….പക്ഷേ അതൊരു മുറിവുണ്ടാക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല….. അത്രയും ശക്തിയിലാണോ ഞാൻ……… ഇതുവരെ ശരീരം നോവിച്ചിട്ടില്ല ഞാൻ….. ഇതാദ്യമാ…… കണ്ടപ്പോൾ ചേർത്തുപിടിക്കാൻ വന്നതാ….. അവൾ മാറിക്കളഞ്ഞു….. ഓഫീസിൽ ചെന്നിട്ടും ഒന്നിലും ശ്രദ്ധിക്കാൻ തോന്നിയില്ല….. എത്രയും പെട്ടെന്ന് വീട്ടിലെത്താൻ കൊതിച്ചു….. വന്നപ്പോൾ അവൾക്ക് പിറകെ സുമി ഉണ്ടായിരുന്നു……..
ഞാൻ അവളെ സ്നേഹിക്കുന്നില്ലത്രേ…… രാത്രിയിൽ മാത്രമേ സ്നേഹിക്കുന്നുള്ളുന്നു….. സഹിക്കാൻ പറ്റിയില്ല എനിക്ക്…… അതും അവളുടെ വായിൽനിന്നും…… കണ്ണു നിറഞ്ഞതു കാണാതിരിക്കാൻ തിരിഞ്ഞു നിന്നു…….
ആ ഡയറിയിൽ പിന്നൊന്നും എഴുതിയിട്ടില്ല….. നിറയെ കുത്തിവരച്ചിരുന്നു….. ചിലതൊക്കെ കുത്തിവരയിൽ കീറിപ്പോയിരുന്നു……
അതിൽ നിന്നും ജയേട്ടനെ തന്റെ വാക്കുകൾ എത്രമാത്രം വേദനിപ്പിച്ചുവെന്നു മനസ്സിലായി… അത്രയും ശക്തിയിലായിരുന്നു ആ കുത്തിവരകൾ…. ആഴത്തിൽ രണ്ടും മൂന്നും പേജുകൾ തുളച്ചു കയറിയിരുന്നു…..
നെഞ്ചിനുള്ളിൽ അതുപോലെ ആഴത്തിൽ ജയേട്ടനും മുറിഞ്ഞിട്ടുണ്ടാവില്ലേ…..ആ ദേഷ്യത്തിൽ ഒരു കത്തിയെടുത്തു ചങ്കിൽ കുത്തിയിരുന്നെങ്കിൽ കൂടി ഇത്രയും വേദന ഉണ്ടാകുമായിരുന്നില്ല ജയേട്ടന്…. എന്തൊരു ദുഷ്ടയാ ഞാൻ ദൈവമേ……
കരഞ്ഞു കൊണ്ടു ആ ഡയറി മുഴുവൻ നെഞ്ചോടു ചേർത്തു പിടിച്ചു……. പിന്നൊരു കാത്തിരിപ്പായിരുന്നു മോചിത….. അവളുടെ ജയേട്ടന് വേണ്ടി…….
തുടരും……
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Mochita was written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Kazhinja bagam vare nannayi thonni katha. Pakshe jayettande ee charecterne ithrakku vella pooshiyathu valre moosham. Nerathe vayicha ooro scenilum ayalude perspectiloode parayumbo ellam excuse aayi thonunnu. Enthu thanne readon aayalum body shamingum, physical abuseum ariyathe sambavixbu ennu paranjaal angeekarikkam patilla.